*✿═══════════════✿*
*ആ ഒരു വാക്ക്*
Mihraskoduvally123.blogspot.com
*✿═══════════════✿*
ഇനിയൊരു ജീവിതമുണ്ടോ ജീവനുണ്ടോ എന്ന് ചിന്തകൾ മനസ്സിനെ അലട്ടിയ ഒരു സമയമുണ്ടായിരുന്നു എനിക്ക്. രാവും പകലും ഒരു രോഗിയെ പോലെ സോഫയിലോ കട്ടിലിലോ കിടന്ന് അക്ഷരങ്ങളിൽ മദീനയെയെയും മദീനയുടെ രാജാവ് ﷺതങ്ങളെയും ഏറെ പറയാനും എഴുതാനും ആഗ്രഹിച്ച സമയം. സത്യം പറഞ്ഞാൽ അന്ന് ഉണ്ടായിരുന്ന ഏറ്റവും വലിയ സമാധാനവും അത് തന്നെയായിരുന്നു. സിഹറും മാരണവും കൊണ്ട് ദുനിയാവിനെ ഹോമിക്കാൻ ശ്രമിക്കുന്നവർ തളർത്താൻ നോക്കിയപ്പോൾ എന്റെ ഉപാപ്പﷺതിങ്കളോരു മാത്രമായിരുന്നു രക്ഷ. അന്നൊക്കെ എന്റെ എഴുത്തിനെ അനുകൂലിച്ചവനും പ്രതികൂലിച്ചവരുമുണ്ട്. ഇന്നും... എങ്കിലും എന്റെ എന്നത്തേയും ആശ്വാസം മദീനയാണ് എന്റെ ഉപ്പാപ മുത്ത് മുസ്തഫാ തങ്ങളോരണ് ﷺ.
ഒരു വെളിച്ചത്തിന്റെ വഴികൾ എന്നിൽ പടരാൻ രാവും പകലും ഉപ്പാപ്പയെ ﷺമുൻ നിർത്തി ഏക ഇലാഹായ നാഥാനോട് പ്രാർത്ഥിച്ചപ്പോൾ വന്ന എന്നിലെ വഴിയാവാം ശൈഖുനാ...
അന്നൊക്കെ വല്ലാതെ വേദനിച്ചിരുന്നു. കാരണം ആരും ഒരു കയറു മുറിക്കാൻ ഇഷ്ടപ്പെടുന്നില്ലല്ലോ യഥാർത്ഥ കാരണങ്ങളില്ലാതെ. എന്നാൽ ഇന്നെനിക്ക് അറിയാം. അതായിരുന്നു ഖൈർ ഉസ്താദ് ന്റെ വാക്ക്.
ഓരോ ആളുകൾ ഓരോന്ന് പറയുന്നുണ്ട്. എന്നാൽ ഒന്നും സത്യമാവരുതെന്ന് ഉള്ളം കേഴുന്നുമുണ്ട്.
കാരണം ഖമറ് തിളങ്ങിയത് കൊണ്ടാണ് ഇന്നന്റെ യാത്രയിൽ വെളിച്ചം പകർന്നത്. ഇരുട്ടിൽ അക്ഷരങ്ങൾ നെയ്തിരുന്ന ഞാൻ വെളിച്ചം കണ്ട് നെയ്യാൻ പഠിച്ചത്.
നമ്മളൊക്കെ ദുനിയാവിൽ ജീവിക്കുന്ന മനുഷ്യരല്ലേ, സുഖവും ദുഃഖവും ഉണ്ടാവും അതല്ലെ *ജീവിതം*
എന്നാൽ ഒരു തീരുമാനം എടുക്കാനാവാതെ ജീവിതയാത്രയിൽ എങ്ങോട്ടന്നില്ലാതെ തനിച്ചായാപ്പോൾ " അതിൽ ഖൈറില്ല അത് നമുക്ക് വേണ്ട തങ്ങളെ വേണ്ടാന്ന് എന്ന് ഉപ്പയോട് ശൈഖുനാ പറഞ്ഞു " എന്റെ ജീവിതത്തിലെ വെളിച്ചത്തിന്റെ വഴി എന്നിൽ തുറന്ന് വിട്ടത് ആ വാതിലുകൾ എനിക്ക് മുമ്പിൽ മലർക്കെ തുറന്നിട്ടത് ശൈഖുനാ ആയിരുന്നു അൽഹംദുലില്ലാഹ്.
ആ വാക്കുകൾ എന്നിൽ വെളിച്ചം പകർന്നിട്ടില്ലായിരുന്നു വെങ്കിൽ. ഇബ്‌ലീസിന്റെ ഉള്ളം കയ്യിൽ പിടഞ്ഞു നാം ഇന്ന് കേട്ട് കൊണ്ടിരിക്കുന്നത് പോലെ ഒരു റിഫയോ ഒരു വിസ്മയയൊ ആയി ഇന്നും നാളെയും നഷ്ടപ്പെടുന്നവരിൽ ഞാൻ പെട്ടുപോവാതിരുന്നതിൽ ആ വാക്കുകൾ തന്നെയാണ് ഊർജം ഞാനും മനുഷ്യയല്ലെ. ഇബ്‌ലീസ് എപ്പോഴാണ് അധിക സമ്മർദം ചൊലുത്തുന്നത് എന്ന് പറയാൻ അറിയില്ലല്ലോ?.
ഉസ്താദ് ന്റെ യും ഖുറത്ത് സാദത് തങ്ങളൊരുടെയു മുമ്പിൽ ഞാനും ഉപ്പയും എന്റെ മോനും മറ്റു കുറെ ഉസ്താദ് മാരും നിന്നപ്പോൾ സത്യം പറഞ്ഞാൽ കാലുകൾ കാലുകൾ വിറച്ചിട്ട് കൂട്ടിയിടിക്കുന്ന പോലെ തോന്നിയിരുന്നു. എന്നാൽ ഉസ്താദ് സംസാരിക്കാൻ തുടങ്ങിയപ്പോൾ അൽഹംദുലില്ലാഹ് ഏറെ സമാധാനം ആയി.
ഇന്ന് ഞാൻ അനുഭവിക്കുന്ന സന്തോഷം ഷൈഖുനാന്റെ വാക്കുകളിൽ നിന്ന് മാത്രം കിട്ടിയ ഊർജ്ജമാണ്.
മെനിയാന്ന് മുതൽ ഉസ്താദ് ന് ചില അസ്വസ്ഥകൾ ഉണ്ടെന്ന് കേട്ടപ്പോൾ വല്ലാതെ ഖൽബ് പിടയുന്നത് പോലെ തോന്നി. പെട്ടന്ന്
കാരണം ഉസ്താദ് ന് ഒന്ന് വയ്യാന്ന് കേട്ടാൽ പിടയുന്നത് പതിനായിരങ്ങളല്ല ലക്ഷങ്ങൾ അല്ലെങ്കിൽ അതിനും മുകളിൽ ജനങ്ങളാണ് ഞങ്ങൾ ഒരിക്കലും അത് കേൾക്കാൻ ആഗ്രഹിക്കുന്നില്ല. ഇന്ന് കേരളീയർക്ക് അഭിമാനത്തോടെ സന്തോഷത്തോടെ എന്നും എക്കാലവും വിളിച്ചു പറയാനുള്ള ധ്വനിയാണ് ഖമറുൽ ഉലമ...
ഞങ്ങളൊക്കെ മർക്കസിന്റെ മക്കളാ ശൈഖുനാ ന്റെ മക്കളാണ് എന്ന് ആത്മ ദൈര്യത്തോടെ അഭിമാനത്തോടെ ഞങ്ങൾക്ക് എന്നും പറയണം. എക്കാലവും.
ഞങ്ങൾക്ക് ഒന്നും ഈ ഒന്നും ചെയ്യാൻ കഴിയില്ല ഒന്നിന് വേണ്ടിയും എന്നാൽ ശൈഖുനാക്ക് ഒരുപാട് ചെയ്യാൻ കഴിയു. യതീമിന് വേണ്ടി അഗതികൾക്ക് വേണ്ടി വീടില്ലാത്തവർക്ക് വേണ്ടി അങ്ങനെ അങ്ങനെ പറഞ്ഞാൽ തീരാത്ത ഒരുപാട് ആളുകൾക്ക് വേണ്ടി.
ഉസ്താദ് കൊണ്ട വെയിലാണ് ഇന്ന് ഞങ്ങൾ അനുഭവിക്കുന്ന തണൽ മർകസ് എന്ന തണൽ യതീം മക്കളുടെ വീട് അഗതികളുടെ വീട്. ഉസ്താദിന്റെ കാലിൽ തറച്ച കല്ലും മുള്ളുമാണ് ഇന്ന് ഞങ്ങൾ അനുഭവിക്കുന്ന കേരളീയർക്ക് അഭിമായ ഇന്ത്യക്ക് തന്നെ അഭിമാനമായ മർക്കസും നോളേജ് സിറ്റിയുമെല്ലാം..
യാ അല്ലാഹ് ഒരുപാട് കാലും ഇനിയും ഞങ്ങക്ക് ആ തണൽ വേണം. ഇനിയും ഒരുപാട് ഒരുപാട് ഒരുപാട്...
ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും ഞങ്ങളുടെ ഖമറുൽ ഉലമയിൽ പകരണേ... ആ പുഞ്ചിരിക്ക് പകരം വെക്കാൻ മറ്റൊരു പുഞ്ചിരിയില്ല. ഉപ്പാക്ക് പകരം ഉപ്പാപ്പയാവില്ലല്ലോ. ഉപ്പാക്ക് പകരം ഉപ്പമാത്രം....
ശൈഖുന ഒന്ന് തളർന്നെന്ന് കേട്ടപ്പോൾ തേങ്ങിയ എണ്ണമറിയാത്ത ആളുകൾ ഹൃദയന്തരങ്ങൾ...
ചാലിട്ടൊഴുകിയ കണ്ണുനീർ തടങ്ങൾ പേമാരിയേക്കാൾ ശക്തിയുണ്ടാവും ആ ഉപ്പു നീരിന് നാഥാ ഷൈഖുനാക്ക് കാവലേകണേ....
*തുടരും*
*✍🏻sayyidath mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
Comments