Skip to main content

സ്വലാത്താണ് രക്ഷ

*✿═══════════════✿*

 *സ്വലാത്ത് ഇരു ലോകരക്ഷാമാർഗമാണ്...* 🍂
*✿═══════════════✿*

http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

*നമ്മെ മുഹമ്മദ്‌ നബി ﷺയുടെ സമുദായത്തിൽ ഉൾപ്പെടുത്തിയ അള്ളാഹുവിനെത്രെ സർവ്വ സ്തുതിയും...*

*ശാരീരിക മാനസിക രോഗങ്ങൾക്ക് സ്വലാത്ത് ഒരു രക്ഷാമാർഗമാണ്, കണ്ണിനും ഖൽബിനും കാവലും വെളിച്ചവുമാണ്.*

*ആയിഷ (റ)ഒരു രാത്രി എന്തോ തുന്നി കൊണ്ടിരിക്കുന്നപോൾ വിളക്ക് അണഞ്ഞു പോയി. സൂചി നിലത്തു വീഴുകയും ചെയ്തു അപ്പോൾ നബി* *ﷺഅങ്ങോട്ട് വന്നു. നബി ﷺയുടെ പ്രകാശത്താൽ മുറി പ്രകാശ പൂരിതമായി മാറി. വീണു പോയ സൂചി മഹതിക്ക് ഹബീബ് ﷺതങ്ങളുടെ* *പ്രകാശതാൽ തിരികെ ലപിച്ചു അപ്പോൾ അവർ പറഞ്ഞു അള്ളാഹുവിന്റെ റസൂലെ ﷺ, അങ്ങയുടെ മുഖത്തിനു എന്തൊരു പ്രകാശം !നബി ﷺപറഞ്ഞു എന്റെ മഹത്വം അറിയാത്തവർക്ക് നാശം. ആയിഷ (റ)ആരാണ് അവർ? നബി ﷺ:അറുപിശുക്കൻ തന്നെ ആയിഷ (റ)ആരാണ് അറുപിശുക്കൻ? നബി ﷺ:എന്റെ നാമം കേട്ടിട്ട് സ്വലാത്ത് ചോല്ലാത്തയാൾ.*

*നബി ﷺയുടെ മേൽ സ്വലാത്തും സലാമും കൂടുതൽ ആകേണ്ടതാണ്. ഇക്കാര്യം ഹദീസുകളിൽ വളരെ വ്യക്തമായി പറഞ്ഞതുമാണ്...* 

*മുത്ത് നബി ﷺതങ്ങളോരുടെ മേൽ ചൊല്ലുന്ന സ്വലാത്ത് ഒരിക്കലും തട്ടുകയില്ല.അധരങ്ങളിൽ ഇടമുറിയാത്ത സ്വലാത്തിന്റെ വചനങ്ങൾ ഒഴുകട്ടെ, മാനതലങ്ങളിൽ ശാന്തിയും സമാധാനവും വിളയട്ടെ...*
*സർവ്വ പരിഹാര മേധാവിയാണ് സ്വലാത്ത്, ഇരുലോക രക്ഷാ മാർഗം*
*നബി ﷺപറഞ്ഞു:ഒരു എഴുത്തിൽ ഒരാൾ എന്റെ മേൽ സ്വലാത്ത് എഴുതിയാൽ അത് നിലനിൽക്കുന്ന കാലത്തോളം മലക്കുകൾ അയാൾക്ക് പൊറുക്കൽ തേടും.*

*എഴുത്തിലും വര വർണനകളിലും സ്വലാത്തിനാൽ മിനുങ്ങിയ ശീലുകൾ നിറയട്ടെ* 

*തൈമിയ്യ് (റ)നിവേദനം :അഹല് സുന്ന :യുടെ അടയാളം നബി ﷺയുടെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കൽ ആവുന്നു.*

*ഇബ്നു ജൗസി (റ)പറയുന്നു :ആദം നബി (അ)അവ്വാഹ് (അ)മായി വിവാഹത്തിലെർപേടാൻ ഉദ്ദേശിച്ചപോൾ അള്ളാഹു മഹർ ആവശ്യ പെട്ടു. അദ്ദേഹം പറഞ്ഞു :എന്റെ രക്ഷിതാവേ, ഞാൻ* *എന്താണ് മഹർ നൽകേണ്ടത്? അള്ളാഹു പറഞ്ഞു :എന്റെ* *പ്രേമഭാജനമായ മുഹമ്മദ്‌ നബി ﷺയുടെ മേൽ ഇരുപത് സ്വലാത്ത് ചൊല്ലുക. അങ്ങനെ* *അദ്ദേഹം ആ കല്പന നിറവേറ്റി.* *(സൽവത്തിൽ അഹ്സാൻ )*

*അബൂബക്കർ (റ)വിളിച്ചു നിന്ന് :വെള്ളം തീ* *കെടുത്തുന്നതിനേക്കാൾ നബി ﷺമേലിലുള്ള സ്വലാത്ത് പാപങ്ങളെ അണക്കുന്നതാണ്. നബി ﷺയുടെ മേലിൽ സലാം ചൊല്ലുന്നത് അടിമത്ത മോചനതേക്കാൾ ശ്രേഷ്ഠമാവുന്നു. നബി ﷺയോടുള്ള സ്നേഹം ആത്മാക്കൾക്കുള്ള ദാനത്തെക്കാൾ, അല്ലെങ്കിൽ അള്ളാഹുവിന്റെ മാർഗത്തിലുള്ള വാളിന്റെ വെട്ടിനേക്കാൾ മഹത്വമുള്ളതത്രെ....*

*നബിﷺഅരുളി :"അള്ളാഹുവിന്റെ തണലല്ലാതെ മറ്റു തണലില്ലാത്ത ദിവസം തണൽ ലഭിക്കുന്ന മൂന്ന് പേരുണ്ട്".സ്വഹാബികൾ ചോദിച്ചു:അവർ ആരാണ്? നബി ﷺ:"എന്റെ സമുദായത്തിൽ പെട്ടവന്റെ പ്രയാസം തീർക്കുന്നവന്, എന്റെ ചര്യ സജീവമാക്കുന്നവന്, എന്റെ മേൽ കൂടുതൽ സ്വലാത്ത് ചൊല്ലുന്നവന്."*

*സ്വലാത്ത് പതിവാക്കണം, മുറിഞ്ഞു പോവലിനെ ശ്രദ്ധിക്കണം, ഏതൊരു വഴിയിലും ഖൈറിന്റെ മാർഗം സ്വലാത്ത് തന്നെയാണ്.*

*തൈമിയ്യ (റ)നിവേദനം:നബി ﷺഅരുളി:എന്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുക, കാരണം എന്റെ മേലുള്ള സ്വലാത്ത് നിങ്ങൾക്ക് *പാപമോചനവും അഭിവൃദ്ധിയുമാണ്. എന്റെ മേൽ ഒരു സ്വലാത്ത് ഒരാൾ ചൊല്ലിയാൾ* *അള്ളാഹു അവന്റെ മേൽ പത്തു നന്മ ചെയ്യും.*

*അഹമദ്(റ)നിവേദനം:നബിﷺപറഞ്ഞു :തങ്ങളുടെ* *സമുദായത്തിൽ പെട്ട ഒരാൾ അങ്ങയുടെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അത് കാരണമായി അള്ളാഹു* *അവനു പത്തു നന്മ രേഖപെടുതുകയും പത്തു പാപം പൊറുക്കപെടുകയും പത്തു പദവി ചേർക്കുകയും അത്പോലുള്ള പത്തു അനുഗ്രഹങ്ങൾ അവനു നൽകുകയും ചെയ്യും*

*നാൾ വഴികളിൽ വിജയ മുദ്രയായ് സ്വലാത്ത് എന്ന വഴികാട്ടി നമ്മുടെ കൂടെ വേണം അത് തന്നെയാണ് ധൈര്യവും രക്ഷയും.*

*ഇബ്നു അസാകിർ(റ)നിവേദനം:എന്റെ മേൽ നിങ്ങൾ സ്വലാത്ത് വർദ്ധിപ്പിക്കുക. എന്റെ മേലുള്ള സ്വലാത്ത് നിങ്ങളുടെ പാപങ്ങൾ പൊറുക്കുന്നതാണ്. എനിക്കു വസീല പദവി* *തേടുക. എന്റെ വസീല അള്ളാഹുവിങ്കൽ നിങ്ങൾക്ക് ശിപാർശയാവുന്നു.*

*സജ്ജനങ്ങളിൽ പെട്ട ഒരാൾ പതിവായി ഉറങ്ങാൻ ഒരുങ്ങുബോൾ നിശ്ചിത സ്വലാത്ത് ചൊല്ലാരുണ്ടായിരുന്നു.* *ഒരു രാത്രി അദ്ദേഹം നബി* *ﷺയെ സ്വപ്നം കണ്ടു. നബി ﷺആ വീട്ടിൽ പ്രവേശിചതോടെ വീട് പ്രകാശ പൂരിതമായി*. *നബി ﷺഅദ്ദേഹത്തോട് പറഞ്ഞു :"എന്റെ മേൽ കൂടുതലായി സ്വലാത്ത് ചൊല്ലുന്ന താങ്കളുടെ അധരമേവിടെ? ഞാനൊന്ന് ചുംബിക്കട്ടെ. "*

*നബി ﷺതങ്ങൾക്ക് അധരം കാണിക്കാൻ അദ്ദേഹം മടിച്ചു. കവിൾ* *കാണിക്കുകയും* *അവിടുന്ന് കവിളിൽ ചുംബിക്കുകയും ചെയ്തു.* 

*അതോടെ അദ്ദേഹം ഉണർന്നു. അപ്പോഴും വീട്ടിലാകെ കസ്തൂരിയുടെ പരിമളമുണ്ടായിരുന്നു. അയാളുടെ കവിളിൽ ആ ചുംബനത്തിന്റെ സുഗന്ധം എട്ടു ദിവസം തങ്ങിനിന്നു.*

*എനിക്കു മുത്ത് നബിയെ ﷺകാണണം. അതൊരു വാക്കിൽ ഒതുക്കേണ്ടതല്ല, എഴുതിയാൽ തീരുന്നതുമല്ല, ഖൽബിന്റെ ഉള്ളറകളിൽ മോഹം പടർന്നു പന്തലിച്ചു രാവും പകലും ആ കാഴ്ചക്ക് വേണ്ടി നാമം ഹോമിക്കുന്ന യഥാർത്ഥ പ്രവർത്തിയാണ് തിരു നബിയോടുള്ള ﷺസ്നേഹം.*

*അബൂഹഫ്സ് അൽ കാഗുദി(റ)വിനെ സജ്ജഞങ്ങളിൽ പെട്ട ഒരാൾ സ്വപ്നത്തിൽ കണ്ടു.* *താങ്ങളെ അള്ളാഹു എന്ത് ചെയ്തു വെന്ന് ചോദിച്ചപോൾ അദ്ദേഹം* *പറഞ്ഞു :എനിക്കു കാരുണ്യവും മാപ്പു ചെയ്തു. എന്നെ സ്വർഗത്തിൽ പ്രവേശിപ്പിച്ചു. "ഇതിനുള്ള കാരണം ആരാഞപോൾ അദ്ദേഹം പറഞ്ഞു :"എന്നെ അള്ളാഹുവിന്റെ സന്നിധിയിൽ നിർത്തി മലക്കുകളോട് വിചാരണക്ക് കല്പിച്ചപോൾ അള്ളാഹു* *പറഞ്ഞു :ഇയാളുടെ പാപങ്ങളും നബി ﷺമേൽ ചൊല്ലിയ സ്വലാത്തും എന്നുക. അങ്ങനെ എന്റെ പാപങ്ങളെക്കാൾ സ്വലാത്ത് അധികമാണെന്ന് വ്യക്തമായപോൾ അള്ളാഹു പറഞ്ഞു :വിചാരണ നിർത്തി ഇദ്ദേഹത്തെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുക.*

*എണ്ണിയാൽ തീരാത്ത പ്രതിഫലം സ്വലാത്ത് തരുന്നു വെങ്കിൽ മൊഴിയട്ടെ നമ്മുടെ അധരങ്ങൾ മാധുര്യമാർന്ന സ്വലാത്തിന് മധുര പാനിയം...*  

*അല്ലാഹുവേ, നബി (ﷺ)യുടെ മഹത്വം കൊണ്ട് ഞങ്ങളെ നീ വിചാരണ കൂടാതെ രക്ഷപെടുത്തനേ... അല്ലാഹ്ന്റെ ഹബീബിനോടുള്ള പ്രണയം ഞങ്ങളുടെ ഖൽബിൽ നിറച്ചു തരണേ... അള്ളാഹുവിനെ സ്മരിക്കുകയും സ്മരിക്കാത്ത അശ്രദ്ധവാൻ മാരുടെ എണ്ണമനുസരിച്ചു നബി ﷺമേൽ സ്വലാത്ത് സലാം വാർഷിപ്പിക്കണേ...*

ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺭﺳﻮﻝ الله ﷺ...
ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺣﺒﻴﺐ الله  ﷺ...
സ്വലാത്തുകൾ അധികരിപ്പിക്കേണ്ട മാസമാണ് ദിവസങ്ങളാണ് 

*പനിനീർ പൂക്കൾക്ക് സുഗന്ധമേറിയിരിക്കുന്നു. പകലുകൾക്ക് വെട്ടം കൂടിയിരിക്കുന്നു രാവിന്റെ നിലാവും പകലു പോലെ തിളങ്ങുന്നു. അവയെല്ലാം സന്തോഷത്തിമിർപ്പിലാവാം. ആനന്ദം അവരുടെ ഹൃദയന്തരങ്ങൾക്ക് പകർന്ന ആഹ്ലാദത്തിന്റെ അഗാധമാവാം ഈ ദിനങ്ങളുടെ സന്തോഷം.*
ലോകനേതാവ് അഷ്‌റഫുൽ വറാ ത്വാഹാ റസൂലുല്ലാഹി ﷺതങ്ങളോരുടെ പുണ്യമാസം. ലോകം അനുഗ്രഹിക്കപ്പെട്ട മാസം. പുണ്യം പെയ്തിറങ്ങിയ മാസം...
സ്നേഹം  പാരിലാകെ അനുരാഗത്തിന്റെ ഗീതി തീർത്ത നിമിഷം ഭൂവിയും വാനവും സന്തോഷ തിമിർപ്പിലാടിയ നിമിഷം തിരു പിറവി ﷺ...
സ്വലാത്തിനെ മുറുകെ പിടിക്കാം. അധരം സ്വലാത്തിന് തിരു മന്ത്രം കൊണ്ട് മനോഹരമാക്കട്ടെ...

       *✍🏻mihras koduvally*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...