*✿═══════════════✿*
*സർവ്വം വെളിച്ചം പകരണേ ...*
*✿═══════════════✿*
*സിരകളിൽ വസന്തത്തിന്റെ തേൻ കാറ്റ് ആഞ്ഞു വീശുകയാണ് ...*
കടന്ന് വരാനിരിക്കുന്ന ദിനരാത്രങ്ങളുടെ മാസ്മരികത സകല ചരാചരങ്ങളെയും ആനന്ദം കൊള്ളിക്കുന്നുണ്ട് ...
കാറ്റും കോളും മണ്ണും മഴയും മാമലയും ഇന്ന് ആരവങ്ങളുടെ തോരനണിഞ്ഞുകഴിഞ്ഞു
*مرحبا مرحبا*
*مرحبا يا شهر ربيع*
ഓരോ ദിനങ്ങള്‍ കടന്ന് പോവുമ്പോഴും രാപകൽ ഭേദമന്യെ വെളിച്ചം കൂടി വരുന്നുണ്ട് ആനന്ദം ഉറക്കിനെ തീരെ കെടുത്തിയിരിക്കുന്നു .
ഖൽബിന്റെ കോണിൽ നിർമിതമായ മാസ്മാരിക ലോകത്തിന് എന്റെ കൈ വശമുള്ള ചായങ്ങള്‍ക്ക് നിറം തികയാതെ വരുന്നു .വേദനയാണ് അടക്കാന്‍ കഴിയാത്ത വേദന അക്ഷരങ്ങള്‍ എന്നോട് മടികാണിക്കുന്നത് പോലെ അവരെ കുറ്റം പറയാനൊക്കില്ല ഖൽബറിയാതെ വിരലുകള്‍ മൊഴിഞ്ഞാൽ അവരല്ലെ വേദനിക്കുന്നത് .അവരുടെ വേദനയെ ആവും വിധം എൻ ഖൽബ് അറിഞ്ഞിരുന്നു വെങ്കിൽ യാ റസൂലല്ലാഹ് ﷺ
എങ്കിലല്ലെ കരളിന്റെ മോഹം പൂവണിയു വിരലിന്റെ വേദന ശമനമാവൂ...
അരുമ പൂ റസൂലിന്റെ ﷺ
തണൽ മര ചോട്ടില്‍ എന്നും അഴകിന്റെ ആഴ മറിഞ്ഞൊന്ന് കിടക്കാനാവൂ...
മദി മണ്ണെ മതിമറന്നൊന്ന് ചുംബിക്കാനാവൂ...
ത്വാഹാ ﷺ...കനിയണം എൻ ഖൽബിൻ റാഹ ...
കഥനം പറഞ്ഞിടുവാണ്
കരളിന്റെ നോവുമതാണ്
അനുരാഗ മറിയാ പാപി കേഴുകയാണ് ...
എങ്കിലും
മദീന ഇന്നെന് ഉള്ളിലെ റോജാ പൂവുമതാണ് ...
സുഗന്ധ പൂരിതമായ അഴകിന് മുല്ല
ത്വാഹാ തിരു നബി ﷺ നേതാ
റാഹ കരളിലെ രാജ ﷺ
തരണം എന്റെ സിറാജാ ﷺ
അങ്ങയുടെ കനിവിന് വെളിച്ചം ﷺ
കരളിന്ന് കാത്തിടുന്ന തിരു നൂറിൻ തെളിച്ചം
മതി മറന്ന് എന്നുമുറങ്ങാൻ മതി മണ്ണിന് ഗന്ധം വേണം ...
താരകം തോറ്റിടുന്ന തങ്ക സിറാജാ ...ﷺ
മദി മണ്ണ് വാരിപുണര്‍ന്ന സമ്പൂര്‍ണ രാജാ ﷺ
ഹബീബോരുടെ ﷺവെളിച്ചം നിറഞ്ഞ സ്വർഗ പൂന്തോപ്പാണ് മദീനാ ...
അൽ -അമീനായി പിറന്ന് ലോക മുസ്‌ലിം ഉമ്മത്തിന് ഇരു ലോക വെളിച്ചം പകർന്ന അരുമ പൂ നബീനാ ...ﷺ
മനുജ മേനിയില്‍ അനുരാഗത്തിന് വിത്ത് മുളക്കണം
ദിവ്യാനുരാഗിയുടെ ഉമിനീര് ഉറ്റി വീണെങ്കിലും
ആ പാദം പതിഞ്ഞെങ്കിലും
ആ തിരു നൂറിന് ﷺവെളിച്ചം പകർന്ന പൂ മുഖമൊന്ന് കണ്ടെങ്കിലും ....
കനിയണേ സയ്യിദീ ...ﷺകരളിന് മുറിവാല്‍ കേഴുകയാ ...
കേൾക്കണേ പൂ കനി ﷺമോഹം തീർക്കണേ സ്നേഹ വാരിദി ...ﷺ
മണിമുത്ത് നൂറല്ലാതെ ഒന്നും നമുക്കില്ലാ ﷺ
മെഹബൂബരുടെ ലോകം മല്ലാതെ മറ്റൊന്നും സന്തോഷം തരുന്നില്ല ﷺ
സ്നേഹ ലോകം എൻ റസൂലല്ലാഹ് ﷺ
ഫഖീറായ പാവത്തിന് ആ തിരു നബിയുടെ മുമ്പിലല്ലാതെ വിജയമില്ലാ ﷺ
അവിടുന്ന് തട്ടി കളഞ്ഞാൽ ഇരു ലോക മിരുട്ടിൽ വീണ് പിടയുന്നതുമാ ﷺ
ദുനിയാവിലൊന്നും വേണ്ട -
മദി മണ്ണ് ചുമ്പിച്ചു കിടക്കലല്ലാതെ
അത് മാത്രമാണ് ഇന്നെന്റെ രോഗത്തിന് മരുന്ന്
അത് മാത്രം മതി ഈ രോഗത്തിന് മരുന്ന്
ആ മരുന്നു പുരട്ടിയാൽ സർവ്വം സമാധനം സർവ്വതിനും പരിഹാരം യാ റസൂലല്ലാതെ കനിയണേ ...ﷺ
യാ ഹബീബല്ലാഹ് കനിവേകിടണേ ...ﷺ
വ്യാമോഹം വ്യാമോഹം വ്യാമോഹം അതിരു കടന്ന് നീന്തി പോയ എന്നുള്ളിലെ അത്യാഗ്രഹം .എങ്കിലും സർവ്വം ഔദാര്യമായി തന്ന രാജാദി രാജ നിന്റെ കരുണ ചൊരിയണേ ...സർവ്വം വെളിച്ചം പകരണേ ...
*അവതാക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻Mihras Koduvally*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
Comments