Skip to main content

മുത്ത് നബി തങ്ങളാണഭയം

*✿═══════════════✿*
   *പൊന്നു മുസ്ത്വഫാ തങ്ങളാണ് വിജയം ﷺ* *മദീനയാണ് അഭയം*
*✿═══════════════✿*
     *പ്രണയമാരുതൻ തഴുകി തലോടുന്നുണ്ട് ,വസന്തം വരവായിരിക്കുന്നു .മണ്ണും വിണ്ണും മാമലകലും എന്തന്നില്ലാത്ത പ്രതീതിയിലാണ്.*
സന്തോഷത്തിന്റെ നാളുകൾ അത്രയും വാനിൽ തെളിഞ്ഞിരിക്കുന്നു .
സുഗന്ധം നാസികയെ ഉന്മാദതേരിലേറ്റുന്നു.
അനുരാഗിയുടെ ആവേശം മദീനയെ വലയം വെക്കുന്നു .
ഓർമകളിൽ തിങ്കളിൻ തങ്ക ﷺവെളിച്ചം കാഴ്ചയെ സ്തഭിപ്പിക്കുന്നു .
യാ റസൂലല്ലാഹ് ﷺഈ വസന്തം ഖൽബിൽ കൂട് കൂട്ടിയിരുന്നു വെങ്കിൽ ...
ഈ വസന്തം എന്റെ കാഴ്ചയെ അന്തമാക്കിയിരുന്നു വെങ്കിൽ ഈ കാഴ്ചയെന്റെ സംസാരവും കേൾവിയും നഷിപ്പിച് അനുരാഗിയുടെ ആനന്ദ ലഹരിയിൽ അലിച്ചു ചേര്‍ത്തിരുന്നു വെങ്കിൽ...ﷺ ﷺ ﷺ
സ്നേഹമില്ലായ്മ ഇത്ര വേദനയെങ്കില് സ്നേഹം എത്ര മാധുര്യമായിരിക്കും .അനുരാഗികള്‍ എത്ര ആവേശത്തിലായിരിക്കും .
യാ റസൂലല്ലാഹ് ﷺഒരു അനുരാഗിയായിരുന്നു വെങ്കിൽ എന്ന് ആശിച്ചു പോവുന്നു .ദിവ്യാനുരാഗമറിയാൻ എന്നുള്ളുമ് വല്ലാതെ മോഹിക്കുന്നു .
*മുത്തനബിﷺ വർണിച്ചുകൊണ്ടിരിക്കുന്ന സ്നേഹിതരേ, ഭാവുകങ്ങൾ. നിങ്ങളുടെ അപദാന വർത്തമാനങ്ങൾ ഉൽകൃഷ്ടമായിരിക്കുന്നു. നിങ്ങൾക്ക് പകരക്കാരില്ല. നിങ്ങളില്ലെങ്കിൽ ക്ഷമയുമില്ല.*
*أَرَاهُ مِنَ الآيَاتِ أَكْبَرَ آيَةٍ*
     *فَمَا زَاغَ حَاشَا أَنْ يَزيغَ الْمُبَرَّأُ*
*പ്രവാചകാപദാനങ്ങൾ നീ ആവർത്തിക്കുക. ഹൃദയങ്ങൾ ആ നബിﷺയെ ഇഷ്ടപ്പെടുന്നു. പാപത്താൽ കറുത്ത ഹൃദയങ്ങൾ തിരുനബിﷺയുടെ വർണ്ണനകൾകൊണ്ട് സ്ഫുടം ചെയ്യപ്പെടുന്നു.*

*أَحِبْتَّنَا طِبْتُمْ وَطَابَ حَدِيثُكُمْ*
*فَلَا عِوَضٌ عَنْكُمْ وَلَا الصَّبْرُ يَطْرَأُ*
സ്നേഹത്തിന്റെ കാഴ്ചകള്‍ മറ്റെല്ലാ ദുന്യവിയായ മോഹങ്ങളെയും കരിച്ചു കളയണം .താരകം തോൽക്കുന്ന താര ഹോജവിന്റെ ﷺസ്നേഹ വലയത്തിൽ മദീനയെ പുൽകണം .
മദീനാ ...മദീനാ ...മദീനാ 
കണ്ണും ഖൽബും ആ ഒറ്റ മന്ത്രത്തിൽ ഭ്രാന്തമാവണം .
ആദ്യ പിതാവിന് മുന്പെ ഉദയം കൊണ്ടവര് ﷺഅല്ലാഹുവിന്റെ ഹബീബവര് ഇരുലോക രക്ഷകര് ﷺ.പെരുന്നാള്‍ പൊലിവ് ഖൽബിൽ നിലനിന്നിരുന്നു വെങ്കിൽ ഈ വസന്തം കൊണ്ടൊരമ്പ് ഖൽബിൽ തറച്ചിരുന്നു വെങ്കിൽ .
സ്നേഹത്തിന്റെ ഭാഷയറിയാതെ അർത്ഥമറിയാതെ അനുരാഗിയാവാൻ കൊതിക്കുന്ന പടുവിഡഡിയാണ് ഞാൻ .വ്യാമോഹം ഉള്ളു ഉള്ളു കരിച്ചു മുറിവ് ജീര്‍ണിച്ചിരിക്കുന്നു .പഴുത്ത ഭാഗങ്ങളിലെ വൃണം കാണാനും അനുഭവിക്കാനും വേദന തന്നെ ശമനമില്ലാത്ത വേദന ...
യാ റസൂലല്ലാഹ് ﷺഈ വേദനക്ക് എന്നാണ് ശമനം എന്നാണ് ആ സവിതമിൽ ഞാൻ ആഗ്രഹിക്കുന്ന തുടക്കം .
മാധുര്യമൂറിയ ഉറക്കം .
ഒരിക്കല്‍ പ്രകാശങ്ങളുടെ പ്രകാശം എന്റെ കണ്ണും ഖൽബും മാത്രമല്ല എന്നിൽ തുടിക്കുന്ന ജീവനും നിഷ്ചലമാക്കണം .അങ്ങനെ ആ ആനന്ദ ലഹരിയിൽ തന്നെ മണ്ണന്നെ വാരിപുണരണം .അന്നേരമുള്ള സ്വലാത്തിന്റെ ധ്വനികൾ അലയടിക്കുന്ന കാറ്റിന്റെ ശക്തിയെക്കാളവിടെ ആനന്ദം നിറക്കണം .
*മദീന ആവേശമാണ് ആഹ്ലാദമാണ് അനുരാഗമാണ് ഓരോ ദേഹവും കൊതിക്കുന്ന ശുദ്ധാത്മാവാണ് .*
അതിലലിഞൊരു അനുരാഗിയാവാൻ കൊതിച്ച വിധി നൽകണേ നാഥാ ...
അതിക്രമിച്ചു പോയ ഈ അത്യാഗ്രഹം ശമിപ്പിക്കണേ അല്ലാഹ് ...
*നിരാശകൾക്ക് വഴിവെക്കാതെ പ്രതീക്ഷകൾ തന്ന് മുന്നോട്ട് പോവുന്ന ഓരോ ദിനങ്ങൾ പോലെ കാരുന്യവാനായ റബ്ബേ, നിന്റെ ഔദാര്യം കൊണ്ട് മണ്ണ് തിന്ന് തീർക്കും മുൻപ് ഒന്ന് മദീന കാണിക്കണേ, മദദ് അരുളണേ പെരിയോനെ... കാമിലർ തങ്ങൾ ﷺമാത്രമാണ് ഇരുലോക രക്ഷ കൈവെടിയരുതേ നൂറേ ﷺ*
*അവതാക്ക് الله ﷻ*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...