Skip to main content

സഈദ് ബ്‌നു ഹാരിസ് (റ)

*✿═══════════════✿*
   *സഈദ് ബ്നു ഹാരിസ് (റ) മരണവും ആസ്വദിച്ച വ്യക്തിത്വം...* ✨
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*ഇന്ന് നാം കണ്ട് കൊണ്ടിരിക്കുന്നത് ദുനിയാവിന്റെ പളപളപ്പിൽ ജീവിതം ഹോമിക്കുന്ന ജനക്കൂട്ടങ്ങളെയാണ്, കാലങ്ങൾ ഒന്ന് പിന്നോട്ട് സഞ്ചരിച്ചു നോക്കിയാൽ കാണാം യഥാർത്ഥ ജീവിതം എന്തായിരുന്നു എന്ന്, എന്തിനോടാണ് അടങ്ങാത്ത ആഗ്രഹം കൊണ്ട് നടക്കേണ്ടതെന്ന്.*
  *ഹിശാമുബ്നുയഹ്യൽ കത്താനി (റ)യിൽ നിന്ന് റാഫിഉബ്നു അബ്‌ദുല്ല (റ)ഉദ്ധരിക്കുന്നു :ഞാൻ എന്റെ കണ്ണു  കൊണ്ട് കണ്ട, ഞാൻ സാക്ഷ്യം വഹിച്ച ഒരു സംഭവം താങ്കൾക്ക് വിവരിച്ചു തരാം. അത് എനിക്ക് ഉപകരിച്ച പ്രകാരം താങ്കൾക്കും അല്ലാഹു ഉപകാരം ചെയ്തേക്കാം. ഹിജ്‌റാബ്ദം 88, ഞങ്ങൾ റോമിൽ യുദ്ധരംഗത്തായിരുന്നു. ഞങ്ങളോടൊപ്പം പകൽ നോമ്പും രാത്രി നിസ്കാരവുമായി കഴിഞ്ഞിരുന്ന, ഇബാദത്തിൽ നിരതനായ സഈദുബ്നു ഹാരിസുമുണ്ടായിരുന്നു. ഒരു കോട്ടയുടെ കാവൽക്കാരനായി ഞാനും സഈദു ഉം ഒരു രാത്രി അവിടെ താമസിച്ചപ്പോഴും അദ്ദേഹം ഇബാദത്തിൽ മുഴുകിയിരുന്നു. ഭീതിജനകമായ ആ വേളയിലും ഇബാദത്തിലുള്ള അദ്ദേഹത്തിന്റെ മനക്കരുത്തിൽ ഞാൻ ആശ്ചര്യപ്പെട്ടു. രാത്രി മുഴുവനും ആരാധനയിൽ കഴിഞ്ഞ അദ്ദേഹത്തോട് നേരം പുലർന്ന ശേഷം അല്പം ഉറങ്ങാൻ ഞാൻ നിർബന്ധിച്ചപ്പോൾ അദ്ദേഹം പറഞ്ഞു :* *"സഹോദരാ, ഭൗതികജീവിതം ഭയങ്കരമാണ്. ജീവിതത്തിൽ വിലപ്പെട്ട നിമിഷങ്ങൾ ഇതാ ഓരോന്നായി അവസാനിക്കുന്നു. ഞാൻ മരണത്തെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ".* *കരഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ വാക്കുകൾ എന്നെയും കരയിപ്പിച്ചു. എന്റെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം ടെന്റിലേക്ക് വിശ്രമിക്കാൻ പോയി. ഞാൻ ടെന്റിൽ പുറത്തിരിക്കുമ്പോൾ ടെന്റിന്റെ ഉള്ളിൽ നിന്നു സംസാരം കേട്ടു. അദ്ദേഹം മാത്രമേ അതിനകത്തുണ്ടായിരുന്നുള്ളു. ഞാൻ അകത്തു കടന്നു നോക്കുമ്പോൾ അദ്ദേഹം ഉറക്കത്തിൽ ചിരിച്ചു സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹം പറയുന്നത് 'തിരിച്ചു പോവാൻ എനിക്കിഷ്ടമില്ലാ' എന്നാണ്. പിന്നീട് അദ്ദേഹം വലതു  കൈകൊണ്ട് എന്തോ എടുക്കാൻ ശ്രമിക്കുകയും പിന്നെ മെല്ലെ കൈവലിക്കുകയും ചെയ്തു. അതോടൊപ്പം ഒരു ചിരിയും. താമസിയാതെ ഉറക്കിൽ നിന്നുണരുകയും ചെയ്തു. ഞാൻ അദ്ദേഹത്തെ എന്റെ നെഞ്ചിലേക്ക് അണച്ചുപിടിച്ചു തക്ബീറും തഹ്‌ലീലും ചൊല്ലിക്കൊണ്ടിരുന്നു. ഉറക്കത്തിന്റെ ക്ഷീണം തീർന്നപ്പോൾ അദ്ദേഹത്തോട് ഞാൻ തിരിച്ചുപോകുന്നിലെന്ന് പറഞ്ഞതിനെക്കുറിച്ചും എന്തോ എടുക്കാൻ വേണ്ടി കൈ നീട്ടിയതിനെപ്പറ്റിയും ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു : "അതൊരിക്കലും പറയുകയില്ല ". പറയാൻ ഞാൻ സത്യം ചെയ്ത് നിർബന്ധിച്ചപ്പോൾ അദ്ദേഹം പറഞ്ഞു : "എങ്കിൽ ഞാൻ പറയാം. പക്ഷെ, ഒരു നിബന്ധനയുണ്ട്. എന്റെ മരണം വരെ ഇത് ആരോടും പറയരുത് ".*
*ഞാൻ അത് സമ്മതിച്ചപ്പോൾ അദ്ദേഹം പറഞ്ഞു :അന്ത്യദിനം സമാഗതമായതായി ഞാൻ കണ്ടു. ജനങ്ങളെല്ലാം അവരുടെ ഖബറുകളിൽ നിന്ന് പുനർജനിച്ചു. ഓരോരുത്തരും താങ്കളുടെ അവസ്ഥ അറിയാൻ റബ്ബിന്റെ സന്നിധിയിലേക്ക് പുറപ്പെടുന്നു. അതിനിടയിൽ രണ്ട് സുന്ദരന്മാർ എന്നെ സമീപിച്ചു എനിക്കു സലാം പറഞ്ഞു. സലാം മടക്കിയ ശേഷം എന്നോട് പറഞ്ഞു : "ഓ, സഈദ്, സന്തോഷിക്കുക. താങ്കളുടെ പാപങ്ങൾ പൊറുക്കുകയും അധ്വാനം സഫലീകരിക്കുകയും അമൽ സ്വീകരിക്കുകയും പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുകയും ചെയ്തിരിക്കുന്നു. താങ്കൾക്ക് വേണ്ടി അല്ലാഹു സജ്ജീകരിച്ച അനുഗ്രഹങ്ങൾ കാണാൻ ഞങ്ങളോടൊപ്പം വരിക. " മിന്നൽ വേഗത്തിൽ കുതിക്കുന്ന ഒരു അസാധാരണ കുതിരപ്പുറത്ത് എന്നെ അവർ കയറ്റി ഏതോ ഒരത്ഭുത ലോകത്തേക്ക് കൊണ്ടുപോയി. അങ്ങനെ ഞങ്ങൾ കണ്ണേത്താത്ത ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന ഒരു കൊട്ടാരത്തിന്റെ അടുത്തെത്തി വെള്ളികൊണ്ട് നിർമിതാമായതാണെന്ന് തോന്നിപ്പിക്കുന്ന കണ്ണേഞ്ചിപ്പിക്കുംവിധം തിളങ്ങുന്ന തിന്റെ മുന്നിലെത്തിയപ്പോൾ കവാടങ്ങൾ സ്വയം തുറന്നു. ഞങ്ങളതിൽ പ്രവേശിച്ചു. മനുഷ്യ മനസ്സിൽ ഊഹിക്കാൻ കഴിയാത്ത, അവർണ്ണനീയങ്ങളായ പല കാഴ്ചകളും അതിനകത്തുണ്ട്.*
*ഹൂറികളും അവരുടെ തോഴിമാരും സുന്ദരബാലന്മാരുമായി എണ്ണമറ്റ അനേകം പേർ വേറെയും. ഞങ്ങളെ കണ്ടപ്പാടെ എല്ലാവരും സ്നേഹമസൃണമായ കുശലന്വേഷണവുമായി സ്വീകരിച്ചു. അല്ലാഹുവിന്റെ ഇഷ്ട ദാസൻ ഇതാ വന്നണഞ്ഞിരുക്കുന്നു എന്ന് അവരിലോരാൾ വിളിച്ചു പറഞ്ഞു. ഇതെല്ലാം കണ്ട ഞങ്ങളുടെ സന്തോഷത്തിനു അതിരുണ്ടായിരുന്നില്ല. ഞങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങിയപ്പോൾ വിശാലമായ ഒരു വിശ്രമ സ്ഥലം കണ്ടു. മുത്ത് പതിച്ച സുവർണ ഇരിപ്പിടങ്ങൾ ! വൃത്തത്തിലുള്ള ഈ പ്രവിശാലമായ അങ്കണത്തിൽ ഓരോ പീഠത്തിലും അവർണ്ണനീയമായ സൗന്ദര്യത്തിന്റെ  തരുണികൾ. ഇവരുടെ മധ്യത്തിലായി ഇവരെയെല്ലാം വെല്ലുന്ന ഒരു സൗന്ദര്യറാണി ഇരിക്കുന്നു. അവിടെ എത്തിയപ്പോൾ കൂടെയുള്ള യുവകോമാളന്മാർ എന്നോട് പറഞ്ഞു :ഇതാണ് താങ്കളുടെ ഗേഹം ', ഇവരെല്ലാം അങ്ങയുടെ കുടുംബാംഗങ്ങളും.*
  *ഈ അനുഗ്രഹങ്ങളെല്ലാം മഹാനവർകൾ നിരന്തരമായ പരിശ്രമങ്ങളിലൂടെ നേടിയെടുത്തതാണ്, ദുനിയാവിനെ വഞ്ചിച്ചു കൊണ്ടിരിക്കുന്നവരിലേക്ക് ഒരു തിരിഞ്ഞു നോട്ടം പോലുമില്ലാതെ നിസ്കാരവും നോമ്പുമായ് പകലന്തി ആസ്വദിച്ചു ജീവിച്ച മഹാൻ കഴിഞ്ഞില്ല !.*
*താങ്കൾക്ക് ഇതുപോലെ മറ്റൊരു ഭവനം കൂടെയുണ്ട്. ഇത്രയും പറഞ്ഞു അവർ അപ്രത്യക്ഷരായി. അവർ പോയതോടെ അവിടെയുള്ള തരുണികളെല്ലാരും കൂടി ദീർഘയാത്ര കഴിഞ്ഞു തിരിച്ചെത്തിയ ആളെ സ്നേഹജനങ്ങൾ സന്തോഷം രേഖപ്പെടുത്താൻ വീർപ്പു മുട്ടിക്കും പോലെ എന്നെ സ്വീകരിച്ചാനയിച്ചു. മധ്യത്തിലിരിക്കുന്ന സുന്ദരിയുടെ ചാരത്ത് ഇരുത്തി പറഞ്ഞു : ഇത് അങ്ങയുടെ സഹധർമിണിയാണ്  ഇവളെപ്പോലെ മറ്റൊരു പത്നിയും കൂടിയുണ്ട് താങ്കൾക്ക്.*
*ഞങ്ങൾ എത്രകാലമായി അങ്ങയുടെ ആഗമനം പ്രതീക്ഷിക്കാൻ തുടങ്ങിയിട്ട്  സ്വാഗതം,  സ്വാഗതം !  അങ്ങനെ ഞാൻ പ്രിയ പ്രേയസിയുമായി വർത്തമാനം തുടങ്ങി. ഞാനിപ്പോൾ എവിടെയാണെന്ന് ചോദിച്ചപ്പോൾ അവൾ മൊഴിഞ്ഞു :* *സ്വർഗപൂങ്കാവനത്തിലാണ്. നീ ആരാണെന്ന ചോദ്യത്തിന് അങ്ങയുടെ ശാശ്വതപത്നി എന്നായിരുന്നു.* *പിന്നെ *ഞാൻ ചോദിച്ചു :* *എനിക്ക് മറ്റൊരു ഭാര്യ കൂടെയുണ്ടന്ന്  അതറിഞ്ഞു* 
*അവൾ എവിടെ?  അവൾ മറ്റൊരു* *കൊട്ടാരത്തിലാണ്. ഇത് കേട്ടപ്പോൾ ഞാൻ* *പറഞ്ഞു :എങ്കിൽ ഇന്ന് ഇവിടെ കൂടി നാളെ അങ്ങോട്ട് പോവാം.* *ഇത്രയും പറഞ്ഞു അവളെ ഒന്ന് തൊടാൻ കൈ നീട്ടിയപ്പോൾ അവൾ അനുനയത്തിൽ ഒഴിഞ്ഞുമാറി ഇങ്ങനെ പറഞ്ഞു : ഇന്ന് അങ്ങ് ദുനിയാവിലേക്ക് തന്നെ പോവുക. മൂന്ന് ദിവസം കഴിഞ്ഞു നമുക്ക് സ്ഥിരമായി ഇവിടെ കഴിഞ്ഞുകൂടാം. ആനന്ദത്തിലാറാടിയ ഞാൻ ഇനി തിരിച്ചു പോകില്ലെന്ന് പറഞ്ഞപ്പോൾ മനം മയക്കുന്ന മന്ദസ്മിതത്തോടെ അവൾ പറഞ്ഞു : ഇപ്പോൾ തിരിച്ചു പോവുക തന്നെ വേണം. മറ്റന്നാൾ നോമ്പുതുറ ഇവിടെ വെച്ചാകാം.*
  *ഇത് കേട്ടപ്പോൾ ഞാൻ പുറപ്പെടാൻ  എഴുനേറ്റു. അവളോട് യാത്ര പറഞ്ഞു. ഇതോടെ ഉറക്കത്തിൽ നിന്നുണർന്നു. ഈ സംഭാഷണവും ചിരിയുമൊക്കെയാണ് താങ്കൾ കണ്ടത്.*
    *എത്രയാണല്ലെ മഹാനവർകളുടെ ഭാഗ്യം, ജീവിതം തന്നെ സന്ദേശമാക്കി തിരു സുന്നത്തിലദിശ്ട്ടിതമായൊരു ജീവിതം.*
*സംഭവം ഉദ്ധരിച്ച ഹിഷാം (റ) പറയുന്നു :ഇതുകേട്ട എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. താങ്കളുടെ സൽകർമ്മത്തിന്റെ പ്രതിഫലം മുൻകൂട്ടി പ്രത്യക്ഷമാക്കിയ റബ്ബിനെ കൂടുതലായി സ്തുതിക്കുക. താങ്കൾക്ക് ഹൃദ്യമായ ആശംസകൾ നേരുന്നു. ഇങ്ങനെ പറഞ്ഞപ്പോൾ സഈദ് (റ) ചോദിച്ചു : താങ്കളല്ലാത്ത മറ്റാരെങ്കിലും എന്റെ ഉറക്കത്തിലുണ്ടായ പ്രവർത്തി കണ്ടിരുന്നോ?*
*ഞാൻ മാത്രമേ കണ്ടിട്ടുള്ളു എന്ന് പറഞ്ഞപ്പോൾ സത്യം ചെയ്ത് ഈ സ്വപ്നവൃത്താന്തം എന്റെ മരണം വരെ മറ്റാരെയും അറിയിക്കരുതെന്ന് കേണപേക്ഷിച്ചു. സംഭാഷണത്തിൽ നിന്ന് വിരമിച്ച ശേഷം അംഗശുദ്ധി വരുത്തി സുഗന്ധം പൂശി ആയുധമെടുത്ത് അദ്ദേഹം യുദ്ധകളത്തിലേക്ക് തൃതിയിൽ പോയി. അന്നും നോമ്പുകാരനായിരുന്നു.*
*രാത്രി വരെ യുദ്ധത്തിലേർപ്പെട്ടു. അന്നദ്ദേഹം നടത്തിയ ധീര പരാക്രമത്തെ എല്ലാവരും പ്രശംസിച്ചു. ജനങ്ങളുടെ പ്രശംസ കേട്ട ഞാൻ മനസ്സിൽ പറഞ്ഞു : അദ്ദേഹത്തിന്റെ രഹസ്യം അറിഞ്ഞിരുന്നു വെങ്കിൽ പൊരുതുന്നതിൽ അവർ അവർ അദ്ദേഹത്തോട് മത്സരിക്കുമായിരുന്നു. അന്നും രാത്രി പൂർണമായി നിസ്കാരത്തിൽ നിരതനായ അദ്ദേഹം പകലിൽ നോമ്പുകാരനായിരുന്നു. രണ്ടാം ദിവസവും യുദ്ധ മുന്നണിയിലേക്ക് കുതിച്ചു. ആദ്യദിവസത്തിലുപരിയായി പൊരുതി. രാത്രിയുടെ ആദ്യത്തിൽ കൂടാരത്തിലെത്തിയ സഈദ് സുബ്ഹ് വരെ നിസ്കാരത്തിൽ കഴിഞ്ഞു. മൂന്നാം ദിവസവും നോമ്പ് അനുഷ്ട്ടിച്ചു കൊണ്ട് രണഭൂമി ലക്ഷ്യം വെച്ചു കുതിച്ചു.*
*തന്റെ മരണവും തന്റെ അടിയുറച്ച വിശ്വാസത്തിൽ ആസ്വദിച്ചു കൊണ്ട് നേരിടാൻ ഉള്ള ആവേശമാണ് ഓരോ യുദ്ധ ഭൂമിയിലേക്ക് കുതിക്കുമ്പോഴും അദ്ദേഹം രുചിക്കുന്നത്.*
*കഴിഞ്ഞ രണ്ട് ദിവസത്തെയും കവച്ചുവെക്കുന്നതായിരുന്നു മൂന്നാം നാൾ അദ്ദേഹം നടത്തിയ ധീരപരാക്രമം. ശത്രുക്കളുടെ ശിരസുകൾ അരിഞ്ഞുവീഴ്ത്തി രണാങ്കണത്തെ അദ്ദേഹം രക്തസാഗരമാക്കി. പകൽ മുഴുവൻ പോരാടിയ അദ്ദേഹത്തിന് ഒരു പോറൽ പോലുമേറ്റില്ല. സൂര്യാസ്തമയത്തോടടുത്ത സമയം ശത്രുവിന്റെ ചീറി വന്നൊരസ്ത്രം ആ ധീര ശൂര പരാക്രമിയുടെ നെഞ്ചു തുളച്ചു കയറി. രണ ഭൂവിൽ വീണ അദ്ദേഹത്തെ എല്ലാവരും കൂടി താങ്ങിയെടുത്ത് സൈന്യകൂടാരത്തിലെത്തിച്ചു. ശഹീദാവുമെന്ന പ്രതീക്ഷയിലായ അദ്ദേഹം ചിരിയടക്കാൻ ചുണ്ടുകൾ ചുണ്ടുകൾ കടിച്ചു പിടിച്ചിട്ടുണ്ട്. പുഞ്ചിരിക്കുന്ന ആ പൂ മുഖം കണ്ടു ഞാൻ പൊട്ടി കരഞ്ഞു. ഞാൻ പറഞ്ഞു : പ്രിയപ്പെട്ട സഈദെ, ഇന്ന് താങ്കൾക്ക് പ്രിയതമയോടൊപ്പം നോമ്പ് തുറക്കാം. മംഗളം ! ഞാനും അങ്ങയുടെ കൂടെ ആയിരുന്നു വെങ്കിൽ !*
*എന്റെ വാക്കുകൾ കേട്ടു കണ്ണ് തുറന്നു അദ്ദേഹം പുഞ്ചിരി തൂകി മൊഴിഞ്ഞു : അല്ലാഹുവിനു സ്തുതി. എന്നോടവൻ വാഗ്ദത്തം പാലിച്ചു. الحَمْدُ ِلله, ലാഇലാഹ ഇല്ലല്ലാഹ്... ആ പുണ്യ നയനങ്ങൾ അടഞ് إِنَّا لِلّهِ*
     *എത്ര മഹത്വരം എത്ര മഹോന്നതം ഈ ജീവിതം*
*ഹിഷാം തുടരുന്നു :സൈന്യത്തെ മുഴുവൻ ഞാൻ വിളിച്ചു വരുത്തി, സഈദിന്റെ രഹസ്യം പരസ്യമാക്കിയപ്പോൾ എല്ലാവരും കരഞ്ഞു. തമ്പ് പ്രകംമ്പനം കൊള്ളിക്കുന്ന ശബ്ദത്തിൽ അവർ തക്ബീർ മുഴക്കികൊണ്ടിരുന്നു. കൂട്ടുകാരൻ ചെന്നണയുന്ന സ്വർഗീയ ആരാമത്തെ ഓർത്ത് എല്ലാവരും പൂർവ്വോപരി യുദ്ധസജ്ജരായി. സഈദിന്റെ രക്തസാക്ഷിത്വ വൃത്താന്തം സൈനികരെല്ലാം അരിഞ്ഞു. സൈന്യാധിപനായ മസ്മലയോട് നിസ്കാരത്തിന് നേതൃത്വം വഹിക്കാൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.*
     *സഈദിന്റെ രഹസ്യസൂക്ഷിപ്പുകാരനായ താങ്കൾ തന്നെയാണ് നിസ്കാരത്തിന് ഏറ്റവും അർഹൻ.*
*അങ്ങനെ ഞാൻ നിസ്കാരത്തിന് നേതൃത്വം നൽകി. ഹനഫി മദ്ഹബിൽ ശഹീദിനെ കുളിപ്പിക്കാൻ പാടില്ലയെങ്കിലും മയ്യിത്ത് നിസ്കരിക്കണം എന്നാണ് വിധി. (ബിദായത്തുൽ മുജ്തഹിദ് 1-240)*
*പ്രഭാതം വിടർന്നപ്പോൾ എല്ലാവരുടെയും സംസാര വിഷയം സഈദിന്റെ സൗഭാഗ്യ വാർത്തയായിരുന്നു. അങ്ങനെ മുസ്‌ലിം സൈന്യം പൂർവ്വാധികം ശക്തിയോടെ രണാങ്കണത്തിലിറങ്ങി പോരാടി. ശത്രുനിരയെ ഒന്നടങ്കം നിലംപരിശാക്കി. സഈദിന്റെ ബറകത്ത് കൊണ്ട് അന്നത്തെ സൂര്യാസ്തമയത്തിന്നു മുമ്പായി ഞങ്ങൾ കാവലിരുന്ന കോട്ട ശത്രുകരത്തിൽ നിന്നും മോചിപ്പിച്ചു. മുസ്‌ലിം സൈന്യം വിജയാരവം മുഴക്കി രണാങ്കണത്തോട് യാത്ര പറഞ്ഞു*
*സഈദ് (റ) ബറകത്ത് കൊണ്ട് അല്ലാഹു നമ്മെ ഖൈറിലും സലാമത്തിലുമാക്കി തരട്ടെ...*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...