*✿═══════════════✿*
*ലോകസ്ത്രീകളുടെ നേതാവ്*
*✿═══════════════✿*
https://mihraskoduvally123.blogspot.com/2020/11/blog-post_18.html
https://mihraskoduvally123.blogspot.com/2020/04/blog-post_26.html
മുത്ത് നബി തങ്ങളോരുടെ ﷺസീമന്ത പുത്രി. അലിയാര് തങ്ങളുടെ (റ)ജീവന്റെ പാതി ഹസൻ ഹുസൈനോരുടെ പ്രിയ മാതാവ് ബീവി ഫാത്തിമത്തു സഹ്റ (റ)
*اللهم صل على نور و اهله...*
മുത്ത് നബിയുടെ ﷺഇളയ പുത്രിയാണ് ബീവി ഉമ്മ അഞ്ചാം വയസ്സിൽ തന്നെ ഇസ്ലാം സ്വീകരിച്ച (നബിയിൽ അന്ന് വിശ്വസിച്ച ഏറ്റവും ചെറിയ വ്യക്തിത്വവും.
ഇരുത്തവും നടത്തവും മുഖലാവണ്യവും മുത്ത് നബിയുടെ ﷺഅതെ ചായയുള്ള മഹിളാ മണി. അത് കൊണ്ട് തന്നെ മുത്ത് നബിക്ക് ﷺപ്രത്യേക വാത്സല്യവും ബീവിയോടുണ്ടായിരുന്നു.
*"ഫാത്തിമ എന്റെ ഒരു കഷ്ണമാണെന്ന്"* (കരളിന്റെ കഷ്ണമാണ് )അവിടുന്ന് പ്രസ്താവിച്ചിട്ടുണ്ട്.
" നടത്തവും ഇരുത്തവും ഉപ്പയാണ്
ചിരിയും കളിയും ഉപ്പയാണ്
ഉപ്പാന്റെ സ്നേഹത്തിന് ഉറവിടമാണ്
ബീവി ഉമ്മ ലോക വനിതകളുടെ നേതാവാണ് "
പതിനെട്ടു വയസ്സായപ്പോൾ തന്നെ അലിയാര് തങ്ങൾക്ക് (റ)മുത്ത് നബി ﷺബീവിയെ നികാഹ് ചെയ്ത് കൊടുത്തു. ദരിദ്രനായ അലിയാര് തങ്ങൾ (റ)ഉത്തമ വിശ്വാസിയും ധീരനും വാഗ്മിയും ബുദ്ധിമാനുമായിരുന്നു.
*"അലി (റ)വിജ്ഞാനത്തിന്റെ കവാടമാണെന്ന് മുത്ത് നബി ﷺപറഞ്ഞിട്ടുണ്ട്."*
മദീന നിവാസികൾക്കെല്ലാം ഭക്ഷണം നൽകി ആഘോഷമാക്കി തന്നെ ആ വിവാഹം നടന്നു എല്ലാവർക്കും സന്തോഷം.
ദരിദ്രനായ അലിയാര് തങ്ങളുടെ (റ)വീട്ടിൽ വിഷമിച്ചും സഹിച്ചും ശമിച്ചും ഭർത്താവിനോട് സ്നേഹവും പരിചരണയും കൂറുമുള്ളവളായി ബീവി ജീവിച്ചു.
ആ സന്തോഷ ജീവിത വല്ലരിയിൽ അവർക്ക് ഹസൻ ഹുസൈൻ, മുഹ്സിൻ, ഉമ്മു കുൽസു, സൈനബ എന്നീ കുസുമങ്ങൾ വിരിഞ്ഞു. മുത്ത് നബിക്ക് ﷺഫാത്തിമ ബീവിയുടെ (റ)കുട്ടികളോട് പ്രത്യേക താല്പര്യമുണ്ടായിരുന്നു. ഹസനിലൂടെയും ഹുസൈനിലൂടെയുമാണല്ലോ വിശുദ്ധ മുത്ത് നബിയുടെ ﷺപരമ്പര നിലനിൽക്കുന്നതും ലോകത്ത് പ്രസിദ്ധിയാർജിച്ചതും.
മുത്ത് നബിയുടെ വിയോഗ സമയം ഫാത്തിമ (റ)അതിയായി വിഷമിച്ചപ്പോൾ അല്ലാഹുവിന്റെ ഹബീബ് തങ്ങൾ പ്രിയപുത്രിയോട് പറഞ്ഞു എനിക്ക് ശേഷം മോളാണ് ആദ്യം സ്വർഗം പുൽകുക എന്ന് അവരുടെ സ്നേഹം അവിടെയും വേർപിരിയാൻ വേദനിച്ചു കാണും അതല്ലെ ഉത്തമ നേതാവിന്റെ അളവറ്റ സ്നേഹം.
നബി ﷺമക്കളെല്ലാം അവിടുത്തെ ജീവിത കാലത്ത് തന്നെ വഫാതായിരുന്നു. എന്നാൽ മുത്ത് ബീവി ഫാത്തിമ (റ)അവിടുന്ന് ﷺവഫാതായി ആറു മാസം കഴിഞ്ഞാണ് മരിച്ചത്. അന്ന് രോഗശയ്യയിൽ തിരു നബി യെ ﷺശുശ്രുശിക്കാൻ ആയിഷാ ബീവി (റ)വിന്റെ വീട്ടിൽ അവരും ഉണ്ടായിരുന്നു.
*അന്നാണ് ഫാത്തിമ (റ)ലോകസ്ത്രീകളുടെ നേതൃപദവിയിലാണെന്ന് നബി ﷺഅവരെ അറിയിച്ചത്.*
ലോകം മുസ്ലിം വനിതകൾക്ക് വഴികാട്ടിയായ ബീവി ഉമ്മ സ്നേഹത്തിന്റെയും സഹനത്തിന്റെയും വിനയത്തിന്റെയും മാതൃരൂപമായിരുന്നു.
വഫാത്തിന്റെ സമയം പോലും അവിടുത്തെ സ്വന്തം ശരീരത്തെ അന്യർ ക്ക് കാണാതെ ജന്നത്തുൽ ബഖീഇൽ രാത്രി മറവ് ചെയ്യാനും പറഞ്ഞത്
*"ഇഷ്ടമന്ത്രങ്ങളിൽ ഇശ്‌ഖിന് തന്ത്രം മെനയാൻ ഒരുത്തമ മാതൃകയല്ലെയോ ഫാത്തിമ ബി (റ)ഉമ്മ മദദ് അരളണേ, മഹനീയ കരങ്ങളിൽ തമ്പുരാനേ..."*
ഹിജ്‌റ പതിനൊന്നാം വർഷം ഇരുപത്തിയെട്ടാം വയസ്സിൽ മഹതി സ്വർഗം പൂകി.
അവിടുത്തേക്ക് ﷺ ഓതാം സ്വലാത്തും സലാമും സ്നേഹം വാങ്ങാനായി യാസീനും ഫാത്തിഹയും ബൈത്തും ബീവി ഉമ്മയിൽ ചൊല്ലാം...
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments