Skip to main content

സ്ത്രീധനം ...🥀

*✿═══════════════✿*
       *നിങ്ങളുടെ വസ്ത്രത്തിൽ ചളി വാരിവിതറാൻ തുനിഞ് ഇറങ്ങിയവർ*. 🥀
 
*✿═══════════════✿*

കറുത്തവനും വെളുത്തവനും തമ്മിലെന്താണ് ഇതിന് മാത്രം വിത്യാസം?.
പണമുള്ളവനും പണമില്ലാത്തവനും ഒന്നിനും പറ്റില്ലെന്ന് നിങ്ങളൊക്കെ വിശേഷിപ്പിക്കുന്ന പരമ ദാരിദ്രനും മനുഷ്യൻ തന്നെയല്ലെ?
ഒരേ നാഥൻ പഠിച്ച അടിയാറുകൾ.

ഇതെല്ലാം പറയാൻ കാരണം എന്താവും എന്നല്ലെ?

ഒരു ദിവസം പത്രം വായിച്ചാൽ ഫോൺ തുറന്ന് നോക്കിയാൽ എന്തിന് അയൽക്കാർ ഒന്ന് വന്നാൽ പോലും കേൾക്കാനുള്ളത് സ്ത്രീധനം എന്ന നീചമായ ആചാരത്തിൽ കുടുങ്ങി എരിഞ്ഞു തീരുന്ന അല്ലെങ്കിൽ എരിഞ്ഞു തീർന്നിട്ടുള്ള പെണ്ണിനെ പറ്റിയാണ്.

ഞാനൊന്ന് ചോദിക്കട്ടെ?

*നിങ്ങൾ ഒന്നും മനുഷ്യരല്ലെ?*

ഏതോ പെണ്ണിന്റെ ബാപ്പ ചോര നീരാക്കി അല്ലെങ്കിൽ ഉള്ള കിടപ്പാടം നഷ്ടപ്പെടുത്തി തരുന്ന പണം സ്വർണം ഒക്കെ എത്ര കാലം നിങ്ങളുടെ കയ്യിൽ സൂക്ഷിച്ചു വെക്കാം. നഷ്ടപ്പെട്ടു കഴിഞ്ഞാൽ ഒരു കടലാസിന്റെ വിലപോലും ഇല്ലാത്ത ഈ നോട്ടു കേട്ടുകൾക്ക് വേണ്ടി എന്തിനാണ് നിന്നെ പോലെ നിന്റെ സഹോദരിയെ പോലെ ഉമ്മയെ പോലെ മകളെ പോലെ ഒരു പെണ്ണിനെ ദ്രോഹിക്കുന്നത്?

*ഇതിൽ എന്താനന്ദമാണ് നീ കണ്ടിട്ടുള്ളത് എന്റെ ഉമ്മാ എന്റെ സഹോദരാ... എന്റെ സഹോദരി...*

ഈ ഒരു വർഷത്തിനിടയിൽ എത്ര പെണ് ജീവിതങ്ങളാണ് ഇതിന്റെ (സ്ത്രീധനം )എന്ന വിപത്തിന്റെ പേരിൽ സ്വയം ജീവിനൊടുക്കിയത്.  വിധവകളായത്. എത്ര മക്കളാണ് അനാഥരെ പോലെ ഒറ്റപ്പെട്ടുപോയത്.

ഒരു മുതവും സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല ഒരു മാതാചാര്യന്മാരും പരസ്യമായി ഇതിനെ എതിർക്കാത്തവരുമില്ല. എങ്കിലും അവർക്കൊക്കെ വേണം *സ്ത്രീധനം* സ്ത്രീ തന്നെയാണ് ധനം എന്നത് ഓരോ പുരുഷനും വീമ്പു പറഞ്ഞു നടക്കും. എന്നാലോ?

ഓരോ ദ്രോഹിക്കുന്ന മാതാവും സ്ത്രീ തന്നെയാണ് ധനം എന്നത്  തിരിച്ചറിയുന്നത്  *"ചോരയും നീരും വറ്റി ചലനമറ്റ് പരസഹായത്തിൽ ജീവിക്കുമ്പോൾ മാത്രമാണ്. അപ്പോൾ ഈ ദ്രോഹിച്ചവൾ തരുന്ന ഒരിറ്റ് വെള്ളത്തിന്റെ വിലപോലും അവൾ അന്ന് തിരിച്ചറിയും.*

ഒരുപാട് ജീവിതങ്ങളെ കേട്ടു വായിച്ചു വേദനിച്ചു.
എല്ലാം *സ്ത്രീധനം*

കേൾക്കാൻ പാടില്ലാത്തവരിൽ നിന്ന് അത് കേൾക്കേണ്ടി വരുമ്പോൾ വല്ലാതെ വേദന തോന്നിയിട്ടുണ്ട്. പഠിപ്പും വിവരവും അവരെ വല്ലാതെ അഹങ്കാരികൾ ആക്കിയിരിക്കുന്നു.
വല്യ തലേക്കെട്ടും വീടു വായിത്തരവും കേൾക്കുമ്പോൾ അവരെക്കാൾ നല്ലതായി ആരുമില്ല. എഎന്നാൽ അവർ കാണിച്ചു കൂട്ടുന്നതോ.
എന്റെ ബാപ്പയും ഉസ്താദ് ആണ് എന്റെ ആങ്ങളെയും ഉസ്താദ് ആണ് എങ്കിലും പുറമെ കണ്ട് വരുന്ന കേട്ടു വരുന്ന ഈ നീച പ്രവർത്തികൾ കണ്ടില്ലെന്ന് നടിക്കാൻ വയ്യ. എത്ര ബിരിദാധാരികളായ കണ്ടാൽ മാന്യരെന്ന് തോന്നിക്കുന്ന ഉസ്താദ് മാരാണ് പെണ്ണിനോട് ക്രൂരതകൾ ചെയ്യുന്നത്. കോവിന്ത ചാമിയെക്കാൾ ഏത് അർത്ഥത്തിലും  ക്രൂരർ ഇവരല്ലെ ...?

കല്യാണം കഴിഞ്ഞു ഒരു പെണ്ണിൽ നിന്ന് അയാൾക്ക് വേണ്ടതെല്ലാം കയ്ക്കലാക്കി മറ്റൊരു പെണ്ണിനെ ആഗ്രഹിക്കുന്ന ഇവന്മാരെ പിന്നെ എങ്ങനെ പറയണം.

ഒരു തലേക്കെട്ട് ഉണ്ടേൽ എത്ര പെണ്ണും കിട്ടും എന്ത് തോന്നിവാസവും നടക്കും എന്ന് നീചമായ ചിന്ത.

നല്ല രീതിയിൽ മാന്യമായി ജീവിക്കുന്ന ഉസ്താദ് മാരെക്കൂടി മാനകേടിലാക്കുന്നു.

ഉസ്താദ്മാരെ വേണം എന്ന് പറഞ്ഞു വാശിപിടിക്കുന്നു. പിന്നീട് ആ വാശിയിൽ ഖേദിക്കുന്നു. ഇതാണിപ്പോൾ എന്റെ കൂട്ടുകാരിയിൽ നിന്ന് കിട്ടിയ മറുപടി ഒരുവളെ കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസം മാത്രം മറ്റൊരുവളെ നികാഹ് കഴിഞിട്ട് നാല് മാസം അപ്പോക്ക് ഓലെ മൊയ്‌ല്യാക്കമാർക്ക് ഓലെ മടുത്തു. ഇപ്പോ വേറെ കെട്ടാൻ ഉള്ള പെരുക്കം പാച്ചിലാ...(അവർക്കൊന്നും ഒരു കാരണവും പറയാനില്ല "നിന്റെ കൂടെ മുന്നോട്ട് പോവാന് കഴിയില്ല " എന്നതല്ലാതെ )

ഇതിനൊക്കെ കൂട്ടുനിക്കുന്ന അവരെ വീട്ടിലുള്ള ഇതുപോലെത്തെ പെണ്ണുങ്ങളെ എന്ത് പേരിട്ടു വിളിക്കണം എന്നറിയില്ല.
ഉസ്താദ് മാർക്ക് എന്ത് തോന്നിവാസവും നടക്കും എന്നാണ് അവരുടെ വിചാരം. കാരണം മറുവശം പെണ്ണല്ലെ...

പെണ്ണ് അത്രക്കും മോശപ്പെട്ട അല്ലെങ്കിൽ ഒന്നിനും കൊള്ളാത്തവരായി ഇവരെ പോലെ ഉള്ളവർ കണക്കാക്കിയിരിക്കണം അല്ലതെ എന്ത്‌ .

എന്ത്‌ വേദനയിലും എല്ലാം സഹിച് 
അവളുടെ ഭാവി ജീവിതം ഓർത്ത് മാതാപിതാക്കൾ നിശബ്ദരാവുന്നു. പോരാത്തതിന് വക്കാലത്ത് പറയാൻ ഓരോ വല്യ മൊയ്‌ല്യാക്കന്മാരും വന്നോളും *ങ്ങള് കേസിനും ക്കൂട്ടത്തിനും ഒന്നും നിക്കണ്ട പെൺകുട്ടിയല്ലെ? ഓനെക്കാൾ നല്ലൊനെ ഞാൻ കണ്ട് പിടിച്ചു തരും.*

പാവം ബാപ്പമാര് ഉസ്താദ് പറഞ്ഞതല്ലെ മതി ഇനി പടച്ചോൻ കൊട്ത്തോളും പറഞ്ഞു ത്വലാഖ് വാങ്ങി വീട്ടിലിരിക്കും.
ഇത് തന്നെയാണ് കൂടിവരുന്ന ഓരോ പെണ്ണിന്റെ കണ്ണുനീരിനും കാരണം.
അങ്ങനെ അവർക്ക് അതൊരു ഹരമായി എന്തും നടക്കും ഒരു പെണ്ണിന്റെ ജീവിതത്തിൽ എന്ന് മനസിലായി ചോദിക്കാനും പറയാനും ഒരു നട്ടലുള്ളവനും വരില്ല എന്ന് ബോധ്യമായി.

പാടില്ല അങ്ങനെയല്ല വേണ്ടത്. ഒരുപെണ്ണിന്റെ ജീവിതവും ചോദ്യചിഹ്നമായി കൂടാ. ഒരു പെണ്ണും കണ്ണുനീരിന്റെ അടിമയായി കൂടാ. ഒരു മക്കളും അനാഥരെ പോലെ ജീവിച്ചു കൂടാ... പ്രതികരിക്കണം. പെണ്ണിന്റെ ജീവിതം എന്താ വരുന്നവനും പോവുന്നവനും തട്ടി കളിക്കാനുള്ള നൂൽ പന്താണോ?

പിന്നെത്തിനാ നിയമം പിന്നെന്തിന് വേണ്ടിയാണ് സ്ത്രീകൾക്ക് സുരക്ഷാ എന്നും പറഞ്ഞു കൂറേ നിയമ നടപടികൾ.
പെണ്ണിനെ വേദനിപ്പിക്കാൻ ആണിന് പേടി തോന്നുന്ന നിയമം വേണം. അന്യയമായ സ്ത്രീധനവും പീഡനവും അതോടെ നിൽക്കും.
അതിന് മുസ്ലിം എന്നപേരിലോ പെണ്ണിന്റെ ജീവിതം എന്നപേരിലോ ഒരാണിനെയും അതിന് കൂട്ടുനിൽക്കുന്നവരെയും വെറുതെ വിടാൻ അനുവദിക്കരുത്. പേടിച്ചാൽ ഇനിയും കരയേണ്ടി വരും ഇനിയും ഒറ്റപ്പെടേണ്ടി വരും. നിന്നെ മാത്രമല്ല പെണ്ണെ നീ ഓർക്കേണ്ടത് നീ നിശബ്ദമായി പോയാൽ നാളെ നിന്റെ സ്ഥാനത് വരുന്ന മറ്റൊരുവളെ കൂടി നീ ഓർക്കുക. ഇന്ന് നീ ശക്തമായാൽ നാളെ അവളെ തൊടാൻ അവൻ പേടിക്കും. ഇന്ന് നീ നിസ്സഹായായാൽ നാളെ നിന്നെ പോലെ അവളും പിച്ചി ചീന്തപ്പെടും ഒറ്റപ്പെടും കണ്ണുനീരിൽ കുതിർന്ന് ഇല്ലാതാവും.

പണമുള്ളവന് മാത്രമല്ല പരമ ദാരിദ്രനും ഈ ദുനിയാവിൽ ജീവിക്കണം.
ഉള്ളവനെയും ഇല്ലാത്തവനെയും കറുത്തവനെയും വെളുത്തവനെയും ഒരേ കണ്ണുകൊണ്ട് കാണാൻ സാധിക്കുന്ന ജനങ്ങൾ ഉണ്ടാവണം. ഉണ്ടാക്കിയെടുക്കണം. അതാണ് പെണ്ണിന്റെ കഴിവ്

*"അതിന് നീ നല്ലൊരു മാതാവാകുക. നല്ലൊരു സഹോദരിയാവുക. നല്ലൊരു മകളാവുക. തന്റെ മക്കളെ മര്യാദ പഠിപ്പിക്കുക. ജീവിതത്തിന്റെ വിലയറിയിച്ചു കൊടുക്കുക. നീ നന്നായാൽ മാത്രമേ നല്ലൊരു സമൂഹം ഉണ്ടാവൂ. എങ്കിലെ നിന്റെ മക്കൾക്ക് നല്ലൊരു ജീവിതം ഉണ്ടാവൂ.*

ഓരോ പെണ്ണും ഉറച്ച തീരുമാനങ്ങൾ ഉള്ളവരാവുക. ഒരു പതർച്ചയിലും തളരാതിരിക്കുക. തളർത്തിയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരുക. നിനക്ക് വേണ്ടി മാത്രമല്ല ഇത് നാളെ നിന്നെ പോലെ ഒരുവൾ ഉണ്ടാവാതിരിക്കാൻ കൂടി വേണ്ടി.
എങ്കിലും ഏറെ വേദനിപ്പിച്ച ഒരു സത്യം. ഓരോ പെണ്ണിന്റെ കണ്ണുനീരിന്റെ പുറകിലും മറ്റൊരു പെണ്ണ് ഉണ്ടെന്ന് തന്നെയാണ്. ഉമ്മയായും പെങ്ങളായും വേഷമിടുന്ന ഇവർ മൂർഖൻ പാമ്പിനെക്കാൾ വിഷമേറിയ ഒന്ന് തന്നെ.
പെണ്ണെന്നു മറ്റൊരു പെണ്ണിന് പറയാൻ അറപ്പേറിയ ഒരു വർഗ്ഗം.

ഇതിന്റെ ഇടയിൽ കൂറേ മായയും മറയും (സിഹറും മാരണങ്ങളും)

ഏതായാലും ഒരാളെ പറഞ്ഞാൽ എല്ലാർക്കും കൊള്ളും എന്നാണല്ലോ കൊള്ളേണ്ടട്ടോ. നിങ്ങളൊക്കെ സ്ഥിരം കേട്ടു വരുന്ന ഒന്നല്ലേ ഇത്. 

എല്ലാ വീട്ടിലും ഒരു കുരുത്തം കെട്ടവരുണ്ടാവുമെന്ന് പണ്ടാരോ പറഞ്ഞു കേട്ടപോലെ ഇതും നിങ്ങളുടെ കൂട്ടത്തിലെ കപടമുഖങ്ങൾ മാത്രമാണ് .വെളുത്ത നിങ്ങളുടെ വസ്ത്രത്തിൽ ചളി വാരിവിതറാൻ തുനിഞ്ഞു ഉറങ്ങിയവർ .
എല്ലാം കേൾക്കുമ്പോൾ അറിയുമ്പോൾ നിങ്ങളുടെ പെങ്ങന്മാരുടെ വേദനയാണെന്ന് ഓർക്കുക. പിന്നെ ഞമ്മളെ മൊയ്‌ലായക്കന്മാരും എഴുതുന്നതിന് പ്രോത്സാഹനം തരുന്നത് കൊണ്ട് തെറ്റായി തോന്നിയില്ല. അല്ലെങ്കിലും പറയാനുള്ളത് ആരെ മുഖത്തും നോക്കി പറയാനുള്ള ധൈര്യം ഓരോ പെണ്ണിനും വേണം.
അല്ലാതെ കഥയിൽ ഒതുങ്ങും പോലെ അപലയും ചപലയും ആവരുത്. അപ്പൊ നമ്മൾ വെറും ചവറായി മാറും.

നിശബ്ദരാവേണ്ട ചില അവസ്ഥകൾ ഉണ്ടാവും. അതിൽ നന്മയുണ്ടെന്ന് തോന്നിയാൽ മാത്രം. ഏറെ കുറെ നമ്മുടെ പ്രേശ്നങ്ങൾ നമ്മുടെ ഈ നിശബ്ദത്തത്കൊണ്ടാണെന്ന് തിരിച്ചറിയണം...

ഈ  എഴുത് നിനക്ക് വേണ്ടി എനിക്ക് വേണ്ടി എന്റെ മകൾക്ക് വേണ്ടി നാളെയുടെ മക്കൾക്ക് വേണ്ടി.

നീ ശക്തയാണ്. നീ സുരക്ഷയാണ് നിന്റെ കൈകളിൽ നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ കൈകളിൽ .
കപടതകളുടെ കൈകൾ എപ്പോഴും തിരിച്ചറിയുക. നല്ലൊരു നാളെയെ നേരുന്നു.

#നല്ലൊരു ജീവിതത്തിനായി എല്ലാ ഭാവുകങ്ങളും നേരുന്നു
               *ശുഭം*
    *✍🏻 Mihras koduvally*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
    *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...