*✿═══════════════✿*
*മിസ്രിലെ രാജകുമാരന്...*
*ഭാഗം ഒന്ന്*
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
മിസ്ര് പട്ടണം കുളിരണിയുകയായി .യുസുഫ് നബിയുടെ കടന്ന് വരവ് അവിടെ ഒരോളം സ്ര്ഷ്ടിചിരിക്കുന്നു .
" കണ്ടവരെല്ലാം അല്ഭുതം മൂറിയ രാജകുമാരനല്ലൊ ,
കേട്ടതില് പരം സൗന്ദര്യം അവിടുത്തെ വിനയത്തില് അലങ്ക്രതമല്ലൊ ,
കണ്ടതില് പിന്നെ വന്ന വഴി മറന്നവര് എറെ പ്രയാസപെട്ടുവല്ലൊ ,
ഈ മഹാ മനീഷികൻ ന്റെ ഒരു വരദാനമല്ലൊ ."
യുസുഫ് നബിയുടെ മിസ്രിലേക്കുള്ള കടന്ന് വരവോടെ ഒരശിരീരി മുഴങി
" മിസ്ര് നിവാസികളെ , സത്യസന്ധനായ ഒരു യുവാവിതാ നിങ്ങളുടെ നാട്ടിൽ പ്രവേശിക്കുന്നു .അദ്ദേഹത്തിനെ നിങ്ങൾ സ്വാഗതം ചെയ്യണം . തൽഫലമായി നിങ്ങളുടെ രാജ്യത്ത് ക്ഷേമം വരും . "
പിന്നെ പട്ടണ നിവാസികള്‍ തിരഞ്ഞു നടക്കലായി അദ്ദേഹത്തിനെ സൽകരിക്കുന്ന കാര്യതിൽ ഉന്മേഷം കൂടി .
തന്റെ സഹോദരന്മാർ വിറ്റ മാലിക്ക് എന്നയാളുടെ ഗൃഹത്തിലേക്ക് അയാൾ യുസുഫ് നബിയെ എത്തിച്ചത് കൊണ്ട് പട്ടണ നിവാസികള്‍ അവിടെ തടിച്ചു കൂടി .അത് കണ്ടമാലിക്ക് കാരണം തിരക്കി .നിവാസികള്‍ പറഞ്ഞു.
" മാലിക്കെ ,നിങ്ങളുടെ വീട്ടിൽ സത്യവാനായ ഒരു മഹാൻ ആഗതനായിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് അറിവ് ലഭിചത് കൊണ്ട് അദ്ദേഹത്തിനെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും കാണത്തക്ക ഒരു സ്ഥലത്ത് നിങ്ങള്‍ നിറുത്തി തരണം ."
എല്ലാം കേട്ടറിഞ്ഞ മാലിക്കിനിതൊരു നല്ല അവസരമണെന്ന് മനസിലായി .
അങ്ങനെ യുസുഫ് നബിയെ കാണാൻ വരുന്നവരിൽ നിന്നെല്ലാം ഒരു ഫീസവർ വസൂലാക്കി .എന്നിരുന്നാലും യാതൊരു മടിയും കൂടാതെ ഓരോ സ്വര്‍ണ ന്നാണയം കൊടുത്ത് കൊണ്ട് ആഗതനെ ദര്‍ഷിച്ചു നാട്ടുകാർ സന്തോഷം കൊണ്ടു .
ഫീസായി തന്നെ ആറു ലക്ഷം ദിനാര്‍ പിരിഞ്ഞു കിട്ടി എന്നാണു കിസ്സകളിൽ വന്നിട്ടുള്ളത് .
സന്ദര്‍ശകന്മാരുടെ നേത്രങ്ങള്‍ അദ്ദെഹത്തിന്റെ ശരീരകാന്തി കണ്ടതോടു കൂടെ മയങ്ങി പോയതിനാല് മാലിക്കിന്റെ ഗൃഹത്തിൽ നിന്ന് പുറത്തിറങ്ങാനുള്ള മാര്‍ഗ്ഗം കണ്ടെത്താൻ അവർക്ക് പ്രയാസം നേരിട്ടു.
അത്രയും സൗന്ദര്യസ്വരൂപമായിരുന്നു നബി .
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*മിസ്രിലെ രാജകുമാരൻ ...*
*ഭാഗം രണ്ട്*
https://mihraskoduvally123.blogspot.com/2022/01/blog-post_11.html
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
തിരിച്ചു പോവാൻ വഴി അറിയാതെ പോയവര്‍ക്ക് മാലിക്കിന്റെ പരിചാരകന്മാർ കൈപിടിച്ചു വഴികാട്ടി . യാതൊരു മടിയും കൂടാതെ പിറ്റേ ദിവസവും ഇത് തുടര്‍ന്നു .അങ്ങനെ ഈ രണ്ട് ദിവസം കൊണ്ട് തന്നെ പന്ത്രണ്ട് ലക്ഷം ദീനാർ പിരിച്ചു കിട്ടി എന്നാണ് കഥകാരന്മാർ പറയുന്നത് .
ഇതിൽ ഹരം പൂണ്ട മാലിക്ക് വീണ്ടും ഇത് തുടര്‍ന്നു . യുസുഫ് നബിയെ വാങ്ങാൻ തയ്യാറായും പലരും വന്നു . അതുകൊണ്ട് തന്നെ മറ്റൊരു അടിമക്കും കിട്ടാത്ത ഗണ്യമായ തുക യുസുഫ് ന്ബിയെ വിറ്റു കൊണ്ടും നേടാം എന്ന് മാലിക്ക് മനസ്സിലാക്കി . യുവാവിനെ കാണാൻ ഇനിയാരും വരേണ്ടതില്ലെന്നും വെള്ളിയാഴ്ച്ച ലേല വില്പന നടക്കുമെന്നും വാങ്ങാൻ ആഗ്രഹമുള്ളവർ ലേല സ്ഥലത്ത് വന്നു കൊള്ളുക എന്ന മുന്നറിയിരിപ്പ് ആ രാജ്യനിവാസികൾക്കിടയിൽ അറിയിച്ചു .
അങ്ങനെ കാഴ്ചകളെ സുന്ദരമാക്കിയ കേള്‍വിയെ മനോഹരമാക്കിയ യുസുഫ് നബിയെ വാങ്ങാൻ വേണ്ടി വെള്ളിയാഴ്ച്ചയെ കാത്ത് ജനങ്ങള്‍ സമയം കയിച്ചുകൂട്ടി .
ആ കാലത്ത് അടിമകച്ചവടത്തിന് ഏര്‍പ്പെടുത്തിയ ഒരു പൊതു സ്ഥലത്ത് വെച്ച് വില്ക്കാൻ മാലിക്ക് തീർച്ച പ്പെടുത്തി .അതിനായി പ്രത്യേകം ഒരു കെട്ടിടം തന്നെ അദ്ദെഹം പണിയിച്ചു പ്രത്യേക ഇരിപ്പിടവും രത്ന അലംകൃതമായ പരവതാനിയും തയ്യാറാക്കി അതിന്മെൽ ആണു യുസുഫ് നബിയെ ഇരുത്തിയിരുന്നത് .
സ്വര്‍ണനാണയങ്ങളും രത്നങ്ങളും വിലക്കൂടിയ പലതും അവിടെ നിരന്നു മിസ്രിലെ രാജാവും പത്നിയും ഈ വില്പനയില് പങ്കെടുത്തിരുന്നു . പലരും പല വിലയും പറഞ്ഞു .പറഞ്ഞതിനെ തടുത്ത് മറ്റു ചിലർ അത് കൂട്ടി പറഞ്ഞു .എല്ലാം വീക്ഷിച്ചു മിസ്ര് ഭരണാധികാരിയും പ്രിയ പത്നി സലീഖയും നിന്നു .
അക്കാലത്ത് മിസ്ര് രാജാവായിരുന്നത് ആരാനെന്നതിനെ പറ്റി കിസ്സകളിൽ പല അഭിപ്രായങ്ങൾ പറഞു കാണുന്നുണ്ട് .അസീസ് മിസ്ര് (ഈജിപ്തിലെ പ്രഭു )എന്നും മാത്രമാണ് അവയിലെല്ലാം അഭിപ്രായ വിത്യാസമന്യെ അന്നത്തെ ഭരണാധികാരിക്ക് പേര് പറഞ്ഞു കാണുന്നത് .ഈ പേര് പരിശുതദ്ദ ഖുര്‍ആനിലും പറഞു കാണുന്നുണ്ട് .എങ്കിലും രാജാവിന്റെ കീഴിൽ ജോലിചെയ്തിരുന്ന ഒരു തൊഴിലാളി മാത്രമാണ് അസീസ് എന്നും പറഞ്ഞു കാണുന്നുണ്ട് ഏതായാലും മിസ്ര് രാജ്യതിന്റെ പൂർണാധികാരം അദ്ദെഹത്തിനുണ്ടായിരുന്നുവെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ് .
മിസ്ര് ഭരണാധികാരി മാത്രമായിരുന്നില്ല അന്നേ ദിവസം അവിടെ ഉണ്ടായിരുന്നത് സൗന്ദര്യ രൂപമായിരുന്ന നബിയെ മോഹിച്ചു പല രാജ്യങ്ങളുടെ ഭരണാധികാരികളും അവിടെ കൂടിയവരിൽ ഉണ്ടായിരുന്നു .
മിസ്ര് അന്നത്തെ രാജാവിനു വലീദ് എന്നും അദ്ദെഹത്തിന്റെ കീഴില് അസീസ് മിസ്ര് എന്നപേരില് അറിയപ്പെട്ടിരുന്ന ആൾക്ക് ഖിത്ത്ഫിര്‍ എന്നും പല കിത്താബുകളിലും പേര് വെച്ചു കാണുന്നുണ്ട് .
വന്നു കൂടിയ എല്ലാവർക്കും കാണത്തക്ക രീതിയിൽ യുസുഫ് നബിയെ മാലിക്ക് ഇരുത്തി . യുസുഫ് നബിയെ മുഖം മൂടി ധരിച്ചു കുതിരപ്പുറത്താണു വില്പന സ്ഥലത്തേക്ക് കൊണ്ട് പോയത് .
കാണാനുള്ളവരെല്ലാം കണ്ടു കഴിഞ്ഞപ്പോള്‍ വാങ്ങാന് ഉള്ളവര്‍ മുൻനിരയിൽ എത്തി .
പലരും അദ്ദെഹത്തിനെ അടിമയെന്ന തരത്തില് വാങ്ങുന്നത് അനുചിതമാണെന്ന് മനസിലക്കി ഈ മനുഷ്യനെ വില്പനക്ക് വാങ്ങാൻ മതിയായതൊന്നും ഞങ്ങളുടെ പക്കലില്ലെന്ന് പറഞ്ഞു പലരും അതിൽ നിന്ന് സ്വയം പിന്മാറി .
അവസാനം ഒരു കച്ചവടക്കാരൻ 2000 ദീനാര്‍ വിലപറഞ്ഞു ഉടൻ മറ്റൊരു വ്യാപാരി 20000 പറഞ്ഞു മൂന്നാമതൊരാള്‍ ഒരു ലക്ഷം പറഞ്ഞു .
മിസ്ര് ഭരണാധികാരിയായ അസീസും പത്നി സലീഖയും ഇതെല്ലാം കണ്ടു നില്ക്കുന്നുണ്ടായിരുന്നു .യുസുഫ് നബിയെ ശരിയാവണ്ണം കാണുന്ന രീതിയില് അവർ നേരത്തെ ഇരിപ്പിടം ഉറപ്പിച്ചതാണ് .
സലീഖ ബീവി യുസുഫ് നബിയുടെ സൗന്ദര്യത്തിലും സൗശീലാദി സൽഗുണങ്ങളിലും പൊടുന്നനെ തന്നെ ആകർഷിതമായി പോയിരുന്നു .(സലീഖ ബീവിയുടെ പേര് പല കിസ്സകളിലും കെട്ടി കൂട്ടു പാട്ടുകളിലും സുലൈഖ എന്ന് കാണാറുണ്ട് അങ്ങനെ പ്രചരിച്ചു പോയെങ്കിലും ശരിയായ പേര് സലീഖ എന്ന് തന്നെയാണ് .)
യുസുഫ് നബിയെ അവർക്ക് തന്നെ വാങ്ങണമെന്ന് മനസ്സിൽ തോന്നിയെങ്കിലും ഭര്‍ത്താവായ അസീസിനോട് തുറന്ന് പറയാൻ അവർ ധൈര്യപ്പെട്ടില്ല .എന്നാൽ ഭാര്യയുടെ ഇംഗിതം മനസിലക്കി യുസുഫ് നബിയെ വാങ്ങുന്നതിൽ അദ്ദെഹവും താല്പര്യം പ്രകടിപ്പിചു, അദ്ദെഹം ഭാര്യയോട് ഇങ്ങനെ പറഞ്ഞു.
"നമുക്ക് ഇതുവരെ സന്താനമുണ്ടായിട്ടില്ലല്ലൊ അത്കൊണ്ട് ഈ ബാലനെ കിട്ടിയാൽ സ്വപുത്രനെ പോലെ നമുക്ക് അവനെ സംരക്ഷിക്കാമായിരുന്നു ."
ബീവിയും വളരെ ശരിയാണെന്ന രീതിയില് ശരിവെച്ചു പണം തികയാതെ വരുകയാണെങ്കിൽ തന്റെ പക്കലും ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു .അത് കൊണ്ട് തന്നെ മറ്റാരെങ്കിലും വാങ്ങുന്നതിന് മുൻപ് നമുക്ക് തന്നെ വാങ്ങാമെന്ന് അവർ തീര്‍ച്ചപ്പെടുത്തി .
പണവും സ്വര്‍ണ നാണയങ്ങളും രത്നവും മരതകവും മറ്റ് വിലപിടിപ്പ് കൂടിയ പല വസ്തുക്കളും കൂടാതെ പല തരത്തിലുള്ള സ്വര്‍ണ നാണയങ്ങളും ആയിരം മുത്തും ഈ രണ്ട് പണ തൂക്കം വരുന്ന ആയിരം മാണിക്യവും ആ തളികയില് നിരത്തിയിട്ടുണ്ടായിരുന്നു .ഇതെല്ലാം കണ്ട യുസുഫ് നബി " സാധാരണ മനുഷ്യരെ പോലെ തന്നെ മണ്ണ് കൊണ്ട് പടക്കപ്പെട്ടവനാനെന്നും അടിമയായ തനിക്ക് ഇത്രയും വലിയ സംഭാവന സ്വികരിക്കാന് അർഹതയില്ലെന്നും രാജകുമാരിയോട് പ്രസ്താവിചു .
രാജകുമാരി അദ്ദെഹത്തിന്റെ അനന്യസാധാരണമായ സൗന്ദര്യത്തെയും സത്യസന്ധതയെയും വാഴ്ത്തി കൊണ്ട് അദ്ദെഹത്തില് വിശ്വാസമർപ്പിക്കുകയും അവിടെ വെച്ചു തന്നെ ദ്ര്വവ്യങ്ങള്‍ എല്ലാം സാധുക്കൾക്ക് വിതരണം ചെയ്യുകയും ചെയ്തു .
ഉടൻ തന്നെ മാലിക്കിനെ കണ്ടു ഇതൊന്നും മതിയായില്ലെങ്കിൽ മതിയാകുന്നിടത്തോളം വില തരാൻ തയ്യാറാണെന്നും യുവാവിനെ അവർക്ക് തന്നെ നൽകണം എന്നും അറിയിച്ചു.
അങ്ങനെ യുസുഫ് നബിയെ വാങ്ങിക്കൊണ്ടാണ് അവർ സ്ഥലം വിട്ടത് .
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*മിസ്രിലെ രാജകുമാരൻ ...*
*ഭാഗം മൂന്ന്*
https://mihraskoduvally123.blogspot.com/2022/01/blog-post_11.html
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
കാണുന്ന സൗന്ദര്യത്തിൽ മാത്രമായിരുന്നില്ല യുസുഫ് നബിയുടെ ഓരോ ചലനങ്ങളിലും സാധാരണക്കാരിൽ നിന്ന് വ്യത്യസ്ഥമായ പലപാഠങ്ങളും കാണാൻ കഴിഞ്ഞിരുന്നു .
സലീഖയുടെ യാതാര്‍ത്ഥ നിലയെ പറ്റി പലവിധ നിവേദനങ്ങളിലും കിസ്സകളിലും വന്നിട്ടുണ്ട് .
"തയ്മൂസ് എന്ന് പേരായ ഒരു രാജാവിന്റെ പുത്രിയാണ് സലീഖ .ചെറു ബാലികയായിരുന്ന കാലത്തു തന്നെ സൗന്ദര്യത്തിൽ അവർ കേള്‍വിപ്പെട്ടിരുന്നു .ചെറുപ്പത്തിൽ തന്നെ ബീവിക്ക് ഒരു സ്വപ്ന ദര്‍ശനം ഉണ്ടായി
തന്റെ മുമ്പിൽ സൗന്ദര്യവദനനായ ഒരു യുവാവ് വന്നു നിൽക്കുന്നതായി . സലീഖ ബീവി ഞെട്ടി എഴുനേറ്റ് ചുറ്റുപാടും നോക്കിയപ്പോള്‍ ആരുമുണ്ടായിരുന്നില്ല .സ്വഗൃഹത്തിലെ അന്തപുരത്തിലെല്ലാം പോയി വീണ്ടും വീണ്ടും നോക്കിയെങ്കിലും അവിടെ ഒന്നും ആരെയും കാണാൻ പറ്റിയിരുന്നില്ല .
അങ്ങനെ ആ ബാലിക ആകെ പരിഭ്രമചിത്തയായി .ഒരു ഭ്രാന്തിയെപ്പോലെ അവള്‍ ഉടുപ്പുകൾ വലിച്ചു ചീന്തുകയും പലവിധ ഘോഷ്ട്ടികള്‍ കാണിക്കുകയും വളര്‍ത്തമ്മയും പരിചാരികളെല്ലാം പരിഭ്രാന്തിയിലാവുകയും ചെയ്തു .എന്ത് പറ്റിയെന്നറിയാതെ അവർ ആശയക്കുഴപ്പത്തിലായി കാണികളുടെ കണ്ണു തെറ്റിയതാണെന്ന് അവർ അഭിപ്രായപ്പെട്ടു .നാടു നീളെ സലീഖക്ക് ഭ്രാന്താണെന്ന വർത്തമാനം പരന്നു .
കാരണം കണ്ടുപിടിക്കാൻ ആവാതെ അവർ വലഞ്ഞു .
വളര്‍ത്തമ്മ ഒരു ദിവസം സ്വകാര്യ മുറിയിലേക്ക് വിളിച്ചു വല്ല വിശാദവും അകപ്പെട്ടുവോ എന്ന് ബീവിയോട് വാത്സല്യ പൂര്‍വ്വം തിരക്കി .
തനിക്കുണ്ടായ സ്വപ്ന ദര്‍ശനത്തെപ്പറ്റി ബീവിയവരോട് പറഞ്ഞു .
അപ്പോൾ വളര്‍ത്തമ്മ സ്നേഹപൂര്‍വ്വം ഉപദേശിച്ചു . "നീ സ്വപ്നത്തിൽ ദര്‍ശിച്ചത് ഇബ്ലീസ് ആയിരിക്കും എന്നും അത്കൊണ്ട് അവനെപ്പറ്റിയുള്ള ചിന്തകള്‍ കളയണമെന്നും ബുദ്ധിയുള്ള ആരെങ്കിലും പിശാചിനെ സ്നേഹിക്കുമൊ ?എന്നും അവനെപ്പറ്റി നീ ചിന്താമഗ്നയാവുന്നത് തനി വിഡ്ഢിത്തം കൊണ്ടാണെന്നും .പിശാച് പല രൂപത്തിലും മനുഷ്യനെ സമീപിക്കാറുണ്ട് നിന്റെ അടുക്കൽ വന്നതും പിശാച് ആണ് എന്നതിൽ എനിക്കൊരുസംശയവുമില്ല എന്നും ആ ചിന്തകളെ നീ വെടിയണം എന്നും പറഞ്ഞു .
എങ്കിലും സലീഖ ബീവിയുടെ രോഗം മൂര്‍ച്ചിക്കുകയാണ് ചെയ്തത് .
പല വൈദ്യ മന്ത്രവാദ ചികിത്സകളും ബീവിയുടെ പിതാവ് നടത്തി നോക്കി ഒരു ഫലവും കണ്ടില്ല .എന്നാൽ മന്ത്രവാദികൾ ആവട്ടെ രോഗകാരണം അനുരാഗമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
എന്ത് ചെയ്താലാണ് രോഗം മാറുക എന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് കാണണം .
അത്രമേൽ ആ യുവാവിൽ ബീവി ചിന്തയിൽ ആണ്ടു പോയിരുന്നിരിക്കണം .
മിസറിലെ അസീസിനെയാണ് സ്വപ്നത്തിൽ കണ്ടതെന്നും അസീസിൽ അവർ തൽക്ഷണം അനുരുക്തയായി എന്നും മറ്റൊരു ജോത്സ്യമാർ അഭിപ്രായപ്പെട്ടു .എന്നാൽ ആ രഹസ്യം പരസ്യമാക്കരുതെന്നും അവസരം വരുമ്പോള്‍ താൻ വേണ്ടത് ചെയ്യാം എന്നും അവരോട് തയ്മൂസ് രാജാവ് താക്കിതു ചെയ്തു .
അനന്തരം ഒരു വര്‍ഷം വീണ്ടും പിന്നിട്ടു .വീണ്ടും അതെ സ്വപ്ന ദര്‍ശനം ബീവിക്ക് ഉണ്ടായി .
സ്വപ്നത്തിൽ ആ യുവാവ് ഇങ്ങനെ പറയുകയുണ്ടായി "ഞാനൊരു മനുഷ്യൻ തന്നെയാണ് .എന്നാൽ നീ എനിക്കുള്ളവളും ഞാൻ നിനക്കുമാണ് ".
ഈ സ്വപ്നം കൂടിയായപ്പോള്‍ ബീവി പൂര്‍വ്വാതികം ചപലതകള്‍ കാണിച്ചു തുടങ്ങി . ഗത്യന്തരമില്ലാതെ സലീഖയെ നേരിട്ട് വിളിചു കാര്യങ്ങള്‍ തിരക്കി. മുമ്പ് ഉണ്ടായ സ്വപ്നം വീണ്ടും ഉണ്ടായെന്ന് പിതാവിനോട് അവർ തുറന്നു പറഞ്ഞു.
ദിവസം കഴിയുംതോറും ബീവിയുടെ അവസ്ഥ മോഷമായി വന്നു ആ ഭ്രാന്ത് വീട്ടുകാരിലും നാട്ടുകാരിലും ഉപദ്രവമാവാൻ തുടങ്ങിയപ്പോള്‍ തയ്‌മൂസ് രാജാവ് ബീവിയെ ചങ്ങലയിൽ ബന്ധിക്കുവാൻ നിർബന്ധനായി.
വീണ്ടും കണ്ട സ്വപ്‌നത്തിൽ അയാൾ ആരാണെന്ന് അറിയാൻ ബീവി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ താൻ മിസ്രിലെ അസീസാണെന്ന് മറുപടി കേട്ട്കൊണ്ടാണ് അന്ന് ബീവി ഞെട്ടി ഉണര്‍ന്നത് . തന്നിമിത്തം ബീവി " എന്നെ അയിചു വിടു സ്വപ്‌നത്തിൽ കണ്ടയാള്‍ മൂന്ന് തവണയിൽ ഇപ്പോള്‍ താൻ മിസ്രിലെ അസീസാണെന്ന് പറഞ്ഞിരിക്കുന്നു എനിക്ക് മിസ്രിലേക്ക് പോകണം ".
മകളുടെ അഭിലാഷത്തിൽ വല്ല അടിസ്താനവുമുണ്ടോ എന്ന് അറിയാൻ രാജാവ് മിസ്രിലെ അസീസിനൊരു കത്ത് എഴുതി അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു .
" എനിക്ക് സൗന്ദര്യവതിയായ ഒരു പുത്രിയുണ്ട് .അവളുടെ ആവശ്യത്തിന് ധാരാളം മതിയായ ധനം അവൾക്കു വേണ്ടി ചിലവഴിക്കാൻ സന്നധനുമാണ് .അവളെ വിവാഹം ചെയ്യാൻ രാജക്കന്മാരിൽ പലരും ആഗ്രഹിക്കുന്നുവെങ്കിലും അവരിലാരെയും അവൾ ഇഷ്ടപ്പെടുന്നില്ല .നിങ്ങള്‍ അവളെ വിവാഹം ചെയ്യണമെന്നാണ് അവൾ ആഗ്രഹിക്കുന്നത് .ഈ വിഷയത്തിൽ താങ്കളുടെ അഭിപ്രായം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു .
അങ്ങനെ മറുപടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായി ....
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*മിസ്രിലെ രാജകുമാരൻ ...*
*ഭാഗം നാല്*
https://mihraskoduvally123.blogspot.com/2022/01/blog-post_11.html
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
കത്തു വായിച്ച അസീസ് വളരെ സന്തുഷ്ട്ടനായി .തനിക്കിങ്ങനെയൊരു ഭാഗ്യം ലഭിച്ചതിൽ പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സന്തോഷവും സംതൃപ്തിയും അവര്‍ക്ക് ഉണ്ടായിരുന്നു.
വളരെ വിലപിടിപ്പുള്ള കാണിക്കകളുമായി അസീസ് തയ്മൂസ് രാജാവിന്റെ സവിതത്തിലെത്തി .
വളരെ സന്തോഷത്തോടെ നാട്ടു നടപ്പുകളോടെ രാജോജിതമായി വിവാഹ ആരവങ്ങള്‍ നടന്നു .
രാജാവിന്റെ മകളായിരുന്നതിനാൽ അക്കാലത്തെ എറ്റവും നല്ല സജ്ജികരണങ്ങള്‍ എല്ലാകാര്യത്തിലും രാജാവ് സ്വീകരിച്ചിരുന്നു അവാഹിക്കാൻ വേണ്ടിത്തന്നെ നാല്പത് ഒട്ടകങ്ങള്‍ വേണ്ടി വന്നിരുന്നു .എന്നാൽ അസീസ് ഇങ്ങനെ രാജ സന്നിധിയിലേക്ക് പോയതല്ല എന്നും തയ്മൂസ് രാജാവ് അസീസിന്റെ അനുകൂല മറുപടി കിട്ടിയ പ്രകാരം മകളെ അസീസിന്റെ സന്നിധിയിലേക്ക് അയച്ചു കൊടുക്കുകയാണ് ചെയ്തത് എന്നും പല കിസ്സകളിലും കാണപ്പെടുന്നു .
അങ്ങനെ അസീസ് മിസ്ര് അതിര്‍ത്തിയിൽ വന്ന് സലീഖ ബീവിയെ സ്വാഗതം ചെയ്ത് കൊണ്ട് പോയി അന്ന് സായാഹ്നത്തിൽത്തന്നെ മിസ്രിൽവെച്ചു വിവാഹാഘോഷം നടന്നു .സലീഖ ബീവിയുടെ കൂടെ വളര്‍ത്തമ്മയും മിസ്രിലേക്ക് വന്നതായി ചരിത്രങ്ങളിൽ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട് .
വിവാഹ ചടങ്ങുകളെല്ലാം കഴിഞ്ഞു അസീസിനെ നേരിൽ കണ്ടപ്പോഴാണ് താൻ സ്വപ്നത്തിൽ കണ്ടത് അസീസിനെ അല്ലെന്ന പരമാർത്ഥം ബീവിക്ക് മനസിലാക്കാൻ സാധിച്ചത് .അപ്പോൾത്തന്നെ കാര്യങ്ങള്‍ വളര്‍ത്തമ്മയോട് പറഞ്ഞുവെങ്കിലും അദ്ദേഹംതന്റെ ഭർത്താവ് ആണെന്ന സത്യം സലീഖയെ ബോധിപ്പിക്കാൻ ആണ് അവർ ശ്രമിച്ചത് .ഭർത്താവ് എന്ന് കേട്ടയുടനെ ബീവി ബോധരഹിതരായി. പിറ്റേന്ന് ആണ് ബോധം തിരികെ ലഭിച്ചത് .എഴുനേറ്റിരുന്നു തന്റെ നിലയെ പറ്റി ബീവി പലതും ചിന്തിച്ചു .താൻ സ്വപ്നത്തിൽക്കണ്ട യുവാവിനെ തനിക്ക് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന വസ്തുത ഓർക്കുംതോറും ബീവിയുടെ ഹൃദയം നീറി പുകഞ്ഞു .
അസീസിന് സലീഖയെ കാണുന്നത് തന്നെ സന്തോഷമായിരുന്നു .എന്നാൽ ബീവിയാകട്ടെ അയാളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ പല സൂത്രങ്ങളും കണ്ടുപിടിച്ചുകൊണ്ടിരുന്നു .രാത്രി സമയങ്ങളിൽ ശയന മുറിയിൽ ചെന്നാൽ തന്റെ പ്രേമഭാജനത്തിന്റെ കോമളവദനത്തിൽ അധരമൊന്ന് ചേര്‍ക്കാൻ സാധിച്ചാൽ തന്നെ മഹാഭാഗ്യമായിട്ടാണ് അദ്ദേഹം കണ്ടിരുന്നത് .ഇങ്ങനെയാണ് ഇവരുടെ ജീവിതം നിലകൊണ്ടത് പ്രത്യക്ഷത്തിൽ ദമ്പതിമാരും യഥാർത്ഥത്തിൽ അന്യരുമായിട്ട് വസിക്കുന്ന കാലത്താണ് യുസുഫ് നബിയെ സ്വപുത്രനായി വളര്‍ത്താമെന്ന രീതിയില് വിലക്കു വാങ്ങിയത് .
അങ്ങനെ അവർ യുസുഫ് നബിയേയും കൊണ്ട് അസീസിന്റെ വസതിയിൽ എത്തിയതോടു കൂടെ സലീഖയുടെ ദുഖപരവശതകളെല്ലാം തീർന്നു .
താൻ സ്വപ്നത്തിൽ കണ്ട യുവാവ് ആണ് ആ അടിമയെന്ന് ബീവിക്ക് ബോധ്യമായി .വളര്‍ത്തമ്മയോട് ഇത് അറിയിക്കുകയും ചെയ്തു .
യുസുഫ് നബിയെ ശ്രുശൂഷിക്കുന്നതിൽ ബീവിയെ വളരെ ഉത്സാഹത്തോടെ കാണപ്പെട്ടു .അദ്ദേഹത്തിനെ കുറിച്ചുള്ള ചിന്തയിൽ നിന്ന് തെല്ലും ബീവി അകന്നിരുന്നില്ല .
അങ്ങനെ ഒരു ദിവസം തന്റെ ദാസിമുഖേന യുസുഫ് നബിയുടെ അടുക്കലേക്ക് ഇങ്ങനെ പറഞ്ഞു വിട്ടു .
"എന്നെ അല്ലാതെ മറ്റാരെയും അങ്ങ് പത്നിയായി സ്വീകരിക്കരുത് .എന്റെ പക്കലുള്ള സർവ്വദ്രവ്യങ്ങളും അങ്ങയെ ഏൽപ്പിക്കാൻ ഞാൻ സന്നധയാണ് .അങ്ങയെ പല തവണ സ്വപ്നത്തിൽ കണ്ടതിനാൽ അങ്ങയെ ദര്‍ശിക്കുന്നതിനുള്ള ഭാഗ്യ സന്തര്‍ഭം കാത്ത് കൊണ്ട് നാളിത് വരെ യാതൊരു സമധാനവുമില്ലാതെയാണ് ഞാൻ ഇവിടെ ജീവിതം നയിച്ചിരുന്നത് .ഇപ്പോഴാകട്ടെ അങ്ങയെ ദര്‍ശിക്കാന്‍ കഴിഞ്ഞത് കൊണ്ട് എന്റെ സകല ദുഃഖങ്ങളും ദൂരികൃതമായിരിക്കുന്നു ."
യുസുഫ് നബിയിൽ നിന്നുണ്ടായ മറുപടി സന്തോഷത്തേക്കാൾ ഉപരി നിരാശയായിരുന്നു .
"സലീഖയെ ഞാനും സ്വപ്നത്തിൽ കണ്ടിരുന്നു "ഞാൻ അവൾക്കും അവൾ എനിക്കും " എന്ന് ആ സ്വപ്നത്തിൽ ഞാൻ ഉറപ്പു കൊടുത്തിട്ടുണ്ടായിരുന്നു . എങ്കിലും ആ സ്വപ്നതാല്പര്യം നിറവേറ്റുന്നതിന് ഈ സന്ദര്‍ഭത്തിൽ യാതൊരു മാർഗ്ഗവുമില്ല .കുറേകാലം അതിന് ഇനിയും ക്ഷമിക്കേണ്ടതായി വരും .
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*മിസ്രിലെ രാജകുമാരൻ ...*
*ഭാഗം അഞ്ച്*
https://mihraskoduvally123.blogspot.com/2022/01/blog-post_11.html
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
സൗന്ദര്യത്തിലെന്ന പോലെ മറ്റെല്ലാ മേഖലകളിലും ശരീര ശക്തിയിലും വളരെ മികച്ചതായിരുന്നു യുസുഫ് നബി .വാക്ചാതുര്യവും സത്യവിശ്വസ്ഥ ദീനാനുകംബ ആദിയായയ എല്ലാ ഗുണങ്ങളിലും അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ പ്രകാശം നിഴലിച്ചിരുന്നു .
യുസുഫ് നബി അസീസിന്റെ കൊട്ടാരത്തിൽ താമസിച്ചിരുന്ന കാലത്ത് മിസ്രിലും അയൽ പ്രദേഷങ്ങളിലെല്ലാം ഒരു ക്ഷാമം നേരിട്ടു .
" ഒരു ദിവസം ഭണ്ടാരത്തിൽ ഒന്നുമില്ലെന്ന് . അസീസിനോട് അദ്ദേഹത്തിന്റെ ഉദ്യോഗസ്‌ത്ഥരിലൊരാള്‍ ആവലാതിപെടുന്നത് യുസുഫ് നബി കേട്ടു .
അപ്പോൾ നബി വളരെ ഗോപ്യമായി ആ ഉദ്യോഗസ്ഥനെ സമീപിചു കൊണ്ട് അയാളോട് എഴുതാനുള്ള സാമഗിരികള്‍ എത്തിചു കൊടുക്കാൻ ആവശ്യപ്പെട്ടു .അയാൾ അതെത്തിച്ചശേഷം "ലാഇലാഹ ഇല്ലല്ലാഹ് ഇബ്രാഹിം ഖലീലുല്ലാഹ്. ഇസ്ഹാഖ് സബീഹല്ലാഹ് യഹ്ഖൂബ് ഇസ്രായിലല്ലാഹ് " എന്ന് എഴുതി കൊടുത്ത ആ ലിഖിതം ഭണ്ടാരമുറിയിലെ ത്രാസിൽ വെക്കാൻ ആ ഉദ്യോഗസ്ഥനെ തന്നെ ഭാരമേല്പ്പിക്കുകയും ചെയ്തു .അന്ന് മുതൽ ഖജനാവില് ധനം വർദ്ദിചു തുടങ്ങി .
കെട്ടുകഥകളില്ലെല്ലാം പല വ്യത്യാസങ്ങൾ പല സ്ഥലങ്ങളിലും കാണാൻ സാധിക്കും .
യൂസുഫ് ഖിസ്സയിൽ സ്ഥലം പിടിച്ച് കാണുന്ന ഒരു നിവേതനം ആയത് കൊണ്ട് ഇതും ഇവിടെ ഉദ്ധരിച്ചത് ആണ് . വാസ്ഥവത്തിൽ ഇത് ഇസ്രാഈല്‍ കാരില്‍ നിന്ന് ഇസ്ലാമിൽ കടന്നു കൂടിയ ഒരു കഥയാണ് .ഇസ്ഹാഖ് നബിയാണ് ദൈവിക മര്‍ഗ്ഗത്തിൽ ബലിയറുപ്പിക്കപെട്ടതെന്ന് യാഹൂദി നസ്റാണികൾ മാത്രമേ പറയുന്നുള്ളു .ഇസ്ലാമിന്റെ മൂലപ്രമാണമായ പരിഷുദ്ധ ഖുര്‍ആനിന് വിരുദ്ധമായ ഒരു അഭിപ്രായമാണിത് ഹസ്സ്രത്ത് ഇസ്മായില്‍ (അ) ആണ് ബലിയര്‍പ്പിക്കപെട്ടതെന്ന് വിഷുദ്ധ ഖുര്‍ആൻ വെളിപ്പെടുത്തുന്ന സ്ഥിതിക്ക് ഇസ്ഹാഖ് അര്‍പ്പണം ഒരു മുസ്ലിം വിശ്വസിക്കുന്നതല്ല .യൂസുഫ് ഖിസ്സയിലും മറ്റുനബിമാരുടെ കഥകളിലും കാണുന്ന സംഭവങ്ങൾ എല്ലാം രേഖ തിരഞ്ഞു നടക്കുന്നവർക്ക് പ്രാചീന കാലം മുതൽ ജനസമുതായങ്ങളിൽ പ്രചരിച്ചിട്ടുള്ള കഥകൾ അധികമായും ഖുര്‍ആനിലും നബിവജനങ്ങളിലും വന്നിട്ടുള്ള പ്രസ്താവനകൾ ചുരുക്കമായും ലഭിക്കുന്നതാണ് .അതുകൊണ്ട് എല്ലാ ഓരോ കഥകൾക്കും ഖുര്‍ആനിൽ നിന്നും രേഖ ലഭിക്കനമെന്നൊ നബിവജന ദ്വാരാ തെളിവുകൾ ഉണ്ടായിരിക്കനമെന്നൊ വാദിക്കുന്നതിൽ അർത്ഥമില്ല .എങ്കിലും വിശ്വാസ യോഗ്യമല്ലെന്നു പ്രധമവീക്ഷണത്തിൽ തന്നെ തെളിയുന്നതായ കഥകളുടെ പിന്നാലെ പോകുന്നത് ഒരു വിധത്തിലും ക്ഷന്തവ്യമല്ല .മേലുദ്ധരിച്ചമാതിരിയുള്ള കഥകളെങ്കിലും നാം കേവലം അകറ്റിക്കളയെണ്ടതുമാണ് .
നമ്മൾ പല ഇടങ്ങളിൽ പക്ഷി പാട്ടുകളും കെട്ടുകഥകളും വായിക്കുന്നില്ലെ അതുപോലെ കഥയുടെ ഗതിയെ മാറ്റാൻ പണ്ടത്തെ എഴുത്തുകാരുടെ വിശ്വാസത്തെ കൂട്ടിച്ചേർത്തതാവം .
യൂസുഫ് നബി (അ ) മാലിക്കിന്റെ അടുക്കൽ നിന്ന് അസീസിന്റെ ഗൃഹത്തിലേക്ക് പോന്നപ്പോൾ അവസരം നേരിടുമ്പോള്‍ നേരിൽ കാണാമെന്ന് മാലിക്ക് പ്രസ്താവിച്ചിട്ടുണ്ടായിരുന്നു .അതെ വാക്ക് യൂസുഫ് നബി മാലിക്കിനോടും പറഞിട്ടുണ്ടായിരുന്നു .അതനുസരിച് മാലിക്ക് ഒരു ദിവസം യൂസുഫ് നബിയെ വന്നു കണ്ടു മാലിക്ക് പിരിഞ്ഞ് പോയപ്പൊൾ യൂസുഫ് നബി അദ്ദേഹത്തിനോട് പറഞു
"ഞാൻ നിങ്ങളോട് ഒരു രഹസ്യ സംഗതി പറയാൻ ആഗ്രഹിക്കുന്നു .പക്ഷെ നിങ്ങളത് ഗോപ്യമായി വെക്കുമെന്ന് ഉറപ്പുതന്നാൽ മാത്രമേ ഞാനതു പറയുകയുള്ളു ". ഗോപ്യമായി വെക്കുമെന്ന് മാലിക് ഉറപ്പ് കൊടുത്തപ്പോൾ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു
"ഇബ്രാഹിം നബിയുടെ പുത്രനായ ഇസ്ഹാഖ് നബി എന്റെ പിതാമഹനും അദ്ദേഹത്തിന്റെ പുത്രനായ യഉഃഖുബ് നബി എന്റെ പിതാവുമാകുന്നു ." ഇത് കേട്ടപ്പോൾ മാലിക്കിന്നു അതിയായ വ്യസനമുളവായ് "അങ്ങയെ ഞാൻ കിണട്ടിൽ നിന്ന് മോചിപ്പിച്ചപ്പോൾ ഈ വസ്തുത പറഞ്ഞില്ലല്ലോ "എന്ന് മാലിക്ക് വളരെ ഖേതത്തോട് കൂടി പ്രസ്താവിചു . സത്യസ്ഥിതി മനസ്സിലായിരുന്നുവെങ്കിൽ അദ്ദേഹതിനെ വാങ്ങാനും വിൽക്കാനും ഇടയാകില്ലയിരുന്നു എന്നും മാലിക്ക് പ്രസ്ഥാവിചു ,സാഹോതരന്മാരുടെ ഉപദ്രവം ഭയപ്പെട്ടിരുന്നതിനാൽ ആണ് സംഗതി മൂടിവെച്ചതെന്നും ഏതായാലും അതിലൊന്നും തനിക്ക് യാതൊരാവലാതിയും ഇല്ലെന്നും പറഞുകൊണ്ട് മാലിക്കിനെ അദ്ദേഹം സാന്ത്വനപ്പെടുത്തി .
മാലിക്ക് :- അങ്ങയുടെ പിതാവ് കൻആനിലെ ഒരു പ്രധാനിയാണല്ലോ .അങ്ങയെ കാണാത്തത്കൊണ്ട് അദ്ദേഹം ധാരധാരയായ് കണ്ണുനീർ പൊഴിക്കുന്നത് ഒരിക്കല്‍ എനിക്കു തന്നെ നേരിട്ടുകാണാൻ സാധിച്ചിട്ടുണ്ട് .ഇലാഹി ! എന്റെ പുത്രനെ എന്റെ ദ്രിഷ്ടിയിൽ കാണിച്ചുതെരേണമേ !" എന്നു കൂടെക്കൂടെ അദ്ധെഹം ഉരുവിടുന്നുമുണ്ടായിന്നു .
യൂസുഫ് :- മാലിക്കേ ! അദ്ദേഹംതന്നെയാണ് എന്റെ പിതാവ് .(ഈ വാചകഗദ് ഗദാക്ഷരങ്ങളിൽ ആയിട്ടല്ലാതെ യൂസുഫ് നബിക്ക് പറയാൻ കഴിഞ്ഞിരുന്നില്ല .)
മാലിക്ക് :- പ്രഭൊ ! ഞാൻ പലിയ അപരാധമാണ് അങ്ങയോട് ചെയ്ത്പോയത് അതെല്ലാം എനിക്കു പൊറുത്ത് തരണം .
യൂസുഫ് (അ):- അതെല്ലാം അല്ലാഹുവിന്റെ നിശ്ചയങ്ങള്‍ ആയിരുന്നു . അവന്റെ നിശ്ചയങ്ങളിൽ സംത്രിപ്തരായിരിക്കുവാന്‍ സജ്ജനങ്ങൾ കടപ്പെട്ടിരിക്കുന്നതാണ് . എന്നെ വിറ്റപ്പോൾ ജേഷ്ടൻ എഴുതി തന്നിട്ടുള്ള വിലവിവര പത്രം എനിക്കൊരു നല്ല പ്രമാണമായിരിക്കുന്നതാണ് അവരെ അത് ഒരു കാലത്ത് ലജ്ജിപ്പിക്കുന്നതും ആണ് .
എന്നിരുന്നാലും ഒരു പിതാവിന്റെ മകനെ കാത്തതിലുള്ള മനോവേദന അവരുടെ ഹൃദയങ്ങളെ വേദനിപ്പിക്കാതിരിക്കില്ലല്ലോ .അത്പോലെ തന്റെ പിതാവിന്റെ സംരക്ഷണ വലയത്തിൽ ഒതുങ്ങേണ്ട സമയം പല വേദനകളെ സഹിച്ച നബി .ഇലാഹിന്റെ വിധിയിൽ ഖൈറുണ്ടതിൽ എന്ന് സമാധാനിച്ചു .
മാലിക് പ്രസ്തുത വിലവിവര പത്രം എടുത് യൂസുഫ് നബിക്ക് കൊടുത്ത്‌കൊണ്ട് അപേക്ഷിച്ചു .
"എനിക്ക് യാതൊരു സന്താനവും ഇല്ല .സന്താന ലബ്ധിക്ക് വേണ്ടി അങ്ങു പ്രാര്‍ത്തിക്കണം . അതു നിമിതം മാലികിന്നു സ്വപത്നിയുടെ പന്ത്രണ്ടു പ്രസവങ്ങളിലായ് ഇരുപത്തിനാല് മക്കള്‍ ജനിച്ചു എന്നും ഖിസ്സകളിൽ പറഞ്ഞുകാണുന്നു .ഇതിൽപിന്നെ വിലവിവരം എഴുതികൊടുത്തിരുന്ന ആള്‍ ആരായിരുന്നു എന്ന് മാലിക്ക് ചോദിച്ചപ്പോൾ ജേഷ്‌ടനായിരുന്നു എന്ന് അദ്ദേഹം മറുപടിപറഞ്ഞു .
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*മിസ്രിലെ രാജകുമാരൻ ...*
*ഭാഗം ആറ്*
https://mihraskoduvally123.blogspot.com/2022/01/blog-post_11.html
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
യുസുഫ് നബിയില് നിന്ന് ഗ്രഹിക്കാൻ ഒരുപാട് പാഠങ്ങൾ ഉണ്ടായിരുന്നു .സൗന്ദര്യത്തിന്റെ പ്രതിരൂപം എന്നതിലുപരി .വിനയത്തിന്റെ നേർ കാഴ്ചയും സത്യസന്ധത അവിടുത്തെ മുഖ മുദ്രയും കൂടി ആയിരുന്നു .ഇലാഹി പ്രിയം അങ്ങേയറ്റം നെഞ്ചേറ്റിയ അല്ലാഹു വിന്റെ ദൂതര് ...
യൂസുഫ് നബിയെ വിലക്ക് വാങ്ങുന്നതിന് വേണ്ടി ഖജനാവിലുണ്ടായിരുന്ന ധനമെല്ലാം അസീസ് വിനിയോഗിച്ചുപോയത് നിമിത്തം ഒരു ദിവസം അദ്ദേഹത്തിന്റെ സേനാനായകൻ അദ്ദേഹത്തിനോട് ഇങ്ങനെ ആവലാതിപ്പെടുകയുണ്ടായി . " സൈന്യങ്ങള്‍ക്ക് ശമ്പളം കൊടുക്കാൻ പണമില്ല .കൊടുത്തില്ലേൽ സൈന്യത്തിൽ ആളുണ്ടാവുകയില്ല . സൈന്യമില്ലെങ്കിൽ രാജ്യത്തിന് സുരക്ഷയില്ല .ഭണ്ടാരം ശൂന്യമായിട്ടാണ് കാണുന്നത് .ആ സ്ഥിതിക്ക് സൈന്യത്തിനെ എങ്ങനെയാണ് രക്ഷിക്കുക ?
സൈന്യാധിപന്റെ വാക്കുകള്‍ കേട്ടപ്പോൾ യതാസ്ഥിതി അസീസിന് ബോധ്യമായി .ഉടൻ തന്നെ ഭണ്ടാരസൂക്ഷിപ്പുക്കാരനെ വിളിച്ചു തുറപ്പിച്ചു അദ്ദേഹം തന്നെ അകത്ത്കടന്നു നോക്കി .
അത്ഭുതം അസീസിന്റെ കണ്ണുകൾക്ക് വിശ്വസിക്കാവുന്നതിലും അപ്പുറം .യാതൊരു ചുരുക്കവും കൂടാതെ ഖജനാവിലെ സർവ്വ സാധനങ്ങളും അവിടെ ഭദ്രമായിരുന്നു .
സൈന്യാധിപനും മറ്റുള്ളവരും ഇതറിഞ്ഞു അതിയായി ആഹ്ലാദിചു ഖജനാവ് സൂക്ഷിപ്പുകാരനടക്കം അത്ഭുതപ്പെട്ട് പോയി .
ഉളളത്ര സാധനങ്ങള്‍ എടുത്തു പോയിട്ടും ഭണ്ടാരത്തിൽ പഴയത് പോലെ എല്ലാം തന്നെ അവശേഷിക്കുന്നതിൽ അവർ പരസ്പരം സംസാരിച്ചു, ആര്‍ക്കും ഒന്നുമറിയുമായിരുന്നില്ല .ഖജനാവ് സൂക്ഷിക്കുപ്പാകാരൻ പറഞ്ഞു ചിലപ്പോൾ സംഗതി യുസുഫിന് അറിയുമായിരിക്കും .
തങ്ങള്‍ക്ക് ആര്‍ക്കും തന്നെ അറിയാത്ത ആ രഹസ്യം യുസുഫ് അറിയുമെന്ന് ഖജനാവ് സൂക്ഷിപ്പുക്കാരൻ എങ്ങനെ ഗ്രഹിച്ചുവെന്ന് അസീസ് ആരാഞ്ഞു . അപ്പോൾ അയാളുടെ മറുപടി ഇങ്ങനെയായിരുന്നു . "തന്റെ നാഥൻ താൻ ഇഷ്ടപ്പെടുന്നവര്‍ക്കും അവരുടെ ആഗ്രഹങ്ങളെല്ലാം നിറവേറ്റി കൊടുക്കുന്നവര്‍ക്കും അവൻ ഉദ്ദെഷിക്കുന്ന സജ്ജനങ്ങള്‍ക്കും അവർ ആഗ്രഹിക്കുന്ന രഹസ്യങ്ങള്‍ അറിയുച്ചു കൊടുക്കുമെന്നും യുസുഫ് കൂടെ കൂടെ പറയുന്നത് കേള്‍ക്കാറുണ്ട് .അങ്ങ് യുസുഫിനെ വിലക്ക് വാങ്ങിയ അന്ന് മുതൽ ഇന്നെവരെയും ഞാൻ യുസുഫുമായി സഹവസിച്ചിട്ടുണ്ട് .ആകാശത്ത് നിന്ന് പ്രകാശമയമായ ഒരു ജീവി ഒരിക്കല്‍ അദ്ദേഹത്തിന്റെ അടുക്കൽ വന്ന് സംസാരിക്കുന്നത് നേരില്‍ കണ്ട ആളാണ് ഞാൻ .ആ സംസാരത്തിന്റെ സംഗ്രഹം ഇങ്ങ്നെയായിരുന്നു "യുസുഫെ ,നീ നിന്റെ നിലപാടിനെ പറ്റി ശരിയാവണ്ണം ഗൗനിക്കണം .നിന്റെ ജേഷ്ഠന്മാർ നിന്നെ വളരെ കുറഞ്ഞ വിലക്കാണ് മാലിക്കിനു വിറ്റ് കളഞ്ഞത് ."
മിസ്റിലെ മുഴുഖജാനയും വിലവാങ്ങി കൊണ്ടാണ് മാലിക്ക് നിന്നെ അസീസിന് വിറ്റത് .ഇതെല്ലാം ആ വെള്ളസത്വo സംസാരിച വസ്തുതകളാണ് .ഈ വർത്തമാനം കേട്ടതോട് കൂടി യൂസുഫിന്റെ കാര്യത്തിൽ അസീസിനും ചില സംശയങ്ങള്‍ ഉണ്ടാവാതിരുന്നില്ല .അദ്ദേഹം യുസുഫിനെ വിളിച്ചു വരുത്തി തങ്ങള്‍ വളരെ അതികം ദ്രവ്യങ്ങളെടുത്ത് ചിലവഴിച്ചിട്ടും ഖജാന നിബിടമായി സ്ഥിതി ചെയ്യാൻ കാരണമെന്താണെന്ന് അദ്ദേഹത്തിനോട് നേരിട്ട് തന്നെ അന്വേഷിച്ചു. യുസുഫ് നബി ഇങ്ങനെ മറുപടി പറഞ്ഞു .
" നിങ്ങള്‍ എന്നെ ആദരിചതിനു പ്രതിഫലമായി അല്ലാഹു നിങ്ങളുടെ ധനമെല്ലാം നിങ്ങള്‍ക്ക് തന്നെ മടക്കി തന്നിരിക്കുകയാണ് .ഏതായാലും നിങ്ങളുടെ ഉത്തരവാദിത്വo നിറവേറ്റുന്നതിൽ നിങ്ങള്‍ യാതൊരു വീഴ്ചയും വരുത്തരുത് . ഒരു കാര്യം നിങ്ങള്‍ ഓർക്കേണ്ടതുണ്ട് .എനിക്ക് വേണ്ടി താങ്കള്‍ക്ക് ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല .നിങ്ങളുടെ ധനമെല്ലാം ഭണ്ടാരത്തിൽ തന്നെ മടങ്ങി വന്നിട്ടും ഞാൻ നിങ്ങളുടെ അധീനതയിൽ തന്നെയുണ്ട് ."
യുസുഫ് നബിക്ക് യാതൊരു കുറവും കൂടാതെ സുശ്രൂഷിക്കണമെന്ന് സലീഖബീവിയെ ഉപദേശിക്കുകയും കൊട്ടാരത്തിന്റെ ഒരു വശത്ത് തന്നെ താമസ സൗകര്യം ചെയ്യുകയും ചെയ്തു .
രാജ്യത്തിന്റെ അഭിവൃദ്ധിയും ഖജാനയിലെ ധനം ഭദ്രമായി അവിടെ തന്നെ നിലക്കൊള്ളുന്നതും യുസുഫ് നബി നിമിത്തമാണെന്ന് അവർക്ക് ബോധ്യമായി .
മിസ്റിൽ നിന്ന് അദ്ദേഹത്തിനെ വിലക്കുവാങ്ങിയാൽ സ്വപത്നിയോട് അദ്ദേഹത്തിന്റെ നിലപാടിനെ ആദരനീയമാക്കുകയെന്നും അദ്ദെഹം തങ്ങൾക്ക് ഉപകാരിയായിരിക്കാൻ ഇടയുണ്ട് എന്നും അല്ലെങ്കിൽ ഒരു പുത്രനായി തന്നെ നമുക്ക് അവനെ വളർത്താം എന്നും അസീസ് സലീഖബീവിയോട് പ്രസ്താവിചു .
അങ്ങനെ യുസുഫിന് ആ രാജ്യതിന്റെ (അധികാരം പ്രാപിക്കാനും )സ്വപ്ന വ്യാക്യാനങ്ങള്‍ അദ്ദേഹത്തിനെ പടിപ്പിക്കുവാനുമായി നാം സ്ഥിര പ്രതിഷ്ട്ട നൽകി . "അല്ലാഹു അവന്റെ കാര്യത്തിൽ വിജയിക്കുന്നവൻ തന്നെയാണ് ജനങ്ങളിൽ അധികഭാഗവും മനസിലാക്കുന്നില്ല എന്ന് മാത്രം ".
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*മിസ്രിലെ രാജകുമാരൻ ...*
*ഭാഗം ഏഴ്*
https://mihraskoduvally123.blogspot.com/2022/01/blog-post_11.html
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
യുസുഫ് നബിയുടെ കാര്യത്തിൽ മൂന്ന് പേര്‍ക്കും മൂന്ന് അഗ്രഹങ്ങളായിരുന്നു ഉണ്ടായിരുന്നത് .മാലിക്കിന് ധനമോഹം അസീസിന് യുസുഫ്നബി പുകഴ്ത്താനും അഭിനന്ദിക്കുവാനും അയാൾക്ക് അത് നേടി സലീഖ ബീവിക്ക് യുസുഫ് നബിയെ ദര്‍ശന ഭാഗ്യമായിരുന്നു അതും നേടി .
ഇതുപ്രകാരം തന്നെ യുസുഫ് നബിയെപറ്റി സലീഖ ബീവിയെ അസീസ് താക്കീതു ചെയ്തിരുന്നു . യുസുഫ് നബിയിൽ സലീഖ ബീവി അനുരുക്തമായിരുന്നുവെന്ന് ജോൽസ്യൻ പറഞ്ഞിരുന്നതായും യുസുഫ് നബിയുടെ മാന്യതയും യോഗ്യതയും സൽസ്വഭാവങ്ങളും സധാചാര നടപടികളും അസീസ് ഗ്രഹിചുകഴിഞിരുന്നു .യുസുഫ് നബിയും സലീഖബീവിയും ഇണകളായി ഭവിക്കുമെന്നും അവരെ അന്യോന്യം പിരിച്ചിരുത്തരുത് എന്നും അസീസിന് സ്വപ്നമുണ്ടായി .കുട്ടികളില്ലാതിരുന്ന സലീഖാ ബീവിക്ക് യുസുഫ് നബിയെ പരിപാലിക്കുന്നത് മൂലം ദുഃഖത്തിന് പരിഹാരമാവും എന്നും മനസിലാക്കി .അത് പോലെ യുസുഫ് നബിയെ കണ്ടപാടെ തന്നെ ഒരു കുലജാതനാണെന്നു അസീസിന് ബോധ്യമായി അത് തെളിയിക്കുന്നതിന് ഉതകുന്നതായിരുന്നു നബിയുടെ സ്വഭാവവും .അറിവിലും ബുദ്ധിശക്തിയിലും യുസുഫിനോട് കടപ്പിടിക്കതക്ക ഒരാളും മിസറിൽ ഉണ്ടായിരുന്നില്ല തനിക്ക് സിദ്ദിചിട്ടുള്ള മിസര്‍ മേധാവിത്വം അടുത്ത കാലത്ത് യുസുഫായിരിക്കും വഹിക്കുക എന്നും അസീസിന് അറിയാമായിരുന്നു .
ഇത്രയും സ്വഭാവഗുണങ്ങളുള്ള ഒരാളല്ലാതെ മറ്റാരാണ് രാജ്യം ഭരിക്കുക .
അസീസ് യുസുഫ് നബിയുടെ സംരക്ഷണം എല്പ്പിചു കൊടുത്തപ്പോള്‍ സലീഖ ബീവിക്ക് എത്രമാത്രം സന്തോഷമാണ് ഉളവായത് എന്ന് വിവരിക്കാൻ സാധ്യമല്ല .തന്റെ സ്വപ്ന യാഥാർഥ്യത്തിലേക്ക് താൻ അടുത്തു വെന്ന് മനസ്സിൽ നിനച്ചു കാണും .
ബീവി ആ സന്തോഷം കാണിക്കുന്നതിന് വേണ്ടി പട്ടണ വാസികളെയെല്ലാം വിളിച്ചു വരുത്തി അവർക്ക് കേമമായ ഒരു സൽക്കാരം നടത്തി .യുസുഫ് നബിയുടെ ഉപയോഗത്തിനായി അവർ നാനാവിധം വസ്ത്രങ്ങളും പരവതാനി മുതലായവയും ഉണ്ടാക്കിക്കുകയും ഓരോ ദിവസവും ഓരോ ഉടുപ്പുകള്‍ നൽകി അദ്ദേഹത്തിനെ സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു .നബിയുടെ നിസ്തുല്യമായ സൗന്ദര്യവും അതിനൊത്ത സൗശീല്യാദി ഗുണങ്ങളും കണ്ടു കൊണ്ടിരുന്ന ബീവിക്ക് അദ്ദേഹത്തിനോട് ഓരോ ദിവസം കൂടും തോറും പ്രേമം ഏറി ഏറി വന്നു .യുസുഫ് നബിയെ പറ്റിയുള്ള കാര്യങ്ങളല്ലാതെ സ്വദാസിമാരോടും പരിചാരകന്മാരോടും ബീവി സംസാരിച്ചിരുന്നില്ല .
ഒരു ദിവസം ബീവി യുസുഫ് നബിയുടെ മുമ്പിൽകൂടി തന്റെ ആരാധനാലയത്തിൽ പ്രവേശിക്കുകയും അവിടെ പ്രതിഷ്ട്ടിചിട്ടുണ്ടായിരുന്ന സ്വര്‍ണ നിർമ്മിതമായ വിഗ്രഹത്തിന്റെ മുമ്പിൽ സാഷ്ട്ടാംഗമായി വീഴുകയും ചെയ്തു .എല്ലാം കണ്ടു കൊണ്ടിരുന്ന യുസുഫ് നബിക്ക് ഇതങ്ങേയറ്റത്തെ മനോവേദന യുണ്ടാക്കി "നിന്നെ ആരാധിചത്കൊണ്ട് എനിക്ക് പരമാനന്ദം സിദ്ദിചിരിക്കുന്നു .". എന്ന് സ്വയം പ്രസ്താവിചുകൊണ്ടാണ് ബീവി സുജൂദിൽ കിടന്നിരുന്നത് .ആ വാക്ക് നബിയുടെ മനോവേദനക്ക് ഒന്നൂടെ ആക്കംക്കൂട്ടി .എന്നാൽ ബീവി ആ സാഷ്ടാംഗത്തിൽ നിന്ന് നിവര്‍ന്നതോടു കൂടിത്തന്നെ വിഗ്രഹം മറിഞ്ഞു വീണു മുറിഞ്ഞു തുണ്ടം തുണ്ടമായി പ്പോവുകയാണ് ചെയ്തത് .സ്വര്‍ണ നിർമ്മിതമായ വിഗ്രഹം അങ്ങനെ പൊടി പൊടി ആയി തീർന്നത് കൊണ്ട് സലീഖാക്ക് ഭയവും വിസ്മയവും ഒരുപോലെ ഉളവായി .അവർ നബിയോട് ചോദിചു .
" എന്റെ ദേവൻ എന്തായിപ്പോയി ?ഈ ദേവൻ ഇങ്ങനെ തകർന്ന് പോയത് എന്തു കാരണത്താലാണെന്ന് പറഞ്ഞു തരുമൊ ?
" നിന്റെ സ്രഷ്‌ട്ടാംഗത്തിൽ അതൃപ്തനായ എന്റെ രക്ഷിതാവ് അതിനെ മറിചിട്ടാതായിരിക്കണം .
"അങ്ങയുടെ രക്ഷിതാവ് ആരാണ് ?
" ഇബ്രാഹിം നബിയും ഇസ്ഹാക്ക് നബിയും യഹ്ക്കൂബ് നബിയും രക്ഷിതാവായി ആരെയാണോ സ്വീകരിച്ചത് അവനെയാണ് ഞാനും രക്ഷിതാവായി വിശ്വസിക്കുന്നത് .എന്നെയും നിന്നെയും എന്നുവേണ്ട ,സകലചരാചരങ്ങളെയും സൃഷ്ടിച്ചത് അവനാണ് .
" അങ്ങയുടെ രക്ഷിതാവിന് എന്റെ സ്രാഷ്ടാങ്കം എങ്ങനെയാണ് കാണാൻ കഴിഞ്ഞത് ?
"എന്റെ രക്ഷിതാവിന് യാതൊന്നും അപ്രത്യക്ഷമായിരിക്കുന്നതല്ല .അവൻ കാണാത്തതായി യാതൊന്നുമില്ല .
" എന്റെ രക്ഷിതാവിനെ അങ്ങ് മാനിക്കുന്നില്ലയൊ ? അങ്ങ് അതിനെ ആരാധിക്കുന്നില്ലയൊ ?
" സകലചരാചരങ്ങളെയുംസൃഷ്ട്ടിച്ച നാഥൻ അല്ലാഹു ആയിരിക്കെ ,മനുഷ്യ നിർമ്മിതമായ നിന്റെ ഈ വിഗ്രഹത്തെ ഞാൻ ആരാധിക്കുമോ ? അതൊരിക്കലും ഉണ്ടാവുകയില്ല .
ഇത്രയും പറഞ്ഞു കൊണ്ട് യുസുഫ് നബി സലീഖാബീവിയുടെ ആരാധനാലയം വിട്ട് നടന്നു .
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*മിസ്രിലെ രാജകുമാരൻ ...*
*ഭാഗം എട്ട്*
https://mihraskoduvally123.blogspot.com/2022/01/blog-post_11.html
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
വിഗ്രഹാരാധനയില്‍ സുഖവും സന്തോഷവും കണ്ടെത്തിയ കാലമായിരുന്നു അത് .അത് കൊണ്ട് തന്നെ ആ കാഴ്ച്ച ബീവിയെ ഏറെ വേദനിപ്പിച്ചിരിക്കണം .
സലീഖ അദ്ദെഹത്തിനെ തടുത്തു അദ്ദെഹത്തിൻറെ ഉടുപ്പുപിടിച്ചു തൂങികൊണ്ടു അവർ ഇങിനെ അപേക്ഷിച്ചു. "അങ്ങയുടെ രക്ഷിതാവായ അല്ലാഹുവിനെകൊണ്ടു എന്റെ വിഗ്രഹത്തെ മുൻസ്ഥിധിയില്‍ വീണ്ടും പ്രതിഷ്ഠിച്ചുതരണം. അല്ലാത്ത പക്ഷം അങ്ങയുടെ ഉടമസ്ഥനായ അസീസിന്റെയും മറ്റും ചെകിട്ടില്‍ ഈ സംഗതി എത്താതിരിക്കുന്നതല്ല. അങ്ങയുടെ രക്ഷിതവായ അല്ലാഹുവാണ് ഈ വിഗ്രഹം തകര്‍ത്തുകളഞ്ഞതെന്നറിഞ്ഞാൽ അസീസ് അങ്ങയെ വെറുക്കുമെന്നു ഞാൻ ഭയപ്പെടുന്നു. അതുകൊണ്ട് എന്റെ അപേക്ഷ സീകരിച്ചു വിഗ്രഹത്തെ മുൻസ്ഥിതിയിൽ പുനഃസ്ഥാപിച്ചുതരാൻ ഞാൻ അപേക്ഷിക്കുന്നു. ഗത്യന്തരമില്ലാതായപ്പൊൾ യുസുഫ് നബി പ്രാര്‍ത്ഥിക്കുകയും വിഗ്രഹം യഥാസ്ഥാനത്തു പുനഃസ്ഥാപിതമാവുകയും ചെയ്തു. സലീഖ സന്തുഷ്ഠയായി ആകാശത്തിലെ ഇലാഹുകൂടി അങ്ങയെ സ്നേഹിക്കുന്ന വസ്തുത ഇപ്പോൾ എനിക്കു അറിയാന്‍ കയിഞു എന്നു ബീവി പ്രസ്ഥാവിച്ചു അനന്തരം ബീവി അദ്ദെഹത്തിനെ കൂട്ടികൊണ്ടുപോയി അതിവിഷ്ഠമായ ഒരുടുപ്പു ധരിപ്പിക്കുകയും മുത്തുകൾ പതിച്ച ഒരു തലപ്പാവ് ശിരസ്സിൽ ബീബി തന്നെ കെട്ടികൊടുക്കുകയും ചെയ്തു.
"ഇതൊന്നും ഒരടിമക്കും പ്രയോജിക്കുന്നില്ലല്ലോ" എന്നു യുസുഫ് നബി അപ്പോൾ പ്രസ്ഥാവിച്ചതിന്നു ബീബി ഇങിനെ മറുപടി പറഞു. " അങ്ങു ഒരിക്കലും അടിമയല്ല ; നേരെമറിച്ചു യജമാനനാണ്. മിസ്രിലെ യഥാര്‍ത്ഥ അസീസ് അങുന്നാണ്. ഇപ്പോഴത്തെ അസീസ് ആയ എന്റെ ഭര്‍ത്താവ് അങയെ യഥായോഗ്യം ബഹുമാനിക്കണമെന്നു എന്നോ ടു ആജ്ഞാപിച്ചിട്ടുണ്ട്. ആസ്ഥിതിക്ക് അങ് കുണ്ഠിതപ്പെടുന്നത് ശരിയല്ല. അടിമയാണെന്ന വിചാരം തീരെ വിട്ടുകളയണം."
യുസുഫ് നബി ക്കുണ്ടായിരുന്ന അനുഗ്രഹങ്ങള്‍ ചെറുതൊന്നും ആയിരുന്നില്ല .ആ മുഖകാന്തി തന്നെ കാണുന്നവർക്ക് സന്തോഷം നല്കിയിരുന്നു .
അല്ലാഹു സുബ്‌ഹാനഹുവതആലാ, യുസുഫ് നബിക്ക് അത്യത്ഭുതകരങ്ങളായ അനേകം അനുഗ്രഹങ്ങൾ നൽകിട്ടുണ്ടായിരുന്നു വെന്നും അദ്ദെഹത്തിന്റെ ചരിത്രത്തിൽ നിന്നു തെളിഞിരിക്കുന്നു. സ്വസഹോദരന്മാര്‍ അദ്ദെഹത്തിനെ കിണറ്റിലിട്ടു. അപ്പോൾ അന്യരും അപരിചിതരുമായ ആളുകൾ വന്നു അദ്ദെഹത്തിനെ ഏറ്റവും തുച്ഛമായ വിലക്കുവിറ്റു•
സലീഖയുടെ അവശ്യപ്രകാരം മിസ്ര് ഭരണാധികാരിയായ അസീസ് എറ്റവും മികച്ച വില കൊടുത്ത് അദ്ദെഹത്തിനെ വാങ്ങി .
അങ്ങനെ ആഹ്ലാദത്തോടെ അതിമഹത്തായ വരവേൽപ്പ് തന്നെ മിസ്ര് അദ്ദെഹത്തിന് നൽകി .അങ്ങനെ യുസുഫ് നബി നിമിത്തം ഇസ്രായെല് കാർക്ക് അവിടെ പദവിയും പ്രതാപവും ലഭിചു .ഇസ്രായെല് ക്കാരുടെ അധിവാസവും അധികാരവും വഴിയായി അദ്ധ്യാത്ത്മികമായ വെളിച്ചo വീശാനായിരുന്നു അല്ലാഹു അഭിലഷിചത് .ഇത് പരിഷുദ്ധ ഖുര്‍ആനിൽ വന്നിട്ടുണ്ട് " യുസുഫിനു ആ ഭൂമിയില് നാം പ്രതിഷ്ട്ട നൽകി എന്ന് ".
തംക്കീത് എന്ന അറബി പദത്തിന്റെ സർവ്വ സാധാരനമായ അർത്ഥമാണത് .സൗകര്യമുണ്ടാക്കി യെന്നത് കൊണ്ടുള്ള വിവക്ഷയെ പറ്റി പ്രവാചകത്വമാണെന്നും രാജത്വമാണെന്നും മിസ്ര് ഉടമസ്താവകാശമാണെന്നും മറ്റുമായി പലർക്കും പല വ്യാഖ്യാനങ്ങളുമുള്ളതായി കാണാം .വാസ്തവതിൽ അടിമയായിട്ടാണ് യുസുഫ് നബി നബി മിസ്രില് ചെന്ന് ചേര്‍ന്നതെങ്കിലും അല്ലഹുവിന്റെ പ്രത്യെക അനുഗ്രഹം കൊണ്ട് അദ്ദെഹത്തിന് അവിടെ നാനാവിധ പദവി പ്രതാപങ്ങള്‍ ലഭിചു . സ്വഭാവ വൈഭവം കൊണ്ട് കര്‍മം കൊണ്ടും ഒരോ ജന മനസുകളിലും വലിയ ഒരു സ്ഥാനം തന്നെ നബിക്ക് കിട്ടി .
അവിടുത്തെ ഓരോ വാക്കും പ്രവർത്തിയും കാണുന്നവര്ക്ക് ഒരായിരം അർത്ഥതലങ്ങളും പാഠങ്ങളും കാണിചു കൊടുത്തു .
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*മിസ്രിലെ രാജകുമാരൻ ...*
*ഭാഗം ഒൻപത്*
https://mihraskoduvally123.blogspot.com/2022/01/blog-post_11.html
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
അല്ലാഹു ആര്‍ക്ക് എന്ത് നന്മ ഉദ്ദേശിച്ചാലും മാറ്റൊരാള്‍ക്കും അതിന് തടയിടാന് സാധ്യമല്ല .എല്ലാം അവന്റെ വിധിയാണ് .
ആദം നബിക്ക് സ്വർഗത്തിൽ ശ്വാശ്വതമായി തന്നെ താമസിക്കാന് മോഹമുണ്ടായിരുന്നു .എങ്കിലും അല്ലാഹുവിന്റെ നിശ്ചയം അതിന് അനുകൂലമായിരുന്നില്ല .അത് കൊണ്ട് ആദം നബിക്ക് സ്വർഗത്തിൽ നിന്ന് പോരേണ്ടതായി തന്നെ വന്നു .ആദമിന്റെ മൂത്തമകനായ ഖാബീലിൻ നല്ലൊരു മനുഷ്യനായി തീരാന് ആഗ്രഹമുണ്ടായിരുന്നു അവസാനം ചെന്നെത്തിയത് ദുര്‍മാർഗ്ഗത്തിലാണ് .അത് പോലെ നൂഹ് നബിയെ നിസ്സാരമായി തള്ളി കളയാന് അദ്ദെഹത്തിന്റെ ജനത എല്ലാവിധ ശ്രമങ്ങളും നടത്തി .എങ്കിലും അല്ലാഹു അദ്ദെഹത്തിനെ ഉയര്‍ന്ന നിലപാടിലാക്കി .ഇബ്രാഹിം നബിക്ക് സ്വ പിതാവായ ആസാര്‍ സത്യവിശ്വാസിയാവാന് ഏറെ ആഗ്രമുണ്ടായിരുന്നു എന്നാൽ അവിശ്വാസിയും പാപിയുമായിട്ടാണ് ആസാര്‍ മരിച്ചത് .മക്കയിലെ ഉയര്‍ന്ന കുലജാതനായ വലീദുബിന് മുഗീറത്ത് നബിയായിരിക്കണമെന്ന് അബൂജഹല് ആശിച്ചു .എന്നാൽ അല്ലാഹു ആകട്ടെ ഒരനാഥ കുട്ടിയായി വളര്‍ന്ന് വലുതായി മുത്തു മുഹമ്മദ് മുസ്ത്വഫാ തങ്ങൾ ﷺനബിക്കാണ് പ്രവാചകത്വo പ്രധാനം ചെയ്തത് .
മനുഷ്യന് എത്ര ഉൽകൃഷ്ടനായാലും അവന്റെ എല്ലാവിധ അഭിലാശങ്ങളും യദേഷ്ടം നിറവേറ്റില്ലെന്നും അല്ലഹുവിന്റെ നിഷ്ചയങ്ങള്‍ അചന്ചലമായിരിക്കുമെന്നുള്ള ഗുണപാഠമാണ് ഇതിൽ നിന്നെല്ലാം കാണാൻ കഴിയുന്നത് അത് തന്നെയാണ് യുസുഫ് നബിയുടെ ചരിത്ര താളുകളില് അങിന്ന് ഇങൊളം കാണാൻ സാധിക്കുന്നതും .
" അദ്ദെഹം ഉൽകൃഷ്ഠമനസ്കനായപ്പോള്‍ നാം അദ്ദെഹത്തിന് അധികാരവും അറിവും നൽകി .സദ്വ്ര്ത്തന്മാര്ക്ക് നാം അങ്ങിനെ പ്രത്യുപകാരം ചെയ്യുന്നു ". എന്ന് അല്ലാഹു പറയുന്നു .
യുസുഫ് നബി മിസ്രില് വന്ന കാലത്ത് നബിക്ക് പതിനേഴ് വയസ്സായിരുന്നു വെന്ന് ഹസ്രത്ത് അബ്ദുല്ലാഹിബ്നു അബ്ബാസിന്റെ പക്കൽ നിന്ന് ഉദ്ധരിക്കുന്നതായ നിവേദനത്തില് കാണുന്നു .പതിനേഴാം വയസ്സില് അദ്ദെഹം മിസ്രില് വന്നു എന്നും അദ്ദെഹത്തിന്റെ അറിവും യോഗ്യതയും നിമിത്തം അവിടുത്തെ രാഷ്ട്രീയധികാരം അദ്ദെഹത്തിന്റെ അധീനത്തിലായെന്നും തുടര്‍ന്ന് പ്രവാചകത്വ ചുമതലകള്‍ കൂടി അദ്ദെഹം നിർവഹിചു എന്നതാണ് ചരിത്രം കൊണ്ട് സ്പഷ്ടമാകുന്നത് .
സലീഖ ബീവി ഒരിക്കല്‍ യുസുഫ് നബിയുടെ നിസ്തുല്യമായ സൗന്ദര്യത്തിലും സൗശീല്യാദി ഗുണങ്ങളിലും മയങ്ങി കൊണ്ട് അസീസുമായി സംസാരിചിട്ടുണ്ട്
ഈ അടിമ മനുഷ്യന് തന്നെയാണോ ? അതോ ജിന്നൊ ?
അയാള് ഒരു ജിന്നിന്റെ സന്താനമായിരിക്കാനാണ് സാധ്യതയുള്ളത് വർത്തക സംഘം എങ്ങിനെയൊ ഇവിടെ പിടിച്ചു കെട്ടി കൊണ്ട് വന്നതായിരിക്കണം .എന്നാൽ അസീസ് അയാള് ഒരു മനുഷ്യന് തന്നെയാനെന്ന് ബീവിയൊടായ് പറഞ്ഞു . യുസുഫ് നബിയെ ഒരു മനുഷ്യനാനെങ്കില് പിന്നെ യൗവനയുക്തനായ അയാളുടെ അടുക്കല് ഞാനെങ്ങനെ പോകും .അത്കൊണ്ട് യുസുഫിനെ എന്റെ ഉടമയില്‍ നിന്ന്ത്തന്നെ ഭാരമേൽപ്പിക്കുകയാണ് ഉത്തമം ഞാൻ അയാളെ സ്വപുത്രനായി പരിപാലിച്ചു കൊള്ളാം എന്ന് തന്റെ ഭര്‍ത്താവിനോട് ബീവി പറഞ്ഞു .
അസീസിന്റെ ഹിതാനുവർത്തിനിയായി ബീവി വർത്തിച്ചിരുന്നില്ലെങ്കില് കൂടി അദ്ദെഹത്തിന് ബീവിയോട് യാതൊരു സ്നേഹകുറവും ഉണ്ടായിരുന്നില്ല .ബീവിയുടെ ഒരാവശ്യത്തെയും അദ്ദെഹം തിരസ്ക്കരിചിരുന്നില്ല .അത്കൊണ്ട് അവരുടെ അപേക്ഷക്ക് വശംവദനായി യുസുഫ് നബിയുടെ മേലുള്ള അധികാരം പൂര്‍ണമായി ബീവിക്ക് വിട്ട് കൊടുത്തു .
എന്നാൽ യുസുഫ് നബിക്ക് മേൽ പരമാധികാരം ലഭിച്ചപ്പോള്‍ സലീഖ ബീവിക്ക് തന്റെ പ്രേമ പ്രകടനങ്ങള്‍ക്ക് കൂടുതൽ ധൈര്യമുളവായി .നബിയോട് തനിക്കുള്ള സ്നേഹധിക്യത്തെ വാക്കിലും പെരുമാറ്റത്തിലും ബീവി പ്രകടിപ്പിച്ചു തുടങ്ങി .എന്നാൽ ബീവിക്ക് അനുകൂലമായ മറുപടി യുസുഫ് നബിയില് നിന്ന് കിട്ടിയില്ല താനും .ബീവിയുടെ ചോദ്യങ്ങള്‍ക്ക് സ്നേഹബഹുമാനപൂര്‍വ്വം മറുപടി പറയുവാനല്ലാതെ അതിരു കവിഞ്ഞൊരു സംസാരത്തിന് അദ്ദെഹം തയ്യാറായിരുന്നില്ല .നേരേ മറിച്ചു സലീഖ ബീവിയുടെ പല സംഭാഷണങ്ങളിലും പ്രണയ ലക്ഷണം വെളിവായിട്ടുമുണ്ടായിരുന്നു .എങ്കിലും യുസുഫ് നബി അത് മനസ്സിലായ ഭാവം പോലും കാണിചില്ല .അവർ വസ്ത്രാഭരണലകൃതമായി ഒരുങ്ങി നബിയുടെ അടുക്കല് ചെല്ലാറും പ്രണയ പ്രകടനങ്ങളും പ്രകടിപ്പിക്കാറും പതിവായി .അപ്പോഴെല്ലാം അലക്ഷ്യഭാവത്തോടു കൂടി ഒന്നും അറിയാത്ത ആളെ പോലെ നബി യിരിക്കും .
ഇബ്രാഹിം നബിയുടെ അഭിപ്രായങ്ങളും ആചാരനടപടികളും അറിയാന് ആഗ്രഹിച് കൊണ്ട് എന്ന പേരിലാണ് ബീവി പലപ്പോഴും നബിയെ സമീപിചിരുന്നത് .സ്വഹൃദയത്തിൽ നിന്ന് നുരച്ചു പൊന്തി കൊണ്ടിരുന്ന വികാരപരവശതയെ മറച്ചു വെക്കുന്നതില് അങ്ങിനെയൊരുപായം കണ്ടുപിടിക്കുന്നതിൽ ബീവി വിജയിച്ചിരുന്നു .എങ്കിലും ആ പരമാര്‍തഥo മനസ്സിലാക്കി കൊണ്ടു തന്നെ അവരുമായി ഇടപെടുന്നതിൽ യുസുഫ് നബിക്കും വിജയം സിദ്ധിച്ചിട്ടുണ്ടായിരുന്നു .അവസാനം ബീവിയുടെ ഹൃദയത്തിലുണ്ടായിരുന്നു. പ്രേമത്തിന്റെ അലകള്‍ അതിരുകടന്നു തുടങ്ങി . യുസുഫ് എന്ന ഏകവിചാരമല്ലാതെമറ്റൊന്നും സലീഖയുടെ ഹൃദയത്തിൽ ശേഷിക്കാതെയായി .അന്നപാനദികളില് പോലും ബീവിക്ക് വെറുപ്പായി .അവരുടെ നാവില് നിന്ന് പുറപ്പെട്ടിരുന്ന എല്ലാ സംസാരങ്ങളിലും യുസുഫ് എന്ന പേര് ഉൾപ്പെട്ടിരിക്കുന്നു .ആകാശത്ത് പ്രശോഭിച്ചിരുന്ന നക്ഷ്ത്രങ്ങളില് പോലും യുസുഫിന്റെ സൗന്ദര്യത്തെ അവർ ദര്‍ശിച്ചു .ഇങ്ങനെ ഏഴ് വർഷങ്ങളോളം സലീഖ ദുഃഖനിമഗ്നയായി കാലം കഴിചു .എങ്കിലും ഇംഗിതം ഇന്നതാനെന്ന് പറയത്തക്ക ഒരു സന്ദര്‍ഭവും താൻ സ്‌നേഹിച്ച യുസുഫ് നബിയില് നിന്നും ബീവിക്ക് കാണാൻ സാധിചില്ല .തന്റെ പെരുമാറ്റം നബിക്ക് അത്ര്പ്തി ഉളവാക്കുന്നതാക്കിയാല് അത് എന്നന്നേക്കും തനിക്ക് ഒരു വേർപ്പാടായി കലാശിച്ചു പോകുമെന്ന ഭയവും അവർക്കുണ്ടായിരുന്നു .അതിനാല് പ്രേമം മറച്ചു വെക്കുന്നതിനുള്ള എല്ലാ മാർഗവും അവർ അവലംഭിച്ചിരുന്നു .
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*മിസ്രിലെ രാജകുമാരൻ ...*
*ഭാഗം പത്ത്*
https://mihraskoduvally123.blogspot.com/2022/01/blog-post_11.html
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
പ്രേമമെന്ന ദിവ്യകാവ്യം ബീവിയുടെ എല്ലാ വിചാരങ്ങളെയും തട്ടി കളഞ്ഞിരിക്കുന്നു .കാണുന്ന എല്ലാ കാഴ്ച്ചകളിലും യൂസുഫ് നബിയുടെ മുഖമായി തെളിഞ്ഞു നിൽക്കുന്നു .
പ്രേമമെന്നാൽ ദീര്‍ഘകാലം മറച്ചുവെക്കാവുന്നതല്ലന്നുള്ള പരമാർത്ഥം അവിചേരണ വെളിപ്പെട്ടു തുടങ്ങി .സലീഖ ബീവിയുടെ മുഖത്ത് കാണപ്പെട്ടിരുന്ന വിളര്‍പ്പ് തന്നെയും അവരുടെ മനസ്സിൽ എന്തോ ഒരു വൃണം പിടിപ്പെട്ടുപോയിരിക്കുന്നുവെന്ന് തെളിയിച്ചിരുന്നു .
ഒരു ദിവസം സലീഖ ബീവിയുടെ വളർത്തുമ്മ അവരോട് ഇങ്ങനെ പ്രസ്താവിചു . "സലീഖെ ,നീ എപ്പോഴും ഉന്മേഷരഹിതയായിരിക്കുന്നുവല്ലൊ .നിന്റെ ദേഹത്തിന് വലിയ ക്ഷീണം ബാധിച്ചത് പോലെതോന്നുന്നു .നിനക്ക് വല്ല രോഗവും പിടിപ്പെട്ടിരിക്കുന്നുവോ ? എവിടെ എങ്കിലും വല്ല മുറിവോ,ക്ഷതമോ സംഭവിച്ചിട്ടുണ്ടോ ?അതൊന്നുമല്ലെങ്കിൽ പിന്നെ ഈ ക്ഷീണത്തിനും മെലിച്ചിലിനും ഒരു കാരണം വേണ്ടതാണല്ലോ .എന്ത് തന്നെയായാലും അത് പറഞ്ഞാൽ നമുക്ക് അതിനൊരു പ്രതിവിധി കണ്ടെത്താൻ കഴിയും .
ബീവി പറയാൻ തുടങ്ങി .എനിക്ക് വേദനയുണ്ട് .അത് ശരിയാണ് .എങ്കിലും അതിന് ചികിത്സയില്ല .ആ വേദന മാറുന്നതുമല്ല .
ആ അബ്രാനിക്കാരനായ അടിമയെ നീ കണ്ടത് മുതൽക്കാണല്ലൊ നീ ഇങ്ങനെ ദുഃഖ പരവശയായത് .എന്താ ഞാൻ പറഞ്ഞത് ശരിയല്ലെന്നുണ്ടൊ ?
എന്റെ ഈ ദയനീയാവസ്ഥ ഇപ്പൊഴെങ്കിലും നിങ്ങള്‍ അറിഞ്ഞുവല്ലൊ .എന്നാൽ ഏഴ് വര്‍ഷമായി ഞാനിങ്ങനെ മനോവേദന അനുഭവിച്ചു വരികയാണ് .ഇതുവരെ ഞാനത് സഹിച്ചു .ഇപ്പോൾ സഹിക്കുന്നതിനും ശക്തിയില്ല .എങ്കിലും എന്റെ ഈ രഹസ്യാവസ്ഥ നിങ്ങൾ ആരോടും വെളിവാക്കരുത് .അസീസ് ഈ വിവരം അറിഞ്ഞാൽ എന്തൊക്കെയാണ് സംഭവിക്കുക എന്നത് ആരറിഞ്ഞു ?
എന്ത് അല്‍ഭുതമാണിത് ?നിന്റെ സ്നേഹഭാജനം നിന്റെ ശുഷ്രൂഷയെ മാത്രം ആശ്രയിച്ചു നിന്റെ അധീനതയിൽ തന്നെ ഇരിക്കുന്നു എന്നിട്ടും നീ ഇങ്ങനെ ദുഃഖിക്കുന്നത് നിരർത്ഥമല്ലെ ?
ദുഃഖം എന്നിൽ അനിവാര്യമായി തീർന്നിരിക്കുകയാണ് .ഞങ്ങള്‍ തമ്മിലുള്ള സഹവാസത്തിന്റെ യഥാര്‍തഥ നില നിങ്ങള്‍ അറിഞ്ഞിരിക്കുകയില്ല ഉമ്മ .എന്റെ പ്രേമഭാജനം എന്റെ പ്രേമത്തിലും ദിനം പ്രതി ഞാനനുഭവിക്കുന്ന ക്ളേശത്തിലും അശ്രദ്ധനാണ് .ഞാൻ വല്ലതും പറയാൻ തുടങ്ങിയാൽ മൗനം അവലംഭിക്കുകയൊ ഗൗരവത്തിൽ മാത്രം കേട്ട് മറുപടി പറയുകയാണ് പതിവ് .എന്റെ ഹൃദയം തുറന്ന് കാട്ടാനുള്ള ഒരവസരം എനിക്കിത് വരെ ലഭിച്ചിട്ടില്ല .
അയാൾ സംസാരിക്കാൻ മടികാണിക്കുന്നുവെങ്കിൽ സംസാരിക്കണ്ട .നീ വിശേഷപ്പെട്ട വസ്ത്രാഭരണങ്ങളോട് കൂടി നിന്നിലെ സ്ത്രീത്വത്തെ വെളിവാക്കണം .നിന്റെ സൗന്ദര്യത്തിലും ശ്രേഷ്‌ഠതയിലും കടപിടിക്കാൻ മതിയായ ഒരു യുവതി ഇന്നാരാണ് ഉള്ളത് .
അതെല്ലാം ഞാൻ പരീക്ഷിച്ചു നോക്കിയതാണ് . അദ്ദേഹം ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല .ഇനി എന്റെ ഈ അവസ്ഥ ഉമ്മ തന്നെ അദ്ദേഹത്തോട് ഉണര്‍ത്തിയാലും, എനിക്ക് വയ്യ .
ബീവിയുടെ അപേക്ഷയനുസരിച്ചു വളർത്തുമ്മ യുസുഫ് നബിയുടെ അടുക്കൽ പോയി സംഗതികളെല്ലാം അറിയിചു .
വളരെ സ്നേഹത്തോടെ നബി അവരോട് കാര്യങ്ങള്‍ പറഞ്ഞു .
" നിങ്ങള്‍ വഞ്ചിതയായിപ്പോകരുത് .ഞാനും സലീഖയുമായുള്ള ബന്ധംനിങ്ങള്‍ മനസ്സിലാക്കണം .ഞാൻ സലീഖയുടെ അടിമയാണ് .പ്രത്യേകിച്ചു അസീസ് അദ്ദെഹത്തിന്റെ ഒരു പോറ്റുമകനായി എന്നെ സ്വീകരിച്ചിരിക്കുകയാണ്. അദ്ദേഹം എന്നിലര്‍പ്പിച്ചിട്ടുള്ള സ്നേഹത്തിനും വിശ്വാസത്തിനും കളങ്കം വരുത്തുവാൻ എനിക്ക് ഒരു നിലക്കും പാടുള്ളതല്ല .വിശ്വസ്ഥതക്ക് വിള്ളൽ വരുന്ന ഒരു വിചാരംപോലും എന്നിൽ ഉളവാകുന്നതല്ല .
യുസുഫ് നബി പറഞ്ഞ കാര്യങ്ങളെല്ലാം അവർ ബീവിയെ അറിയിചു .ബീവിക്ക് വലിയ ഇച്ചാഭംഗമാണ് ഉളവായതെങ്കിലും തനിക്കു നേരിട്ട് തന്നെ യുസുഫ് നബിയോട് സംസാരിചു നോക്കാം എന്നാണ് ബീവി നിശ്ചയിച്ചത് . അങ്ങനെ അവർ യുസുഫ് നബിയെ സമീപിചു കൊണ്ട് തന്നിലെ വികാരപരവശതക്കു പരിഹാരം കാണാൻ നേരിട്ട് അപേക്ഷിച്ചു .നബി ഇങ്ങനെ മറുപടി പറഞ്ഞു .
" എനിക്കീ അവസരത്തിൽ ഒരടിമയുടെ കൃത്യമെന്നതല്ലാതെ മറ്റൊരു ചുമതലയെ പറ്റിയും അറിഞ്ഞുകൂടാ ...ഒരടിമ ചെയ്യെണ്ടതായ എന്ത് പ്രവർത്തി കല്പ്പിചാലും ഞാനത് നിറവേറ്റണം .അതുമാത്രമല്ലാതെ ഞാൻ അർഹിക്കാത്ത ഒരു കാര്യത്തിനും എന്നെ നിർബന്ധിതനാക്കരുത് എനിക്ക് ഈ കൊട്ടാരത്തിൽ താമസിക്കുന്നതിന് സമ്മതമാണ് .അതിന് വിഘാതം വരുത്തുന്ന യാതൊരു കാരണവും ഉളവാക്കരുത് . യുസുഫ് നബിയുടെ നേരിട്ടുള്ള മറുപടി ബീവിയെ കൂടുതൽ വേദനയിലാക്കി .എന്നിട്ടും ബീവി അടങ്ങുകയുണ്ടായില്ല .തന്റെ ആഗ്രഹ സഫലീകരണത്തിന് വേണ്ടി ഓരോ മാര്‍ഗ്ഗങ്ങൽ ആലോചിച്ചു കൊണ്ടിരുന്നു .ബീവിയുടെ ആഗ്രഹവർത്തിക്കുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കുന്നതിൽ വളർത്തുമ്മയും എറെ ഉത്സാഹത്തിലായിരുന്നു .
ഒരു ദിവസം വളർത്തുമ്മയുടെ ഉപദേശപ്രകാരം ബീവി ,യുസുഫ് നബിയെ രാജകൊട്ടാരത്തിനടുത്തുണ്ടായിരുന്ന ഒരുദ്യാനത്തിലേക്ക് കാറ്റുകൊള്ളാനയച്ചു .സലീഖയുടെ ആജ്ഞയനുസരിച് അദ്ദേഹത്തിനെ ശ്രുശ്രൂഷിക്കുന്നതിന് സുന്ദരികളായ പല തോഴിമാരും അവിടെ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു .യുസുഫ് നബി ഉദ്യാനത്തിലെ വികസിതങ്ങളായ പുഷ്പങ്ങളുടെ പരിമളമനുഭവിചു കൊണ്ട് അങ്ങും ഇങ്ങും നടന്ന് കൊണ്ടിരുന്നു .എന്നാൽ അവിടെ വെച്ചു സലീഖബീവി നിയോഗിച്ചിട്ടുണ്ടായിരുന്ന സുന്ദരിമാരായ ദാസിമാര്‍ അദ്ദേഹത്തിനെ ആകര്‍ഷിക്കാനും അദ്ദേഹത്തിനെ സലീഖയുടെ ഹിതവര്‍ത്തിയാക്കാനുമാണ് ഉത്സാഹിച്ചിരുന്നത് .എങ്കിലും യുസുഫ് നബി ആ തരുണീരത്നങ്ങളുടെ ആർഭാടങ്ങളിൽ ഒട്ടും ഉന്മേഷം ഉണ്ടായിരുന്നില്ല .അദ്ദേഹം ഉദ്യാനത്തിന്റെ നിറവും മണവും പ്രകൃതിയുടെ മനോഹാരിതയില്‍ മാത്രം ആസ്വദിച്ചു നടന്നു .എന്നിട്ടും തരുണി മണികൾ അവരുടെ ശ്രമങ്ങള്‍ തുടര്‍ന്നു .എന്നാലോ അവരുടെ ഒരു കോപ്രായങ്ങളും യുസുഫ് നബിയുടെ ശ്രദ്ധയെ പോലും തിരിക്കാൻ മതിയായതായിരുന്നില്ല .ഇലാഹി സ്മരണയല്ലാതെ ദുനിയാവിന്റെ ഒരു പള പളപ്പിലും അടിയറവ് വെക്കാൻ നബി തയ്യാറായിരുന്നില്ല .
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*മിസ്രിലെ രാജകുമാരൻ ...*
*ഭാഗം പതിനൊന്ന്*
https://mihraskoduvally123.blogspot.com/2022/01/blog-post_11.html
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
പ്രകൃതിയുടെ വശ്യ മനോഹാരിതയിൽ യുസുഫ് നബി ആഴ്ന്നിറങ്ങിയിരുന്നു .നേരം സന്ധ്യയായത് അറിഞ്ഞതെ ഇല്ല .
ലാവണ്യവതികളായ ദാസിമാർ വിവിധങ്ങളായ വികാര കോപ്രായങ്ങള്‍ കാണിച്ചു കൊണ്ട് നബിയെ പൊതിഞ്ഞു .എന്നാൽ അതിൽ ഒന്നും തന്നെ യുസുഫ് നബിയുടെ ശ്രദ്ധ പോയതെയില്ല .അദ്ദെഹം അനർഘങ്ങളായ തത്വഓപദേശങ്ങള്‍ നൽകി കൊണ്ട് അവർക്കെല്ലാം സന്മാര്ഗബോധം ഉളവാക്കുകയാണ് ചെയ്തത് .അന്ന് രാത്രി മുഴുവനും ആ വനിതകൾ മതവിഷയങ്ങള്‍ പഠിക്കുന്നതിനാലാണ് ചെലവയിച്ചത് .പിറ്റേദിവസം പ്രഭാദത്തിൽ സലീഖ അവിടെ കടന്ന് ചെന്നു .ദാസിമാര് ബീവിയെ കണ്ടപ്പോള്‍ സാദരം എഴുനേറ്റു നിന്നു .തദവസരത്തിൽ യുസുഫ് നബി അവര്‍ക്ക് ഹസ്രത് ഇബ്രാഹീം നബിയുടെ മാർഗമനുസരിച്ചു മതോപദേശങ്ങൾ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. ആ വനിതകളെല്ലാം യുസുഫ് നബിയുടെ മതോപദേശമനുസരിച്ചു ഏകദൈവ വിഷ്വാസികളായി കഴിഞിരുന്നു. സലീഖക്ക് അതിനൊന്നുമല്ല അപ്പോഴും ആലോചനയുണ്ടായത്. അവർ യൂസുഫ് നബിയുടെ അരികെ ച്ചെന്നു ഇങിനെപ്രശംസിച്ചു: " എന്റെ പ്രാണതുല്യനായ മഹാനുഭാവാ! അങയുടെ സൗന്ദര്യവും പ്രസന്ന വദനവും ഇന്നേദിവസം എന്നെ അത്യധികം ആകര്‍ഷിച്ചു കളഞിരിക്കുന്നു ." വികാരപരാവശ്യത്തോടുകൂടിയുണ്ടായ ആ പ്രശംസ യൂസുഫ് നബിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. അദ്ദെഹത്തിന്റെ മുഖത്ത് പെട്ടെന്ന് അസംതൃപ്തി നിഴലിക്കുകയാണുണ്ടായത്. തന്റെ വാക്ക് വളരെ അസ്ഥാനത്തായിപ്പോയതിൽ സലീഖക്ക് അതിയായ ലജ്ജയും വ്യസനവുമുണ്ടായി. യൂസുഫ് നബി തന്റെ ഹിതത്തിന്നു കിഴട ങുകയെന്നത് ഏറ്റവും വിദൂരസ്ഥ മായിത്തന്നെ ബീവിക്ക് ബോധ്യമായി. അവർ തന്റെ വളർത്തമ്മയെ കുറച്ചകലെ കൂട്ടികൊണ്ടുപോയി അനന്തരകരണത്തെപ്പറ്റി അഭിപ്രായമാരാഞു. വളർത്തമ്മ ഇങിനെ അഭിപ്രായപ്പെട്ടു:
" ഇനി നമുക്ക് ഒരു തന്ത്രവും കൂടി പ്രയോകിച്ചുനോക്കെണ്ടതുണ്ട്. അതിന്നു കുറെ അധികം പണ ച്ചിലവുണ്ടന്നേയുള്ളു." സലീഖക്ക് പണം ചെലവാക്കുന്നതിന്ന് ഒരു മടിയുമുണ്ടായിരുന്നില്ല. അവർ വളര്‍ത്തമ്മയോട് പറഞമറുപടി ഇപ്രകാരമായിരുന്നു: " എന്റെ പണപ്പെട്ടികളുടെയെല്ലാം താക്കോലുകൾ അമ്മതന്നെയാണല്ലോ കൈവശം വെച്ചുവരുന്നത്. അമ്മഇഷ്ടാനുസരണം ചെലവഴിക്കുന്നതിൽ എനിക്ക് ഒരാക്ഷെപവുമില്ല."
സലീഖയും വളർത്തമ്മയും തമ്മിൽ ഉദ്യാനത്തിൽ വെച്ചുണ്ടായ സംഭാഷണം യൂസുഫ് നബിക്കു വേണ്ടി ബീവിയുടെ വകയായി എല്ലാവിധ സുകസൗകര്യങ്ങളുമുണ്ടായിരിക്കുന്ന ഒരു രമ്യഹര്‍മ്മിയം പണിയിക്കണമെന്ന തീരുമാനത്തിലാണ് എത്തിയത് .എന്നാൽ കഥകളിലെല്ലാം വളരെയധികം അതിശയോക്തികൾ കലര്‍ന്നിരിക്കാനിടയുണ്ട്. പൂര്‍വീകന്മാര്‍ പറഞുവന്ന കഥകളെ സാഹിത്യകാരന്മാര്‍ ഫലിതങ്ങളോട് കൂടി പ്രതിപാതിച്ചിട്ടുള്ള പല ഭാഗങ്ങളും ഇക്കൂട്ടത്തിൽ ഉൾപെട്ടുപോയിരിക്കും ഏതെല്ലാമാണ് യാഥാര്‍ത്യങ്ങളെന്നും, യാഥാര്‍ത്യമല്ലാത്തവ ഏതെല്ലാമാണെന്നും കണ്ടു പിടിക്കുവാൻ വളരെ പ്രയാസമുണ്ട്. സലീഖക്ക് യൂസുഫ് നബിയുടെ മേൽ അനുരാഗമുണ്ടായെന്നും, അദ്ദെഹത്തിനെ സ്വാധിനിക്കുന്നതിന്നു ബീവി പല തന്ത്രങളും പ്രയോകിച്ചിരുന്നുവെന്നുമുള്ളതിൽ ഒരു സംശയവുമില്ല ഈ ഇതിവൃത്തo മുമ്പില്‍ വെച്ചുകൊണ്ട് അതിന്റ അടിസ്ഥാനത്തിൽ ഒരു പ്രണയ കഥയായി ധാരാളം അതിശയൊക്തിയോട്കൂടി എഴുത്തുകാർ വർണിച്ചിട്ടുണ്ടായിരിക്കും.ഇക്കൂട്ടത്തിലൊന്നാണ് സലീഖ ബീവി യൂസുഫ് നബിക്കായി നിർമ്മിച്ച വിലപിടിച്ച മന്‍ധിരം .അതിനെ പറ്റി കഥകളിലുള്ള വിവരണം ഇവിടെ ഉദ്ധരിക്കാം: മൻധിര നിർമാണതിന്നു തന്റെ സ്വാധിനത്തിലുണ്ടായിരുന്ന പണം ഇഷ്ടാനുസരണം വിനിയോഗിച്ചു കൊള്ളുന്നതിന്നു വളർത്തമ്മക്ക് ബീവി അനുവാദം നൽകി. പോരാതെ വന്നെങ്കിലോ എന്ന ശങ്കനിമിത്തo തന്റെ മാതാവായിരുന്ന യമന്‍ രാഞിക്ക്
ഒരു കത്തെഴുതി. ഈ സംഭവം ശെരിയാണെങ്കിൽ സലീഖ യമന്‍കാരിയായിരുന്നുവെന്നും അവരുടെ പിതാവ് അക്കാലത്ത് യമനിൽ രാജാവായിരുന്നുവെന്നും അവിടെ നിന്നാണ് ബീവി മിസ്രിലെക്ക് പോയിരുന്നതെന്നും സ്പഷ്ടമാകുന്നുണ്ട്. ആ യമന്‍ രാഞിയായ സ്വമാതാവിനു തനിക്കൊരു ആരാധനാ മൻധിര നിർമ്മാണത്തിന്ന് തൊഴിലാളികളെ അയച്ചു കൊടുക്കണമെന്നും പണം സഹായിക്കണമെന്നും പറഞ്ഞു
കൊണ്ടായിരുന്നുവത്രെ അവർ കത്തെഴുതിയിരുന്നത്. മാതാവ് ജോലിക്കാരേയും പണവും അയച്ചു കൊടുത്തു സഹായിക്കുകയും ചെയ്തു. അസീസിന്റെ അനുവാദവും സലീഖക്ക് സിദ്ധിച്ചിട്ടുണ്ടായിരുന്നു അങിനെ പ്ലാനും മറ്റും തയ്യാറാക്കിക്കൊണ്ട് വിദഗ്ദന്മാരുടെ മേൽ നോട്ടത്തിൽ പണി ആരംഭിച്ചു. ചതുരാകൃതിയില്‍ പണിത ആ മൻധിരത്തിന്റെ ഭിത്തികളെല്ലാം സ്ഫടികനിർമ്മിതവും രത്നങ്ങൾ പതിച്ചവയുമായിരുന്നു. നാലു ഭിത്തികളിൽ ഒന്നു മാത്രം സ്ഫടികം കൊണ്ടും മാറ്റൊന്ന് മരതകം കൊണ്ടും മറ്റുരണ്ട് ഭിത്തികൾ ഫൈറുസ് അഖിഖ് എന്നിവകൊണ്ടും നിര്‍മിച്ചുവെന്നും പറയപ്പെട്ടിട്ടുണ്ട്. എല്ലാ ഭിത്തികളിലും വിലപിടിച്ച അനവധി രത്നങ്ങൾ പതിച്ചിട്ടുണ്ടായി
രുന്നു വെള്ളി കൊണ്ട് നാലു സ്തമ്ഭങ്ങളും അവയില്‍ കാള, കുതിര മുതലായ മൃഗങ്ങളുടെ ചിത്രങ്ങളുമുണ്ടായിരുന്നു ആ വെള്ളിത്തുണുകളിന്‍മേൽ സ്വര്‍ണ്ണനിർമ്മിതങ്ങളായ വൃക്ഷലദാദികളുടെ ചിത്രങ്ങൾ തിളങുന്നുണ്ടായിരുന്നു. ഭിത്തികളുടെ അന്തര്‍ഭാഗങ്ങളിൽ നാനാതരം പക്ഷിരൂപങ്ങൾ ഉണ്ടായിരുന്നു അകത്ത് മാർബിള്‍ കല്ലുകൾ പതിച്ചു അവയിൽ മീതെ സ്വര്‍ണ്ണ o കൊണ്ടും വെള്ളികൊണ്ടും നാനാതരം വൃക്ഷലതാധികൾ നിര്‍മിച്ചിരുന്നു. അഖിഖ് പതിച്ച പണിത്തരങള്‍ കൊണ്ട് കമനീമായി തട്ടും പണിതിരുന്നു ചന്ദന മരം കൊണ്ട് നിർമ്മിക്കപ്പെട്ട വാതിലുകളിന്മേൽ മയില്‍ മുതലായ അഴകേറിയ പക്ഷികളുടെ രൂപങ്ങൾ കൊത്തി വെച്ചിരുന്നു. കൂടാതെ എത്രയും കമനീയമായി നിർമ്മിക്കപ്പെട്ട മയില്‍ രൂപങള്‍ കൊത്തി വെച്ചിരുന്നു കൂടുതൽ ആകർഷകമായി നിര്‍മ്മിക്കപ്പെട്ട മയില്‍ രൂപങള്‍ ആ മൻധിരത്തിന്റെ പ്രധാന കവാടങ്ങളിലും മറ്റുo പ്രധിഷ്‌ടി ച്ചിട്ടുമുണ്ടായിരുന്നു. അവയുടെ ഉള്ളിൽ കസ്തൂരി മുതലായ സുഗൻധ സാധനങ്ങള്‍ നിറച്ചിരുന്നത് കൊണ്ട് അവയുടെ പരിമളം അധികദൂരം വരെ എത്തിയിരുന്നു. ആ മയിലുകളുടെ ശിരസ്സുകള്‍ മരതകം കൊണ്ടും പാദങ്ങള്‍ വെള്ളി കൊണ്ടും ചുണ്ട് അഖിഖ് കൊണ്ടും വാൽ ഫൈറുസ് കൊണ്ടുമാണ് നിർമ്മിച്ചിരുന്നത് ഇതിനെല്ലാം പുറമെ തന്റെയും തന്റെ സ്നേഹ പത്രമായ യുസുഫ് നബിയുടെയും പടങ്ങള്‍ ഭoഗിയായി വരയിച്ചു അവ ഓരോ മുറിയിലും തൂക്കിയിട്ടിരുന്നു.
സ്നേഹത്തിന്റെ ഭാഷ പലരീതിയില് ബീവി പുറത്ത് കൊണ്ട് വന്നു കൊണ്ടിരുന്നു യുസുഫ് നബി ബീവി ഒന്ന് തിരിചരിയാന് വേണ്ടി ആ സ്നേഹ പരിലാളന യേൽക്കാന്‍ വേണ്ടി ...
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾...
*✿═══════════════✿*
*മിസ്രിലെ രാജകുമാരൻ ...*
*ഭാഗം പന്ത്രണ്ട്*
https://mihraskoduvally123.blogspot.com/2022/01/blog-post_11.html
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
യൂസുഫ് നബിയും സലീഖ ബീവിയും ദമ്പതിമാരാകാൻ പോകുന്നതായും ആലിംഗനാഗ്രഹത്തോട് കൂടി നിൽക്കുന്നതായും പരസ്പരം കരങ്ങൾ കോർത്ത് സ്നേഹപുറസ്സരം നിൽക്കിന്നതായും കാണിക്കുന്ന ചില ചിത്രങ്ങളും ആ ക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു.
ഗൃഹന്തഭാഗത്ത് മധ്യത്തിലായി ഒരു പ്രത്യേക മുറി നിർമ്മിക്കപ്പെട്ടു. അതിന്റെ ഭിത്തികളെല്ലാം സ്ഫടിക നിർമിതങ്ങളായിരുന്നു. ആ മുറികകത്തുണ്ടായിരുന്ന സ്വർണ കണ്ണിലിൽ മേൽഇരിക്കുന്ന ആളെ ആ വീടിന്റെ ഏത് ഭാഗത്തുള്ളവർക്കും ദർശിക്കുന്നതിന് സഹായകമായിട്ടാണ് സ്ഫടിക ഭിത്തികൾ സ്ഥിതി ചെയ്തിരിന്നത്. കൂടാതെ ഏത് ഭാഗത്തും ഗുലാബ്, കസ്തൂരി മുതലായ വിലപിടിച്ച സുഗന്ധ സാധനങ്ങളുടെ പരിമളം പരന്നിരുന്നു.
മന്ദിരത്തിന്റെ പണി പൂർത്തിയായതിൽ പിന്നെ സലീഖ അതിന്റെ എല്ലാ ഭാഗങ്ങളും കണ്ട് സംതൃപ്‍തമായി. ഒരു ദിവസം ബീവി തന്റെ വിലപിടിച്ച വസ്ത്രഭരണങ്ങൾ അണിഞ്ഞൊരുങ്ങി. ആ പുതിയ മന്ദിരത്തിൽ ചെന്ന് അന്തർഭാഗത്തെ ആ മുറിയിൽ ചെന്ന് ഉപവിഷ്ടയായി. ആ മുറിയിലേക്ക് യുസുഫ് നബിയെ ആനയിക്കാമെന്ന് വളർത്തുമ്മ കാലെകൂട്ടി നിശ്ചയിച്ചിട്ടുണ്ടായിരുന്നു.
യുസുഫ് നബിയുടെ ആവശ്യത്തിന് വേണ്ടി തന്നെ വളർത്തുമ്മയുടെ ഉപദേശമനുസരിച്ചു നിർമ്മിക്കപ്പെട്ടതാണല്ലോ ആ അതിമനോഹര മന്ദിരം.
അതിലേക്ക് യുസുഫ് നബിയെ വരുത്തണമെന്നും. അവിടെ വെച്ചുകൂടി ആ അന്ത്യശ്രമം യുസുഫ് നബി സലീഖ ബീവിയുടെ ഹിതത്തിന് വഴങ്ങാൻ ഇടയുണ്ടെന്നും വളർത്തുമ്മ തന്നെയാണ് സലീഖ ബീവിക്ക് സാരോപദേശം നൽകിയത്. അത്കൊണ്ട് തന്നെ ആ അവസാന ശ്രമത്തിൽ പങ്കാളിയായിരിക്കുന്നതിൽ ആ ഉമ്മ പ്രത്യേകിച്ച് ഉത്സാഹപ്പെട്ടിരുന്നു. അവർ യുസുഫ് നബിയെ ബീവിയുടെ അരികിലേക്ക് ആനയിക്കാനായി നബിയുടെ പഴയ ഇരിപ്പിടത്തിലേക്ക് ചെന്നു. അപ്പോൾ യുസുഫ് നബി തന്റെ മുറികകത്ത് ചില രേഖകൾ നിർമിച്ച് അവയുടെ മധ്യത്തിൽ ഇരിക്കുകയായിരുന്നു.
അങ്ങ് ഇവിടെ എന്ത് ചെയ്യുകയാണ്?
എന്ന് അദ്ദേഹത്തോട് ആ ഉമ്മ ചോദിച്ചു.
താൻ തന്റെ മാതാവിന്റെ ഖബർ സന്ദർശിക്കുകയാണെന്ന് അദ്ദേഹം പ്രസ്ഥാവിച്ചപ്പോൾ. അതെന്ത് ഖബർ സിയാറത്തതാണെന്ന് മാതാവ് ചോദിച്ചു.
നിസ്സഹായമായി തീർന്ന ഒരാൾക്ക് അങ്ങനെ സിയാറത്ത് നടത്താനേ കഴിയൂ എന്ന് അദ്ദേഹം മറുപടി നൽകി. അതിൽ പിന്നെ സലീഖ പുതിയ മന്ദിരത്തിലേക്ക് ക്ഷണിച്ചകാര്യം ഉമ്മ അറിയിച്ചു.
സലീഖ ബീവി എത്തുന്നതിന് മുൻപ് തന്നെ യുസുഫ് നബി അവിടെ എത്തിയിരുന്നു. വളർത്തുമ്മയുടെ അറിയിപ്പനുസരിച്ചു നബി അവിടെ എത്തി. സമയം മദ്ധ്യഹ്നമായിരുന്നു. മന്ദിരവാദിലിനരികെ എത്തിയതോട് കൂടി തന്നെ യുസുഫ് നബിക്ക് അന്തർഭാഗത്ത് ഇരുന്നിരുന്ന സലീഖ ബീവിയെ സ്ഫടികഭിത്തികൾ ക്കുള്ളിൽ കൂടി വളരെ സ്പഷ്ടമായി കാണാൻ സാധിച്ചിരുന്നു. സലീഖക്ക് തന്നിൽ അടക്കാൻ കഴിയാത്ത അനുരാഗമുളവായിട്ടുണ്ടെന്ന് ആ ഒരുക്കങ്ങളിൽ നിന്നെല്ലാം യുസുഫ് നബി ഗ്രഹിച്ചിട്ടുണ്ടായിരുന്നത് കൊണ്ട് ആശങ്കകുലനായികൊണ്ടാണ് അദ്ദേഹം അകത്ത് പ്രവേശിച്ചിരുന്നത്. സലീഖ ഇരിക്കുന്നുണ്ടായിരുന്ന മുറിയുടെ വാതിറിനരികിൽ വരെ യുസുഫ് നബി പോയി നിന്നു. ഒരുകാൽ അകത്തും ഒന്ന് പുറത്തും വെച്ചുകൊണ്ട് നിന്ന് കൊണ്ട് എന്ത് കല്പിക്കുന്നു എന്ന് അദ്ദേഹം ചോദിച്ചു?.
സലീഖ ബീവി കൈനീട്ടി യുസുഫ് നബിയെ ഉള്ളിലേക്ക് പിടിച്ചു വലിച്ചു. സലീഖായുടെ ഒരുക്കങ്ങളെല്ലാം കണ്ട് പരിഭ്രമിച്ചു കൊണ്ട്
" ഇലാഹേ,! ഇവളിൽ നിന്ന് ഈ സന്ദർഭത്തിൽ നിന്റെ പ്രത്യേകാനുഗ്രഹം കൊണ്ട് നീ എന്നെ രക്ഷിക്കണേ...'. എന്ന് നബി പ്രാർത്ഥിച്ചു.
യുസുഫ് നബിയെ ആകത്താക്കി കൊണ്ട് സലീഖ വാതിലടച്ചു. അവർ നബിയുടെ കരം പിടിച്ചു കൊണ്ട് അപേക്ഷിച്ചു. " പ്രിയ നാഥാ! അങ്ങയെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നു വെന്ന് അങ്ങുന്ന് മനസ്സിലാക്കാത്തത് എത്ര കഷ്ടമാണ്. അങ്ങയെ വിചാരിച്ചു വിചാരിച്ചു എന്റെ മനം വെന്തുരുകി. എന്റെ ശരീരം ക്ഷയിച്ചു. അങ്ങേക്ക് വേണ്ടിയാണ് ഞാൻ ഈ ഒരുക്കങ്ങളെല്ലാം ചെയ്തത്. അത്കൊണ്ട് ഇനിയും എന്നെ നിരാശപ്പെടുത്തരുത്.
യുസുഫ് നബിയാകട്ടെ തലയും താഴ്ത്തി നിന്ന് അല്ലാഹുവിൽ ശരണം പ്രാപുക്കുകയാണുണ്ടായത്.
അദ്ദേഹം അഭയസോത്രം ഉച്ഛരിച്ചുകൊണ്ട് ബീവി പിന്നെ അപേക്ഷിച്ചു,
" പ്രിയ നാഥാ,! ഒരിക്കലെങ്കിലും എന്റെ ഹിതത്തിന് അങ്ങ് അനുകൂലിയാവണം.
എന്നാൽ യുസുഫ് നബിയുടെ ഹൃദയം ഉറച്ചതായിരുന്നു. ഒരു മനോഹാരിത നിറഞ്ഞ വാക്കുകൾക്കും തന്നെ പിഴപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു നാഥനിൽ അഭയം പ്രാപിച്ചു.
" സലീഖാ! എന്റെ പിതാവ് എന്നെ കൂടുതലായി സ്നേഹിച്ചു . തന്നിമിത്തം എന്റെ ജേഷ്ടന്മാർ എന്നെ കിണറ്റിൽ താഴ്ത്തി. അങ്ങനെ അവർ എന്നെ സ്വകുടുംബത്തിൽ നിന്ന് അകറ്റി കളഞ്ഞിരിക്കുകയാണ്. ഇനി നിന്റെ സ്നേഹം കൊണ്ട് എന്തെല്ലാം ആപത്തുകളാണ് എനിക്ക് അനുഭവിക്കേണ്ടി വരുകയെന്ന് ഞാൻ അറിയുന്നില്ല. നീ എനിക്ക് വേണ്ടിയാണ് ഇത്രയും നല്ല ഒരു രമ്യഹർമ്യം തയ്യാറാക്കിയതെന്ന് എനിക്ക് അറിയാം. എന്നാൽ അള്ളാഹു എനിക്ക് സ്വർഗത്തിൽ നൽകാനിടയുള്ള രമ്യഹർമ്യം ഇതിനേക്കാൾ വീശിഷ്ടമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആ സുഖമന്ദിരം നഷ്ടപ്പെടുത്തുന്നതിന് ഞാ സന്നദ്ധനല്ല.
അങ്ങയെ സ്നേഹിച്ചു പോയതിനാൽ താൻ അനുബവിക്കുന്ന മനക്ലേശത്തെപറ്റി അങ്ങ് തെല്ലും ഗൗനിക്കുന്നില്ലെന്നും അതിനേക്കാൾ ഏറെ നിർഭാഗ്യകരമായി മറ്റൊന്നും തനിക്ക് വരാനില്ലെന്നും ബീവി അറിയിച്ചു.
ഏതവാസരത്തിലും അല്ലാഹുവിനെ ഓർക്കുന്നതിൽ നിന്ന് പിന്മാരുതെന്ന് എന്റെ പിതാവ് എന്നെ താക്കിത് ചെയ്‌തെന്ന് വസ്തുത യുസുഫ് നബി സലീഖ ബീവിയെ അറിയിച്ചു.
എന്നാലും ബീവി വിട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല തന്റെ ഹിതം വീണ്ടും അറിയിച്ചു.
" പ്രിയപ്പെട്ട നാഥാ! ഏതുനിലക്കും ഒരിക്കലെങ്കിലും എന്റെ ആവശ്യം അങ്ങ് നിറവേറ്റണം. അങ്ങയെ ഉദ്ദേശിച്ചു കൊണ്ട് ഈ വസ്ത്രാഭരണങ്ങളെല്ലാം ഞാൻ അണിഞ്ഞുവല്ലോ. അത്കൊണ്ട് എന്നെ ഇച്ഛാഭംഗപ്പെടുത്തരുത്. ഈ അബലയോട് അങ്ങേക്ക് ദയയുണ്ടാവണം.
അസീസിന്റെ ഏറ്റവും വിശ്വാസ്തനായ അടിമയാണ് ഞാൻ അദ്ദേഹത്തിനോട് വിശ്വാസവഞ്ചനകാണിക്കാൻ എനിക്ക് സാധിക്കുകയില്ല. മാത്രമല്ല എനിക്ക് എല്ലാ വിധ നന്മകളും അദ്ദേഹം ചെയ്തു തരുന്നുന്നുണ്ട്.
ഒന്നോർക്കുക ഈ ശരീരം നശ്വരമാണ്. നശ്വരമായ ഒന്നും സ്തുതിർഹമല്ല. അനശ്വരമായ അല്ലാഹുവിനെയാണ് നീ സ്തുതിക്കേണ്ടത്.
എന്റെ ഇഗിതം സാധിപ്പിക്കുന്നില്ലെങ്കിൽ എന്നെ വതിച്ചുകളയാൻ അങ്ങേക്ക് ദയയുണ്ടാവണം. എന്നിട്ടെങ്കിലും എന്റെ ദുഃഖത്തിൽ നിന്ന് എനിക്ക് മോചനം ലഭിക്കട്ടെ...പ്രിയനാഥാ... അങ്ങയുടെ ശരീരത്തിൽ നിന്ന് വീശുന്ന ആ ഹൃദ്യമായ പരിമളത്തെ ഞാനൊന്ന് ആസ്വദിക്കട്ടെ അങ്ങയുടെ അഴകേറിയ ആധരവും ദന്തവും നയനങ്ങളും എന്നെ വ്യാമോഹിപ്പിച്ചു കളഞ്ഞിരിക്കുന്നു.
" നയനങ്ങളോ? അവ അല്ലാവുവിന്റെ മഹാതമ്യത്തെ തെളിയിക്കുന്ന ചിഹ്നങ്ങൾ ദർശിക്കാനുള്ളതാണ്. അവക്കൊണ്ട് എന്തെല്ലാം അടയാളങ്ങൾ കണ്ടറിഞ്ഞു വെന്ന് അള്ളാഹു വിചാരണ ചെയ്യുന്നതായിരിക്കും.
ബീവി വീണ്ടും നബിയുടെ ശരീരത്തിന്റെയും കേതാരത്തിന്റെയും അഴകിനെ വാഴ്ത്തുകയാണ് അതിന്റെ ധർമവും എന്തെന്ന് വ്യക്തമാക്കി യുസുഫ് നബി.
മണ്ണിന്റെ ആഹാരമാണ് ശരീരമെന്നും ശരീരത്തിൽ നിന്ന് ഒന്നാമതായി അകന്നു കളയുന്നത് കിതാരമാണെന്നും അതോർക്കുമ്പോൾ അതിന്റെ അഴകിൽ നാം ബ്രമിക്കേണ്ടതില്ലെന്നും പറഞ്ഞു.
ബീവി അടുക്കും തോറും യുസുഫ് നബി അകന്നു സംസാരിച്ചു.
പരസ്ത്രീ സ്പർശനവും ദർശനവുമെല്ലാം നിഷിദ്ധമാണ്. ആ നരകഗ്നിയുടെ ചൂടിനെ നിന്റെ ആഗ്രഹങ്ങൾ നിറഞ്ഞ ഹൃദയമിടിപ്പിനെക്കാൾ ഞാൻ ഭയപ്പെടുകയാണ്. അന്യന്റെ ഭൂമിയിൽ വിളവിറക്കുന്നത് അക്രമവും അനീതിയുമാണല്ലോ..
അങ്ങ് സ്നേഹിക്കുന്ന രക്ഷിതാവിന് വേണ്ടി എന്റെ സമ്പത്തെല്ലാം അങ്ങേക്ക് വിട്ട് തരാൻ തയ്യാറാണെന്ന് ബീവി പറഞ്ഞപ്പോൾ. തന്റെ രക്ഷിതാവ് കൈകൂലി സ്വീകരിക്കുകയില്ലെന്ന് നബി പറഞ്ഞു. ഏത് വിധേനയും നബി അടുക്കാൻ തയ്യാറായില്ല. ബീവിയുടെ ഓരോ വാക്കുകളിലും ഇലാഹി സ്മരണകളെ ഉണർത്തികൊണ്ട് അവക്കെല്ലാം നബി മറുപടി കൊടുത്ത് കൊണ്ടിരുന്നു. നബിക്ക് വേണ്ടി മതം മാറാം എന്ന് വരെ പറഞ്ഞിട്ടും അങ്ങനെയുള്ള മതമാറ്റം നിഷ്ഫലമായിരിക്കുമെന്നും അറിയിച്ചു.
അങ്ങനെ തന്ത്രങ്ങളും ന്യായവാദങ്ങളും യുസുഫ് നബിയുടെ അടുക്കൽ നിഷ്ഫലമായി പരിണമിക്കുകയാണെന്ന് സലീഖബീവിക്ക് അവസാനം ബോധ്യമായി. അതിൽപിന്നെ ബാലപ്രയോഗം കൊണ്ടെങ്കിലും ഉദ്ദേശം സാധിക്കണമെന്ന വാശിയാണ് സലീഖക്കുണ്ടായത്. അവർ യുസുഫ് നബിയെ പുറത്ത്പോകാൻ അനുവദിക്കാതെ മുറിയിലാക്കി ആ മന്ദിരത്തിന്റെ എല്ലാ വാതിലുകളും അടച്ചു.
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾…
*✿═══════════════✿*
*മിസ്രിലെ രാജകുമാരൻ ...*
*ഭാഗം പതിമൂന്ന്*
https://mihraskoduvally123.blogspot.com/2022/01/blog-post_11.html
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
സലീഖാ വാതിലുകളെല്ലാം അടച്ചപ്പോൾ അത് തന്റെ അവസരമായി ഇബ്‌ലീസ് മനസ്സിലാക്കി.
അവൻ കൂട്ടുകാരെ വിളിച്ചു ഇങ്ങിനെ പ്രസ്ഥാവിച്ചു.' ഒരു പ്രവാചക പുത്രനെ അവിശ്വസിനിയായ ഒരു യുവതിയോടുകൂടി ഒറ്റപ്പെടുത്തുന്നതിൽ ഞാനിതാ വിജയിച്ചിരിക്കുന്നു. നമ്മുടെ അഭിലാഷം ഇതാ നടക്കാൻ പോകുന്നു.'
താങ്കളുടെ അഭിലാഷം നടന്നിട്ടില്ലെങ്കിലോ' എന്നു കൂട്ടുകാർ സംശയം പ്രകടിപ്പിച്ചപ്പോൾ ഇബിലീസ് ഇങ്ങിനെ ആഹ്ലാദം പ്രകടിപ്പിച്ചു.
എങ്ങിനെയാണ് നടക്കാതിരിക്കുക?
രണ്ടുപേരും യുവത്വം തുളുമ്പുന്ന സുന്ദരീ സുന്ദരന്മാർ സ്ഥലമോ ഏറ്റവും പറ്റിയത്. ഇരുപേരുടെയും ഹൃദയങ്ങളിൽ ഞാൻ കുടികൊള്ളുന്നുമുണ്ട്. ആ സ്ഥിതിക്ക് സംഭവം നടക്കാതിരിക്കുകയില്ല.'
കഥാകത്താക്കുളം ഖുർആൻ വ്യാഖ്യാതാക്കളും പല അഭിപ്രായങ്ങൾ പറഞ്ഞിട്ടുള്ള ഒരു സന്ദർഭമാണിത്. സുദ്ധിയുടെ നിവേദനം ഇങ്ങിനെയാണ്. ' ഖിത്ത്ഫീർ ( മിസറിലെഅസീസ് ) സ്ത്രീ വിഷയത്തിൽ ബന്ധമില്ലാത്ത ആളായിരുന്നു. സലീഖയാവട്ടെ അതിസുന്ദരിയുമായിരുന്നു. അവർ യൂസുഫിൽ അനുരക്തയായിത്തീന്നു. യൂസുഫ് തന്റെ കൊട്ടാര ത്തിൽവെച്ചു തന്നെ സമീപിച്ചതുവരെ അവർ സഹനമനുഷ്ടിച്ചു : അദ്ദേഹം മുറിയിൽ പ്രവേഷിച്ചപ്പോൾ അവർ എഴുന്നീറ്റു കൊട്ടാരത്തിൽനിന്നു പുറത്തുകടക്കാനുണ്ടായിരുന്ന എല്ലാ വാതിലുകളും അടച്ചുകളഞ്ഞു. അനന്തരം തന്റെ ആവശ്യം നിറവേറ്റുന്നതിന്നു അവർ അദ്ദേഹത്തിന്റെ പ്രേരിപ്പിച്ചു. യുസുഫ് ഇങ്ങിനെ മറുപടി പ്രസ്ഥാവിച്ചു : " നീ ക്ഷണിക്കുന്ന വിഷയത്തിൽ ഞാൻ സ്വരക്ഷിതാവിങ്കൽ ശരണം പ്രാപിക്കുന്നു. നിന്റെ ഭർത്താവ് എന്റെ ഉടമസ്ഥനാണ്. അദ്ദേഹമാവട്ടെ എനിക്ക് ഏറ്റവും നല്ല വാസസ്ഥലം നൽകിയിരിക്കുകയാണ്. അദ്ദേഹത്തിനെ അദ്ദേഹത്തിന്റെ പത്നിയുടെ കാര്യത്തിൽ വഞ്ചിക്കാൻ എനിക്കൊരുക്കമില്ല. " സലീഖ അദ്ദേഹത്തിന്റെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നതിനാൽ അദ്ദേഹം അവരിലും അവർ അദ്ദേഹത്തിലും ' അഭിലഷിച്ചു '
പോയി.അല്ലാഹു തആല ഈ സംഗതിയെപ്പറ്റി ഖുർആനിൽ പറയുന്നത് ഇങ്ങിനെയാണ് :
" അവർ അദ്ദേഹത്തിൽ അഭിലഷിച്( എന്നു വെച്ചാൽ വിഷയകർമ്മത്തിന്നഭിലഷിച്ചു.) അദ്ദേഹം അവരിലും അഭിലഷിച്ചു. ( എന്നുവെച്ചാൽ വിഷയത്തിൽ ഏർപ്പെടുന്നത് ഉപേക്ഷിക്കാൻ അഭിലഷിച്ചു.) അദ്ദേഹം സ്വരക്ഷിതാവിന്റെ തെളിവ് കണ്ടിരുന്നില്ലെങ്കിൽ ദുർമാർഗ്ഗത്തിൽ ഇടപെട്ടുപോകുമായിരുന്നു. "
ബദായി ഉസ്സുഹുറിൽ സുദ്ദിയുടെ നിവേധനത്തെ തുടർന്നു പറയുന്ന ഏതാനും വരികൾകൂടി ഇവിടെ ഉദ്ധരിക്കാം : ചില ഖുർആൻ വ്യാഖ്യാതാക്കൾ ഇങ്ങിനെ പറഞ്ഞിട്ടുണ്ട്. " യൂസുഫ് (അ) സലീഖയുമായി ഇടപെടാനൊരുങ്ങിയപ്പോൾ അദ്ദേഹത്തിന്റെ പിതാവായ യഅഖൂബ് നബിയുടെ രൂപം വിരൽ കടിച്ചുകൊണ്ട് നിൽക്കുന്നതായി അദ്ദേഹത്തിന്ന് തോന്നി. ഒരു നിവേദനത്തിൽ അദ്ദേഹം ജിബ്രീലിനെ കണ്ടുവെന്നും, ജിബ്രീൽ അദ്ദേഹത്തിനെ തടസ്സപ്പെടുത്തിയെന്നുമാണ് വന്നിരിക്കുന്നത്. അദ്ദേഹം അതു ചെയ്താൽ പ്രവാചകന്മാരുടെ റിക്കാർഡിൽനിന്നു അദ്ദേഹത്തിനെ നീക്കിക്കളയുമെന്ന് ജിബ്രിൽ അദ്ദേഹത്തിന്നു താക്കീതു നൽകി. അപ്പോൾ അദ്ദേഹം ഭയപ്പെട്ടോടിയ അവസരത്തിൽ വാതിലുകൾ അടക്കപ്പെട്ടിരിക്കുന്നതായി അദ്ദേഹം കണ്ടു. അങ്ങിനെ അദ്ദേഹം മടങ്ങിയപ്പോൾ സലീഖ രണ്ടാമതും അദ്ദേഹത്തിനെ ആശ്ലെഷിക്കാനൊരുങ്ങി. അദ്ദേഹം അങ്ങോട്ട് ഒരുങ്ങി.അപ്പോൾ അല്ലാഹു ജിബ്രിലിന്നു തന്റെ അടിമയായ യൂസുഫ് പാപത്തിൽ പതിക്കുന്നതിന്നുമുമ്പായി അദ്ദേഹത്തിന്റെ അടുക്കൽ എത്തണമെന്നു അറിയിപ്പുനൽകി. ജിബ്രിൽ അദ്ദേഹത്തിന്റെ അടുക്കൽ ഇറങ്ങിവന്നു ഇങ്ങിനെ ചോദിച്ചു: " ഭക്തന്മാരുടെ റിക്കാർഡിൽ നിങ്ങൾ എഴുതപ്പെട്ടിരിക്കെ വഞ്ചകന്മാരുടെ കർമ്മം നിങ്ങൾ ചെയ്യുന്നുവോ? " അപ്പോൾ അദ്ദേഹം എഴുന്നേറ്റ് വാതിലിന്റെ നേരെ തിരക്കിട്ടോടി. ഇതുപോലെ മൂന്നാമതൊരിക്കൽ കൂടി അദ്ദേഹത്തിന്നു സംഭവിച്ചു. " അങ്ങിനെ നാം ചെയ്തത് അദ്ദേഹത്തിന്നു തിന്മയും ദുഷ്ചിന്തയും തട്ടിക്കളയാൻ വേണ്ടിയായിരുന്നു. അദ്ദേഹം തീർച്ചയായും നമ്മുടെ നിഷ്കളങ്കന്മാരുടെ അടിമകളിൽ ഉൾപെട്ടവനാണ്
" എന്നു അല്ലാഹു പറഞ്ഞത് പ്രകാരം അപ്പോഴും അവൻ അദ്ദേഹത്തിനെ രക്ഷപ്പെടുത്തി. മൂന്നാമത്തെ തവണ അദ്ദേഹം പേടിച്ചു തിരിഞ്ഞോടിയപ്പോൾ വാതിലിന്റെ അരികെവെച്ചു സലിഖ അദ്ദേഹത്തിനെ പിന്തുടരുകയും അദ്ദേഹത്തിന്റെ കുപ്പായം പിടിച്ചു തുങ്ങുകയും കുപ്പയത്തിന്റെ പിൻഭാഗം പൊളിയുകയും അദ്ദേഹം പുറത്തുപോകുന്നത് അവർ തടസ്സപ്പെടുത്തുകയും ചെയ്തു. അവർ ആ സ്ഥിതിയിൽ നിന്നിരുന്നപ്പോൾ പൊടുന്നനവെ ഖിത്ത്ഫീർ അവിടെ വന്നു. അപ്പോൾ സ്വപത്നി നിൽക്കുന്നതായും യൂസുഫിനെ അവരുടെ അരികെയും അദ്ദേഹം കണ്ടു.
" അങ്ങയുടെ പത്നിയുടെ കാര്യത്തിൽ കുറ്റം അഥവാ വ്യഭിചാരം ചെയ്യുവാൻ ഒരുങ്ങിയവെന്നുള്ള ശിക്ഷ എന്താണ്? " എന്ന ചോദ്യം പൊടുന്നനവേ ഉന്നയിക്കപ്പെടുകയാണ് ബീവി ചെയ്തത്. പിന്നീടാവട്ടെ യൂസുഫിനെ ഖിത്തഫീർ കൊണ്ടു കളഞ്ഞെങ്കിലോ എന്നു സലിഖ ഭയപ്പെട്ടു. അതിനാൽ അദ്ദേഹത്തിന്നു തടവുശിക്ഷയോ അടിശിക്ഷയോ നൽകിയാൽ മതിയെന്നു അവർ അഭിപ്രായപ്പെട്ടു. യൂസുഫ് നബി ബീവിയുടെ ആ സംസാരം കേട്ടപ്പോൾ ഇങ്ങിനെ മറുപടി പറഞ്ഞു:
" അവർ എന്നോടുഇങ്ങോട്ടാവശ്യപ്പെടുകയാണുണ്ടായത് അപ്പോൾ ഞാൻ ഓടി അവർ പാഞ്ഞെത്തി എന്റെ കുപ്പായം കീറികളഞ്ഞിരിക്കുന്നു" ഖിത്ത്ഫീർ സംഭവം ഗ്രഹിച്ചപ്പോൾ എന്തു വേണമെന്നു ചിന്തിക്കുകയായിരുന്നു. ഒരിക്കൽ സലീഖയെയും മറ്റൊരിക്കൽ യൂസുഫിനേയും നോക്കിക്കൊണ്ടാണ് അദ്ദേഹം അവിടെ നിന്നിരുന്നത്. കൊട്ടാരത്തിൽ ഒരു ചെറിയ ശിശു തൊട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു അതു സലീഖയുടെ ദാസിമാരിലൊരാളുടെ ദിവസം പ്രായമായ ഒരു കുട്ടിയായിരുന്നു അതു ഉച്ചത്തിൽ ഇങ്ങിനെ വിളിച്ചുപറഞ്ഞു : " അസീസെ! അങ്ങക്ക് എന്റെ പക്കൽ ഒരു പോംവഴിയുണ്ട്. അതിനെപ്പറ്റി അങ്ങ് ഗൗനിക്കണം. അദ്ദേഹത്തിന്റെ കുപ്പായം മുൻഭാഗത്താണ് പൊളിഞ്ഞത് എങ്കിൽ അവർ പറഞ്ഞത് സത്യവും അദ്ദേഹം കളവുപറഞ്ഞവരിൽ പെട്ടവനുമാണ് അദ്ദേഹത്തിന്റെ കുപ്പായം പിൻഭാഗമാണ് പൊളിഞ്ഞതെങ്കിൽ അവർ കളവാണ് പറഞ്ഞത് : അദ്ദേഹം സത്യവാനുമാണ്. "
കുപ്പായം പിൻഭാഗം പൊളിഞ്ഞത് കണ്ടപ്പോൾ അതു സ്വപത്നിയുടെ ചതികളിൽ പെട്ടതാണെന്നുള്ള വാസ്തവം അദ്ദേഹത്തിന്നു ബോധ്യമായി. അദ്ദേഹം ഇങ്ങിനെയാണ് : " ഇതു നിങ്ങളുടെ ചതികളിൽ പെട്ടതാണ്. നിങ്ങളുടെ ചതി തീർച്ചയായും ഗൗരവമായതുതന്നെയാണ്." പിന്നീടു അദ്ദേഹം യൂസുഫിന്റെ നേരെ തിരിഞ്ഞു കൊണ്ട് " യൂസുഫെ! ഇക്കാര്യത്തിൽ നീ ഒന്നും ഗൗനിക്കേണ്ടതില്ല. " അനന്തരം സലീഖയോട് " നീ നിന്റെ പാപാത്തിനെ പറ്റി പശ്ചാത്തപിക്കേണ്ടതാണ്. തീർച്ചയായും നീ തന്നെയാണ് കുറ്റക്കാരിലുൾപ്പെട്ടതായിരുന്നു" എന്നു വിധി പ്രസ്ഥാവിക്കുകയും ചെയ്തു. ഖിത്ത് ഫീറിനെപ്പറ്റി സമക് ശരി ഇങ്ങിനെ പറഞ്ഞിരിക്കുന്നു: അദ്ദേഹം ക്ഷമാശീലനായ ഒരാളായിരുന്നു. സ്വപത്നിയുടെ കാര്യത്തിൽ അഭിമാനം കുറഞ്ഞവനുമായിരുന്നു. സ്ത്രീകളുമായി സമീപിക്കാത്തവനായിരുന്നതുകൊണ്ട് ഇക്കാര്യത്തിൽ സലീഖയെ അദ്ദേഹം ശിക്ഷിക്കാതിരുന്നത്. കൂടാതെ അദ്ദേഹം വൃദ്ധനും വിരൂപിയുമായിരുന്നു. നൂ
റോളം വയസ്സായിരുന്നു അയാൾക്കന്ന് പ്രായം. യൂസുഫിന്റെ സൗന്ദര്യത്തെ കുറിച്ച് ഓർക്കുമ്പോൾ അവർക്ക് മാപ്പ് കൊടുക്കേണ്ടതാണെന്നും അദ്ദേഹം നിശ്ചയിച്ചു. വിദ്വാൻമാരിൽ ചിലർ ഇങ്ങിനെ പറഞ്ഞിരിക്കുന്നു:
" വല്ലവനും ഒരു കൊല്ലം തികച്ചു ബാഗ്ദ്ദാദിൽ താമസിച്ചാൽ അവന്റെ അറിവ് വർദ്ധിക്കും. മൂസലിൽ ഒരാൾ ഒരു കൊല്ലം നിന്നാൽ അവന്നു ബുദ്ധി വർദ്ധിക്കുന്നു. വല്ലവനും ദിമ്ശികിൽ ഒരു കൊല്ലം താമസിക്കുകയാണെങ്കിൽ അവന്നു ദുരഭിമാനവും ക്രൂരതയും ഏറും. മിസറിൽ ഒരു കൊല്ലം തികച്ചും ഒരാൾ താമസിക്കുകയാണെങ്കിൽ അവന്റെ സ്വഭാവത്തിൽ അഭിമാനം കുറഞ്ഞവനായിരിക്കുന്നതാണ്.
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*മിസ്രിലെ രാജകുമാരൻ ...*
*ഭാഗം പതിനാല്*
https://mihraskoduvally123.blogspot.com/2022/01/blog-post_11.html
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
പടിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇബ്ലീസ് യുസുഫ് നബിയുടെ മുമ്പിൽ തോറ്റ് തന്നെ പോയി .ഓരോ അവസരങ്ങളും തനിക്ക് അവസരം മുതലാക്കാനുള്ള ചവിട്ട് പടിയാണെന്ന് കരുതി സന്തോഷിച്ച ഇബ്ലീസ് ഇള്ബ്യനായി .
അല്ലെ പിന്നെ ആരോടാന്നാ കളി .
തന്റെ അടിമയായിരുന്നിട്ടും തന്നെ അനുസരികാത്തതിന്റെ ആശ്ചര്യമ് ബീവിയില് നിറഞപ്പോൾ ഉള്ളിലെ നിരാശ ഇനിയും നിങ്ങൾ ഇങ്ങനെ ആണ് പെരുമാറുന്നതെങ്കിൽ അതിനുള്ള ശിക്ഷ അനുഭവി കേണ്ടി വരുമെന്ന് ബീവി പറഞ്ഞപ്പോഴും
എനിക്ക് എന്റെ രക്ഷിതാവായ അല്ലാഹു മാത്രം മതി .നീ എന്നെ വിലക്ക് വാങിയെങ്കിലും അല്ലാഹുവിന്റെ മതത്തിൽ നിന്ന് ഞാൻ മോചിതനല്ലെന്ന ഉറച്ച വാക്കുകള്‍ അതിന് മറുപടി യേകി .
ഇത്രത്തോളം സനേഹിച്ചിട്ടും എന്തിന്റെ പേരിലാണ് സൗന്ദര്യമ് കുറഞ് പോയോ ? അതോ അങ്ങേക്ക് വിഷയസുഖാശക്തി ഇല്ലാതായി പോയോ ? എന്ത് തന്നെയായാലും അങ്ങയുടെ ദര്‍ശനം മൂലം എന്റെ കണ്ണുകൾക്ക് മൂര്‍ച്ച കൂടിയിരിക്കുന്നു എന്നാൽ ഇപ്പൊഴാവട്ടെ അതിന്റെ കാഴ്ച്ച മങി പോയതായി തോന്നുന്നു .അങ്ങയെ സനേഹിക്കാന്‍ യാതൊരു അവകാശവുമില്ലെന്ന് വിചാരിക്കുന്നത് കൊണ്ടാണോ അങ്ങേന്നെ സ്നേഹിക്കാത്തതെന്നും ബീവി ചോദിചു .
എന്നാൽ അസീസിന്റെ മനസ്സിന് ക്ഷതമേൽപിക്കുവാൻ ഞാൻ സന്നധ്നനല്ലെന്നും അദ്ദെഹം എന്നെ സ്വ പുത്രവാല്‍സല്യത്തോടെ രക്ഷിചു വരികയാണ് ഞാൻ അദ്ദെഹത്തിന് കടപ്പെട്ടിരിക്കുന്നു .അത് കൊണ്ട് തന്നെ നിന്റെ ഹിതവർത്തിയായിരിക്കാൻ ഒരിക്കലും എനിക്ക് പാടില്ലെന്ന് അറിയിച്ചു .
എന്നാൽ സലീഖ ബീവി അങ്ങനെ വിട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല . അസീസിനെ പേടിച്ചു കൊണ്ടാണെങ്കിൽ അങ്ങേക്ക് വേണ്ടി അസീസിനെ കൊല്ലാനും തയ്യാറാണെനായിരുന്നു ബീവിയുടെ മറുപടി .
സ്നേഹത്തിന്റെ തീവൃത മറ്റെല്ലാ കടങ്ങളെയും കടമകളെയും ബീവിയിൽ നിന്ന് മറച്ചു പിടിചിരിക്കുന്നു അവരുടെ മുമ്പിൽ യൂസുഫ് നബിയും അവരുടെ സൗന്ദര്യവും മാത്രം അവരിലേക്കടുക്കാനുള്ള ഓരോ വഴിയും ആലോചിച്ചാണ് ഓരോ രാവും പുലരുന്നത് തന്നെ .സ്നേഹം വല്ലാത്തൊരു ലോകം തന്നെ ബീവിക്ക് മുമ്പിൽ തുറന്ന് കാണിച്ചിരിക്കുന്നു .
അക്കാലത്തെ സൗന്ദര്യ പ്രതീകം തന്നെ യായിരുന്നു ബീവി സലീഖ . എന്നാൽ ഈ സൗന്ദര്യമൊന്നും ഇലാഹി സ്മരണയില്‍ ജീവിക്കുന്ന നബിയുടെ ചെറു വിരൽ അനക്കാന്‍ പോലും ശക്തിയില്ലാതെയായി പോയി .
സ്വേഛാനുസൃതങ്ങളായ വിചാരങ്ങളെല്ലാം ഉപേക്ഷിക്കുന്നത് നിഷ്കളങ്കന്റെ ലക്ഷണമായിരിക്കും .അല്ലാഹുവിന്റെ തൃപ്തിയെയാണ് അവൻ മുമ്പിൽ വെക്കുക .അല്ലഹുവിനെ പറ്റിയുള്ള സ്മരണ മാത്രമേ അവരിൽ നിറഞ്ഞു നില്ക്കു .
ഇബ്ലീസിന്റെ എല്ലാ കെണിയില്‍ നിന്നും അല്ലാഹു യിസുഫ് നബിക്ക് വിജയം നൽകി .
എല്ലാ വാതിലുകളുമടച്ചു ബീവി നബിയെ കുയപ്പത്തിലാക്കിയപ്പോള്‍ നബി രക്ഷപ്പെടാൻ ശ്രമിച്ചു കൊണ്ടിരുന്നു രക്ഷപ്പെടുമെന്ന് തീർച്ചയായപ്പോള്‍ സലീഖ ബീവി നബിയുടെ കുപ്പായം പിടിച്ചു വലിചു തല്ഫലം കുപ്പായം കീറുകയാണുണ്ടായത് ആ സമയത്ത് തന്നെ അസീസ് അവിടെ എത്തുകയും അവരിൽ എന്തോ കുയപ്പ മുണ്ടായിട്ടുണ്ടെന്ന് അദ്ദെഹത്തിന് മനസിലാകുകയും ചെയ്തു .എന്നാൽ അവരെ കണ്ടപ്പാടെ ബീവി ദൈര്യം പ്രകടിപ്പിച്ചു ഇങ്ങനെ പറഞ്ഞു .
" ഞാൻ കിടന്നുറങുകയായിരുന്നു .അപ്പോള്‍ യിസുഫ് ഒരു മോഷ്ടാവിനെ പോലെ എന്നെ സമീപിചു അങ്ങയോട് വന്ചന കാണിക്കാനാണ് ഇവന് ഉദ്ദേശിച്ചത് . എന്നെ പിടിക്കാനായി ഇവന് കൈ ഉയര്‍ത്തിയപ്പോഴെക്ക് ഞാൻ ഉണര്‍ന്നു അവൻ പുറത്തേക്ക് ഓടിയപ്പോള്‍ ഞാൻ പിന്തുടര്‍ന്നു . അവന്റെ ഉടുപ്പില്‍ കീറിയ കഷ്ണം ഇതാ എന്റെ കയ്യിലുണ്ട് .
എന്താ ഈ പറഞതിനൊക്കെ തെളിവ് ?
ആ ചോദ്യം ഒരുപക്ഷെ ബീവി പ്രതീക്ഷിചു കാണില്ല .
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*മിസ്രിലെ രാജകുമാരൻ ...*
*ഭാഗം പതിനഞ്ച്*
https://mihraskoduvally123.blogspot.com/2022/01/blog-post_11.html
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
എനിക്കാരുമില്ല എങ്കിലും ഞാൻ പറഞ്ഞതെല്ലാം നേരാണ്.
അസീസ് നബിക്ക് നേരെ പറഞ്ഞു : " യൂസുഫെ! ഞാൻ നിനക്ക് അനേകം ഗുണങ്ങൾ ചെയ്തു. നീ യാവട്ടെ എന്റെ സുഖ ജീവിതത്തെ താറുമാറാക്കാൻ ശ്രമിക്കുന്നു. ഇതിനുള്ള ശിക്ഷ എന്റെ ബന്ധനമായിരിക്കും.
സലീഖ എന്നോട് പ്രേമ പ്രകടനങ്ങൾ കാണിച്ചു. ഞാനതിനെ നിരസിച്ചു ഓടുകയാണ് ഉണ്ടായത്.
ആവട്ടെ ഇതിന് നിനക്ക് വല്ല സാക്ഷിയുമുണ്ടോ എന്നായിരുന്നു അസീസിന്റെ ചോദ്യം.
സലീക്ഷയുടെ കുടുംബത്തിൽ പ്പെട്ട ആ കുഞ്ഞുമാത്രമേ ദൃസാക്ഷിയായുള്ളൂ.
അങ്ങനെ ഒക്കെ ആയിരുന്നു വെങ്കിലും സലീഖ തെറ്റ് ചെയ്തു വെന്നത് അസീസിനെ അറിയിക്കാൻ നബിക്ക് താല്പര്യമുണ്ടായിരുന്നില്ല. എന്നാൽ ബീവി തന്നെയാണ് അതിന് കാരണമുണ്ടാക്കിയത്. " അങ്ങയുടെ വീട്ടുകാരിയെ അപമാനിക്കുവാൻ സന്നദ്ധനായ ഒരാൾക്ക് ജയിലോ അടി ശിക്ഷയോ അല്ലന്റെ എന്താനുള്ളത്? എന്ന ബീവിയുടെ അസീസിനോടുള്ള ചോദ്യമാണ് സത്യം പറയാൻ യൂസുഫ് നബിയെ പ്രേരിപ്പിച്ചത്.
സലീഖയുടെ പിതൃവ്യ പുത്രനും മൂന്നുമാസം മാത്രം പ്രായമായിരുന്നതുമായ് ഒരു കുട്ടിമാത്രമേ ആ സ്ഥലത്ത് ഉണ്ടായിരുന്നുള്ളു. ആ കുട്ടിയെ സലീഖ ദത്തെടുത്ത് വളർത്തി വരുകയായിരുന്നു. അസീസിന്റെ സഹോദരി ഈ അവസരത്തിൽ കുട്ടിയെ എടുത്ത് കൊണ്ട് അവിടെ വെച്ചിരുന്നു. ആ കുട്ടി നബി പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞത് കേട്ട് എല്ലാവരും അമ്പരന്ന് പോവുകയാണുണ്ടായത്. കുട്ടി ഇങ്ങനെ യാണ് പ്രസ്ഥാവിച്ചത്.
" അദ്ദേഹത്തിന്റെ കുപ്പായം മുൻഭാഗമാണ് കീറിയതെങ്കിൽ അവൾ പറയുന്നത് സത്യവും അദ്ദേഹത്തിന്റെ വാക്ക് അസത്യവുമാണ് പിന്ഭാഗമാണ് കീറിയതെങ്കിൽ അവൾ പറയുന്നത് കളവും അദ്ദേഹത്തിന്റെ വാക്ക് സത്യവുമാണ്. അത്ഭുതത്തോടെ അസീസ് നബിയുടെ കുപ്പായം പരിശോധിക്കുകയും കീറിയ ഭാഗം പിന്ഭാഗമാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഉടൻ തന്നെ അത് സ്ത്രീയുടെ സർവസാധാരണമായ ചതിപ്രയോഗങ്ങളിലൊന്നാംണെന്നും അവരുടെ ചതിപ്രയോഗം ഏറ്റവും ഗൗരവമായിരിക്കുമെന്നും അസീസ് സലീഖയോട് പറഞ്ഞു.
പിന്നെ അവർക്ക് മറുപടിയൊന്നും ഉണ്ടായിക്കാണില്ല.
എന്നിരുന്നാലും സ്വപത്നിയെ അസീസ് തന്നിമിത്തം ശിക്ഷിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹം ശാന്തശീലനാവുകയാണുണ്ടായത് .
" എത്രമാത്രം സൗന്ദര്യമാണ് യൂസഫിൻ " എന്നൊരാൾ തട്ടിവിട്ടു. ' സൗന്ദര്യമോ മാത്രമോ എന്തൊരു ഗാഭീര്യമാണ് ആ തേജോമനയിൽ കളിയാടുന്നത്.! എന്ന് പിന്താങ്ങിയ സ്ത്രീ കൂടുതലായി തൊടുത്ത് വിട്ടു.
'യൂസുഫിന്റെ സംസാരം വളരെ ഹൃദ്യമായിരുന്നു.' യൂസുഫിന്റെ ഗാഭീര്യഭാവമാണ് കൂടുതൽ സ്തുതിർഹമായിട്ടുള്ളത്. അയാൾ തീർച്ചയായും ഒരു കുലീനനാണ്. എന്നിങ്ങനെ മൂന്നാമത്തെയാലും നാലാമത്തെയാളും അഞ്ചാംമാത്തെയാളും അഭിപ്രായയപ്രകടനങ്ങൾ നടത്തികൊണ്ടിരുന്നു.
സലീഖക്ക് ലജ്ജയില്ലാതായിരിക്കുന്നു. സ്വന്തം ഭർത്താവിനോടവർക്ക് തെല്ലും സ്നേഹമില്ല അവർ യൂസുഫിനെ പുറകിലാണ് സ്നേഹം യൂസഫിനോട് മാത്രമാണ്. അടിമയെ വശീകരിച്ചു സ്വന്തമാക്കാൻ ശ്രമിക്കുകയാണ്....
എവിടെ കടന്ന് ചെല്ലുമ്പോഴും അവൻ കണ്ണുകളടക്കുകയാണ്. എന്നാൽ അവൾ ആകപ്പാടെ ഭ്രാന്തിയായിരിക്കുന്നു. ഒരു കാരണവും കൂടാതെ ചിരിക്കുന്നതും പലപ്പോഴും കരയുന്നതും ഭ്രാന്ത് കൊണ്ടല്ലാതെ മറ്റെന്തിനാലാണ്? ഇങ്ങനെയുള്ള കാരണങ്ങൾ മിസ്റിന്റെ മുക്കിലും മൂലയിലും നിറഞ്ഞിരിക്കുന്നു.
സ്ത്രീകൾ തന്റെ നേരെ എറിയുന്ന പരിഹാസ വാക്കുകൾ ബീവി കേൾക്കാത്തിരുന്നിട്ട് ആയിരുന്നില്ല. എങ്കിലും അവരിൽ നിന്ന് എങ്ങനെ രക്ഷപ്രാപിക്കും എന്നത് ബീവി ആലോചിച്ചു കൊണ്ടിരുന്നു. ഒടുവിൽ കുടുംബത്തിൽ പ്പെട്ട സ്ത്രീകളെയെല്ലാം ഒരുമിച്ച് കൂട്ടി ഒരു വിരുന്നൂട്ടാൻ അവർ തീരുമാനിച്ചു. അങ്ങനെ ബീവി വിളിച്ചത് പ്രകാരം സ്ത്രീകളെല്ലാം വന്നു ചേർന്നു. കത്തികൊണ്ട് കഷ്ണിക്കേണ്ടതായ പഴങ്ങളായിരുന്നു വിഭവങ്ങൾ. പഴങ്ങളും അവൻ കണ്ടിക്കേണ്ട കത്തികളും സ്ത്രീകൾക്ക് മുമ്പിൽ ബീവിയുടെ ദാസ്സിമാർ കൊണ്ട് വെച്ചു.
സ്ത്രീകൾ പഴങ്ങൾ കണ്ടിക്കുന്ന അതെ അവസരത്തിൽ യൂസുഫ് നബിയോട് അത് വഴിയെ വരാൻ ബീവി കല്പിച്ചു. അവർ പഴം മുറിക്കുന്ന തതവസരത്തിൽ ബീവിയുടെ കല്പനപ്രകാരം നബി അതിലെ കടന്ന് പോയി.
" അയാൾ മനുഷ്യനല്ല ശ്രേഷ്ഠപ്പെട്ട മലക്കോ മറ്റൊ ആണ് . എന്ന് അവരിൽ ഓരോ സ്ത്രീയും നബിയിൽ ദൃഷ്ട്ടിപതിഞ്ഞമാത്രയിൽ ഉരുവിട്ട് കൊണ്ടിരുന്നു. അവസാനം കരങ്ങളിലേക്ക് നോക്കിയപ്പോൾ മാത്രമാണ് പഴങ്ങൾക്ക് പകരം വിരലുകൾ മുറിഞ്ഞത് അവർ അറിയുന്നത്. മറ്റൊരു ഹദീസിൽ ഇങ്ങനെയാണ് പറയുന്നത് സലീഖ ഓരോ സ്ത്രീക്കും ഒരു നാരങ്ങയും കത്തിയും കൊടുത്ത് യൂസുഫ് നബിയോട് ബീവി പോയി അപേക്ഷിച്ചു " എനിക്ക് വന്നുപോയ അപമാനം മാറ്റാൻ അങ്ങ് സഹായിക്കണം. അത് അനുസരിക്കാവുന്നതെല്ലാം അനുസരിക്കാം എന്ന് ബീവിക്ക് നബി വാക്ക് കൊടുത്തു.
അങ്ങനെ കാര്യങ്ങളെല്ലാം നബിക്ക് മനസ്സിലാക്കി കൊടുത്തി അവർ വരുന്നത് അവസരത്തിൽ അവർക്ക് മുമ്പിൽ നബി വന്നു. നബിയുടെ സൗന്ദര്യത്തിൽ ആകർഷിതമായ അവർ നാരങ്ങക്ക് പകരം കൈകൾ മുറിച്ചു പോയി. അദ്ദേഹത്തിന്റെ കവിൾ തടങ്ങളിൽ പതിഞ്ഞുപോയ സ്വനയനങ്ങളെ പിന്തിരിപ്പിക്കാൻ അവർ മറന്നുപോയി. അവർ ആപത്ത് പിടിപ്പെട്ടത് സലീഖ ഉടൻ തന്നെ അറിഞ്ഞു കഴിയുകയും ചെയ്തു.
ബീവി പരിഹാസ പൂർവ്വം ചോദിച്ചു
" അല്ലയോ സഹോദരിമാരെ, നിങ്ങളെന്താണീ ചെയ്തത്. ആ ചോദ്യം കേട്ടപ്പോൾ മാത്രമാണ് തങ്ങൾക്ക് പിണഞ്ഞിട്ടുള്ള പരിതാവസ്ഥയെ പറ്റി അവർക്ക് മനസിലാക്കാൻ കഴിഞ്ഞോള്ളൂ.
വീണ്ടും സലീഖ ബീവി ചോദിച്ചു. ഒരു തവണമാത്രം കണ്ട നിങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ ഏഴ് വർഷമായി നിത്യസഹവാസമായ ഞാൻ ഏത് അവസ്ഥയിലായിരിക്കും.
ഞാൻ ഇപ്പോഴും എന്റെ ആത്മീയശക്തിയെ കൈവിട്ടിട്ടില്ല. മുഖം വാടി വിളർന്ന ആ സ്ത്രീകൾ സലീഖയുടെ ക്ഷമാശീലത്തെ വാഴ്ത്തുവാൻ അന്ന് മുതൽ നിർബന്ധിതരായി.
യൂസുഫ് ഒരു മനുഷ്യനല്ലെന്നും ഒരുമലക്കോ ജിന്നോ ആണെന്നും നേരെ മറിച്ച് സർവ്വ സമ്പന്നനായ ഒരു മനുഷ്യൻ തന്നെയാണെന്നും തനിക്ക് അദ്ദേഹത്തിനോട് പ്രേമം ഉളവായി പോയെന്നും, എങ്കിലും എനിക്ക് വഴങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും ഈ സംഗതിയിലാണ് അവരെല്ലാം തന്നെ അപഹാസിച്ചിരുന്നതെന്നും ബീവി അവരോടായി പ്രസ്ഥാവിച്ചു.
സലീഖയോട് ഞങ്ങൾ വമ്പിച്ച അപരാതമാണ് ചെയ്ത് പോയെതെന്നും അതിനെ പറ്റി അവർക്കിപ്പോൾ അതിയായ ഖേദമുണ്ടെന്നും പറഞ്ഞവർ യാത്രയായി.
മാപ്പപേക്ഷിച്ച അവരോട് തന്റെ രഹസ്യങ്ങളെല്ലാം ബീവി തുറന്ന് പറഞ്ഞു.നയോപായങ്ങളായൊന്നും യുവാവിന്റെ കാര്യത്തിൽ സഫലമാകുന്നതല്ലെന്നും. എന്തെങ്കിലും കർശനമായ നടപടി എടുത്തിട്ടെങ്കിലും യുവാവിനെ വഴിപ്പെടുത്താണ് താനുത്സാഹിക്കുകയാണെന്നും. അതിൽ പിന്നെയും അദ്ദേഹം തനിക്ക് ഹിതവർത്തിയാകുന്നില്ലെങ്കിൽ താൻ സ്വഭർത്താവിനെ പാട്ടിലാക്കി അദ്ദേഹത്തിനെ ജയിലിൽ പാർപ്പിക്കുമെന്നും ബീവി അവരോട് പ്രഖ്യാപിച്ചു. ബീവിയോട് യൂസുഫ് നബിയുടെ കാര്യത്തിൽ സഹതപിച്ചു കൊണ്ടാണ് ആ സ്ത്രീകൾ മടങ്ങിപ്പോയി.
അനുരാഗവലയത്തിൽ പിണഞ്ഞു നിവരാൻ കഴിയാത്ത വിധം അകപ്പെട്ട് പോയിരിക്കുകയാണ് സലീഖ ബീവി മറ്റെല്ലാ കാഴ്ചകളും ബീവിക്ക് മങ്ങിയിരിക്കുന്നു. ഊണിലും ഉറക്കിലും യൂസുഫ് നബി മാത്രം.
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*മിസ്രിലെ രാജകുമാരൻ ...*
*ഭാഗം പതിനാറ്*
https://mihraskoduvally123.blogspot.com/2022/01/blog-post_11.html
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
അവരിൽ പലർക്കും യുസുഫ് നബിയെ വീണ്ടും ദർശിക്കാൻ മോഹമുണ്ടായി. ചിലരൊക്കെ ബീവിയെ സഹായിക്കാൻ എന്ന മട്ടിൽ കൊട്ടാരത്തിൽ തന്നെ പറ്റി കൂടി. അവർ ആവട്ടെ സന്ദർഭം കിട്ടുമ്പോഴൊക്കെ നബിയെ പിന്തുടർന്ന് കൊണ്ടിരുന്നു.
അവരിൽപ്പെട്ട ഒരു സ്ത്രീ നബിയെ ആക്ഷേപിച്ചു " അങ്ങ് രാജ്ഞ്ഞിയുടെ ആവശ്യമാനുസരിച്ചു പ്രവർത്തിക്കണം. അല്ലാത്തപക്ഷം പല ദുരിതങ്ങളും അങ്ങയെ തേടി വരുന്നതായിരിക്കും.
ഈ താക്കിതു കേട്ടിട്ടും നബി അല്ലാഹുവിൽ ശരണം പ്രാപിക്കുകയാണ് ചെയ്തത്. " രക്ഷിതാവേ, ഇവർ എന്നെ ഏതൊരു മഹാപാപത്തിലേക്കാണോ ക്ഷണിക്കുന്നത് അതിനേക്കാൾ എനിക്കിഷ്ടം ജയിൽവാസത്തെയാണ്. ഇവരുടെ കുതന്ത്രങ്ങളിൽ നീ എന്നെ രക്ഷിക്കണേ... അല്ലാത്തപക്ഷം ഞാൻ മൂഢനായിത്തീരും.
തങ്ങളുടെ ഉപദേശത്തിന് അദ്ദേഹം വശംവടനാവുന്നില്ലെന്ന് കണ്ടപ്പോൾ ചില സ്ത്രീകൾ അദ്ദേഹത്തിനെ കഠിനമായി ശകാരിച്ചു : " യൂസുഫെ, നിങ്ങൾക്ക് നന്ദിയില്ല. നിങ്ങൾ നന്ദിയുള്ളവനായിരുന്നുവെങ്കിൽ നിങ്ങളെ ഇത്രയധികം സ്നേഹിക്കുന്ന നിങ്ങളുടെ യജമാനത്തിയുടെ ആവശ്യത്തിന് നിങ്ങൾ കീഴടങ്ങുമായിരുന്നു.
എന്നാൽ ഇത്തരം താക്കീതുകളും ശകാരങ്ങളും അദ്ദേഹത്തിന്റെ സ്ഥിരനിശ്ചയത്തിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. അവരുടെ ചതിപ്രയോഗങ്ങളിൽ നിന്നും ഭീഷണികളിൽനിന്നും രക്ഷനൽകാൻ ഏക ഇലാഹിനോട് അദ്ദേഹം പ്രാർത്ഥിക്കുകയും ആ പ്രാർത്ഥന സ്വീകരിക്കപ്പെടുകയുമാണ് ഉണ്ടായത്.
സ്ത്രീകൾ നിരാശപെടുമ്പോൾ അവർ സലീഖബീവിയോട് ഇങ്ങനെ ഉപദേശിച്ചു : " ഞങ്ങൾ പ്രയോഗിക്കുന്ന തന്ത്രങ്ങളൊന്നും അദ്ദേഹത്തിന്റെ നേർക്ക് ഫലിക്കുന്നില്ല. ഇനി അദ്ദേഹത്തിനെ കുറെ ദിവസങ്ങളോളം തടവിൽ പാർപ്പിച്ചു നോക്കുകയാണ് വേണ്ടത്. അപ്പോൾ മുൻപ് അനുഭവിച്ചിരുന്ന സുഖസൗകര്യങ്ങൾ അദ്ദേഹത്തിന് ഓർമ്മവരും. അതുമൂലം ചിലപ്പോൾ അദ്ദേഹം നമ്മുടെ ഹിതത്തിന് വയങ്ങിയേക്കാം. ബീവിക്ക് എങ്ങനെയെങ്കിലും കാര്യം നടന്നാൽ മതിയെന്ന് ആയത് കൊണ്ട് അവർ പറഞ്ഞതിനോട് യോജിക്കുകയും ചെയ്തു.
" അങ്ങയുടെ അടിമത്തം മൂലം എനിക്ക് അനവധി അപവാദങ്ങൾ അനുഭവിക്കേണ്ടി വന്നിരിക്കുന്നു.
അതുകൊണ്ട് അയാളെ തടവിലിടണം. എന്നാൽ മാത്രമേ അയാൾ കുറ്റക്കാരനാണെന്ന് ജനങ്ങൾ അറിയുകയുള്ളു. എന്നവർ അസീസിനോട് പോയ് യാചിച്ചു. അസീസ് അതിനെ പറ്റി തന്റെ സ്നേഹിതന്മാരോട് അപിപ്രായം ആരാഞ്ഞപ്പോൾ ബീവിയുടെ ഇഷ്ടമാനുസരിച്ചു പ്രവർത്തിക്കേണ്ടതാണെന്ന് അവരെല്ലാവരും പറഞ്ഞു.അപ്പോൾ അസീസ് അവരോട് പറഞ്ഞു. യുസുഫ് എന്റെ അടിമയാണെന്ന് നിങ്ങൾ മറന്നു കളഞ്ഞിരിക്കുന്നു. അടിമയോട് എങ്ങനെ പെരുമാറിയാലും അത് അനീതിയല്ല. അള്ളാഹു തന്റെ അടിമയുടെ കാര്യത്തിൽ യദേഷ്ടം പ്രവർത്തിക്കുന്നില്ലെ? അതുപോലെ നാം ഇഷ്ടംപോലെ ചെയ്യുകതന്നെ. കൂടാതെ യൂസഫിനെ ജയിലിലാക്കുന്നതിൽ ചില പ്രത്യേക കാര്യ സാദ്ധ്യങ്ങളുമുണ്ട്. അവനെ ജയിലിലാക്കാതിരിന്നാൽ സലീഖക്ക് അവനിലുള്ള പ്രേമാഗ്നി ഇനിയും ആളിക്കാത്തക്കാനിടയാവും. ആ അഗ്നിയെ നമുക്ക് തച്ചുടക്കാൻ കഴിയാതെയാവും. അതോർക്കുമ്പോൾ യൂസഫിനെ തടവിൽ പാർപ്പിക്കുകയല്ലാതെ ഗത്യന്തരമില്ലെന്നു എനിക്ക് തോന്നിയത്.
അങ്ങനെ യുസുഫ് നബിയെ തടവിലാക്കാനുള്ള ഉത്തരവുകൾ ഇറങ്ങി....
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*മിസ്രിലെ രാജകുമാരൻ ...*
*ഭാഗം പതിനേഴ്*
https://mihraskoduvally123.blogspot.com/2022/01/blog-post_11.html
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
സലീഖയുടെ ഹിതത്തിനനുസൃതമായി യുസുഫ് നബിയെ ജയിലിലാക്കി.
അതിന് തൊട്ടുമുന്പും ബീവി യുസുഫ് നബിയോട് പറഞ്ഞു നോക്കി " ഇനിയെങ്കിലും എന്റെ ഹിതത്തിന് വയങ്ങുകയാണ് ഉത്തമം അല്ലെങ്കിൽ ഞാൻ കാരാഗ്രഹത്തിലയക്കും.
"ഒരിക്കലുമില്ല.ഖണ്ഠിതമായ മറുപടി തലക്ഷണം തന്നെ ലഭിക്കുമായും ചെയ്തു.
ബീവിക്ക് അങ്ങേ അറ്റത്തെ ദുഃഖമുളവായി. എന്നാൽ യുസുഫ് നബിയാകട്ടെ സർവ്വം സർവ്വ ശക്തനായ ഇലാഹിൽ ഭാരമേൽപിച്ച് യാതൊരു ഭാവ വ്യത്യാസവും കൂടാതെ ജയിൽവാസം ഏറ്റുവാങ്ങി. കാലുകളിൽ വളയും കൈകളിൽ ചങ്ങളയുമായി പോകുന്ന കാഴ്ച കണ്ട അദ്ദേഹത്തെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആളുകൾക്ക് വല്ലാത്ത മനപ്രയാസം ഉണ്ടായി.
എന്നാൽ അതുകൊണ്ടൊന്നും നബിയെ തോൽപ്പിക്കാൻ ബീവിക്ക് കഴിഞ്ഞിരുന്നില്ല.
ഉണങ്ങി കിടന്നിരുന്ന വൃക്ഷ ചുവട്ടിൽ നബി വിശ്രമിക്കുകയും ആരാധനകളിൽ മുയങ്ങുകയും ചെയ്തിരുന്നു. അതുമൂലം ഉണങ്ങിയാ ആ വൃക്ഷം തളിർത്തു ഇലകൾ വളർന്നു. കണ്ട് നിന്നവർക്കെല്ലാം അത്ഭുതമായിരുന്നു. അവിടെയും എല്ലാവരും നബിയോട് സ്നേഹത്തോടും അനുകമ്പയോടും പേരുമായി. അതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. രാജകല്പനയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നെറ്റിയിൽ വല്ലാത്തൊരു പ്രകാശമുണ്ട് അദ്ദേഹം സാധാരണ മനുഷ്യനല്ല. അത്കൊണ്ട് തന്നെ പ്രത്യേക സൗകര്യങ്ങൾ അവർക്ക് വേണ്ടി ഒരുക്കണം. അദ്ദേഹത്തിന്റെ സ്നേഹിക്കുകയും വേണ്ടുന്ന കാര്യങ്ങൾ ചെയ്ത് കൊടുക്കുകയും വേണം. ഈ മുസീബത്തിൽ നിന്നും ഒഴിയുന്ന വരെ ഇവിടെ പാർപ്പിക്കുക എന്നെ ഉള്ളു അദ്ദേഹത്തിന് ഇതൊരു കാരാഗ്രഹമാവരുത്.
ഒരു ദിവസം ജിബ്‌രീൽ വന്നു അറിയിച്ചു അങ്ങയുടെ പ്രാർത്ഥന പ്രകാരമാണ് ഈ വിധി.
അവിടെ രണ്ട് സുഹൃത്തുക്കളെ നബിക്ക് കിട്ടി. അവർ രാജാവിന്റെ വധിക്കാൻ ആസൂത്രണം ചെയ്തു വെന്നതായിരുന്നു അവരുടെ കുറ്റം. എങ്കിലും അവർ നല്ലവരായിരുന്നു. റോമൻ രാജകല്പന പ്രകാരം ഇങ്ങനെ ഒരു കൃത്യത്തിന് അവർ നിർബന്ധിതമാവുകയായിരുന്നു.
അവർ നബിയെ വിശ്വസിച്ചു നബിയുടെ ആരാധനകളിലും പ്രവർത്തിയും സ്വഭാവവൈശിഷ്ടത്തിലും അവർ ഏറെ ആകർഷിതരായി.
അവരുടെ പേരുകൾ ബർഹിയാ സർഹിയാ എന്നിങ്ങനെയായിരുന്നു. അവർ നല്ല സ്വഭാവത്തിനുടമകളുമായിരുന്നു. സാഹചര്യം അവരെ അങ്ങനെ ഒന്നിന് നിർബന്ധിതമാക്കി എന്ന് മാത്രം.
സ്വപ്നവ്യാഖ്യാനം ഒരു പ്രത്യേക ശാസ്ത്രം തന്നെയാണ്. ജിബ്‌രീൽ (അ)അവയെ പറ്റി നബിക്ക് പഠിപ്പിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ തെറ്റുകൂടാത്ത സ്വപ്ന വ്യാഖ്യാനം കണ്ട് അവർ കൂടുതൽ ആകർഷിതരായി. രാജാവിന്റെ അംഗരാക്ഷമേധാവി വരെ അദ്ദേഹത്തിന്റെ ഗുണകാംക്ഷിയായി മാറി. ഒരിക്കൽ യുസുഫ് നബിയുടെ മോചനത്തിന് വേണ്ടി പ്രയത്നിക്കുന്നതാണെന്ന് പ്രസ്തുത ഉദ്യോഗസ്ഥൻ നബിയോട് പ്രതിജ്ഞ ചെയ്തു അപ്പോൾ നബി അവരോട് പറഞ്ഞു. " നിങ്ങൾ അമിതമായി എന്നെ സ്നേഹിക്കണ്ട. അതിരു കവിഞ്ഞ സ്നേഹമാണ് ഈ ജയിൽ വാസത്തിന് കാരണം. എന്റെ ജേഷ്ടന്മാർ എന്നെ കിണറ്റിലിറഞ്ഞതും പിതാവിനെന്നോടുള്ള അമിതമായ സ്നേഹമായിരുന്നു. അത് നിങ്ങൾ ഓർമിക്കേണ്ടതുണ്ട്.
ഈ കാലഘട്ടത്തിൽ തന്നെയാണ് ബർഹിയായും സർഹിയായും തങ്ങളുടെ സ്വപ്നവർത്തമാനം നബിയോട് അറിയിച്ചു. അതിന്റെ അർത്ഥം അവർക്ക് മനസിലാക്കി കൊടുക്കാൻ വേണ്ടിയായിരുന്നു അത്. എന്നാൽ അതിന്റെ തെളിവുകളടക്കം നബി അവർക്ക് പറഞ്ഞു കൊടുക്കുകയുണ്ടായി.
ജയിൽ വാസികൾ യുസുഫ് നബിയോട് വളരെ അടുത്ത് പെരുമാറുന്നത് കണ്ട് സലീഖ ബീവി ഒറ്റപെട്ട മുറിയിൽ നബിയെ അടക്കാൻ പറയുകയാണ്. എന്നാൽ ജയിൽ മേധാവി ബീവിയോട് അറിയിച്ചു. " ശിക്ഷയെന്ന നിലക്കല്ല അദ്ദേഹത്തിനെ ജയിലിൽ പാർപ്പിച്ചത്. ആ സ്ഥിതിക്ക് അത്തരം ക്രൂരമായ നടപടികൾ അദേഹത്തിന്റെ സംബന്ധിച്ചിടത്തോളം അനീതിയായി മാറും.
രാജാവിന്റെ കല്പന പ്രകാരം എല്ലാസൗകര്യങ്ങളും ഉള്ള മുറിയിലായിരുന്നു നബിയെ അവർ പാർപ്പിച്ചിരുന്നത്. അതിന് കാരണം.
രണ്ട് കാര്യങ്ങൾ അല്ലാഹുവിനോട് യുസുഫ് നബി പ്രാർത്ഥിച്ചിരുന്നു.
ഒന്ന് സുഖത്തോട് കൂടിയുള്ള ജയിൽവാസം രണ്ട് രാജാവായിക്കൊണ്ടുള്ള മരണം.
ജയിലിൽ അദ്ദേഹത്തിന് സാധാരണ തടവുപുള്ളികൾക്കുള്ളത്തിൽ നിന്ന് വ്യത്യസ്തമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
യുസുഫ് നബി എല്ലാ ദിവസവും പ്രഭാതസമയത് എഴുനേറ്റ് ഇങ്ങനെ വിലപിക്കുക പതിവായിരുന്നു. " എന്റെ സർവസ്ഥാവുമായിരുന്ന വന്ദ്യ പിതാവേ, അങ്ങയുമായിട്ടുള്ള എന്റെ വേർപാട് എനിക്ക് തീരെ അസഹ്യമായി തീർന്നിരിക്കുന്നു. ഈ വേർപാടിന് ഒരറ്റവും ഞാൻ കാണുന്നുമില്ലല്ലോ?
ഇലാഹീ! എന്നിൽ ദയയുണ്ടാവണേ...
എന്റെ വിരഹതാപത്തിൽ നിന്ന് എന്നെ നീ മോചിപ്പിക്കണേ...
ഇങ്ങനെ പ്രാർത്ഥനാ നടത്തികൊണ്ടിരിക്കുമ്പോൾ ഒരു ദിവസം മലക്ക് ജിബ്‌രീൽ (അ) നബിക്ക് മുമ്പിൽ ഹാജറായി ഇങ്ങനെ ഒരു സന്തോഷവാർത്തായറിയിച്ചു.
"ഞാൻ ഇതാ അങ്ങയെ അനുമോദിച്ചു. അങ്ങയെ ഈ മഹാദുഃഖത്തിൽ നിന്ന് മോചിപ്ലിക്കണമെന്ന് അല്ലാഹു എന്നോട് കല്പിച്ചിരിക്കുന്നു. അല്ലാഹു അങ്ങയെ നബിയും റസൂലുമായി നിയോഗിച്ചിരിക്കുന്നു. അങ്ങയുടെ ആത്മീയ പരിശുദ്ധി സർവ്വ പാപങ്ങളിൽ നിന്നും അങ്ങേക്ക് രക്ഷ നൽകിയിരിക്കുന്നു. അങ്ങയുടെ സ്വര്യത്തോട് കൂടിയ സത്യാവശ്യാസം നിമിത്തം ' സിദ്ധീഖ് ' എന്ന് അല്ലാഹു അങ്ങേക്ക് അനുമതി നൽകിയിരിക്കുന്നു.
യുസുഫ് നബി ഉടൻ തന്നെ അല്ലാഹുവിന് കൃതജ്ഞത പ്രകടിപ്പിച്ചു. അനന്തരം മലക്ക് ജിബ്രീലിനോട്(അ)ഇങ്ങനെ ചോദിച്ചു. " എന്റെ പിതാവിന്റെ ഇപ്പോഴത്തെ അവസ്ഥ അങ്ങ് അറിയുന്നുണ്ടോ? പിതാവിന്റെ വർത്തമാനം അറിയാത്തതിനാൽ എനിക്ക് യാതൊരു മനസുഖവുമില്ല.
അദ്ദേഹത്തിന് സുഖമണ്. എങ്കിലും അങ്ങയുടെ വർത്തമാനം അറിയാത്തത് കൊണ്ട് അദ്ദേഹം എപ്പോഴും ദുഃഖത്തിലാണ് കഴിയുന്നത്. അദ്ദേഹത്തിന് ചിലനിലപാടുകളും അല്ലാഹു ഏറ്റി കൊടുത്തിട്ടുണ്ട്.. എന്നാൽ അങ്ങ് താമസംവിനാ ഈ കാരാഗ്രഹത്തിൽ നിന്ന് മോചനമുണ്ടാകും. അതിന് ശേഷം സ്വപ്നങ്ങളുടെ വ്യാഖ്യാനം സംബന്ധിച്ച പ്രത്യേക അറിവുകൾ നൽകികൊണ്ട് ജിബ്‌രീൽ മടങ്ങി (അ)
ഏഴ് വർഷകാലം അവിടെ കഴിഞ്ഞുവെന്നാണ് കിതാബുകളിൽ കാണാൻ കഴിയുന്നത്.
ആ ഏഴ് വർഷകാലങ്ങളിൽ യുസുഫ് നബി തന്റെ കാരാഗ്രഹമുറിയിൽ നിന്ന് കൂടെ കൂടെ പുറത്തേക്ക് നോക്കുമായിരുന്നു.അങ്ങനെ ആ വഴിക്ക് യാത്ര ചെയ്തിരുന്ന ആളുകളെ അദ്ദേഹം സൂക്ഷിച്ചു നോക്കും. ഒരു ദിവസം ശാമിൽ നിന്നൊരു യാത്ര സംഘമ് ആ വഴിക്ക് കടന്ന് പോയി. ആക്കൂട്ടത്തിൽ കൻആനിലെ ഒരട്ടകപ്പുറത്ത് ശമദ്ദൽ എന്നും പേരായ ഒരാളും സഞ്ചരിക്കുന്നുണ്ടായിരുന്നു. അയാളുടെ ആ ഒട്ടകം യുസുഫ് നബിയെ കണ്ടറിഞ്ഞു ഇങ്ങനെ പ്രസ്ഥാവിച്ചു.
" യൂസുഫ് നബിയെ, അങ്ങയുടെ പിതാവായ യഅകൂബ് നബി വ്യസനത്തിൽ മുയകിയിരിക്കുന്നു. യുസുഫ് നബിക്ക് വളരെ വ്യസനമുണ്ടായെന്ന് പറയേണ്ടതില്ലല്ലോ. ഒട്ടകം നിന്നപ്പോൾ ശമദ്ദൽ അടിച്ചതിനാൽ അയാളുടെ രണ്ടുകാലും ആ മരുഭൂമിയിൽ പൂണ്ടുപോയെന്നും ആ ഒട്ടകത്തിനെ അടിച്ച വടി ദൂരെ വലിച്ചെറിയാൻ യൂസുഫ് നബി ഉപദേശിച്ചറിഞ്ഞു വലിച്ചെറിഞ്ഞപ്പോൾ മാത്രമേ അയാൾക്ക് രക്ഷപെടാൻ കഴിഞ്ഞുള്ളുവെന്നാണ് പറയപ്പെടുന്നത്. ഇവർക്കൊന്നും സ്വീകാര്യമായ തെളിവുകളില്ലെന്ന് മാത്രം അത്പോലെ ജിബിരീലും യുസുഫ് നബിയുമായുള്ള സംഭാഷണവും പറയപ്പെടുന്നുണ്ട്.
അത് കാരാഗ്രഹ ശിക്ഷ വർധിപ്പിച്ചതിനെ തുടങ്ങുന്ന വാർത്തമാനങ്ങൾ ആയിരുന്നു എന്ന് മാത്രം ഞാൻ ഇവിടെ കുടിക്കാം.
യുസുഫ് നബി ബന്ധനത്തിൽ നിന്ന് മോചനമാവാൻ അടുത്തപ്പോൾ റയ്യാൻ രാജാവിനു ഒരു സ്വപ്നമുണ്ടായി.
ആ റയ്യാൻ രാജാവരെന്ന് ആയിരിക്കും ലെ, അസീസ് രാജാവല്ലെന്നും രാജാവിന്റെ അടുത്ത ആളായിരുന്നു വെന്നും പറയപ്പെടുന്നുണ്ട്. ഇതിനൊന്നും അടിസ്ഥാനമായ തെളിവുകൾ കാണുന്നില്ലെന്ന് മാത്രം.
ആ സ്വപ്ന സംഭവങ്ങളെ വിശുദ്ധ ഖുർആൻ ഇങ്ങനെയാണ് പറയുന്നത്.
" രാജാവ് പറഞ്ഞു ഏഴ് തടിച്ച പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കൾ തിന്നുന്നതും കൂടാതെ ഏഴ് പച്ച ധാന്യകതിരും ഏഴ് പഴുത്ത കതിരും ഞാൻ സ്വപ്നം കണ്ടിരിക്കുന്നു. ജനങ്ങളെ, നിങ്ങൾ സ്വപ്നത്തിന് വ്യാഖ്യാനം പറയുന്നതാണെങ്കിൽ എന്റെ സ്വപ്നത്തിന്റെ കാര്യത്തിൽ വ്യാഖ്യാനം പറയണം. അവർ (സ്വപ്ന വ്യാഖ്യാത്താക്കൾ) അത് പൊഴിക്കിനാവാണെന്നും പൊഴിക്കിനാവുകൾക്ക് അർത്ഥം പറയാൻ ഞങ്ങൾക്ക് അറിയില്ലെന്ന് മറുപടി പറഞ്ഞു.
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*മിസ്രിലെ രാജകുമാരൻ ...*
*ഭാഗം പതിനെട്ട്*
https://mihraskoduvally123.blogspot.com/2022/01/blog-post_11.html
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ആർക്കും തന്നെ അതിന്റെ വ്യാഖ്യാനം പറയാൻ സാധിച്ചിരുന്നില്ല. അർത്ഥമില്ലാത്ത ഒരു സ്വപ്നമാണെന്നും ആകയാൽ അതിൽ യാതൊരു കാര്യവും അന്തർലിണമായിട്ടില്ലെന്നും അവർ പറഞ്ഞൊഴിവായി. ആകയാൽ റയ്യാന്റെ ദർബാർകാരും രാജാകീയ ജ്യോൽസ്യമാരുമെല്ലാം സ്വപ്നസാരം ഗ്രഹിക്കാൻ കഴിയാതെ കൈമാലർത്തുകയാനുണ്ടായത്. രാജാവിനു കള്ളുണ്ടാക്കി കൊടുക്കുന്നവനും യുസുഫ് നബിയുടെ കൂടെ ജയിലിലുണ്ടായിരുന്നവനുമായ ബർഹിയയും അപ്പോൾ ദർബാറിലുണ്ടായിരുന്നു. അയാൾ ഇങ്ങനെ പറഞ്ഞു : " സ്വപ്നവ്യാഖ്യാനത്തിൽ എത്രയും നിപുണനായ ഒരാൾ ജയിലിലുണ്ട്. പണ്ഡിതനും സമർത്ഥനുമായ അദ്ദേഹം അസീസിന്റെ പത്നിയായ സലീഖായുടെ കാരണത്താൽ ജയിലിൽ പോകേണ്ടി വന്നതാണ്. ഞാൻ ജയിലിൽ നിന്ന് പോന്നപ്പോൾ തന്നെ പറ്റി മഹാരാജാവിനോട് സംസാരിക്കണമെന്ന് അദ്ദേഹം എന്നോട് കല്പിച്ചിട്ടുണ്ടായിരുന്നു വെങ്കിലും ഞാനത് മറന്നുപോയി. ഇതുകേട്ടപ്പോൾ രാജാവിന്റെ മുഖഭാവം മാറി.
രാജാവ് :" നീ അത് പറയാതിരുന്നത് വളരെ കഷ്ടം തന്നെയായി പോയി.
ബർഹിയാ : ഞാൻ അദ്ദേഹത്തിന്റെ കാര്യം സത്യമായും മറന്ന് പോയതാണ്.
രാജാവ് : അദ്ദേഹത്തിന് സ്വപ്നത്തിന്റെ അർത്ഥമറിയാം എന്ന് നീ എങ്ങനെ അറിഞ്ഞു?
അങ്ങനെ തനിക്ക് ജയിലിലുണ്ടായ അനുഭവങ്ങൾ രാജാവുമായി ബർഹിയ പങ്കുവെച്ചു. അത് കേട്ട രാജാവ് " അദ്ദേഹം ഒരു മഹാനായത്തിനാൽ നീ എന്നോട് അദ്ദേഹം ഏല്പിച്ചത് പറയാതിരുന്നത് പൊറുത്തു തരും നീ കാര്യങ്ങൾ പോയി പറയണം.
എത്രയും ലജ്ജയോടെ ബർഹിയാ യുസുഫ് നബിയുടെ മുമ്പിൽ പോയി നിന്നപ്പോൾ. നബി അദ്ദേഹത്തെ സ്വാന്ത്വനിപ്പിക്കയാനുണ്ടായത്.
" നീ ഒട്ടും ലജ്ജിക്കേണ്ടതില്ല. നിന്നെ ആകാര്യം മറപ്പിച്ചു കളഞ്ഞത് പിശാച്ചാണ് ". അത് കേട്ടപ്പോൾ തന്നെ ബർഹിയാക്ക് സമാധാനമായി സന്തുഷ്ടനായി. രാജാവിന്റെ സ്വപ്ന വർത്താനം അറിയിച്ചു.
" സത്യസന്ധനായ യൂസഫെ, കൊഴുത്തു തടിച്ച ഏഴ് പശുക്കളെ മെലിഞ്ഞു ചുളിഞ്ഞ ഏഴ് പശുക്കൾ തിന്നുന്നത്. വിളഞ്ഞു പഴുപ്പുപറ്റിയ ഏഴ് കതിരകളെയും ഉണങ്ങി പോയ ഏഴ് കതിരുകളെയും കണ്ടാൽ അതിന്റെ പുലർച്ചെ എങ്ങനെയായിരിക്കും?.
അങ്ങ് എനിക്ക് പറഞ്ഞു തന്നാൽ മതി. എന്നെ നിയോഗിച്ചവരായവരുടെ മുമ്പിൽ ഞാൻ തന്നെ പോയി അങ്ങ് പറയുന്ന അർത്ഥം അവർക്ക് പറഞ്ഞു കൊടുക്കാം....
" തടിച്ച പശുക്കളും പച്ച കുതിരകളും കുറിക്കുന്നത് വിപുലമായ തോതിൽ കൃഷി നടക്കുന്ന ക്ഷേമകാലത്തെയാണ്. മെലിഞ്ഞ പശുക്കളും ഉണക്ക കതിരുകളും അനന്തരമുണ്ടാകുന്ന ക്ഷാമകാലങ്ങെളെയും കുറിക്കുന്നു. തുടർന്ന് നബി അദ്ദേഹത്തിന് അത് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.
ബർഹിയാ നബിയിൽ നിന്ന് കേട്ടതെല്ലാം രാജാവിനെ അറിയിച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രാജാവിന് യുസുഫ് നബിയെ കാണാൻ അതിയായ ആഗ്രഹം ഉളവായി.
" എനിക്ക് അദ്ദേഹത്തെ കാണാണം എത്രയും പെട്ടന്ന് ആ
അദ്ദേഹത്തെ കൂട്ടി വരൂ... ബർഹിയായോട് രാജാവ് കല്പനയിട്ടു.
എന്നാൽ തന്റെ പേരിലുണ്ടായ അപരാതം തെളിയാതെ താൻ ജയിൽ വിടുകയില്ലെന്ന് നബി അറിയിച്ചു.
എന്നാൽ രാജാവിനാകട്ടെ യുസുഫ് നബിയുടെ അസാധാരനസ്ഥിതി ബോധ്യമായതിന് പുറമെ മിസ്റിൽ വരാനിരിക്കുന്ന ക്ഷാമത്തെ പറ്റിയും അതിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം നിർദ്ദേശിച്ച മാർഗ്ഗങ്ങളെ പറ്റിയും കൂടുതൽ ഗ്രഹിക്കേണ്ടയ്ന്നതിനാൽ അദ്ദേഹത്തിന്റെ സാന്നിധ്യം അത്യന്താപേഷിതമായി തിന്നുകയും ചെയ്തിരുന്നു.
എന്നിരുന്നാലും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം കാര്യങ്ങൾ ചോദിച്ചറിയുക മാത്രം ചെയ്തു.
രാജാവിന് നബിയിൽ വല്ലാത്ത അത്ഭുതവും സന്തോഷവും തോന്നി. അങ്ങനെ ഇരിക്കെ സലീഖ ബീവിയോട് പ്രേമിക്കുന്ന സമയം അദ്ദേഹത്തിന്റെ പറ്റി എന്താണ് അഭിപ്രായം എന്നാരാഞ്ഞു .
സലീഖ പറഞ്ഞു മോശമായിട്ടൊന്നും ഞാനദ്ദേഹത്തിൽ കണ്ടിട്ടില്ല.അല്ലാഹുവിന്റെ വിധി അത്ഭുതഹവമാണ്. അവരുടെ കുറ്റസമ്മതം ഇങ്ങനെയായിരുന്നു.
"സത്യം വെളിവായി കഴിഞ്ഞു. ഞാൻ അദ്ദേഹത്തെ കാമിക്കുകയാണ് ചെയ്തിരുന്നത്. അദ്ദേഹം സത്യസന്ധനമാരിൽ പെട്ടതാണ്." യുസുഫ് നബി ഇങ്ങനെയാണ് പ്രസ്ഥാവിച്ചത്.
" ഞാൻ അദ്ദേഹത്തിന്റെ (അസീസിന്റെ) അദ്ദേഹം സ്ഥലത്തില്ലാത്ത അവസരത്തിൽ വഞ്ചിച്ചിരുന്നില്ലെന്നും, വഞ്ചകന്മാരുടെ ചതിയെ അല്ലാഹു ഒരിക്കലും നിറവേറ്റുന്നതല്ലെന്നും വെളിപ്പെടുത്താനാണ് ഞാൻ നിരപരാധിത്യം തെളിയിക്കുന്നത്. അനന്തരം തന്റെ വിനയസ്വഭാവത്തെ അദ്ദേഹം ഇങ്ങനെ വെളിപ്പെടുത്തി. " ഞാൻ തന്നെത്താൽ നിരപരാധിയാവുന്നില്ല. തിന്മപ്രേരണയിൽ നിന്നും എന്റെ ദേഹം മോചിതമല്ല. തീർച്ചയായും ദേഹം തിന്മക്ക് പ്രേരിപ്പിക്കുന്നതാണ്. എന്റെ നാഥൻ കരുണ വാർഷിച്ചവർക്ക് മാത്രമേ രക്ഷയുള്ളൂ. തീർച്ചയായും എന്റെ നാഥൻ പൊറുക്കുന്നവനും കാരുണ്യവാനും തന്നെയാണ്.
രാജാവ് കല്പിച്ചു : " അദ്ദേഹത്തെ എന്റെ അരികിൽ കൊണ്ടുവരുകിന്. അദ്ദേഹത്തിന്റെ എന്റെ സ്വന്തം ആവശ്യത്തിനായി ഞാൻ മോചിപ്പിക്കുകയാണ്. അങ്ങനെ രാജാവ് അദ്ദേഹവുമായി സംസാരിച്ചതിന് ശേഷം മിസറിന്റെ ഭരണാധികാരം തന്നെ അദ്ദേഹത്തിൽ ഭാരമേൽപ്പിക്കുകയാണ് ചെയ്തത്.
കൈകളറ്റുപോയിരുന്ന സ്ത്രീകളുടെ വാമൊഴികളും സലീക്ഷയുടെ കുറ്റസമ്മതവും കൂടി കേട്ടതോടെ യുസുഫ് നബി തികച്ചു നിരപരാധിയാണെന്ന് രാജാവിന് ബോധ്യമായി.
അപ്പോൾ കുറ്റക്കാരെ ശിക്ഷിക്കാമെന്നും മറ്റും ഉറപ്പ് നൽകികൊണ്ട് രാജാവ് യുസുഫ് നബിക്കൊരു കത്ത് എഴുതി. അതിന് ഹസ്രത്ത് യുസുഫ് നബി ഇപ്രകാരമാണ് മറുപടി അയച്ചത്.
" അസീസിനെ ഞാൻ വഞ്ചിച്ചിട്ടില്ലെന്ന പരമാർത്ഥം അദ്ദേഹത്തിന് തികച്ചും അറിവുള്ളതാണ്. എന്നാൽ ഒരു വഞ്ചകനും ദീർഘകാലം വഞ്ചനയിൽ സ്ഥിതി ചെയ്യാൻ അല്ലാഹു സൗകര്യം നൽകുന്നതല്ല. അതെ സമയത്ത് ഹസ്രത് ജിബ്‌രീൽ (അ)ജയിലിൽ ചെന്ന് യുസുഫ് നബിയുടെ ഭുജത്തിൽ തട്ടിക്കൊണ്ടു സലീഖയുമായി വിഷയസുഖം അനുഭവിച്ചാൽ കൊള്ളാമെന്ന് അദ്ദേഹം വിചാരിച്ചു പോയിരുന്നില്ലേ എന്ന് ചോദിച്ചു വെന്നും. അപ്പോൾ ശരീരേഛ കുറ്റകരമായി തന്നെ സ്ഥിതി ചെയ്യുന്നുവെന്നും. ആ സ്വഭാവത്തിൽ നിന്ന് സ്വശരീരത്തെ താൻ നിരപരാധിയാക്കുന്നില്ലെന്നും അദ്ദേഹം മറുപടി പ്രസ്ഥാവിച്ചു വെന്നും ചില കിസ്സകളിലും ഖുർആൻ വ്യാഖ്യാനങ്ങളിലും പറഞ്ഞുകാണാം.
എന്നാൽ അത് വെറും അടിസ്ഥാനരഹിതമാണെന്നും യുസുഫ് നബിയെ പോലുള്ള ഉന്നതരായ മഹാന്റെ പേരിൽ പറയുന്നത് പരമാബദ്ധമാണെന്നും കാണാം.
എന്ത് തന്നെയായാലും കാമുകൻ വേണ്ടി മരിക്കാനും കാമുകിയെ കൊല്ലാനുമൊക്കെ വാളും പരിജയുമായി ഇറങ്ങുന്ന പുതു തലമുറ ഏറെ ചിന്തിക്കേണ്ടതുണ്ട്...
ചരിത്രങ്ങൾ നല്ലൊരു പാടമാണ്. ഇലാഹ് നെ ഓർക്കാനുള്ള പാഠം.
ഒന്നിനു മുമ്പിലും അടിയറവ് പറയാതെ സ്വന്തത്തെ കാത്ത യുസുഫ് നബി നമുക്ക് ഏറെ പാഠങ്ങളാണ് മുന്നോട്ട് വെച്ച് തന്നിട്ടുള്ളത് ചിന്തിക്കുന്നവർക്ക് ഏറെ ഉണ്ട് മനസിലാക്കാൻ.
യുസുഫ് നബിയെ മോചിപ്പിച്ചു കൊണ്ടുവരേണ്ടിരുന്ന ജയിലിലേക്ക് ദൂതന്റെ കൂടെ അദ്ദേഹത്തിന് അകമ്പടിയായി എഴുപത് അശ്വരുഡന്മാരെ രാജാവ് അയച്ചിട്ടുണ്ടായിരുന്നു. യുസുഫ് നബിക്ക് വാഹനമായി രാജാകീയ കുതിരയെ തന്നെ അയക്കുകയും ചെയ്തു. കൊട്ടാരം മുതൽ ജയിൽ വരെ ഉണ്ടായിരുന്ന തെരുവീഥിയുട ഇരുവശങ്ങളിലും ഭടന്മാരെ അണിനിരത്തിയിട്ടുണ്ടായിരുന്നു. രാജാവും ഉദ്ദ്യോഗസ്ഥരും അനവധി ആളുകളും അഥിതിയുടെ ആഗമനത്തെ കാത്ത് രാജകൊട്ടാരത്തിലിരുന്നു.
അങ്ങനെ യുസുഫ് നബി കടന്ന് വന്നപ്പോൾ അദ്ദേഹം ഒരു മലക്കോ സ്വർഗീയ മനുഷ്യനോ ആരിക്കുമെന്ന് രാജാവും കൂട്ടരും ധരിച്ചുപോയിരുന്നു. യുസുഫ് നബി രാജാസന്നിധിയിൽ ചെന്ന് സലാം പറഞ്ഞപ്പോൾ അറബിഭാഷ അറിയാതിരുന്ന രാജാവിന് അത് മനസിലായില്ല. അത് തന്റെ പിതൃവ്യനായ ഇസ്മായിലിന്റെ നബിയുടെ (അ) ഭാഷയാണെന്ന് അദ്ദേഹം രാജാവിനോട് പറഞ്ഞു. അനന്തരം തന്റെ പിതൃഭാഷ അബ്ര)നിയാണെന്നും അദ്ദേഹം വിശദമാക്കുകയും ആ ഭാഷയിൽ ഒരു പ്രാർത്ഥനാ നടത്തുകയും ചെയ്തു.
രാജാവ് കലശപ്രശ്നാനന്തരം അദ്ദേഹത്തിന്റെ സ്വപാർഷത്തിൽ തന്നെ ഇരുത്തി. എന്നാൽ രാജാവായ റയ്യാൻ എഴുപത് ഭാഷ അറിയാമായിരുന്നു വെന്നും ആ ഭാഷകളിലെല്ലാം യുസുഫ് നബി അദ്ദേഹവുമായി സംസാരിച്ചിരുന്നു വെന്നുമാണ് ചില കഥകളിൽ പറഞ്ഞുകാണുന്നത്. അനന്തരം രാജാവ് അദ്ദേഹത്തിനോട് അദ്ദേഹം അന്ന് മുതൽക്ക് അവിടെ എല്ലാവിധത്തിലും സ്വാതത്രനായിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഇഷ്ടാനുസരണം എന്ത് ചെയ്യുന്നതിലും താൻ സന്നദ്ധനായിരിക്കുമെന്നും അറിയിച്ചു.
അങ്ങനെ സത്യം വെളിവായി യുസുഫ് നബി സ്വാതന്ത്രമായി. സലീഖാബീവിയുടെ അടവുകളെല്ലാം പാഴ്കനവുകളായി.
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*മിസ്രിലെ രാജകുമാരൻ ...*
*ഭാഗം പത്തൊമ്പത്*
https://mihraskoduvally123.blogspot.com/2022/01/blog-post_11.html
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഹസ്രത് യുസുഫ് (അ)പ്രവാചകനായിരുന്നു സത്യസന്ധനായിരുന്നു. ജനങ്ങളെ സത്യപനഥവിൽ നടത്താനെന്ന പോലെ അവരുടെ ഭൗതിക കാര്യങ്ങൾ നിയന്ത്രിക്കാനും അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിനെ അല്ലാഹു അധികാരസ്ഥനാക്കാൻ പോകുന്നുവെന്ന അനുമോദനം ജയിലിൽ നിന്ന് ജിബ്‌രീൽ അദ്ദേഹത്തിനെ അറിയിച്ചിട്ടുമുണ്ടായിരുന്നു. അതുകൊണ്ട് റെയ്യാൻ രാജാവിന്റെ അഭിഷ്ടമാനുസരിച്ചു മിസറിന്റെ ധനകാര്യ വകുപ്പ് ഏറ്റെടുക്കുന്നതിൽ അദ്ദേഹം വെയ്മനസ്യം കാണിച്ചില്ല. നബിത്വത്തിന് തുല്യമായ ഒരു പദവിയും മനുഷ്യൻ ലഭിക്കാവുന്നതില്ല. അതുകൊണ്ട് നബിമാരെ സംബന്ധിച്ചിടത്തോളം ഭരണാധികാരം ഒരു വല്യ കാര്യമല്ല. എന്നിരുന്നാലും യുസുഫ് നബിയും സുലൈമാൻ നബിയും ഭരണാധികാരത്തിൽ ഔൽസുക്യം കാണിച്ചുവെന്നും, അതിന് പ്രേത്യേക കാരണങ്ങൾ ഉണ്ടായിരുന്നു വെന്നും പണ്ഡിതന്മാർ പറഞ്ഞിരുന്നു.
ഈജിപ്ത്തിലും മറ്റും നേരിടാൻ പോകുന്ന ക്ഷാമത്തിൽ നിന്ന് ആളുകളെ മോചിപ്പിക്കുകയായിരുന്നു യുസുഫ് നബിയുടെ ഉദ്ദേശം. ഫിർഔൻ ഏറ്റവും മികച്ച ലോകനാഥനായി അഹങ്കാരിച്ചപ്പോൾ ആ അഹങ്കാരത്തിനു അറുതി വരുത്താൻ വേണ്ടി സുലൈമാൻ നബിയും രാജ്യത്വത്തിന് മോഹിക്കാനിടയായിരുന്നു.
യുസുഫ് നബി ഒരു കൊല്ലത്തോളം റെയ്യാന്റെ കൊട്ടാരത്തിൽ ഉറ്റ ബന്ധുവായി പ്രവർത്തിച്ചു. ആക്കാലത് ഭരണകാര്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ അഭിപ്രായമാണ് പരിഗണിക്കപ്പെട്ടിരുന്നത്. സലീഖയുടെ ഭർത്താവായിരുന്ന അസീസ് ആക്കാലത് ഭരണകാര്യങ്ങളിൽ മുൻ സ്ഥിതി പ്രകാരം ഇടപ്പെട്ടിരുന്നില്ല. അങ്ങനെ ഒരു വർഷം കഴിഞ്ഞപ്പോൾ അസീസിന്റെ എല്ലാ അധികാരങ്ങളും റയ്യാൻ രാജാവ് യുസുഫ് നബിയെ ഭാരമേൽപ്പിക്കുകയാണ് ഉണ്ടായത്.
ഈ അസീസ് മിസർ എന്നാ പദവി ഏതെല്ലാം അധികാരങ്ങളെയാണ് ഉൾക്കൊണ്ടിരുന്നതിനുള്ള വ്യക്തമായ തെളിവുകളില്ല. എങ്കിലും ഒരു പ്രധാനമത്രിക്കുണ്ടായിരിക്കുന്ന എല്ലാ അധികാരങ്ങളും അന്നത്തെ അസീസ് ൻ മിസർ ലുണ്ടായിരുന്നു വെന്ന് കാണാം. യുസുഫ് നബി മിസ്രിൽ നിയോഗിക്കപ്പെട്ടപ്പോഴേക്കും സലീഖയുടെ ഭർത്താവും പഴയ അസീസ് മിസ്രിറുമായിരുന്ന ഖിഫ്ത്തീർ നിര്യാധനായിരുന്നതായും ചിലർ പറഞ്ഞു കാണുന്നുണ്ട്.
യുസുഫ് നബിയുടെ ജയിൽ ജീവിതകാലം പന്ത്രണ്ട് കൊല്ലമായിരുന്നു വെന്നാണ് പല കിസ്സകളിലും പറഞ്ഞു കാണുന്നത്. ആ പന്ത്രണ്ട് കൊല്ലത്തെ കാരാഗ്രഹ ജീവിതത്തിൽ അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ടായിരുന്ന സാധനത്തിനു പ്രതിഫലമായി പന്ത്രണ്ട് കാര്യങ്ങൾ അദ്ദേഹത്തിന് സാധിച്ചതായി കിസ്സകളിൽ പറഞ്ഞു കാണുന്നുണ്ട്.
പൂർണമായ വിജ്ഞാനം, സ്വപ്നവ്യാഖ്യാണത്തിലുള്ള നിസ്തുല്യമായ സാമർഥ്യം, പ്രവാചകത്വം, ജനസ്വാധീനം, സലീഖയുടെ കുതന്ത്രങ്ങളിൽ നിന്നുണ്ടായ മോചനം, സലീഖയുടെ അഭവാദങ്ങളിൽ നിന്നുള്ള രക്ഷ, സമാധാനത്തോടുകൂടിയ ജീവിതം, ഉദ്ദേശനിർവഹണം വരെ നിലനിന്ന ദീർഗായുസ്, സൽസ്വഭാവിയായ സന്താനലബ്ദി, സ്വദേശയമായ കൻആനിൽ നിന്ന് കിട്ടിക്കൊണ്ടിരുന്ന സഹായ സഹകരണം എന്നിവയായിരുന്നു അവ.
" എന്റെ രക്ഷിതാവേ! ദ്ദ്രഭണ്ടാരങ്ങളെ സംബന്ധിച്ച് എന്നെ നീ അധികാരസ്ഥാനാക്കണം. തീർച്ചയായും ഞാൻ സൂക്ഷ്മതയുള്ളവനും അറിവുള്ളവനുമാണ്.
അങ്ങനെ യുസുഫ് ന് നാം ആ രാജ്യത്തെ ഉദ്ദിഷ്ട സ്ഥലങ്ങളിലെല്ലാം വ്യാപാരിക്കത്തക്കവണ്ണം പ്രതിഷ്ഠനൽകി. നാം ഉദ്ദേശിക്കുന്നവർക്ക് നാം നന്മ നേരിനീടുക്കുന്നു.
ഗുണവാന്മാരുടെ പ്രതിഫലത്തെ നാം പാഴാക്കുന്നതല്ല. എന്നാൽ വിശ്വസിക്കുകയും സൂക്ഷിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർക്ക് പരലോക പ്രതിഫലം ഇഹാലോകപ്രതിഫലത്തേക്കാൾ ഉത്തമമായിരിക്കുന്നതാണ്.
ബന്ധനത്തിൽ നിന്ന് മോചനം ലഭിച്ച ശേഷം കുറെകാലം കഴിയുന്നത് വരെ യുസുഫ് നബി സലീഖയെ കണ്ടിരുന്നില്ല. സലീഖ യമൻ കാരിയാണല്ലോ. ഭർത്താവായ അസീസ് മരിച്ചപ്പോൾ സ്വഗൃഹമായ യമനിലെ വസതിയിൽ താമസിക്കുകയാണുണ്ടായത്. എന്നാൽ മിസറിൽ നിന്ന് താമസം മാറ്റിയതിന് ശേഷം അവരുടെ ഹൃദയത്തിൽ നിന്ന് തന്റെ പ്രേമപൂർത്തിയായ യുസുഫ് നബിയെ പറ്റിയുള്ള ചിന്ത ഒരവസരത്തിലും വിട്ടുപോയിരുന്നില്ല. ആ ചിന്ത അവരെ കേവലം ആസ്വസ്ഥയാക്കികളഞ്ഞിരുന്നു. അവരുടെ ശരീരം മെലിഞ്ഞു പോയിരുന്നു. കരഞ്ഞു കരഞ്ഞു അവരുടെ നേത്രങ്ങളുടെ കാഴ്ച കുറഞ്ഞുപോയിരുന്നു. അവരുടെ ദുഃഖാദിത്യത്തിൽ അവരുടെ വാസസ്ഥലത്തു നിന്ന് ജനങ്ങൾ ദുഃഖിദരുടെ ഗൃഹമെന്ന് നാമകരണം ചെയ്തിരുന്നു. മിസരിലായിരുന്നപ്പോൾ യുസുഫ് നബി കാരാഗ്രഹത്തിൽ പോയി കാണാനും ദിവസേന വർത്തമാനം പറയാനും വിവരങ്ങൾ അന്വേഷിച്ചറിയാനും അവർക്ക് സാധിച്ചിരുന്നു. യമനിലേക്ക് താമസം മാറിയതിനാൽ അതിനും അവർക്ക് അസൗകര്യം നേരിട്ടു. അതോട്കൂടി യുസുഫ് നബി മിസറിലെ ഭരണാധികാരിയായി തീർന്ന സ്ഥിതിക്ക് താൻനിമിത്തം അനേകം ദുരിതങ്ങളനനുഭവിച്ച അദ്ദേഹം ഇനി തന്റെ നേരെ ഒരു ദയയും കാണിക്കാനിടയില്ലെന്നുള്ള നിരാശയും അവരെ പിടിക്കൂടിയിട്ടുണ്ടായിരുന്നു. ഇങ്ങനെ ഒരു ജീവനില്ലാത്ത യന്ത്രം പോലെ സലീഖ പരിണമിച്ചു പോന്നു.
യുസുഫ് നബിക്ക് ആകട്ടെ രാജ്യകാര്യങ്ങളിൽ വ്യാപൃതനായത് മുതൽക്ക് യാതൊരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല. ഭരണപരമായ പല കാര്യങ്ങളും അദ്ദേഹത്തിന് സർവ്വദാ അലട്ടിക്കൊണ്ടിരുന്നു. വരാൻ പോകുന്ന ക്ഷാമവർഷങ്ങളെ വിജകരമായി നേരിടേണ്ടിയിരുന്ന ഓരോ പ്രദേശങ്ങളെയും സന്നദ്ധമാക്കണം. അതിനായി മിക്ക രാജ്യങ്ങളും ചുറ്റണം. അദ്ദേഹത്തിന്റെ ഭരണപാഠവം നിമിത്തം അയൽരാജ്യകാരെല്ലാവരും മിസർ രാജാവിന്റെ മേൽകോഴ്മക്ക് കീഴടങ്ങിയിട്ടുണ്ടായിരുന്നതിനാൽ ആ വിദേശങ്ങളിലും അദ്ദേഹം സഞ്ചരിക്കേണ്ടതായി വന്നിരുന്നു. ഇങ്ങനെ സഞ്ചരിച്ച കൂട്ടത്തിൽ യമൻ രാജ്യത്തും അദ്ദേഹം പോകേണ്ടതായി വന്നു. അങ്ങനെ യുസുഫ് നബി യമൻ രാജ്യം സന്ദർശിച്ചപ്പോൾ വഴിക്കരികെ സലീഖ ഒരിടത് നിൽക്കുന്നുണ്ടായിരുന്നു. അവരുടെ ഓജസും തേജസുമെല്ലാം നശിച്ചുപോയത് കണ്ട് കൊണ്ട് യുസുഫ് നബി വളരെ വ്യാസനിച്ചു. അദ്ദേഹം ബീവിയെ സ്നേഹപൂർവ്വം നോക്കികൊണ്ട് ഇങ്ങനെ പ്രസ്ഥാവിച്ചു.
" സലീഖേ, നിന്റെ സൗന്ദര്യവും സാമ്പത്തുമെല്ലാം നശിച്ചു. ഇപ്പോൾ നിന്നെ ഇത്രയും ദയനീയമായ ഒരവസ്ഥയിൽ ദർശിക്കേണ്ടി വന്നതിൽ ഞാൻ വ്യസനിക്കുന്നു.
സലീഖക്ക് ആ വാക്കുകൾ ഒരു പുതിയ ജീവൻ നൽകി. തന്റെ നാഡികൾക്കെല്ലാം ബലം കൂടിയത് പോലെ അവർക്ക് തോന്നി. അവര് നബിയോട് മറുപടി ഒന്നും പറഞ്ഞില്ല. അനുകമ്പാജനകമായ ഒരു നോട്ടം മാത്രമാണ് യുസുഫ് നബിക്ക് അവരിൽനിന്ന് മറുപടിയായി ലഭിയിച്ചിരുന്നത്.
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*മിസ്രിലെ രാജകുമാരൻ ...*
*ഭാഗം ഇരുപത്*
https://mihraskoduvally123.blogspot.com/2022/01/blog-post_11.html
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
കാഴ്ചകൾക്ക് ഏറെ ദൂരയായിരുന്നു വെങ്കിലും സലീഖ ബീവിയുടെ മനമിൽ യുസുഫ് നബി നിറഞ്ഞു കവിയുകയായിരുന്നു. ആ ഓർമ്മകൾ ബീവിയെ തളർത്തുകയും വളർത്തുകയും ചെയ്തിരുന്നു.
ആക്കാലത്തും യമനിലും മിസറിലും മറ്റുമെല്ലാം വിഗ്രഹാരാധനയും വിഗ്രഹങ്ങളോട് സങ്കടം പറയുലുമെല്ലാം സർവ്വ സാധാരണമായിരുന്നു. സലീഖയും തന്റെ അഭിഷ്ടസാന്നിധ്യത്തിനായി അവര് ആരാധിച്ചു പോരുന്ന കുല ദേവതയോട് അവരുടെ സങ്കടങ്ങളും പരാതികളും പരിഭവങ്ങളും പറഞ്ഞു പോന്നു.
ഒരിക്കൽ അവര് ഇങ്ങനെ പറയുകയുണ്ടായി.
ദിവസേന ഞാൻ ഇവിടെ വന്നു പ്രാർത്തിക്കാറുണ്ട് എന്നാൽ ഫലമോ വിഫലം. കോട്ടമല്ലാതെ എനിക്ക് നേട്ടമൊന്നും ഉണ്ടായിട്ടില്ല താനും. അതും പറഞ്ഞു സലീഖ തന്റെ ദേവതയോട് കോപതിതയായി.
മിസറിലെ അസീസ് സ്വഭർത്താവാണെന്ന് അഭിമാനിക്കാനെങ്കിലും എനിക്ക് സാധിച്ചിരുന്നു. അദ്ദേഹം മരിച്ചതോട് കൂടി ആ അഭിമാനവും എനിക്ക് നഷ്ടപ്പെട്ടു. എന്റെ സമ്പത്തും സൗന്ദര്യവും എല്ലാം നഷ്ടപ്പെട്ടു. ഈ നാശനാഷ്ടങ്ങളൊക്കെ നിന്നെ ആശ്രയിച്ചത് കൊണ്ട് വരാനെ സാധ്യതയുള്ളൂ. എനിക്ക് ഈ ദുഃഖമെല്ലാം വരുത്തിവെച്ച നിന്നെ കൊണ്ട് എനിക്കിനി ഒരാവശ്യവുമില്ല. നിന്നെ ഞാൻ തീരെ ഉപേക്ഷിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ശാപം നിന്നിൽ വർഷിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.സലീഖ ആ കുലദേവതയെ അപ്പോൾ തന്നെ തച്ചുടെച്ചു ദൂരെ വലിച്ചെറിഞ്ഞു.അനന്തരം യൂസഫ് നബി വിശ്വസിക്കുന്ന ഇലാഹായ ആകാശഭൂമികളുടെ സൃഷ്ടാവായ അല്ലാഹുവിനെ മാത്രമേ ഇനി മേലിൽ ഞാൻ ആരാധിക്കുകയുള്ളു എന്നും അവനോട് മാത്രമേ ഞാനിനി സഹായാഭ്യർത്ഥനകൾ നടത്തുകയുള്ളുവെന്നും പ്രതിജ്ഞ ചെയ്ത്കൊണ്ട് ബീവി ആകാശത്തേക്ക് കൈകളുയർത്തി ഇങ്ങനെ പ്രാർത്ഥിച്ചു.
" ജഗന്നിയന്താവായ ഇലാഹീ! നീ പാപികൾക്ക് പൊറുത്തുകൊടുക്കുന്നവനാണെല്ലോ. എന്റെ പാപത്തെ നീ പൊറുത്തുതരുക. എന്നെ നീ അനുഗ്രഹിക്കണം. ദുഖിക്കുന്നവർക്ക് ദുഃഖനിവാരണം നൽകുന്നവൻ നീയാണല്ലോ. ദുഖിതയായ എന്റെ ഹൃദയത്തിന് നീ സമാധാനം നല്കണമേ,
നിസഹായികളുടെ അവശത പരിഹരിക്കുന്നവൻ നീയാണല്ലോ, എന്റെ നിസ്സഹായത നീ അകറ്റിതരണേ... രക്ഷിതാവേ, യൂസഫ്മായി കൂടിച്ചേരാൻ സാധിക്കാത്തത്കൊണ്ട് ഞാൻ അനുഭവിക്കുന്ന മനോവ്യഥ നീ അറിയുന്നുണ്ടല്ലോ. ഈ കാര്യത്തിൽ എനിക്ക് നേരിട്ടിട്ടു ഉള്ള ഇച്ഛാഭംഗം എനിക്ക് സഹിക്കാൻ കഴിയുന്നില്ല. യൂസഫിനെ മോഹിച്ചു കൊണ്ട് തന്നെ ഞാൻ വൃദ്ധയായി പോയിരിക്കുകയാണ്. എങ്കിലും ഒരു യുവതിക്കുണ്ടാവുന്നതിലുമധികമായ പ്രേമം അവരുടെ നേരെ ഇപ്പോഴും എന്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നു. രക്ഷകർത്താവേ! സലീഖയുടെ ഹൃദയം തകർന്നിരുകുന്നു അവൾ സാധുവാണ് :അഭലയാണ് ലജ്ജയെന്നത് അവളിൽ നിന്നകന്ന് കഴിഞ്ഞിരിക്കുന്നു. നിന്റെ കൃപമാത്രമേ അവൾക്ക് ആശ്രയമായുള്ളൂ. യൂസഫിനെ എന്റെ അടുക്കലേക്ക് ആനയിക്കണേ -അവരുടെ വേർപാടെനിക്ക് ദുസ്സഹമാണ്. എന്റെ പ്രാർത്ഥന നിഷ്ഫലമാക്കരുതേ, പ്രാർത്ഥിക്കുന്നവർക്ക് പ്രാർത്ഥനാ സ്വീകരിച്ചു കൊടുക്കുന്നവനാണല്ലോ നീ. എന്റെ നിർമ്മലവും നിഷ്‌ക്കളങ്കവുമായ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന ഈ രോദനങ്ങളെ നീ അകണ്യമാക്കാരുതേ. നിന്റെ കൃപകടാക്ഷങ്ങളല്ലാതെ എനിക്ക് യാതൊരു ആശ്രയവുമില്ല കൈ വെടിയരുതേ....
അങ്ങനെ സലീഖയുടെ പ്രാർത്ഥന സ്വീകരിക്കുകയാണുണ്ടായത്. ഹസ്രത് യുസുഫ് നബിയുടെ മനസിൽ ആ വനിതയുടെ നേരെ മുമ്പൊന്നുമില്ലാത്തിരുന്ന ഒരു പ്രേമം പ്രസ്തുത പ്രാർത്ഥനാന്തരം അത്ഭുതവഹമായ വിധത്തിൽ ഉളവായി.
തന്റെ നേരെ നിസ്സീമമായ പ്രേമം പ്രകടിപ്പിക്കുകയും തനിക്കുവേണ്ടി അഹോരാത്രം പ്രവർത്തിക്കുകയുമുണ്ടായിരുന്ന ആ സ്ത്രീരത്നത്തിന്റെ സ്ഥിതിയറിയണമെന്നും. അവർ വല്ല അവശതയും അനുഭവിക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കണമെന്നും അദ്ദേഹത്തിന് തോന്നി.
ഒരു ദിവസം പതിവ് പ്രകാരം യാത്രക്കൊരുങ്ങിയപ്പോൾ ഈ വിചാരം അദ്ദേഹത്തിന്റെ ഹൃദയത്തിൽ വലിയ വൃണമായി കലാശിച്ചു. സലീഖയാവട്ടെ ഒരു പഴയ പുതപ്പ് കൊണ്ട് ശരീരമാകെ മൂടി ഒരു വടിയും കുത്തിപിടിച്ചു കൊണ്ട് യുസുഫ് നബി സഞ്ചരിക്കാറുണ്ടായിരുന്ന ഒരു വഴിയരികിൽ കാത്തുനിൽക്കുന്നുമുണ്ടായിരുന്നു. അദ്ദേഹം ഒരു പക്ഷെ തന്റെ നേരെ തിരിഞ്ഞു നോക്കിയില്ലെങ്കിൽ കൂടി അദ്ദേഹത്തിന്റെ കുതിരചവിട്ടുമൂലം കാറ്റിൽ പറക്കുന്ന പൊടിപടലത്തിന്റെ സ്പർശനംകൊണ്ടെങ്കിലും തനിക്ക് ആശ്വാസം ലഭിക്കാറാകുമെന്ന ആശയിലായിരുന്നു അവര്.
അഗതികളുടെയും രോഗികളാദിയായ അവശരുടെയും വാർത്തമാനങ്ങൾ അന്വേഷിച്ചു കൊണ്ടും, അവർക്ക് സംരക്ഷണം നൽകികൊണ്ടുമാണ് അദ്ദേഹം പ്രജകളുടെ ഇടയിൽ സഞ്ചരിച്ചിരുന്നത് അങ്ങനെ അദ്ദേഹം സലീഖനിന്നിരുന്ന സ്ഥലത്തെത്തി.
' ഇലാഹി! യുസുഫ് നബിക്ക് ആ സാധുവിൽ പ്രേമമുളവാകണേ ' എന്ന് ആ സമയത്തും ബീവി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ഹസ്രത് യുസുഫ് നബി തന്നെ സമീപിക്കാറായപ്പോൾ അദ്ദേഹം കയറിയിട്ടുണ്ടായിരുന്ന കുതിരയുടെ കടിഞ്ഞാൺ കടന്ന് പിടിച്ചെങ്കിലോ എന്ന് തന്നെയും സലീഖ ചിന്തിക്കാതിരുന്നില്ല. എങ്കിലും യുസുഫ് നബിയുടെ അംഗരക്ഷകൻമാർ ആ ഉദ്ദ്യമത്തെ തടഞ്ഞു കളഞ്ഞു. തദവസരത്തിൽ സലീഖ ഉച്ചത്തിൽ വിളിച്ചു
പറഞ്ഞു : " അടിമക്ക് അസീസ് പദവി നൽകുകയും, ആക്രമികളായ അധികാരസ്ഥന്മാരെ നിർദ്ധനന്മാരാക്കുകയും ചെയ്തവനായ അല്ലാഹു പരിശുദ്ധനാണ്. ആ ശബ്ദം കേട്ട് യുസുഫ് നബി തിരിഞ്ഞുനോക്കി. ' ഈ വൃദ്ധയാരാണ്?' എന്ന് അദ്ദേഹം ചോദിച്ചിരുന്ന സ്ത്രീ തന്നെയാണ് മറുപടി പറഞ്ഞത്. അത് ഇപ്രകാരമായിരുന്നു.
" ഞാൻ സലീഖയാണ്, അങ്ങയുടെ സമീപത്തു വരാൻ ആഗ്രഹിക്കുകയാണ്. "
ആ സ്ത്രീയെ തടസ്സപ്പെടുത്തരുത് എന്ന് സംരക്ഷന്മാരെ താക്കീത് ചെയ്ത് കൊണ്ട് യുസുഫ് നബി കുതിരപ്പുറത്തു നിന്ന് താഴെ ഇറങ്ങി.
" നിങ്ങൾ ആരാണ് സത്യം പറയണം. എന്ന് അദ്ദേഹം ആജ്ഞാപിച്ചപ്പോൾ വൃദ്ധ ഇങ്ങനെ മറുപടി പറഞ്ഞു.
" ഹാ കഷ്ടം! അങ്ങ് എന്നെ മറന്നു കളഞ്ഞല്ലോ. എന്റെ പ്രാണനാഥനായ മഹാനുഭാവ! സ്വജീവനെപോലും അങ്ങയോടുള്ള പ്രേമത്തിനുവേണ്ടി സന്നദ്ധയായ സലീഖയാണല്ലോ ഞാൻ. അങ്ങയുടെ പ്രേമാധിക്യം ഒന്ന് മാത്രമാണ് എന്നെ ഇത്ര വേഗം ആകാലവൃദ്ധയാക്കികളഞ്ഞത് ".
യുസുഫ് നബി സസൂക്ഷ്മമം ഉറ്റുനോക്കി.
" സലീഖേ, നിന്റെ കണ്ണുകൾക്ക് കാഴ്ച ഇല്ലെ?
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*മിസ്രിലെ രാജകുമാരൻ ...*
*അവസാന ഭാഗം*
https://mihraskoduvally123.blogspot.com/2022/01/blog-post_11.html
*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
യുസുഫ് നബിയുടെ നിസഹായമായ ചോദ്യത്തിന് നിസഹായതയോട് കൂടെ ബീവി മറുപടി പറഞ്ഞു.
" എനിക്ക് കാഴ്ച കുറഞ്ഞു പോയിരിക്കുന്നു. എന്റെ ധനം മുഴുവൻ നശിച്ചു പോയി. അങ്ങയോടുള്ള പ്രേമമൊന്ന് മാത്രം ഇപ്പോൾ എന്നിൽ ബാക്കിയുള്ളൂ.
യുസുഫ് നബിയും അനുജരന്മാരും സലീഖ ബീവിയുടെ വാക്കുകൾ ആശ്ചര്യ പൂർവ്വം കേട്ടിരുന്നു.
അസീസിനോട് ഇത്ര ദൈര്യ പൂർവ്വം സംസാരിക്കുന്ന സ്ത്രീ ആരായിരിക്കുമെന്നും അദ്ദേഹം ഇത്രയധികം ദയ കാണിക്കാൻ കാരണം എന്താണെന്നും അവര് ചിന്തിച്ചു.
അവരുടെ ആശ്ചര്യം കണ്ടപ്പോൾ യുസുഫ് നബി അവരോട് പറഞ്ഞു
" നിങ്ങൾക്ക് അറിഞ്ഞുകൂടാത്ത ചില പഴയ ബന്ധങ്ങൾ ഉണ്ടെന്ന് മാത്രം പ്രസ്ഥാവിച്ചു.
അനന്തരം അവര് സലീഖയോട് അവരുടെ ആഗ്രഹം എന്താണെന്ന് ചോദിച്ചു. അവര് മറുപടി പറഞ്ഞു, എന്റെ കണ്ണിന് കാഴ്ച യുണ്ടാവണം.മരിക്കുന്നതിന് മുമ്പായി അങ്ങയുടെ സൗന്ദര്യം എനിക്ക് ദർശനം കൊണ്ടെങ്കിലും ആസ്വദനീയമാവണം.
അങ്ങനെ നബി പ്രാർത്ഥിക്കുകയും തൽഫലമായി ബീവിക്ക് കാഴ്ച ലഭിക്കുകയും ചെയ്തു. സലീഖബീവി യൂസഫ് നബിയെ നോക്കികൊണ്ട് തന്നെ നിന്നു. ആ ദർശനം അവരെ പുളകം കൊള്ളിച്ചു. അനന്തരം ഇനിയെന്തെന്ന് നബി ചോദിച്ചപ്പോൾ അങ്ങയെ വിവാഹം കഴിക്കണമെന്നായിരുന്നു ബീവിയുടെ മറുപടി. യുസുഫ് നബി അത് വിസമ്മതിച്ചു വെങ്കിലും അല്ലാഹുവിന്റെ കല്പന പ്രകാരം വിവാഹം കഴിച്ചു വെന്നാണ് കഥകളിൽ പറയുന്നത്.
മറ്റൊരു ഭാഗത്ത് ഇങ്ങനെ കാണാം.
യുസുഫ് നബി രാജോചിതമായ പദവിയിലാണത്രേ സഞ്ചരിച്ചിരുന്നത്. നാൽപതിനായിരം ആയുധപാണികളായ പട്ടാളക്കാരും അ, നാലായിരം സ്വർണപ്പട്ടാലകൃതരും, ആയിരം മന്ത്രിമാരും അദ്ദേഹത്തിന്റെ രാജ്യ സഞ്ചാരത്തിൽ അനുഗമിക്കാരുണ്ടായിരുന്നു വെന്നും കഥകളിൽ പറയപ്പെട്ടു കാണാം.
പ്രവാചകന്മാരുടെ യഥാർത്ഥ പദവി എന്താണെന്ന് പോലും ഈ എഴുത്തുകാർ ചിന്തിച്ചിരുന്നില്ലെന്ന് ചില ഭാഗങ്ങൾ വായിക്കുമ്പോൾ തോന്നുന്നു.
സന്ദർഭ വശാൽ സലീഖ ഒരു ദിവസം കാത്തുനിന്നിരുന്ന സ്ഥലത്ത് കൂടി യുസുഫ് നബി സഞ്ചരിക്കാനിടയായി. അദ്ദേഹം വരുന്ന വർത്തമാനം കേട്ട് ദാസ്സിമാർ ബീവിക്ക് അറിവ് കൊടുത്തു. അത് കേട്ടതുകൂടി തന്നെ അവശതകളെല്ലാം മറന്നു ബീവി യുസുഫ് നബി വരുന്നുണ്ടെന്ന് പറഞ്ഞ ഭാഗത്തേക്ക് ഓടി.
" ഹേ! ശ്രെഷ്ടന്റെ പുത്രനായ ശ്രെഷ്ടന്റെ പുത്രാ... എന്നിങ്ങനെ അവർ ഉറക്കെ വിളിച്ചിരുന്നു. ആ ദയനീയ ശബ്ദം കേട്ട് നബി തന്റെ കുതിരയെ നിർത്തി. ബീവി അടുത്ത ചെന്നപ്പോൾ നബി ചോദിച്ചു.
" സലീഖേ, എന്താണ് വർത്തമാനം. നിനക്ക് എന്തായി പോയി ❓️ നിന്റെ ഓജസ്സും തേജസുമെല്ലാം എവിടെപ്പോയി?
അങ്ങയോടുള്ള പ്രേമത്താൽ എല്ലാം നഷ്ടമായി എന്ന് ബീവി മറുപടി പറഞ്ഞു. " അങ്ങയുടെ കയ്യിലുള്ള കൊരടാവ് എന്റെ മുഖത്തേക്ക് നീട്ടി തരണം. എന്ന് ബീവി അപേക്ഷിച്ചതിന് തുടർന്ന് ബീവിയുടെ മുഖത്തേക്ക് നീട്ടി. ബീവി ഹൃദയ മിടിപ്പോട് കൂടി നിശ്വസിച്ചിരുന്ന ആവിയുടെ ചൂട് നിമിത്തം ആ കൊരടാവ് അഗ്നിയേക്കാൾ ചൂടുള്ളതായി പരിണമിച്ചു. നബിക്ക് അത് കയ്യിൽ പിടിക്കാൻ സാധിക്കാത്തതിനാൽ നബി അത് നിലത്തിടേണ്ടി വന്നു. ബീവി തന്റെ മനോവ്യഥയെ പറ്റി ഇങ്ങനെ തുടർന്നു. ഹേ, എന്റെ പ്രിയപ്പെട്ട പ്രാണനാഥാ! നാല്പതു കൊല്ലമായി ഞാനങ്ങയുടെ വിരഹതാപം സഹിക്ക വയ്യാതെ കഴിച്ചു കൂട്ടുകയാണ്.
എന്റെ ഹൃദയത്തിൽ നിന്ന് പുറപ്പെട്ട ചൂട് അങ്ങ് സഹിക്ക വയ്യാഞ്ഞിട്ടാണല്ലോ അങ്ങാ കൊരടാവ് വലിച്ചെറിയേണ്ടി വന്നത്. ആ സ്ഥിതിക്ക് എന്റെ മനോവ്യഥ ഞാൻ പറയേണ്ടതില്ലല്ലോ.
യുസുഫ് നബി ബീവിയുടെ ദാനയീനവസ്ഥ കണ്ട് കുതിരപുറത്ത് നിന്ന് താഴെ ഇറങ്ങി.
" ഞാൻ എന്ത് വേണം ' യുസുഫ് നബി ചോദിച്ചു. ബീവി മറുപടി പറഞ്ഞു : " അങ്ങ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. എനിക്ക് മരിക്കുന്നവരെ അങ്ങയെ ശ്രുശ്രൂഷിക്കുന്നതിലും, അല്ലാഹുവിനെ ആരാധിക്കുന്നതിലും സമയം ചിലവഹിക്കാത്തക്ക വെണ്ണം എന്റെ യുവത്വവും സൗന്ദര്യവും കണ്ണിന്റെ കാഴ്ചയും തിരിച്ചു കിട്ടട്ടെ, ഇതെല്ലാം കേട്ട് നബി എന്ത് വേണമെന്നറിയാതെ തല കുനിച്ചു.
അപ്പോൾ ജിബ്‌രീൽ (അ) വന്നു യുസുഫ് നബി എന്ത് പ്രാർത്ഥിച്ചാലും അല്ലാഹു അത് സാധിച്ചു തരുമെന്ന് അറിയിച്ചു. അങ്ങനെ യൂസഫ് നബി നന്ദി സൂചകമായി രണ്ട് റകഅത്ത് നിസ്കരിച്ചു സാഷ്ടാംങ്കത്തിൽ കിടന്ന് കൊണ്ട് അദ്ദേഹം പ്രാർത്ഥിക്കുകയായിരുന്നു. അതിൽ നിന്ന് തലയുയർത്തുന്നതിന് മുമ്പായി തന്നെ ബീവി ആഹ്ലാദ പൂർവ്വം ഇങ്ങനെ വിളിച്ചു പറഞ്ഞു.
" യൂസഫെ, അങ്ങ് തലയുയർത്തി കൊള്ളണം. അങ്ങ് പ്രവർത്തിക്കുന്ന കാര്യം എനിക്കതാ സാധിച്ചു കഴിഞ്ഞിരിക്കുന്നു.
അങ്ങനെ അദ്ദേഹം നോക്കിയപ്പോൾ സലീഖ ബീവിയാവട്ടെ സൗന്ദര്യവും യൗവ്വനവും തിരിച്ചു കിട്ടിയതോട് കൂടെ ഉറച്ച ദൈവ വിശ്വാസിയായി തീർന്നിരിക്കുന്നു.ഭക്തി വിഷയങ്ങളിൽ അത്യുൽസാഹവും ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. അവർ യുസുഫ് നബിയെ ഗൗനിക്കാതെ തിരിഞ്ഞു നടക്കുകയാണുണ്ടായത്.
" ഹേ, സലീഖേ, നീ എന്നെ ഇവിടെ ഇങ്ങനെ ഇവിടെ നിർത്തി കൊണ്ട് പോവുകയാണോ ചെയ്യുന്നത് എന്നാ നബിയുടെ ചോദ്യത്തിന്.
തനിക്ക് യൗവ്വനവും സൗന്ദര്യം കാഴ്ച ശക്തിയും തിരികെ നൽകിയ സർവ്വ ശക്തനായ നാഥനെ പ്രേമിക്കുന്നതിലാണ് ഉത്തമം എനിക്ക് ഇഷ്ടം യൂസഫിന്റെ കാര്യമെല്ലാം ഞാൻ മറന്നു കഴിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു നടന്നു. എന്നാൽ യുസുഫ് നബി യാവട്ടെ കേട്ടപാതി കേൾക്കാത്തപാതി ബീവിയുടെ പിറകെ നടന്നു. അപ്പോൾ ഇങ്ങനെ ഒരശരീരി വാക്ക് കേട്ടു.
" യൂസഫെ, ക്ഷമിക്കണം, നിങ്ങൾ ധൃതി കാണിക്കരുത്. " ഇതിൽ പിന്നെ യൂസഫ് നബി സലീഖ ബീവിയോട് വികാരം വർദ്ധിക്കുകയാണുണ്ടായത് അങ്ങനെ നാല്പതു ദിവസങ്ങളിലും നബി ബീവിയുടെ പിറകെ ദൂതന്മാരെ അയച്ചു കൊണ്ടിരുന്നു ആ നാല്പതു ദിവസങ്ങൾക്കു ബീവിയുടെ നാല്പതു കൊല്ലത്തിന്റെ മൂർച്ചയുണ്ടായിരുന്നിരിക്കണം. അങ്ങനെ റെയ്യാൻ രാജാവ് ഇതിൽ ഇടപെട്ട് അദ്ദേഹത്തിന്റെ ദൂതന്മാർ പലവട്ടം സംസാരിച്ചു ബീവിയെ കൊണ്ട് സമ്മതിപിച്ചു അവരുടെ വിവാഹം രാജകീയമായി ആർഭാടതോട് കൂടി നടന്നു.
യുസുഫ് നബി സലീഖ ബീവിയെ പരിഗ്രഹിച്ച കാലത്തും ബീവി കന്യകയായിരുന്നു വത്രെ, കുറെ കാലം കഴിഞ്ഞപ്പോൾ ബീവിയും അസീസും തമ്മിൽ പ്രേമമുണ്ടായില്ലേ എന്ന് നബി ചോദിച്ചപ്പോൾ " അതിന് അസീസ് ആരോഗ്യം കുറഞ്ഞാളായിരുന്നു ഞങ്ങൾ തമ്മിൽ തീരെ വിഷയസുഖത്തിൽ ഏർപ്പെട്ടിട്ടുണ്ടായിരുന്നില്ലെന്നും ബീവി മറുപടി പറഞ്ഞു.
അല്ലാഹു സലീഖ ബീവിയെ യുസുഫ് നബിക്ക് വേണ്ടി മാത്രമായി നിറുത്തിയിരുന്നതിനാൽ അസീസിന്റെയും ബീവിയുടെയും മധ്യത്തിൽ ഒരു പിശാച് കിടന്നിരുന്നതായി അസീസിന് അത് സലീഖ ബീവി ആണെന്ന് തോന്നുകയും അങ്ങനെ സലീഖയെ സ്പർശിക്കുന്നതിൽ അസീസിന് തീരെ അവസരം ലഭിച്ചിട്ടുണ്ടായിരുന്നില്ല എന്നുമാണ് ഒരു നിവേദനത്തിൽ കാണപ്പെടുന്നത്.
സലീഖ ബീവി സൗന്ദര്യത്തിലും സൗശാല്യാദിഗുണങ്ങളിലും അദ്വിതീയയാതിരുന്നതിൽ സംശയമില്ല. അവർ നബിയെ ശ്രുശ്രൂഷിച്ചു കൊണ്ടും. ആരാധനയിൽ മുഴുകി കൊണ്ടും ഒരു യഥാർത്ഥ ഗൃഹനായികയായി ജീവിതം നയിച്ചു. രാജ്യകാര്യങ്ങളിൽ നിന്നും സ്വസ്ഥത ലഭിച്ചിരുന്നപ്പോൾ സലീഖയുമായി സഹവസിക്കുന്നതിലും, അവർക്ക് ആദ്ധ്യത്മിക കാര്യങ്ങൾ അറിയിച്ചു കൊടുക്കുന്നതിനും യുസുഫ് നബി ഉത്സുകനായിരുന്നു.
ചരിത്രങ്ങൾ അവസാനിക്കുന്നില്ല. അവരുടെ ഓരോ കാൽച്ചുവടുകളിലും നമുക്ക് പാഠമാക്കാൻ അനവധി സത്തകൾ നിറഞ്ഞു നിൽക്കുന്നുണ്ടാവും. ഓരോന്നും ഒപ്പിയെടുത്തു ഇലാഹി സ്മരണ ഖൽബിൽ നിറക്കേണ്ടത് നമ്മുടെ കടമയാണെന്ന് മാത്രം.
തത്കാലം ഇതിന് ഇവുടെ വിരാമം കുറിക്കുന്നു.
*അവസാനിച്ചു*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
Comments