Skip to main content

, സ്നേഹ തൂദർ.... 🌼

*✿═══════════════✿*
        *ആമിന ഉമ്മയുടെ ആരോമൽ കനിയാ...*
*✿═══════════════✿*

mihraskoduvally123.blogspot.com
       ആ ജനനം തന്നെ എത്ര അത്ഭുതം നിറഞ്ഞതായിരുന്നു.
ഓരോ വളർച്ചയിലും അത്ഭുതങ്ങൾ നിറഞ്ഞു. പ്രായത്തിലും കവിഞ്ഞ പക്വത കൊണ്ടും സ്വഭാവ വൈഷിഷ്ടം കൊണ്ടും അൽ അമീൻ എന്ന് ശത്രുക്കൾ പോലും വിളിക്കാൻ മറന്നിട്ടില്ലാത്ത സത്യ നേതാവ്... ത്വാഹാ ജേതാവ്...ﷺ
അവിടെത്തൊട് സ്നേഹം കൂടാൻ ആഗ്രഹിക്കാത്തവരായി ആരാണുണ്ടാവുക. അവിടുത്തെ അധരങ്ങളിൽ നിന്നുതിരുന്ന മുത്തു പെറുക്കി എടുക്കാൻ സ്വാഹാബാക്കൾ വെറുതെയാണോ തിരക്ക് കൂട്ടിയത്.
ഓരോ വാക്കും ചിന്തനീയം
ഓരോ പ്രവർത്തിയിലും ഒരായിരം പാഠങ്ങൾ
ഏത് നേതാവുണ്ടിങ്ങനെ...?
ഏത് കാലത്തുണ്ടിങ്ങനെ...?
ഇല്ല... ഇനി വരാനുമില്ല.
അത്ഭുതം അല്ലാഹു കനിഞ്ഞു നൽകിയ അനുഗ്രഹം
തിരു നബി ത്വാഹാ റഹ്മത്തുൽ ലിൽ ആലമീൻﷺലോകാനുഗ്രഹം.
*തിങ്കളിൽ ഒളി ലങ്കിയ തങ്കമായി ഉദിച്ചുയർന്ന നൂറ്...ﷺ, ആലമാകെ അഴകിലാക്കി അഹദവന്റെ പൊന്ന് തൂദര്...ﷺ,*
*ആമിന ഉമ്മയുടെ ആരോമൽ കനിയാ...ﷺ, ആരിലും അത്ഭുതമായ അല്ലിയാമ്പൽ ചേലാ...ﷺ,*
*ഇഷ്‌ഖിൻ അമ്പിളി വാനിൽ ഉദിച്ചുയർന്നു റങ്ക്, ഇഷ്ടം മാലോകർ നെഞ്ചേറ്റിയ ജീവ്...ﷺ*
*ഹാത്തിമുൽ അമ്പിയ ഇരുലോക രക്ഷാ....ﷺ, ആദി പെരുത്ത ഖൽബിൽ എന്നും ആശ...*
*മുത്തിനെ ﷺകണ്ടിടാൻ, മുഹബ്ബത്ത് പെരുത്തിടാൻ, മുത്തി മണത്തു മുത്തിനെ ﷺചേർത്ത മണ്ണിൽ ചേർന്നിടാൻ...*
വാനം തെളിയുന്നത് തന്നെ ആ നാം പ്രപഞ്ചത്തിൽ ഉയർന്നു കേൾക്കുന്നത് കൊണ്ടാവാം. കിളികൾ ചിലക്കുന്നതും അതു തന്നെയാവാം.
*വെള്ളവും മണ്ണും മലയും മാമലയും അഞ്ചു നേരം പള്ളിയിലുയരുന്ന അഷ്‌ഹദു അന്ന മുഹമ്മദ്‌ റസൂലുള്ള ﷺകേൾവിയിൽ മതി മറന്നു ആനന്ദിക്കുന്നുണ്ടാവും... ആ നാമം പോലും അത്രമേൽ സുന്ദരമാണല്ലോ?. അതിന്റെ പ്രതിധ്വനി ഓരോ ഖൽബിലും ആവർത്തിച്ചാവർത്തിച്ച് മാധുര്യം നിറക്കുന്നുവല്ലോ...*
*ഹാ -എത്ര മനോഹരം, എത്ര മഹത്വരം...*
ഓരോ പക്ഷികളും തന്റെ ചിറകിട്ടടിച്ചു ലക്ഷ്യ സ്ഥാനത്തേക്ക് ഉയരുമ്പോലെ, അധരം സ്വലവാത്തിൽ നനച്ചു സ്നേഹ ലോകം സ്വന്തമാക്കണം. ഓരോ സ്വലാത്തും ഓരോ ചിറകടിയായി ലക്ഷ്യ സ്ഥാനത്തേക്ക് ഉയരണം. ചിറകിട്ടടിച്ചങ്ങനെ മദീനയിൽ എത്തണം.
മീമിൽ അലിഞ്ഞ മധുര ലഹരിയിൽ അമർന്നാ മണ്ണിൽ ചുമ്പിക്കണം. ബഖീഇന്റെ ഓരത്ത് ചേർന്ന് മയങ്ങണം.
എന്റെ സ്വപ്നങ്ങളാണെന്നെ ജീവിക്കാൻ പഠിപ്പിച്ചത്. ആ സ്വപ്നങ്ങൾ യാഥാർഥ്യമാവണം.
ഖൽബ് അറിഞ്ഞിട്ടില്ലാത്ത എന്റെ അക്ഷരങ്ങൾ ഖൽബും ഒരിക്കൽ ചേർത്ത് പിടിക്കണം.
അക്ഷമയാൽ അന്ന് ആ മണ്ണിലനിക്ക് അലിഞ്ഞു ചേരണം...
*അലിവിൻ കേതാരമാണെന്റെ നൂറുള്ള ﷺ, അജബിന് ലോകം കണ്ട ﷺ,*
*അഴകിൽ ലങ്കി മറിഞ്ഞ നബിയുള്ള ﷺ, അദബിന് ലോകം കാണിച്ച റസൂലല്ല ﷺ...*
അല്ലാഹ് പാപികളാണ്
ദോഷികളാണ്
ഓരോ ദിവസവും വലിയ വേദനയിൽ കഴിയുന്നവരാണ്... ഇന്നിൽ നന്നാവാതെ നാളെയെ തുണക്ക് കൂട്ടുന്നവരാണ്
നന്നാക്കി തരണേ...
ഖൽബ് നന്നാക്കി തരണേ...
ഇരുട്ടിന്റെ കൂട്ടിൽ നാളെ തണിയില്ലാത്ത നാളിൽ തണൽ തരണേ...
കൈവെടിയരുതേ...
*ആവതാക്ക്...الله ﷻ*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...