Skip to main content

മർകസ് കൈരളിക്കഭിമാനം... 🌼

*✿═══════════════✿*
      *മർക്കസിന്റെ മക്കൾ*
*✿═══════════════✿*
   http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

     *കാന്തപുരം കാലം കാത്ത സൽസ്വരം കാരുണ്യം സരോവാരം നിറഞ്ഞ സ്നേഹ പൂമരം...*
കുഞ്ഞുനാളിലെ കേട്ട് തുടങ്ങിയ പാട്ടാണ്. അതിന്റെ അർത്ഥമെന്താന്നോ? അതാരാണെന്നോ അന്ന് അറിയില്ല.
പക്ഷെ! ആ വരികളെയും അതിൽപ്രതിഫലിക്കുന്ന വ്യക്തിയെയും കാണുക എന്നത് അന്നൊരു വലിയ മോഹമായി ഉള്ളിൽ നിറഞ്ഞു നിന്നു.

ഉപ്പ കൊണ്ടു വരുന്ന ക്യാസറ്റുകളിൽ ഞാൻ വേഗം തിരക്കാറും നോക്കാറും കാന്തപുരം ഉസ്താദ് ന്റെ പാട്ടുണ്ടോ എന്നായിരുന്നു.
പേരോട് ഉസ്താദ് ന്റെ പ്രഭാഷണങ്ങളും ഷാഫി ഉസ്താദ് ന്റെ പ്രഭാഷണങ്ങൾക്കുമിടയിൽ പുഞ്ചിരി തൂകി നിൽക്കുന്ന ഉസ്താദ് നെ കണ്ടാൽ പൂർണ സംതൃപ്തി തന്നെ.

പലപ്പോഴും ഉപ്പയോട് ചോദിച്ചിട്ടുണ്ട്  ഉസ്താദ് നെ എന്നാ നമ്മുടെ വീട്ടിലേക്ക് കൊണ്ട് വരുക എന്ന്.

അപ്പോഴൊക്കെ ഉപ്പാന്റെ മറുപടി
    " ഉസ്താദ് നെ പോലെ ഉള്ളവരുടെ ഓരോ സെക്കന്റ്‌ നും വലിയ വിലയുണ്ട് മോളെ, നമ്മളായിട്ട് വെറുതെ അത് കളയരുത്. ഉസ്താദ് വിളിച്ചാൽ വരും. പക്ഷെ! നമ്മൾ വിളിക്കുന്നതിനും ഒരുകാരണം വേണ്ടേ...?

നിരാശയാണ് മറുപടി എങ്കിലും. ഉപ്പ പറഞ്ഞ കാരണങ്ങൾ ആലോചിക്കുമ്പോൾ നിശബ്ദമാവും.

കാലങ്ങൾ കഴിഞ്ഞു എന്റെ നികാഹ് ന് ഉസ്താദ് വരാമെന്നു ഏറ്റെങ്കിലും ഉഴിച്ചിലിന്റെ സമയമായത് കൊണ്ട് വന്നില്ല. പക്ഷെ അവിടെന്ന് രണ്ട് മൂന്ന് ദിവസം കഴിഞ്ഞു വീട്ടിൽ വരാൻ ഉസ്താദ് മറന്നില്ല.
ഏറെ കാലത്തെ മോഹം അങ്ങനെ അന്ന് നിറവേറി.

-----
നാളുകൾ കഴിഞ്ഞു അങ്ങനെ ആശയോടെ ഞാനും മർകസിൽ പഠിക്കാൻ പോയി, മർകസ് മരഞ്ചാട്ടി.
ഉള്ളിലെ ഉദ്ദേശം ഉസ്താദ് നെ കാണുക എന്നത് മാത്രമായിരുന്നു താനും.

അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഒരു നോമ്പിന് അവസാന സമയം ഹോസ്റ്റൽ അടക്കുന്നതിന് തൊട്ട് മുമ്പുള്ള ദിവസം ഉസ്താദ് വന്നു. നിറകണ്ണുകളാലെ ആ പുഞ്ചിരിക്കുന്ന വദനം ഞാൻ കണ്ടു. *"അൽഹംദുലില്ലാഹ് "*

ഒരുപാട് കാലത്തെ പൂതിയായിരുന്നു. അത്
പിന്നെ ഉസ്താദ് നെ കാണൽ ആണ് അവിടെ പോയതിന്റെ മെയിൻ ലക്ഷ്യം എന്നതും ഇടക്ക് കാണാൻ വരുന്ന ഉമ്മയെ കാണുന്നത് കൊണ്ട് ഒരു വർഷം എങ്ങനെയോ ഫുള്ളാക്കി ഞാനവിടെ നിന്ന് മെല്ലെ തടി തപ്പി.

പിന്നെ കാരന്തൂരിലെ മണ്ണിൽ...

ഏഴാം ക്ലാസ്സ് മുതൽ ഹാദിയ വരെ...

ഇടക്ക് ഒരുപാട് തവണ ഉസ്താദ് നെ കണ്ടു.

അവിടെ പഠിച്ചപ്പോഴാണ് ശരിക്കും കേട്ടറിവിനെക്കാൾ മാ
ർക്കസും ഉസ്താദുമ് എന്താണെന്ന് അറിയാൻ കഴിഞ്ഞത്.

മനസ് നിറയുന്ന ഒരു ലോകം തന്നെ...

യതീം കുട്ടികളും അഗതികളും അല്ലാത്തവരും എല്ലാമടങ്ങിയ ഒരു വലിയ പ്രസ്ഥാനം തന്നെ.

ഹാദിയ തുടക്കക്കാരായതിനാൽ  ഞങ്ങൾക്ക് വേണ്ടി ഇസ്സുദീൻ ഉസ്താദ് നേരത്തിനു നേരത്തിനു മറ്റു ഉസ്താദ് മാരെ വിളിക്കുന്നതും ആരുമില്ലെങ്കിൽ ഉസ്താദ് തന്നെ ക്ലാസുകളെടുക്കുന്നതും ആറ് വർഷം പിന്നിട്ട ഈ നിമിഷത്തിലും ഓർമയിൽ തിളങ്ങി നിൽക്കുന്നുണ്ട്. ഒരുപാട് ഉസ്താദ് ഉണ്ടായിരുന്നു അവരൊക്കെ ഞങ്ങൾക്ക് നല്ല പാഠങ്ങളുമായിരുന്നു. പല സ്ഥാപനങ്ങളിൽ വ്യത്യസ്തമായി പഠിച്ചു വളർന്ന ഒരുപാട് കുട്ടികൾ ഞങ്ങൾക്കിടയിൽ അപ്പോഴുണ്ടായിരുന്നു. മുഖം മൂടി കെട്ടാൻ പോലും അറിയാത്തവർ അതിൽ ചിലരൊക്കെ പകുതി മനസാലെ വന്നവർ.
പക്ഷെ. ദിവസങ്ങൾ കഴിയും തോറും ഹാദിയ ഏവർക്കും പ്രിയപ്പെട്ടതായി മാറിയിരുന്നു എന്നതായിരുന്നു സത്യം.

ഉസ്മാൻ ഉസ്താദുമ് മായനാട് അബ്ദു സമദ് ഉസ്താദ് എല്ലാം ദിഖ്ഹ് തഫ്സീറും മാനതലങ്ങളിൽ ഉറച്ചു നിൽക്കേണ്ട ഉത്തമ പഠനങ്ങളാണെന്ന് ഇടക്ക് ഓർമിപ്പിച്ചു കൊണ്ടിരുന്നു.

ഞങ്ങളുടെ എല്ലാ പ്രയാസങ്ങളിലും സന്തോഷങ്ങളിലും ഉപ്പയെ പോലെ സഹോദരനെ പോലെ കൂടെ നിന്ന് ഉപദേശ നിർദ്ദേശങ്ങൾ നൽകാൻ ഇസ്സു ദീൻ ഉസ്താദ് മറക്കാറില്ല.

കുട്ടികളിൽ പലരും ഞങ്ങൾ ഉസ്താദ് ഉപ്പയെ പോലെയാണെന്ന് പറഞ്ഞപ്പോൾ. തമാശ മുകേനെ  " നിങ്ങളെ ഉപ്പയാകാനുള്ള പ്രായമൊന്നും എനിക്കില്ല ഇക്കാക്ക (സഹോദരനാണെൽ ഓക്കെ എന്ന് പറഞ്ഞതും ഓർമയിൽ ഇന്നും ഹാദിയ എന്ന് കേൾക്കുമ്പോൾ തെളിഞ്ഞു വരും.

അല്ലാഹു സുബുഹാന ഉവ്വതആല ഞങ്ങളുടെ ഉസ്താദ് മാർക്ക് ദീർഗായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ... അവരുടെ ബറകത്ത് കൊണ്ട് ഞങ്ങളെ (നമ്മളെ ഏവരെയും നന്നാക്കി തരട്ടെ...

മർകസിന്റെ ഇന്നും ആലോചിച്ചാൽ ചിന്തിക്കാൻ ഏറെയുള്ള വിഷയം. അവിടെ ഞങ്ങൾക്കിടയിൽ ജാതിയും മതവും ഇക്കെ സമസ്തയും ap സമസ്ത എന്നതിലുപരി നല്ല മതവും ഭൗതികവും ജീവിതവും പഠിക്കുന്ന മികച്ച സ്ഥാപനം എന്നത് തന്നെയായിരുന്നു (എല്ലാവരും അവിടെ ഉണ്ട് താനും. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാൾ ഹിന്ദു ആയിരുന്നു മറ്റൊരാൾ ഇക്കെ വിഭാഗകാരിയും. പക്ഷെ ഞങ്ങൾ നല്ല മനുഷ്യരായി അവിടെ പഠിച്ചു കളിച്ചു വളർന്നു.

ക്രിസ്ത്യാനിയും ജമാഅത്തെ ഇസ്ലാമിക്‌ കാരും എല്ലാത്തിലും കൂടുന്നവരും ഒന്നിലും കൂടാത്ത കുരുടന്റെ വടിയും അവിടെ ഉണ്ടായിരുന്നു. ഇടക്ക് ഞങ്ങൾ ഞങ്ങളുടെ ആദർശം പറഞ്ഞു വഴക്കിടുമെങ്കിലും വീണ്ടും എല്ലാം എത്തിച്ചേരുന്നത് ഇലാഹിലാണെന്ന പരമസത്യത്തിൽ അവസാനിപ്പിച്ചു വീണ്ടും ഒന്നാവും. ഇന്നും വാട്സാപ്പ് ഗ്രൂപ്പിൽ അവർ ഇടക്ക് സാന്നിധ്യം അറിയിക്കുമ്പോൾ കഴിഞ്ഞകാല സ്മരണകൾ ഒന്ന് തിരിച്ചു വന്നെങ്കിൽ എന്നാശിക്കാത്ത ദിനങ്ങൾ കുറവ് തന്നെയാണ്. എങ്കിലും ഒരുക്കലും തിരിച്ചു വരാത്ത ആ വസന്തകാലം ഇടക്ക് കണ്ണുനിറക്കുന്നതാണ് ഏറ്റം വേദനാജനകം.

എത്ര കാലങ്ങൾ പിന്നിട്ടാലും ഒരേസ്വരത്തിൽ ഞങ്ങളെല്ലാം ഇപ്പോഴും പറയാനും അഭിമാനിക്കാനും ഒന്നുണ്ട്  *"ഞങ്ങൾ മർക്കസിന്റെ മക്കളാണെന്നത് "*

ഒരിക്കൽ കൂടി അല്ലെങ്കിൽ പലതവണ വീണ്ടും ആ പഴയകാല സ്മരണകൾ പുതുക്കാൻ അവസരം ലഭിക്കാൻ പ്രാർത്ഥനയിൽ ഞങ്ങൾ മറക്കാറില്ല താനും.

ശത്രുക്കളോടും ഉസ്താദ് ചിരിക്കാൻ മറന്നിട്ടില്ല എന്നത് പറയുന്നതിനേക്കാൾ ഉസ്താദ് ന് ശത്രുക്കളായി ഉസ്താദ് ആരെയും കണ്ടിട്ടില്ല എന്നതാവും ശരി.

പടപ്പുകളെയല്ലല്ലോ നാം പേടിക്കേണ്ടത് പടച്ചവനെയല്ലെ?

ആര് തകർക്കാൻ നോക്കിയാലും അവർക്ക് പരാജയം എന്നല്ലാതെ ഈ വെളിച്ചത്തിന്റെ പ്രകാശം കുറയില്ല. നിറദീപമായി എന്നും ജ്വാലിക്കുക തന്നെ ചെയ്യും.

കാരണം ഒരുപാട് യതീമിന് ഇനിയും ഉപ്പ വേണം. ഒരുപാട് പണ്ഡിതന്മാർക്ക് ഉസ്താദ് നെ വേണം കരുത്തുറ്റ നേതാവിനെ വേണം.
*ഏക്കാലത്തും ഉറച്ച ശബ്ദം വേണം.*
ഞങ്ങളുടെ ഷെയ്ഖുനാക്ക് പകരം വെക്കാൻ മാറ്റാരുമില്ല ഇനി വരികയുമില്ല.
റഹ്മാനായ റബ്ബേ... ആ പുഞ്ചിരി ദീർഘകാലം ഞങ്ങളിൽ നിലനിർത്തി തരണേ... ആ വെളിച്ചം മുസ്‌ലിം ഉമ്മത്തിന്റെ അഭിമാനമാണ് ആവേശമാണ് അനുഗ്രഹമാണ് ദീർഗായുസും ആഫിയത്തും ഏറ്റി ഏറ്റി കൊടുക്കണേ അല്ലാഹ്...

ആ വെളിച്ചത്തിൽ മൊത്തം വെളിച്ചം പകർത്തുന്ന പണ്ഡിതന്മാരുണ്ട് യതീം മക്കളുണ്ട്. ഒരുപാട് പേരുടെ ഉപ്പയാണ് അവിടുന്ന് ഇരുട്ടിനെ വെളിച്ചമാക്കിയവരാണ്... ആ പേര് കേൾക്കുമ്പോൾ തന്നെ ആ പുഞ്ചിരി മനസിൽ നിറയും. ആ പുഞ്ചിരി ആവേഷമാക്കിയവരും ചെറിയവരല്ലല്ലോ... തിരു ﷺസുന്നത്ത് മുറുകെ പിടിച്ച. മറ്റുള്ളവർക്ക് പിടിക്കാൻ കരങ്ങൾ നീട്ടിയ വ്യക്തിത്വം... ഇന്ന് കേരളം മാത്രമല്ല ഒരുപാട് സ്ഥലങ്ങളിൽ രാജ്യങ്ങളിൽ തിളങ്ങിയ തേജസ്‌...

*ഒരുപാട് കാലം ഇനിയും ആ പ്രകാശം നമുക്കായ് ജ്വാലിക്കട്ടെ...*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻 S M K*
▪▪▪▪▪▪▪▪▪▪▪
       *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...