Skip to main content

, സർവ്വം കാത്തിരിപ്പിലാണ്. വസന്തനാളുകളിലേക്ക്... 🌼

*✿═══════════════✿*
     *ദർവേഷ് തിരു നബിയോര് ﷺലോകാനുഗ്രഹി...*
*✿═══════════════✿*
*مرحبا يا شهر ربیع*
*അഴകിലെങ്കിയ ഹോജ ﷺ*
*നബിയെ തിരു നബിയെ ﷺഅങ്ങയെക്കാൾ സൗന്ദര്യമുള്ളതിനെ ആരും ദർശിച്ചിട്ടില്ല. മേലായ റബ്ബ് പടച്ചിട്ടുമില്ല.അങ്ങ് പൂർണ നിലാവല്ലെ...ﷺ. പൂർണ ചന്ദ്രനല്ലെ ﷺ...*
*ചന്തിരൻ തോൽക്കുന്ന ചന്ദ്ര വർണമോ. ചന്തം ചിന്തിയ സുന്ദര സൂനമോ...*
*റഹ്മത്തുൽ ലിൽ ആലമീൻ നബി ജന്മദിനത്തിന് സ്വാഗതം... സർവ്വ അനുഗ്രഹ രാജാവേ... അങ്ങ് മാത്രമാണ് ഞങ്ങളിൽ അഭയം*
*ഹസ്സൻ ബ്നു സാബിത്ത് തങ്ങൾ പാടിയ പോലെ رضی الله عنه*
 *وَأَحسَنُ مِنكَ لَم تَرَ قَطُّ عَيني* 
              *وَأَجمَلُ مِنكَ لَم تَلِدِ النِساءُ* 
 *خُلِقتَ مُبَرَّءً مِن كُلِّ عَيبٍ* 
              *كَأَنَّكَ قَد خُلِقتَ كَما تَشاءُ*

*അങ്ങെയക്കാൾ സൗന്ദര്യമുള്ള ഒരാളെയും എന്റെ നയനങ്ങൾ ദർശിച്ചിട്ടില്ല.*
 *ഒരിക്കലും അങ്ങനെയെക്കാൾ ഭംഗിയുള്ള ഒരാളെയും മഹിളകൾ പ്രസവിച്ചിട്ടുമില്ല._*

 *സർവ്വന്യൂനതകളിൽ നിന്നും മുക്തനായി അങ്ങ് ജനിച്ചു.*
*അങ്ങ് ഉദ്ദേശിച്ചതുപോലെ അങ്ങയെ സൃഷ്ടിച്ചതുപോലെ.*

*സ്നേഹവും സൗന്ദര്യവും വിനയവും മികവും കഴിവും എല്ലാം ഒത്തുകൂടിയ ദർവേഷ്... സ്നേഹത്തിനതിപൻ. സൗന്ദര്യ വാഹകർ, അറിവിന്റെ അഴക്, അമലിന്റെ കൊട്ടാരം....*
*കുറയുന്നില്ല. അവസാനിക്കുന്നില്ല. വാക്കുകൾ ചുരുങ്ങുന്നില്ല. വിശേഷവും വിശേഷണങ്ങളും അങ്ങയിൽ ﷺനിറഞ്ഞു കവിയുകയാണ്.*
*അബൂഹുറൈറ (റ) പറയുന്നു: 'തിരുനബിﷺയെക്കാൾ സൗന്ദര്യമുള്ള ഒന്നിനെയും ഞാന്‍ കണ്ടിട്ടില്ല. അവിടുത്തെ വദനത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നത് പോലെ...'*
*വെളിച്ചത്തിനെന്തൊരു വെളിച്ചമാവും. തെളിച്ചം തന്നെ ചന്തം തൂകിയതാവും.*
 *ജാബിറുബ്നു സമുറ (റ) പറയുന്നു: 'നിലാവ് പൊഴിയുന്ന ഒരു രാവിൽ തിരുനബിﷺയിലേക്കും ചന്ദനിലേക്കും ഞാന്‍ മാറി മാറി നോക്കി. ഒരു ചുവന്ന വസ്ത്രം അവിടുന്ന് അണിഞ്ഞിരുന്നു. തിരുനബിﷺക്കായിരുന്നു ചന്ദ്രനെക്കാൾ സൗന്ദര്യം'*
*രാവും പകലും ആ സൗന്ദര്യം മാറി മാറി എത്ര ആസ്വദിച്ചു കാണും. നിലാവിൽ പൊഴിയുന്ന നേർത്ത ഹിമകണങ്ങൾ പോലും ആ പുഞ്ചിരി കാണാൻ വേണ്ടിയാവണം. രാവാകാൻ കാത്തുനിൽക്കുന്നത്.*
*മൊഞ്ചിലും മൊഞ്ചായ മൊഞ്ചുള്ള തങ്ങളെ ﷺ, സ്നേഹത്തിന് ഒളി മിന്നിയ താജരെ ﷺ, തിങ്കളിൽ തങ്കമായി തിളങ്ങിയ താരമേ...ﷺആ സ്നേഹം ഒരിറ്റ് തന്നാലും. ആ തണലിൽ ഈ ജീവിതം ഹോമിക്കണം. ആ സ്നേഹവലയത്തിൽ ഉറക്കമുണരാതെ വിശ്രമിക്കണം...*
*സ്നേഹമേ... സത്യമേ... എന്തൊരഴക്കാണ് ആ നാമം പോലും ﷺ, എന്തൊരു ചേലാണ് അവിടുത്തെ മദ്ഹ് കൾ കേൾക്കാൻ കാണാൻ അറിയാൻ. വല്ലാത്തൊരു ആകർഷണവലയം തന്നെയാണ് ആ നാമത്തിന് പോലും ﷺ. കേൾക്കുന്നവർ കേൾക്കുന്നവർ വീണ്ടും വീണ്ടും ആവർത്തിച്ചു ചൊല്ലിപൊവുന്നു.ﷺ,ﷺ,ﷺ*
*സ്വലവാത്തിന് മന്ത്രകണങ്ങൾ അധരങ്ങളെ കീഴ്പ്പെടുത്തിയത് പോലെ, ആ സ്നേഹലോകം (മദീന ) കണ്ടു കണ്ടു കൺകുളിർന്നു ആ മണ്ണിൽ അളിഞ്ഞങ് ചേരണം.*
*ആ മണ്ണിൽ മുത്തമിട്ട് കിടക്കണം. ആ സ്നേഹചോട്ടിൽ ഉറങ്ങണം. സ്നേഹവിസ്മയം തീർക്കണം.*
*مرحبا يا شهر ربیع*
*കാത്തിരിപ്പിലാണ് അനുഗ്രഹീത ദിനം വന്നെതുന്ന നാളുകളിലേക്ക്, സ്നേഹം അധരം മൊഴിയുന്ന മന്ത്രകണത്തിൽ ചേർന്ന് രാപാർക്കുകയാണ്. മർഹബാ... മർഹബാ...*
*ആവതാക്ക് الله ﷻ*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...