Skip to main content

വിതുമ്പുന്ന സ്നേഹം... 🌼

*✿═══════════════✿*

       *വിതുമ്പുന്ന സ്നേഹം... 🌼*
    ഭാഗം : ഒന്ന്
http://mihraskoduvally123.blogspot.com/2021/09/blog-post_5.html
*✿═══════════════✿*
    പ്രണയത്തിന്റെ പലഭാവങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ സർവ്വം തെജിക്കാൻ തയ്യാറായി ആ സ്നേഹത്തിൽ കർമം കൊണ്ട് അലിയുന്നവരെ നാം കാണുന്നില്ല. വാക്കുകൾക്കൊണ്ട് കൊട്ടാരം ആർക്കും തീർക്കാം പ്രവർത്തികൊണ്ട് മനോഹരമാക്കാനാണ് പ്രയാസം.
ആഗ്രഹങ്ങളെ അക്ഷരങ്ങളിൽ കൊണ്ടുവരാൻ മോഹിക്കുമ്പോൾ അല്ലാഹു സ്വീകരിക്കാൻ നിങ്ങൾ ദുആ ചെയ്യണം...

*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

*വിതുമ്പുന്ന സ്നേഹം...*

ജീവിതത്തിൽ ഒറ്റപ്പെട്ടുപോയപ്പോഴായിരുന്നു അവൾ ആദ്യമായ് ആ സ്നേഹം തിരിച്ചറിയാൻ തുടങ്ങിയത്. ഏകാന്തതയും ഇരുട്ടും മനഃശാന്തിയായി വന്നപ്പോൾ അതിനേക്കാൾ മനോഹരം മറ്റെന്തോ ആണെന്ന് അവളെ പഠിപ്പിച്ച ലോകം.

മേലെവീട്ടിൽ ഖലീലിന്റെറെയും ഖമറുനീസയുടെയും ഏകമകൾ ഖൈറ ഫാത്തിമ. സ്നേഹവും ലാളനയും ഏറെ സ്വന്തമാക്കിയ മോള്. പക്ഷെ!
കല്യാണം എന്നപേരിലായിരുന്നു അവളുടെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞുപോയത്. പ്ലസ്ടു കഴിഞ്ഞു രണ്ടു മാസമായപ്പോൾ കല്യാണം.
വല്യ ഹാജിയാരുടെ മകനാണേലും ഒരച്ചടക്കമില്ലാത്ത ജീവിതമായിരുന്നു അവന്റേത് (ഖമാൽ അതായിരുന്നു അവന്റെ പേര് )രാത്രി ഒരുമണി രണ്ട് മണി വരെ ഫോണിൽ ഓരോന്ന് കണ്ടിരിക്കും എന്നിട്ട് പിറ്റേന്ന് ഉച്ചയാവുമ്പോൾ എഴുനേറ്റ് ചായ കുടിച് വീണ്ടും ഫോണിൽ ഇരിക്കും. ഭക്ഷണത്തിന്റെ സമയമാവുമ്പോൾ എഴുനേറ്റ് വരും വീണ്ടും ഫോൺ തന്നെ,നിസ്കാരമോ ഓത്തോ സ്വലാത്തോ മൗലിദോ ഒന്നും തന്നെ കാലങ്ങളായി അവന്റെ ലിസ്റ്റിലില്ല.
കല്യാണം കഴിഞ്ഞാൽ എല്ലാത്തിനും ഒരുമാറ്റം വരും എന്ന് അവന്റെ വീട്ടുകാർ കരുതി കാണും എന്നാലോ ആ പ്രതീക്ഷയും അറ്റുപോയി. അവളെ ഒന്ന് നോക്കാൻ പോലും അവന് ഫോണിൽ നിന്നും കണ്ണെടുത്തില്ല.
പരസ്പരം മിണ്ടാതെ അറിയാതെ ഒരു കട്ടിലിന്റെ രണ്ടറ്റതായി മാസം ഒന്ന് കഴിഞ്ഞു.
ഏറെ പ്രതീക്ഷയോടെ ഏകമകളുടെ വിവാഹം ആഘോഷമാക്കിയവരോട് എങ്ങനെയാണ് ഇതൊക്കെ പറയുക. ഒരു ദിവസം എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിൽ അവളെങ്ങനെ കഴിഞ്ഞുകൂടി.

ഇനി അവളുത്തന്നെ പറയട്ടെ ലെ ഞാൻ പറയുന്നതിലും നല്ലതല്ലെ അവളുടെ ജീവിതം അവൾ പറയുന്നത്.

ഞാനാകെ ഒറ്റപ്പെട്ടുപോയി  ആരോടും ഒന്നും പറയാനും കഴിഞ്ഞില്ല. ആ ഇടെയാണ് ഫോണിൽ വാട്സാപ്പ് ഗ്രൂപ്പിൽ വരുന്ന മെസ്സേജുകളൊക്കെ ഞാൻ വായിക്കാൻ തുടങ്ങിയത്. ഫോൺ ഞാൻ കൂടുതൽ ഉപയോഗിക്കാറില്ലായിരുന്നു.
വെറുതെ കണ്ട വരികളിൽ മെല്ലെ കണ്ണോടിച്ചു.

    " മനമിലങ്ങനെ മദീന നിറച്ച്
മഹിയിൽ മധുരമേറെ നുണഞ്
അധരം സ്വലവാത്തിൽ നിത്യം നിനച്ച്
ഹൃത്തിൽ ഇഷ്ടം കഷ്ടം കരിച്ചു... "

*اللهم صل على سيدنا محمد وعلى آله وصحبه وسلم*

വീണ്ടും അടുത്തവരികളിലേക്ക് കണ്ണു നട്ടു 
*സ്വലാത്ത് അഭയം...*

സ്വലാത്തിലലിഞ്ഞാൽ തീരാത്ത പ്രശ്നങ്ങളില്ല പരിഭവങ്ങളില്ല മുളപൊട്ടി വിരിയുന്ന പ്രതീക്ഷകൾ മാത്രം
അലിഞ്ഞോ അറിഞ്ഞോ ഖൽബിൽ അഴിച്ചു വിട്ടോ അധരം നനച്ചോ രക്ഷ കിട്ടും..."

എവിടെയോ ഒരു പ്രതീക്ഷ പോലെ എല്ലാം ശരിയാവുമെന്ന് ഈ വാക്കുകളെനിക്ക് ഉറപ്പ് തരുന്നപോലെ,
നിസ്കാരപ്പായയിൽ ചുരുണ്ടു കിടന്ന തസ്ബീഹ് മാലയിൽ ഞാൻ വിരലുകൾ തഴുകി ചുണ്ടോട് ചേർത്തു.

*اللهم صل على سيدنا محمد وعلى آله وصحبه وسلم*
കണ്ണുകൾ നിറയുന്നുണ്ടെങ്കിലും ഖൽബിലെവിടെയോ ഇതുവരെ ഇല്ലാത്ത സന്തോഷം സമാധാനം ഞാനൊരിക്കലും തനിച്ചാകില്ല എന്ന പ്രതീക്ഷയും മുളച്ചു വന്നിരിക്കുന്നു.

" മോളെ, ഖൈറു...
കണ്ണുകൾ തുടച്ചു തിരിഞ്ഞുനോക്കിയപ്പോൾ ഇക്കാന്റെ ഉമ്മയാണ്.

" മോളെ, എത്രാന്ന് വെച്ചിട്ടാ ഇങ്ങനെ ന്റെ മോള് പോവേണേൽ പൊയ്ക്കോളി. ഞാൻ പറയാം എല്ലാം മോളെ ഉമ്മാനെ വിളിച്ചു ന്റെ കുട്ടീന്റെ ജീവിതം കൂടി ഇല്ലാണ്ടാക്കേണ്ട അവനേതാലും അങ്ങനെ...

" ഹേയ്, സാരല്ല മ്മാ. ഇങ്ങനെ ആയാൽ പറ്റില്ലല്ലോ, ഞാൻ പോയാൽ വേറെ ഒരുപെണ്ണ് അല്ലേൽ പെണ്ണില്ലാതെ ഇങ്ങനെ തന്നെ നടക്കൂലേ ങ്ങളെ മോൻ.

(നിശബ്ദത മാത്രമായിരുന്നു ഉമ്മാന്റെ മറുപടി.)

"അതോണ്ട്, നോക്കാ ഉമ്മാ പടച്ചോനല്ലെ വലുത് ഒക്കെ നമുക്ക് ശരിയാക്കി എടുക്കണം. ഉമ്മ ന്റെ കൂടെ ഒന്ന് നിന്ന് തന്നാൽ മതി.

" ഞാൻ എപ്പോഴും ണ്ട് മോളെ, എന്നും നിസ്കരിക്കാൻ വിളിക്കുമ്പോൾ മോൾക്ക് കിട്ടുന്ന അടിയുടെയും ചവിട്ടിന്റെയും തൊഴിയുടെയും ഒക്കെ കണക്കു കണ്ടിട്ട് പേടിച്ചിട്ടാ മോളെ ഞാൻ പറഞ്ഞത്.

" സാരല്ല ഉമ്മ. എനിക്കറിയാം അറിയാം.

" ഞങ്ങൾക്ക് പറ്റിയ തെറ്റാണ് മോളെ എല്ലാം.ഞങ്ങൾ കുറെ കഷ്ടപ്പെട്ടാണ് വളർന്നത് അത്കൊണ്ട് ഒന്നും അറിയിക്കാതെ അവനെ വളർത്തി. അവനുവേണ്ടതെല്ലാം നൽകി. അതിന്റെ ഭവിശ്യത്താണ് ഇതെല്ലാം. വേണ്ടതും വേണ്ടാത്തതും പറഞ്ഞു കൊടുക്കാൻ ഞങ്ങൾ മറന്നു....

" ഹേയ്, സാരല്ലമ്മ... ഇത്‌ പ്പോ ഒരുപാടാളുകൾക്കിടയിലുള്ള പ്രശ്നമാണ്. അവർക്കും അറിയുന്നില്ല മൊബൈൽ അല്ലാത്ത ഒരു ലോകത്തെ പറ്റി. അതില്ലാതെ കഴിയില്ല എന്ന രീതിയിൽ ആയിപോയത് കൊണ്ടാണ് നമുക്ക് പതിയെ പതിയെ നേരാക്കി എടുക്കാം ങ്ങള് ബേജാറാവല്ലി.

ഓരോന്ന് പറഞ്ഞു ഉമ്മാനെ സമാധാനിപ്പിച്ചു വിട്ടു. പക്ഷെ!

എവിടുന്ന് തുടങ്ങും എന്ന് യാതൊരു എത്തും പിടിയും എനിക്കില്ലാട്ടോ.
എന്തേലും പറഞ്ഞു ഇക്കാന്റെ അടുത്തേക്ക് പോവുമ്പോഴേക്ക് ആട്ടിവിടും. കൂടുതൽ പറഞ്ഞാൽ അടി അല്ലേൽ കയ്യിൽ കിട്ടിയതെടുത്തു ഏറാണ്. വെള്ളിയാഴ്ച രാവിന് പോലും നിസ്കാരം എന്ന് പറഞ്ഞാൽ...
ന്റെ അള്ളോഹ് ആലോചിക്കാനെ വയ്യ.

ഏതായാലും സ്വലാത്ത് മന്ത്രിച്ചു വെള്ളം ഞാൻ എന്നും റൂമിൽ കൊണ്ട് വെക്കും. തഹജ്ജുതും തസ്ബീഹ്മ് നിസ്കരിച്ചു റബ്ബിന്റെ മുമ്പിൽ ഖൽബ് പൊട്ടി കരയും.

മോശമാണെന്ന് തോന്നുമ്പോൾ പെട്ടന്ന് വലിച്ചെറിയാൻ പറ്റില്ലാലോ ഒന്നും ചിലപ്പോൾ അത് പിന്നീടൊരിക്കൽ വിലമതിക്കാനാവാത്തതായാലോ അന്ന് തിരിച്ചു കിട്ടിയെന്ന് വരില്ലലോ.

      തുടരും.
*✍️Mihras Koduvally*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
      *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾
*✿═══════════════✿*

       *വിതുമ്പുന്ന സ്നേഹം... 🌼*
    *ഭാഗം : രണ്ട്*
http://mihraskoduvally123.blogspot.com/2021/09/blog-post_5.html
*✿═══════════════✿*
    *mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

        മനസിലുറച്ച നിയ്യത്ത് വെച്ച് ഞാൻ എന്നും എഴുന്നേൽക്കും. ഇന്ന് മകനെ ഓർത്ത് വേദനിക്കുന്ന ആ ഉമ്മക്കും ഉപ്പാക്കും അഭിമാനമാവുന്ന ഒരു ദിവസം ഉണ്ടാക്കിയെടുക്കാൻ വേണ്ടി.

സുബ്ഹിക്ക് ഞാൻ കുറെ ഇക്കാനെ വിളിച്ചു അവരഴുന്നേറ്റില്ല. എന്തേലും ഒരുമാറ്റമുണ്ടാകാണെമെങ്കിൽ ഫോൺ കേടാവണം അല്ലെങ്കിൽ കാണാതെ യാവണം. എങ്ങനെ കേടാക്കും എന്ന് ഒരു ഐഡിയയുമില്ല. ഫോൺ മെല്ലെ എടുത്തുനോക്കി .
നിരാശയായിരുന്നു ഫലം അതിന്റെ ലോക്ക് എത്ര ഗസ്സ് ചെയ്തിട്ടും ഇൻറക്റ്റ് തന്നെ. പിന്നെ ഒന്നും നോക്കിയില്ല വേഗം എടുത്ത് സ്വിച്ച് ഓഫ്‌ ചെയ്ത് കട്ടിലിന്റെ തായേയുള്ള ഡ്രോയർ തുറന്നു അതിൽ ഒളിപ്പിച്ചു.
എന്തോ ഒരുവലിയ കള്ളത്തരം ചെയ്യുന്നപോലെ ഖൽബ് പിടപിടക്കുന്നുണ്ട്. ആകെ ഒരുപേടി....

ഉമ്മാനോട് കാര്യങ്ങളെല്ലാം പറഞ്ഞൊപ്പിച്ചു. ഉമ്മക്കും എന്തോ ഒരുപേടി.

" മോളെ, ന്തോ കൊയ്പാവോ. മോന് കച്ചറണ്ടാക്കുലെ...

" ഐൻമ്മാ. ങ്ങളൊന്നും അറിയില്ല ഒന്നും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. അത്രേം മതി. ഞാനും അങ്ങനെന്നെ...

" ന്നാലും മോളെ,

" ഒരേന്നാലുമില്ല. ബാങ്ക് കൊടുത്ത് നടിക്കി ഞമ്മക്ക് നിസ്കരിക്കാം.


നിസ്കാരം കഴിഞ്ഞു ഞങ്ങളെഴുന്നേറ്റ് ഉച്ച വെയിൽ തട്ടിയിട്ടും മൂപ്പര് ഉണർന്നുട്ടില്ല.
ഉമ്മ വെറുതെ പതിവിലും അല്പം നേരം തെറ്റിയത് കൊണ്ട് ഇക്കാനെ പോയി വിളിച്ചു. എത്ര വിളിച്ചിട്ടും മറുപടിയൊന്നുമില്ലാഞ്ഞിട്ട്  കൈ തട്ടിവിളിച്ചപ്പോഴാണ് കാര്യം അറിയുന്നത് വെട്ടി  തിളക്കുന്ന ചൂട്.

" മോളെ ന്താ ചെയ്യാ നല്ല പനിയുണ്ടല്ലോ.
 ഉമ്മ വീണ്ടും വിളിച്ചു.

" നിക്കി പേടിയാവുന്നു ഉമ്മ.
നിക്കി പേടിയാവുന്നു.

ഒന്നും മനസിലാവാതെ ഞാനും ഉമ്മയും പരസ്പരം നോക്കി.
പേടിയാവുന്നു എന്നല്ലാതെ ഇക്കയൊന്നും പറയുന്നില്ല. ഒന്നും കഴിക്കുന്നുമില്ല.

വീടിന്റെ അടുത്തുതന്നെ യുള്ള ഇക്കാന്റെ മൂത്താപ്പാന്റെ മകൻ ഡോക്ടർ കൂടിയായത് കൊണ്ട് ഉമ്മ വേഗം അവനെ വിളിച്ചു.
അവൻ വന്ന് നോക്കി പറഞ്ഞു എന്തോ സ്വപ്നം കണ്ടിട്ടുണ്ട് എന്താണെന്ന് അവൻ പറയുന്നില്ല. അതിന്റെ ഒരു പേടിയാണ് സാരല്ല മാറിക്കോളും.

ആഹു ശ്വാസം നേരെ വീണു.
മരുന്ന് കൊടുത്തു ഉമ്മാന്റെ മടിയിൽ ഇക്ക കിടന്നുറങ്ങി.

അവരെ അടുത്തിരുന്നുകൊണ്ട് ആ സ്വപ്നം എന്താണെന്ന ചിന്തിയിൽ ആണ്ട് ഞാനിരുന്നു.
എന്തായിരിക്കും കൊച്ചു കുട്ടിക്കളെപ്പോലെ ഇങ്ങനെ പേടി പനി വരാൻ പോലും കാരണമായ ആ സ്വപ്നം.

ഞാനും ഉമ്മയും ഇരുന്നുറങ്ങി നേരം വെളുപ്പിച്ചു. ഉമ്മാന്റെ മടിയിൽ തലവെച്ചു കിടന്നത് കൊണ്ട് ഉമ്മാക്ക് എഴുനേൽക്കാൻ പറ്റിയില്ല.
പക്ഷെ...!
രാവിലെ എഴുനേറ്റ് നോക്കിയപ്പോൾ ഇക്കയെ കാണുന്നില്ല. ആകെ വെപ്രാളമായി പിന്നെ. സമയമാണേൽ നാല് മണിയായിട്ടേ ഉള്ളു. സുബ്‌ഹ്‌ഹി ബാങ്ക് കൊടുക്കാത്തതിനാൽ പുറത്തിറങ്ങി എങ്ങനെ നോക്കാനാ. വീട് മുഴുവൻ ഞാനും ഉമ്മയും നോക്കി. ഫോൺ ഞാൻ എടുത്തു വെച്ചതിനാൽ ആ വഴിയും അടഞ്ഞു.
വേഗം മൂത്തപാന്റെ മകനെ വിളിച്ചു കാര്യം പറഞ്ഞു. അവൻ പെട്ടന്ന് തന്നെ വന്നു.

കരഞ്ഞു തളർന്നിരിക്കുന്ന ഉമ്മാനേം ന്നെയും നോക്കി എന്ത് പറയണമെന്നറിയാതെ അവനൊന്ന് പരുങ്ങി. പിന്നെ

" ഇവിടെ എവിടേലും കാണും അല്ലേൽ എന്തേലും അത്യാവശ്യത്തിന് പോയതായിരിക്കും. ഉറങ്ങുന്ന നിങ്ങളെ ബുദ്ധിമുട്ടാക്കേണ്ട എന്ന് കരുതി കാണും.

അതും പറഞ്ഞു അവനാരെയോ ഫോണിൽ വിളിച്ചുകൊണ്ടിറങ്ങി.

ഫോൺ എടുത്തു വെക്കേണ്ടായിരുന്നു ഇനിപ്പോ അതിന് ദേഷ്യം പിടിച്ചു എഴുനേറ്റ് പോയതാണോ. യാ റബ്ബേ. നന്നാക്കാനെന്ന് വിചാരിച്ചിട്ടിപ്പോ ആകെ ദർമ സങ്കടത്തിലായല്ലോ. ഒരു വഴി കാണിക്കണേ നാഥാ...
കട്ടിലിന്റെ കാലിൽ രാത്രി കിടക്കുമ്പോൾ വെച്ച തസ്ബീഹ് മാലയെടുത്തു എന്റെ നെഞ്ചോട് ചേർത്തു

*اللهم صل على سيدنا محمد وعلى آله وصحبه وسلم*

എന്റെ നിയ്യത്ത് നല്ലതായിരുന്നു. അത്കൊണ്ട് തന്നെ നാഥാ വേദനിപ്പിക്കുന്ന ഒന്നും കേൾക്കാനിടയാക്കല്ലേ,...

പെട്ടന്നാണ് എന്റെ ഫോൺ ശബ്ദിച്ചത്.
ഡോക്ടർ ആണ്
എടുത്ത് നല്ല വാർത്തക്ക് വേണ്ടി കാത്കൂർപ്പിച്ചു.

" ഹെലോ, ഖൈറു ഓ... ഓന് വടെ ണ്ട് ട്ടോ മ്മാനോടും പറഞ്ഞാളെ പിന്നെ ഞാങ്ങോട്ട് വരാം രണ്ടാളും മാറ്റി നിക്കി ഓന് ങ്ങളോട് ന്തോ പറയാൻ ണ്ടേലോ...

അതും പറഞ്ഞു അവൻ വെച്ചു.

ഞാൻ വേഗം കാര്യങ്ങളെല്ലാം ഉമ്മാനോട് പറഞ്ഞു.
എന്നാലും എന്ത് കാര്യമാവും ഇക്കാക്ക് പറയാനുണ്ടാവാ. ഇത്ര നേരത്തെ ഇക്ക എങ്ങോട്ടായിരിക്കും പോയത്. ഒരുത്തരവും മനസ്സിൽ വരാത്ത ചിന്തകൾ എന്നെ ആവരണം ചെയ്ത് നിന്നു.

മാറ്റി നിന്ന എന്നെയും ഉമ്മനെയും അവൻ വന്ന് നേരെ നാട്ടിലെ പ്രമുഖ ഹോസ്പിറ്റലിലേക്കായിരുന്നു കൊണ്ടുപോയത്.
അതുകണ്ടപ്പോൾ തന്നെ ഉമ്മ ആർക്കാൻ തുടങ്ങി ഞാനും ഡോക്ടർ ഉം എത്ര പറഞ്ഞിട്ടും ഉമ്മാന്റെ ശബ്ദം കുറഞ്ഞില്ല.
ഉമ്മനെ പിടിച്ചു നേരെ ഞങ്ങളെ ഐ സി യു വിന് നേരെ കൊണ്ടുപോയി.
അവിടെ കൂടിനിന്നവരിലാരോ പറഞ്ഞു.

" ബോധം വന്നിട്ടില്ല. ഇവിടെ എത്തുമ്പോഴേക്കും നല്ലോണം രക്തം വാർന്നു പോയിരുന്നു.

ഒന്നും ഉണ്ടാവില്ല എന്ന് സ്വയം വിശ്വസിച്ച എന്റെ മനസും ആകെ തളർന്നു. റബ്ബേ ഇതിന് ഞാനൊരു കാരണമായോ എന്ന ചിന്തയും എന്നെ ആകെ തളർത്തികളഞ്ഞു.

ഞാൻ എഴുനേറ്റ് ഡോക്ടർ ക്ക് നേരെ നടന്നു.

" ശരിക്കും എന്താ ഉണ്ടായത് ഇക്കാനെ എവിടുന്നാ കിട്ടിയത്.

" അത്... എന്നെ അവന്റെ സുഹൃത്‌ അൻവറാണ് അറിയിച്ചത് ഞമ്മളെ പള്ളിയിൽ നിന്നും ഇറങ്ങുന്ന വഴി ഒരു നിയന്ത്രണം വിട്ട ലോറി തട്ടിയതാണെന്ന അവൻ പറഞ്ഞത്.

" പള്ളിയിലോ.
മനസ്സിൽ ഒരുപാട് ചോദ്യങ്ങളുയർന്നു. പെട്ടന്ന് എന്താ ഇക്കാക് പള്ളിയിൽ പോവാൻ. എന്താ ന്നോട് പറയാൻ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞത്.

" ഡോക്ടറെ. എന്താ പറയാനുണ്ടായത് എന്ന് പറഞ്ഞത് ങ്ങക്കറിയോ.

" ഇല്ല. ബോധം പോവുന്നതിനു മുൻപ് അൻവറിനോട് പറഞ്ഞതാണ് നിന്നോടും ഉമ്മയോടും എന്തോ പറയാനുണ്ടെന്ന്.

" ഞാനൊരു കാര്യം ചോദിച്ചാൽ പറയോ.

" പിന്നെ, പറയാം.

" ഇക്ക എന്താ ഇങ്ങനെ ഫോണിന്റെ ലോകത്ത്....

" അത് നിനക്കറിയില്ലലെ, അത് കുറച്ച് പഴയ കഥയാണ്.

അങ്ങനെ ഞാനറിയാത്ത പഴയ കഥയുടെ ചുരുളുകൾ എനിക്ക് മുമ്പിൽ ഡോക്ടർ തുറന്നു.

അവനൊരു കുഞ്ഞു പെങ്ങളുണ്ടായിരുന്നു. അവളുകഴിഞ്ഞുള്ള ലോകമേ, അവനുണ്ടായിരുന്നുള്ളു. അവർ രണ്ടുപേരുമടങ്ങുന്ന ലോകം. കളിയും ചിരിയും വഴക്കും  കണ്ടിരിക്കാൻ തന്നെ നല്ല രസമായിരുന്നു. അങ്ങനെ ഒരു ദിവസം കളിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ ബോധം കെട്ട് വീണു. അന്ന് അവരുടെ വീട് പണിയിരുന്നു ഒരുപാട് കുട്ടികളുടെ കൂടെ കളിക്കുകയായിരുന്നു. അവൾ അവൾക്കന്ന് അഞ്ചര വയസെ കാണു. വീണത് കരിക്കല്ലുമേൽ തലയടിച്ചായിരുന്നു അപ്പോൾ തന്നെ അവൾ പോയിരുന്നു ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും അടിയിൽ തന്നെ മരണം സംഭവിച്ചു എന്ന് അവർ പറഞ്ഞു. അന്ന് മുതൽ അവനിങ്ങനെയാണ്. പിന്നെ ഞങ്ങളല്ലാതെ ആരും അവനെ കണ്ടിട്ട് പോലുമില്ല. അവനന്ന് പത്താം ക്ലാസിലാണ് ഒരുപാട് കാത്തിരുന്നുണ്ടായ മോളായത് (പെങ്ങൾ )കൊണ്ട് അവൻ അവളെ വല്ലാതെ ഇഷ്ടായിരുന്നു. ഒറ്റപ്പെട്ടുപോയ അവന് അവളൊരു കളികൊഞ്ചലായിരുന്നു.

" ഖമാൽ... ഖമാലിന്റെ കൂടെ ഉള്ളവരാരാ....

നെയ്സ് വന്ന് വിളിച്ചെടുത്തേക്ക് ഡോക്ടർ എഴുനേറ്റ് പോയി.
      *തുടരും...*
*✍️Mihras Koduvally*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*

▪▪▪▪▪▪▪▪▪▪▪
      *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

*✿═══════════════✿*

       *വിതുമ്പുന്ന സ്നേഹം... 🌼*
    *ഭാഗം : മൂന്ന്*
http://mihraskoduvally123.blogspot.com/2021/09/blog-post_5.html
*✿═══════════════✿*

*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74സ്സ്

               അപ്പൊ ഈ ഫോണിന്റെ രഹസ്യം ഇതാണല്ലെ , പാവം 
അത്രമേൽ ഇഷ്ടമായിരുന്നിരിക്കണം കുഞ്ഞുപെങ്ങളെ 

" മോളെ എന്താ പറ്റിയത് എങ്ങനെയാ ആക്‌സിഡന്റ് ആയത്
ആ നേരത്ത് മോനെന്തിനാ പുറത്തുപോയത് 

ആ ഉമ്മയോ , 
പാവം ന്റെ ഉമ്മയും ബാപ്പയുമാണ് മാരുമകന് ഹോസ്പിറ്റലിലായതറിഞ്ഞു ഓടി വന്നതാ

" തഹജ്ജുദ് നെ പള്ളിയിൽ പോയതാണ് സുബ്ഹി കഴിഞ്ഞു ഇറങ്ങുമ്പോൾ  വണ്ടി ഇടിച്ചതാ .
വാക്കുകള് വിങ്ങുന്നുവെങ്കിലും ഞാൻ എങ്ങനെയോ പറഞൊപ്പിചു ...

" സുബ്ഹിന്റെ മുന്പേ എന്തിനാ പോയത് തഹജ്ജുദ് വീട്ടിൽ നിന്ന് നിസ്കരിച്ചാൽ പോരേ, ആ നേരത്തൊക്കെ എന്തേലും കണ്ടു പേടിച്ചാലൊക്കെ...

" നിക്ക് അറീല മ്മാ ... ഇക്കക് നല്ല പനിയുണ്ടായിരുന്നു.
ഞാൻ എന്റെ പണികൾ ഒക്കെ കഴിഞ്ഞു ഉമ്മയും ഞാനും ളുഹർ നിസ്കാരവും കഴിഞ്ഞിട്ടും കാണാത്തത് കൊണ്ടാണ് വിളിച്ചത് അപ്പൊ നല്ല പനി. അങ്ങനെ ഭക്ഷണവും മരുന്നൊക്കെ കൊടുത്ത് കിടത്തി.
ഉമ്മയും ഞാനും കൂടെ തന്നെ ഇരുന്നു. വൈകിട്ടായപ്പോൾ കുറച്ച് കുറവുണ്ടായിരുന്നു. എന്നാൽ രാത്രി ആയപ്പോൾ വീണ്ടും പേടി പേടി എന്ന് പറഞ്ഞോണ്ടിരുന്നപ്പോൾ ഉമ്മാന്റെ മടിയിൽ കിടന്നു. ഞങ്ങൾ ഇക്കാ ഉറങ്ങീട്ടും ഉറങ്ങിയിരുന്നില്ല. ഉമ്മാനെ അവിടെന്ന് എണീക്കാനും ഇക്ക വിട്ടില്ല. പിന്നെ ഉണർന്നപ്പോൾ...

എന്റെ കരച്ചിൽ കണ്ടിട്ടാവണം ഉമ്മ എന്നെ ചേർത്ത് പിടിച്ച് ഇരുന്നു .

ഓരോ നെഴ്സും ഡോക്ടറും കടന്നു പോവുമ്പോഴും ഇക്കക്ക് ബോധം വന്നെന്ന് കേൾക്കാൻ വേണ്ടി  എഴുനേറ്റ് നിൽക്കും . പക്ഷെ!......ഒന്നും മിണ്ടാതെ അവർ കടന്നു പോവും . ദിവസങ്ങളിങ്ങനെ കഴിഞു .
മാറി വരുന്ന രാവും പകലും ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്നപോലെ യൊക്കെ തോന്നി.

" ഖൈറ യാരാ ...
കമാല് ...ന്റെ

ഡോക്ടർ പറഞ്ഞു തീരും മുന്പേ ഞാൻ പ്രതീക്ഷയോടെ എഴുനേറ്റ് നടന്നു.

" ബോധം വന്നിട്ടുണ്ട് ഖൈറയെയും ഉമ്മനെയും കാണണം എന്ന് പറഞ്ഞു . കൂടുതൽ സംസാരിപ്പിക്കണ്ട  കേട്ടോ അയാൾക്ക് നല്ല റെസ്റ്റ് ആവശ്യമാണ് .

കേട്ടതും രണ്ട്  ഉമ്മമ്മാരും പ്രതീക്ഷയോടെ എന്റെ കൂടെ വന്നു . ഡോക്ടർ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
രണ്ടാളുടെയും കരഞ്ഞുകലങ്ങിയ കണ്ണുകൾ കണ്ടതുകൊണ്ടാവാം.

ഐ സി യു വിന്റെ ചില്ല് വാതിൽ തുറന്നു ഞങ്ങൾ ഇക്കാന്റെ അടുത്തേക്ക് പോയി.

നേഴ്സ് ഞങ്ങളെ കണ്ടപ്പോൾ സംസാരം ഇപ്പോ കുറക്കുന്നതാണ് നല്ലത് തലവേദന ഉണ്ടാവും സ്റ്റിച് ഉള്ളത് കൊണ്ടെന്നൊക്കെ പറഞ്ഞു പോയി.

ഇക്കാന്റെ കണ്ണുകൾ ഞങ്ങളെ കണ്ടപ്പോഴേക്ക് നിറഞ്ഞിരുന്നു.
രണ്ട് ഉമ്മമാരും ന്റെ കുട്ടിക്കന്താ പറ്റിയതെന്ന് ചോയ്ക്കലും കരയലും. ഞാൻ എന്ത് പറയണം ചോയ്ക്കണം എന്നറിയാതെ ആ കാലിൽ പിടിച്ചു വിതുമ്പി. അന്നാദ്യമായ് എന്റെ ഇക്ക എന്നെ നോക്കി
   
    " എനിക്കൊന്നൂല്ലെടി.
 ങ്ങളൊക്കെ ങ്ങനെ കരയാൻ മാത്രം.

ഇക്ക അത് പറഞ്ഞപ്പോ. എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരങ്ങൾ എന്റെ മനസിലൂടെ കടന്നു പോയി. കല്യാണം കഴിഞ്ഞിട്ട് ആദ്യമാണ് സ്നേഹത്തോടെ ഒരുനോട്ടം കിട്ടുന്നത്. അത് ഇങ്ങനെ ആയിപോയല്ലോ എന്ന വേവലാതി ഉണ്ടെങ്കിലും ഇതായിരുക്കും ഖൈർ ഈ വേദനക്ക് മുമ്പിക്കും റബ്ബ് നന്മ കണക്കാക്കിട്ടുണ്ടാവും.

അങ്ങനെ പതിയെ ഇക്ക മിണ്ടാനും പറയാനും കളിക്കാനും ചിരിക്കാനും തുടങ്ങി.

സർവ്വ ശക്തനായ അല്ലാഹ് ക്ക് തന്നെ സർവ്വ സ്തുതിയും അൽഹംദുലില്ലാഹ്

റൂമിലേക്ക് മാറ്റി. അപ്പോഴേക്കും ഇക്കാക് എന്തോ പറയാനുണ്ടെന്നത് എനിക്കും തോന്നി. എങ്കിലും ഇടക്ക് ഇക്ക കരയുന്നത് പോലെ തോന്നിയപ്പോൾ ചോദിക്കാനും....

" ഹാ, എനിക്ക് പേടിയാവുന്നു. ന്നെ അങ്ങോട്ട് കൊണ്ടൊവല്ലേ...

ഉറക്കിൽ ഉച്ചത്തിൽ പറയുന്ന ഇക്കാന്റെ അടുത്തേക്ക് ഞാനും ഉമ്മയും ഒരുമിച്ച് ഓടി. നെഞ്ചിൽ പതിയെ തൊട്ട് ഉമ്മ പറഞ്ഞു.
     
        " ഒന്നുല്ല മോനെ സാരല്ല.

ന്റെ കുട്ടി ന്തോ പിന്നേം സ്വപ്നം കണ്ടൂന്ന് തോന്നുന്നു. പാവം.

ഉമ്മ തട്ടി കൊടുത്തപ്പോൾ ഇക്ക വീണ്ടും ഉറക്കിലേക്ക് വീണു.

ഞാനും ഉമ്മയും പറയാനുണ്ടെന്ന് പറഞ്ഞതെന്തായിരിക്കും എന്നും എന്ത് സ്വപ്നമാണ് ഇത്രയും പേടിപ്പിക്കുന്നതെന്നും ആലോചിച്ചു കൊണ്ടിരുന്നു.

  " ഉമ്മാ.. വെള്ളം... വെള്ളം

ന്താ മോനെ, ഇങ്ങനെ വിയർക്കുന്നത്  ഇതിപ്പോ എത്രയായി ശരിക്ക് ഉറങ്ങാതെ.. ന്താ ന്റെ മോൻ പറ്റിയത്, ആ നേരത്ത് എണീറ്റ് പള്ളിയിൽ പോയി വല്ലതും കണ്ടു പേടിച്ചോ..

വെള്ളം വാങ്ങി കുടിച് ഇക്ക പറഞ്ഞു.

   " ഇല്ല, മ്മാ  അന്ന് രാത്രി ഇവൾ നല്ല ഉച്ചത്തിൽ ഖുർആൻ ഓതിയിരുന്നു. ദേഷ്യത്തോടെ ആണേലും ഞാനും കേട്ടിരുന്നു. എപ്പോഴോ ഉറങ്ങി പോയി...

ഇക്ക പറയുന്നതും നോക്കി ഞാനും ഉമ്മയും സ്വലാത്ത് കൌണ്ടറിൽ അമർത്തി ഇരുന്നു.

ഞാനും ഇവളും സഞ്ചരിച്ചു കൊണ്ടിരുന്ന കാർ ഏതോ വണ്ടിയിലിടിച്ചു. എനിക്ക് തലക്ക് നന്നായ് അടിയേറ്റു. അവിടെ മുതൽ എന്റെ കൂടെ ആരോ വരുന്നുണ്ടായിരുന്നു അവർക്ക് ചിറകുള്ളത് പോലെ തോന്നി അസാധാരണ കഴിവുകൾ ഉള്ളതുപോലെ തോന്നി ഭീകരരൂപിയെ പോലെ തോന്നി. അന്ന് ആംബുലൻസിൽ ഹോസ്പിറ്റലിൽ കൊണ്ടുപോവുമ്പോഴും ഐ സി യു വിൽ കിടന്നപ്പോഴും ആ രൂപം എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. പേടിച്ചു ഞാൻ ആർത്തു വിളിച്ചു ഉമ്മാനേം ബാപ്പനേം ഇവളേം ഒക്കെ പക്ഷെ...! ആരും വന്നില്ല. എന്റെ കണ്ണുകൾക്ക് നേരെ കണ്ട ഐ സി യു വിലുള്ള കമ്പ്യൂട്ടറിലെ ആടിയും ഉലഞ്ഞും നിന്ന രേഖ നേർ രേഖയായി മാറിയപ്പോൾ കൈമലർത്തി എന്റെ കൂടെ ഉണ്ടായിരുന്ന ഡോക്ടർ ഉം നൈസും എല്ലാം പോയി. ഈ ഭീകര രൂപം എന്റെ കാലിന്റെ അപ്പം വിരൽ നീട്ടി വലിച്ചു. ഹാ സഹികാൻ കഴിയാത്ത വേദന എന്നിൽ കടന്നു പോയി.

ചുറ്റും ആരുമില്ല. എന്നെ ഈ രൂപത്തിൽ നിന്നും ആരും രക്ഷിക്കാൻ വന്നില്ല. കുറച്ച് കഴിഞ്ഞു നേഴ്സ് മാർ വന്നു വെള്ളതുണി മൂടി സ്ട്രചറിൽ കിടത്തി ഐ സി യു വിന് പുറത്തേക്ക് കൊണ്ടുവന്നു. അപ്പോഴും ഞാൻ എന്റെ അരികിലേക്ക് വന്ന ഉമ്മയെയും എന്റെ പെണ്ണിനേയും ചങ്ങായിമാരെയും എല്ലാവരെയും ഉറക്കെ വിളിച്ചു. പക്ഷെ !
എന്റെ ശബ്ദം ആരും കേട്ടില്ല. തൊട്ട് വിളിച്ചിട്ട് എന്റെ കൈകൾ അവർക്ക് മേൽ പതിഞ്ഞില്ല.
കൊണ്ടുവന്നത് പോലെ ഒരാആംബുലൻസിൽ വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോയി. എന്നെ ഇറക്കുമ്പോൾ തന്നെ അപ്പുറം മറ്റൊരു വണ്ടിയിൽ നിന്നും ഇറങ്ങി ഉപ്പ എന്റെ അടുത്തേക്ക് ഓടി വന്നു.  തുരുത്തുരാ ഉമ്മകൾ തന്നു. ഉപ്പയെ മാറ്റി എന്നെ എനിക്കായ് ഒരുക്കി വെച്ച ഡെയിനിങ് ഹാളിലെ കട്ടിലിൽ കിടത്തി.

    " എന്റെ പൊന്നുമോനെ, മോളെ പോലെ മോനും ഈ ബാപ്പയെയും ഉമ്മയെയും വിട്ട് പോകാണോ, സ്നേഹിച്ച് കൊതിതീർന്നിലേടോ മുത്തെ ഞങ്ങൾക്ക്.

ഉപ്പാന്റെ ആവലാതികേട്ട് ഞാൻ ഉപ്പാ എന്ന് നീട്ടി വിളിച്ചു.  രണ്ട് മക്കളെയും നഷ്ടപെട്ട ഹൃദയം തകർന്ന ഉപ്പ എന്റെ വിളികൾ കേൾക്കുന്നതിനെ തൊട്ട് അശക്തമായിരുന്നു.

എന്നെ കാണാൻ വേണ്ടി മാത്രം ഓടി വന്നതാണ് ഉപ്പ. ഞങ്ങൾക്ക് വേണ്ടി മാത്രം പ്രവാസം സ്വന്തമാക്കിയ പൊന്നുപ്പ. പക്ഷെ! ഉപ്പാ എന്ന വിളിപോലും കേൾക്കാൻ പറ്റാതെ വിഷമിക്കുകയാണാപാവം.

മറു തലക്കൽ എന്നെ നൊന്ത് പ്രസവിച്ച ഉമ്മയുണ്ട്. എന്നെ മാത്രം പ്രതീക്ഷിച്ചു ഒരിക്കൽ ഞാൻ നല്ലൊരു ഭർത്താവാകുന്നതിനെ സ്വപ്നം കണ്ടു കഴിഞ്ഞ എന്റെ പെണ്ണുമുണ്ട്.  സ്വന്തം മകളുടെ ജീവിതം ചോദ്യചിന്നമായ വേദനക്കൂടി പേറി അവളുടെ ഉമ്മയും ഉപ്പയും അതും ഉണ്ട്.

യാ റബ്ബേ... എനിക്കൊരിക്കൽ കൂടി ഒരവസരം തന്നാൽ ഞാൻ നല്ലൊരു മകനാവാം ഭർത്താവാവാം...

ആര് കേൾക്കാൻ....

വൈകിക്കണ്ട മയ്യത്ത് കുളിപ്പിക്കാം.
അൻവറും ഡോക്ടറുമാണ്.

എത്ര പെട്ടന്നാണ് എന്റെ പേര് മാറ്റിയത്. 

എന്റെ സമ്മതമില്ലാതെ എന്നെ ആരൊക്കെയോ കുളിപ്പിക്കാൻ കൊണ്ട് പോയി.
ഓരോ കൈകൾ എന്റെ മേൽ പതിയുമ്പോഴും വല്ലാത്ത വേദന. അവരുടെ കൈകൾ നേർത്ത തുണികളിൽ പൊതിഞ്ഞു വെങ്കിലും എന്റെ വേദന എനിക്ക് അപ്പോൾ സഹിക്കാൻ പറ്റുന്നതിക്കും അപ്പുറമായിരുന്നപോലെ തോന്നി. ചലനമറ്റ ശരീരത്തിനോ ജീവൻ ബാക്കിയുള്ള ഹൃദയത്തിനാണോ വേദന എന്ന് മാത്രം വ്യക്തമല്ല.

പിന്നീടൊക്കെ പെട്ടന്നായിരുന്നു. ആരൊക്കെയോ പുതിയ തുണിയിൽ പൊതിഞ്ഞു. വീടും വീട്ടുകാരും കുടുംബവും കൂട്ടുകാരോടും അവസാന കാഴ്ച കഴിഞ്ഞു. ഞാൻ നിസ്കരിക്കാൻ മടികാണിച്ച നാളുകൾ കടന്നുപോയി നാളെ നാളെ എന്ന് പറഞ്ഞു നീട്ടി വെച്ച് ഇന്ന് എന്റെമേൽ ആരൊക്കെയോ നിസ്കരിച്ചു കണ്ടവരും കാണാത്തവരും പഠിപ്പിച്ചവരും പാടമായവരും  എല്ലാം...

എന്റെയും അവളുടെയും ഉപ്പമാരും ഉസ്താദ് മാരും കൂട്ടുകാരും കുടുംബക്കാരും ചേർന്ന് എന്റെ സ്വന്തമായ വീട്ടിലേക് കൊണ്ട് നടന്നു.
രണ്ടാലിറങ്ങി എന്നെ അതിലേക്ക് വാങ്ങി കിടത്തി അവർ കയറി പോന്നു. എന്തൊരു ചെറിയ റൂമാണിത്  അപ്പോഴേന്റെ വലിയ റൂമും സൗകര്യങ്ങളും എന്റെ കണ്ണിലൊന്ന് ഒളിമിന്നി.
എനിക്ക് മേൽ ഓരോരുത്തരും വാതിലടക്കുന്നപോലെ മണ്ണുകൾ വാരിയിട്ടു.

ഉപ്പാന്റെ തേങ്ങൽ മറ്റു ശബ്ദങ്ങൾ നിന്നപ്പോഴും നന്നായ് കേൾക്കാൻ കഴിയുന്നുണ്ട്. എല്ലാവരും പോയിട്ടും എന്റെ ഖബറിന് മുകളിൽ വെച്ച മൈലാഞ്ചി ചെടികൾക്ക് തൊട്ട് തഴുകാൻ ഉപ്പ അവിടെ നിൽക്കുകയാണെന്ന് തോന്നി.

" ഹാ, മോനെ... ന്റെ മോനെ...

ഉപ്പാന്റെ ഉച്ചത്തിലുള്ള വിളി എന്നെ...

     *തുടരും*
*✍️Mihras Koduvally*
    *الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*

▪▪▪▪▪▪▪▪▪▪▪
       *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*

       *വിതുമ്പുന്ന സ്നേഹം... 🌼*
    *ഭാഗം : നാല്*
http://mihraskoduvally123.blogspot.com/2021/09/blog-post_5.html
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

            ഉപ്പാന്റെ ഉച്ചത്തിലുള്ള വിളി എന്നെ വല്ലാതെ നൊമ്പരത്തിലാഴ്ത്തി

" ഹാ,,,

പെട്ടന്നായിരുന്നു എന്റെ തലക്കടിയേറ്റത് ഞാൻ രണ്ടായി പിളർന്ന പോലെ,
പാതിമാത്രം തുറന്ന കണ്ണുകളിൽ കറുത്തിരുണ്ട മുൻപ് ഞാൻ കണ്ടതിലും ഭയാനകത തോന്നുന്ന ഭീകര രൂപീകളെ കാണാം അവരുടെ കയ്യിലുള്ള ഇരുമ്പു തണ്ട് കൊണ്ട് അവർ എന്റെ തലക്ക് ആഞ്ഞടിക്കുകയാണ്. അടിക്കുന്നത് തലക്കാണേലും എന്റെ ശരീരമാസകലം രണ്ടായി പിളർന്നു വീണ്ടും ഒന്നിക്കുണ്ട്

من ربك؟...
ഉത്തരം ഉള്ളിലെവിടെയോ ഉണ്ടെങ്കിലും എന്റെ ന്നാവിൽ നിന്നും അത് പുറത്ത് വന്നില്ല.
അവർ ആവർത്തിച്ചു വീണ്ടും ചോദിക്കുന്നുണ്ട്
 من ربك؟...
وما دينك...

ഉത്തരമില്ലാത്ത എന്നിലേക്ക് വീണ്ടും അടിയായിരുന്നു.

പെട്ടന്ന് ഞാൻ കണ്ണു തുറന്നപ്പോൾ ഉമ്മാന്റെ മടിയിലാണ്. എനിക്ക് അത്ഭുതം തോന്നി.
അപ്പൊ ഞാൻ കിനാവ് കണ്ടതാണോ...?

ഞാൻ എന്നെ തന്നെ മെല്ലെ നുള്ളി നോക്കി. അതെ ഞാൻ മരിച്ചിട്ടില്ല.

മേലാകെ വിയർത്തു കുളിച്ചിട്ടുണ്ട് സ്വപ്നത്തിന്റെ അഗാധമായിരിക്കാം.

ഉമ്മാനെ ഉണർത്താതെ ഞാൻ മെല്ലെ എഴുനേറ്റു സമയമൊന്നും നോക്കിയില്ല. പള്ളിയിലേക്ക് നടന്നു.
ചിന്ത മുഴുവൻ ഞാൻ ഒറ്റപ്പെട്ടുപോയ ആ ഖബറിനെ കുറിച്ചായിരുന്നു. ആ ചോദ്യങ്ങൾ....
യാ റബ്ബേ... എന്തൊക്കെയാണ് ഞാൻ ദിനം പ്രതി ചെയ്ത് കൊണ്ടിരിക്കുന്നത് ആരാണെനിക്ക് തുണ.

മനസ്സാകെ ചിഹ്നംഭിന്നമാണ്...

വേഗത്തിൽ നടന്ന് പള്ളിയിൽ കയറി മൊയ്‌ലാര് എണീച്ചിട്ടേ ള്ളു.

" ഹാ,,, ന്താ മോനെ ത്ര നേരത്തെ... ഞാൻ ഇപ്പൊ വരാട്ടോ...

അതും പറഞ്ഞു മൂപ്പര് റൂമിലേക്ക് പോയി. ഞാൻ വുളു എടുത്ത് നിസ്കരിച്ചു.

അല്ലാഹു അക്ബർ ചൊല്ലി കൈകെട്ടിയപ്പോഴും ഇരുമ്പ് തണ്ടാണ് കണ്ണിൽ തെളിഞ്ഞത് അറിയാതെ ഞാൻ പൊട്ടികരഞ്ഞു പോയി.  പള്ളിയാണെന്ന് പോലും അപ്പോൾ എന്റെ ചിന്തയിൽ വന്നില്ല.

ഉസ്താദ് കരയുന്ന ശബ്ദം കെട്ടിട്ടാണ് വന്നെതെന്ന് തോന്നുന്നു ഷിർട്ടിന്റെ ബട്ടൺ ഇട്ടോണ്ട് എന്റെ അടുത്തായി വന്ന് നിന്നു. ഞാൻ സലാം വീട്ടിയതും

    " എന്താ മോനെ, കരയുന്നത്. ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ. ഇവിടെ അടുത്തുള്ള ആളാണോ?

എനിക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. ഉസ്താദ് നെ കെട്ടിപ്പിടിച് ഞാൻ കരഞ്ഞു.

    " ഉസ്താദെ, ഞാൻ നന്നാവാൻ വേണ്ടി ഒന്ന് ദുആ ചെയ്യോ? എനിക്ക് പേടിയാവുന്നു. ഞാൻ മരിച്ചു പോയാൽ മുന്കർ നാക്കീർ (അ)വരുമ്പോൾ എനിക്ക്...

" അല്ലാഹ്, ന്താ കുട്ടിയെ പറയുന്നത്. എത്ര വല്യ തെറ്റ് ചെയ്താലും അല്ലാഹു സുബ്ഹാന ഉവ്വതആല അവന്റെ പാപികളായ പാവങ്ങളായ അടിമകൾക്ക് പൊറുത്തു തരും. ന്റെ കുട്ടി ആത്മാർത്ഥമായി ഓനോട്‌ ഒന്ന് പറഞ്ഞു നോക്കി. ഉസ്താദ് എപ്പോഴും പറയും (ദുആ ചെയ്യും )ഓരോരുരുത്തർക്ക് വേണ്ടിയും.

എല്ലാ വെഷമങ്ങളും സന്തോഷങ്ങളും അവനിൽനിന്നാണെടോ...

" ഉസ്താദെ,ഞാൻ മരിക്കുന്നതും ഖബറുമൊക്കെ സ്വപ്നം കണ്ടു. എനിക്ക് പേടിയാവുന്നു. എനിക്ക് നന്നാവണം.

" അൽഹംദുലില്ലാഹ്, ഒക്കെ ശരിയാവുമെടോ. റബീഹ് അല്ലെ വരാൻ പോകുന്നുന്നത്. അത് തന്നെ മുൻനിർത്തി നമുക്ക് ചോദിക്കാം. നല്ലോണം ഖൽബ് ന്ന് പശ്ചാത്തപിച്ചോ. സ്വലാത്ത് മുറുകെ പിടിച്ചോ....
ഞ്ഞി കേട്ട്ക്ണോടോ, ചേലെ പൊട്ടൻമാരൊക്കെ ചോയ്ക്കും അല്ലാഹു വും മലക്കുകളൊക്കെ സ്വലാത്ത് ചൊല്ലുന്നില്ലേ പിന്നെ ഞമ്മളെന്തിനാ സ്വലാത്ത് ചൊല്ലുന്നെന്ന്, ന്താ പറയാ ഐറ്റിങ്ങളെ പറഞ്ഞിട്ടും കാര്യല്ല. അനക്കറിയോ
   
     ഇമാം റാസി (റ) വിശദീകരിച്ചിട്ടുണ്ട് : അല്ലാഹുﷻവും മലക്കുകളും നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുന്നുണ്ടെങ്കിൽ നമ്മുടെ സ്വലാത്തിന് ആവശ്യമുണ്ടോ? നാം  പറയുന്നു: നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുന്നത് നബിﷺക്കത് ആവശ്യമായത് കൊണ്ടല്ല. അങ്ങനെയാണെങ്കിൽ അല്ലാഹു ﷻ സ്വലാത്ത് ചൊല്ലുന്നതോടുകൂടെ മലക്കുകളുടെ സ്വലാത്തും ആവശ്യമില്ലല്ലോ. നബിﷺയുടെ മഹത്വം പ്രകടിപ്പിക്കുക എന്നതു മാത്രമാണ് ഉദ്ദേശം. അല്ലാഹു ﷻ അവനെ സ്മരിക്കൽ നമ്മുടെ മേൽ നിർബന്ധമാക്കിയത് അവന് അത് ആവശ്യമായത് കൊണ്ടല്ല. നമ്മുടെ ഭാഗത്ത് നിന്നും അവന്റെ മഹത്വം പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ്. അവൻ അതിന് പകരം നമുക്ക് പ്രതിഫലം നൽകി നമ്മോട് ദയാവായ്പ് പ്രകടിപ്പിക്കുകയാണ്. അത് കൊണ്ടാണ് നബി ﷺ പറഞ്ഞത്: "ഒരാൾ എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു ﷻ അവന്റെ മേൽ പത്ത് സ്വലാത്ത് ചൊല്ലും"
 
. ഉസ്താദ് ന്റെ മറുപടി എനിക്ക് സന്തോഷം പകർന്നു.
ആളുകൾ വാരാൻ തുടങ്ങി സുബ്ഹി ബാങ്ക് കൊടുത്തു. പണക്കാരനും പാവപ്പെട്ടവനുമില്ലാതെ ഓരോരുത്തരുടെ കാൽചുവട്ടിൽ ഓരോരുത്തർ സ്വഫ് കളായി നിന്ന് നിസ്കരിച്ചു.

എത്ര മഹത്കരമാണ് നമ്മുടെ മതം. വലിയവനും ചെറിയവനും കറുത്തവനും വെളുത്തവനുമല്ല. മനുഷ്യരാണ് എന്ന്  ഇബാദത്തുകളിൽ പോലും തെളിയിച്ച ഇസ്‌ലാം.

നിസ്കാരം കഴിഞ്ഞു ഉസ്താദ് നോടും കൂട്ടുകാരോടും സംസാരിച്ചു പുറത്തേക്കിറങ്ങി നടന്നു. വീട്ടിലേക്കുള്ള കാൽച്ചുവടുകൾ മുന്നേറുന്നുണ്ടെങ്കിലും ഖബറിലേക്ക് അടുത്ത് വരുന്ന ആയുസിന്റെ ചെറുപ്പമായിരുന്നു മനസ് നിറയെ... ആ രൂപങ്ങൾ ചോദ്യങ്ങൾ....

പിന്നെ ഒന്നും എനിക്ക് ഓർമയില്ല. ആ ചിന്തയിൽ അശ്രദ്ധമായി നടക്കുമ്പോഴാണ് വണ്ടി ഇടിച്ചത്. അപ്പൊ ഉമ്മാനേം നിന്നേം കാണണം സംസാരിക്കണം എന്ന് തോന്നി. അതാ ആ വെപ്രാളത്തിൽ അൻവറിനോട് പറഞ്ഞത്....

" സാരല്ല മോനെ, ഒക്കെ അല്ലാഹുവിന്റെ കലാഹ് . ന്റെ മോനെ ഞങ്ങക്ക് റബ്ബ് തിരിച്ചു തന്നല്ലോ. നിനക്ക് നന്നാവാനും അവസരം തന്നു.

" ഉമ്മ, ഖൈറ, ങ്ങളൊക്കെ ന്നോട് പൊരുത്തപ്പെടുമോ...

" യാ അല്ലാഹ്, ന്താ ഇക്കാ പറയുന്നത്.

" മോനെ, ഞങ്ങക്ക് നിന്നോട് ഒരു വെറുപ്പും ദേഷ്യവുമില്ല. പിന്നെ ഖൈറ. നിന്റെ കളികണ്ടിട്ട് കൊറേ ഞാനൊളോട് പറഞ്ഞിട്ടുണ്ട് പൊയ്ക്കോളാൻ. പക്ഷെ! നീ നന്നാവും എന്ന് അവൾക്കുറപ്പുണ്ടായിരുന്നു എന്നെക്കാൾ.

ഞങ്ങൾക്ക് മുമ്പിൽ വാക്കുകളില്ലാതെ ഇക്ക തേങ്ങുകയായിരുന്നു. അറിയാവുന്ന അല്പവാക്കുകളിൽ ഞങ്ങൾ ആശ്വസിപ്പിച്ചു.

വേദനകളുണ്ടായെങ്കിലും ആഗ്രഹം പോലെ ജീവിതം തിരിച്ചു തന്ന നാഥൻ തന്നെ സർവ്വ സ്തുതിയും അൽഹംദുലില്ലാഹ്.

കയ്യിലുണ്ടായിരുന്ന സ്വലാത്ത് കൗണ്ടറിൽ ഒന്ന് നോക്കി വീണ്ടും അധരം ചലിപ്പിച്ചു മധുരധ്വനികളിലൂടെ

*اللهم صل على سيدنا محمد وعلى آله وصحبه وسلم*
       *തുടരും.*
   *✍️Mihras Koduvally*

    *الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
      *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*

       *വിതുമ്പുന്ന സ്നേഹം... 🌼*
    *ഭാഗം : അഞ്ച്*
http://mihraskoduvally123.blogspot.com/2021/09/blog-post_5.html
*✿═══════════════✿*

*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs


       ദിവസങ്ങൾ ഈ നാല് ഹോസ്പിറ്റൽ മുറിയുടെ ചുവരുകൾ ക്കുള്ളിലായിരുന്നാലും ഇക്കാക് ഇപ്പോൾ വലിയ മാറ്റമാണ്. ഒരു സ്വപ്നം ഒരുപാട് തിരിച്ചറിവുകൾ നൽകിയിരിക്കുന്നു. ഞങ്ങളെക്കാൾ നേരത്തെ എഴുനേൽക്കാനും നിസ്കരിക്കാനും തുടങ്ങി.

ഇന്ന് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു പോവുകയാണ് പുതിയൊരു ഇക്കാനെയും കൊണ്ട് സന്തോഷത്തോടെ പുതിയ സന്തോഷങ്ങൾക്ക് വേണ്ടി നാഥനോട് തേടി കൊണ്ട്.

" ഹാ, എല്ലാവരും റെഡി ആയില്ലെ ഇവിടെത്തെ സുഖവാസം കഴിഞ്ഞു ഇനി ബാക്കി വീട്ടിൽ പോയിട്ട് ആവാം.

" ഹാ, രണ്ടാലുണ്ടല്ലോടോ, അൻവറെ ഡോക്ടറെ... ന്തെല്ലാ...
" നല്ലെന്നെ മുത്യ....

" തിടുക്കമായെടോ വീട്ടിൽ പോവാൻ കൊറേ ആയില്ലെ ഇതിനുള്ളിൽ...

" ഹാ, പോവാം വല്ലാണ്ട് ഇയ്യ് ഞങ്ങളൊക്കെ പേടിപ്പിച്ചു. Dr പറഞ്ഞു. തലക്ക് അടിയേറ്റതോണ്ട് ചിലപ്പോ നിനക്ക് ബോധം വന്നാൽ ഓർമ ഉണ്ടാവില്ല എന്നൊക്കെ ഞാനാകെ അത് കേട്ടപ്പോ, എന്താ പറയാ ന്ന് അറിയാത്ത പോലെയായി നിന്റെ കെട്ടിയോളോട് പോലും പറഞ്ഞില്ല ഏതായാലും ബോധം വരട്ടെ എന്നിട്ട് എന്തേലും ചെയ്യാ വിചാരിച്ചു.

" ഹേയ്, പടച്ചോൻ ന്നെ അങ്ങനെ വേഗം ഓർമ ഒന്നും പോക്കുലേടോ ഇതാ ഞാൻ തിരിച്ചറിയാൻ വൈകിയ രണ്ട് കരങ്ങൾ എനിക്ക് നേരം പോലും കണക്കാകാതെ ഉടയതമ്പുരാനോട് പറയുന്നില്ലേ, പിന്നെ എങ്ങനെയാ...

അല്ലാഹ് ഇങ്ങനെല്ലോ ഉണ്ടായിരുന്നോ ഏതായാലും ഡോക്ടർ എന്നോട് പറയാതിരുന്നത് നന്നായി ആകെ തളർന്നു പോയേനെ, സംസാരം നിർത്തി അങ്ങനെ ഇവിടുത്തെ വസതി അവസാനിപ്പിച്ചു വീട്ടിലേക്ക് ഞങ്ങളുടെ യാത്ര തിരിച്ചു.

 " അസ്തമിച്ച പുലരികളെല്ലാം മിഥ്യയായിരുന്നു.
          ഇനി ഉദിക്കാൻ ഇരിക്കുന്നത് മാത്രമാണ് സത്യം
അത് മാത്രമാണ് ഞങ്ങളുടേത് ഞങ്ങൾക്കായ് പടക്കപെട്ടത് "...

" എടി പെണ്ണെ,

ആ വിളിയിൽ ഒരുപാടർത്ഥങ്ങള് ഉള്ളതായി എനിക്ക് തോന്നി. ഇവിളികൾ മുന്ബെനിക്ക് അപരിചിതമായിരുന്നുവല്ലോ, അത്കൊണ്ട് കൂടി യായിരിക്കാം ആ തോന്നൽ.
മറുപടിക്ക് പകരം അടുത്ത് പോയി നിന്നു ഞാൻ...

" പേടിക്കേണ്ടടോ, ഞാൻ വഴക്ക് പറിയില്ല അടിക്കില്ല.

ഞാനൊന്ന് ചിരിച്ചു

" ഹാ, സത്യം.

പിന്നെ, എവിടെയോ ഇനിയും ഒരുപേടി ഒളിഞ്ഞു കിടക്കുന്നുണ്ട് ആകെ ഒരസ്വസ്ഥത. എന്താ ചെയ്യാ...

" പേടി ഒന്നും വേണ്ട. ഇത്‌ ദുനിയാവ് അല്ലെ, ചിലപ്പോ നാം വഴിവിട്ട് സഞ്ചരിച്ചു പോവും. ആ വഴികേട് തിരുത്തിയാൽ എല്ലാം ശരിയാവും. ജീവിതം അല്ലെ മാറും മറിയും മാറണം...

" ഉം.

" ആദ്യം, അല്ലാഹുവിനോട് നന്ദി പറയുക. മരണത്തിൽ നിന്ന് തിരിച്ചു വന്നതല്ലെ. അപ്പോൾ അവന്റെ ഔദാര്യം എത്രയാണ്. മനുഷ്യരേക്കാൾ വിവേകമുള്ളവരാണ് മറ്റു ജന്തുക്കൾ അവർ എപ്പോഴും നാഥനെ ഓർക്കും അവൻ നൽകിയ നിഹ്മതുക്കളെ ഓർക്കും. ശുക്ർ ചെയ്യുന്ന പുഴുവിനെ പറ്റി കെട്ടിട്ടില്ലേ,

" പുഴു? നീ എന്താ...

" ഹാ, അങ്ങനെ ഒന്നുണ്ട്.
     സ്വദഖത്തിബ്നു യസാറ് (റ) ഉദ്ധരിക്കുന്നുണ്ട്.ദാവൂദ് നബി (അ) മിഹ്റാബിൽ ഇരിക്കുന്ന സമയത്ത് ഒരു പുഴു ഇഴഞ്ഞു പോകുന്നത് കണ്ടു. മഹാനവർകൾ ആ  പുഴുവിലേക്ക് നോക്കുകയും, അതിൽ റബ്ബിന്റെ സൃഷ്ടി വൈഭവത്തെക്കുറിച്ച് ചിന്തിക്കുകയും അൽഭുതപ്പെടുകയും ചെയ്തു. മഹാനവർകൾ പറഞ്ഞു: "അല്ലാഹു ﷻ ഈ പുഴുവിനെ കൊണ്ട് എന്താണ് ഉദ്ദേശിച്ചിട്ടുണ്ടാവുക..?!

 ആ സമയത്ത് അല്ലാഹു ﷻ ആ പുഴുവിനെക്കൊണ്ട് സംസാരിപ്പിച്ചു: "ദാവൂദ് നബിയേ! എന്റെ ആത്മാവ് ആരുടെ നിയന്ത്രണത്തിലാണോ അവൻ തന്നെ സത്യം തീർച്ചയായും നിങ്ങൾക്ക് അല്ലാഹു ﷻ ചെയ്ത് തന്ന അനുഗ്രഹങ്ങൾക്ക് നിങ്ങൾ ശുക്റ് ചെയ്യുന്നതിനേക്കാൾ കൂടുതൽ ഞാൻ എനിക്ക് അല്ലാഹു ﷻ ചെയ്ത് തന്ന അനുഗ്രഹങ്ങൾക്ക്  ശുക്റ് ചെയ്യുന്നുണ്ട്.
  ആപ്പോൾ നോക്കി. ഞമ്മളെ ഒക്കെ ഒരവസ്ഥ ആ പുഴുവിനുള്ള വിവേകം പോലും മനുഷ്യരായ നമുക്കില്ല.

എന്റെ വാക്കുകൾ ഒരു ചെറിയ കുട്ടിയെ പോലെ എന്റെ ഇക്ക കേട്ടിരുന്നു.

ഇക്കാനെ സമാധാനിപ്പിക്കാനും അല്ലാഹുവിന്റെ ഔദാര്യം എത്രയെന്ന് അറിയിക്കാനും യാസീൻ വരെ ഫുൾ ഓതേണ്ടി വന്നു. എന്നാലും ഈ നിർജീവമായി കിടന്ന ഭൂമി മനുഷ്യൻ എല്ലാ തരത്തിലും പാകമാക്കി ഭക്ഷണം വെള്ളവും വായുവും നൽകി ഇത്ര ഭംഗിയുള്ളതാക്കിയ നാഥൻ എത്ര നല്ല ഒരു വിവസ്ഥയാണ് നമുക്ക് സമ്മാനിച്ചത്.

" മക്കളെ വരീ, ഭക്ഷണം കഴിക്കാം എന്നിട്ട് ബാക്കി പറയാം.

ഹാ, ഉമ്മയാണ്
പിന്നെ ഞങ്ങൾ മൂന്ന് പേരും ഭക്ഷണം കഴിച്ചു. ഞാൻ ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഇക്കാന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കുന്നത്. കല്യാണം കഴിഞ്ഞു കുറച്ച് നാൾ ഉപ്പ ഇവിടെ ഉണ്ടാവുമ്പോൾ ഉപ്പാനെ പേടിച്ചു ഇക്ക കൂടെ ഇരിക്കുമായൊരുന്നു. പക്ഷെ! അന്നൊക്കെ പേടിയായിരുന്നു. ഇന്നിപ്പോ വല്ലാത്ത എന്താ... പറയാന്ന് അറിയില്ല അത്രയും സന്തോഷമുണ്ട്. എനിക്കും ഉമ്മക്കും ഉമ്മാന്റെ മുഖം കണ്ടാൽ അറിയാം ഇത്രയും സന്തോഷത്തിൽ ഞാൻ കണ്ടിട്ടില്ല ആ പാവത്തിനെ ഇവിടെ വന്നതിന് ശേഷം.

കഴിക്കുന്ന ഭക്ഷണത്തേക്കാൾ സ്വാദാണ് ഇന്ന് മനമിൽ വിരിയുന്ന മധുരപയാസത്തിന് ജീവിതവും ജീവനും തിരികെ ലഭിച്ചു. ചോദ്യ ചിഹ്നമാണെന്ന് തോന്നിയ ജീവിതം തിരികെ ലഭിച്ചു.

വയറും നിറച്ചു മനസും നിറഞ്ഞു ഓരോ കഥകൾ പറഞ്ഞു ഞങ്ങളിരുന്നു.

" മക്കളെ, കൊറേ നാളുകൾ എങ്ങനയോ ആയിരുന്നു. ഇന്ന് നമുക്ക് എല്ലാർക്കും ഒരു മൗലിദ് ഒക്കെ ഓതിയാലോ...

" ആയ്കോട്ടെ ഉമ്മാ. ഇന്ന് ഞമ്മക്കന്നെ ഓതാ...

ഇതൊരു തുടക്കമാണ് ജീവിതം സുന്ദരമാക്കാനുള്ള തുടക്കം അതൊരു മധുരം കൊണ്ടാവട്ടെ റബീഹ് മുന്നിൽ വന്ന് നിൽക്കുകയല്ലെ, സഫറിന്റെ നോട്ടം വസന്തം വരവായതിലല്ലെ,

         *തുടരും*
*✍️Mihras Koduvally*
   *الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
      *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

*✿═══════════════✿*

       *വിതുമ്പുന്ന സ്നേഹം... 🌼*
    *ഭാഗം : ആറ്*
http://mihraskoduvally123.blogspot.com/2021/09/blog-post_5.html
*✿═══════════════✿*
   
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

            يَا سَيِّدَ السَّادَاتِ جِئْتُكَ قَاصِدًا

اَرْجُو حِمَاكَ فَلَا تُخَيِّبْ مَقْصَدِ

മനോഹാരിത ഈ വരികളിൽ തിളങ്ങി നിൽക്കുന്നു ഞങ്ങൾ വീണ്ടും വീണ്ടും ഈ വരികൾ ആവർത്തിച്ചു എത്ര സുന്ദരമാണിത്.

" ഈ വരികൾ കേൾക്കാൻ എത്ര മധുരിതമാണ്

" അതെ ഇക്കാ, അല്ലാഹുവിന്റെ ഹബീബിലേക്ക് ﷺപാപികളായ പാവങ്ങളായ നമുക്ക് ഏറെ ഇഷ്ടപ്പെടുന്ന....

*"നേതാക്കന്മാരുടെ നേതാവായ അങ്ങയെ ﷺഉദ്ദേശിച്ചു കൊണ്ട് ഞാൻ വന്നിരിക്കുകയാണ്. അങ്ങയുടെ ﷺസംരക്ഷണം ഞാൻ ആഗ്രഹിക്കുന്നു. എന്റെ ലക്ഷ്യം നേടുന്നതിൽ അങ്ങന്നെ നിരാശപ്പെടുത്തരുത്...*

ഇല്ല ആ കരങ്ങൾ ഒരിക്കലും നമ്മെ തട്ടി തിരിക്കുകയില്ല. ഈ മാസത്തിന്റെ പവിത്രത നമ്മെ കാത്ത് രക്ഷിക്കും രക്ഷിക്കട്ടെ...

വരികളുടെ ഈണവും മനസിന്റെ താളവും ഒരേ ദിശയിലേക്ക് പറഞ്ഞയിച്ചു കൊണ്ട് ഞങ്ങൾ മദീനത് പാറി നടക്കാൻ ആഗ്രഹം പൂണ്ടു മദ്ഹ് ഉം മൗലിദ് ഉം ഈ രാത്രിയെ അത്രമേൽ സുന്ദരമാക്കി തീർത്തിരിക്കുന്നു.

നേരം ഏറെ വൈകിയതുപോലും ഈ വേളയിൽ തിരിച്ചറിയാൻ ആയില്ല. എല്ലാം കഴിഞ്ഞു ഭക്ഷണം കഴിച്ച് ആ മദീനയുടെ ആഗ്രഹങ്ങൾ ഖൽബിൽ അലതല്ലി മെല്ലെ കിടന്നു. ആ ഓർമകൾ എത്ര സുന്ദരമാണ്.

ഉറക്കിലേക്ക് മെല്ലെ ഞങ്ങൾ വഴുതി വീണു...
സംസാരം മൊത്തം ഇന്ന് മൻഖൂസ് മൗലിദ് ആയിരുന്നു. റബീഹ് ന്റെ മുന്നൊരുക്കങ്ങളായിരുന്നു.

നല്ല ഒരുപാട് ചൂടോ ഒരുപാട് തണുപ്പോ ഇല്ലാത്ത നല്ല കാലാവസ്ഥ. ഞാൻ ഇടുങ്ങിയ വഴിയിലൂടെ നടക്കുകയാണ് കൂടെ ആരൂമുള്ളതായി കാണുന്നില്ല. നല്ല പച്ചിലകൾ വലയം ചെയ്ത ചെറിയ വേലികൾ രണ്ട് സൈഡിലുമുണ്ട്. ഞാൻ ആ ഇടുങ്ങിയ വഴിയിലൂടെ മെല്ലെ മെല്ലെ ചുറ്റും നോക്കി നടന്നു. അപ്പോൾ അതിന്റെ മറുവശം ഒരുപാട് മുത്തഅല്ലിമുകൾ ഉള്ളതായി കണ്ടു. തൂ വെള്ള വസ്ത്രവും സുറുമയിട്ട കണ്ണുകളും. ആ നോട്ടം ഞാൻ പെട്ടന്ന് തിരിച്ചു വെങ്കിലും ആ മുഖങ്ങൾ വല്ലാത്ത പ്രകാശം പൂണ്ടത് തന്നെയായിരുന്നു. മറുവശത്തുകൂടി എനിക്ക് നേരെ ഒരാൾ വന്നു. മുടികൾ നീട്ടിയ ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല അത്രയും നിറവും സുഗന്ധവും ഗാഭീര്യവുമുള്ള ഒരാൾ മധ്യവയസ്സ് തോന്നിക്കുന്ന ഒരാൾ. അവർ എനിക്ക് നേരെ വന്ന്.

   " സ്ത്രീകൾ അതിലെ പോയാൽ മതി.

എന്നും പറഞ്ഞു ഒരു പുഞ്ചിരി നൽകി നടന്നകന്നു. ചൂണ്ടി കാണിച്ച വഴിയിലൂടെ ഞാൻ നടന്നു. കുറച്ച് നടന്നപ്പോൾ നിറഞ്ഞു കവിഴുന്ന ഒരു കിണർ കണ്ടു. നല്ല തെളിഞ്ഞ വെള്ളം അതിന് ഒരു വശത്തു രണ്ട് സ്ത്രീകൾ ഇരിക്കുന്നുണ്ട്.

    അത്ഭുതം എന്റെ കണ്ണുകൾ
അത്ഭുതം എന്റെ ഹൃദയം
ആ തരുണി മണികളുടെ മുഖഗാഭീര്യ മ് കണ്ട് പേടിച്ചു പോയി. ഇത്തരം സ്ത്രീകളെ ഞാൻ ഇത്‌ വരെ കണ്ടിട്ടില്ല. അവരെനിക്ക് നേരെ ഒരു ഭംഗിയുള്ള പാത്രത്തിൽ വെള്ളം തന്നു. ഞാൻ അതും വാങ്ങി തിരികെ നടന്നു...

🎼🎤
    " الله يا رحمان الله يا سبحان.....الله
 يا رحمان الله يا سبحان   الله

അലാറം കേട്ട് ഞാൻ ഉണരുന്നതിന് മുന്പേ ഇക്ക ഉണർന്നിട്ടുണ്ട്. നിസ്കാരത്തിലാണ്...

എന്നാലും ആ ക്കണ്ട സ്വപ്നം എന്തായിരിക്കും അതിന്റെ അർത്ഥം ആരോടാ ചോദിക്കാ...
എഴുനേറ്റ് എല്ലാം പതിവിലും വേഗത്തിൽ കയിച്ചു. നിസ്കാരം കഴിഞ്ഞു.കുറച്ച് ഓതി. വെളിച്ചം ജനലിലൂടെ എന്റെ കവിളിൽ തട്ടിയപ്പോൾ മെല്ലെ എഴുനേറ്റ് ഉമ്മാന്റെടുത്തേക്ക് പോയി. സ്വപ്നം പറഞ്ഞു.

" എന്തേലും നല്ലതായിരിക്കും മോളെ തെളിഞ്ഞ വെള്ളൊക്കല്ലേ, നിക്കി ഈ സ്വപ്നവ്യാഖ്യാനമൊന്നും അറീല.

ഇക്കാന്റെ മറുപടിയും അത് തന്നെ,

യുട്ടൂബിലും ഗൂഗിൾ ലൊക്കെ കൊറേ അടിച്ചു കൃത്യമായി മറുപടി തരുന്ന ഒരു വ്യാഖ്യാതാവിനെയും എന്റെ ശ്രദ്ധയിൽ പെട്ടില്ല.

അല്ലാഹു വ റസൂലുഹു ﷺഅഹ്‌ലം

ഖൈറിന് വേണ്ടി ദുആ ചെയ്ത് കൊണ്ട് ആ വിഷയം വിട്ടു.

ഞാനും ഉമ്മയും പിന്നെ അടുക്കള പണികളിൽ....

    " വ്ടെ ആരുല്ലേ...

" ഹാ ഇതാര് അയ്സുമ്മു ഓ... കൊറേ ആയല്ലോ കണ്ടിട്ട്.
ഉമ്മ മറുപടി കൊടുത്തു അടുത്ത വീട്ടിലെ ഇത്തയാണ്

"ങ്ങള് ഇല്ലായിരുന്നല്ലോ, ന്തായി മോന് സുഖണ്ടോ, ന്താ പ്പോ ഹാൽ...

" അൽഹംദുലില്ലാഹ്. ഒക്കെ റാഹത്തായി. ഓൻ നിസ്കാര റൂമിലുണ്ട് ഖുർആൻ ഓതാ...

" ഉം...

" പിന്നെ കല്യാണം കഴിഞ്ഞിട്ട് കൊറേ ആയില്ലെ മോളെ,

അല്ലാഹ്, വിഷയം തുടങ്ങിയപ്പോഴേ നിക്കും ഉമ്മക്കും കത്തി. ഞാൻ ഉമ്മാനേം ഉമ്മ എന്നേം ഒന്ന് നോക്കി. ന്നോട് അകത്തേക്ക് പൊയ്ക്കോളാൻ ആംഗ്യം കാണിച്ചു. ഞാൻ മെല്ലെ
കുറച്ച് സുഖ വിവരം തിരക്കി ചിരി പാസാക്കി സ്‌കൂട്ടായ്...


ഈ മനുഷ്യമാർക്കൊക്കെ എന്തിന്റെ കേടാണാവോ...
പഠിക്കുന്ന കാലത്ത് പത്ത് കഴിഞ്ഞാൽ തൊടങ്ങും ഒന്നും ശരിയായില്ലേ കെട്ടികിന്നില്ലേ, കെട്ടിച്ചാൽ പിറ്റേന്ന് തൊടങ്ങും വിശേഷം ഇല്ലെ ഡോക്ടർ റെ കാണുന്നില്ലേ ആർക്കാ കൊയപ്പം... അഥവാ മക്കളായാലോ... രണ്ട്  ആയില്ലെ....

ഇതൊക്കെ നേരാവുമ്പോൾ പടച്ചോൻ തരുന്നതല്ലെ, ഇവരൊക്കെ എന്തിനാ ഇങ്ങനെ...

കല്യാണം കഴിഞ്ഞിട്ട് വർഷങ്ങളായവർ ഉണ്ടാവും പല മരുന്നും ചികിത്സയും പലിക്കത്തവർ കുഞ്ഞിക്കാൽ കാണാൻ വേണ്ടി നോമ്പും നേര്ച്ഛയുമായ് നടക്കുന്നവർ. അവരോടൊക്കെ ചോദിക്കുമ്പോൾ അവരെത്ര വേദനിക്കുന്നുണ്ടാവും. അവർക്ക് ആഗ്രഹിമില്ലാഞ്ഞിട്ടാണോ ഉമ്മയാവാൻ? ഉപ്പയാവാൻ?

ചോദിക്കുന്ന ചോദ്യത്തിന്റെ അർത്ഥവും വേദനയും നാം എപ്പോഴും ചിന്തിക്കണം. ഉള്ളവനൊരിക്കലും ഇല്ലായ്മയുടെ വേദനയാറിയില്ല. മറ്റുള്ളോരുടെ മക്കളെ കളിചിരി കാണുമ്പോൾ ഉള്ളു പിടയുന്ന എത്ര ഹതഭാഗ്യരുണ്ട് ഈ ദുനിയാവില്...

മക്കളായില്ലേ..? എന്ന ഭീകരമായ ചോദ്യത്തെ ഭയന്ന് പുറത്തിറങ്ങാത്തവർ എത്രയുണ്ട്. കുടുംബത്തിൽ പോലും ഒരുപരിപാടിക്കും പങ്കുകൊള്ളാതെ സ്വയം ഉരുകി തീരുന്ന മെഴുകുതിരി എത്രയുണ്ട്...

എന്നാലോ, പടച്ചോനെ കൊടുത്തിട്ടും സൗന്ദര്യം നഷ്ടപ്പെടും എന്ന് കരുതി വയറ്റിൽ വെച്ച് കൊല്ലുന്ന എത്ര ക്രൂരരായ മാതാപിതാക്കളുണ്ട്. സ്വന്തം ജോലിക്കും ഭാവിക്കും വേണ്ടി എന്ന് പറഞ്ഞു എത്ര പേർ അബോഷൻ ചെയ്യുന്നുണ്ട്. ഇവരൊക്കെ എന്തൊരു മാതാവാണ്.

എന്താണ് റബ്ബേ... ഇങ്ങനെ..

" മോളെ, മോളെ...

" ആാാ മ്മാ...
" ഓള് പോയി ന്റുട്ടി ഇനിങ് പോരി.

പാവം ന്റെ ഉമ്മയേക്കാൾ കരുതലും സ്നേഹവുമാണ് ഈ പൊന്നുമാക്ക് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോ തന്നെ അവരുടെ ചോദ്യങ്ങൾ എന്നെ വേദനിപ്പിക്കേണ്ട എന്ന് കരുതിയാണ് എന്നോട് ഉള്ളിൽ പോവാൻ പറഞ്ഞത്.

ഈ ഉമ്മ ഇവിടെ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇന്ന് ഒരിക്കലും ഇവിടെ ഉണ്ടാവുമായിരുന്നില്ല. ഇക്കാന്റെ കഴിഞ്ഞ കാലങ്ങളിൽ ഈ ഉമ്മാനെ ഓർത്ത് മാത്രമാണ് ഞാൻ ഇവിടെ നിന്നത്. എല്ലാം ഈ പാവത്തിന്റെ പ്രാർത്ഥനയിൽ നേരായാവുമെന്ന ഉറച്ച വിശ്വാസം. കാരണം അത്രമേൽ നിഷ്കളങ്കമാണി പാവത്തിന്റെ ഹൃദയം.

അത്കൊണ്ട് മാത്രമാണ് ഇന്ന് ഇക്കാക്ക് ഇങ്ങനെ ഒരുമാറ്റവും. പിന്നെ ചെറിയ വേദനകളില്ലാത്ത മധുരത്തേക്കാൾ മധുരിതമായിരിക്കും വേദനയിലൂടെ നമുക്ക് തിരിച്ചറിവിലൂടെ ലഭിക്കുന്ന മധുരം. അത്രെ ള്ളൂ...

       " ഖൈറു....
" ആാാ... ഇക്കാ വരുന്നു...

       *തുടരും*
*✍️Mihras Koduvally*

*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
       *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

*✿═══════════════✿*

      *വിതുമ്പുന്ന സ്നേഹം... 🌼*
     *ഭാഗം :ഏഴ്*
http://mihraskoduvally123.blogspot.com/2021/09/blog-post_5.html
*✿═══════════════✿*
*http://mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

         ഇക്കാന്റെ വിളി ള്ളൊണ്ട് ഞമ്മൾ മെല്ലെ ആ ഭാഗത്തേക്ക് നീങ്ങി

ആകെ ഇരുട്ട് പരന്നു. മുന്നിൽ എല്ലാം ശൂന്യം...

ഉമ്മാ...


----

ഓർമ വന്നപ്പോൾ ഹോസ്പിറ്റലിലാണ്. ചുറ്റും നോക്കി എല്ലാരും ഉണ്ട്. മുഖങ്ങൾ എല്ലാം വിഷമത്തിൽ റബ്ബേ... എനിക്കെന്തോ ണ്ടോ...

" ന്താ മ്മാ എല്ലാരും ഇങ്ങനെ, എനിക്ക് എന്താ പറ്റിയത്.

" ഉമ്മാ ...   ഇക്കാ... ആരേലും ഒന്ന് പറയു...

ആകെ വിഷമായി ആരും ഒന്നും മിണ്ടുന്നില്ല.
അപ്പോഴാണ് ഞമ്മളെ dr വാതിൽ തുറന്ന് വരുന്നത്.
ഇന്ന് ആകെ കണ്ട പുഞ്ചിരിയുള്ള മുഖം.

" കോൺഗ്രജുലാഷൻ ന്യൂ ഉമ്മച്ചി ആൻഡ് ഉപ്പച്ചി...

ന്താപ്പൊത്... ഈ dr പറയുന്നേ...

കൂട്ട ചിരിയാണ് അന്തം വിട്ട് കുന്തം പോലെ നോക്കി നിക്കുന്ന എന്നെ നോക്കി എല്ലാം കൂടി...

പിന്നെ ഉമ്മാന്റെ വക കെട്ടിപ്പിടുത്തം മുത്തം തരൽ... അറിഞ്ഞപ്പോ എനിക്കും...ഏതായാലും സന്തോഷം. മനസിലെ ആഗ്രഹം പോലെ ഉമ്മാന്റെ സന്തോഷം പോലെ ഇപ്പോ എന്റെ ഉള്ളിൽ മറ്റൊരു ജീവൻ കൂടി ഉടലെടുക്കാൻ തുടങ്ങി. അൽഹംദുലില്ലാഹ്.

കൊറേ വൈറ്റമിൻ ഗുളികകളും തന്ന് dr ഞമ്മളെ വീട്ടിലേക്ക് വിട്ടു.

നല്ല രസാട്ടോ, ഉമ്മാന്റെ ഇക്കാന്റെ കേറിങ് കണ്ടാൽ തോന്നും ഞാൻ ചെറിയ മോളാണെന്. ഇങ്ങനെ ഇവർ നോക്കിയാൽ ഡെലിവറി കഴിയുമ്പോൾ ഞാനൊരു മുഴു മടിച്ചിയായി മാറും. കുട്ടിനെ കൂടി ഇവര് നോക്കേണ്ട അവസ്ഥ വരും. അല്ലെ പിന്നെഹ്...

" മോളെ,,,

" ആഹ് ഉമ്മഹ്...

പിന്നെ ഒരു ക്ലാസ്സാണ് ഉമ്മാന്റെ വക.

മോളെ, ങ്ങളത്ര പഠിപ്പും വിവരമൊന്നും എനിക്കില്ല. എന്നാലും ഞാനും ഒരുമ്മയാണല്ലോ. അതോണ്ട് പറയാണ്. നല്ലോണം ശ്രദ്ധിക്കണം. വെറുതെ കിടന്നു സമയം കളയണ്ട. ഉള്ളനേരം സ്വലാത്ത് ഉം ബുർദയും ഓത്തും ഒക്കെ ആക്കിക്കോളി. അപ്പൊ മനസിനും ഒരു സുഖം ണ്ടാവും തടിക്കും. പിന്നെ ഇപ്പോ കുട്ടിക്കും നല്ലതതന്നെ.
ഉമ്മയാവുകയെന്നത് സ്ത്രീത്വത്തിന്റെ അടിസ്ഥാനപരവും പ്രധാനപ്പെട്ടതുമായ ധർമ്മമാണ്. സ്ത്രീ ജീവിതം സാർത്ഥകമാകുന്നതും അപ്പോഴാണ്.  മക്കൾക്ക് വേണ്ടി ഉമ്മ അനുഭവിക്കുന്ന വേദനയും യാഥനയും പരമോന്നത എല്ലാം ത്യാഗങ്ങളും തന്നെയാണ് ഈ ലോകത്തിന്റെ നിലനിൽപ്പിനു തന്നെ ആധാരം.
പിന്നെ എന്നെ പോലെ മോനെ മനസിലാക്കാൻ കഴിയാത്ത ഉമ്മയും ആകരുത്. ന്റെ മോള് പോയപ്പോ മോൻ തകർന്നു. അത് മനസിലാക്കാനോ അതിന് വേണ്ടി പരിഹാരം കാണാനോ എനിക്കായില്ല.

" ഹേ, ഉമ്മാ, കഴിഞ്ഞത് പറയല്ലി. അതൊന്നും സാരല്ല. ഇപ്പോ ഒക്കെ ശരിയായില്ലെ. ഉമ്മ ആഗ്രഹിച്ച മോനായില്ലെ...

" ഉം...

പാവം. എന്നാലും ന്റെ ഈ ഉമ്മച്ചി വല്ലാത്തൊരു സ്നേഹ കടല് തന്നെയാണ്. ഞാൻ അനുഭവിച്ച എല്ലാ വേദനയും മധുരമാക്കിയത് ഈ നിധി തന്നെയാണ്. ഈ പാവം ഇല്ലായിരുന്നു വെങ്കിൽ എന്നെ ഞാൻ എന്റെ വഴി നോക്കിപോവുമായിരുന്നു.

സ്നേഹവും ഉപദേശവും തന്ന്. ഉമ്മ എണീറ്റ് പോയി. വുളു എടുത്ത് നിസ്കരിച്ചു. മറിയം സൂറത്തിൽ ഞാൻ തുടങ്ങി... ഉമ്മ പറഞ്ഞ മറിയം സൂറത്തും യാസീനും സ്വലാത്തും കവരത്തി ദ്വീപിലെ ഖാസിം വലിയുല്ലാഹ് ക്കും ഓതാൻ മറക്കാതെ ഞാൻ ഓർത്തെടുത്തു...

ഉമ്മയാകാൻ പോവുന്നു എന്നതാവാം. ക്ഷീണവും തളർച്ചയൊക്കെ. എന്നാലും  വല്ലാത്തൊരു ഉന്മേഷം സന്തോഷം.
ഒറ്റപെട്ടു നിന്നപ്പോഴൊക്കെ മനസ് കൊണ്ട് ഞാൻ എന്നോ ആഗ്രഹിച്ചിരുന്നു ഒരു മകൻ /മകൾ ഉണ്ടായിരുന്നു വെങ്കിൽ എന്ന്. തനിച്ചോരുപാട് സംസാരിച്ചിട്ടുണ്ട് എന്റെ മക്കളോടെന്നപോലെ... അപ്പോ ഞാൻ എന്നോ ഒരുമ്മയായിരുന്നു അന്ന് മനസിൽ ഇന്ന് ശരീരവും ആ സുഖം അറിഞ്ഞു തുടങ്ങി... അൽഹംദുലില്ലാഹ്.

നാളുകൾ കഴിയും തോറും. ശർദ്ധിയും ക്ഷീണവും കൂടിവന്നാലും  ഇടക്ക് വയറിൽ ഇക്കിളി കൂട്ടുന്ന കുഞ്ഞു മുഖം എന്റെ മനസിൽ ആനന്ദ തിരതല്ലി.

എന്നിരുന്നാലും ഇപ്പോ ഉമ്മാന്റെ വില നല്ലോണം മനസിലാകുന്നുണ്ട് ട്ടോ, ഇത്രേം വേദനയും ക്ഷീണമൊക്കെ സഹിച്ചു തന്നെയല്ലെ ഓരോ പെണ്ണും ഉമ്മ എന്ന പദവിയിലെത്തുന്നത്. എത്രയൊക്കെ സഹിച്ചാലും ഞാൻ ഇനി പ്രസവിക്കില്ലെന്ന് ഒരുപെണ്ണ് ശപഥമെടുത്തു കഴിഞ്ഞാൽ എന്താവുമായിരുന്നു.

 മാതാവായിരിക്കെ (മകളായിരിക്കെ, മരുമക്കളായിരിക്കെ ) എപ്പോഴും ഉമ്മയെ സ്മരിച്ചു കൊണ്ടിരിക്കണം. ഓരോ വേദനയും മറന്നത് കൊണ്ടാണല്ലോ വീണ്ടും മാതൃത്വത്തെ സ്നേഹിച്ചു പോകുന്നത്. അല്ലേലും ഒരു കുഞ്ഞിന്റെ പുഞ്ചിരി കണ്ടാൽ ചിരിക്കാത്ത വേദന മറക്കാത്ത എന്ത് പ്രതിഭാസമാണ് ഈ ലോകത്തുള്ളത്. മേലായ റബ്ബിന്റെ ഏറ്റവും വലിയ അനുഗ്രഹം തന്നെ...(ഓരോ മറവികളും അനുഗ്രഹമാവുന്ന സന്ദർഭങ്ങളും )

" മോളെ, ഓരോന്ന് ആലോചിച്ചു ഇരിക്കല്ലി ട്ടോ എപ്പോഴും സന്തോഷമായിരിക്കണം.

ഒരു പുഞ്ചിരിയല്ലാതെ ഈ സ്നേഹനിധിക്ക് എന്ത് മറുപടിയാണ് ഞാൻ പകരം നൽകുക.

" പിന്നല്ലെ, ഞമ്മളെ അയ്സുമ്മ ല്ലെ, ഓളെ മക്കളെല്ലാം കൂടി ആ വയസമ്മാരെ കൊണ്ടെട്ന്ന സ്ഥലം ല്ലെ ആടെ കൊണ്ടാക്കിയൊലോ.

" യാ, അല്ലാഹ്, വൃദ്ധസദനം.അതെന്തേ മ്മാ,,, ഐനകൊണ്ട് ഒരു സുയിപ്പും ഇല്ലാല്ലോ പാവാണ്‌ എല്ലാ പണിയും എടുക്കും മക്കളെന്ന് വെച്ചാൽ പിന്നെ ഐൻ വേറെ ലോകം തന്നെ ല്ല പിന്നെ...

" ആ, മോളെ, ഓള മോള്(മരുമകൾ)എന്തൊരു നിധി കിട്ടിയപ്പോലെയാണ് രാവിലെ തന്നെ വന്ന് പറഞ്ഞത്. ഞാൻ ഒന്നും മിണ്ടിയില്ല, അത്ര വേണ്ടിയിരുന്നോ എന്ന് ചോദിച്ചു. അതോൾക്ക് പറ്റിയില്ല. അപ്പോ മുഖവും വീർപ്പിച്ചു പൊയ്ക്കണ്.

പാവം. എനിക്കും ഉമ്മക്കും ആകെ ബേജാറായി. ഒരുമകളായിരുന്നിട്ടും ഒരുമ്മയായിരുന്നിട്ടും അവളെന്തെ സ്വന്തം പെറ്റുമ്മയെ അറിഞ്ഞില്ല. എന്തിന് അവളാ സ്നേഹം മുറിച്ചു. ആ പ്രാർത്ഥിക്കുന്ന കൈകൾ അവൾക്കില്ലാത്ത കാലം അവളുടെ വേദനകളെ ആരാണ് നാഥനോട് പറയുക.  ഒരു പണി പോലും ചെയ്യിപ്പിക്കാതെ പൊന്നുപോലെ നോക്കിയതിന് അവളുകൊടുത്ത സമ്മാനം...

" മോളെ, ഇനി അതാലോചിച്ചു ബേജാറാവല്ലി ട്ടോ, പടച്ചോനോട് പറയാ അത്രന്നെ. ഇന്നവൾ നാളെ നമ്മൾ അത്രള്ളൂ ഇതിനൊക്കെ. സ്നേഹം കൂടിപ്പോയാലും ഇക്കാലത്ത് അപകടം തന്നെയാ...

" റഹ്മാനായ തമ്പുരാനേ സ്നേഹിക്കുന്ന കൈകളെ ഞങ്ങളിൽ നിന്ന് ഞങ്ങളുടെ അറിവില്ലായ്മ കൊണ്ട് തട്ടികളയല്ലേ നാഥാ... ആ കൈകൾ നിശ്ചലമാവുന്ന ദിനം ഞങ്ങളെ ആവലാതിയും വേവലാതിയും സുഖത്തിനും  നിന്നോട് ആത്മാർത്ഥമായി പറയുന്ന മറ്റൊരു കൈകൾ ഈ ദുനിയാവില് വേറെയില്ല. ഞങ്ങളെ കാക്കണേ.. ആ വിളിയാളങ്ങൾക്ക് ദീർഗായിസും ആഫിയത്തും നൽകി അനുഗ്രഹിക്കണേ...

     *തുടരും*
*✍️Mihras koduvally*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
       *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

*✿═══════════════✿*

       *വിതുമ്പുന്ന സ്നേഹം... 🌼*
    *ഭാഗം :എട്ട്*
http://mihraskoduvally123.blogspot.com/2021/09/blog-post_5.html
*✿═══════════════✿*
    http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

        അടുക്കളയുടെ പരിസരത്തേക്കിപ്പോ ഉമ്മ അടുപ്പിക്കുന്നില്ല. അതോണ്ട് നിസ്കരിക്കാ ഓതാ ബാക്കി ഫുൾ കിടത്തം. വൈകുന്നേരം വീടിന് ചുറ്റും ഒരു നടത്തം. ഇതേ ടൈമ്ടേബിൾ ആണിപ്പോ കുറെ ആയിട്ട്. ഇതിലൊരു മാറ്റം വരാണെങ്കിൽ ഇനി പ്രസവം കഴിയണം.

ഉമ്മയും ഇക്കയുമാണേൽ സ്നേഹിച്ച സ്നേഹിച്ചു ആകെ വീർപ്പു മുട്ടിക്കാ... എല്ലാം കൂടി ഇവര് ഓവറാക്കി ചളമാക്കി കുളമാക്കാത്തിരുന്നാൽ മതിയായിരുന്നു.

ഏതായാലും രാത്രിയായാൽ നല്ല രസാ മൗലിദുമ്  ഉമർഖാളി ബൈതും അഷ്‌റക്കയും കുണ്ടൂർ ബൈത്തും ബുർദഃയുടെ ഓരോ ഫസലും പിന്നെ പല നിറങ്ങളിൽ തിളങ്ങുന്ന ബൾബും... ആകെ മൊത്തം പോൾസ് തന്നെ....
ഓത്തും പാട്ടും ഒക്കെ കഴിഞ്ഞാൽ ഞങ്ങൾ മൂന്നാളും കുറച്ചു നേരം സ്വലാത്തും ചൊല്ലി കോലായിലെ ലൈറ്റും ഓഫ്‌ ചെയ്ത് അവിടെ ഇരിക്കും. വെള്ള ലൈറ്റാണ് ഓഫാക്കുക. പലനിറങ്ങളപ്പോൾ മിന്നി മിന്നി രണ്ട് നിലയിലുമായ് കത്തികൊണ്ടിരിക്കും.
ആ നിറങ്ങൾ കാണുമ്പോൾ മുൻപ് പോയ അജ്മീർ യാത്രയും ഏർവാടി യാത്രയുമൊക്കെ കണ്ണിൽ ഒളിമിന്നും. എന്നേലും പോവാൻ കഴിയുമെന്ന മദീന മോഹം ഖൽബിൽ ആളിപ്പടരും...
എന്തോ അറിയില്ല. അപ്പോൾ കണ്ണുകൾ തന്നെ ഈറനണിയും... വാക്കുകളിൽ ഒതുങ്ങിയ സ്നേഹമായാത് കൊണ്ടാണോ ആ മോഹം എന്നും വേദനയായി തുടരുന്നതെന്ന ഉൾവിളി ഒടുക്കം അണപ്പൊട്ടി ഒഴുകുന്ന മിഴികളിലെ പ്രളയമായി മാറും...

" ഖൈറോ... ന്നലെ ഞാൻ പറഞ്ഞില്ലെ  നബിദിനത്തെ പറ്റി ഖുർആൻ ഇല്ല ഹദീസ് ഇല്ല എന്നൊക്കെ പറഞ്ഞു ഒരുത്തൻ ന്നെ സുയിപ്പാക്കണ്ട ന്ന് ഓനോട്‌ ഞാൻ ന്താ പറയെടി വല്ലാത്ത ശല്യമായിക്ക്ണ്...

" ന്റെ പൊന്നാര ഇക്കാ... അവരങ്ങനെ കുറെ ആളുണ്ട്,ഓല്ക്ക്  ഒന്നും വിവരം എന്ന് പറഞ്ഞ സാധനം ഏഴ് അയൽവക്കത്തൂടെ പോയിട്ടില്ല. അങ്ങനത്തെ വിഡ്ഢികളോട് സംസാരിക്കുന്നതിലും ഭേദം മൗനമാണ്. ഇവറ്റിങ്ങൾക്കൊന്നും ഒരേ മക്കളെ ജന്ച്ചീസം കേക്ക് മുറിക്കുന്നതും കല്യാണവാർഷികം എന്ന് പറഞ്ഞു കാട്ടികൂട്ടുന്ന തോന്നിവാസം എന്നും ഒരു തെറ്റുമില്ല. ലോകം തന്നെ പടക്കാൻ കാരണക്കാരായ റഹ്മത്തുലിൽ ആലമീനായ ഇരുലോക രക്ഷയായ പൊന്നു മുസ്ത്വഫാ തങ്ങളോരുടെ ﷺജന്മിദിനം മാത്രം തെറ്റ്. അത് മാത്രം തോന്നിവാസം.

പിന്നെ എനിക്ക് എവിടെന്നൊക്കെ ദേഷ്യം വരുന്നത് എന്നറിയില്ല ഞാൻ പിന്നേം തുടർന്നു. ഇക്കേം ഉമ്മേം മിണ്ടാതെ നോക്കി നിന്നു.

പിന്നെ ആരെ ജന്മദിനമാണ് ആഘോഷിക്കുക. അവരൊന്നു പറയട്ടെ...
യതീമിന് അത്താണിയായവരല്ലെ, ഉത്തമ ഭർത്താവല്ലേ ബാപ്പയല്ലേ നേതാവല്ലേ... ഇരുലോകരക്ഷയല്ലേ... വഫാത്തിന്റെ നേരത്തും ഉമ്മത്തീ... ഉമ്മത്തീ പറഞ്ഞോരല്ലേ...ﷺ...ﷺ...ﷺ.. പിന്നെ ഈൗ കള്ളക്കൂട്ടങ്ങളൊക്കെ വിവരമില്ലായ്മ പറയുന്നതിന് നമ്മളെന്തിനു ചെവികൊടുക്കണം. നമുക്ക് നമ്മുടെ വഴി തിരു സുന്നതിൽ അതിഷ്ഠിതമായ വിജയത്തിന്റെ വഴി ആ നേതാവ്...ﷺ... തങ്ങൾ ഈ ലോകത്തിന് റഹ്മത്തും കൊണ്ട് വന്ന ദിവസം ഞങ്ങൾക്ക് ആഘോഷം തന്നെയാണ് ആമോദം തന്നെയാണ് ആവേശം തന്നെയാണ്... ചങ്കിൽ റൂഹ് ഉള്ളോളം കാലം ആഘോഷിക്കുകതന്നെ ചെയ്യും...

ആ കോടാനകോടി ജനങ്ങളിൽ ഞാനുണ്ട് നമ്മളുണ്ട് ഞങ്ങളുണ്ട്...
മർഹബാ... മർഹബാ.. മർഹബൻ അഹ്‌ലം വ സഹ്‌ലാ...

اللهم صل على سيدنا محمد وعلى آله وصحبه وسلم

സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നത് കൊണ്ട് വാക്കുകൾ എവിടെയോ വിങ്ങലായി നിന്നു. അവിടെ നിന്ന് സ്വലവാത്തിന്റെ മന്ത്രകണങ്ങൾ ഖൽബിൽ അലയോലി തീർത്തു അധരം അതേറ്റു ചൊന്നു...

" മോളെ, സമയം ഒരുപാടായിലെ ങ്ങള് പോയി കിടക്കി.

....

കിടന്നു വെങ്കിലും ഉറക്കം വന്നില്ല. വയറിനു നന്നായ് കനം കൂടിയപോലെ ഗ്യാസിന്റെ പ്രശ്നവും കൂടി ഉള്ളത്കൊണ്ട് ആകെ ഒരു വെപ്രാളം. കുറെ എഴുനേറ്റു നടന്നു... കുറെ കിടന്നു... എങ്ങനെയോ നാല് മണിയുടെ മണിയടി കേട്ടപ്പോൾ എഴുനേറ്റു, തസ്ബീഹ് നിസ്കരിച്ചു ശേഷം തഹജ്ജുദ് നിസ്കരിച്ചു, ഓർമകൾ മുഴുവൻ രാത്രിയിലെ സംസാരമായിരുന്നു. പിന്നെപ്പോ ഒരെന്നും പറഞ്ഞിട്ട് കാര്യല്ല വിവരമില്ലായ്മ ഒരുരോഗം ആയിപോയാൽ പിന്നെ ന്താക്കാനാ... അല്ലെ?

പണ്ട് ജിന്നില്ലാന്ന് പറഞ്ഞു ന്തെക്കെ കാട്ടിക്കൂട്ടി ഇന്നിപ്പോ അയിൽ ഒരു വിഭാഗത്തിന് ജിന്നും ണ്ടായി തൊടങ്ങി.. അനുഭവങ്ങളാണല്ലോ എല്ലാരേം ഓരോ പാഠങ്ങൾ പഠിപ്പിക്കുന്നത്. പഠിച്ചോളും അറിഞ്ഞോളും ഇന്നല്ലേ നാളെ...

....

കുഞ്ഞിക്കാലുകൾ വയറിൽ ഇക്കിളി കൂട്ടുന്നുണ്ട്... ചിലപ്പോ ഒരു ചവിട്ടും... ന്നാലും എന്തോ വല്ലാത്ത ഒരു സന്തോഷം...

എന്റെ കുട്ടിക്കളി കാണുമ്പോൾ ഇക്കാക്ക് ഭയങ്കര കളിയാക്കി ചിരി ന്നാല് മൂപ്പരോ.. അത് അതിലും വല്യ രസാ... ങ്ങക്ക് കേക്കണോ.. കഴിഞ്ഞ തവണ dr അടുത്ത് പോയി സ്കാൻ ചെയ്തപ്പോ അന്ന് മൂപര്ക്ക് കാണിച്ചു കൊടുത്ത് കമ്പ്യൂട്ടറിൽ വയറ്റിൽ കിടക്കുന്ന കുട്ടിയെ... പിന്നെ കുറച്ചീസം അതും പറഞ്ഞു വീട്ടിലെ കുഞ്ഞിമക്കളെ പോലെ ആ റിസൽട്ടും നോക്കി ഉമ്മക്കും ഫോൺ വിളിക്കുന്ന ഉപ്പാകും ഞാൻ ന്റെ കുട്ടിനെ കണ്ടു എന്ന് പറഞ്ഞു... ന്റെ റബ്ബേ... എല്ലാരും കൂടി കളിയാക്കൽ തൊടങ്ങിയപ്പോ ആണ് ആ റിസൾട്ട് തൂക്കി പിടിച്ചു നടക്കൽ നിർത്തിയത്...
സന്തോഷം... പാവം...

" അല്ല വളെ, ഞമ്മളെ കുട്ടിനെ ഞമ്മൾ ആരാക്കും...

" ഞമ്മൾ ആരാക്കാനാ അല്ലാഹു ഖൈറായ നിലക്ക് ജീവിക്കാനുള്ള ആരേലും ആക്കട്ടെ, നമ്മുടെ മക്കളെ കൊണ്ട് രണ്ട് ലോകവും രക്ഷകിട്ടുന്ന ആരേലും ആവട്ടെ...

" അതൊക്കെ ശരി. അല്ലാതെ എനിക്ക് നല്ലൊരു dr ആക്കാൻ പൂതിണ്ട്... വീട്ടിൽ ഒരു dr ആവാല്ലോ.. മൂത്താപ്പാണ്ടാടെ അവനുള്ളൊണ്ട് എന്തൊരു ഉപകാരമാണ്...

" ഇക്കാ, എന്റെ ഒരപിപ്രായം അതൊന്നും നമ്മൾ ഇപ്പോ ചർച്ച ചെയ്യേണ്ട മാത്രമല്ല. നമ്മുടെ മക്കൾക്കും സ്വപ്നങ്ങളുണ്ടാവും. അവരാരാവണമെന്ന് അവരല്ലെ തീരുമാനിക്കേണ്ടത്. നമ്മുടെ സ്വപ്നങ്ങൾ അവർക്ക് മേൽ കെട്ടിവെക്കുമ്പോൾ അതൊരു ഭാരമാണ്. അവർക്ക് ഒരുപക്ഷെ ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് വരും. ഇഷ്ടപ്പെട്ടു പഠിക്കുമ്പോലെ അല്ല കഷ്ടപ്പെട്ട് പഠിക്കുന്നത് അതിൽ ആത്മാർഥത ഉണ്ടാവില്ല. വഴിയിൽ നിന്നു പോവും അവർ ആർക്കോ വേണ്ടി ജീവിക്കുന്ന യന്ത്രം കണക്കെ ആയിമാറും.

നമ്മൾ നല്ല വഴികൾ തുറന്നു കൊടുക്കുക. അവരുടെ ഇഷ്ടങ്ങളിലൂടെ അവർ അവർക്ക് വേണ്ടി ജീവിക്കട്ടെ അവരുടെ സന്തോഷങ്ങൾക്ക് വേണ്ടി ജീവിക്കട്ടെ... അതല്ലെ ശരി.

   " സ്വപ്നങ്ങളിലേക്ക് ജീവിതമാവാഹിക്കുമ്പോഴല്ലേ, നാമെല്ലാവരും തനിക്ക് വേണ്ടി ജീവിക്കാൻ പഠിക്കുന്നത്. "

" ശരിയാണ്. അടിപതറാത്ത ജീവിതം വേണമെങ്കിൽ നാമം നമുക്ക് വേണ്ടി ജീവിക്കണം.

     *തുടരും*
*✍️Mihras Koduvally*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
     *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

*✿═══════════════✿*

       *വിതുമ്പുന്ന സ്നേഹം... 🌼*
    *ഭാഗം : ഒൻപത്*
http://mihraskoduvally123.blogspot.com/2021/09/blog-post_5.html
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

           ജീവിതത്തിന്റെ കയ്പ്പും മധുരവും നാം അറിയണം മധുരം മാത്രമായാലും മടുപ്പ് വരില്ലെ എല്ലാം കൂടിയതാണ് ജീവിതം. സുഖം ദുഃഖം...

" ഹേയ്, പെണ്ണെ എന്താ ആലോചിച്ചു ഇരിക്കുന്നെ പഴയ എന്നെ യാണോ... ഞാൻ ശരിക്കും നന്നായതാടി...

" ഹേയ്,  ഇന്നലെകളൊക്കെ ഒരു സ്വപ്നമായിരുന്നു. ഇന്ന് യാഥാർഥ്യവും. അത്രോ ള്ളൂ...

" എന്താ പിന്നെ ന്റെ മോൾക്ക് ഒരു ഉഷാറില്ലായ്മ... Dr കാണണോ..

" അറീല എന്തോ ഒരു അസ്വസ്ഥത പോലെ... ആകെ ഒരു വീർപ്പു മുട്ടൽ. വേദന ഇടക്ക് വരും പിന്നെ പോവും. ഒന്നും അങ്ങോട്ട് മനസിലാവുന്നില്ല.

അത് വരെ ചിരിച്ചോണ്ടിരുന്ന ഇക്കാന്റെ മുഖം ആകെ മങ്ങി.

ഉമ്മാനോട് കാര്യം പറഞ്ഞു. റൂമിൽ വന്ന് അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ ഉമ്മ ഒരു ചെറിയ ബാഗിലാക്കി എടുത്ത് നടന്നു. പാവം കരയുന്നുണ്ട്. എനിക്കാണേൽ ആകെ ഒരു പേടി. ഗർഭം ധരിക്കുമ്പോൾ തന്നെ ഒരു സ്ത്രീ ഉമ്മയായി കഴിഞ്ഞു. എന്നാൽ പ്രസവത്തോടെ ആ കുഞ്ഞിനെ മാറോടു ചേർത്തു കിടക്കാനുള്ള ഭാഗ്യം... അതൊരു വല്ലാത്ത സമയമാണ്. എന്തെന്നില്ലാത്ത വേദനകൾ ഉള്ളം പിടയുന്നു. ഒരുപക്ഷെ എന്റെ പേടിയായിരിക്കാം

എന്നാലും....

ശരീരത്തിന്റെ വേദനകളെക്കാൾ ഉള്ളിലെവിടെയോ എന്തിനെന്നില്ലാത്ത വേദന കൊളുത്തി വലിക്കുന്നു. വയ്യ എനിക്കൊന്നിനും ഇനി ഇക്ക പറയും.


സഹിക്കാൻ പറ്റാത്ത വേദനയാണ് അവൾക്കുള്ളതെന്ന് അവളുടെ മുഖം വിളിച്ചോതുന്നുണ്ട്. ഞാൻ പോകുന്നില്ല ഇക്കാ സമയം ആവുമ്പോൾ പ്രസവിച്ചോളും എനിക്ക് ആ ലേബർ റൂം കണ്ടിട്ട് തന്നെ പേടിയാവുന്നു. എന്ന് പറയുമ്പോൾ നിസഹായനായി നോക്കി നിൽക്കാനല്ലാതെ എനിക്ക് എന്തിന് കഴിയും. അവളുടെ കണ്ണുനീർ എന്റെ കണ്ണിലും അറിയാതെ നിറച്ചു കളഞ്ഞു. ആരും കാണാതെ അതിനെ മായ്ച്ചു കളയാനുള്ള പ്രയാസം ചില്ലറയൊന്നുമല്ല. Dr നേഴ്‌സും വന്നു നിർബന്ധിച്ചവളെ കൊണ്ട് പോയി. ചെറിയ കുട്ടികളെ പോലെ എന്നെ പറഞ്ഞയക്കല്ലേ ഇക്കാ എന്നവൾ ആർക്കുന്നുണ്ട്.

പക്ഷെ! എനിക്കെന്റെ പെണ്ണിനേയും വേണം എനിക്കെന്റെ കുഞ്ഞിനേയും വേണം.
സൂചി വെക്കാൻ പോലും പേടിയുള്ളവളാ അത്കൊണ്ടാവാം ഇത്രേം പേടി.


" നിങ്ങളെ മകളാണോ ഖൈറു...

ഒരു നേഴ്സ് വന്നു ഉമ്മയോട് ചോദിച്ചപ്പോൾ പ്രതീക്ഷയോടെ ഞാനവരെ നോക്കി.
അവർ തുടർന്നു.

" അവൾ അതിന്റെ ഉള്ളിൽ നല്ല കോമഡി ആണ് ട്ടോ, ഇവിടൊക്കെ അവൾ അടിച്ചു വാരി തുടച്ചു തരാം ചൂൽ തരോ എന്നൊക്കെ ചോദിക്കുന്നു. എന്തെല്ലോ പറയുന്നുണ്ട് ഓള് അവിടെ ഏതായാലും നല്ല രസണ്ട് ഒപ്പം ഉള്ള പേഷൻസ് ഒക്കെ നല്ല ചിരിയാ ഓളെ വേദന ഏതായാലും മറ്റുള്ളോരെ വേദന കുറക്കുന്നപോലുണ്ട്... ലേബർ റൂം ഇത്ര ചിരിപ്പിക്കുന്ന കാഴ്ചകൾ എന്റെ ഈ സെർവിസിനിടയിൽ ആദ്യമാണ്.

നേഴ്സ് അതും പറഞ്ഞവിടെന്ന് പോയപ്പോൾ ചിരി വന്നെങ്കിലും അവളുടെ വേദനയുടെ ആഴം എന്നെ വല്ലാതെ തളർത്തി കളഞ്ഞു. ഉമ്മ വല്ലാതെ കരയുന്നുണ്ട്.


പെട്ടന്ന് ലേബർ റൂമിൽ നേഴ്‌സും ഡോക്ടർ ഉം അങ്ങോട്ടും നടക്കുന്നുണ്ട് അവരുടെ മുഖങ്ങളിൽ പലഭാവങ്ങൾ മിന്നിമറയുന്നുണ്ട്  അത് കണ്ട് ഞാനാകെ ഭയന്നു. കയ്യിലുണ്ടായിരുന്ന തസ്ബീഹ് കൗണ്ടറിൽ അമർത്തികൊണ്ടിരിന്നു. ഇടക്ക് തസ്ബീഹ് ഉം സ്വലാത്തും ഇടകലർന്നു പോവുന്നുണ്ട്. എന്താന്നില്ലാതെ നെഞ്ചിടിപ്പ് കൂടുന്നു.

" ഖൈറു....

നേഴ്സിന്റെ വാക്കുകൾ മുഴുമിക്കും മുന്പേ ഞാനും ഉമ്മയും അവരുടെ അടുത്തേക്ക് ചെന്നു. കുഞ്ഞുമുഖമുള്ള മാലാഖയെ ഞങ്ങൾക്ക് തന്ന് അവർ പോയി. അവളെ കുറിച്ച് ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും dr നിങ്ങളോട് ഒന്ന് കാണാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട് അവർ താഴെ റൂമിൽ കാണും. 

എന്ത് ചോദിച്ചിട്ടും ഒന്നും അവർ പറഞ്ഞില്ല. ഉമ്മയും പറഞ്ഞു ഞാനൊന്ന് മോളെ കണ്ടോട്ടെ എന്ന്. അവർ ഒന്നും പറയാതെ പെട്ടന്ന് ലേബർ റൂമിന്റെ വാതിലടച്ചു.

ന്നാവിലും ഖൽബിലും അപ്പോൾ വന്ന എല്ലാ നേർച്ചക്കാരെയും വിളിച്ചു ഞാൻ dr റൂമിലേക്ക് നടന്നു.

    *തുടരും*
*✍️Mihras Koduvally*

    *الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
      *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
       *വിതുമ്പുന്ന സ്നേഹം... 🌼*
    *അവസാന ഭാഗം*
http://mihraskoduvally123.blogspot.com/2021/09/blog-post_5.html
*✿═══════════════✿*
    http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

          ഡോക്ടറിന്റെ റൂമിലേക്ക് നടക്കുമ്പോൾ കാലിന് തീരെ ബലം കുറഞ്ഞതായി തോന്നി.
മനസിനാകെ ഒരു പിരി മുറുക്കം

എന്നെ ഒരു മനുഷ്യനാക്കിയവളാണ് അവള്. അവളില്ലാതെ ഈ ദുനിയാവില് എനിക്ക് വയ്യ.

" എന്താടോ അവിടെ നിന്ന് കളഞ്ഞത് കേറി വാ...

അക്ഷമയോടെ ഡോക്ടറുടെ വാക്കുകൾക്ക് വേണ്ടി ഞാൻ കാതോർത്തു.

കുറച്ച് നേരം ഡോക്ടർ എന്നെ തന്നെ നോക്കിയിരുന്നു. എന്റെ ഭാവം കണ്ടിട്ടാവണം ശേഷം ഇരിക്കാൻ പറഞ്ഞു . ഒരു ഭ്രാന്തനെ പോലെ ഞാൻ രൂപാന്തരപ്പെട്ടിട്ടുണ്ട്... അവളുടെ വേദന എന്നെ തളർത്തിയിട്ടുണ്ട്...


" എങ്ങനെ പറയണം എന്നറിയില്ലാ. നിങ്ങളുടെ മുഖം കണ്ടിട്ട്. എങ്കിലും നാഥനോട് നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം. അവൾക്കിത് വരെ ബോധം വന്നിട്ടില്ല. വന്നാലല്ലാതെ ഒന്നും പറയാൻ കഴിയില്ല. കുറച്ച് ക്രിട്ടിക്കൽ ആയിരുന്നു.നിങ്ങളുടെ ജേഷ്ഠൻ ഡോക്ടർ ഷാൻ പറഞ്ഞത് കൊണ്ടാണ് നിങ്ങളെ നേരത്തെ അറിയിക്കാത്തിരുന്നത്. പക്ഷെ!
ഇനി പറയാതിരിക്കുന്നതിൽ അർത്ഥമില്ലല്ലോ?

പിന്നെ ഡോക്ടർ പറഞ്ഞതൊന്നും എനിക്ക് വ്യക്തമല്ല. ഇരുന്ന ഇരുപ്പിൽ നിന്നുമെഴുനേറ്റ് ഞാൻ I C U വിന് നേരെ ഓടി... ഒരു കുഞ്ഞിനെ പോലെ തേങ്ങി തേങ്ങി കരഞ്ഞു.

ആരൊക്കെ ആശ്വാസവാക്കുകൾക് കൊണ്ട് മൂടുന്നുണ്ട് പക്ഷെ അടങ്ങാത്ത ഖൽബിന്റെ വേവലാതി അതൊന്നും കേൾക്കാൻ കൂട്ടാകുന്നില്ല താനും.

I C U വിൽ നിന്ന് നേഴ്‌സുമാർ തൃതിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്... അതിന്റെ വേഗത കൂടി കൂടി വന്നു.

എന്റെ ചോദ്യങ്ങളെ കേൾക്കാത്ത പോലെ അവർ ഓടി കൊണ്ടിരുന്നു.

ഒടുക്കം ആ ചലനങ്ങൾ നിലച്ചു.
I C U വിൽ നിന്നിറങ്ങിയ ഡോക്ടർ ഒന്നും പറയാതെ എന്റെ തോളിൽ തട്ടി നടന്നകന്നു.
അന്നേരം എന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു കഴിഞ്ഞിരുന്നു.
ഉമ്മന്റെ കയ്യിൽ നിന്നും മോളെ വാങ്ങി ഞാൻ ആർത്തു കരഞ്ഞു.


ഇല്ല അവള് ഇപ്പൊ വരും എന്നെയും ഈ കുഞ്ഞു മാലാഖയെയും ഇട്ടിട്ട് അവൾക്കൊരിക്കലും പോവാൻ കഴിയില്ല.
പിന്നെ എന്തിനാ ഞങ്ങൾ ജീവിക്കുന്നത്.

ഒരു പറ്റം മാലാഖമാർ എന്റെ ചലനമറ്റ മാലാഖയെ ഞങ്ങളുടെ മുമ്പിൽ കൊണ്ട് വന്നു. മുഖത്തെ വെള്ളത്തുണി മാറ്റി ഞാൻ കുറെ വിളിച്ചു അവള് വിളികേട്ടില്ല.


" ഖൈറു എണീക്കെടി ഞാനാടി വിളിക്കുന്നെ... നിനക്ക് നമ്മുടെ മോളെ കാണണ്ടേ ദേ നോക്കിയേ...
നിനക്ക് ഇങ്ങനെ എങ്ങനെയാ ചിരിച്ചു കിടക്കാൻ കഴിയുന്നത്...
വേഗം എണീച്ചേ... ന്നെ പറ്റിക്കല്ലെ,,, എനിക്ക് വയ്യടി ഒന്ന് എണീക്ക്...

ഞമ്മളെ മോളെ നോക്ക്..


കൂടി നിന്നവരല്ലാം കൂട്ടകരച്ചിലാണ്...

കഹ്...

ഡോക്ടറേ അവള് ചുമച്ചു...

എല്ലാവരും ഓടി വന്നു പെട്ടന്ന് അവളെ I C U വിലേക്ക് തന്നെ മാറ്റി.

പ്രാർഥനയോടെ എല്ലാവരും അവിടെ നിന്നു. എന്റെ കണ്ണുകളിൽ പ്രതീക്ഷ നിഴലിച്ചു.

അല്ലേലും അവൾക്ക് പോവാനൊന്നും കഴിയില്ല. ആവുമായിരുന്നേൽ എന്നെ അവള് എന്നെ ഇട്ടിട്ട് പോവുമായിരുന്നു. ഒരുപാട് വേദനിപ്പിച്ചതല്ലെ ഒരിക്കൽ ഈ ക്രൂരനായ ഞാൻ എന്നിട്ടും അവളെന്നെ ചേർത്ത് പിടിച്ചു...
അപ്പോ പിന്നെ ഇപ്പോ അവൾക്ക് എങ്ങനെ പോവാനാവാനാ...


" ഐ ക്യാൻറ് ബിലീവ്... നിങ്ങളെ നാഥൻ അനുഗ്രഹിച്ചിരിക്കുന്നു. അല്ലാതെ ഇങ്ങനെ...


" സംസാരിപ്പിക്കേണ്ട അത്യാവശ്യമുള്ളയാൾ പോയി ഒന്ന് കണ്ടോളു...


പ്രതീക്ഷയോടെ ഞാൻ അവളുടെ ഉമ്മാനെ ഉപ്പാനെ നോക്കി ന്റെ മാനേം...പൊയ്ക്കോളാൻ പറഞ്ഞപ്പോ...
തൃതിയിൽ അവളെ കാണാൻ കയറി.

ഞാൻ മെല്ലെ തലഭാഗത് തൊട്ടപ്പോൾ 
ന്റെ പെണ്ണ് തുറന്ന് നോക്കി .
മെല്ലെ തുറന്നിട്ട മിഴിയഴകിൽ ഞാൻ  തലോടി. നെറ്റിയിൽ ചുമ്പിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്...

" ഇക്കാ പേടിച്ചു പോയോ...

ഉയർത്താൻ കഴിയാത്ത ശബ്ദത്തിൽ അവള് പതിയെ ചോദിച്ചു.

അവളെ കയ്യിൽ പതിയെ പിടിച്ചു. എന്റെ തലയോട് അവളുടെ തലയെ തഴുകി

" നിനക്ക് ഒന്നുല്ല. പടച്ചോൻ ഞമ്മളെ കൈവിടൂല...

മറ്റൊന്നും പറയാൻ എനിക്കാവുമായിരുന്നില്ല. അവളെ പോലെ ഞാനും തളർന്നു പോയിരുന്നു...

" മതി, പുറത്തുപ്പോയ്ക്കോളൂ...

നേഴ്സ് വന്ന് പറഞ്ഞപ്പോൾ അവളെ കൈ വെള്ളയിൽ ചുമ്പിച്ച് ഞാൻ പുറത്തിറങ്ങി...

ആരോടും ഒന്നും പറയാതെ ഹോസ്പിറ്റലിന്റെ ഒരറ്റത്ത് ഉള്ള നിസ്കാര റൂമിൽ ചെന്ന് വുളു എടുത്ത് നിസ്കരിച്ചു. കുറച്ച് ഓതി...
ഇരു കൈയ്യും നീട്ടി മേലായ റബ്ബിന്റെ മുമ്പിൽ പൊട്ടി കരഞ്ഞു.

പറയാൻ വാക്കുകളില്ലാതെ ഞാൻ കുഴഞ്ഞു. ഈ നന്ദി കെട്ട അടിമയെയും നീ വല്ലാതെ സ്നേഹിക്കുന്നുവല്ലോ നാഥാ...


പിന്നെ പ്രതീക്ഷയുടെ നാളുകളായിരുന്നു.

ഇടക്ക് നേഴ്സ് വന്ന് മോളെ കൊണ്ട് പോവും. അവളെ വിശപ്പടക്കി പിന്നേം ഇവിടെ കൊണ്ടാക്കും. കുഞ്ഞുമോൾ അതികവും ഉറക്കമാണ്. അഥവാ ഉണർന്നാൽ കരച്ചിലും. ഞാനും ഉമ്മയും മാറി മാറി രാത്രിയും പകലും നോക്കാതെ അവളെ കൊണ്ട് നടക്കും...

മൂന്നാല് ദിവസങ്ങൾ അങ്ങനെ കടന്നു പോയി. പിന്നെ അവളെ ഉമ്മയെ ന്റെ പെണ്ണിനെ റൂമിലേക്ക് മാറ്റി...

സ്നേഹമുള്ളിൽ ഒരു നിമിഷം വല്ലാതെ വിതുമ്പി.
അവൾക്ക് വേണ്ടി മകൾക്ക് വേണ്ടി.

നാഥൻ വേണ്ടി ഒരിക്കൽ ഹൃദയം പൊട്ടി പോയതോർമ വന്നു. എന്റെ കഴിഞ്ഞ നാളുകൾക്ക് ഒരോർമപ്പെടുത്തലാവാം... ഞാൻ ചെയ്ത തെറ്റുകൾക്ക് ന്റെ പെണ്ണ് ഒരുപാട് വേദനിച്ചു ഒരിക്കൽ ഇപ്പോ ഇങ്ങനെയും....


എങ്കിലും കൈ വിടാതെ ചേർത്ത് പിടിച്ച കൈകൾ ഒരിക്കലും മറവികൾക്ക് വഴിമാറുകയില്ലല്ലോ...

ഉയർത്തിയ കൈകൾ തട്ടാത്ത നാഥൻ തന്നെ സർവ്വ സ്തുതിയും...

ഇനി ജീവിക്കണം ഇലാഹി സ്നേഹമറിഞ്ഞു കൊണ്ട്. എന്റെ മോൾക്ക് വേണ്ടി ഞങ്ങൾക്ക് വേണ്ടി നല്ലൊരു നാളേക്ക് വേണ്ടി...

അധരം സ്വലവാത്തിന് മന്ത്രകണം കൊണ്ട് സന്തോഷം തീർക്കുകയാണ്.

اللهم صل على سيدنا محمد وعلى آله وصحبه وسلم

       *അവസാനിച്ചു*
*✍️S M K*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
        *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...