Skip to main content

സ്നേഹം വാക്കുകളല്ല പ്രവർത്തിയാണ്... ❤️

*✿═══════════════✿*
       *സ്നേഹം വാക്കുകളല്ല പ്രവർത്തിയാണ്.*
    *ഭാഗം :ഒന്ന്*
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
      ഒരുത്തമ കുടുംബം എങ്ങനെയായിരിക്കണമെന്നതിനെ ചെറിയ രീതിയിൽ നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ്.
പുതുതലമുറയിലെ കുടുംബം വഴി തെറ്റി സഞ്ചരിക്കുന്ന ചില ഘട്ടങ്ങൾ " നാം അറിയേണ്ടതും പറയേണ്ടതും "
പുതു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുമ്പോൾ നാം പഠിപ്പിക്കേണ്ടതും.
ഇഷ്ടപ്പെട്ടാൽ ഇഷ്ടപ്പെട്ടവരിലേക്ക് എത്തിക്കാൻ മറക്കരുതെ...
     ഇഷ്ടത്തോടെ
*✍️ Mihras Koduvally*

സ്നേഹം എന്ന് വെച്ചാൽ എന്താണെന്ന് ഒറ്റവാക്കിൽ ഉത്തരം പറയാൻ ആർക്കും സാധിക്കില്ല. കാരണം സ്നേഹം എന്ന് വെച്ചാൽ ഉമ്മയാണ് ബാപ്പയാണ് സഹോദരി സഹോദരന്മാരാണ് ഭാര്യയാണ് ഭർത്താവാണ് ചുരുക്കി പറഞ്ഞാൽ സ്നേഹം ഒരു കുടുംബമാണ്. പവിത്രമായ ബന്ധങ്ങളുടെ തുടക്കവും ഒരു നല്ല കുടുംബത്തിൽ അധിഷ്ഠിതമാണ്.

ജീവിതവും ചിലപ്പോൾ നമ്മൾ പഠിപ്പിക്കേണ്ടതായ് വരും ജീവിക്കാനും.
അത്തരം കഥപറയുകയാണ് ഞാൻ നിങ്ങളോട് എന്റെ വിദ്യാർത്ഥികളിലൂടെ...


" അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹി വബറക്കാത്ത്ഹു,

" വ അലൈക്കുംസലാം വ....

" ന്തെല്ലാ കുട്ടിയോളെ റാഹത്തല്ലേ എല്ലാർക്കും.

എല്ലാ വിദ്യാർത്ഥികളും ഒരേ സ്വരത്തിൽ മറുപടി പറഞ്ഞു.
     """" അതെ, അൽഹംദുലില്ലാഹ്.

സുഖവിവര വാർത്തമാനങ്ങൾ കഴിഞ്ഞു ഹാദിയ ടീച്ചർ പാഠം തുടങ്ങി. ഈ ഞാൻ തന്നെ ട്ടോ. ആരും ന്നെ പരിചയപ്പെടുത്താൻ ഇല്ലാത്തോണ്ട് ഞാൻ തന്നെ സ്വയം. കിടക്കട്ടെ ഒരു വെയിറ്റ്...


    " കുടുംബ ജീവിതം.
   ലെ കുട്ടികളെ,
അതൊരു മഹാസാഗരമാണ്. നാം ഒരു ഭാര്യയാവുമ്പോൾ ഉമ്മയാവുമ്പോൾ മക്കളാവുമ്പോൾ നാം പല അറിവുകളിലേക്ക് എത്തി നോക്കും പഠിക്കാത്ത പലപാഠങ്ങളും നമുക്ക് മുമ്പിൽ തുറന്നു വരും യഥാർത്ഥ സ്നേഹമെന്താന്ന് നാം തിരിച്ചറിയും. 

" ആട്ടെ ന്റെ ഈ കുട്ടികളുടെ വീടുകൾ എങ്ങനെയാണ് ഓരോരുത്തരായി പറയൂ... സന്തോഷം സങ്കടം പരാതിയും പരിഭവങ്ങളും എല്ലാം പോരട്ടെ, ആരൊക്കെയാണ് സ്നേഹിച്ചു ജീവിക്കുന്നത് ആരൊക്കെയാണ് സ്നേഹത്തിന്റെ വിലയറിയാൻ കൊതിക്കുന്നത് കേൾക്കട്ടെ...

" ടീച്ചറെ,,, ഞാൻ പറയാം.

"ഹാ,,, മുബി പറഞ്ഞോളൂ.
    എഴുനേൽക്കണ്ട ട്ടോ അവിടെ ഇരുന്നു പറഞ്ഞാൽ മതി.

പിന്നെ കുട്ടികളെ, ഇതൊരു കുടുംബമാണ് ഇവിടെ നിങ്ങൾ എനിക്ക് മക്കളായും നിങ്ങൾ സ്വന്തം സഹോദരിമാരായും കഴിയണം. പിന്നെ കുടുംബത്തിലെ കാര്യങ്ങൾ മറ്റൊരു കുടുംബത്തിൽ ചർച്ച ചെയ്യരുത് ട്ടോ. മനസിലായില്ലേ..

അപ്പൊ മുബി തുടങ്ങട്ടെ...

" ഞാൻ ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് ടീച്ചറെ, ഉമ്മയും ഉപ്പയും അനിയനും അനിയത്തിയും അടങ്ങുന്ന ചെറിയ കുടുംബം. ഉമ്മയുടെ ശബ്ദമാണ് എന്നും ഞങ്ങളുടെ ഉറക്കുണ്ർത്തുന്നത്. ഉപ്പയെ എപ്പോഴും ഉമ്മ വഴക്ക് പറയും ചിലപ്പോ അടിക്കും. ഉപ്പാക്ക് ഉമ്മയെ വല്ലാത്ത പേടിയാണ്. എന്നും ഉപ്പ പണിക്ക് പോവും വന്നാൽ കിട്ടിയ പണം മുഴുവൻ ഉമ്മാക്ക് കൊടുക്കും. പിന്നെ ഉപ്പാക്ക് എന്തേലും ആവശ്യം വന്നാൽ ഉമ്മാനോട് ചോദിക്കണം. അതിനുള്ള കാരണങ്ങൾ തിരക്കണം.

അത്രയും പറഞ് മുഖം പൊത്തി കരയുന്ന മുബിയെ കണ്ടപ്പോൾ ഇന്നീ ടോപ്പിക്ക് വേണ്ടായിരുന്നു എന്ന് വരെ തോന്നിപോയി. സന്തോഷത്തോടെ തുടങ്ങിയ ക്ലാസ് നിശബ്ദമായി എല്ലാവരും നിസ്സഹായമായി അവളെ നോക്കി.
എന്തൊക്കെയോ പറഞ്ഞു ഞാനവളെ സ്വാന്തനിപ്പിച്ചു.

അങ്ങനെ ഓരോ കുട്ടികളും ഓരോരോ കഥ പറഞ്ഞു അവരുടെ ജീവിത കഥ.

" ടീച്ചറെ ഞാനും പറഞ്ഞോട്ടെ പ്ലീസ്‌...

" ഇന്റർവെൽ ആണ് മോളൂസേ... നാളെ പോരേ...

" അവൾ പറഞ്ഞോട്ടെ ടീച്ചറെ ഞങ്ങക്ക് കളിക്കാൻ പോണ്ട പിന്നെ അടുത്ത തഫ്സീർ ആണ് ആരിഫ് ഉസ്താദ് ഇന്ന് ലീവാ...

ഒന്ന് ചിരിച്ചു കൊണ്ട് ആ മോളുടെ കഥ കേൾക്കാൻ ഞങ്ങളെല്ലാരും കാതോർത്തിരുന്നു.

  " ന്റെ ഉമ്മച്ചി പാവാ, ഉപ്പച്ചിയും, നല്ല സ്നേഹമാ അവർക്ക് ഞങ്ങളോടും ഞങ്ങക്ക് അവരോടും. നിക്കി ഒരിത്തയും ഒരു ഇക്കയും ഉണ്ട് ഒരു കുഞ്ഞനുജത്തിയും. ഉമ്മ നേരത്തെ എണീക്കും ഞങ്ങളേം വിളിക്കും തഹജ്ജുദ് നിസ്കരിക്കും ഖുർആൻ ഓതും. ഉമ്മാന്റെ ശബ്ദം ഒരിക്കലും ഉപ്പാന്റെ മുകളിൽ പൊന്തൂല. തല താഴ്ത്തിയാ സംസാരിക്കുക. ഉപ്പ എവിടെ പോയി വരുകയാണെലും ഉപ്പാനെ കണ്ടാൽ വേഗം എഴുനേറ്റ് നിക്കും വെള്ളം കൊടുക്കും സലാം പറയും. ഞങ്ങളോടും പറയും ഉപ്പ വന്നാൽ എണീറ്റ് നിക്കാൻ പിന്നെ എന്നും ഞങ്ങളൊരുമിച്ച് മൗലൂദ് ഓതും ഭക്ഷണം കഴിക്കും മദ്ഹ് പാടും നല്ലരസാ. നിക്കി എന്നും സ്കൂൾ നേരത്തെ വിടണം എന്ന് തോന്നും വീട്ടിലെത്താൻ. പക്ഷെ! ഉമ്മ ഞങ്ങൾ എത്തിയാൽ ആദ്യം ചോദിക്കാ " എത്ര സ്വലാത്ത് ചൊല്ലി എന്നാ. അതോണ്ട് തന്നെ ഒഴിവുള്ള സമയം ഒക്കെ ഞങ്ങൾ സ്വലാത്ത് ചൊല്ലും. ഉച്ചക്ക് ചോറ് തിന്നാൻ വിടുമ്പോൾ നിസ്കരിക്കും.

അൽഹംദുലില്ലാഹ്, ഈ കഥ കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. ഞാനും കുട്ടികളോട് നല്ലൊരു കഥ പറയാൻ അല്ലെങ്കിൽ നല്ല കുടുംബിനിയെ പറയാൻ തീരുമാനിച്ചു പക്ഷെ! എവിടുന്ന് തുടങ്ങും. വിവാഹം ജീവിതം മാതാവ് മക്കൾ...

ഏതായാലും തുടങ്ങാം.

"""

നമ്മളൊക്കെ സ്ത്രീകളാണ്. കുടുംബഭദ്രത എന്നും നമ്മുടെ കൈകളിൽ സുരക്ഷിതമായിരിക്കണം. വാശിയും ദേഷ്യവും നാം കുറക്കണം വിട്ട് കൊടുക്കാൻ പഠിക്കണം അനുസരണയുള്ളവളും സ്നേഹമുള്ളവളുമാവണം ബഹുമാനിക്കാനും ആദരിക്കാനും പഠിക്കണം.

മുത്ത് നബി ﷺപറയുന്നു. " നിങ്ങളിലോരോരുത്തരും പരിപാലകരാണ്. താൻ പരിപാലിക്കുന്നവരെ കുറിച്ച് അവൻ ചോദിക്കപ്പെടുകയും ചെയ്യും. അമീർ പരിപാലകനാണ് സ്ത്രീ അവളുടെ ഭർത്താവിന്റെയും അവന്റെ സന്താനങ്ങളുടെയും പരിപാലകയാണ്. നിങ്ങളെല്ലാം പരിപാലകരാണ്, നിങ്ങളിലോരോരുത്തരും താൻ പരിപാലിക്കുന്നവരെക്കുറിച്ചു ചോദിക്കപ്പെടുന്നവരുമാണ്. "

" എന്ന് വെച്ചാൽ എന്താ ടീച്ചറെ...

"""
നിങ്ങളൊക്കെ ഇപ്പോ കല്യാണപ്രായമായ പെൺകുട്ടികളാണ് അപ്പൊ. നാം എത്തി ചേരുന്ന വീട്. അവിടെ നാം മരുമകളായിട്ടല്ല പോവേണ്ടത് ഒരുമകളായിട്ട് വേണം. ഉമ്മയും ഉപ്പയും സഹോദരി സഹോദരന്മാരുമുള്ള ആ വീട്ടിൽ നമ്മൾ ഒരിക്കലും ബന്ധങ്ങൾ ബന്ധനങ്ങളാക്കരുത് അവരുടെ സ്നേഹം മുറിച്ചു കളയരുത്. നമ്മുടെ ഭർത്താവിനെയും മക്കളെയും സ്നേഹിക്കുകയും പരിചരിക്കുകയും വേണം. ഭർത്താവിന് വിലക്കൽപിക്കാത്ത പെണ്ണാവരുത്.

അതിന്റെ സാരം എന്ന് വെച്ചാൽ. നാം സ്നേഹിക്കുകയും അവരുടെ എല്ലാകാര്യങ്ങളും ഇഷ്ടത്തോടെ ചെയ്ത് കൊടുക്കണം. അവരെ വേദനിപ്പിക്കരുത്. മക്കളെ നോക്കണം. അങ്ങനെ അങ്ങനെ... പറഞ്ഞാൽ തീരാത്ത അർത്ഥതലങ്ങളുണ്ടത്തിന്...

" ഞങ്ങക്ക് നല്ലയൊരു കുടുംബിനിയാവാനുള്ള ടിപ്സ് ഒക്കെ പറഞ്ഞു തരോ,
" തീർച്ചയായും.
ഇന്നല്ല ഇനി നാളെ അടുത്ത പിരീഡ് ഉള്ള ഉസ്താദ് വന്നിട്ടുണ്ട് ഫിഖ്ഹ് അല്ലെ...

ഒരു ചെറുപുഞ്ചിരി നൽകി സലാം പറഞ്ഞു. ഞാൻ അവരുടെ ക്ലാസിൽ നിന്നും ഇറങ്ങി നടന്നു.

    *തുടരും*
*Mihras Koduvally*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*

▪▪▪▪▪▪▪▪▪▪▪
      *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

*✿═══════════════✿*
         *സ്നേഹം വാക്കുകളല്ല പ്രവർത്തിയാണ്.*
     *ഭാഗം :രണ്ട്*
http://mihraskoduvally123.blogspot.com/2021/09/blog-post_22.html
*✿═══════════════✿*
*http://mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

         ഓരോ ദിവസങ്ങളും വ്യത്യസ്തമായ പുലരികളെ സമ്മാനിക്കുന്നു.

ഇന്നലെ സന്തോഷവും സങ്കടവും ഒരുപോലെ തോന്നിയ ദിവസമാണ്. ഓരോ ജീവിതങ്ങളും ഓരോ കഥകളായി കേൾക്കേണ്ടി വരുമ്പോഴുള്ള പ്രയാസം.

ഇന്ന് ഇന്നലെ പറഞ്ഞത് പോലെ നല്ല ഒരു തുടക്കം തന്നെ തുടങ്ങണം " ഇൻ ഷാ അല്ലാഹ് "

ഓരോ വിഷയങ്ങളിലൂടെ ചിന്തിച്ച് ക്ലാസിലേക്ക് കയറി. സലാം പറഞ്ഞ് ബുക്ക്‌ എടുത്തപ്പോയക്കും ഓരോ കുട്ടികളായ് ഇന്നലെ പറഞ്ഞ ക്ലാസ്സ്‌ ചോദിച്ചു.

" ആരും മറന്നിട്ടില്ലല്ലേ,, അല്ലേലും കഥ കേൾക്കാൻ ങ്ങക്കൊക്കെ ബല്ലാത്ത....

" ന്റെ മിസ്സേ, ങ്ങള് പറയീന്ന്... ങ്ങള് എത്ര കഥ പറഞ്ഞാലും അതിൽ ഹദീസും ണ്ടാവും അടുത്ത എക്സാം ന് ങ്ങളത് ഉൾകൊള്ളിച്ചു ചോദ്യങ്ങൾ ഇടുകയും ചെയ്യും അതോണ്ട് വെറും കഥ എന്ന് മാത്രം പറയരുത്.

" ഹാ, അതൊക്കെ നല്ലെ ഓർമണ്ട് ലെ, ഉം ന്നാ ശ്രദ്ധിച്ചു കേട്ടോളി ന്റെ മക്കള്...

വിവാഹം. അതൊരു സുന്ദരമായ പ്രക്രിയയാണ്. പരസ്പരം സ്നേഹിച്ചും സന്തോഷിച്ചു വിട്ടുകൊടുത്തും മനസ്സിലാക്കിയും മുന്നോട്ട് പോവണം. ഒരിക്കലും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കേണ്ട അവസ്ഥ വരാതെ നോക്കണം അതിന് മനസ്സ് തുറന്നു സംസാരിക്കുക തന്നെ വേണം. മനസിലാക്കാതെ ജീവിക്കേണ്ടി വരുമ്പോഴാണ് ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും പൊട്ടിയും ചീറ്റിയും നിൽക്കുന്നത് അങ്ങനത്തെ ബന്ധങ്ങൾ മുന്നോട്ട് പോവില്ല. തമ്മിലടിച്ചു പിരിയും. എന്നാലോ ഒരു കാരണവും ഇല്ലതാനും ഇങ്ങനെ ഒക്കെ ആയിതീരാൻ മാത്രം. അത്കൊണ്ട് എല്ലാ കാര്യങ്ങളും പരസ്പരം സംസാരിക്കുക. ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസിലാക്കി കൊണ്ട് മുന്നോട്ട് പോവുക.

നബി ﷺപറഞ്ഞു :നീതി പാലിക്കുന്നവർ അന്ത്യദിനം അല്ലാഹുവിങ്കൽ പ്രകാശ പീഠത്തിലായിരിക്കും. അവരുടെ വിധികളിലും കുടുംബങ്ങളിലും ഉത്തരവാദപ്പെട്ട എല്ലാറ്റിലും.

" മിസ്സേ, ചില വീട്ടിലൊക്കെ വല്ലാണ്ട് അമ്മായി പോര് ണ്ടാവും ന്നൊക്കെ കേട്ടില്ലേ, അപ്പൊക്കെ ഞമ്മൾ കൊറേ കഷ്ടപെടുലെ അത് ഭർത്താക്കന്മാരോട് പറഞ്ഞാൽ അവർ വിശ്വസിക്കുമോ.?

" ഹാ, അവിടേക്ക് ഞാൻ വരാടോ.

അവളുടെ ചോദ്യം ശരിയാണ് എങ്കിലും ഇപ്പോ പറയുന്നത് എടേലും ഒരു സ്ഥാനത് നിർത്തട്ടെ എന്നിട്ട് അതിലേക്ക് കടക്കാം.ഞാൻ ബാക്കി തുടർന്നു.

വിവാഹം നമ്മൾ നല്ലോണം അന്വേഷിക്കണം. അവരുടെ കുടുംബം ബാപ്പ ഉമ്മ എല്ലാം. എന്നിട്ട് പറ്റിയത് ആണേൽ എല്ലാവർക്കും തൃപ്തിയാണേൽ മുന്നോട്ട് വെക്കുക. അല്ലേൽ മറ്റു ബന്ധം നോക്കുക. മിക്ക സ്ത്രീകളും അന്വേഷണ പിശക് കൊണ്ട് അവതാളത്തിലാവാറുണ്ട്. അറിയുന്നോര് ചിലപ്പോ മിണ്ടാതെ ഇരിക്കും ഒരു ജീവിതമല്ലേ, മുടക്കി എന്ന പേര് വേണ്ടാ എന്ന് വിചാരിച്ചിട്ട്. അത് ശരിക്ക് പറഞ്ഞാൽ പാപമാണ് എല്ലാം അറിഞ്ഞുകൊണ്ട് ഒരു പെണ്ണിനെ...
നാം ആയാലും ആരായാലും ഉള്ളത് ഉള്ളത് പോലെ പറഞ്ഞ് കൊടുക്കണം. അല്ലാതെ കല്യാണവും കഴിഞ്ഞു ഡിവോഴ്സ് ഉം കഴിഞ്ഞു അവർ മോശമാണെന്നു പറയുന്നതിൽ എന്തർത്ഥം.

പിന്നെ അമ്മായി പോര്. ഉമ്മാർക്ക് ഒക്കെ ഷൈൻ ചെയ്യാൻ കിട്ടുന്ന ഒരവസരമാടോ, ചിലതൊക്കെ കേൾക്കാത്ത പോലെ നിൽക്കണം. ചിലതൊക്കെ തമാശയായി കാണണം.
പിന്നെ, വഴക്ക് പറയുന്നതൊക്കെ. നമ്മളെ സ്വന്തം ഉമ്മ പറയാറില്ലേ, അത് പോലെ കാണണം.

ഉമ്മ പറഞ്ഞാൽ ശരി അമ്മായിമ്മ പറഞ്ഞാൽ തെറ്റ് എന്നൊന്നില്ലല്ലോ. എല്ലാത്തിനും ഒരു കാരണം കാണും. പിന്നെ വെറുതെ പറയുന്നതാണേൽ അതവരുടെ സ്വഭാവമാണെന്ന് കരുതണം.
അല്ലാതെ എല്ലാത്തിനും മുഖവും വീർപ്പിച്ചു പരാതിയും പറഞ്ഞ് നടക്കുകയാണെൽ ഈ ദുനിയാവില് കുറ്റം തീർന്ന ഒരുമ്മയും ഒരു അമ്മായിമ്മയും ഉണ്ടാവില്ല. ആദ്യം അവരുടെ സ്വഭാവം മനസിലാക്കണം എന്നിട്ട് പെരുമാറണം.

" ഒരേ സ്വഭാവമൊക്കെ ഭർത്താവിനോട് പറഞ്ഞാൽ വിശ്വസിക്കോ ഐൻ...

" എന്തിനാ കുട്ടി അതിന് പറയാൻ പോകുന്നത്. 
സ്ത്രീകളിൽ കോപവും പുരുഷന്മാരിൽ സമരവും അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. അവരുടെ കാര്യത്തിൽ വിശ്വാസത്തോടെയും പ്രതിഫലം ആഗ്രഹിച്ചും ക്ഷമിച്ചാൽ രക്തസാക്ഷിക്കുള്ളത് പോലെയുള്ള പ്രതിഫലം ലഭിക്കുന്നതാണ്.

ചെറിയ ചെറിയ കാര്യങ്ങളൊക്കെ നമ്മൾ തന്നെ പരിഹാരം കണ്ടെത്തണം. നല്ല രീതിയിൽ. നമുക്ക് പറ്റാത്തതാണേൽ വീട്ടുകാരോട് പറയണം.

മകളാണെന്ന് അമ്മായിമ്മയും ഉമ്മയാണെന്ന് മകളും മനസിലാക്കി കഴിഞ്ഞാൽ തന്നെ യാതൊരു പ്രശ്നങ്ങളും ഉണ്ടാവുകയില്ല.

നല്ലൊരു ഭർത്താവ് ആണെങ്കിൽ നമ്മുടെ എല്ലാ പ്രശ്നങ്ങളും പറയാതെ അറിയാനും പരിഹരിക്കാനും അവർക്ക് കഴിയും. ചിലതൊക്കെ ചിലപ്പോൾ പറയേണ്ടതായി വരും. അത് പറയുക കാമ്പുള്ള കാര്യങ്ങളാണെൽ മാത്രം.

പിന്നെ കഷ്ടപ്പെട്ട് കണ്ണീരു കുടിച്ചൊന്നും ജീവിക്കേണ്ട കാര്യല്ല. നമ്മളെ മനസിലാക്കാത്ത ഒരാളാണെൽ പിന്നെ അവിടെ നിന്നട്ട് യാതൊരു കാര്യവുമില്ല. മെല്ലെ തടി തപ്പുന്നതാ നല്ലത്.

സ്നേഹവും സുരക്ഷിതത്വവും മനുഷ്യന്റെ നൈസർഗ്ഗികാവശ്യങ്ങളാണ്. വിവാഹത്തിലൂടെ സ്ത്രീക്കും പുരുഷനും ബന്ധപ്പെട്ടവർക്കും ഇവ പൂർത്തീകരിക്കപ്പെടുന്നു. പ്രായാധിക്യം, രോഗം തുടങ്ങിയ പ്രയാസഘട്ടങ്ങളിൽ പ്രത്യേകിച്ചും പരസ്പരശ്രയത്വം ലഭിക്കുന്നു.
 നീയൊരു ഖദീജ (റ)യാവാൻ ശ്രമിച്ചാൽ നിന്റെ ഭർത്താവ് സ്നേഹത്തിന്റെ പ്രവാചകനായി തീരും.

ഏതൊരു പ്രയാസത്തിനെയും പ്രാർത്ഥന കൊണ്ട് കരിച്ചു കളയാൻ കഴിയും സുഖത്തിലും ദുഃഖത്തിലും പ്രാർത്ഥനയാകുന്ന പരിചയെ കൂടെക്കൂട്ടുക. സ്നേഹിക്കാനും വിശ്വസിക്കാനും പരിചരിക്കാനും പഠിക്കുക. ക്ഷമ മുഖമുദ്രയാക്കുക.

     *തുടരും*
*✍️Mihras Koduvally*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
        *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
         *സ്നേഹം വാക്കുകളല്ല പ്രവർത്തിയാണ്.*
     *ഭാഗം :മൂന്ന്*
http://mihraskoduvally123.blogspot.com/2021/09/blog-post_22.html
*✿═══════════════✿*
*http://mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

           ന്തൊക്കയോ ന്റെ കുട്ടികൾക്ക് മനസിലായിട്ടുണ്ടെന്ന് അവരുടെ മുഖഭാവത്തിലും സംസാരത്തിലും എനിക്ക് മനസിലാക്കാം, പരസ്പരമുള്ള അവരുടെ സംസാരങ്ങൾ മൊത്തം ഇപ്പോൾ ഭാവി ജീവിതമായിരിക്കുന്നു. സ്നേഹമുള്ള ഭാര്യയാവാൻ അവർ ആഗ്രഹിക്കുന്നു. ഏതായാലും ഞാൻ വീണ്ടും തുടർന്നു.

നമുക്കന്നം തരുന്ന നമ്മുടെ മക്കളുടെ ബാപ്പയായ നമ്മുടെ ഭർത്തക്കന്മാർ ഓരോ ദിവസവും നമുക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട് അതെപ്പോഴും നാമം മനസിലാക്കണം. അവരെ മനസറിഞ്ഞു സ്നേഹിക്കണം ഏത് പ്രതിസന്ധി ഘട്ടം വന്നാലും അവരെ കൂടെ നിൽക്കണം.
അദ്ദേഹത്തിന്റെ ഹലാലായ ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കണം.
    "ഹുസൈനുബ്നു മിഹ്സൻ (റ) വിന്റെ അമ്മായി നബി ﷺയുടെ അടുത്ത് വന്നു. അപ്പോൾ നബി ﷺഅവരോട് ചോദിച്ചു. നിനക്ക് ഭർത്താവ് ഉണ്ടോ? അവർ പറഞ്ഞു : അതെ, നബി ﷺപ്രതിവചിച്ചു അവന്റെ അടുത്ത് നിന്റെ സ്ഥാനമെന്താണെന്ന് നീ നോക്കുക നിശ്ചയം നിന്റെ സ്വർഗ്ഗവും നരകവും അവനാണ്."

" മിസ്സേ, ചിലർ ഭയങ്കര ഹാർഡ് ആയിട്ടുള്ളവരുണ്ടാവില്ലേ, പുറത്ത് സ്നേഹം കാണിക്കാൻ അറിയാതെ എപ്പോഴും ചൂടും ദേഷ്യവും ആയിട്ട് അപ്പോക്കെ നമ്മൾ ഒറ്റപ്പെട്ടു പോവില്ലെ, നമ്മൾ കാണിക്കുന്ന സ്നേഹവും പരിഗണനയും തിരിച്ചു തരാനും അവർ ബാധ്യസ്ഥരല്ലേ,?

" ഹാ, ന്റെ മക്കളെ അതൊക്കെ ചിലപ്പോ അവരുടെ സ്വഭാവം ആവും അല്ലേൽ, എന്തേലും വിഷമങ്ങളെ കടിച്ചമർത്താനുള്ള ആയുധം (അവർ നിങ്ങളറിയാത്ത അല്ലേൽ അറിയുന്ന പ്രശ്നങ്ങൾ കുടുംബത്തിലോ ജോലിയിലോ മറ്റെന്തെങ്കിലും അവർക്കുണ്ടാവും ) അതാണ്‌ ഞാൻ പറഞ്ഞത് പരസ്പരം മനസിലാക്കി സ്നേഹിക്കുക എന്ന്. നമുക്ക് പരിഹരിക്കാൻ കഴിയുന്നതാണേൽ പരിഹരിക്കാൻ ശ്രമിക്കാം അല്ലേൽ അവരുടെ സാഹചര്യങ്ങൾ നോക്കി സമാധാനിപ്പിക്കുക. പിന്നെ നമ്മുടെ സ്നേഹം ആത്മാർത്ഥ മാണേൽ എത്ര ദേഷ്യക്കാരായാലും ഒരിക്കൽ നമ്മളെ മനസിലാക്കും.തുറന്ന് പറയാത്ത സ്നേഹവും അവരുടെ വേദനകളും തുറന്ന് പറയും.

" ഹാ പിന്നെ 
പറയുന്നതൊക്കെ കേട്ട് വീട്ടിലേക്ക് പോയാൽ പോരാട്ടോ,,, ചിന്തിക്കണം നന്നാവണം. നമ്മൾ ഓരോരുത്തരും ഓരോ കുടുംബിനികളാണ്.

മനസിലാവുന്നുണ്ടല്ലോ അല്ലെ,
പുസ്തകത്തിൽ നോക്കി പഠിക്കേണ്ട ഒന്നല്ല ജീവിതം. ഓരോ തിരിച്ചറിവുകൾ ഓരോ ജീവിതവും നമുക്ക് സമ്മാനിക്കും. നല്ല വഴിയിൽ നടക്കേണ്ടത് നമ്മുടെ കടമയാണ്

 ഒരു മനുഷ്യനോട് മറ്റൊരാൾക്ക് സാഷ്ടാംഗം ചെയ്യാൻ എനിക്ക് ആജ്ഞാപിക്കമായിരുന്നു വെങ്കിൽ സ്ത്രീയോട് തന്റെ ഭർത്താവിന് സുജൂദ് ചെയ്യാൻ ഞാൻ കൽപ്പിക്കുമായിരുന്നു. മുഹമ്മദിന്റെ ആത്മാവ് (ﷺ)ആരുടെ കയ്യിലാണോ അവൻ സത്യം. ഭർത്താവിനോടുള്ള കടമകളെല്ലാം പൂർണമായി നിറവേറ്റാതെ സ്ത്രീക്ക് തന്റെ റബ്ബിനോടുള്ള കടമകൾ നിറവേറ്റാൻ കഴിയില്ല.

" ഇനി ന്റെ കുട്ടികൾക്ക് ന്തേലും മനസിലാക്കാത്തത് ണ്ടോ. വേഗം പറഞ്ഞോളി...

" മിസ്സേ, ഞങ്ങളൊക്കെ നല്ല കുടുംബിനികളാവും ഇൻ ഷാ അല്ലാഹ്..

" അൽഹംദുലില്ലാഹ്, ഇൻ ഷാ അല്ലാഹ്, അല്ലാഹു ബറകത്ത് ചെയ്യട്ടെ... അങ്ങനെ ആക്കി തരട്ടെ...

പിന്നെ ഇന്നിപ്പോ വെള്ളിയാഴ്ച ആയില്ലെ, ഇനി ഞമ്മൾ കാണാൻ രണ്ടീസം കഴിയണം. അതോണ്ട്  " ആരായിരിക്കണം ഒരുത്തം കുടുംബിനി " എന്ന വിഷയത്തിൽ എല്ലാവരും ഒരു ചെറിയ പത്ത് പാജിൽ ചുരുങ്ങാത്ത നല്ല മൊഞ്ചുള്ള എഴുത്ത് കൊണ്ടൊരീ... ഇത്ര ദിവസം ഞാൻ ഈ പറഞ്ഞതൊക്കെ ആരൊക്കെ മനസിലാക്കി എന്ന് എനിക്ക് മനസിലാവാണമല്ലോ.?
അപ്പോ മറക്കണ്ട ട്ടോ.

എല്ലാവരും പരസ്പരം പറയുന്നുണ്ട് ഇത്‌ വല്ലാത്ത പണിയായി പോയി ന്ന്, ഞമ്മളൊന്ന് ചിരിച്ചു കൊടുത്ത് സലാം പറഞ്ഞു മെല്ലെ സ്കൂട്ടായി

    *തുടരും*
*✍️Mihras Koduvally*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
      *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

*✿═══════════════✿*

         *സ്നേഹം വാക്കുകളല്ല പ്രവർത്തിയാണ്.*

     *ഭാഗം :നാല്*

http://mihraskoduvally123.blogspot.com/2021/09/blog-post_22.html

*✿═══════════════✿*

*http://mihraskoduvally123.blogspot.com*

https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

       അങ്ങനെ നീണ്ട അവധിക്ക് ശേഷം ഞാനിന്ന് കോളേജ് ലേക്ക് പോവുകയാണ്. എനിക്കും അവർക്കും ഒരുപാട് കഥകൾ പറയാനുണ്ടാവും സ്നേഹത്തിന്റെയും കരുതലിന്റെയും തിരിച്ചറിവുകളുടെയും ഒക്കെ.

അസ്സലാമു അലൈക്കും വറഹ്മതുള്ളാഹി വബറകാത്തുഹു...

ന്തെല്ലാ ന്റെ കുട്ടിയോളെ വിശേഷം. അവധി ഒക്കെ എങ്ങനെയുണ്ടായിരുന്നു.

അങ്ങനെ പരസ്പരം ഞങ്ങൾ വിശേഷങ്ങൾ പങ്കു വെച്ചു ക്ലാസിലേക്ക് കടന്നു.

പിന്നെ " ആരായിരിക്കണം ഒരുത്തമ കുടുംബിനി " എന്ന വിശയത്തെ ആസ്പദമാക്കി എഴുതാൻ പറഞ്ഞത് എന്തായി ആരൊക്കെ മറന്നു.

ഉം... പതിവ് കെട്ട് കഥകൾ വേണ്ടാട്ടോ 

എഴുതാൻ മറന്നു എടുക്കാൻ മറന്നു ഇതൊന്നും വേണ്ട. മറന്നോലും മറന്നെന്നു നടിച്ചോലും ഒക്കെ ഇപ്പൊ എഴുതിക്കോളി ബാക്കി എന്നിട്ട്.

ആഹ് എഴുതിയവർ തന്നോളൂ...

ഓരോരോ രചനകളും പതിയെ പതിയെ ഞാൻ വായിച്ചു തുടങ്ങി. മിഴിയും മനവും നിറയുന്ന രചനകളായിരുന്നു ഏറെയും

ഏറെ പറഞ്ഞതാണേലും നിങ്ങളെ ഈ എഴുത്തൊക്കെ വായിച്ചത് കൊണ്ട് ഞാനും രണ്ട് വാക്ക് പറയാം നിങ്ങൾക്ക് വേണ്ടി " അല്ല " നമുക്ക് വേണ്ടി. നാം സ്ത്രീകളാണ്.  അത്കൊണ്ട് തന്നെ നല്ലൊരു നാളെയെ വാർത്തെടുക്കാൻ നമുക്ക് കഴിയും കഴിയണം. കഴിയാതെ വരുമ്പോൾ ആണ് ഇന്ന് നാം കാണുന്ന കേൾക്കുന്ന കഞ്ചാവും മയക്കുമരുന്നും പെണ്ണും ആണും അടിമപ്പെട്ട് ജീവിക്കുന്നത്. മക്കളെ സഹോദരികളെ നാം ശ്രദ്ദിക്കണം. അവരുടെ കൂട്ടുകെട്ടുകൾ പ്രത്യേകം വീക്ഷിക്കണം നന്മയും തിന്മയും പറഞ്ഞു കൊടുക്കണം...
ഇപ്പൊ അടുത്ത് ഞങ്ങൾ അറിയുന്ന അത്യാവശ്യം നല്ല പണക്കാരും സൗന്ദര്യവും വിദ്യാഭ്യാസവുമെല്ലാം ഉള്ള ഒരാൾ വളരെ അതികം അന്വേഷിച്ചു കണ്ട് ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചു. സന്തോഷത്തോടെ പുതു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന ആ ദിനം മണിയറയിലേക്ക് കടന്ന് ചെന്നപ്പോൾ അയാൾക്ക് കാണാൻ സാധിച്ചത് മറ്റേതോ ലോകത്ത് എന്നപോലെ സ്വയം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഭാര്യയെയാണ്. രാവിലെ കാര്യം തിരക്കിയപ്പോൾ അവർ പറഞ്ഞത്.

" ഞാൻ ഇങ്ങനെയാണ് എനിക്ക് കഞ്ചാവ് ഇല്ലാതെ കഴിയില്ല. ഞാൻ വര്ഷങ്ങളായി ഇത് ഉപയോഗിക്കുന്നുണ്ട്. ഇത് കണ്ട് എന്നെ സ്വീകരിക്കാൻ പറ്റുന്നെങ്കിൽ മതി.

ഒന്നും അറിയാതെ പുതു ജീവിതത്തിലേക്ക് കടന്ന് വന്ന അയാൾ ഒരു നേരം ഒന്ന് പകച്ചു പോയി. തിരിച്ചു ഒന്നും പറയാനും പറ്റിയില്ല നാവ് ഇറങ്ങി പോയപോലെ തൊണ്ട വറ്റി വരണ്ട പോലെ...

അങ്ങനെ വീട്ടുകാരോട് പറഞ്ഞു ഓളെ വീട്ടിൽ കൊണ്ടാക്കി.

ഇതാണ് ഇപ്പോ അവസ്ഥ. പണ്ടൊക്കെ ആണുങ്ങൾ മാത്രമായിരുന്നു ലഹരിക്ക് അടിമപ്പെട്ടെന്നത് കേട്ട് കൊണ്ടിരുന്നത് ഇപ്പോൾ നല്ല തറവാട്ടിൽ പിറന്ന വിവരവും വിദ്യാഭ്യാസവുമുള്ള പെൺകുട്ടികൾ ഇത്തരം ശീലങ്ങൾക്ക് അടിമപ്പെട്ട് കടമകളും കടമ്പകളും മറന്ന് സ്വയം നശിക്കുകയാണ്.

നല്ലോണം ശ്രദ്ധിക്കണം. നമുക്ക് മുമ്പിൽ പ്രത്യഷ്യപ്പെടുന്ന നന്മയുടെ കരങ്ങൾ എന്ന് നാം വിശ്വസിക്കുന്ന കറുത്തകണ്ണുകളെ നാം തിരിച്ചറിയണം. അത് നമ്മുടെ നല്ലൊരു നാളെയെ കളഞ്ഞു കുടിക്കുക തന്നെ ചെയ്യും.

നമുക്ക് ഉണ്ടാവുന്ന നഷ്ടങ്ങൾ നമ്മുടേത് മാത്രമാണ്. വഴിപിഴക്കിക്കാൻ നിക്കുന്നവരൊന്നും ഒരിക്കലും നമ്മുടെ നന്മയെ അല്ല ഉദ്ദേശിക്കുന്നത്. ഒരു ലഹരിപദാർതങ്ങളും നമുക്ക് സന്തോഷം തരുന്നില്ല നമ്മുടെ വിഷമങ്ങളെ കരിച്ചു കളയുന്നില്ല. എല്ലാം അതുപ്പോയോഗിക്കുമ്പോൾ നമുക്കുണ്ടാവുന്ന ബോധക്കേട് കൊണ്ട് തോന്നുന്ന തെറ്റിധാരണ മാത്രമാണ്. തിരിച്ചറിയുക.

കുടുംബം നയിക്കേണ്ട നമ്മൾ കുടുംബം തകർക്കരുത്. ആണായാലും പെണ്ണായാലും ലഹരി മനസും ശരീരവും ദുശിപ്പിക്കും.

അത് കൊണ്ട് തന്നെ ക്ലാസ് കഴിഞ്ഞാൽ വേഗം വീട്ടിലേക്ക് പൊയ്ക്കോളണം ബസ്സ്റ്റാന്റിലും ജ്യൂസ്‌ കുടിക്കാനെന്നും പറഞ്ഞു സമയം കളയരുത്. നമുക്ക് എന്ത് ആവശ്യമുണ്ടേലും വീട്ടുകാരോട് പറയുക അവർ വേണ്ടത് നൽകും. കൂട്ടുകൂടാൻ പാടില്ലാത്തവരുമായി കൂട്ടുകൂടാതിരിക്കുക.

ജീവിതം അതൊരു സുന്ദരയാത്രയാണെടോ നമ്മുടെ അറിവില്ലായ്മ മൂലം അത് തകർത്ത് കളയരുത്.
ഞാൻ എപ്പോഴും പറയാറില്ലേ...

ക്കൂടുമ്പോൾ ഇമ്പമുള്ളതാവണം കുടുംബം, സ്നേഹവും  പരിചരണവും  അതിന്റെ നെടുംതൂണാണ്, അട്ജെസ്റ്റ് മെന്റ്ലൂടെ ഒരിക്കലും ഒരു നല്ല കുടുംബം ഉണ്ടാവില്ല. മറിച്ച് അണ്ടർസ്റ്റാറ്റിലൂടെ ഒരു നല്ല ദാമ്പത്യം ഉണ്ടാക്കിയെടുക്കാൻ സാധിക്കും.*

*രക്തബന്ധത്തിലൂടെയോ വിവാഹബന്ധത്തിലൂടെയോ ബന്ധപ്പെട്ടവരും പരസ്പരം സ്വത്തവകാശമുള്ളവരും പൊതുസ്വഭാവമുള്ള അധികാരങ്ങളും അവകാശങ്ങളും കടമകളും സ്വീകരിച്ചിട്ടുള്ളവരുമായ ഒരു കൂട്ടാം ആളുകളുടെ സമാഹാരം തന്നെയാണ് ലക്ഷണമൊത്ത കുടുംബം.*

*അല്ലാഹു ആദം നബിയെയും (അ)അവ്വാ ഉമ്മയെയും (റ) സ്വർഗ്ഗത്തിൽ താമസിപ്പിച്ചതും അവർ പിന്നീട് ഭൂമിയിലെത്തിയതും സന്താനങ്ങളുണ്ടായതുമെല്ലാം ഖുർആൻ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്.*

*ഒരിക്കൽ നബി ﷺസ്വഹാബികളോട് പറഞ്ഞു : " ഖത്താബിന്റെ ഭാര്യ ഭർതൃപരിചരണത്തിന്റെ പേരിൽ സ്വർഗാവകാശിയായി തീർന്നിരിക്കുന്നു. "*

       ഇതു കേട്ട് സ്വഹാബികൾ അവരെക്കുറിച്ച് അന്വേഷിച്ചു. അവർ പറഞ്ഞു :

                  *എന്റെ ഭർത്താവ് വിറകുവെട്ടാൻ പോയാൽ അദ്ദേഹം അനുഭവിക്കുന്ന വിഷപ്പും ദാഹവുമോർത്ത് ഞാൻ വിഷമിക്കും. അദ്ദേഹത്തിനു വേണ്ടി ഭക്ഷണം പാകം ചെയ്ത് വീട്ടുപകരണങ്ങൾ അടുക്കും ചിട്ടയിലുമാക്കി. അണിഞ്ഞൊരുങ്ങി ഞാൻ കാത്തിരിക്കും. അദ്ദേഹം വാതിൽക്കൽ എത്തിയാൽ പുതുമണവാട്ടിയെപ്പോലെ ഞാൻ അദ്ദേഹത്തെ സ്വീകരിക്കും. ഭക്ഷണം നൽകും. അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ സാധിപ്പിച്ചുകൊടുക്കും. പിഞ്ചു കുഞ്ഞിനെപ്പോലെ ഞാനയാളുടെ കരവലയത്തിൽ ഒതുങ്ങും.*

*ഭാര്യക്ക് ഭർത്താവ് നല്ലൊരു കേൾവിക്കാരനാവണം, ഉപദേശം വേണ്ട സ്ഥലംത്ത് ഉപദേശവും സ്നേഹം വേണ്ട സ്ഥലത്ത് സ്നേഹവുമാവുക.*

*രാവും പകലും മറന്ന ഒരു യന്ത്രമല്ല ഭാര്യയെന്ന് തിരിച്ചറിയുക. പരാധിയും പരിഭവങ്ങളും ഇഷ്ടവും നഷ്ടവും നിങ്ങൾക്കായ് സഹിച്ച ഉത്തമ വനിതയാണെന്നത് ഓർക്കുക. ഉറക്കവും ക്ഷീണവും നല്ലൊരു ഉമ്മയായ് ഭാര്യയായ് സഹോദരിയായ് അധ്യാപികയായ് എല്ലാം മറന്നതാണെന്ന സത്യം അറിയുക.*

*നിന്റെ ഉമ്മ സഹിച്ച അതെ വേദന സഹിച്ചാണ് നിന്റെ കുഞ്ഞിന് നിന്റെ ഭാര്യ പ്രസവിച്ചതെന്ന് മനസിലാക്കുക.*

*ഇണക്കവും പിണക്കവും സർവ്വ സാധാരണയാണ്. എങ്കിലും അതിലുള്ള പതിരുകൾ തിരിച്ചറിയുക. നാളെ ഖേദിക്കേണ്ട അവസ്ഥയില്ലാതിരിക്കാൻ. അവളെ അറിയാനും മനസിലാക്കാനും സ്നേഹിക്കാനും ഒരുപോലെ കഴിയുന്ന നല്ല ഭർത്താവാകുക.*

*നമ്മുടെ മക്കളാണ് നമ്മുടെ ലോകം. ഒരു സമയം കഴിഞ്ഞാൽ പിന്നെ നാം എല്ലാവരും ജീവിക്കുന്നത് മക്കൾക്ക് കൂടി വേണ്ടിയാണ്. അത് കൊണ്ട് തന്നെ നല്ല മാതാപിതാക്കളാവുക. കാരണം നമ്മൾ തന്നെയാണ് മക്കളുടെ റോൾ മോഡൽ. നാം കാണിക്കുന്ന നന്മയും തിന്മയും അവരുടെ ജീവിതവും യാതൊരു മടിയും കൂടാതെ രുചിക്കും.*

*സോഷ്യൽ മീഡിയകളിൽ മാത്രം സമയം ചിലവഴിച്ചു, മക്കളെ ആരോ നോക്കി വളർത്തിയാൽ നമ്മുടെ വാർദ്ധക്യം ഇന്ന് നാം കേൾക്കുന്ന പോലെ കാണുന്ന പോലെ മറ്റേതെങ്കിലും വൃദ്ധസദനങ്ങളിലാവാം.*

*മനസ്സറിഞ്ഞു സ്നേഹിക്കുക മക്കളെയും ഇണയെയും എങ്കിൽ എന്നും അവർ നമ്മുടെ കൂടെ ഉണ്ടാവും. ചതിയും വഞ്ചനയും കൈമുതലാക്കിയാൽ നാം ചതിക്കപ്പെടും ഒരു തിരുത്തലുകൾക്ക് വഴിയില്ലാതെ നമുക്ക് വേണ്ടപ്പെട്ടവരുടെ മുമ്പിൽ നമ്മുടെ വാതിൽ കൊട്ടിഅടക്കപ്പെടും. സൂക്ഷിക്കുക സൂക്ഷ്മതയോടെ ജീവിക്കുക.*

കുടുംബങ്ങളിൽ നിങ്ങൾ കുഴപ്പമുണ്ടാക്കരുത്. 

*"എന്നാൽ നിങ്ങൾ കൈകാര്യകർതൃത്വം ഏറ്റടുക്കുകയാണെങ്കിൽ ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കുകയും കുടുംബ ബന്ധങ്ങൾ വെട്ടിമുറിക്കുകയും ചെയ്തേക്കുമോ? അത്തരക്കാരെയാകുന്നു അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവർക്ക് അവൻ ബധിരത നൽകുകയും, അവരുടെ കണ്ണുകൾക്ക് അന്തത വരുത്തുകയും ചെയ്തിരിക്കുന്നു. (മുഹമ്മദ്‌)"*

എല്ലാം അറുത്ത് മാറ്റാൻ എളുപ്പമാണ് പിന്നെ തിരികെ ലഭിചെന്ന് വരില്ല. കാരണമറിയാതെ വീണ്ടു വിചാരണയില്ലാതെ വെട്ടിമാറ്റുന്ന ഓരോ ബന്ധങ്ങളും പിന്നീട് നാം ചെയ്ത പാപമായ് നമ്മിൽ ഭവിക്കാതിരിക്കാൻ ഏറെ ശ്രദ്ധിക്കുക. പരസ്പരം മനസിലാക്കി സ്നേഹിച്ചു ജീവിക്കുക. 

*"അല്ലാഹു പറഞ്ഞു : അല്ലാഹുവിന്റെ ഉത്തരവ് അവൻ ശക്തി യുക്തo നൽകിയതിന് ശേഷം അതിന് വിപരീതം പ്രവർത്തിക്കുകയും അല്ലാഹു കൂട്ടിച്ചേർക്കാൻ കല്പിച്ചതിനെ വേർപ്പെടുത്തുകയും ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരത്രെ അവർ (അധർമകാരികൾ )അവർ തന്നെയാകുന്നു നഷ്ടക്കാർ, (അൽബക്കറ)"*

ഭർത്താവിന് നല്ലൊരു ഭാര്യയാവുക, ഭാര്യക്ക് നല്ലൊരു ഭർത്താവും 

പരസ്പരം സംസാരിക്കുക, സ്നേഹിക്കുക, മനസിലാക്കുക. 

ഉമ്മയും മകളും സഹോദരിയും അധ്യാപികയും അങ്ങനെ അങ്ങനെ ഒരുപാട് വേഷങ്ങൾ അണയാൻ സാധിക്കും ഒരുത്തമ ഭാര്യക്ക്. 

പരാധിപെട്ടിയാവാതെ അവർക്കുള്ള തണലാകുക. 

മാതാപിതാക്കാളാണെങ്കിലും മക്കളാണെങ്കിലും മരുമക്കളാണെങ്കിലും കുറ്റവും കുറവുകളും ഉണ്ടാവും മറക്കുക പൊറുക്കുക, അറിവില്ലായ്മയാണെങ്കിൽ ശമിക്കേണ്ടതിനെ ശമിച്ചു കളയുക തിരുത്തേണ്ടതിനെ തിരുത്തുക. *അതല്ലെ ജീവിതം*

അല്ലാതെ മസ്ൽ പിടിച്ചിരുന്നിട്ടും ശത്രുത നടിച്ചു നടന്നിട്ടും എന്ത് പ്രയോജനം.

*പവിത്രമായ ഒന്ന് തന്നെയാണ് കുടുംബം. അതിനെ ഇമ്പമുള്ളതാക്കാൻ നാം ഓരോരുത്തരും മനസ് വെക്കണം. നിങ്ങൾ കണ്ട ഭർത്താവും നിങ്ങളും കുട്ടികളും മാത്രമുള്ളതല്ലെടോ കുടുംബം. അവിടെ ഉമ്മവേണം ഉപ്പ വേണം ഇടക്ക് വരുന്ന പെങ്ങൾ വേണം അവളെ മക്കൾ വേണം. അതൊരു സന്തോഷം തന്നെയാടോ, അത് നല്ല മനസോടെ ചിന്തിക്കുന്നവർക്കെ മനസ്സിലാകൂ, അതാടോ ശരിക്കും സമാധാനം ഉള്ള ലോകം സ്നേഹമുള്ള ലോകം. അപ്പൊ നമുക്കായ് നാളെക്കായ് നല്ലൊരു കുടുംബിനിയാവുക നല്ലൊരു കുടുംബം ഉണ്ടാക്കുക.*

അല്ലാതെ നിങ്ങൾ കാണുന്ന സിനിമയും സീരിയലും അല്ല ജീവിതവും. ജീവിതം കയ്പ്പും മധുരവും കൂടി ഇണ ചേർന്നതാണ്. കൈപിനെ മാധുര്യമാക്കാൻ നമുക്ക് കഴിയണം അവിടെയാണ് ഓരോ കുടുംബത്തിന്റെയും വിജയം.

അപ്പൊ ബാക്കി നാളെ ലെ..
കുറെ സമയം ആയിലെ...
അപ്പൊ മനസിലായില്ലേ എല്ലാവർക്കും.

    *തുടരും*

*✍️Mihras Koduvally*

*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*

*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*

*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*

*ദുആ വസിയ്യത്തോടെ*

▪▪▪▪▪▪▪▪▪▪▪

      *ISHQE-MADEENA*

◾◾◾◾◾◾◾◾◾◾◾

*✿═══════════════✿*

         *സ്നേഹം വാക്കുകളല്ല പ്രവർത്തിയാണ്.*

     *ഭാഗം :അഞ്ച്*

http://mihraskoduvally123.blogspot.com/2021/09/blog-post_22.html

*✿═══════════════✿*

*http://mihraskoduvally123.blogspot.com*

https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

      ഓരോ ദിവസവും ക്ലാസിലേക്ക് കയറിചെല്ലുമ്പോൾ ഇന്നെന്തായിരിക്കും എന്നതാണ് എന്റെയും കുട്ടികളുടെയും മനസ്സിൽ ബുസ്തകത്തിലുള്ളത് മാത്രം വായിച്ചാൽ ക്ലാസ്സ് ആവില്ലല്ലോ നമുക്ക് കുറച്ചൊക്കെ അനുഭത്തിന്റെ വെളിച്ചത്തിൽ പറയാനുണ്ടാവും അവർക്കും.

നമ്മളെ ഉമ്മമാരെ നാം ശ്രദ്ദിച്ചിട്ടില്ലെ രാവിലെ തുടങ്ങിയാൽ പണി നട്ടപാതിരാക്കാണ് അവസാനിക്കുന്നത് വീണ്ടും അതിരാവിലെ സുബ്ഹിയുടെ മുൻപ് തന്നെ എഴുനേൽക്കുന്നു പണി തുടങ്ങുന്നു.

അവരുടെ നമ്മുടെ പ്രായത്തിൽ ഇങ്ങനെ ഒക്കെ ആയിരുന്നിരിക്കണം. എന്നാൽ ഇപ്പൊ സാഹചര്യത്തിനനുസരിച്ചു അവർ മാറി. എന്നാലോ പരാതിയോ പരിഭവങ്ങളോ അവർക്കില്ല. ഈ തിരക്കുകളിൽ നിന്ന് ഒരു ഒഴിവ് വേണമെന്ന് അവർ ആഗ്രഹിക്കുന്നുമില്ല.

ഒരു മാറ്റാവുമില്ലാത്ത റോട്ടേഷൻ അവർക്ക് മാത്രമേ ഉള്ളു. ഒരർത്ഥത്തിൽ പറഞ്ഞാൽ ചില മാതാപിതാക്കലെങ്കിലും ഇപ്പോഴും പുറം ലോകം കാണാതെ അടുക്കളയിൽ മാത്രം ഒതുങ്ങുന്നവരുണ്ട്.

അവർക്കും നമ്മെ പോലെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ ഉണ്ടായിരുന്നിരിക്കണം. പക്ഷെ!
അവരോട് അതൊന്നും ആരും ചോദിച്ചിട്ടില്ല. അറിയാൻ ശ്രമിച്ചിട്ടുമില്ല.

ഈ ഇടെ ഞാനൊരു ഇത്തയെ കാണാൻ ഇടയായി കുറെ സംസാരിച്ചു. സംസാരത്തിനൊടുവിൽ അവർ പറഞ്ഞു.

മോളെ, ഇന്നെനിക്ക് വളരെ സന്തോഷമുള്ള ഒരു ദിവസമാണ് കാരണം. എന്റെ ഭർത്താവ് മരിച്ചതിൽ പിന്നെ ഇന്നാണ് ഞാൻ മനസ് തുറന്ന് സംസാരിക്കുന്നതും എന്നെ ഒരാൾ കേൾക്കുന്നതും. ഭർത്താവും എന്റെ ഇഷ്ടങ്ങളെയോ ആഗ്രഹങ്ങളെയോ ചോദിച്ചിട്ടില്ല. പക്ഷെ അതിലൊന്നും എനിക്കൊരു പരാതിയുമില്ല. കാരണം അന്നെനിക്ക് എന്റെ ഭർത്താവും ഞങ്ങൾക്കുണ്ടായ പിഞ്ചോമനകളുമാത്രമായിരുന്നു എന്റെ എല്ലാം എന്റെ ലോകം ഇഷ്ടം എല്ലാം അങ്ങനെയായി ചുരുങ്ങിയിരുന്നു. മറ്റൊക്കെ ഞാൻ മറന്നു. അല്ലെങ്കിൽ അവർക്ക് വേണ്ടി ഞങ്ങളുടെ സന്തോഷമുള്ള ജീവിതത്തിന് വേണ്ടി എല്ലാം മറന്നെന്നു നടിച്ചു.

എന്നിരുന്നാലും ഇപ്പൊ തിരിഞ്ഞു നോക്കുമ്പോൾ എവിടെയൊക്കെയോ ഒരു കുറ്റബോധം. കാരണം എന്റെ ഭർത്താവ് നല്ലൊരു മനുഷ്യനായിരുന്നു. എന്റെ ആഗ്രഹങ്ങൾക്ക് ഒരിക്കലും അദ്ദേഹം എതിര് പറയുകയില്ലായിരുന്നു. പക്ഷെ അപ്പൊ ഞാൻ പറഞ്ഞില്ല. ആ വീടിന്റെ നാലുച്ചുവരുകൾ ക്കുള്ളിൽ എന്റെ സന്തോഷം ഞാനായിട്ട് അടിച്ചമർത്തി.

അങ്ങനെയല്ല. ആ ചുവടുകൾ കുള്ളിലും എനിക്ക് എന്റേതായ സന്തോഷങ്ങൾ കണ്ടെത്താമായിരുന്നു എല്ലാത്തിനും ഒരുപക്ഷെ ഞാൻ പറഞ്ഞിരുന്നുവെങ്കിൽ പൂർണ പിന്തുണയുമായി എന്റെ പ്രിയതമൻ ഉണ്ടാകുമായിരുന്നില്ല. ഞാൻ പറഞ്ഞില്ല.

ഇപ്പൊ അദ്ദേഹം പോയി. ഞാൻ തനിച്ചായി. മക്കളൊക്കെ വലുതായി അവരുടേതായ ലോകം കണ്ടെത്തി. എന്നോട് ഒന്ന് സംസാരിക്കാൻ പോലും അവർക്ക് നേരമില്ലാതായി.

മോൾക്ക് അറിയോ?

ഇന്നീ വലിയ വീട്ടിൽ ഞാനൊറ്റക്കാണ് ഈ ചുവരുകളല്ലാതെ എനിക്ക് സംസാരിക്കാനോ എന്നെ കാണാനോ കേൾക്കാനോ ആരുമില്ല.

എന്തേലും ആവശ്യം ഉണ്ടെങ്കിൽ മക്കളോട് ചോദിക്കണം. എപ്പോഴും ചോദിക്കാനും മടിതോന്നും.

ഒരു പെണ്ണിന് ചോലി ഇല്ലെങ്കിലും ജീവിക്കാം അവരുടെ ഭർത്താവ് ഉള്ള കാലത്തോളം ഇല്ലാത്ത കാലം മക്കളെ ആശ്രയിക്കണം. എല്ലാ മക്കളും ഒരുപോലെ ആയിരിക്കണമെന്നില്ല. അതിനുള്ള മാർഗങ്ങൾ നാം ആരോഗ്യമുള്ള കാലം കണ്ടെത്തണം. കാരണം ഇതുവരെ ഉള്ള കാലം പോലെയല്ല ഇനി വരുന്ന കാലം ഇപ്പോൾ ജീവിക്കുന്നതിലും ഒരുപക്ഷെ ദുഷ്കരമായിരിക്കും വരാനിരിക്കുന്നത്.

ന്റെ മക്കളെങ്ങനെ ചെയ്യില്ല ഞാൻ അങ്ങനെ വളർത്തിയതാണവരെ എന്നൊക്കെ ഉള്ള പതിവ് പല്ലവിയാവും ഇത് കാണുന്ന നിങ്ങൾക്കും തോന്ന.... പക്ഷെ ഇങ്ങനെ ഒക്കെ എല്ലാ സൗകര്യങ്ങളും സ്നേഹവും കൊടുത്ത് വളർത്തിയ മക്കളാണെടോ വൃദ്ധസദനങ്ങളിലും ജാതി മത ഭേതമന്യേ ഓരോരുത്തരുടെ കൂടെ പിറകിലേക്ക് ഒന്ന് ചിന്തിക്കാതെ തിരിഞ്ഞു നോക്കാതെ ഓടി പോകുന്നത്.

ആ ഉമ്മ പറഞ്ഞു നടന്നാകന്നപ്പോൾ വല്ലാതെ ഉള്ളൊന്ന് പിടഞ്ഞു.

ന്താണെന്നറിയോ ന്റെ കുട്ടിയോളെ... നാളെ എനിക്കും നിങ്ങൾക്കും ഒക്കെ വരുന്ന ഒരവസ്ഥയാണിത്. അതിന് നമ്മളെ മക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരുടെ സാഹചര്യങ്ങളാവും അവരെ മാറ്റുന്നത് അല്ലാതെ സ്നേഹമില്ലാഞ്ഞിട്ടല്ല. അവരുടെ ലോകത്ത് അവർ തിരക്കിലായിരിക്കും. നമ്മൾ അന്ന് ഒരിക്കൽ കാണുന്ന പോലെ നമ്മളെ മാതാപിതാക്കളുടെ ലോകം ഇപ്പോ നമ്മളാണ് അവർക്കും ഉണ്ടാവും അവരുടെ വീട്ടിൽ ഉമ്മന്റേം ഉപ്പാന്റേം കൂടെ പോയി നിക്കാനും അവരെ നോക്കാനുമൊക്കെ പൂതി. പക്ഷെ നമ്മുടെ കാര്യമോർത്തു അവർ പോവില്ല. പോയാലും ഒന്ന് കണ്ട് ഓടി വരും. അത് തന്നെയാണ് അവർക്കും അവരും അവരുടെ ജീവിതവുമായി തിരക്കിലാണ്.

നിങ്ങളോട് എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല. കാരണം നമ്മുടെ ഓരോരുത്തരുടെയും ജീവിതം എങ്ങനെയാണ് എന്നത് നമുക്കറിയില്ലല്ലോ. എങ്കിലും ഞാനൊന്ന് പറയാം എവിടെയായാലും എങ്ങനെയായാലും നാം അവരെ പരിഗണിക്കണം അവർക്ക് വേണ്ടി സമയം കണ്ടെത്തണം. അവർക്ക് വേണ്ടുന്നത് അവർ പറയാതെ ചെയ്യാൻ ആവണം.

നമ്മുടെ ബുദ്ധിമുട്ട് ഓർത്തു അവർ അവരുടെ ആവശ്യങ്ങൾ വേണ്ടന്ന് വെക്കും അപ്പൊ നമ്മൾ അത് കണ്ടറിയണം.

അപ്പൊ എങ്ങ്നെയാ... ഇന്ന് മുതൽ ക്ലാസ്സ് കഴിഞ്ഞാൽ ഒരിത്തിരി നേരം അവരോട് സംസാരിക്കണം. അവർ ഒറ്റപ്പെട്ട് വീട്ടിൽ കഴിയുകയല്ലെ. അവർക്കൊന്നിലും പരാതിയില്ല. എങ്കിലും ആരെങ്കിലും എപ്പോഴെങ്കിലും സംസാരിക്കാനും മനസ് തുറന്ന് സന്തോഷിക്കാനുമൊക്കെ അവർക്കും ആഗ്രഹമുണ്ടാവും. നമ്മളീ ഫോണിൽ തന്നെ ഒഴിവ് സമയം കൊന്ന് കളയുമ്പോൾ ഞമ്മക്കും പ്രത്യേകിച്ച് നേട്ടമൊന്നും ഇല്ലല്ലോ? ഉണ്ടോ...

അപ്പൊ പറഞ്ഞപോലെ...
      
              *തുടരും*

*✍️Mihras Koduvally*

*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*

*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*

*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*

*ദുആ വസിയ്യത്തോടെ*

▪▪▪▪▪▪▪▪▪▪▪

      *ISHQE-MADEENA*

◾◾◾◾◾◾◾◾◾◾◾

*✿═══════════════✿*

         *സ്നേഹം വാക്കുകളല്ല പ്രവർത്തിയാണ്.*

     *ഭാഗം : ആറ്*

http://mihraskoduvally123.blogspot.com/2021/09/blog-post_22.html

*✿═══════════════✿*

*http://mihraskoduvally123.blogspot.com*

https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs


           സ്നേഹം പലതരത്തിലാണ് പ്രതിഫലിക്കാർ. മാതാപിതാക്കളോട് ഉള്ള സ്നേഹം, മക്കളോട് ഉള്ള സ്നേഹം അദ്ധ്യാപക സ്നേഹം.ഇതിനെല്ലാം ബഹുമാനം ഉൾഘടകമാണ് താനും. ചിലപ്പോ അത് വാക്കുകളാവാം പ്രവർത്തിയാവാം മൗനമാവാം.

എന്തൊക്കെയായാലും ഒരു മനസ്സിൽ നിന്ന് മറ്റൊരു മനസ് തിരിച്ചറിയുന്ന ഒരു വികാരമാണത്.

ഇന്നിപ്പോ ഈ വികാരം വില്പന ചരക്കാണ്.

മനസിലായില്ല അല്ലെ ❓️

പറയാം.

ഇന്ന് റോട്ടിൽ ഒന്ന് തനിച്ചു നടന്നാൽ ഇന്നേ വരെ കാണാത്ത ആങ്ങളമാർ സ്നേഹം കൊണ്ട് വരും വാരി വിതറാൻ. ബസ്സിൽ കേറിയാൽ സ്നേഹം കോളേജ് പോയാൽ സ്നേഹം എന്തിന് ഒരു ഷോപ്പിംഗിന് പോയാൽ വരെ സ്നേഹം. എന്നാൽ ഇതിന് പിന്നിൽ പോവുന്ന വിഡ്ഢികൾ ആലോചിക്കാത്ത ഒന്നുണ്ട്.

പത്ത് പതിനെട്ട് അല്ലെങ്കിൽ ഇരുപത്തഞ്ച്...വയസ്സ് കാലമാത്രേ, വീട്ടുകാർക്ക് നമ്മോട് ഉള്ള സ്നേഹത്തോളം വരുമോ ഇന്ന് ബസ്സ് സ്റ്റോപ്പിൽ കണ്ടവന്റെ സ്നേഹം.

അവന്റെ വാക്കുകളിലും നോക്കുകളിലും മായാജാലങ്ങളിലും നീ അടിപതറുമുമ്പോൾ എന്തെ ചിന്തിക്കാതെ പോകുന്നു.
എല്ലാം ഭാഹ്യ പ്രകടനങ്ങളാണെന്നത്.

ഇന്നിപ്പോ സോഷ്യൽ മീഡിയയിലേക്ക് ഒന്ന് എത്തി നോക്കിയാൽ കാണാൻ കഴിയുന്നത് ഈ സ്നേഹത്തിന് വേണ്ടി കൊല്ലുന്നവനെയും കൊല്ലുന്നവളെയും ഒക്കെയാണ്. എന്താപ്പോ ഇതിനൊക്കെ അർത്ഥം. എത്ര ചിന്തിച്ചിട്ടും മനസിലാവുന്നില്ല.

ഒരു നേരം രണ്ട് നേരം അല്ലെങ്കിൽ അതിൽ കൂടുതലോ ഒന്ന് കാണുമ്പോഴേക്ക് അവന്റെ അത്രേ അല്ലെങ്കിൽ അവളുടെ അത്ര ഈ ലോകത്ത് എന്നെ സ്നേഹിക്കാൻ ആരുമുണ്ടാവില്ലെന്നിവർ തെറ്റിദ്ധരിക്കുന്നു.

ആ കാഴ്ചകളിൽ തന്നെ അത് അവര് ദിവ്യപ്രണയമാണെന്ന് ധരിക്കുന്നു.

എന്താപ്പോ പ്രണയം. തൊലി വെളുപ്പോ മുടി നീട്ടലോ നഖം വളർത്തലോ കൊഞ്ചി കുഴയലോ മധുര വാക്കുകളോ എന്തൊക്കെയോ കോലം കെട്ടലോ ❓️

ഇതൊക്കെ ഭാഹ്യ പ്രകടനങ്ങളല്ലെ, ഇതിലൊക്കെ നിങ്ങളെ മനസിൽ തോന്നുന്ന വികാരം പ്രണയമാണോ ❓️.
അല്ലെടോ അത് വെറും അട്രാക്ഷൻ മാത്രമാണ് ആ രൂപത്തോട് ഉള്ള വെറും ഒരിഷ്ടം. അല്ലാതെ ആ കാഴ്ചയിൽ നിങ്ങൾ ഒരിക്കലും അവനെയോ അവളെയോ അറിയുന്നില്ല. കൂടെ കിടന്നവൻ മാത്രമേ രാപനി അറിയുമെടോ. അല്ലാതെ ദൂര നിന്ന് നോക്കി കണ്ടവൻ ജലദോഷം പോലും മനസിലാക്കാൻ കഴിയില്ല എന്നത് എപ്പോഴും ഓർമയിൽ വേണം.

പിന്നെ എന്ത് അർത്ഥത്തിലാണ് അവൻ എന്നെ അറിയാം എനിക്ക് അവനേം അറിയാം.

മണ്ണാങ്കട്ട അറിയാം.

നിനക്ക് നിന്നെ അറിയുമ്പോലെ വേറെ ആർക്കും നിന്നെ അറിയില്ല. അറിയാമായിരുന്നു വെങ്കിൽ ഇന്നീ ഒളിച്ചോട്ടവും തൂങ്ങി ചാവലും വിഷം കുടിക്കലൊക്കെ ഉണ്ടാവുമോ. നിന്നെ അറിയുന്നവർ രക്ഷിക്കുമായിരുന്നില്ല?

ഇല്ലെടോ  നിന്നെ നിനക്കെ അറിയൂ... ബാക്കിയൊക്കെ നിന്റെ തോന്നലാ... നിന്നെ പെറ്റ് പോറ്റി വലുതാക്കിയ മാതാപിതാക്കളെക്കാൾ നിന്നെ അറിയുന്നതൊന്നും ഇല്ലെടോ...

ഇപ്പോഴത്തെ പ്രണയങ്ങളൊക്കെ വെറും പ്രകടനങ്ങളാണ്. അതിന് ഉള്ള തെളിവുകളാണെല്ലോ സോഷ്യൽ മീഡിയ യിൽ നിറഞ്ഞു കാണുന്നത് എന്നിട്ടും നീ അതിനെ ചിന്തിക്കുന്നില്ല.

എന്തൊക്കെയോ നേടി എടുത്ത് കഴിഞ്ഞാൽ വലിച്ചെറിയപ്പെടുന്ന വെറും ഭാഹ്യ പ്രകടനം.

വെളുപ്പോ കറുപ്പോ പുറമെ കാണുന്ന സ്വഭാവമോ അല്ല യഥാർത്ഥ വ്യക്തി എന്നത്. നേടുന്നതിന് മുൻപ് ഒന്നും നേടി കഴിഞ്ഞാൽ മറ്റൊന്നുമായി മാറുന്ന പ്രക്രിയയായി മാറാൻ കുറച്ചു സമയം മാത്രം എടുക്കുന്ന ഒരു മഹാ സംഭവമാണിത്.

ഒരു പക്ഷെ എല്ലാം മനസിലാക്കുമ്പോഴേക്ക് നിനക്കൊക്കെ നഷ്ടമാവും ഈ കാലഘട്ടത്തിന്റെ ഒരു പോക്കനുസരിച്ചു ജീവൻ വരെ.

മതവും ജാതിയുമില്ലാതെ ഓരോരുത്തരുടെ കൂടെ ഇറങ്ങി പോവുമ്പോൾ അത്രക്കാലം നോക്കിയ മാതാപിതാക്കളൊക്കെ വെറും വേസ്റ്റ്. അവരെ സ്നേഹമൊക്കെ ഇവന്റെ /ഇവളുടെ മുമ്പിൽ വെറും അഭിനയമാണെന്ന് അവൻ /അവൾ നിന്നെ പഠിപ്പിക്കുന്നു. എന്നാലോ അവന്റെ അവളുടെ യഥാർത്ഥ സ്നേഹം മനസിലാക്കി അവൻ/അവൾ പൊടിയും തട്ടി പോയാലും ഈ അഭിനയ സ്നേഹം എന്ന് നീ കരുതുന്ന ദിവ്യ സ്നേഹമേ നിനക്ക് തുണയാവൂ എന്നത് നീ ഒരു വേള ചിന്തിച്ചിരുന്നു വെങ്കിൽ ഇതൊന്നും ഉണ്ടാവില്ലായിരുന്നു.

ഒരർത്ഥത്തിൽ പറഞ്ഞാൽ പഠിക്കാൻ പറഞ്ഞയച്ചാൽ പഠിച്ചോളണം അല്ലാതെ സ്നേഹിക്കാൻ നടക്കരുത്. സ്നേഹിക്കണ്ട സമയമാവുമ്പോൾ പഠിക്കേണ്ട സമയമാണെന്ന് തിരിച്ചറിഞ്ഞു പള്ളിക്കൂടത്തിൽ പറഞ്ഞയച്ചവരൊക്കെ സ്നേഹിക്കാൻ പറഞ്ഞയക്കാനും ഉണ്ടാവുണെടോ പിന്നെന്തിനാ ഈ റിസ്ക്കൊക്കെ എടുക്കുന്നത് ഉറപ്പില്ലാത്ത ഒന്നിന് വേണ്ടി സമയം കൊല്ലുന്നത്.

ഒന്നും വേണ്ട നമ്മുടെ നല്ലതിന് വേണ്ടിയാണ് അവരൊക്കെ (മാതാപിതാക്കൾ)ചെയ്യുന്നത് എന്ന് ചിന്തിച്ചാൽ പോരെ നിന്റെ ഈ അസുഖമൊന്ന് മാറാൻ

   " ഐൻ ചിന്തിക്കൂല അതല്ലപ്പോ കൊയപ്പം ".

ലെ മക്കളെ,  

അവരും ഏറ്റ് പറയുന്നുണ്ട് എന്തൊക്കെയോ ന്യൂസിൽ കാണുന്ന പലതും.

പറയുന്നത് അതപ്  കേടായാൽ ബുദ്ധിയും വിവരവുമുള്ള നിങ്ങൾ പൊറുക്കണം.

വലിയ വലിയ ഇസ്ലാമിക സ്ഥാപനങ്ങളിലൊക്കെ പഠിക്കുന്ന ബിരുദം വാങ്ങാനിരിക്കുന്ന പെൺകുട്ടികളൊക്കെ ബസ്സിൽ കയറിയാൽ കാട്ടിക്കൂട്ടുന്നത് കണ്ടാൽ സത്യം പറയാലോ കൈ വീശി ഒന്ന് കൊടുക്കാൻ തോന്നാറുണ്ട്.

പക്ഷെ ഞമ്മക്ക് അഹ് പറ്റൂലല്ലോ ന്റെ മക്കളോ അനിയത്തിയോ ആയിരുന്നേൽ വിവരം അവള്മാരൊക്കെ അറിഞ്ഞേനെ.

ബസ്സിൽ കേറിയാൽ ബാക്കിലോട്ട് ഒരുപോക്ക ന്നട്ട് ബസ്സിലുള്ള ആങ്ങളമാരൊക്കെ ആയി കൊഞ്ചലും കൊയയലും ചോദിച്ചാൽ അമ്മായിന്റെ മോൻ അമ്മോന്റെ മോൻ മൂത്തമ്മാന്റെ മോൻ. ന്നാലോ ഇമ്മൂത്തമ്മയും അമ്മോനും അമ്മായി ഒന്നും ഇങ്ങനെ ഒരു മകനൊന്നും ഉള്ള വിവരം അറിഞ്ഞിട്ടുണ്ടാവില്ല എന്നത് മറ്റൊരു സത്യവും. എന്താലെ ഇപ്പോഴത്ത മക്കളെ ഒരു കഥ.

അടക്കത്തിലും ഒതുക്കത്തിലും പഠിക്കാൻ പോവാൻ കഴിയില്ലാന്ന് ങ്ങക്ക് തോന്നിയാൽ അവിടെ നിർത്തിക്കോളണം. വെറുതെ മാന്യമര്യാദക്ക് പഠിക്കാൻ പോവുന്ന പെൺ കുട്ടികൾക്ക് ചീത്ത പേര് കേൾപ്പിക്കരുത്. ഓരോ സ്ഥാപനങ്ങളും നടത്തി കൊണ്ടുപോവാൻ അതിന്റെ ഒക്കെ മാനേജ് മന്റെ കുറെ അതികം തന്നെ കഷ്ടപ്പെടുന്നുണ്ട് നിങ്ങളായിട്ട് അവരുടെ മനസ് വേദനിപ്പരുത്. അവർ രാവിലെതന്നെ ഒരുങ്ങി റെഡി ആയി വരുന്നത് നിങ്ങക്ക് രണ്ട് നല്ല അക്ഷരം പഠിപ്പാക്കാനാണ് നിങ്ങളുടെ ഇരു ലോകവും വിജയിപ്പിക്കാനാണ് എന്നാൽ നിങ്ങളോ തോറ്റേ അടങ്ങൂ എന്ന് പറഞ്ഞു അവരുടെ അധ്വാനം കൂടെ വെറുതെയാക്കുന്നു.


  " ഇനി പറയി മക്കളെ ഇതിലാരൊക്കെ ണ്ട് ഈ കൂട്ടരിൽ. വേഗം പറഞ്ഞോളി

" ഇല്ല, ഞങ്ങൾ നിങ്ങളെ വേദനിപ്പിക്കില്ല. ഞങ്ങൾ പഠിക്കുന്നത് ഞങ്ങക്ക് വേണ്ടിയാണ്

ഒരേ സ്വരത്തിൽ അവരത് പറഞ്ഞപ്പോ വല്ലാത്ത സന്തോഷം തോന്നി.

   " ഇനിപ്പോ ഉണ്ടെങ്കിൽ ഇനി ഇതൊന്നും ആവർത്തിക്കരുത്. നമ്മളെ തന്നെ യല്ലെ നമ്മൾ നശിപ്പിക്കുന്നത് എന്ന് ചിന്തിക്കുക.
നമ്മളെ സ്നേഹിക്കുന്നവരെ നാം വേദനിപ്പിക്കരുത്.

നിങ്ങളൊന്നും ഇതിലില്ലാ എന്ന് എനിക്കറിയാം കാരണം ന്റെ മക്കളെ എനിക്ക് വിശ്വാസമാണ്. ഞാൻ ദിവസവും വായിട്ട് ഇങ്ങനെ അലക്കുന്നത് നിങ്ങൾ വെറുതെയാക്കില്ല. നിങ്ങളൊക്കെ നല്ല പടച്ചോനെ പേടിയുള്ള മക്കളാണ്.

അല്ലാഹു ബറകത്ത് ചെയ്യട്ടെ...

നമ്മളൊക്കെ സ്നേഹിക്കണം. ചന്തം കൂടിയ ചിന്തകൾ ഉള്ളിൽ നിറക്കണം
സ്വയം മറന്ന് അനുരാഗ ലോകത്ത് അലിയണം. പക്ഷെ അതൊക്കെ ദുനിയാവിന്റെ മഴവില്ലിൻ കാഴ്ചകളിൽ മയങ്ങി പോവാൻ ഉള്ളതാവരുത് മറിച്ചു വെറും യാത്രികരായ നമുക്ക് ഇരു ലോകം തരുന്ന ഒരിക്കലും നമ്മെ ഒറ്റപ്പെടുത്താത്ത വഫാത്തിന്റെ നേരത്തും ഉമ്മാത്തീ എന്ന് പറഞ്ഞു വിതുമ്പിയ ലോക നേതാവിനെയാവണംﷺ അവിടെത്തെ ﷺ മതി മറന്ന് സ്നേഹിക്കണം. ആ സ്നേഹം നീ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ നിനക്ക് മറ്റൊരു ലോകവും നിന്റെ കണ്ണിൽ ഭംഗിയുള്ളതായി തോന്നില്ല. അതിനേക്കാൾ നിറമുള്ളതായി ഒന്നുമില്ല താനും.

ഇബ്നു ഉമർ (റ) പറഞ്ഞു: പ്രവാചകൻ ﷺ എന്റെ ചുമലുകൾ പിടിച്ച് കൊണ്ട് പറഞ്ഞു: "ഈ ദുനിയാവിൽ നീ ഒരു അപരിചിതനെ പോലെയോ, വഴിയാത്രക്കാരനെ പോലെയോ ആവുക." ഇബ്നുഉമർ (റ) പറയുകയുണ്ടായി. നിനക്ക് വൈകുന്നേരം വന്നെത്തിയാൽ നീ പ്രഭാതം പ്രതീക്ഷിക്കരുത്. നിനക്ക് പ്രഭാതം വന്നെത്തിയാൽ നീ പ്രദോഷം പ്രതീക്ഷിക്കരുത്. രോഗാവസ്ഥയിൽ വേണ്ടത് നീ ആരോഗ്യമുള്ളപ്പോൾ നേടിയെടുക്കുക. മരണത്തിന് ശേഷം വേണ്ടത് നീ ജീവിച്ചിരിക്കുമ്പോൾ നേടിയെടുക്കുക.
 
ഓരോ ദിവസം കഴിയുമ്പോഴും നാം വേദനിക്കണം കാരണം ആയുസ്സിതളുകളിൽ ഒരു ദിനം കഴിഞ്ഞു പോവുകയാണ് . ഓരോ ജന്മ ദിനവും ആഘോഷമാക്കുന്നവർ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇതാഘോഷിക്കേണ്ട സമയമല്ല വേദനിക്കേണ്ട സമയമാണെന്ന്. നമ്മളിൽ ഓരോ ജന്മ ദിനവും വലിയ ഓർമ പെടുത്തലുകളാണ്. മരണം ചെരുപ്പിന്റെ വാറോളം നമ്മിൽ അടുത്തതാണെന്നത് പോലെ.

അല്ലെങ്കിലും ഇപ്പോ വയസായാലേ മരിക്കൂ എന്നുണ്ടോ. എത്ര എത്ര ചെറുപ്പകാരാണ് പെട്ടന്ന് കുഴഞ്ഞു വീണു മരിക്കുന്നത് ഹൃദയാഘാദം വന്നു മരിക്കുന്നത് വണ്ടി കയറുന്നത് പേരറിയാത്തത്തും അറിഞ്ഞതുമായ രോഗത്തിന് ഇരയാവുന്നത് മരിക്കുന്നത്.

ചിലരൊക്കെ പറയുന്നത് കേൾക്കാം ജീവിതം ഒന്നേ ഉള്ളു അദാസ്വദിച്ച് ജീവിക്കണം എന്നൊക്കെ. എന്താണ് ആസ്വദനം കൊണ്ട് ഇവരൊക്കെ ഉദ്ദേശിക്കുന്നത് അവരൊക്കെ സ്റ്റാറ്റസ് കണ്ടാൽ അറിയാം. മുടിയും കളർ ചെയ്ത് നഖം നീട്ടി ഔറത്തു പോലും മറക്കാതെ ഒരു നാണവുമില്ലാതെ അന്യ ആണുങ്ങളുടെ മുമ്പിൽ അഴിഞ്ഞാടുന്നതാണ് അവരുടെ ആസ്വാദനം. ഇതിൽ ഇവർക്ക് എന്താസ്വാദനമാണ് കിട്ടുന്നത് എന്ന് മാത്രം എനിക്ക് മനസിലാവുന്നില്ല എന്ന് മാത്രം ഇതിപ്പോ കുറെ ബുദ്ധിയുള്ളവർ എനിക്ക് ഒന്ന് പറഞ്ഞു തരണേ ഇനിപ്പോ ഞാൻ അറിയാത്ത ന്തേലും ഇതിൽ ഉണ്ടെങ്കിലോ.

അല്ലെ ❓️

" അപ്പൊ ന്റെ കുട്ടിയോളെ നാളെ വരുമ്പോൾ എല്ലാവരും എന്താണ് സ്നേഹം ആരെയാണ് നാം സ്നേഹിക്കേണ്ടത് എന്നൊക്കെ മനസിലാക്കി എഴുതി കൊണ്ട് വരി എത്ര മിടുക്കികൾ ഉണ്ടെന്ന് ഞാനൊന്ന് നോക്കട്ടെ...


" ആയിക്കോട്ടെ മിസ്സ്‌

ഒരേ സ്വരത്തിൽ തന്നെയായിരുന്നു മറുപടിയും.

    *തുടരും*

*✍️Mihras Koduvally*

*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*

*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*

*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*

*ദുആ വസിയ്യത്തോടെ*

▪▪▪▪▪▪▪▪▪▪▪

      *ISHQE-MADEENA*

◾◾◾◾◾◾◾◾◾◾◾

Comments

ഇതിന്റെ ബാക്കി ഭാഗം ലഭിക്കുമോ

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...