Skip to main content

ജീവിതം ഇങ്ങനെയൊക്കെയാണ്...🌼

*✿═══════════════✿*
     *ജീവിക്കുക ആത്മ സംതൃപ്തിയോടെ...*
*✿═══════════════✿*
          *mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
       പലകഥകൾ വായിച്ചവരാണ് അല്ലെങ്കിൽ വായിക്കുന്നവരാണ് നാം ഓരോരുത്തരും.അതിൽ ചിലകഥകൾ കെട്ടുകഥകളായി തോന്നും ചിലത് തമാശ മറ്റു ചിലത് അത്ഭുതം ചിലതിനൊക്കെ നമ്മുടെ ജീവിതവുമായി സാമ്യമുള്ളതായും തോന്നും. ഇതൊക്കെ സ്വാഭാവികം.

സ്വയം നന്നാവണമെന്ന് നമുക്ക് എപ്പോഴും തോന്നും എന്നാലോ നാളെ നാളെ നീളെ നീളെ എന്നും പറഞ് അതും നാം മാറ്റിവെക്കും.
ജീവിതം അല്ലെ എല്ലാവരും തിരക്കുകളിലാണ്. ചിലർക്ക് ജോലി തിരക്ക് ചിലർക്ക് വീട്ടിലെ തിരക്ക് മറ്റു ചിലർക്ക് അയൽവക്കത്തെ വീട്ടിലെ എന്ത് നടക്കും എന്ന് നോക്കിനിൽക്കുന്ന തിരക്ക് മറ്റു ചിലർക്ക് ചിലരെ സഹായിക്കുന്ന തിരക്ക് വേദനയുള്ളവരെ സമാധാനിപ്പിക്കുന്ന തിരക്ക് അതിൽ ഒന്നും പെടാത്തവരുണ്ട്.
അവരാണ് പൊളി രസം എന്നൊക്കെ പറയാം കാരണം. അവർക്ക് അവരുടെ കാര്യം അവരുടെ വളർച്ച നേട്ടം അതിൽ മാത്രമായിരിക്കും ശ്രദ്ധ. എതിരെ ആര് തന്നെ വന്നാലും സ്വന്തമായാലും ബന്ധമായാലും അവരതിനെ തട്ടി തെറിപ്പിക്കും എന്നിട്ടും പോവാത്തതിനെ വെട്ടിമാറ്റും. അത് കത്തികൊണ്ടായാലും വാക്കുകൾ കൊണ്ടായാലും സിഹ്ർ (മാരണം )കൊണ്ടായാലും.

ചില ജീവിതം കാണുമ്പോൾ വല്ലാതെ വേദന തോന്നും.
എന്തെന്നാൽ ഒരുനേരത്തെ ഭക്ഷണത്തിന് വേണ്ടിപോലും മറ്റുള്ളോരുടെ മുമ്പിൽ യാജിക്കേണ്ടി വരുന്നവർ ചിലർ അത് ശീലിച്ചവരാണ് മറ്റു ചിലർ പല അവസ്ഥകൾ കൊണ്ട് അങ്ങനെയായി തീർന്നവരുമാണ്.

ഇതിൽ ചിലരൊക്കെ മുൻപ് വലിയ പണക്കാരായിരുന്നു. പിന്നെ എങ്ങനെ ഇങ്ങനെ ആയി എന്ന് ചോദിച്ചാൽ?

!
പലർക്കും പല മറുപടികളാണ്.
ചിലരെ കൂട്ടുകാർ ചതിച്ചു, ബന്ധുക്കൾ, മക്കൾ, മരുമക്കൾ അങ്ങനെ പലരും...

സിഹ്ർ കുഫ്രിനോടടുത്ത മഹാപപമാണെന്നൊക്കെ എല്ലാരും പഠിച്ചിട്ടുണ്ട്. എന്നാലോ സ്വന്തം കൂട്ടുകാരെ കൂടെപ്പിറപ്പുകളെ തകർക്കാൻ ആയുധമാക്കുമ്പോൾ അതൊന്നും ആരും ചിന്തിക്കുന്നില്ല. അവർക്ക് അവരുടെ നന്മ മാത്രം വിജയം മാത്രം നേട്ടം മാത്രം.

മറ്റുള്ളോർ എന്തായാലും അവർക്ക് ഒന്നുല്ല.

ഇന്ന് ഞാൻ ഒരാളെ ചതിക്കുമ്പോൾ നാളെ എന്നെ ചതിക്കാൻ മറ്റൊരാളെ കാലം കാത്തുവെക്കുമെന്ന് നമ്മിൽ പലരും മറക്കുന്നു.

കൈവിഷം സിഹ്ർ പോലോത്ത പുറം കാഴ്ചയിൽ ആർക്കും കാണാൻ കഴിയാത്ത ചില ഉപദ്രവങ്ങൾ. അതിന്റെ ദൂഷ്യഫലങ്ങളൊക്കെ അവർക്കറിയാഞ്ഞിട്ടല്ല അറിഞ്ഞിട്ടും എല്ലാം ചെയ്യുക തന്നെയാണ്.
ഇതൊക്കെ ചെയ്യുന്നവർക്ക് ഇത്‌ അനുഭവിക്കുന്നവരുടെ വേദനയറിയേണ്ടതില്ല.

ചിലർ പല ശാരീരിക വേദനകൾ അനുഭവിക്കുന്നു മറ്റു ചിലർ മാനസിക പ്രശ്നങ്ങ ൾ മറ്റു ചിലർക്ക് സാമ്പത്തികമായി അങ്ങനെ പലമേഖലയിലും ഈ ശൈത്താനിയത്തിന്റെ കൈകൾ നുഴഞ്ഞു കയറുന്നു.
കൈവിഷമൊക്കെ ഛർദിച്ചു പോക്കുന്നവരുണ്ട് അല്ലാതെ പോകുന്നവരുണ്ട് ഇതൊക്കെ എത്ര വേദനകരമാണെന്ന് ഇതൊക്കെ ചെയ്ത് കൂട്ടുന്നവർ ചിന്തിച്ചിട്ടുണ്ടോ?
ഉണ്ടാവില്ല. കാരണം അവരനുഭവിക്കുന്നില്ലല്ലോ അനുഭവിപ്പിക്കുന്നല്ലെ ഉള്ളു. ഛർദിച്ചു ഛർദിച്ചു ചോര വരെ ഛർദിക്കുന്നവരുണ്ട് എന്തൊരു വേദനയാണിത്.
ഇങ്ങനെയൊക്കെ ഒരുമനുഷ്യനെ വേദനിപ്പിച്ചിട്ട് നിങ്ങൾ നേടിയെടുക്കുന്ന സുഖം കൊണ്ട് എന്താണ് നിങ്ങൾക്ക് പ്രയോജനം.

ഒരാളെ വേദനിപ്പിച്ചു കൊണ്ട് നാം നേടിയെടുക്കുന്ന ഒരു സുഖത്തിനും ദീർഗായുസ് ഉണ്ടാവുകയില്ല.അതെല്ലാം അൽപാശ്വാസം മാത്രമായിരിക്കും.

ചിലർക്ക് കുട്ടികളുണ്ടാവില്ല. പല ഡോക്ടർ മാരെ കാണും പല രീതിയിലുള്ള ചികിത്സകൾ ചെയ്യും. അപ്പോഴും നിരാശ തന്നെയായിരിക്കും. അതിലുമുണ്ടാവും ചില കള്ള കൈകൾ. ചിലർക്ക് പ്രെഗ്നന്റ് ആയതിനെ തുടർന്നു അബോഷൻ ആയി പോവും.

എന്ത് കാരണം കൊണ്ടാണെങ്കിലും എന്തിനാണ് ഇങ്ങനെയൊക്കെ പാപം ചെയ്യുന്നത്. അവരും ജീവിക്കട്ടെ സന്തോഷത്തോടെ മക്കളെ കളിയും ചിരിയും കണ്ട്.
വീട്ടുകാരെ കണ്ടൂടാ. കുടുംബക്കാരെ കണ്ടൂടാ...
എന്തിനാ ഇങ്ങനെ
നല്ല മരുമക്കളായി കയറി വരും പിന്നെ പെറ്റ് പോറ്റിയ ഉമ്മയും ജന്മം നൽകിയ ഉപ്പയും നോക്കി വളർത്തിയ കൂടപ്പിറപ്പുകളെയും ഉള്ളതും ഇല്ലാത്തതും പറഞ്ഞും ചെയ്തും ശത്രുക്കളായി മാറ്റും. വീട്ടുകാരെ ഉപേക്ഷിച്ചു അവരുടെ കാൽകീഴിലാക്കി മാറ്റും.

നിങ്ങളെ പോലുള്ളവർ ഒന്നോർക്കണം ഇന്ന് നിങ്ങൾക്ക് ഇങ്ങനെ ഒരു ഭർത്താവ് ഉണ്ടായത് അന്ന് അങ്ങനെ പല വേദനകളും സഹിച്ചും ക്ഷമിച്ചും വലുതാക്കിയെടുത്ത മകനുണ്ടായിട്ട് ആണെന്ന് ഇന്ന് നിന്റെ ഭർത്താവിന്റെ നേട്ടങ്ങൾക്ക് മുമ്പിലെയും പിമ്പിലെയും എല്ലാ പ്രാർത്ഥനയും അവരുടേതാണെന്ന്.
നിന്നെ പെറ്റ് പോറ്റിയ ഉമ്മയെയും ബാപ്പയും അല്ലെങ്കിൽ അതിനേക്കാൾ വേദച്ചായിരിക്കും ഇന്ന് നിന്റെ ഭർത്താവിനെ അവർ ഇങ്ങനെയൊക്കെ ആക്കിയെടുത്തത്. അഹങ്കരിക്കുമ്പോൾ അത് നീ മറക്കരുത്. അവരുടെ കണ്ണുനീർ കൊണ്ട് കെട്ടുപോകാവുന്ന വെളിച്ചം മാത്രമേ ഇന്ന് നിന്റെ ജീവിതമാകുന്ന റാന്തൽ വിളക്കിലുള്ളു.

അതെപ്പോഴും ഓർമയിലിരിക്കട്ടെ...

പണത്തിനും പദവിക്കും വേണ്ടി സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ബന്ധങ്ങളെ മുറിച്ചു മാറ്റാതിരിക്കുക അതിന് വേണ്ടി മറ്റുള്ളോരെ പ്രയരിപ്പിക്കാതിരിക്കുക.

ജീവിതം ആസ്വദിക്കണം അത് ഇലാഹിനെ മറന്നു കൊണ്ടാവരുത്.

പൊറുക്കണം പല ജീവിതങ്ങൾ എന്നെ എഴുതാൻ തോന്നിപ്പിച്ചു. ചിലരന്നെ എഴുതാനും.

നമ്മൾ മനുഷ്യരാണ് ചിന്തിക്കാം മാറാം. ഇനിയും അവസരമുണ്ട്. നാളെ കുളിപ്പിച്ച് നമുക്ക് മേൽ നിസ്കരിച്ചു നമുക്കായ് കരുതിവെച്ച മണിയറയിലേക്ക് വെച്ച് എല്ലാവരും മടങ്ങി പോവും. നമ്മുടെ ചെയ്തികൾ മാത്രമാണ് നമുക്ക് കൂട്ടുണ്ടാവുക.
മറക്കുക എല്ലാം പൊറുക്കുക സ്നേഹിക്കുക മറ്റുള്ളവരെ ഇനിയെങ്കിലും അവരുടെ വഴിക്ക് ജീവിക്കാൻ അനുവദിക്കുക.
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...