*✿═══════════════✿*
*സ്നേഹ വലയം*
*✿═══════════════✿*
*സ്നേഹവലയത്തിൽ പിണഞ്ഞു കിടക്കുന്നു എന്നതാണ് നമ്മുടെ ഏറ്റവും വലിയ ഭാഗ്യം. അത്കൊണ്ടാണല്ലോ ഓരോ വേദനയിലും ശമനമായി കാവലവർ ത്വാഹാ നബി തങ്ങളോര് ﷺവന്നെത്തുന്നത്. ഇല്ലായിരുന്നു വെങ്കിൽ എന്താവുമായിരുന്നു. അവിടുന്ന് ﷺനമ്മോട് കാണിക്കുന്ന സ്നേഹം തന്നെയാണ് ഓരോ വീഴ്ചകളിൽ നിന്നും നമ്മെ കൈപിടിച്ചുയർത്തുന്നത്. അൽഹംദുലില്ലാഹ്*
*ഉണ്മയാലേ തേടിയ നേരം, ഉന്നതിയിൽ വാഴ്ത്തിയ സൂനം. ഉള്ളുള്ളോർക്ക് ഉദവി നൽകിയ ഉത്തമ നേതാവ്...ﷺകാലം കാത്ത ജേതാവ് ﷺ*
*ചന്ദ്ര പ്രഭയും നാണിച്ചു വെന്നേ, സൂര്യതേജസ് ന് മൊഞ്ചു കണ്ടേ... "ﷺ"*
*ആമിന ബീവിയുടെ അരുമ മലരാ... അബ്ദുള്ളയോരുടെ സ്നേഹ പ്രഭയാ... അഹദവൻ നൽകിയ അനുഗ്രഹ പൂവാം തിരു നബി ﷺആരിലും ജീവാ...*
*അത്ഭുതം ലോകമിൽ പരത്തിയ അറിവിന് ജ്വാല സ്വാഹാബോരിൽ നിറച്ച അജബുള്ള രാജ ﷺ, അഴകിന്റെ താജ...*
*അടിമകളുടെ മോചനം പ്രവാചക ദൗത്യത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. എല്ലാ മനുഷ്യരും അല്ലാഹുവിന്റെ മാത്രം അടിമകളാണെന്നതാണ് ഇസ്‌ലാമിന്റെ വീക്ഷണം.* *അതിനാൽ പുരാതനകാലത്ത് അറേബ്യയുൾപ്പെടെയുള്ള നാടുകളിൽ നടമാടിയിരുന്ന അടിമത്ത സമ്പ്രദായത്തെ ഇല്ലാതാക്കുന്നതിലും അടുമകൾക്ക് സാമൂഹിക ജീവിതത്തിൽ മറ്റുള്ളവർക്ക് തുല്യമായ പദവി നേടികൊടുക്കുന്നതിലും പ്രവാചകൻ നിരന്തരം പരിശ്രമിച്ചു.ആദ്യമായ് പ്രവാചകൻ ചെയ്തത് അടിമകളെ അടിമകൾ എന്ന് സംബോധന ചെയ്യുന്ന സമ്പ്രദായം അവസാനിപ്പിക്കുകയാണ്.*
*അവിടുന്നു പറഞ്ഞുﷺ : ഇത് എന്റെ അടിമ,ഇത് എന്റെ അടിയാതി എന്ന് നിങ്ങൾ പറയരുത്. എന്റെ വാല്യക്കാരൻ എന്റെ വാല്യക്കാരി, എന്ന് പറഞ്ഞു കൊള്ളുക* "(ബുഖാരി, മുസ്‌ലിം )
*യജമാനരെ നാഥൻ എന്ന് വിളിക്കുന്നതും നബി വിലക്കി. അവിടുന്നു ശാസിച്ചു "അടിമയെ വാദിക്കുന്നവരെ നാം വധിക്കും. അടിമയെ അംഗചേദം ചെയ്യുന്നവരെ നാം അംഗചേദം ചെയ്യും. അടിമയെ ശണ്ടീകരിക്കുന്നവരെ നാം ശണ്ടീകരിക്കും"* (ബുഖാരി, മുസ്‌ലിം )
*അടിമകളെ തങ്ങളെ പോലെ തന്നെ പരികണിക്കുകയും അവരോടു സമഭാവനയിൽ പെരുമാറണമെന്നും നബി ﷺ പഠിപ്പിച്ചു അവിടുന്ന് അരുളി :"അവർ നിങ്ങളുടെ സഹോദരന്മാരാണ്. നിങ്ങൾ ഉണ്ണുന്നത് അവരെ ഊട്ടുക. നിങ്ങൾ ഉടുക്കുന്നത് അവരെയും ഉടുപ്പിക്കുക "*(ബുഖാരി ).
*തന്റെ ശിഷ്യകണത്തിൽമറ്റുള്ളവർക്കും തുല്യമായ പദവിയാണ് നബി ﷺ, അടിമകൾക്കും നൽകിയിരുന്നത്. അതിനാൽ അടിമകളും പാവങ്ങളും നബിയിൽﷺ വിശ്വസിക്കാൻ എളുപ്പം മുന്നോട്ട് വരുകയും ചെയ്തു.*
*ഇങ്ങനെ അടിമകളെ അവരനുഭവിക്കുന്ന ദുരിതങ്ങളിൽ നിന്നു മോചിപ്പിക്കുകയും സാമൂഹികസമത്വം പ്രദാനം ചെയ്യുകയും ആണ് നബി ﷺ ആദ്യം ചെയ്തത്. തുടർന്നദ്ദേഹം അടിമത്തം തന്നെ ക്രമത്തിൽ ഇല്ലായ്മ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അറേബ്യയുടെ സമ്പത് വ്യസ്ഥയിൽ അടിമ സംബ്രദായം ഒരു പ്രധാന ഘടകമായതിനാൽ ഒറ്റയടിക്കുള്ള നിരോധം പ്രയോഗികമായിരുന്നില്ല.* *അതിനാൽ ക്രമത്തിൽ അതവസാനിപ്പിക്കുന്നതിനുള്ള മാർഗമാണ് റസൂൽﷺ തിരുമേനി അവലംഭിച്ചത്.* *ഒന്നാമതായി അടിമകളെ മുചിപ്പിക്കുന്നതിനായ് അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. സ്വന്തം അടിമകളെയെന്നപോലെ മറ്റുള്ളവരുടെ അടിമകളെയും വിലകൊടുത്തു മുചിപ്പിക്കുന്നത് മഹത്തായ ഒരു പുണ്യകർമമാണെന്ന് നബി ﷺ അരുൾ ചെയ്തു. ഖുർആൻ പറയുന്നുണ്ട്:"മനുഷ്യൻ കടമ്പ കടന്നിട്ടില്ല. എന്താണാ കടമ്പ എന്നറിയാമോ? അടിമയുടെ മോചനമാണ്* *" അനേകം അടിമകൾ ഈ പ്രോത്സാഹം കരണം മോചിതരായ്.*
*അവിടുത്തെﷺ സ്നേഹമാണ് നാം ഇന്നനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും. അവിടത്തോടുള്ള ﷺസ്നേഹം ഈ ലോകത്ത് നമുക്ക് അതിനു പകരമായി ഒന്നും തിരിച്ചു നൽകാനാവില്ല.*
*അല്ലാഹു നമ്മെ ആ സ്നേഹ തണലിൽ ജീവിച്ചു മരിക്കാനുള്ള തൗഫീഖ് ചെയ്യട്ടെ...*
*ആവതാക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments