Skip to main content

ഉത്തമനേതാവ് ഉന്നത ജേതാവ്... 🌼

*✿═══════════════✿*
        *സൂര്യതേജസ്‌...*
*✿═══════════════✿*
           *മഴ നമുക്കൊരാനന്ദമാണ് ആശ്വാസമാണ് ഹൃദയം പോലും തണുക്കാൻ ചില സമയം മഴ അനുഗ്രഹവുമാണ്.*
ഇബ്നു ഉമർ (റ)നിവേദനത്തിൽ കാണാം :തിരുമേനി ﷺഒരിക്കൽ മഴക്ക് വേണ്ടി മിമ്പറിന്മേൽ നിന്നുകൊണ്ട് പ്രാർത്ഥിക്കുകയുണ്ടായിരുന്നു. അപ്പോൾ ഞാനവിടുത്തെﷺ മുഖത്തേക്ക് നോക്കികൊണ്ടിരുന്നു. അപ്പോൾ ഒരു കവിതാശകലമാണ് എനിക്കോർമ്മ വന്നത്. നബി ﷺമിമ്പറിൽ നിന്ന് ഇറങ്ങുന്നതിനു മുന്പേ മഴ തിമിർത്തു പെയ്തു. എല്ലാ തോടുകളിലൂടെയും വെള്ളമൊഴുകി. എനിക്കോർമ്മ വന്ന കവിത അബൂഥാലിബിന്റേത് ആയിരുന്നു. അതിങ്ങനെയാണ്.
      *"ശുഭ്രനിറമാർന്ന മഹാനവിടുന്ന്*
*തൻമുഖം മുൻനിർത്തി തേടാം -*
*മേഘങ്ങളോട് മഴ നമുക്ക്, അനാഥകൾക്ക് അഭയമാണവിടുന്ന്, വിധവകൾക്കോ രക്ഷാകേന്ദ്രവും"(ബുഖാരി)*
സ്നേഹത്തിന്റെ ഉൾക്കാഴ്ച്ച സ്നേഹനിധിയിലുണ്ട് ﷺ
സഹനത്തിന് നേർകാഴ്ച ഉത്തമ നേതാവിലുണ്ട് ﷺ
ഉൽകിടിലം കൊള്ളിച്ച ചരിത്ര നാൾ വഴികളുണ്ട്
മഴയായ് പെയ്തിറങ്ങിയ രോഗ ശമനങ്ങളുണ്ട് പ്രാർത്ഥനാ ഉത്തരങ്ങളുണ്ട്.
*സ്നേഹത്തിന് മഴ പെയ്യുന്നുണ്ടവിടം, തോരാതെ തിമിർത്താടും അത് എന്നും. മദീനയുടെ മലർവനിയിൽ മഹിമയേറെ ചൊല്ലാൻ മഹിയിൽ മധുരിമ മധു സൂനം നിറയാൻ മഹാനവർ മൊഞ്ചുള്ള തങ്ങൾ ﷺമാധുര്യത്താലെ എന്നും കാതോർത്തിരിപ്പു.*
സ്നേഹമാണവിടുന്ന് മഹാസാഗരമൂഴിയിൽ
വിനയത്തിന് കൈമുതൽ നീട്ടിയ രാജരിൽ ﷺ
സഹനത്തിന് താക്കോൽദാനം അനാഥരിലും അഗതികളിലും മതഭേത വർഗ്ഗമന്യേ കാണിച്ച ദൂതര് ﷺ
*അവിടത്തോടുള്ളﷺ മഹബ്ബത്ത് പേമാരി കണക്കെ ഖൽബിൽ തിമിർത്ത് പെയ്യണം.*
ആ മഴ നനഞ്ഞു കുളിർത്തു ഭ്രാന്തമായ് അലയണം.
*അഴകുള്ള മുസ്ത്വഫ തങ്ങളോരിൽ രക്ഷയാ ﷺ, അജബ് നിറഞ്ഞുള്ള തിങ്കളിൽ ﷺവിജയമാ, അഹദവന്റെ ആറ്റൽ കനിയിൽ ﷺഎന്നും ഉത്തരമാ, അദബ് നിറഞ്ഞ് കേഴുന്നോർക്ക് എന്നും കൈത്താങ്ങുമാ...*
അകലം മദീന ഖൽബിൽ നിറക്കില്ല.
അടുത്താൽ ഖൽബ് എന്നും മദീനയിലാ
അറിഞ്ഞാൽ മരണവും ബഖീഇൽ കൊതിയായി രാപകൽ അറിയാതെ നാമും പായുകയായ്...
*മദീനയിൽ അഴകാണ് മഹിയിൽ അത് റങ്കാണ്. മധുരം കിനിയുകയാണ് മനുജനത് സ്വർഗമാണ്...*
രക്ഷൽകണേ രാജാതിരാജ
കനിവരുളണേ രാജ ﷺ
കാതം അകലെയെന്നാലും ഈ ഖൽബെ അവിടെ കൂട്ടണേ ഹോജ ﷺ
വ്യാമോഹം അടപടലം നിറഞ്ഞ പാപിയെ നോക്കണേ നാഥ ഖൽബ് കഴുകി അവിടെ ഒടുക്കം നൽകി റൂഹിനെ കാക്കണേ അല്ലാഹ്...
ആവതാക്ക് الله ﷻ
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...