Skip to main content

യാഥാർഥ്യങ്ങളുടെ യാഥാർഥ്യം... 🌼

*✿═══════════════✿*
        *മുഹമ്മദീയ യാഥാർഥ്യവും മുഹമ്മദീയ ചൈതന്യവും*
*✿═══════════════✿*

*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
         *فَاِنَّ فَضْلَ رَسُولَ اللهِ لَيْسَ لَهُ*

*حَدٌّ فَيُعْرِبَ عَنْهُ نَاطِقٌ بِفَمِ*

*لَوْ نَاسَبَتْ قَدْرَهُ آيَاتُهُ عِظَمًا*

*اَحْيَ اسْمُهُ حِينَ يُدْعَى دَارِسَ الرِّمَمِ*
അല്ലാഹുവിന്റെ ദൂതരുടെ ശ്രേഷ്ഠതയ്ക്ക് അറ്റമില്ല. പറയുന്നവന് തന്റെ വായകൊണ്ട് അതു പറഞ്ഞു തീർക്കുക സാധ്യവുമല്ല. 
         അവിടുത്തെ അതിമഹനീയങ്ങളായ ദിവ്യാത്ഭുതദൃശ്ടാന്തങ്ങൾ അവിടുത്തെ പദവിക്ക് തുല്യമായിരുന്നു വെങ്കിൽ അവിടുത്തെ പേര് ചേർത്ത് വിളിച്ചാൽ ദ്രവിച്ച അസ്ഥികണക്കെയായവനു ജീവൻ കൈവന്നേനെ !.
*ഖസീദത്തുൽ ബുർദയിലെ ഈ വരികളിൽ നിന്ന് തന്നെ വ്യക്തമാണ് ഒരാൾക്കും ഒരിക്കലും പൊന്നു മുസ്തഫ തങ്ങളോരുടെ ﷺപൂർണമായി ഒരു കൃതിയിലും ആവിഷ്കരിക്കുക സാധ്യമല്ലെന്ന്.*
മുത്ത് നബിയുടെ ﷺകവിയും സ്വാഹാബിയുമായിരുന്ന ഹസ്സാനുബ്നു സാബിത്ത്(റ)നബിയുടെ ﷺവിയോഗാന്തരം രചിച്ച വിലാപകാവ്യത്തിൽ പറയുകയുണ്ടായി. 
     *"തിരുദൂതരുടെ ശ്രേഷ്ഠതകൾ തിട്ടപ്പെടുത്താൻ എനിക്കാവതില്ല. അതിനു ഞാൻ ശ്രമിക്കുമ്പോൾ ഞാൻ തളർന്നു പോവുന്നു."*
വാക്കുകൾ കൊണ്ട് അവിടുത്തെ ﷺസ്നേഹിക്കുന്നു എന്ന് അവകാശവാദം ഉന്നയിക്കുന്ന നാമെല്ലാം എന്ത് പടുവിഡ്ഢികളാണ്, രാവും പകലും മാറി വരുന്നതിനെ നോക്കി കാണുന്ന നാം എപ്പോഴാണ് ഒരു രാവെങ്കിലും മറന്ന് തിരു സ്നേഹത്തിന്റെ ﷺമഹാത്മ്യo അറിഞ്ഞിട്ടുള്ളത്.
*യാഥാർഥ്യത്തിലേക്ക് ഇനിയും നാം എത്തിയിട്ടില്ല. ശാഹ് വലിയുല്ലാഹി ദഹ്ലവിയുടെ ദർശനാനുഭത്തിൽ പ്രത്യേകം നമ്മെ ഓർമിപ്പിക്കുന്നുണ്ട് പലതും. സ്നേഹവും സത്യവും യാഥാർഥ്യവും മുഹമ്മദീയ ചൈതന്യവും.*
ചുരുക്കത്തിൽ സൃഷ്ടികളിൽ ആദ്യത്തേതും ഏറ്റവും മഹനീയവും തിരുമേനി ﷺയാഥാർഥ്യമാകുന്നു. അല്ലാഹു ഒന്നാമതായി സൃഷ്ടിച്ചത് എന്റെ പ്രകാശമാണെന്ന തിരുമേനി ﷺയുടെ തിരുവചനത്തെ ഉദ്ധരിച്ചുകൊണ്ട് ജനങ്ങൾ പറയുമ്പോലെ. അതിനും അതിൽനിന്ന് പൊട്ടിവിടർന്നുണ്ടായ മറ്റു യാഥാർഥ്യങ്ങൾക്കുമിടയിൽ അതൊരു മാധ്യമമായി. 
       അപ്രകാരം തന്നെ അവിടുത്തെ ആത്മാവ് പ്രവാചകന്മാരിലെ പ്രവാചകനാകുന്നു. അതിൽനിന്നാണ് അവർ അറിവുകളും ജ്ഞാനങ്ങളും പകർന്നെടുത്തത്. നബി ﷺജനങ്ങൾക്കിടയിൽ അല്ലാഹുവിന്റെ വ്യാഖ്യാതാവും അവരെ അവനോട് ബന്ധിപ്പിക്കുന്ന കണ്ണിയും ആയത് പോലെ തന്നെ അവിടുത്തെ ആത്മാവ് മറ്റു ആത്മാവുകൾക്കിടയിൽ ബന്ധരേഖയാവുന്നു. ("നബിയെ) ഓരോ സമുദായത്തിൽ നിന്നും ഓരോ സാക്ഷിയെ ഞാൻ കൊണ്ടുവരികയും അങ്ങയെ ഇക്കൂട്ടർക്ക് സാക്ഷിയാക്കുകയും ചെയ്യുമ്പോൾ എന്തായിരിക്കും അവസ്ഥ".  എന്ന് അല്ലാഹു പറഞ്ഞതിന്റെ താത്പര്യത്തോട് ബന്ധപ്പെട്ടതാണ് ഇത്. 
(ഇവിടെ " ഇക്കൂട്ടർ "എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്  മറ്റുള്ളവർക്ക് സാക്ഷികളായ പ്രവാചകന്മാരെയാകുന്നു. 
     ഈ ഭൗതിക ലോകത്ത് അമാനുഷികതകൾ വെളിവാക്കുകയും ജ്ഞാനങ്ങൾ വിശദീകരിക്കുകയും ചെയ്ത തിരുമേനി ﷺയുടെ ബാഹ്യരൂപത്തിന് സമഗ്രമായ മൂന്ന് വികാസ മണ്ഡലങ്ങളും അതിന് അനുസൃതമായി സൃഷ്ടികളെ സൃഷ്ടാവുമായി ബന്ധിപ്പിക്കുന്ന മൂന്ന് തരം മാധ്യമങ്ങളുമുണ്ട്. അതിൽ ആദ്യത്തേത് മുഹമ്മദീയ യാഥാർഥ്യം എന്ന് പറയപ്പെടുന്നതാണ്. പൊതുവായ നാമങ്ങളുടെ നിയമങ്ങൾക്ക് പുറത്തുള്ള സമഗ്രമായ ഒരു സംസ്ഥാപനമാണ് അത്. 
രണ്ടാമത്തേത് മുഹമ്മദീയ ആത്മാർവിന്റെതായി വിവക്ഷിക്കപ്പെടുന്ന പദവിയാകുന്നു. തന്റെ ആവരണത്തിലും അനാവരണത്തിലും മുഹമ്മദീയ യാഥാർഥ്യത്തിന് ആഭിമുഖമായി കേവല മനുഷ്യൻ അതിലൂടെ വെളിവാകുന്നു. മൂന്നാമത്തെത് അവിടുന്ന് സുവ്യക്തമായ പരിപൂർണതകളോടെ  ഈ  മനുഷ്യ ലോകത്ത് ആകമനം കൊണ്ട മണ്ഡലമാണ്.  അതായത് മാർഗഭ്രമ്ശം സംഭവിച്ച സമൂഹത്തെ സന്മാർഗത്തിൽ സ്ഥാപിക്കാനും അവരുടെ അടഞ്ഞ കണ്ണുകളെയും കാതുകളെയും തുറപ്പിക്കാനും ഹൃദയങ്ങളുടെ മറനീക്കാനും വേണ്ടി നാൽ പ്പതാം വയസ്സിൽ നിയുക്തനായി. തത്ഫലമായി അവർ ദൈവത്തിന്റെ ഏകത്വത്തിന് സാക്ഷ്യം വഹിക്കുകയും സംസ്കരണം സിദ്ധിക്കുകയും മനുഷ്യവ്യവഹാരങ്ങളെ സംബന്ധിച്ച ദൈവിക നിയമങ്ങൾ അഭ്യസിക്കുകയും ചെയ്തു. 
അന്ത്യപ്രവാചകൻ ﷺയുടെ ഈ മൂന്ന് വികാസമണ്ഡലങ്ങളെയും പ്രാപിക്കുന്ന വ്യക്തിയാണ് വലിയ്യുകൾക്കിടയിൽ ഏറ്റവും വലിയ പൂർണത പ്രാപിക്കുന്നത്. സ്നേഹത്തിന്റെയും സ്നേഹിക്കപ്പെടുന്നതിന്റെയും പൂർണതകൾ കേവല മനുഷ്യൻ തന്റെ സ്ഥാനത് പ്രത്യക്ഷനാകുന്നത് വരെ ജന്മം കൊള്ളുകയില്ല. സമഗ്രയാഥാർഥ്യങ്ങളുടെ ആത്മീയ സംസ്ഥാപനത്തിന് സമാനമാകണം ഈ അവസ്ഥ. 
*ഭാഗികമായ യാഥാർഥ്യങ്ങൾക്കുള്ള മുഹമ്മദീയ്യാ യാഥാർഥ്യത്തിന്റെ സഹായം അവയുടെ സംസ്ഥാപനം സംഭവിക്കുന്നത് വരെയും അങ്ങനെ സമഗ്രമായ അനന്തരാവകാശം യാഥാർഥ്യമാകുന്നത് വരെയും ലഭ്യമാകുകയില്ല. മുഹമ്മദീയ്യാ ആത്മാവിൽ നിന്നാണ് അനന്തരാവകാശം എടുക്കേണ്ടത്.* 
അവിടുത്തെ ﷺഅറിയുക എന്നത് വാക്കുകൾ കൊണ്ട് മാത്രം വരുന്ന ഉച്ചാരണമായത് കൊണ്ട് യാതൊരു കാര്യവുമില്ല. 
*നാം ഒരു തൈ നട്ടാൽ അതിനു വെള്ളവും വളയും കൊടുക്കണം ഇല്ലാത്ത പക്ഷം അത് മുരടിച്ചു പോവും. അത്പോലെ യാണ് ഓരോ യാഥാർഥ്യങ്ങളും. പ്രപഞ്ചനാഥൻ പ്രപഞ്ച സത്യമായ് തന്ന പ്രപഞ്ചാനുഗ്രഹിയെ ﷺഅറിയേണ്ട വിധത്തിൽ അറിയുക സ്നേഹിക്കുക വിശ്വസിക്കുക. വിജയം അവിടെ മാത്രമാണ്.*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*

▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...