*✿═══════════════✿*
*ആ മണ്ണൊരു വിലമതിക്കാനാവാത്ത പൊന്ന് തന്നെ...*
*✿═══════════════✿*
*മഹനീയ കാഴ്ചകൾ മദീന മണ്ണിലുണ്ട്, മെഹബൂബ് തങ്ങളോര് ﷺഅറിഞ്ഞതും ഉണ്ട്, മൊഞ്ചുള്ള തങ്ങളോരുടെ ﷺഇഷ്ടമറിഞ്ഞ മണ്ണാ...മൊഞ്ചിലും മികന്ത മണ്ണിത് പൊന്നാ...*
നബിയോരെ ﷺഅങ്ങയെ വാരിപുണർന്ന മണ്ണെന്നെ ഒന്ന് സ്വീകരിക്കുകയാണെങ്കിൽ ദുനിയാവിലെ സർവ്വ സുഖങ്ങളും അഴുക്ക് ചാലിലേക്ക് വലിച്ചെറിഞ്ഞു അവിടത്തേക്ക് ഞാൻ ഓടി വരുമായിരുന്നു.
*അവിടെത്തെ ﷺസ്നേഹമറിഞ്ഞ മണ്ണ്, അവിടുത്തെﷺ വിനയ മറിഞ്ഞ മണ്ണ്, അവിടുത്തെ ﷺഅഴക് കണ്ട മണ്ണ്, അവിടുത്തെ ﷺവാരിപുണർന്ന മണ്ണ്,*
ഇതിൽ പരം എന്ത് പുണ്യമിനി ബാക്കിയുണ്ട്.
അവിടെ വീശും കാറ്റും സന്തോഷത്തിലാണ്
അവിടെ വർഷിക്കും മഴയും ഔശദമാണ്,
*സ്നേഹത്തിന് ഉറവിടം മദീന തന്നെ, സത്യത്തിന്റെ കാവലാൾﷺസ്നേഹിച്ച മണ്ണേ...സഹനത്തിന് പൂങ്കാറ്റ് വീശുന്നുണ്ട്. തോരാതെ ഉമ്മത്തിനായ് സ്നേഹമഴ വർഷിക്കുന്നുണ്ട്.*
അഭയം എന്നും മദീനയിലുണ്ട്
ആശ്രയമേകാൻ വേറെ ആരുണ്ട്
ആദിയോന്റെ അരുമ കനി ﷺഅവിടെമിലുണ്ട് വിളിച്ചോളൂ സർവ്വ പരിഹാര മേധാവി ഉത്തരം നൽകുന്നുണ്ട്.
*ഭൂമിയിലെ സ്വർഗം മദീന തന്നെ, ഭൂലോക സത്യമിത് നീ കേക്കണം പൊന്നെ, കബഡരുടെ കണ്ണിലെ കരടും കാണണം നീയേ -സത്യ വഴി തേടി മഹനീയ മണ്ണിൽ അഭയം പ്രാപിചോ അത് ഇരുലോക രക്ഷയെ നേര് തന്നെ...*
തഴുകുന്ന കാറ്റും പുണ്യം തന്നെ
തലോടുന്നു എന്നും സ്നേഹമാൽ ആ മണ്ണിനെ
ആനന്ദം തെളിനീർ തീർത്ഥം ഒഴുകും നേരം ഔശദം ആ മണ്ണിൽ ഇറങ്ങുന്നുണ്ടേ...
*മൊഞ്ചിലും മൊഞ്ചുള്ള തങ്ങളാണ് ﷺമൊഞ്ചിന്റെ അഞ്ചിത വർണമാണ്, മഹനീയലങ്കാരം അത് തന്നെയാ മഹിമയേറെ മണ്ണിൽ ചൊരിഞ്ഞു നേര് തന്നെയാ...*
ആ മണ്ണിൽ അഭയം നൽകണേ നാഥാ
മുത്തി മണക്കാൻ വിധിയെകണേ തോനെ...മതിവരാത്ത പുണ്യമതാണ്,
നിരാശ
നൽകല്ലെ കോനെ പാപിക്ക് നീ ആശ നൽകിയ മണ്ണതാ രാജാധിരാജ... രാജാവിന്റെ ﷺതണലിലായി വിജയം നൽകി അനുഗ്രഹിക്കണം അല്ലാഹ്...
അവതാക്ക് الله ﷻ
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments