*✿═══════════════✿*
*എരിഞ്ഞു തീരാനുള്ളതല്ലടോ നമ്മുടെ ഒന്നും ജീവിതം.*
*✿═══════════════✿*
*✍️Mihras koduvally*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*നാം ആരുടേയും അടിമകളല്ലെടോ?*
പിന്നെയെന്തിനാ സ്വയം പര്യാപ്തമാവാൻ കഴിയാത്തതും എല്ലാം സഹിച്ചു ജീവിക്കുന്നതും.
*നമുക്ക് പറ്റില്ലെന്ന് തോന്നിയാൽ കളഞ്ഞിട്ട് പോരണം. അല്ലാതെ ആർക്കോ വേണ്ടി എന്തിനോ വേണ്ടി ജീവിതം ഹോമിച്ചു നാലു ചുവരുകൾ ക്കിടയിൽ ഞെരുങ്ങി ഇല്ലാതാവുകയല്ല വേണ്ടത്.*
ഭൂമിയിൽ ഏറ്റവും സുന്ദരമായ ബന്ധമാണെടോ കുടുംബ ബന്ധം *അത് തല്ലിയും കൊന്നും ചീത്ത വിളിച്ചും ആസ്വദിച്ചു കളയാൻ ഉള്ളതല്ല. മറിച്ചു പരസ്പരം സ്നേഹിച്ചു സന്തോഷിച്ചു, നമ്മുടെ മക്കൾക്കും ബന്ധുക്കൾക്കും കാണുന്നവർക്കും കേൾക്കുന്നവർക്കും കഴിയുമെങ്കിൽ മാതൃക ദമ്പതികൾ ആവണം.*
<script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script>
സ്വത്തും പണവും കൊണ്ട് മാത്രം സമാധാനം പണിതവർ ആരാണുള്ളത്
*പിന്നെ എന്തിന് വേണ്ടിയാണ് ഈ പെണ്ണിന്റെ വീട്ടിൽ നിന്നും കിട്ടുന്ന പണവും വാങ്ങി അതും പോരാഞ്ഞിട്ട് അവളെ മർദ്ധിക്കുന്നത്.?*
ഒരമ്മയുടെ വിലയറിയാത്തവൻ തന്നെയാണ് പെണ്ണിനെ ദ്രോഹിക്കുന്നത്. (അമ്മയുടെ വിലയറിയുന്നവൻ പെണ്ണിന്റെ) വില വേർ തിരിച്ചു പറഞ്ഞു കൊടുക്കേണ്ടതില്ലെല്ലോ.
*ഏത് പെണ്ണ് വേദനിക്കപ്പെടുകയാണെങ്കിലും അതിൽ മറ്റൊരു പെണ്ണിന്റെ കറുത്ത കൈകൾ ഉണ്ടെന്നതാണ് എറ്റവും ഖേദകരം*
എങ്ങനെയാണ് ഒരു പെണ്ണിന് മറ്റൊരു പെണ്ണിനെ ദ്രോഹിക്കാൻ കഴിയുന്നത്?
*നഷ്ടപ്പെട്ടതൊന്നും ആർക്കും തിരിച്ചു കിട്ടില്ലെടോ, നഷ്ടപ്പെടാതെ അതിന്റെ ഒന്നും വിലയും നീ തിരിച്ചറിയില്ല. നമുക്ക് വെറും പാഴ് ജന്മങ്ങളായ് തോന്നിയവർ ഉണ്ടെല്ലോ അവർക്ക് വേണ്ടപ്പെട്ടവർക്ക് (മാതാപിതാക്കൾ, സഹോദരൻ സഹോദരിമാർക്ക്) വിലമതിക്കാൻ ആവാത്ത എന്തൊക്കെയോ ആണെടോ, അതിനെയാണ് നീ ഒക്കെ നശിപ്പിച്ചു കളയുന്നത്.*
അവർക്കും സ്വപ്നങ്ങൾ ഉണ്ടായിരുന്നു നിനക്ക് വേണ്ടി എല്ലാം അവർ ഉള്ളിലൊതുക്കി നിന്റെ സന്തോഷം മാത്രം അവൾ അവളുടെ സ്വപ്നങ്ങളാക്കി ചുരുക്കി. എന്നിട്ടും നീ ഒക്കെ എന്താടോ അവൾക്ക് നൽകിയത്.
*അവളുടെ മാതാപിതാക്കൾ നിന്റെ കയ്യിൽ അവളെ ഏൽപ്പിക്കുമ്പോൾ എന്ത് മാത്രം സ്വപ്നം കണ്ടിരുന്നു വെന്ന് നിനക്കറിയുമോ? അതിൽ ഏറ്റവും അവർക്ക് പ്രിയപ്പെട്ടതായിരുന്നു. അവളുടെ മുഖത്ത് വിടരുന്ന മായാത്ത പുഞ്ചിരി. ഉപ്പപ്പ ഉമ്മമ്മാ എന്നും വിളിച്ചു കൊഞ്ചുന്ന കൊച്ചു മക്കൾ, ഇടക്ക് ഇടക്ക് അവർ വീട്ടിലേക്ക് വരുമ്പോഴുള്ള സന്തോഷം. എല്ലാം നീ തകർത്തെറിയുമ്പോൾ എത്ര പേരുടെ ഹൃദയമാടോ തകർന്നു തരിപ്പടമായത്?*
മക്കളെ വില്പന ചരക്കാക്കുന്ന മാതാപിതാക്കളും ഒന്ന് ചിന്തിക്കണം. അവരെ ബിസിനസ് ആവശ്യത്തിന് വേണ്ടി എഗ്രിമെന്റ് സൈൻ ചെയ്യുകയല്ല കല്യാണം എന്ന് വെച്ചാൽ
*പണവും സ്വത്തും ആഗ്രഹിച്ചു വരുന്നവർക്കല്ല മക്കളെ കൊടുക്കേണ്ടത്. ചെറ്റ കുടിലിൽ ആയാലും അധ്വാനിച്ചും സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയുന്ന നട്ടല്ലുള്ള ഒരുത്തനെയാണ് അവൾക്ക് കണ്ടത്തേണ്ടത്.*
സ്വത്ത് കണ്ട് വരുന്നവരുടെ സ്നേഹത്തിന് അല്പായുസ് മാത്രമേ കാണു.
അവർക്കൊരിക്കലും നിങ്ങളെ മകളെ സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയില്ല എന്നോർക്കണം.
*പെണ്ണെ... വേദനകൾ എന്തിനാ ഉള്ളിലൊതുക്കി സ്വയം എരിഞ്ഞു തീരുന്നത്. "നിന്റെ സ്വപ്നങ്ങൾക്ക് വേണ്ടി ജീവിക്കുമ്പോഴാണ് നിനക്ക് വേണ്ടി ജീവിക്കാൻ നീ പഠിക്കുന്നത്.*
സ്വയം തോൽക്കാതെ ജീവിച്ചു കാണിക്കണം തോൽപ്പിക്കാൻ ശ്രമിക്കുന്നവരുടെ മുമ്പിൽ,
*ചിലതൊക്കെ നഷ്ടപ്പെടുമ്പോൾ നാം ഒരുപാട് വേദനിക്കും. മരണമാണ് ഇതിലും നല്ലതെന്നൊക്കെ ചിലപ്പോൾ തോന്നും. ഒക്കെ വെറുതെയാടോ, കിട്ടിയതിലും നല്ല അവസരങ്ങൾ നമ്മെ കാത്തിരിക്കുന്നുണ്ടാവും സ്നേഹിക്കാനും സംരക്ഷിക്കാനും.*
നാം എത്ര സ്നേഹിച്ചിട്ടും നമ്മെ മനസിലാക്കാൻ അവർക്ക് കഴിയുന്നില്ലെങ്കിൽ, (അവർക്ക് നമ്മെ സ്നേഹിക്കാൻ കഴിയില്ലെങ്കിൽ )പിന്നെ എന്തിനാടോ അവരുടെ കൂടെ ഒരു ലൈഫ്. ആർക്കും വേണ്ടാതെ അടുക്കളയിൽ എരിഞ്ഞു തീരാനോ, അതോ പുതിയ വിസ്മയയും ഉത്രയും റിൻസിയും ഒക്കെ രൂപാന്തരപ്പെടാനോ?
*നീ നിനക്ക് വേണ്ടി ജീവിക്കേടോ, നിന്നെ വേണ്ടവർക്ക് വേണ്ടി ജീവിക്കെടോ, ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. നമ്മെ സ്നേഹിക്കുന്നവർക്ക് ആ മുറിവ് ഒരിക്കലും ഉണങ്ങുകയുമില്ല.*
കെട്ടിച്ചു വിടുന്നതോടെ അവർ നമ്മെ എന്നെന്നേക്കുമായി പടി ഇറക്കുകയൊന്നും അല്ലാല്ലോ, അവർ എന്നും നമ്മുടേത് തന്നെയാണ് (അവരുടെയും നമ്മുടെയും മരണം വരെ )നിന്റെ പ്രശ്നങ്ങൾ നീ അവരോട് തുറന്നു പറയുക. നീ പിച്ചവെച്ച നാൾ മുതൽ നീ വീണു തുടങ്ങുമ്പോൾ ഹൃദയം നൊന്ത് അവരുടെ കൈകൾ നിനക്ക് തണലായത് പോലെ അവർ ഇപ്പോഴും ഉണ്ട്, നിന്റെ വീഴ്ചകളിൽ പിടിച്ചുയർത്താൻ ഇപ്പോഴും അവർക്ക് കഴിയും.
*സാഗരം പോലെ ദുനിയാവ് ഇങ്ങനെ പരന്ന് ക്കിടക്കുമ്പോൾ അവസരങ്ങൾ നമ്മെ തേടിവരും.*
കല്യാണം കഴിയുന്നതോട് കൂടെ നാം ആരുടേയും അടിമകളാവുന്നില്ല. നമുക്കും അവകാശങ്ങളുണ്ട്, ഇന്ന് നീതി പീഠങ്ങളുണ്ട്, ഇനിയൊരു വിസ്മയയും ഉത്രയും ഉണ്ടാവാതിരിക്കാൻ തെറ്റു ചെയ്യുന്നവർ ആരായാലും ശിക്ഷിക്കപ്പെടണം. കൊല്ലുന്നവർക്കും വെട്ടുന്നവർക്കും കള്ളനും മാത്രമുള്ളതല്ലെടോ നിയമങ്ങളൊന്നും അത് നമുക്ക് കൂടി ഉള്ളതാണ് 1961 ൽ വന്ന നിയമ പ്രകാരം സ്ത്രീധനം നിരോധിച്ചതുമാണ്. ഇതൊക്കെ നമുക്ക് വേണ്ടിയാണ് നമ്മുടെ സുരക്ഷക്ക് വേണ്ടിയാണ് മറക്കാതിരിക്കുക.
*നാം നമുക്ക് വേണ്ടി ജീവിക്കുക, നമ്മെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കുക.*
നിങ്ങളുടെ ഒക്കെ പ്രാർത്ഥനകളിൽ എന്നും ഒരിടം ചോദിച്ചു കൊണ്ട് നിർത്തുന്നു.
✍️ *Mihras koduvally*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
⬛⬛⬛⬛⬛⬛⬛⬛⬛⬛⬛
Comments