*✿═══════════════✿*
*പൊന്നു മുസ്ത്വഫാ തങ്ങളാണ് വിജയം ﷺ*
*✿═══════════════✿*
*അഭയം ആശ്രയം എന്നൊക്കെ കേട്ടത് തന്നെ മദീനയുടെ മദ്ഹിലൂടെയാവും പലരും കാരണം അതല്ലെ കാലാതീതമായി അഭയകേന്ദ്രമായ് കുടികൊള്ളുന്നത്.*
*പൊന്നു മുസ്ത്വഫാ തങ്ങളോര് ﷺ, മദീനയെ അത്രമേൽ പ്രകാശ പൂരിതമാക്കിയില്ലെ, എന്തൊരു മൊഞ്ച്, എന്തൊരു അത്ഭുതം, എന്തൊരു സ്വാന്തനം, എന്തൊരു ആശ്വാസം.*
*ലോകത്തിന്റെ പലകോണുകളിൽ നിന്ന് അവിടത്തേക്ക് വിളിയാളം എത്തുകയാണ്, അവിടെന്ന് അങ്ങോട്ടും. സ്നേഹം കൈമാറാൻ ദൂരം ഒരു വന്മതിൽ തീർക്കാത്ത കാലത്തോളം ഇത് തുടരും. ദിവ്യാനുരാഗ നേതാവിനോടും മണ്ണിനോടും അനുരാഗികൾ ഹൃദയം കൊണ്ട് കുശലം പറയും.*
*അവരൊക്കെ എത്ര ഭാഗ്യം ചെയ്തവർ. മദ്ഹ് പാടി മദദ് നേടി വിജയം കൈവരിച്ചവർ.*
*യാ റസൂലല്ലാഹ് ﷺഅവരുടെ ബർകത്തുകൊണ്ട്‍ ഞങ്ങളെ ഒന്ന് നന്നാക്കി തരണേ...*
*ഒന്നും നേടാൻ കഴിയാത്ത ഞങ്ങൾ ആ ഒരു പ്രതീക്ഷയുടെ തേരിലേറിയാണ് ദിനങ്ങളെ ഇങ്ങനെ പായിച്ചു കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ഓട്ടം ഇന്നും നിന്നതുമില്ല. കാക്കണേ അവരാൽ മദദേകണേ...*
*കാമിലരെ കാത്ത ദിനങ്ങൾ അവരിൽ നിന്ന് കേട്ടിട്ടുണ്ട്, കണ്ടവരെ കണ്ട കഥയും അത്ഭുതപെടുത്തിയിട്ടുണ്ട്. കേൾക്കാൻ ത്രാണിയില്ലാത്ത ശ്രവണനാടി കിടിലം കൊണ്ടിട്ടുണ്ട് കണ്ണുകളിൽ ചാലിട്ട നീരും ചുവന്നു പോയിട്ടുണ്ട്, എന്നിട്ടും ഉറവ വറ്റിയ കിണറെ പോലെ ഖൽബ് മാത്രം നിശ്ചലമാ, ഒരനക്കവുമില്ലാതെ വേദന തരുന്നതാ...*
*ബദലില്ലാത്ത ബഹറാ തിങ്കൾ ﷺഅതിരില്ലാത്ത അഹദിന് കനിയാ തങ്ങൾ ﷺഒന്നു കാണണം ആ തീരം ചേരണം ഒടുവിൽ അവിടെ കഴിഞ്ഞു കൂടണം*
*"ഖൽബിലുതിക്കാത്ത മോഹം കണ്ണിലുദിക്കില്ലാ പൊന്നെ, കരളു നിറയാത്ത ദാഹം തൊണ്ട വറ്റിയത് തന്നാ മുത്തേ,"*
*എന്തോ ഖൽബ് എപ്പോഴും ഉറക്കെ വിളിച്ചു പറയുന്നുണ്ട്, ഒന്നും വകവെക്കാതെ വീണ്ടും അടിപതറുന്നുമുണ്ട്.*
*നിരാശകൾക്ക് വഴിവെക്കാതെ പ്രതീക്ഷകൾ തന്ന് മുന്നോട്ട് പോവുന്ന ഓരോ ദിനങ്ങൾ പോലെ കാരുന്യവാനായ റബ്ബേ, നിന്റെ ഔദാര്യം കൊണ്ട് മണ്ണ് തിന്ന് തീർക്കും മുൻപ് ഒന്ന് മദീന കാണിക്കണേ, മദദ് അരുളണേ പെരിയോനെ... കാമിലർ തങ്ങൾ ﷺമാത്രമാണ് ഇരുലോക രക്ഷ കൈവെടിയരുതേ നൂറേ ﷺ*
*അവതാക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments