Skip to main content

ആ മണ്ണിനോട്‌ കിന്നാരം പറഞ്ഞു കിടക്കണം... 🌼

*✿═══════════════✿*
      *ആ മണ്ണിലങ് അലിഞ്ഞു തീരണം*
*✿═══════════════✿*
           *നിറമിഴിയാൽ തേടുന്നോർക്ക്*
*നിറ സ്നേഹം* *പകരുന്നതാ... ﷺ*
*നിറവേറും മുത്തിന് മദീനയിൽ നിറവേയും  അഴകാണേ... താരരാജാവ്ﷺ  പൊലിവാണെ...*
*മെഹബൂബ് തിങ്കൾ ﷺമദീനത്തെ റങ്ക്. മഹ്ശൂക്ക് തങ്ങൾ മഹിത മണ്ണിലെ ലങ്കും പൊന്ന്... ﷺ*
*ഇരുട്ട് പാകിയ ഖൽബിലും വെളിച്ചമായ്, ഇഹപര ലോകത്തെ തണലായ്‌ ഉദിച്ചവരാ... ത്വാഹാ നേതാവ് ﷺകാലം മായ്ക്കാത്ത സത്യ ദൂതരാ...രാജാവ്  ﷺ*
*അവിടുത്തെ ﷺപുകളുകൾ മനം മയക്കുന്നതാ, അവിടുത്തെ മദ്ഹിന് അലകൾ മതിവരാത്ത മധുരമുള്ളതാ, മഹിമയേറെ ചൊന്ന മണ്ണിൽ മാധുര്യം നിരക്കുന്നതാ....*
*തിരുﷺ മുറ്റത്തണയുന്നോർക്ക് ആശ്വാസമായ്, ഖൽബിൽ കൂട്ടിയവർക്ക് ആശ്രയമായ്,*
*ആഗ്രഹമാലെ ഇശലുകൾ കോർക്കണം. ആശ്വാസമായ് ഒരിക്കൽ അവകൾ തെളിച്ചമാവണം. ആ മോഹഗമനം ഉള്ളിൽ ഇശ്‌ഖിന് നാമ്പുകൾ മുളപ്പിക്കണം.ആതിര തോൽക്കും ശോഭയിൽ തിരു നൂറെന് ﷺഉള്ളിൽ പകരണം.*
*തീരം കാണാത്ത കടല് പോലെ, അവസാനമില്ലാത്ത തിരമാല പോലെ, സൂര്യസ്തമയം കടലിൽ വീഴും ചുവന്ന പത്തിരി ഒന്ന് തൊടാൻ വെമ്പി നിരാശ പടർന്ന ബാല്യം  പോലെ, ഖൽബ് കവർന്ന മോഹം, സത്യമാവണം.*
*വിജനത താണ്ടിയ ഇശ്‌ഖിന് വീഥിയിൽ പടർന്നു പന്തലിച്ച റോസാ കൊമ്പുകളും പനിനീർ പുഷ്പങ്ങളും നിറഞ്ഞ് കവിഞ്ഞു സുഗന്ധം പരത്തണം. ഓരോ ചെടികൾ നടന്നു കാണുമ്പോഴും ലോകനേതാവിനൊരു ﷺആയിരമായിരം സ്വലാത്ത് കൾ ചൊല്ലണം*
*കടിഞ്ഞാൺ നഷ്ടപ്പെട്ടോടിയ കോവർ കഴുതയെ പോലെ, പരന്നു കിടക്കുന്ന പുഷ്പങ്ങൾ ക്കിടയിൽ ഓടി നടക്കണം.*
*ആാാഹാ, ഖൽബിനെന്തൊരാനന്ദം, എന്തൊരാവേശം,*
*ഒരു പൂമ്പാറ്റയായ് പറന്നിരുന്നു വെങ്കിൽ, മദീന മലർ വനിയിലെ തേൻ നുകരും ശലഭങ്ങൾ ക്കിടയിൽ ഞാൻ പാറി പറന്നു നടന്നേനെ, അറിവുകെട്ടവളുടെ അതിരു കടന്നു പോയ മോഹം.*
*ലെ,*
*അനശ്വരമായ പ്രണയ ലോകത്ത് പാറി പറന്നു നടക്കുക തന്നെ വേണം, അർഹതയെ മറന്നുള്ള സ്വപ്ന സഞ്ചാരമാണെങ്കിലും, എന്തോ -വല്ലാത്തൊരു മോഹം. ബഖീഇന്റെ മണ്ണിനെ പ്രണയിച്ചു സ്വന്തമാക്കിയവരുടെ കൂടെ കൂടാൻ. ആ മണ്ണിനോട് കിന്നാരം പറഞ്ഞു കിടക്കാൻ.*
*അവരെന്തൊരു ഭാഗ്യം സിദ്ധിച്ചവരാണ് യാ റബ്ബനാ...ഖുബ്ബത്തുൽ ഖല്റാവിന് ചോട്ടിൽ വസിക്കാൻ ഇടം ലഭിച്ചവർ, ലോകനേതാവിന് ﷺസ്നേഹം ആവോളം പകരാൻ ഭാഗ്യം ലഭിച്ചവർ,*
*മോഹങ്ങളെല്ലാം പകല് പോലെ പുലരുന്ന ഒരു ദിനം. കടന്നു വന്നിരുന്നു വെങ്കിൽ, കഷ്ടങ്ങളെ കരിച്ചു കളഞ്ഞ ഇഷ്ടങ്ങൾ റൂഹിന്റെ നേട്ടമായിരുന്നു വെങ്കിൽ.*
*മരണവും എത്ര സുന്ദരം. ആ കിടത്തവും അതിമനോഹരം.*
*യാ റബ്ബനാ, അതിമോഹം, അതിമോഹം, അതിമോഹം, പാപം കൊണ്ട് ശിരസ്സ് താന്നു പോയവളാണ്, തല ഉയർത്താൻ പറ്റാത്ത വിധം, കണ്ണുകൾ മണ്ണിൽ കുത്തിയിരിക്കുന്നു. എങ്കിലും വ്യാമോഹത്തിനൊരു കുറവുമില്ലാതെ ഞാൻ ആശിച്ചു പോവുന്നു. സ്വയമൊരു ഭ്രാന്തിയായെങ്കിൽ എന്ന് വരെ ആശിക്കുന്നു. ആ മണ്ണിൽ അലിഞ്ഞു തീരാൻ മാത്രം. അതിനുള്ള കടമയും കടമ്പകളും എന്നിൽ ഇല്ലാതിരിക്കാൻ മാത്രം. തുണ യേകണേ... കാത്തിടെണേ.... നിന്റെ ഔദാര്യം മാത്രമാണ് പ്രതീക്ഷ കൈവെടിയരുതേ...*
*അവതാക്ക് الله ﷻ*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...