*✿═══════════════✿*
*കരകവിഞൊഴുകിയ പുഴ*
*ഭാഗം ഒന്ന്*
*✿═══════════════✿*
നിങ്ങളൊക്കെ ഒരുപാട് കഥകൾ കേട്ടിട്ടുണ്ടാവും. എന്നാൽ അതിൽ നിന്നെല്ലാം വിത്യസ്തമാണ് എന്റെ കഥ.
എഴുത്തിനെയോ വായനയെയോ എനിക്കറിയില്ല. എന്റെ വീടല്ലാതെ മറ്റൊരു ലോകം ഞാനും കണ്ടിട്ടുമില്ല.
ഒരുപാട് പറഞ്ഞു മുഷിപ്പിക്കുന്നില്ല. നിങ്ങൾ തന്നെ കണ്ടറിയുക.
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
പട്ടുമ്മേൽ ഹൈദറാജിയുടെയും അലീമ ഉമ്മയുടെയും മൂത്ത മകളാണ് ആയിഷാ എന്ന അയ്സൂട്ടി (ഞാൻ)
അന്നാന്നാട്ടിൽ മേൽ കാതും ചിറ്റും ചവിടി ചെയിൻ ഒക്കെ ഉള്ള ഏക സുന്ദരി കോത,
ചിറ്റ് ഇട്ടത് കൊണ്ട് അന്നെന്നെ കാണാൻ കൊറേ അയൽക്കാരും കുടുംബകാരുമെല്ലാം വന്നു. എന്തായ്നൂന്ന് അറിയോ അന്ന്ന്റെ ഒരു പൗസാക്ക്.
ഓഹ് , ന്റെ ഒപ്പരം പട്ച്ച ഖദീസ കുട്ടിയും പാത്തുട്ടിയും ബീ കുഞ്ഞിമ്മയും ഒക്കെ ന്നെ തന്നെ ങ്ങനെ നോക്കി നിക്കും ഓഹ്, ഞാനപ്പം ബല്ലാത്ത ഒരു ഗമയിലങ്ങനെ ഇരിക്കും.
ഉമ്മ അറിയാണ്ട് ഞാൻ അന്നൊക്കെ മദ്രസയിൽ പോകുന്നതോടൊപ്പം ഓത്ത് പള്ളിയിലും പോവും, എങ്ങനെയോ കാര്യം ഉമ്മാന്റെ ചെവിയിൽ എത്തിയതോടെ ആർക്കേലും കത്ത് എഴുതാൻ പഠിക്കും മ്മക്ക് എഴുത്തും വായനയും ഒന്നും വേണ്ട എന്ന് പറഞ്ഞ് ആ പൂതിക്ക് ആടെ വിരാമം കുറിച്ചു.
പിന്നെ ബേം കെട്ടിക്കാനായി തിരക്ക്. തറവാടിനൊത്ത വീടരെ തേടി കാർനോർ മാര് നടപ്പ് തുടങ്ങി. ഒരു വിധം ഒത്തു വന്ന അരമനയിൽ സുക്കൂർ ഹാജിന്റെ തറവാട്ട് മുറ്റത്തെത്തി ഒടുവിൽ ആാാ ആലോചന.
പിന്നെ ഇവിടെന്ന് ബാപ്പയും എളാപ്പയും ഒക്കെ അങ്ങോട്ട് പോയി. കുറച്ചു ദൂരം ഉള്ളോണ്ട് ട്രെയിനിലായിരുന്നു യാത്ര ബഹു കേമം.
-------------------
വീടിന്റെ ഉമ്മറപടി കാണാൻ ഉമ്മ സമ്മയ്ക്കൂല ആകെ ഒന്ന് കാണുക, പള്ളിയിൽ ദിക്ർ ഉള്ള ദിവസം എല്ലാ ആണുങ്ങളും പോയ സമയം ഉമ്മാന്റെ കൂടെ ഇരിക്കുമ്പോഴാണ്.
പാത്തുട്ടിയും ഖദീസ കുട്ടിയും വന്നാൽ പിന്നാമ്പുറത്ത് കൊർചേരം മാവിലെറിഞ്ഞും മണ്ണപ്പം ചുറ്റും കളിക്കും അസർ ബാങ്ക് വിളിച്ചാൽ കയ്യും കാലും കയ്കി ആത്ത് കേറണം. ഉച്ചര്ഞ്ഞും അത് പോലെ ളുഹർ നിക്കേര്ച്ചു ഒന്നര രണ്ട് മണിയോളം മുസാഹ് ഓതണം.
ഐനോണ്ട് ന്താപ്പോ ക്കോണംന്ന്ച്ചാൽ ഒരീസം അഞ്ച് ജുസ് ഒക്കെ ഞാനോതും മാലെ മ് മൗലിദു മ് സ്വലാത്ത് മ് ങ്ങനെ ക്കെ ആണ് ഞമ്മളെ ഒരീസം കയ്യ്ണത് .
മ്മാന്റെ സീലമാണ് എല്ലാം പാവം, ഒറ്റ മോളായ്ന് ഉമ്മാന്റെ ഉപ്പാക്ക് വയസ് ആയപ്പോ ആണ് ഉമ്മാന്റെ ഉമ്മാന്റെ കെട്ടിയത്, അതോണ്ട് ഇനിം മക്കൾ ണ്ടാവും പേടിച്ചിട്ട് വല്യപ്പാന്റെ ആദ്യമക്കൾ എല്ലാം കൂടി ഉമ്മാന്റെ ഉമ്മാനെ അവിടെന്ന് നാട് കടത്തി. ഉന്തു വണ്ടീലായ്നോലെ കൊണ്ടോയത് കുഞ്ഞായ ഉമ്മ എല്ലാം കോണീന്റെ അടീൽ നിന്ന് കണ്ട് കരഞീനോലോ, പിന്നെ ആടെന്ന് കുറച്ചീസം കഴിഞ്ഞു ബാപ്പ മരിച്ചപ്പോ ഉമ്മ പിന്നെ ആട്ത്തെ അടക്കളക്കാരിയായ് പാവം ന്റെ വാഹ്ച്ചി ഉമ്മാനെ കെട്ട്ണ വരെ കൊറേ കസ്ട്ടപ്പെട്ട്ക്ക്ണ് പാവം. ഉമ്മാന്റെ കഥ കൂടി പറയാൻ നിന്നാൽ ന്റെത് തീരൂല ഐനോണ്ട് തൽക്കാലം ന്റെത് തന്നെ പറയാലെ...
---------------
ട്രൈയിനിറങ്ങി നടക്കുന്ന കാർണവന്മാരിലേക്ക് ഒരു സൈക്കിൾ യാത്രികൻ വന്നു. എന്ത് കണ്കെട്ടും കൊണ്ടാണ് അയാൾ വന്നതെന്നറിയില്ല. വീട് പോലും അവർക്ക് കാണിച്ചു കൊടുക്കാതെ തൊട്ടടുത്ത പള്ളിയിൽ നിന്നും കാനോത്ത് കയിച്ചു. ഒരത്ഭുതം പോലെ,
അങ്ങനെ പുതിയാപ്ലാനെ അന്വേഷിച്ചു പോയവർ കാനോത്തും കഴിച്ചു വന്നന്നുള്ളത് നാട്ടിലാകെ പരന്നു.
പിന്നെ കൂടുതൽ സംസാരങ്ങൾ അവിടെ ഉണ്ടായില്ല, മൂത്ത മകളുടെ കല്യാണം ആരവത്തോടെ കഴിഞ്ഞു മഞ്ഞയെം പച്ചയെം കത്ത്ണ ബൾബും പോര കാണാത്ത പന്തലും കസവിന്റെ തട്ടവും സിൽക്കിന്റെ തുണിയും കുപ്പായവും കൈ നെർച്ചും സ്വർണ വളയും കാത് കാണാത്ത തരത്തിൽ ചിറ്റും പൈസ ചെയ്നും ചവിടി ചെയ്നും ആലിക്കാത്തും അങ്ങനെ കാണ്ണോലെ കണ്ണ് പൊർത്തേക്ക് ച്ചാടുന്ന കോലത്തിൽ ആർഭാട കല്യാണം.
ബല്യ ബസ്സിൽ പുതുക്കം, പുയ്യാപ്ലന്റെ പോര കണ്ടപ്പോക്ക് എല്ലാരേം വിരല് മൂക്കത്ത് ബീണ് ക്ക്ണ് എന്താപ്പോ ഹാജിയാർക്ക് പറ്റിയത് ഈ ച്ചാപ്പേൽ ക്കാണോ ഈ മഹാറാണിയെ കൊടുത്തത്,
അസൂയയോടെ നോക്കിയവരെല്ലാം പിന്നെ സഹതാപത്തോടെ നോക്കൽ തുടങ്ങി, ചിലരുടെ കണ്ണുകൾ ഈറനണിഞ്ഞു.
ഒന്നും തിരിയാതെ ഞാൻ അവിടെ ഇരുന്നു, എല്ലാരും പോയി ആളോഴിഞാൻ നാല് കസേരകൾ എന്നെ നോക്കി പല്ലിളിക്കും പോലെ എനിക്ക് തോന്നി.
തുടരും...
*✍🏻Mihras Koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
<script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script>
*✿═══════════════✿*
*കരകവിഞൊഴുകിയ പുഴ*
*ഭാഗം രണ്ട്*
http://mihraskoduvally123.blogspot.com/2021/05/blog-post_21.html
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് മച്ചിൽ തൂങ്ങി കിടക്കുന്ന പോലെ,
ഓല കൊണ്ട് ഉണ്ടാക്കിയ വീട്, അതിൽ തന്നെ ചെറിയ ചെറിയ തുളകൾ കൊണ്ട് ആകാശം കാണാം, ചുറ്റും പിടിച്ചു കിടക്കുന്ന കാട്, ആകെ പേടി തോന്നുന്ന ഒരന്തരീക്ഷമ് തന്നെ,
വീടിന്റെ ഉള്ളിലോ, ആകെ ഒരു ഹാൾ, അതിന്റെ ഒരു മൂലയിൽ മറവ് പോലെ ഓലകൊണ്ട് വെച്ചുണ്ടാക്കിയ റൂം, ച്ചായ്പ്പ് പോലെ താന്നു കിടക്കുന്ന ഒരാൾ ഇരുന്നു പണി എടുക്കേണ്ട കോലത്തിൽ ഒരടുക്കള.
എല്ലാം കണ്ട് എന്റെ കണ്ണിലാകെ ഇരുട്ട് പരന്നു.
നിസ്കരിക്കാൻ നിസ്കാര പായ ഇല്ല. ഓതാൻ മുസാഫില്ല, ഒരാശ്വാസത്തിന് തസ്ബീഹ് മാല പോലും കാണാത്ത കോലം.
നിസ്കാരം കലാഹ് ആവുമെന്ന വേവലാതി എന്റെ കണ്ണുകൾ ഈറനണിഞ്ഞു, ആരോടും ഒന്നും ചോദിക്കാനും തോന്നുന്നില്ല.
എന്റെ കോലം കണ്ടിട്ടാവണം, എളാമ വന്നു,
" ന്തു ട്ടിയെ ബല്ലാണ്ടിരിക്കെണേ,
ചോദ്യം കേട്ടതും തേങ്ങലോടെ നിസ്കരിക്കണം എന്ന് മാത്രം പറഞ്ഞു.
അവർ എനിക്ക് അവരുടെ നിസ്കാര കുപ്പായം തന്നു. വാനം തെളിയാത്ത ഇരുട്ട് മൂടിയ ആകാശം നിന്ന് നിസാഹയത കാണിച്ചു നിന്നിട്ടും എന്റെ പേടിയെ ഞാൻ നാഥന് മുമ്പിൽ കൈകൾ ഉയർത്തി.
" ഓഹ്, നിസ്കരിച്ചു കുത്ത്ർക്കാലെ, ന്റെ പോരെന്നു കൊണ്ടൊന്ന നിസ്കാര കുപ്പായെണ്, ന്റെ ബാപ്പ വാങ്ങിയത്.
ന്താപ്പോ ഈ എളാമ പറയുന്നത് എന്ന മട്ടിൽ ഞാനാകെ ഒന്ന് നോക്കി, പിന്നെ ഒരെന്തോ പരസ്പര വിരുദ്ധമായി പലതും പറയുന്നതായി തോന്നി.
അതൊന്നും കാര്യമാക്കാതെ ഞാൻ അടുക്കളയിലേക്ക് കയറി. വിശപ്പടക്കാനുള്ള തൊന്നും ആ കൂരയിൽ ഇല്ലെന്ന് പതിയെ മനസിലായി. പണിക്ക് ഒന്നും പോവാത്ത ബാപ്പയും ഭർത്താവും തലയുടെ ഓളം തെറ്റിയ എളാമയും, ആകെ ഒരു പേടി.
അങ്ങനെ ഓരോ ദിവസത്തെ വിശപ്പടക്കാൻ എന്റെ കയ്യിലെയും കഴുത്തിലെയും പൊന്തരികൾ ഓരോന്നായി നഷ്ടപ്പെട്ടു തുടങ്ങി.
വീട്ടിൽ നിന്ന് ഒരു വട്ടം ന്റെ വാഹ്ച്ചി വന്നു കണ്ട് പോയി. വിചാരിച്ചതു പോലെ ഒന്നും അല്ലാത്തത് കൊണ്ടാവാം സുഖ വിവരം തിരക്കി പോയി, വീട്ടിലേക്ക് ക്ഷണിചെങ്കിലും പിന്നീട് വരാം എന്ന് അയാൾ പറഞത് ഒന്നും മിണ്ടാനാവാതെ ഞാൻ കേട്ടു നിന്നു.
കഴുത്തിലെയും കൈകളിലെഴും ആഭരണങ്ങൾക്ക് എണ്ണം കുറയും വിധം എന്റെ ശരീരത്തിൽ മുറി പാടുകളും വന്നു തുടങ്ങി. ഓരോരോ കാരണങ്ങൾ ഉണ്ടാക്കി എന്നും എന്നെ തല്ലും മുടി കുത്തിപിടിച്ചു ചുമരിലടിക്കും. പെണ്ണായി പോയി ജീവിതവും. ഏത് കഷ്ടപ്പാടിലും പൊരുതി ജീവിക്കണം എന്നല്ലാതെ മറുത്തൊരു വാക്ക് പറയാനോ എങ്ങോട്ടെങ്കിലും ഇറങ്ങി നടക്കാനോ അറിയാത്ത ഞാൻ എല്ലാത്തിലും പെട്ടന്ന് ഒതുങ്ങി കൂടി.
ഇടക്കൊക്കെ നാടും വീടും ഉമ്മാനേം വാഹ്ച്ചിനെയും ഒക്കെ കാണാൻ പൂതി വരും. എല്ലാം പഴയ ഓർമകൾക്ക് വിട്ട് കൊടുത്തു ഞാൻ വീണ്ടും എന്റെ പണികളിൽ ഒതുങ്ങി കൂടും.
ഉമ്മ പഠിപ്പിച്ചു തന്ന ഉമ്മാന്റെ പട്ടിണി നിറഞ്ഞ ബാല്യം ഖൽബിൽ ഉള്ളത് കൊണ്ടാവാം, എന്റെ വയറും പട്ടിണിയോട് പൊരുതി. തുടങ്ങി ശരീരത്തിന് കിട്ടുന്ന അടി മനസിന് കിട്ടുന്നതിനേക്കാൾ വലുതല്ലല്ലോ,
കഴുംത്തും കയ്യും ഏതായാലും ശൂന്യമായി, എളാമയുടെ നിസ്കാര കുപ്പായം വാങ്ങുമ്പോൾ ഇപ്പോഴും മുറു മുറുപ്പാണ് മടുത്തു. അത്കൊണ്ട് തന്നെ ആകെ ഉണ്ടായിരുന്ന കാതിൽ നിന്നും കമ്മൽ ഊരി കൊടുത്തു നിസ്കാര കുപ്പായം വാങ്ങാൻ എന്റെ ഭർത്താവിനോട് പറഞ്ഞു.
അത്കൊണ്ട് അന്നത്തെ ദിവസം നിസ്കാര കുപ്പായവും പൂളയും ഇറച്ചിയുമായ് അവർ വന്നു.
ഉമ്മറത്തിട്ട കട്ടിലിൽ എപ്പോഴും മുറുക്കി തുപ്പി ഇരിക്കുന്ന വട്ട മുഖകാരനായ കറുത്ത താടികളുള്ള വെളുത്ത ഉപ്പ എന്നെ ഒന്ന് നോക്കി അല്പം ഈർശ്യത്തോടെ തന്നെ, ഞാൻ തലതാഴ്ത്തി.
എല്ലാം വെച്ച് വിളമ്പി നിസ്കരിച്ചു ആണുങ്ങൾ കഴിച്ചു, പാത്രം നോക്കിയപ്പോൾ കാലി. എളാമക്കുള്ളത് എടുത്ത് എളാമ പോയി.
കണ്ണുകൾ നിറഞ്ഞെങ്കിലും ഒന്നും കാണിക്കാതെ ഞാൻ റൂമിൽ പോയി കുറച്ചു ഓതി.
അല്ലെങ്കിൽ തന്നെ എന്തിന് കണ്ണുകൾ നിറയണം ശരീരവും മനസും ഒരുപോലെ എല്ലാം ഏറ്റടുത്തു കഴിഞ്ഞതല്ലെ, പട്ടിണിയും അടിയും വേദനകളും യാഥനകളും ഇന്നെന്റെ കൂടെപിറപ്പുകളായി മാറി കഴിഞ്ഞിരിക്കുന്നു.
തുടരും....
*✍🏻Mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കരകവിഞൊഴുകിയ പുഴ*
*ഭാഗം മൂന്ന്*
http://mihraskoduvally123.blogspot.com/2021/05/blog-post_21.html
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
പെണ്ണന്ന് പറഞ്ഞാൽ അന്യമതസ്ഥരിൽ കാണുന്ന വേർതിരിവ് പോലെ എന്തോ ഒരു താഴ്ന്ന വർഗമായ് ഇത്തരം പുരുഷന്മാർ കാണുന്നു. അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു അടിക്കാനും ഇടിക്കാനും ഭോഗ വസ്തു അക്കാനും ഉള്ളൊരു വിലകുറഞ്ഞ ജന്മം.
ജീവിതമല്ലേ കുറച്ചൊക്കെ സഹിക്കണം ശമിക്കണം. ആരും കാണാതെ പൊട്ടിക്കരയണം. അല്ലെ ഇതാണല്ലോ കാലങ്ങളായി നടന്നു വരുന്ന മാമൂലുകൾ
ആരുമറിയാതെ എത്ര പേർ പല വേദനകൾ കടിച്ചമർത്തുന്നവരുണ്ടാവാം. എല്ലാം ഒരു നല്ല കുടുംബഭദ്രതക്ക് വേണ്ടി എന്ന് എന്നെപോലെ ഇവരൊക്കെ തെറ്റിദ്ധരിച്ചിരിക്കുന്നു.
ആാാാ...
പെട്ടന്നുള്ള മുതുകത്തു കിട്ടിയ അടിയാണ് ആഴ്ന്നിറങ്ങിയ എന്റെ ചിന്താവിശേഷങ്ങളിൽ എന്നെ തട്ടിമാറ്റിയത്.
പെട്ടന്ന് ചാടി എഴുനേറ്റ് കാരണം തിരക്കിയപ്പോൾ
ആാാ വീട് മാറി പോവുന്നതിന്റെ ഒരുക്കങ്ങൾക്ക് വേണ്ടിയായിരുന്നു. എല്ലാം പെട്ടന്ന് ഇനി എവിടേക്ക് ആണാവോ?
ഒന്നും നേരത്തെ അറിഞ്ഞില്ല. ഒന്നും പറയാറുമില്ല.
സുരക്ഷിതമായൊരു വള്ളികുടിലിന് വേണ്ടി മനം തേടി,
കൂടുതൽ സാധനങ്ങളൊന്നും ആ കൂരയിലില്ലെങ്കിലും ഉള്ളതൊക്കെ അടുക്കി പെറുക്കി വെച്ചു.
ഓരോ സാധനങ്ങൾ ഇടക്ക് മാറ്റി വെക്കുമ്പോഴും മറ്റൊരോന്ന് കാണാതെ ആവുമ്പോൾ അടിയുടെ പൂരവും ഇടക്ക് നടക്കുന്നുണ്ട് എല്ലാം മൂപ്പർക്ക് ഒരാവേഷം പോലെ, ഇപ്പോ പഴയ പോലെ അല്ല അടിയൊന്നും ചിലപ്പോ ഞാൻ അറിയുന്നെ ഇല്ല. ശരീരം അതിനെ ഒരു കൂടെപിറപ്പ് പോലെ കണ്ട് പോയതിനാലാവാം ഒരു പക്ഷെ...
അങ്ങനെ അടിയും പിടിയും പൂരവും കഴിഞ്ഞു പുതിയ വീട്ടിൽ
പഴയതിൽ നിന്ന് മെച്ചപ്പെട്ട വീട് തന്നെയാണ് അൽഹംദുലില്ലാഹ്.
നാഥൻ സ്തുതി.
വീട് പുതിയതാണേലും അവസ്ഥകളൊക്കെ പഴയത് തന്നെ,
ചിലപ്പോൾ തോന്നും ഞാനിവിടെ ഒരു വീട്ടുകാരി യാണെന്ന് മറ്റൊരു സമയം തോന്നും വേലക്കാരിയാണെന്ന്, ഭാര്യയാവും മറ്റു ചിലപ്പോ എവിടെ നിന്നോ കയറി വന്ന് എന്തിനെയോ ഭയന്ന് ജീവിക്കുന്ന കുറ്റവാളിയാണെന്ന് ഏതാ സത്യം.
അതിനിടയിലാണ് കാരണമറിയാത്ത ഒരു ഛർദിയും ക്ഷീണവും. വയ്യ വിശപ്പാണേൽ പൂളയുടെ (കപ്പ)ഇലയുടെ രുചിവരെ എന്നെ അറിയിച്ചു. എന്റെ വല്ലായ്മയെ ഒന്ന് താങ്ങാൻ ആരേലും ഉണ്ടായിരുന്നു വെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
*തുടരും*
*✍🏻Mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കരകവിഞൊഴുകിയ പുഴ*
*ഭാഗം നാല്*
http://mihraskoduvally123.blogspot.com/2021/05/blog-post_21.html
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഓലമേഞ്ഞ വീടിന്റെ ഭംഗി ആസ്വദിക്കലാണ് ഒഴിവ് സമയത്തെ എന്റെ ജോലി.
പഴയ വീടിന്റെ പോലെ ഇതിന് ആകാശം കാണുന്ന തുളകൾ ശ്രദ്ധയിൽ പെട്ടിട്ടില്ല. പിന്നെ മഴ വന്നാലറിയാം ഉള്ളു ചോരുന്ന മഴയുടെ പ്രതിഭാസം.
എളാമയുടെ പരിഹാസമോ, ഉപ്പാന്റെ നിർബന്ധമെല്ലാം പുതിയ വീടിന്റെ ജീവിതത്തിൽ മാറ്റ് കൂട്ടി, പണമില്ലാത്തതിന്റെ കയപ്പും.
ഒന്ന് തളർന്നുറങ്ങാൻ പോലും അനുവാദമില്ലാത്ത എത്രയോ രാത്രികൾ.
ക്ഷീണമിപ്പോൾ വല്ലാതെ കൂടിയിരിക്കുന്നു. കാരണമില്ലെന്ന് തോന്നിയ ഛർദി എന്റുള്ളിൽ തുടിക്കുന്ന ജീവന്റെ തിരിന്നാളമാണെന്നത് ബോധ്യപ്പെട്ടു. പക്ഷെ ! എന്നിട്ടെന്താ എന്റെ നീതി ഇപ്പോഴും ഒന്നുമറിയാതെ തളർന്നുറങ്ങുമ്പോഴുള്ള വേളയിൽ മാത്രമാണ്.
വയറിന്റെ ശൂന്യത എന്റെ കുഞ്ഞിനെ ബാധിക്കാതിരുന്നാൽ മതിയായിരുന്നു.
ജീവിതം എന്ന പ്രതീക്ഷ എപ്പോഴും നമ്മുടെ മക്കളുടെ പുഞ്ചിരിയല്ലെ.
സന്തോഷ വാർത്തയറിഞ്ഞ് വീട്ടിൽ നിന്ന് ആരെങ്കിലും വരും, എല്ലാവരെയും ആട്ടി വിടും.
പാവം അവരും ഞാനും ഒന്ന് നോക്കി നിസഹായമായി രണ്ട് വഴികളിൽ അകലും എന്താക്കാനാ ജീവിതം ആയിപ്പോയില്ലെ.
അടിയും ഇടിയും തുടർന്നു. കറിയിൽ ഉപ്പു കുറഞ്ഞതിനും അലക്കിയ തുണി ഉണങ്ങാത്തത്തിനും പിന്നെ ആരോടോ ഉള്ള അങ്ങാടിയിൽ തീർത്ത കലിപ്പും എല്ലാം എന്റെ ശരീരം തടുത്തു.
വേദനമാറി ഒന്ന് സ്വസ്ഥമായി കിടക്കാൻ ഒരു വേദനാസംഹാരി തന്നെയെങ്കിലും കിട്ടിയിരുന്നു വെങ്കിൽ.
പുതിയ വീട്ടിൽ പതിനഞ്ചു ദിവസം തികഞ്ഞു. ചിലവ് നടത്തുക എന്ന വലിയ ഭാരം വീണ്ടും ഉപ്പയുടെയും എളാമയുടെയും അടുത്തേക്ക് തന്നെ വഴികാട്ടി.
വയറൊട്ടി നേർത്ത എന്റെ നാത്തൂനെയും അനിയന്മാരെയും കണ്ടാൽ തന്നെ അവിടെ തുടരുന്ന പട്ടിണിയുടെ കഥയറിയാം പാവം വല്ലപ്പോഴും ഉപ്പ പോകുന്ന പണിയാണ് ഇടക്ക് പുകയുന്ന അടുപ്പിലെ തീ.
വീണ്ടും എളാമയുടെ പരിഹാസ കഥാപാത്രമായി ഞാൻ തുടർന്നു. ഛർദിയും തളർച്ചയും പല നേരവും എന്നെ മയക്കി കളഞ്ഞു. നേരം വൈകുന്ന ഭക്ഷണവും ചിലപ്പോൾ എനിക്ക് കിട്ടുന്ന വേദനകൾ കൂട്ടി തന്നു.
എന്റെ ഉമ്മയെ ഒന്ന് കണ്ടിരുന്നു വെങ്കിൽ ഒന്ന് കെട്ടിപിടിച്ചു കരഞ്ഞാൽ ഒരുപാട് ആശ്വാസം ആയേനെ...
അത് എങ്ങനെയാ ആരെങ്കിലും ഒന്ന് കാണാൻ വന്നാൽ പോലും ഇയാളുടെ വായയിലെ ആട്ടും തുപ്പും അവർ കേൾക്കണം, വരാൻ പോലും പേടിയായി അവർക്ക്.
പോവാനോ എന്റെ ഓരോ നാടി ഞരമ്പുകളും പൂതി പറഞ്ഞു തുടങ്ങി.
ഒന്ന് സമാധാനത്തോടെ അന്തിയുറങ്ങാൻ വയറു നിറക്കാൻ....
എടീ...
റബ്ബേ,, വല്ലാത്ത ഒരു വിളിയാണല്ലോ അത് ഇന്നന്താ പുകില് , പേടിച്ചു പേടിച്ചു ഞാൻ ഉമ്മറത്തേക്ക് നടന്നു.
*തുടരും*
*✍️Mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കരകവിഞൊഴുകിയ പുഴ*
*ഭാഗം അഞ്ച്*
http://mihraskoduvally123.blogspot.com/2021/05/blog-post_21.html
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74സ്സ്
ആ വിളിയുടെ ശക്തി എന്റെ സകല നാടീ ഞരമ്പുകളെയും ഉൾക്കിടിലം കൊള്ളിച്ചു.
ശരീരം വിറച്ചു കൊണ്ട് ഇന്നത്തെ വിഹിതം വാങ്ങാൻ അയാൾക്ക് മുമ്പിൽ ഞാൻ തല കുനിച്ചു പോയി നിന്നു.
" എന്താടീ ഈ കുപ്പായത്തിൽ ഉജാല ഇല്ലാത്തത്,
" ഉലാജ തീർന്നു, ഞാൻ ഇന്നലെ പറഞ്ഞിരുന്നു.
" ഇല്ലേൽ എവിടെന്നെലും വാങ്ങികൂടായിരുന്നോ.
അത് പറയലും എന്റെ നെഞ്ചു കൂട് ഇടിക്കലും ഒരുമിച്ചായിരുന്നു. അടിയുടെ അഗാതം നിലത്തുന്നു പോയി ഞാൻ.
അയാൾ നടന്നകലുന്നതും നോക്കി വിദൂരതയിലേക്ക് എന്റെ കണ്ണ് പാഞ്ഞു.
എന്തിനാണ് റബ്ബേ ഇങ്ങനെ എന്നെ പരീക്ഷിന്നുന്നത്,
ഒരു നിമിഷം എന്റെ ബാല്യവും കൂട്ടുകാരികളും കളിയും ചിരിയും കാതുകളിൽ മുഴങ്ങി.
ആാാ... എല്ലാ ചിന്തകളെയും മറച്ചു കൊണ്ട് എന്റെ വയറിനു വല്ലാത്ത വേദന...
ഗർഭിണികൂടിയല്ലെ വയറു കാലിയായത് കൊണ്ട് കാഞ്ഞിട്ടാവും.
കിടക്കുന്ന പായയും എടുത്ത് വയലിലേക്കിറങ്ങി പായി കൊണ്ട് ഞാൻ തന്നെ എനിക്ക് ചുറ്റും മൂടി ചെറിയ ഒരു കുഴിമാന്തി അവിടെ ഇരുന്നു.
ഇതാണ് എന്റെ ബാത്റൂം...
ആരും ആ വഴി പോകരുതേ എന്ന പ്രാർത്ഥന അന്നേരം ഖൽബിൽ നിറയും പേടിച്ചു പേടിച്ചു കാര്യം നടത്തി എഴുന്നേൽക്കും വീട്ടിലേക്ക് പോരും.
പക്ഷെ! ഇത്തവണ വയറു ചതിച്ചു. അവിടെ നിന്ന് എഴുനേൽക്കാൻ ആയില്ല.
കയ്യും കാലും ആകെ കുഴഞ്ഞു നടക്കാൻ പറ്റാത്ത അവസ്ഥ.
എങ്ങനെയോ എഴുനേറ്റ് നടന്നു കുറച്ചു നടന്നപ്പോഴേക്കും കണ്ണിൽ ആകെ ഇരുട്ടു പരന്നു.
പിന്നെ എനിക്കൊന്നും ഓർമയില്ല. എഴുന്നേറ്റപ്പോൾ ഉപ്പാന്റെ കട്ടിലിൽ ഞാൻ കിടക്കുകയാണ്. നാത്തൂൻ എന്നെ നോക്കി കരയുന്നുണ്ട്. എളാമ നോക്കി നിൽക്കുന്നു.
"കിടന്നൊളി കുറച്ചു കഴിഞ്ഞു ക്ഷീണം മാറീട്ട് എഴുന്നേൽക്കാം.
നാത്തൂൻ അത് പറഞ്ഞപ്പോ എനിക്ക് വല്ലാത്ത സങ്കടം തോന്നി.
കുറെ നേരം കാണാതായ എന്നെ തിരഞ്ഞു വന്നപ്പോൾ അവൾ കണ്ട നീലത്തു വീണു കിടന്ന എന്നെ താങ്ങി എടുത്ത് കൊണ്ട് വന്നു കിടത്തിയ കഥയൊക്കെ പറഞ്ഞു തന്നു.മറുത്ത് ഒന്നും പറയാൻ ആവാതെ എല്ലാം കേട്ടിരുന്നു.
ക്ഷീണം മാറി എഴുന്നേറ്റപ്പോൾ വല്ലാത്ത വിശപ്പ് .
ഇവിടെ ആണേൽ പച്ച വെള്ളമല്ലാതെ ഒന്നുമില്ല താനും.
ആകെ വിഷമിച്ചിരിക്കുമ്പോഴാണ് അടുത്ത വീട്ടിൽ നെല്ല് കുത്തുന്നത് ശ്രദ്ധയിൽ പെട്ടത്. നാത്തൂനേ വിളിച്ചു കോഴിക്ക് ആണെന്ന് പറഞ്ഞു അവർ കുത്തിയ നെല്ലിന്റെ തവിട് എടുത്ത് കൊണ്ട് വന്നു. നെല്ലിന്റെ വൈസ്റ്റ് ആണേലും വിശപ്പിന് ഇത് ചിക്കെൻ ബിരിയാണിയുടെ ടൈസ്റ്റ് ആയിരുന്നു.
ഞാനും നാത്തൂനും തവിടും ഒരു ഗ്ലാസ് വെള്ളവും കുടിച്ചു വിശപ്പടക്കി.
ആവു വല്ലാത്ത സമാധാനം.
വീർത്തു വരുന്ന വയറിനെ തലോടി വീടിന്റെ അടുക്കള ഭാഗത്തു കൂടി കുറച്ചു നടന്നു...
ഈ കുഞ്ഞു ജനിക്കുമ്പോൾ എല്ലാം ശരിയാവും എന്ന ശുഭാപ്തി വിശ്വാസത്തിൽ എന്റെ നാളുകൾ അങ്ങനെ കഴിഞ്ഞു കൂടുന്നു.
*തുടരും*
*✍️Mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കരകവിഞൊഴുകിയ പുഴ*
*ഭാഗം ആറ്*
http://mihraskoduvally123.blogspot.com/2021/05/blog-post_21.html
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74സ്സ്
ദിവസങ്ങൾക്ക് വേഗതയുണ്ടെങ്കിലും മനസിന് വെപ്രാളമായിരുന്നു. പേടിയായിരുന്നു. എല്ലാത്തിനും.
ഇനിയെന്ത് അടുത്തയെന്ത് എന്ന വേവലാതി. കിടന്നാൽ ഉറക്ക് മുറുകുകയില്ല. വീടിന് പുറം ഭാഗം ഇപ്പോഴും ഞാൻ ശരിക്ക് കണ്ടിട്ടില്ല.
ശരിക്കും എന്താ പ്രശ്നം എനിക്കറിയില്ല.
സംസാരിക്കാനും പേടി, ചിരിക്കാനും പേടി എന്തിന് ഒന്ന് മുഖത്ത് നോക്കാൻ പോലും പേടി.
ഇപ്പോ എന്നെ കണ്ടാൽ ഗർഭിണി ആണെന്നല്ല തോന്നുക എന്തോ അസുഖം ബാധിച്ച പോലെ ഉണ്ട് ശോഷിച്ച ശരീരത്തിൽ വീർത്തു കിടക്കുന്ന വയറ്. വെളുത്തു വിളറി കിടക്കുന്ന രക്തത്തിന്റെ പാട് പോലുമില്ലാത്ത മുഖം.
ആരോടും പറയാനില്ലാത്ത പരാതികളുടെയും പരിഭവങ്ങളുടെയും അണപൊട്ടാൻ വെമ്പി നിൽക്കുന്ന ഹൃദയം.
ചില നേരം വല്ലാതെ കൊതി തോന്നും എന്റെ ഉമ്മയെ ഒന്ന് കണ്ടാൽ മതി എന്ന്.സ്നേഹത്തിന്റെ പര്യായമായിരുന്നല്ലോ അവിടുന്ന് എത്ര രാത്രികൾ ഭക്ഷണം കഴിച്ചെന്ന് കളവ് പറഞ്ഞു ഉള്ളത് കണ്ട് ഞങ്ങളെ ഊട്ടിയിട്ടുണ്ട് ഒന്നും ഇല്ലായ്മ അല്ലായിരുന്നു വെല്ലോ. ഉമ്മാന്റെ നാത്തൂൻ മാർ കാണിച്ച ക്രൂരത മാത്രം. എന്നാലും ഉമ്മ ആരോടും ഒന്നും പറയുന്നത് ഞാൻ കണ്ടിട്ടില്ല. ആരും ഒന്നും അറിഞ്ഞിട്ടുമില്ല. അപ്പോ പിന്നെ എങ്ങനെയാ ഞാൻ ഇതൊക്കെ ഒരാളോട് പറയുന്നത് ഇതൊക്കെ അല്ലെ ജീവിതം. എല്ലാം ഒരു രസം.
ഒരാസ്വാദനം ഇന്ന് ദുനിയാവ് ഇങ്ങനെ ഒക്കെ ആയാലും നാളെ ആഖിറം റബ്ബ് വേദനകളില്ലാത്ത സുഖമമാക്കുമെന്ന പ്രതീക്ഷ.
" കുട്ട്യേ, പ്രസവം ഇങ്ങട് അടുത്ത് വരല്ലേ,
" ഉം.
ങ്ങക്ക് പൊരേൽക്ക് ഒരെഴുത് എഴുതിക്കോളി ഇവിടെ എങ്ങനെയാ എല്ലാം ആരുമില്ല. ഒന്നുമില്ല. ങ്ങള് കഷ്ടപെട്ടു പോവും.
എളാമ പറഞ്ഞപ്പോ എന്തോ മരുഭൂമിയിൽ മഴ പെയ്ത സുഖമായിരുന്നു.
എളാമയോട് സമ്മതം മൂളി ഒരെഴുത്ത് എഴുതി കൊടുത്തു.
പിന്നെ അങ്ങോട്ട് കാത്തിരിപ്പ് ആയിരുന്നു. കത്ത് കിട്ടിയാൽ ഉടനെ അവർ വരുമെന്ന് അറിയാം.അതോണ്ട് തന്നെ വല്ലാത്ത സന്തോഷം.
പ്രതീക്ഷ പോലെ തന്നെ എഴുത്ത് കിട്ടിയപാടെ എന്റെ ചെറിയ ആങ്ങള വന്നു.
പിന്നെ എന്റെ പണികൾ ഒക്കെ ബേം കഴിഞ്ഞു. ചോറും കറിയും എല്ലാം ആക്കി.
ഉപ്പ പറഞ്ഞപ്പോൾ ഉപ്പാന്റെ പടി നന്നാക്കി അതിൽ എല്ലാം എടുത്ത് വെച്ചു.
നീണ്ട് നിവർന്നു കിടക്കുന്ന അനിയന്മാരെയും നാത്തൂനെയും കണ്ടാൽ അറിയാം അവർ എത്രയോ ദിവസം പട്ടിണി എന്ന രോഗം ബാധിച്ച നിലയിലാണെന്ന്. അവരെ കണ്ടതും ന്റെ ആങ്ങളന്റെ കണ്ണ് നിറഞ്ഞു. ഭക്ഷണത്തിലൊന്ന് കൈ വെച്ച് ബാക്കി ആ മക്കൾക്ക് കൊടുത്തു പാവം.
അവർ ആർത്തിയോടെ അത് വാരി കഴിക്കുന്നതും നോക്കി അങ്ങനെ അവൻ നിന്നു.
നിസ്കാരം കഴിഞ്ഞു വേഗം ഡ്രസ്സ് എടുത്തു ഇട്ടു. നോക്കുമ്പോ അപ്പാടെ ഒരു സൈഡ് കീറിയിട്ടുണ്ട്. വേറെ നല്ലതൊന്നും ഇല്ല താനും ഇതന്നെ കല്യാണത്തിന്റെ കോടി ഡ്രസ്സ് ആണ്.
ആാാ ആര് കാണാൻ മുകളിൽ പർദ്ദ ഇടുമല്ലോ.
പർദ്ദയിട്ട് മുഖമൂടിയും കുടയും ചൂടി അങ്ങളക്ക് പിറകി എല്ലാരോടും യാത്ര പറഞ്ഞു ഞാൻ നടന്നു.
പിന്നെ,കുട ചൂടിയത് കൊണ്ട് മഴ ഉണ്ടെന്ന് കരുതണ്ട. ഇതന്റെ ഒരു തയക്കം ആണ് ഏത് വെയിലതും ഇത് ന്ക്ക് നിർബന്ധമാണ്.
നടക്കാൻ വയ്യ നാലഞ്ച് കിലോമീറ്റർ നടക്കണം ട്രെയിൻ കിട്ടാൻ കുറെ നടന്നു, വീഴുമെന്ന് തോന്നുമ്പോൾ കുറച്ചു ഇരിക്കും. അങ്ങനെ അങ്ങനെ എങ്ങനെയോ റെയിൽവേ സ്റ്റേഷൻ എത്തി. അവിടെ നീണ്ട് കിടക്കുന്ന തിണ്ണയിൽ മെല്ലെ സമാധാനത്തോടെ ഇരുന്നു. *അൽഹംദുലില്ലാഹ്*
*തുടരും.*
*✍️Mihras Koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കരകവിഞൊഴുകിയ പുഴ*
*ഭാഗം ഏഴ്*
http://mihraskoduvally123.blogspot.com/2021/05/blog-post_21.html
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
വീട്ടിലെത്താനുള്ള തിടുക്കമായിരുന്നു മനസ്സുനിറയെ, ഉമ്മാനേം ബാഹ്ചിനേം കാണാം എന്നതിലുപരി. സമാധാനമായി ഒന്ന് കിടക്കാം എന്ന നിർവൃതിയും.
ഞങ്ങളെ ഇരുത്തം കണ്ട് പാവം തോന്നിയിട്ടോ അതോ ഉപ്പാനെ ഉള്ള പരിചയം കൊണ്ടോ എന്തോ നികാഹ് കഴിച്ച ഉസ്താദ് ന്റെ ആങ്ങളേനെ വിളിച്ചു. അവന്റെ കയ്യിൽ രണ്ട് ചായ കൊടുത്തു വിട്ടു.
ആഹു ആശ്വാസം.
ആരും കാണാതെ മുഖം മൂടിക്കുള്ളിലേക്ക് ക്ലാസ്സ് വലിച്ചു മെല്ലെ മെല്ലെ ചൂടുള്ള ചായ കുടിച്ചു.
വീട്ടിലേക്കുള്ള സന്തോഷത്തിൽ ഒന്നും കഴിച്ചില്ല. പിന്നെ ഞാൻ ഒരാൾ കഴിക്കാത്തിരുന്നാൽ ആ പാവം മക്കളുടെ വയറു നിറച്ചു കഴിക്കാം എന്നും തോന്നി.
സമ്മതം തന്നതല്ലാതെ മൂപ്പരെ ആ ഏരിയയിലൊന്നും കണ്ടിട്ടില്ല. ബാഹ്ച്ചിയാവും വരാ എന്ന് തോന്നിയിട്ടുണ്ടാവും. എങ്ങെനെയാ അവരെയൊക്കെ മുഖത്ത് നോക്കാ ആട്ടി പറഞ്ഞയച്ചതല്ലേ. അതോണ്ട് എവിടേലും പോയി കാണും , ഇനി എപ്പോ വരും എന്തോ...
ഏതായാലും കാത്തിരുന്നു കാത്തിരുന്നു റെയിൽവേ സൈറൻ മുഴങ്ങി ട്രെയിൻ വരുന്നതിന്റെ അറിയിപ്പ് ശ്രവണ നാഡിയിലൂടെ ആഴ്ന്നിറങ്ങി. എല്ലാവരും എഴുനേറ്റ് നിന്നു. എന്തൊരു ബഹുമാനം ലെ, ചീറി പാഞ്ഞു വരുന്ന ട്രെയിനിന്റെ വേഗതക്കനുസരിച്ചു അതിന്റെ പിന്നാലെ ഓടി ഇരിപ്പിടം ഉറപ്പിച്ചു.
ട്രെയിനിന്റെ ഭംഗിയുള്ള ജനലഴികളിലൂടെ പുറത്തുള്ള പുഴയും വയലും തോടും കടലും പാടവും ഭംഗിയുള്ള പാടവരമ്പും എല്ലാം കണ്ടാസ്വദിച്ചു.
നിറവയറിൽ നോക്കിയപ്പോൾ ഉമ്മ പറഞ്ഞു തന്നിട്ടുള്ള ഉമ്മാന്റെ ആദ്യ പ്രസവമാണ് എനിക്കോർമ്മ വന്നത് പാവം. എനിക്ക് ഒരിത്ത കൂടി ഉണ്ടായിരുന്നു.
ഉമ്മാക്ക് ആരുമില്ലായിരുന്നല്ലോ , ഉമ്മാന്റെ ഉമ്മാനെ ഉപ്പാന്റെ ബാക്കിയുള്ളോർ നാട് കടത്തിയപ്പോൾ ഉമ്മ തനിച്ചായി. പിന്നെ വീട്ടിൽ നിന്നുള്ള പ്രസവം അല്ലെ. പേറ് എടുത്തവൾ പറഞ്ഞിരുന്നോലൊ വേറെ ഏറ്റതുണ്ട് അവർ പ്രസവിച്ചാൽ പിന്നെ ഇബിടെ വരാൻ കയൂല്ല എന്ന്.
പറഞ്ഞപോലെ അവർ ഏറ്റവർ പ്രസവിച്ചതോടെ വെറും നാല് കുളിപ്പിക്കൽ കഴിഞ്ഞു പിന്നെയാ സ്ത്രീ വന്നില്ല. പാവം ന്റെ ഉമ്മ ആകെ ഒറ്റപ്പെട്ടു. നാല് ദിവസം മാത്രം പ്രായമുള്ള മോളെ കൊണ്ട് എല്ലാ പണിയും ചെയ്യേണ്ടി വന്നു. എല്ല്ലാം കൂടി ആകെ ക്ഷീണിച്ചു. തടി ശോഷിച്ചു. ബാഹ്ച്ചിക്ക് കണ്ടിട്ട് ആകെ ബേജാറായി എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചു.
അങ്ങനെ ആരോ പറഞ്ഞുകേട്ട കേൾവിക്ക് ഉമ്മാന്റെ ഉമ്മാനേം തിരഞ്ഞു അവർ കുഞ്ഞു പൈതലിനെയും കൊണ്ട് കുതിരവണ്ടി കയറി. രാവിലെ ഇറങ്ങി എങ്കിലും സ്ഥലം അറിയാത്തതിന്റെ പേരിൽ കുറെ അലഞ്ഞു തിരിഞ്ഞു നടന്നു. നേരം ഇരുട്ടി കുറെ നടന്നു നടന്നു ഒരു വീട്ടിൽ വെളിച്ചം കണ്ടു . പ്രതീക്ഷയോടെ അവിടേക്ക് കേറി ചെന്നു.
പക്ഷെ...!
അവിടെ കണ്ടത് മാറ്റാരെയോ. പക്ഷെ പറഞ്ഞു കൊടുത്തപ്പോൾ ഭാഗ്യം അവർക്ക് ആളെ മനസിലായി. ഉപ്പനേം ഉമ്മാനേം കണ്ടപ്പോൾ വിഷമമായി എന്ന് തോന്നുന്നു. പിന്നെ അവർ ഒസ്സാൻ മാർ കൂടിയായത് കൊണ്ട് കുഞ്ഞിനെ വാങ്ങി വേഗം കുളിപ്പിച്ചു. ഉമ്മാന്റെ കോലം കണ്ടിട്ടാവണം വയറു നിറയെ കഞ്ഞിയും കൊടുത്ത് . അവർക്ക് കൂടെ തന്നെ അവർ പോന്നു ഉമ്മാന്റെ അടുത്ത് കൊണ്ടാക്കി കൊടുത്തു.
കുറച്ചു ദിവസം ഉമ്മാന്റെ കൂടെ സന്തോഷത്തോടെ നിന്നു. അപ്പോഴേക്കും മോൾക്ക് (ഇത്ത) സുഖമില്ലാതെയായി. ഉമ്മാനെ ഉമ്മൻന്റെ അവിടെ ആക്കി പോയ ഉപ്പാക്ക് എഴുത്ത് എഴുതി ഉപ്പ വന്നു. Dr ഒക്കെ കാണിച്ചു വെങ്കിലും ആയുസ്സില്ലാത്ത എന്റെ ഇത്ത അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി ആകെ ഇരുപത്തി ഇട്ടോ മുപ്പതോ ദിവസം മാത്രം പ്രായമുള്ള എന്റെ ഇത്ത ഉമ്മാന്റെ ബാഹ്ച്ചീന്റെയും ആദ്യത്തെ കണ്മണി.
" ത്താത്തെ മതി ഓരോന്ന് ചിന്തിച് ഇരുന്നത് സ്ഥലം എത്തി.
അവന് പിന്നാലെ വീട്ടിലേക് ഞാൻ നടന്നു.
ഞാനും ആകെ പേടിച്ചിരുന്നു. എന്റെ പ്രസവം അവിടെ ആയിപോയിരുന്നു വെങ്കിൽ എന്തെല്ലാം ഞാൻ നേരിടേണ്ടി വന്നേനെ...
അല്ലാഹ് നിനക്ക് തന്നെ സർവ്വ സ്തുതിയും എന്നെ നീ കാത്തു.
അങ്ങനെ എന്റെ ഉമ്മാനെ ഞാൻ കണ്ണുനിറച്ചും കണ്ടു ഖൽബും നിറഞ്ഞു. പക്ഷെ അവരുടെ കണ്ണുകൾ എന്നെ കണ്ടതും ധാരധാരയായി അശ്രു പൊഴിയാണ് തുടങ്ങി എന്ന് മാത്രം.
*തുടരും.*
*✍️ Mihras Koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കരകവിഞൊഴുകിയ പുഴ*
*ഭാഗം എട്ട്*
http://mihraskoduvally123.blogspot.com/2021/05/blog-post_21.html
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
പരസ്പരം ഒന്നും പറയാനാവാതെ ഞാനും ഉമ്മയും അല്പ നേരം കണ്ണോട് കണ്ണ് നോക്കിയിരുന്നു. പിന്നെ കെട്ടിപിടിച്ചു ഉമ്മ ഒരു കരച്ചിലാ... ഉള്ളിൽ അടക്കി വെച്ചതെല്ലാം ചോന്നൊലിക്കുന്നത് പോലെ തോന്നി. എങ്കിലും ഒന്നും മിണ്ടാതെ ഉമ്മാനോട് ചേർന്ന് നിന്നു. ഇതു തന്നെ ഏറ്റവും വലിയ ആശ്വാസം.
വയറു നിറച്ചും എന്നതിലുപരി മനസു നിറച്ചും ഭക്ഷണം കഴിച്ച് സമാധാനത്തോടെ ഒന്ന് കിടന്നു.
ഉമ്മയുടെ കരുതലും ഉപ്പാന്റെ തലോടലുമേറ്റ ദിവസനങ്ങൾ എന്നെ വല്ലാതെ കുളിരണിയിപ്പിച്ചു.
കുടുംബക്കാരായും അയൽവാസികളായും മധുരപലഹാരങ്ങളും കൊണ്ട് വയറു കാണൽ വരലായി. എല്ലാർക്കും പറയാൻ എന്റെ കോലം ആകെ...
പറയൽ കാരണം ഉമ്മ എന്റെ പിറകെ തന്നെയായിരിക്കും എപ്പോഴും കഴിപ്പിച്ചു കഴിപ്പിച്ചു കുറച്ചു ദിവസം കൊണ്ട് ലേശം മെച്ചപ്പെട്ടു .വികൃതമായി കിടന്ന രൂപത്തിൽ നിന്നും അല്പം ആശ്വാസം.
വൈകുന്നേരമായാൽ കുറച്ചു നടക്കും വീടിന് ചുറ്റും. ഇന്ന് എന്തോ വയ്യ വല്ലാത്ത ക്ഷീണം അസഹ്യമായൊരു വയറു വേദനയും.
ചൂലെടുത്തു കുറെ മുറ്റം അടിച്ചു വാരി അകം അടിച്ചു വാരി വീണ്ടും മുറ്റം അടിച്ചു. അതൊരാശ്വാസമായി തോന്നിയത് കൊണ്ട് നിരവതി തവണ അങ്ങനെ ചെയ്തു.
അടിച്ചടിച്ചു നിവരാൻ വല്ലാത്ത പ്രയാസം. ഉമ്മ അങ്ങനെ ആളെ വിട്ടു പേറെടുക്കുന്ന ഇത്താനെ വിളിച്ചു.
അവര് വരുമ്പോഴേക്ക് ഒരു വളഞ്ഞ ആളെ പോലെ ഞാൻ കുറെ നടന്നു.
ആകെ കിടക്കാണും നടക്കാനും പാറ്റാത്ത അവസ്ഥ.
വേദനയുടെ കാഡിന്യം അടക്കി പിടിക്കാനാവാത്ത ശബ്ദമായ് പുറത്തു വന്നു.
ഞാൻ വീടിന് ചുറ്റും ഓടി നടന്നു.
ഇത്ത വന്നിട്ടും റൂമിലേക്ക് പോകാൻ എനിക്ക് തോന്നിയില്ല. പോയാൽ തന്നെ അവിടെ നിക്കാനും കിടക്കാനും പറ്റാതെ ഞാൻ വീണ്ടും പുറത്തേക്കോടി.
ഒടുവിൽ ആ ഇത്തയുടെയും ഉമ്മന്റേയും നിർബന്ധത്തിന് വയങ്ങി ഞാൻ റൂമിലേക്ക് വന്നു കിടന്നു.
ഒരുസമയം മരണപെട്ടു പോവുമോ എന്ന് പോലും ഭയന്നു. കാരണം ഇതുപോലൊരു വേദന ഇതാദ്യമല്ലെ,
" മ്മാ ഞാൻ മരിച്ചു പോവോ, നിക്ക് സഹിക്കാൻ പറ്റുന്നില്ല.
" ന്താ, കുട്ട്യേ ഇത്, അങ്ങനെ മരിക്കുകയാണെൽ ഞാനൊക്കെ എത്ര തവണ മരിക്കേണ്ടിയിരുന്നു.
പിന്നെ വക്കുകളിലായിരുന്നു. വേദന കുറഞ്ഞ പോലെ,
പെട്ടന്ന് ഒരു കുഞ്ഞു കരച്ചിലും
*"അൽഹംദുലില്ലാഹ്"*
ഉമ്മയുടെ അധരങ്ങളിൽ സന്തോഷത്തിന്റെ ശബ്ദമുയർന്നു.
...
*തുടരും*
*✍️Mihras Koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കരകവിഞൊഴുകിയ പുഴ*
*ഭാഗം ഒൻപത്*
http://mihraskoduvally123.blogspot.com/2021/05/blog-post_21.html
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74സ്സ്
ആ കുഞ്ഞു മുഖം കണ്ടപ്പോൾ തന്നെ സഹിച്ച വേദനയും അനുഭവിച്ച വേദനകളുമെല്ലാം എങ്ങോ മാഞ്ഞു പോയപോലെ,
ആദ്യമായ് വീട്ടിൽ വന്ന പേരക്കിടാവിനെ ഖൽബ് നിറച്ചും കണ്ടിരിക്കുന്ന വാഹ്ച്ചിയുടെ കണ്ണിലെ തിളക്കവും ചെറുതൊന്നുമല്ലായിരുന്നു.
പിന്നെ അങ്ങോട്ട് എണ്ണയുടെയും കുഴപ്പിന്റെയും മണം,കുഞ്ഞിന്റെ കരച്ചിലും (അതിന്റെ കുഞ്ഞു മുഖവും കയ്യും കാലും തലോടി ഞാനിങ്ങനെ കിടക്കും)വേദനകൾ ആകെ മറന്ന് നടിക്കാൻ പറ്റിയ സംഹാരികളായിരുന്നു എല്ലാം.
മൂന്ന് ദിവസം നല്ലപോലെ പേറ്റുകാരി ഇത്ത കുളിപ്പിച്ചു പിന്നെ അവർ എവിടെയോ നേരത്തെ ഏറ്റിരുന്നു. അവർ പ്രസവിച്ചു എന്ന് പറഞ്ഞു ഇത്ത പോയി. ഒരു നിമിഷം ഉമ്മാന്റെ പകർപ്പ് പോലെ കഥ തുടരുന്നതായി തോന്നി. എങ്കിലും ഉമ്മാനെ നോക്കാൻ ആരുമില്ലായിരുന്നു. എന്നെ നോക്കാൻ ഒരുപാട് ആൾക്ക് തുല്യമായി ഉമ്മാനെ കൊണ്ട് കഴിയും വിധം നോക്കി. അൽഹംദുലില്ലാഹ്.
ഉമ്മ വെള്ളം ചൂടാക്കി തരും ഞാൻ എണ്ണ തേച്ചു കുളിക്കും.
ദിവസങ്ങളങ്ങനെ കഴിഞ്ഞു. അഞ്ചാറു ദിവസം ആയപ്പോൾ മോളുടെ ഉപ്പ വന്നു. പേറ്റുകാരിക്ക് കൊടുക്കാൻ ഏഴ് രൂപ എന്റെ കയ്യിലും പേറ്റ് ചിലവിന് അൻപത് രൂപ ഉമ്മാന്റെ കയ്യിലും കൊടുത്തു . രണ്ടോസം ഇവിടെ നിന്ന് തിരിച്ചു പോയി.
ആ രണ്ടോസം മോളുടെ കൂടെ ഇരിക്കുന്നതും അവളെ എടുക്കുന്നതും കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു അൽഹംദുലില്ലാഹ്. വേദനകൾ മാത്രം നൽകിയാലും ഓർത്തിരിക്കാൻ എന്നും അത് വല്യ ഓർമ തന്നെ ആവും. കാരണം ഞമ്മളെ മക്കളെ ആവരുടെ ബാപ്പ എടുക്കുന്നതും കളിപ്പിക്കുന്നതും കാണുക എന്നതാണ് ഞമ്മളെ ഏറ്റവും വലിയ സന്തോഷം.
എന്താലെ
"കാലം മാറും
കഥയും മാറും ആളുകൾ മാറി മാറി വരും. പതിയെ നാം ഓരോരുത്തരുന്നു ഇവിടെ ഓർമകൾ മാത്രമായി തുടരും. കാലങ്ങൾ അതിനെയും വൈകാതെ മായ്ച്ചു കളയും. "
ഇങ്ങനെ ഒക്കെയാണ് ജീവിതം.
മോൾക്ക് വല്ലാത്ത പനി എന്ത് ചെയ്യണം എന്ന് അറിയുന്നില്ല. എന്റെ ആളങ്ങയെ അവളുടെ ഉപ്പാന്റെ അടുത്തേക്ക് പറഞ്ഞയച്ചു. അവനവിടെപിയപ്പോൾ മോളുടെ ഉപ്പ ഇല്ലായിരുന്നു. ഉപ്പാന്റെ ഉപ്പാന്റെ എല്ലാം കേട്ടു എന്നല്ലാതെ ഒന്ന് വന്നു നോക്കുകയോ വിവരമന്വേഷിക്കുകയോ ചെയ്തില്ല.
അപ്പോഴേക്ക് മോൾക്ക് പതിനഞ്ചു ദിവസമായിട്ടേ ഉള്ളു.
വെള്ള പൊതുപ്പും തല വരെ മൂടി നിറ കണ്ണുകളോടെ ഇരിക്കാനല്ലാതെ ഒന്നും കഴിയാത്ത അവസ്ഥ.
*തുടരും*
*✍️Mihras Koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കരകവിഞൊഴുകിയ പുഴ*
*ഭാഗം പത്ത്*
http://mihraskoduvally123.blogspot.com/2021/05/blog-post_21.html
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74സ്സ്
സഹിക്കാൻ കഴിയാത്ത കാഴ്ചയായത് കൊണ്ട് മോളെയും വാരിയെടുത്തു വാഹ്ച്ചി ഓരോ dr മാരെയും പോയി കണ്ടു. ഒടുവിൽ പനി കുറഞ്ഞു വന്നു. അൽഹംദുലില്ലാഹ്
ഇത്രയൊക്കെ അസുഖം അതികമായിട്ട് വിളിപ്പിച്ചിട്ട് പോലും മോളുടെ ബാപ്പയോ അവിടുന്ന് മറ്റാരും വരാത്തതും കാര്യങ്ങൾ അന്വേഷിക്കാത്തതും ഏറെ വേദന തോന്നി.
എന്ത് ചെയ്യാനാ എല്ലാം ഉള്ളിലൊതുക്കി ജീവിക്കാനാണ് വിധി.
ഇന്ന് വരും നാളെ വരും എന്ന് കരുതി എന്നും നോക്കിയിരുക്കും പക്ഷെ...! എവിടെ
അങ്ങനെ അങ്ങനെ ദിവസങ്ങൾ കടന്നു പോയി ഇന്ന് നാല്പുളിയും (നാല്പതു കുളി)യും കഴിഞ്ഞു.
കുളിച്ച് വാഹ്ച്ചി വാങ്ങി തന്ന പുതിയ കസവിന്റെ തുണിയും നെയ്യ് പൊരിച്ച കുപ്പായവുമിട്ട് തെങ്ങ് നിറയെ നാളികേരം കായ്ച്ചു നിൽക്കുന്നത് കണ്ടു വീട്ടിലേക്ക് കേറി രണ്ട് റകഅത്ത് നിസ്കരിച്ചു.
ഇന്നും ആരും വന്നില്ല.
മഴയുടെ സംഗീതവും ഇടക്ക് വിരുന്നുകാരനാവുന്ന കാറ്റിന്റെ ഓളവും മനസ് തണുപ്പിച്ചു കൊണ്ടിരുന്നു.
സ്നേഹത്തിനിവിടെ ക്ഷാമമില്ല എന്നാലോ ആഗ്രഹിക്കുന്ന സ്നേഹം കോർപ്പറേഷൻ പൈപ്പിലെ വെള്ളം പോലെയും ഒന്ന് കാണാൻ യാസീൻ ഓതേണ്ട മട്ടം തന്നെ, ന്നാലോ പേടിണ്ട് ട്ടോ വന്നിട്ട് ബയ്യെ പോവാൻ ഖത്തം ഓതേണ്ടി വരോന്ന്.
എന്നാലും,അടിയും പിടിയുമാണേലും ആ സാന്നിധ്യം വല്ലാതെ കൊതിച്ചു പോവുന്നു. ഒരുപക്ഷെ... അതിന് കാരണം ഞങ്ങളെ മോളാവാം.അതിനോടൊപ്പമുള്ള വരും നാളെകളാവാം.
ഇനിയും പറഞ്ഞിരുന്നാലെ പാവം ഉമ്മ ഒറ്റക്കാകും ങ്ങളന്നെ കണ്ടോ ന്റെ ജീവിതം.
ഉമ്മാന്റെ കൂടെ മോളുടെ തുണികളും ഞങ്ങളൊക്കെ ഡ്രെസ്സും എടുത്ത് പുഴ കടവിലേക്ക് നടന്നു. മോളുടെ കുസൃതികൾ കണ്ടു വാഹ്ച്ചി അവളെ തലോടിയിരുന്നു.
പ്രസവം കഴിഞ്ഞു രണ്ട് മാസമായിട്ടല്ലെ ഉള്ളു മോള്ടെ തുണികളല്ലാതെ മറ്റൊന്നും എന്നെ അലക്കാൻ ഉമ്മ തന്നില്ല. ഉമ്മന്റേയും ന്റെയും കുളിയും കഴിഞ്ഞു ഞങ്ങളുടെ വീട് ലക്ഷ്യമിട്ട് നടന്നു. അതിരാവിലെ ആയത് കൊണ്ട് ആരും ഉണ്ടായിരുന്നില്ല വഴിയരികിലൊന്നും. ഞങ്ങളുടെ സ്ഥിരം സമയമാണിത് കല്യാണത്തിന് മുന്പും ഞാനും ഉമ്മയും സുബ്ഹി നിസ്കരിച്ചു പോരുമായിരുന്നു...
നടന്ന വഴിയിൽ ഉമ്മാന്റെ എളാമന്റെ മോനെ കണ്ടു സംസാരിച്ചു.അപ്പോഴാണ് ഞങ്ങൾക്ക് നേരെ ചുവന്ന മുകവുമായ് ഒരാൾ വരുന്നത്.
" ഏതാടി ഇവൻ ഇതിനാലെ പുഴ കടവിൽ വരുന്നത്.
പറഞ്ഞതെ കേട്ടുള്ളു പിന്നെ ഞാൻ നിലത്താ... ആകെ അന്തം വിട്ട് നോക്കി നിക്കുന്ന എളാമന്റെ മോനയും കൊറേ എന്തെല്ലോ വിളിച്ചു പറഞ്ഞു.
അലക്കിയ തുണിയുള്ള ബക്കറ്റുകൾ തലയിൽ വെച്ച് ഞാനും ഉമ്മയും വേഗം നടന്നു. വീട്ടിൽ എത്തിയാ മതി എന്നായി, എന്നാലോ ഇനിയും അടി കിട്ടോ എന്നുള്ള പേടിണ്ട് താനും.
ഈ മനുഷ്യന് ഏട്ന്നാ പ്പോ വന്ന് ചാടിയെ നേരത്തെ ഒന്ന് കണ്ടു ല്ല മാറി നിക്കാൻ. ഇതിപ്പോ കയ്യും കാലും വിറക്കുന്നു വീട്ടിലെത്തിയാൽ " ന്റെ അല്ലാഹ് "
വാഹ്ച്ചി ള്ളോണ്ട് തല്ലാണ്ട് നിന്നാ മതിയായിരുന്നു.
ഇതൊക്കെ അറിഞ്ഞാ വാഹ്ച്ചി...
എങ്ങനെക്കെയോ വീട്ടിൽ കയറി മോളെടുത്തു പോയി ഇരുന്നു. ഉറങ്ങുന്ന അവളെ നോക്കി നിറകണ്ണുകളാലെ ആ കുഞ്ഞി കവിളിൽ മുത്തി. അൽഹംദുലില്ലാഹ്
" ഇതാണ് ഇനി എന്റെ ജീവിതം, സുഖം, സന്തോഷം. എല്ലാം "
കോലായിൽ നിന്ന് നല്ല ശബ്ദമാണ് ഉപ്പയുമായ് അവരെന്തൊക്കെയോ പറയുന്നു. എന്റെ നെഞ്ച് പിടക്കുന്നു. കൊണ്ട് പോവും എന്നൊക്കെ കേട്ടപ്പോ ഞാൻ മെല്ലെ വാതിലിന്റെ വിരി നീക്കി നോക്കി.
അതെ എന്നെ കൊണ്ട് പോവുന്ന കാര്യം തന്നെ...
" ഏടക്ക് കൊണ്ടോവാനാ ങ്ങക്ക് പൊരണ്ടോ ഐൻ, ന്റെ കുട്ടി ആാാ പൈതലിനേം കൊണ്ട് കഷ്ടപ്പെടാൻ അല്ലെ, മാണ്ട ങ്ങള് ഇടക്ക് വ്ടെ വന്ന് പൊയ്ക്കോളി,
" അത് നടക്കില്ല. ഞാൻ പോവും ഇന്ന് ഓളെ ഉം കൊണ്ടോവും.
" ഇല്ല, ഈന്റെ പേരിൽ ന്ത്‌ണ്ടായാലും ഞാൻ സഹിച്, ന്റെ കുട്ടിനെ ഞാൻ നോക്കും ഐൻ ള്ള ആരോഗ്യമൊക്കെ നിക്കി ണ്ട്. ട്ടോ. അത് നടക്കൂല...
രണ്ടാളും ഒരു പിടിക്ക് വിട്ട് കൊടുക്കില്ല. റബ്ബേ... ആകെ പേടിയായവുന്നു. കുറെ നേരം ആ സംസാരം നീണ്ടു. ബയ്യെ വാഹ്ച്ചിന്റെ മുമ്പിൽ തോൽവി സമ്മതിച്ചു മൂപ്പര് പോയി.
പാവം വാഹ്ച്ചിന്റെ മുഖം ആകെ വാടിയിട്ടുണ്ട്, കണ്ണുകൾ ഈറനണിയുന്നത് ഇവിടെ നിന്ന് തന്നെ നന്നായി കാണാം. ഞാൻ ഒന്നും പറയാതെ ഒളിപ്പിച്ചു വെച്ചിട്ടും എന്തൊക്കെയോ അവർ മനസിലാക്കി തുടങ്ങിയിരിക്കുന്നു.
വീട്ടിൽ വരുന്നവരെ ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല. അവരൊക്കെ മോളെയും കണ്ട് എന്തേലുമൊക്കെ ചോദിച്ചു പോവും. അവർ വിചാരിച്ചു കാണും കല്യാണം കഴിഞ്ഞപ്പോ പെണ്ണിന് ജാഡയായ് കാണുമെന്നു. അവർ ക്കറിയില്ലല്ലോ ഈ ഉള്ളു പൊള്ളി നീറുകയാണെന്ന്.
കാറ്റിനെയും മഴയെയും ആസ്വദിച്ചങ്ങനെ മോളെയും നോക്കി ഞാൻ കിടക്കും.
നാലഞ്ച് ദിവസം കഴിഞ്ഞപ്പോ മോള്ടെ ഉപ്പ വീണ്ടും വന്നു. വാഹ്ച്ചിന്റെ സമ്മതം വാങ്ങി ഒരു വാടക വീട്ടിലേക്ക് എന്നെയും മോളെയും കൊണ്ട് പോയി.
പൂർണ മനസോടെയല്ല വാഹ്ച്ചി ഞങ്ങളെ പറഞ്ഞയച്ചതെന്നറിയാം. കാരണം പുഴ കടവിലേതു കണ്ടു ഉമ്മ ഒക്കെ പറഞ്ഞിക്ക്ണ് പിന്നെ ആരോ ചോയ്ച്ചോലോ ങ്ങക്ക് വേറെ ആരേം കിട്ടായിട്ട് ആണോ ഇങ്ങനെ ഒരാളെ കൊണ്ട് കെട്ടിച്ചത് എന്നൊക്കെ. പാവം.
പുതിയവീട്ടിൽ പരമ സുഖം എന്ന് പറയാൻ കൊതിയുണ്ട്...
രാവിലെ മോളെ ഉറക്കി കിടത്തി വയലിലെ കൈ കുളത്തിൽ നിന്നും വെള്ളം കൊണ്ട് വന്ന് ഒരു ചെരിഞ്ഞു നിക്കുന്ന തെങ്ങിൽ അടിച്ചാണ് മോളുടെ തുണികളും ഞങ്ങളെ വസ്ത്രങ്ങളും അലക്കുന്നത്. അലക്കാൻ കല്ലോ കുളിക്കാൻ കുളിമുറിയോ ഇല്ലാത്ത വീട്. എല്ലാം കഴിഞ്ഞു ആരും കാണാതെ ആ കൈകുളത്തിൽ നിന്നും കുളിച്ചു വരും. മോളെ നോക്കാൻ വേറെ ആരും ഇല്ലാത്തത് കൊണ്ട് എല്ലാം പെട്ടന്ന് കഴിക്കും. അടുക്കള പേര് മാത്രമായിരുന്നു. രണ്ട് കല്ലുകൾ കൂട്ടിവെച്ചു ഞാൻ എങ്ങനെ ഒക്കെയോ തീ മൂട്ടും ഊതി ഊതി കത്തിച്ചു മൂപ്പര് വരുമ്പോഴേക്ക് ഭക്ഷണം റെഡി യാക്കും.
" എടീ, ഇതാലെ ഉള്ളിരിപ്പ്, ഏതാടി അവൻ...
യാ റബ്ബേ... ഇന്നെന്താ പുകില്..
*തുടരും*
*✍️Mihras Koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കരകവിഞൊഴുകിയ പുഴ*
*ഭാഗം പതിനൊന്ന്*
http://mihraskoduvally123.blogspot.com/2021/05/blog-post_21.html
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74സ്സ്
ആരാന്നോ എന്താന്നോ അറിയാത്ത ഒരടി കൂടി അങ്ങനെ എന്റെ ശരീരം ഏറ്റുവാങ്ങി.
എന്നിട്ടും കലിപ്പ് തീർന്നിട്ടില്ല മുടി കുത്തിപിടിച്ചു ചുമരിലിൽ അടിച്ചു ദേഷ്യത്തോടെ മൂപ്പർ ഇറങ്ങി പോയി.
ആകെ അടികൊണ്ട് ക്ഷീണിച്ച് എഴുനേൽക്കാൻ ആവാതെ ഞാൻ തറയിൽ തന്നെ കുറച്ച് നേരം കിടന്നു.
എന്ത് വിധിയാണ് റബ്ബേ... ഞാൻ എന്ത് പാപമാണ് ഇതിനു മാത്രം ചെയ്തത്. എന്തിനാണ് ഇത്രയും വലിയ ഭാരം എന്റെ ചുമലിലേറ്റിയത്...
ചിന്തകളും ശരീരത്തിന്റെ വേദനകളും എന്നെ വല്ലാതെ വരിഞ്ഞു മുറുക്കി കൊണ്ടിരിക്കുകയാണ്. എഴുനേൽക്കാൻ പറ്റാതെ വേദന അസഹ്യമായിരിക്കുന്നു. വിശന്നിട്ടാവും മോള് കരയുന്നു.
ഒരുപാട് എഴുനേൽക്കാനായി നോക്കിയെങ്കിലും എല്ലാ ശ്രമവും വീണ്ടും വീഴ്ചയിൽ തന്നെ അവസാനിച്ചു.
ആരെങ്കിലും ഒന്ന് വന്നിരുന്നെങ്കിൽ എന്നെ പിടിച്ചു എഴുനേൽപ്പിച്ചെങ്കിൽ ന്റെ മോളെ കരച്ചിൽ നിർത്താമായിരുന്നു പാവം വിശന്നിട്ടാവും.
" മോളെ, ന്തിനാ കുഞ്ഞു കരയണേ കുറെ നേരായല്ലോ കേൾക്കണേ...
ആഹു പറങ്കി ഏട്ത്തി സമനാഥാനമായി അടുത്ത വീട്ടിലെ ചേച്ചിയാണ് ഇടക്ക് എന്നെ വന്ന് സഹായിക്കും.
" ന്റെ ദൈവമേ,,, ന്താ ഈ കാണ്ന്നെ. ന്തിനാ തറേൽ കിടക്കുന്നത്.
"ന്നെ ഒന്ന് എണീപ്പിക്ക് ന്നട്ട് ഒക്കെ പറയാ... ന്ക ആവ്ന്നില്ല എണീക്കാൻ മോള് കരഞ്ഞു കരഞ്ഞു ഉറങ്ങിപ്പോയി.
എങ്ങനെക്കെയോ എന്നെ താങ്ങിപിടിച് കസേരയിലുരുത്തി, കുറെ ഓരോന്ന് ചോദിച്ചപ്പോൾ അണപ്പൊട്ടി ഒഴുകും പോലെ പൊട്ടി ഒലിച്ചു. എല്ലാം. കേട്ട് അന്തം വിട്ട് പറങ്കി ഏട്ത്തി താടിക്ക് കയ്യും വെച്ച് ഒരു ഇരിപ്പാണ്.
" ന്തെക്കെയാ കുട്ടിയെ ഈ കേക്കണേ,,, ആ മൊയ്‌ല്യാര് ചേക്കു ഹാജിന്റെ പോരേൽ മോളെ മദ്രസ പഠിപ്പിക്കാൻ പുതുതായി വന്നതാണ് അത് കഴിഞ്ഞു മൂപ്പര് പോവേം ചെയ്യും ഐൻ ന്തിനാ പ്പോ ഇവിടെ അടി നടക്കന്നെന്ന് നിക്കി മനസിലാവുന്നില്ലല്ലോ കുട്ട്യേ...
" വ്ടെ നടക്കുന്നെ ഓരോ അടിയും നിക്കിയും ഒന്നും മനസിലാവാറില്ല ഏട്ത്ത്യേ...
ഓൻ വ്ടെ വരണ്ട കാര്യല്ല അങ്ങാടിന്ന് കണ്ടതാ ഈ തൊടൂന്ന് പോവുന്നെ കണ്ടോലൊ ഹാജിയാരെ പോരേൽക്കുള്ള വഴിയും ഇതും ഒന്നാണല്ലല്ലോ അപ്പോ അതാണ് കഥ. പിന്നെ ഇതും ഹാജിയാരെ അല്ലെ ഞങ്ങളുടെ ഇവിടെ വാടകക്കാരാല്ലേ,
" സാരല്യ കുട്ട്യേ,,, ഈ കരയുന്ന ജീവിതം ഒരിക്കെ ചിരിക്കുന്നതാവും അപ്പൊ ന്റെ കുട്ടിന്റെ എല്ലാ ബെസ്‌മവും മാറും.
ന്നെ സമാധാനിപ്പിച്ചു ഏട്ത്തി പോയി. ഇപ്പോ കുറച്ച് ആശ്വാസം ഉണ്ട് താനും. മോളെ വിശപ്പും മാറ്റി ന്റെ വേദനയും കുറഞ്ഞു.
അല്പശ്വാസം കിട്ടിയപ്പോൾ വുളു എടുത്തു നിസ്കരിച്ചു. ഇരു കയ്യും നീട്ടി നാഥനോട് ഇരന്നു.
ന്റെ മേലായ റബ്ബേ, വേദന കൊണ്ട് നിന്റെ ഈ നന്ദി കെട്ട അടിമ ന്തൊക്കെയോ പറഞ്ഞു പോവുന്നുണ്ട് പൊറുക്കണേ... എന്റെ എല്ലാ വേദനയും എനിക്കൊരിക്കലും സന്തോഷമാവും എന്ന് തീർച്ചയുണ്ട് കാരുണ്യവാനായ നാഥൻ പാപിയായ എനിക്ക് ഒരു വലിയ നന്മ തരുന്നതിന്റെ ചെറിയ വേദനകളാവം ഇതെല്ലാം... എങ്കിലും നാഥാ ആളുകളെ മുമ്പിൽ ഞങ്ങളെ നീ ഹൈബത്തരത്തിലാക്കല്ലെ നാഥാ, ഖൈറായ വഴികൾ ഞങ്ങൾക്ക് മുമ്പിൽ തുറന്നു തരണേ...
ജീവിതം എന്ന് പറഞ്ഞ നല്ല രസള്ള കഥയാലെ, പൂപ്പാറ്റകളെ പോലെ പാറി പറന്ന് നടന്ന നമ്മളെ ജീവപര്യന്തത്തിന് ജയിലിലടക്കുന്ന ഒരു സമൃദ്ധായം " വിവാഹം " ഇതൊക്കെ എന്നാപ്പൊ മാറൽ. പരസ്പരം സ്നേഹിക്കുകയും സന്തോഷിപ്പിക്കുകയും സമാധാനിപ്പിക്കുകയും താങ്ങും തണലുമായി ഭർത്താവ് മാറുന്ന ഒരുകാലം എന്നാണ്.
മക്കളാവുമ്പോൾ ഞങ്ങൾക്ക് ഉണ്ടായ സുഖവും സന്തോഷവുമെല്ലാം കല്യാണം എന്ന ഒറ്റ നിബന്ധനകൊണ്ട് ഇല്ലാതാവുന്ന അവസ്ഥമാറി ഇഷ്ടങ്ങൾക്കനുസരിക്കുന്ന ചുണ്ടിൽ ചിരിമായാത്ത ഒരുകാലം...
ഏറെ വൈകിയാണേലും രാത്രിയായപ്പോൾ മൂപ്പര് വന്നു. ഭക്ഷണം കഴിച്ച് കിടന്നു .
സുബ്ഹി ബാങ്ക് കൊടുത്ത് ഓതി ഇരിക്കുമ്പോ ആണ് ചെറിയ കുട്ടിലോറി വരുന്ന ശബ്ദം കേൾക്കുന്നത്. പിന്നെ മൂപ്പര് എഴുനേറ്റ് വീട്ടു സാധനൊക്കെ എടുത്ത് അതിലേക്കിട്ടു ഒന്നും അറിയാതെ ഞാനും ഓരോന്ന് എടുത്ത് കെട്ടാക്കി. ഇടക്ക് പിറുപിരിക്കുന്നുണ്ട് വ്ടെ ഇനി നീന്നാൽ ശരിയാവൂല... വേറെ ഒന്നും വ്യക്തമല്ല.
ഏതായാലും അടിയും പിടിയും മാത്രമേ ഉണ്ടായിരുന്നുള്ളു ഇവിടെ പ്പോ സംശയം കൂടി ആയാൽ എല്ലാം ശരിയാവും.
പുതിയ വീടിന്റ അടുക്കളയിൽ നിലാവിന്റെ ചോട്ടിലിരുന്നു ഞാൻ സ്വലാവാത്തിൽ എന്റെ അധരം മിനുക്കി ഉള്ളു നോവുന്നോൾക്ക് ഇതൊരാശ്വാസമാണ്... ആത്മാവ് വിജയം കൊയ്യാൻ എറിയുന്ന വജ്രായുധം
*തുരടും*
*✍️Mihras Koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കരകവിഞൊഴുകിയ പുഴ*
*ഭാഗം പന്ത്രണ്ട്*
http://mihraskoduvally123.blogspot.com/2021/05/blog-post_21.html
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74സ്സ്
നാളുകൾ വല്ലാത്തൊരോട്ടം തന്നെയാണ്, മാലയും മൗലിദുമ് ബുർദയും ഓരോ രാവിലെ ഉറക്കത്തിനും എന്റെ ദിനദൈർഘ്യങ്ങൾക്കും മാറ്റ് കൂട്ടി ഏതൊരു വേദനയിലും ജീവിക്കാൻ കരുത്തു തന്നു. ഇപ്പോ പട്ടിണിയും അടിയും എന്റെ ശരീരം കൂടപ്പിറപ്പായ് തന്നെ കണ്ടു അതുകൊണ്ട് ഒന്നിലും പ്രയാസമില്ല പരിഭവമില്ല.
എന്റെ മേലും കയ്യുമെല്ലാം ശൂന്യമായി കിടന്നത് കൊണ്ട് മൂപ്പർക്ക് വീടും വീട്ടുകാര്യങ്ങളും ഏറെ ബാധ്യതയായ് തോന്നിയത് കൊണ്ടാവാം. വീടും കാലിയാക്കി എന്റെ വീട്ടിലേക്ക് പോന്നു.
നാളുകൾ എന്നെ രണ്ട് പെൺകുട്ടികളുടെ മാതാവാക്കി. ഒരായിരം വേദനകളുടെ താതാവും.
ഇടക്ക് ഇടക്ക് മക്കളുടെ ഉപ്പ വരും ഒരു ദിവസം നിന്ന് പോവും, ചിലപ്പോൾ എന്തേലും തരും. ഇടക്ക് വരുന്നത് കുറഞ്ഞു വന്നു. പിന്നെ ആരോ പറഞ്ഞു കേട്ടു വേറെ ഒരുപെണ്ണ് കെട്ടിയിട്ടുണ്ട് എന്ന്.
ഒരു നിമിഷം ആകെ തളരുന്ന പോലെ തോന്നി, എല്ലാവരും വേണ്ട വേണ്ട എന്ന് പറഞ്ഞിട്ടും മക്കൾക്ക് വേണ്ടി ഞാൻ എല്ലാം സഹിച്ചു എന്നിട്ടും ഞാൻ തോറ്റു പോകുകയാണെന്ന് ഒരു തോന്നൽ....
ചെറിയ മോൾക്ക് പാല് കൊടുക്കുമ്പോൾ പാതിരാത്രി ആരും കേൾക്കാതെ വിങ്ങി വിങ്ങി കരഞ്ഞു എന്റെ കുഞ്ഞോമാനയുടെ മുഖത്ത് ഒരിറ്റ് കണ്ണുനീർ തുള്ളി വീണത് കൊണ്ട് കുടി നിർത്തി അവളെന്നെ ഒന്ന് നോക്കി. കെട്ടി പിടിച്ചു ഞാൻ പൊട്ടി കരഞ്ഞുപോയി.
പാവം അടക്കി പിടിച്ചതിൽ എന്നെ നോക്കി നിന്ന് അവളുറങ്ങി പോയി. ഞാനും അറ്റം കാണാത്ത ചിന്തകളുമായി ഉറക്കിലേക്കെപ്പോഴോ വഴുതി വീണു.
അനിയന്റെ കല്യാണത്തിരക്കുകളിലാണ് എല്ലാവരും സന്തോഷത്തിൽ.
ഓരോ ജോലികളിൽ മുഴുകുമ്പോഴും എന്റെ മനസ് മാത്രം പട്ടം പോലെ എവിടെയും ഉറക്കാതെ പാറി നടന്നു.
ആ തിരക്കുകളിക്കിടയിലും എല്ലാവരോടും അയാൾ. അയാൾ കെട്ടിയപെണ്ണിന്റെ മഹത്വം പറയലും എന്നെ കുറ്റപ്പെടുത്തലുമായിരുന്നു അദ്ദേഹത്തിന്റെ കല്യാണവീട്ടിലെ വിശേഷം. ഏതോ മൊയ്‌ല്യാരെ മോളും ബല്യ പാണക്കാരിയും ആയോണ്ട് ഇവിടാകെ തള്ളി മറിക്കാണ്. ആർക്കും അതത്ര പറ്റാത്തതും വിഷമമുള്ളതുമായോണ്ട് ചിലരൊക്കെ വിമ്മിഷ്ടം കാണിച്ചത് കൊണ്ട് എന്നോട് അവിടെന്ന് നിന്ന് ഇറങ്ങാൻ പറഞ്ഞു. ആകെ പേടി തോന്നി ഈ നല്ലൊരു ദിവസം കച്ചറയായി മാറുമോ എന്ന് ഞാൻ വല്ലാതെ ഭയന്നു. എങ്ങനെയോ കാല് പിടിച്ചു ഇതൊന്ന് കഴിഞ്ഞപാട് പോവാം എന്ന് പറഞ്ഞു നോക്കി ആവു അതിനും അടിയായിരുന്നു " എന്നോട് സംസാരിക്കാൻ മാത്രം നീ ആയോ " എന്നും ചോദിച്ച്. ഒന്നും മിണ്ടാൻ ആവാതെ ഞാൻ ആ കാലിൽ വീണു കരഞ്ഞു.
പിന്നെ ഒന്നും മിണ്ടാതെ അവരവിടെന്ന് എഴുനേറ്റ് പോയി.
*തുടരും.*
*✍️Mihras Koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കരകവിഞൊഴുകിയ പുഴ*
*ഭാഗം പതിമൂന്ന്*
http://mihraskoduvally123.blogspot.com/2021/05/blog-post_21.html
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74സ്സ്
മണവാട്ടിയെ കൊണ്ടുവരാൻ വേണ്ടി എല്ലാവരും പോയി. ഞാനും ഉമ്മയും മാത്രം ബാക്കിയായി പുറത്താരൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട് വെപ്പ് കാരും വൃത്തിയാക്കുന്നവരുമാണെന്ന് തോന്നുന്നു.
ഇപ്പോ എല്ലാം ശാന്തമാണല്ലോ ആരുമില്ല. ഞാൻ മെല്ലെ എഴുനേറ്റ് അവരെ (മക്കളുടെ ബാപ്പയെ )അവിടൊക്കെ നോക്കി. എവിടെയും കാണുന്നില്ല. ദേഷ്യപ്പെട്ട് പോയെന്ന് തോന്നുന്നു.
പെണ്ണ് വരലും കൈകൊട്ടും പാട്ടും വീടാകെ ആഘോഷലഹരിയിലാടി പഴമയുടെ അത്തറു പുരട്ടിയ ഇമ്പമുള്ള ഇശലുകൾ കൈകൊട്ടി താളങ്ങൾ. എന്റെ ഉള്ളിൽ മാത്രം അറബനമുട്ടമായിരുന്നു എന്തിനെന്നില്ലാതെ,...
എങ്കിലും കണ്ടിരിക്കാൻ ഒരു രസം അല്പശ്വാസം. അങ്ങനെ ഒക്കെ ആണെങ്കിലും വന്നു പോകുന്നവരുടെ സിംപതിയും നോട്ടവും അയ്യപ്പാവവും ഹോ അത് തന്നെയാണ് വല്ലാത്ത ഭീകരത എന്ന് തോന്നിപ്പോവും.
ഭർത്താവ് മരിച്ചപെണ്ണുങ്ങളോട് കാണിക്കുന്നതിനേക്കാൾ അപ്പുറം. ചില നോട്ടം കാണുമ്പോൾ ഞാൻ കണ്ണൂർ ജയിൽ ചാടിയ കുറ്റവാളിയാണെന്ന് വരെ തോന്നിപോവും. എന്താലെ... *"വിധി"* അല്ലാതെ എന്താ പറയാ
ആഘോഷങ്ങളുടെ കെട്ടടങ്ങി ഓരോരുത്തരും ഓരോരോ വഴിക്കുപോയി.
ഒരുപാടാളുകളുള്ള തറവാട് വീടായത് കൊണ്ട് ആളൊഴിഞ്ഞാലും ശൂന്യമല്ല.എപ്പോഴും ആളും ബഹളവുമുള്ള വലിയ വീട്.
" താത്താ...
ഹാ ഇതാര് കാണാനുണ്ടോ അന്നേ, നബീസോ...
അടുത്തവീട്ടിലെ നബീസു ആണ് ഓളേൽ പ്പോ ന്തോ പുതിയ കഥ ണ്ടാവും ഓളെ കെട്ട്യോൻ മലപ്പുറത്തു പോയി വന്നപ്പോ ചാക്കിലാക്കിയത് .
" ങ്ങള് കേട്ട്ക്ണോ, ങ്ങളെ മരോൻ (മരുമകൻ)കെട്ടിയ ആ പെണ്ണിനെ മൊഴിചൊല്ലിയോലോ, ചെല്ലിച്ചതാണെന്നും പറഞ്ഞു.
" ഞ്ഞിന്താ കുട്ടിയെ പറയുന്നേ, തൊക്കെ തമാസാണോ ഓരോ പെണ്ണിന്റെ ജീവിതം.
" അല്ല, താത്ത ള്ളത് തന്നെയാണ്. ഓൾക്ക് ആടെ നിക്കാൻ ആവൂലാലോ, കൊറേ പണി എടക്കണം, പിന്നെ ഇക്കാക്ക പൊന്ന് ചോയ്ക്കുന്ന്, വിശപ്പ് മാറുന്നില്ല, അങ്ങനെ ന്തൊക്കെ...
" നല്ല കഥന്നെ. അഹ് വിട് ഞ്ഞി ന്തോ തിന്നീനോ. നേരം കൊറേ ആയാല്ലോ.
" ഓഹ്, ഞാൻ ചോറ് ത്ന്ന് വന്നാ..
അങ്ങനെ ഓളും മ്മേ,, കഥ പറഞ്ഞിരുന്നു കേട്ടത് വിശ്വസിക്കണോ വേണ്ടേ എന്നറിയാതെ ഞാൻ...
ശരിയായിരിക്കും. വിശപ്പ് അവിടെന്ന് ആർക്കും മാറലില്ല. പണിയും തീരില്ല. പിന്നെ പൊന്ന്. എനിക്ക് കിട്ടിയ പൊന്നിന്റെ മോഡൽ പോലും ഞാൻ ശരിക്ക് കണ്ടിട്ടില്ല അത്രവേഗം എല്ലാം പോയി.
പക്ഷെ. അതിലൊന്നും എനിക്ക് പരാധിയില്ല അർഭവവുമില്ല. എനിക്ക് എന്റെ മക്കളെ പൊന്ന് പോലെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും അവരുടെ വിശപ്പടക്കാനും കഴിഞ്ഞാൽ മതി മറ്റെന്തു സഹിക്കേണ്ടി വന്നാലും.
രാവിലിറങ്ങി വരുന്ന നിലാവെന്ന കൂട്ടുകാരനും പകലിൽ ഓർമ്മകൾ തരുന്ന എന്റെ റോസാകൊമ്പുകൾക്കും അറിയുന്നത്ര എന്റെ കഥകൾ ആർക്കുമറിയില്ല. രാവും പകലും മാറി വരുമ്പോഴും എന്റെ എല്ലാ മുഖവും അവർ മാത്രമാണ് കണ്ടിട്ടുള്ളത്.
ആങ്ങളന്റെ കല്യാണത്തിന് മുങ്ങിയ ആള് പിന്നെ പൊങ്ങുന്നത് കൊറേ നാളുകൾക്ക് ശേഷമാണ്. പിന്നെ കെട്ടിയപെണ്ണിന്റെ മികവ് പറയലായിരുന്നു മിക്ക സമയങ്ങളിലും ഇപ്പോ അത് നിന്ന് കിട്ടി. പിന്നെ ഓളോടുള്ള വാശിയായിരിക്കും എന്നെയും മക്കളെയും വിളിച്ചു വേറെ ഒരു വീട്ടിലേക്ക് താമസമാക്കി .
*തുടരും*
*✍️Mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*കരകവിഞൊഴുകിയ പുഴ*
*ഭാഗം പതിനാല്*
http://mihraskoduvally123.blogspot.com/2021/05/blog-post_21.html
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഇട്ടിട്ട് പോയപ്പെണ്ണിനോടുള്ള വാശിയാണെങ്കിലും കുറെ മാസങ്ങൾക്കു ശേഷം എന്നെ കൊണ്ട് വേറെ ഒരു വീട്ടിലേക്ക് കൂടി മാറി താമസിച്ചു. മൂപ്പർക്ക് പിന്നെ അതെളുപ്പമാണല്ലോ, എല്ലാം കെട്ടിപെറുക്കി സഞ്ചിയിലാക്കി നടക്കൽ. ഞാനാ ഈ പിഞ്ചു മക്കളേം കൊണ്ട് ഇതിനിടയിൽ...
വീട്ടിലാകുമ്പോൾ അവരുടെ വയറ് കാലിയാവില്ല.അതൊരു സമാധാനമാണ് ഇവിടെ മറിച്ചും. അടിയും തൊഴിയും വേറെയും....
" ഉമ്മാ...
പല്ലിളിച്ചു കൊണ്ട് മോള് മുമ്പിൽ വന്നു നിന്നു. എന്തോ വല്ലാത്ത സന്തോഷം അവളുടെ മുഖത്തുള്ളത് പോലെ തോന്നി.
" എന്താ മ്മാന്റെ മോൾക്ക് വല്ലാത്തൊരു ചിരി...
" ഇന്ന് ഞാൻ ഹാജിയാര വീട്ടിൽ പോയി. ന്നെ കണ്ടപ്പോ കുറെ ചോറ് തന്നു.
എന്തോ അവളുടെ സംസാരം എന്റെ കണ്ണുകൾ നനയിപ്പിച്ചു.
" ന്തിനാ മോളെ അവിടൊക്കെ പോയി വാങ്ങി തിന്നത്.
" ഞാൻ ചോയ്ച്ചില്ല മ്മാ. ന്നെ കണ്ടപ്പോ, ഹാജിയാര് ആടത്തെ ഉമ്മാനോട് തരാൻ പറഞ്ഞു. വേണ്ടാന്ന് പറഞ്ഞിട്ട് കേട്ടില്ല.
" ഉം.
" കുറെ മുട്ടായി തന്നല്ലോ, ഞമ്മൾ മ്മാന്റെ പോരെന്നു വന്നേയിൻ പിന്നെ ഞാൻ ആദ്യായിട്ടാ നല്ല ചോറ് തിന്നുന്നത്. അതും നിക്കി പള്ള നറച്ചും തന്നു.
" ഇനി അങ്ങോട്ടൊന്നും പോണ്ടാ ട്ടോ, മോള് ഇപ്പോ പോയി കളിച്ചോളി, വാവനെ നോക്കണേ...
പാവം ന്റെ കുട്ടി അത് പറഞ്ഞപ്പോ നെഞ്ച് നീറുന്ന പോലെ തോന്നി. ചില നേരം മാത്രം പുകയുന്ന അടുപ്പിന്റെ വേവലാതി ഞാനാരോട് പറയാനാ. എന്നാലും ഞാൻ ചിലപ്പോ ഒന്നാരാടാനൊക്കെ ആണ് ഭക്ഷണം തന്നെ കഴിക്കുന്നത് അത്രേം ന്റെ മക്കൾക്ക് തിന്നാലോ അവരുടെ വിശപ്പ് മാറ്റാലോ,
എന്നാലും വയറു നിറഞ്ഞപ്പോ മോളെ സന്തോഷം. എന്റെ കണ്ണുകൾ മാത്രം അതിനെ മനസിലാക്കുന്നില്ല. കാരണം എന്റെ വേദന ആരുമറിയരുത് എന്നാലോ ന്റെ മക്കൾ പട്ടിണിയാവുകയും അരുത്.
എങ്ങനെയൊക്കെയോ നാളുകൾ കഴിഞ്ഞു. ചിലപ്പോൾ മൂപ്പര് വരും ചിലപ്പോൾ എവിടെയോ പോവാൻ ഉണ്ടെന്ന് പറഞ് ഒരു പോക്കാ അത് മാസം തികയും പിന്നെ ഒന്ന് കാണാൻ.
ഏഴ്,എട്ട് മാസം എങ്ങനെയൊക്കെയോ അവിടെ പിടിച്ചു നിന്നു. പിന്നെ വീട്ടുകാർ ഒഴിഞ്ഞു കൊടുക്കാൻ പറഞ്ഞു.
ആകെ വിഷമമായിരുന്നു എങ്ങോട്ട് പോവും....
കുറെ അന്വേഷിച്ചു ആരോടൊക്കയോ ചോദിച്ചു ഒരു തേങ്ങ പുര കിട്ടി. പാവം ന്റെ മക്കൾ ബാപ്പാന്റെ കൂടെ വയിൽ നിന്ന് കിട്ടുന്ന ചീടി മണ്ണും എടുത്ത് ആ ഓല മേഞ്ഞ ചിതൽ കേറിയ തേങ്ങ പുര നന്നാക്കി എടുത്തു. നല്ല വൃത്തിയിൽ ചീടി തേച്ച് പിടിപ്പിച്ചു നല്ല ഓല മേഞ്ഞു.
പത്തും പത്രണ്ടും വയസായ ന്റെ രണ്ട് പെണ്മക്കളും എട്ടും ആറും വയസായ ന്റെ ആണ് തരികളും അത് നല്ലൊരു വീടാക്കി മാറ്റി.
ചെറിയ മോളുണ്ട് അവളുടെ കളി ചിരികൾ ആ വീട്ടിൽ ആകെ അലയൊലി തീർത്തു. ഞാൻ എന്തേലും പണിയെടുക്കുമ്പോൾ മക്കളെല്ലാം കുഞ്ഞു മോളെ നോക്കും കളിപ്പിക്കും ചിരിപ്പിക്കും.
എത്ര വേദന തോന്നിയാലും ഇതാണെന്റെ ലോകം ഇത് മാത്രമാണെന്റെ ജീവിതം.
അടികിട്ടും വായ് തോന്നിയതല്ലാം വിളിച്ചു പറയും എന്നാലും ഇപ്പൊ അതൊക്കെ ശീലമായോണ്ട് ഞാൻ ആപ്പാടെ മറക്കും. ന്റെ ലോകത്ത് ഒതുങ്ങി കൂടും.
ഇപ്പോ മൂപ്പര് ഒരു മാസം വന്നില്ലേലും പേടി ഇല്ല. മക്കളുണ്ട്. അവരെ കളിചിരികളുണ്ട്....
അതല്ലെ ജീവിതം...
മോൾക്ക് വല്ലാത്ത പനി. എത്ര കാണിച്ചിട്ടും മാറുന്നില്ല. മേലാക അവൾ ചൊറിയുന്നുണ്ട്. അടുത്തുള്ള എല്ലാ ഡോക്ടർ മാരെയും കണ്ടു നോക്കി.മരുന്നുകൾ കൂടുന്നു ഓയിന്മെന്റെ തേക്കുന്നു എന്നല്ലാതെ കാര്യമായ മാറ്റമൊന്നും വന്നില്ല.
നാളുകൾ കഴിയും തോറും അത് വിർണായി തുടങ്ങി അവൾ ചൊറിഞ്ഞു ചൊറിഞ്ഞു മേലാകെ പൊട്ടിയിട്ടുണ്ട് തുണി പെട്ടന്ന് പെട്ടന്ന് മാറ്റിയിട്ടും രക്തം കാരണം ഒട്ടിപിടിച്ചു കിടക്കുന്നു. പാവം വേദന കൊണ്ട് വല്ലാതെ കരയുന്നു.
" യാ റബ്ബേ,,, എന്താ ഈ കാണുന്നെ.
അടുത്ത വീട്ടിലെ കാർത്തു ചേച്ചിയാണ്, മോളെ കിടത്തിയത് കണ്ട് വന്നതും ആകെ വിഷമിച്ചു കൊണ്ട് ഓരോന്ന് പറയുകയാണ്.
" കൊറേ ഡോക്ടർ മാരെ കണ്ട്. ന്നട്ടും ന്റെ കുട്ടി ഇപ്പോഴും ചോരയിലാ കിടക്കുന്നത്...
" ങ്ങൾ വരി. ഞമ്മളെ വടെ ഒരു ഡോക്ടർ ണ്ട് ഹോമിയോ ആണ്. എന്നാലും വേഗം മാറും ഒന്ന് അധികമായാലും പിന്നെ കുറഞ്ഞോളും. ന്റെ മോൻ ഇതേപോലെ ഉണ്ടായിരുന്നു. അവരാണ് മാറ്റിയത്.
" ഇപ്പോ ണ്ടാവോ ഡോക്ടർ
" ണ്ടാവും ങ്ങള് മാറ്റി ഇപ്പോ തന്നെ പോവാം. ഞാൻ പോരേൽ പറഞ്ഞു വരാം ആപോക് ങ്ങള് ഓളേം എടുത്തു വരി.
രണ്ടര വയസ് മാത്രം പ്രായമുള്ള എന്റെ കുഞ്ഞുമോളെ എടുത്ത് ഞാൻ ചേച്ചി ക്ക് പുറകെ നടന്നു. ഇതിലെങ്കിലും മാറണേ എന്ന് അകമഴിഞ്ഞ് പടച്ചോനോട് പറഞ്ഞു.
ഓരോ ആളുകളെ ഡോക്ടർ വിളിച്ചോണ്ട് ഇരുന്നു.
ഞങ്ങളെ വിളിക്കുന്നതും കാത്ത് നോക്കി നിന്നു.
" വാ, കുട്ടിയെ ഞമ്മളെ വിളിച്ചു.
" ഹാ വിളിച്ചോ കേട്ടില്ല, ഞാൻ ഓരോന്ന്...
" ഉം, സാരല്ല വാ. ഒക്കെ ശെരിയാവും.
ഡോക്ടർ റേ കണ്ട് കാര്യങ്ങൾ പറഞ്ഞു പ്രതീക്ഷയോടെ മരുന്നുകൾ വാങ്ങി പോന്നു.
പാവം ചേച്ചിയാണ് ബില്ല് അടച്ചതും മരുന്ന് വാങ്ങിയതുമെല്ലാം
എന്ന് കൊടുക്കാൻ ആവുമിതെല്ലാം എന്നറിയില്ല എങ്കിലും. മോളുടെ അവസ്ഥ കണ്ടിട്ടാവണം അവര് ഞങ്ങളെ അവിടെ കൊണ്ട് പോയത്.
ജാതിയും മതവും തമ്മിൽ തല്ലുന്ന കാലത്ത് ജാതിയും മതവുമല്ല നന്നാവേണ്ടത് മനുഷ്യരാണെന്ന വാക്യം ഉത്തരം സന്ദർഭങ്ങളിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കും. അതിനും ഒരുൾ കാഴ്ച വേണമെന്ന് മാത്രം.
" എടീ,
എടീ
,കണ്ട പെണ്ണുങ്ങളുടെ കൂടെ നാട് തെണ്ടാൻ നടക്കാലെ ന്റെ കുട്ടീനേം കൊണ്ട്
പടച്ചോനെ ഇനി എന്ത് പറഞ്ഞാ ഇയാളെ മനസിലാക്കാ റബ്ബേ... പറയുന്നത് കേൾക്കാൻ ഉള്ള സാവകാശം ഉണ്ടാവില്ലെലോ അപ്പോക്ക്
വേഗം ഹോസ്പിറ്റലിൽ ബില്ലും കാണിച്ച ഷീറ്റും ഓകെ എടുത്ത് ഞാൻ മൂപ്പർക്ക് നേരെ നടന്നു. ചുവന്നു നിൽക്കുന്ന ആ കണ്ണുകൾ തന്നെ എന്റെ ഉള്ളു വിറക്കാൻ തുടങ്ങി.
" ഓളൊരു കടലാസ്.
തു...
*തുടരും...*
*✍️Mihras Koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*═══════════════✿*
*കരകവിഞൊഴുകിയ പുഴ*
http://mihraskoduvally123.blogspot.com/2021/05/blog-post_21.html
*ഭാഗം പതിനഞ്ച്*
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഈ ആട്ടും തുപ്പുമാണെന്റെ ജീവിതം. ശരീരം തന്നെ മരവിച്ചു പോയിട്ടുണ്ട്. അത്കൊണ്ടിപ്പോൾ അടിയുടെ വേദന ഞാനറിയാറില്ല. വാക്കുകളുടെ കയ്പ്പും മധുരവും മനസും അറിയാറില്ല. ശരീരത്തെക്കാൾ മുൻപ് മരവിപ്പ് അറിഞ്ഞതാണല്ലോ എന്റെ മനസ്...
നീറുന്ന വേദനയിൽ ദിവസങ്ങൾ കടന്നു പോയി. വിശപ്പും പട്ടിണിയും ന്റെ മക്കളെ ആകെ തളർത്തി കളഞ്ഞു.
ഇടക്ക് വരുന്ന മക്കളെ ബാപ്പ ചിലപ്പോ ആഴ്ചകളും മാസങ്ങളും വരാതെയായി.
മറ്റൊരു ഗതിയും എനിക്ക് മുമ്പിലില്ലാത്തത് കൊണ്ട് വെറും നാലാം ക്ലാസിൽ പഠിക്കുന്ന എന്റെ മകനെ ചെറിയ ഒരു ടൈലർ ഷോപ്പിൽ കുടുക്ക് തുന്നാൻ പറഞ്ഞയച്ചു. പഠിക്കാൻ നന്നെ മടിയനായിരുന്ന അവൻ അത് വല്യ സന്തോഷം തന്നെയായിരുന്നു... എന്റെ ഉള്ളം നീറുന്നു എന്ന് മാത്രം.
പതിനഞ്ചു വയസായ മകൾക്ക് കല്യാണാലോചനകൾ വന്നു തുടങ്ങി. മക്കളെ കെട്ടിക്കുക എന്നതിലുപരി കടമ തീർക്കുക എന്ന ലക്ഷ്യവുമായി ഒരു വിരുന്നു കാരനെ പോലെ അവരുടെ ബാപ്പ വീണ്ടും വന്നു.
മധ്യ വയസ്കരും രണ്ട് പെണ്ണ് കെട്ടിയവരും അടക്കം പലരും വന്ന് തുടങ്ങി.
എന്റെ ശബ്ദം ഉയരൻ പാടില്ലാത്തത് കൊണ്ട് ഞാൻ നിശബ്ദമായി നിന്നു.
എന്നാൽ പ്രായവും കഷ്ടപ്പാടും ഇല്ലായ്മയും വല്ലായ്മയും എല്ലാ ചെയ്തികളും കണ്ടറിഞ്ഞ മകൾ പ്രതികരിച്ചു.
ഇങ്ങനെത്തെ ആളുകൾ ഇനി വന്നാൽ മ്മാനെ കെട്ടിച്ചോളി ങ്ങളെന്ന് പറഞ്ഞു അവള് ഇറങ്ങി പോയി.
ഉപ്പാക് നേരെ ശബ്ദ മുയർത്തേണ്ടി വന്നതിന്റെ വേദന അവളുടെ കണ്ണിലൂടെ ഞാൻ കണ്ടറിഞ്ഞു.
അയാൾക്ക് അതൊന്നും പറഞ്ഞാൽ മനസിലാവൂല്ലലോ...
*ന്റെ വിധി* *ന്റെ മക്കൾക്ക് വരുത്തല്ലെ എന്ന പ്രാർത്ഥന മാത്രം*
ഞാനോ ഇങ്ങനെയായി എന്തിനാണ് മക്കളോട് ഇങ്ങനെ...
കുടുംബത്തിൽ നിന്നു തന്നെ നല്ലൊരു ആലോചന വന്നു. തരക്കേടില്ലാത്ത ബന്ധം.
കുടുംബവും ആയത് കൊണ്ട് പിന്നെ ഒന്നും നോക്കിയില്ല.
അതങ്ങ് ഉറപ്പിച്ചു...
കല്യാണ തിരക്കുകളായിരുന്നു പിന്നങ്ങോട്ട്...
സന്തോഷത്തിന്റെ നാളുകൾ, കുടുംബവും കൂട്ടരുമായി ആകെ ബഹളം കളി ചിരികൾ
എന്റെ മനസ്സിൽ അപ്പോഴും ആദികളായിരുന്നു. കല്യാണം ഒരു ചെറിയ കാര്യമല്ലല്ലോ, ഒരു ജീവിതമല്ലെ നാട്ടു നടപ്പനുസരിച്ചു എന്തേലും കൊടുക്കണം കല്യാണം ചിലവ് ആകെ പേടിയായിരുന്നു...
അവളെ കാതിൽ ആകെ ഉണ്ടായിരുന്നത് എടുത്താണ് കല്യാണവിളികൾ നടന്നത്.
എല്ലാം എന്റെ മുമ്പിൽ ചോദ്യചിഹ്നമായിരുന്നു. എന്തേലും ചോദിക്കുമ്പോൾക്ക് ഒച്ചയിട്ട് ഓടിക്കൽ അല്ലാതെ വ്യക്തമായ ഒരു മറുപടി അവരെ ബാപ്പയും തന്നില്ല.
നാളിങ് അടുത്ത്. പന്തലുയർന്നു... വെപ്പ് കാരും അലങ്കാരക്കാരും വന്നിറങ്ങി.
പക്ഷെ കല്യാണ തലേന്ന് ആയിട്ടും ഒരു തരി പൊന്ന് എന്റെ മോളെ ശരീരത്തിൽ കേറീട്ടില്ല.
എന്റേലും ഒന്നുമില്ല. വരുന്നവർക്കും പോകുന്നവർക്കും പിന്നെ സംസാരം പൊന്നായി...
ഈ രാവും അങ്ങനെ പുലർന്നു.
എന്റെ ആങ്ങളയുടെ ഭാര്യയുടെ വളയും. മൂത്തപാന്റെ മോളെ മാലയും ആരോ കൊടുത്ത രണ്ട് മോതിരവുമായി ന്റെ മോള് പടിയിറങ്ങി.
സന്തോഷത്തോടെ ഇറങ്ങേണ്ട നേരം ഒന്നുമില്ലാതെ വേദനയോടെ അവളിറങ്ങി. നോക്കിനിൽക്കാനല്ലാതെ ഒന്നിനും കഴിയാതെ ഞാൻ....
പോകുന്ന ബസ്സിലും കയറി ചെന്ന വീട്ടിലും സംസാരം പിന്നെ ഒഴിഞ്ഞു കിടന്ന കഴുത്തും കാലിയായ കൈകളുമായിരുന്നു.
പൊന്ന് കൊടുത്തവർ കുടുംബകാരായത്ത് കൊണ്ട് അവിടെ ചെന്ന് അവരതൊക്കെ പറഞ്ഞു കൊടുത്തു. അതോണ്ട് അവിടെ ചെന്നപ്പോൾ തന്നെ അവളെ കയ്യിൽ ഒന്നുമില്ലെന്ന് അവർക്ക് മനസിലായി.
" ന്റെ മരക്കളൊക്കെ കയ്യ് ന്ന് കഴ്ത്തറ്റം പൊന്ന് ള്ളൊരാ... ഓലെടേൽക്ക് എങ്ങനെയാപ്പോ ഇവളെ കൊണ്ടൊകാ... ഓലൊക്കെ ഞമ്മളെ അല്ലെ കളിയാക്കൽ...
ഭർത്താവിന്റെ ഉപ്പാടെ ജേഷ്ഠന്റെ വാക്കുകൾ അവളുടെ ഖൽബ് പൊള്ളിച്ചു.
" അതൊന്നും ന്റെ കുട്ടി കാര്യാക്കണ്ട ട്ടോ... സാരല്ല... എത്ര പൊന്ന്ണ്ടായിട്ട് ന്താ ഒക്കെ ഇട്ടു എന്നും പ്പോ എല്ലാരും ഇരിക്കോ...
അവിടുത്തെ ഉമ്മാന്റെ വാക്കുകൾ അവളെ മനസിനെ അല്പ നേരമെങ്കിലും ആശ്വാസമേകി.
എന്നാലും കാണാൻ വന്ന് വർക്ക് മുമ്പിൽ ഒരു കോമാളിയെ പോലെ തോന്നി. അടക്കി പറച്ചിലും നോട്ടവും...
പൊന്നിത്ര (സ്വർണം)വല്യ ഭീകരമായ ഒരാചാരമാണ് കൊണ്ട് നടക്കുന്നത് അന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.
പാവപ്പെട്ടവന്റെ ജീവിതം തകർക്കുന്ന ആയുധം.
പുതിയ ജീവിതത്തിന്റെ സർവ്വ രുചികളും കെടുത്തിയ ആ ദിനം അങ്ങനെ കഴിഞ്ഞു. വീണ്ടും ഒരു പുതു പുലരി.
പിറ്റേ ദിവസം തന്നെ വീട്ടിലേക്ക് പോയി.
ഓരോ ആചാരങ്ങൾ...
ഇനി അവർ വീണ്ടും വന്ന് കൂട്ടികൊണ്ട് പോവണം.
ഓളെ കഥ ഓള് പറയട്ടെ ലെ... ഞാൻ പ്പോ കൊറേ നേരായിലെ...
എന്നെ കണ്ട സന്തോഷം ഉമ്മക്കും എന്റെ സഹോദരങ്ങൾക്കുമുണ്ട്.
ഇന്നലെ പോയതാണേലും... ഞാനൊരു പുതിയ ജീവിതത്തിലേക്ക് കടന്നതല്ലേ.. അതിന്റെ എല്ലാ സന്തോഷവും അവരുടെ മുഖത്ത് ഉണ്ടായിരുന്നു.
വീണ്ടും അവരുടെ വരവിനെ കാത്ത് കോഴിയും നേഴ്ച്ചോറും കുറുമയും കാടയും വെന്ത് പാകമായിട്ടുണ്ട്.
ഞാനും ഇടക്ക് പോയി നോക്കുന്നുണ്ട്..
സമയം ഒരുപാടായിട്ടും അവരെ ഒരു വിവരവും കിട്ടിയില്ല. ആകെ ബേജാറായി...
നേരം ഇരുട്ടി തുടങ്ങിയപ്പോൾ ആരോ വന്നു വിവരം പറഞ്ഞു.
അവരിനി വരില്ല. കാത്തിരിക്കണ്ട.
രണ്ടായിരം രൂപയും കൊടുക്കാമെന്ന് കുട്ടിന്റെ ബാപ്പ പറഞ്ഞിരുന്നു വോലോ. പെണ്ണ് പോരേൽ പോയപ്പോ പൊന്നുല്ല പൈസയും ഇല്ല. ഓല്ക്ക് ഈ ബന്ധം വേണ്ടാന്ന്...
കേട്ട മാത്രയിൽ ആകെ ഒരു മരവിപ്പ് മാത്രമായിരുന്നു.
ഇങ്ങോട്ട് വരുമ്പോൾ പുതിയ ചെരുപ്പ് എടുത്ത് തന്ന ഭർത്താവിനെയും സന്തോഷത്തോടെ യാത്രയാക്കിയ അവരെ ഉമ്മാനേം ഗൗരവക്കാരനായി നിന്ന ഉപ്പനെയും കണ്ണിൽ തെളിഞ്ഞു.
സന്തോഷം കൊണ്ട് കാത്തിരുന്നവരെല്ലാം നിശബ്ദമായി അടുത്ത വീടുകളിക്കൊക്കെ ഭക്ഷണം കൊടുത്ത് വീണ്ടും വീടുറങ്ങി. ആളും ബഹളവും ഒഴിഞ്ഞു. കണ്ണുനീർ പുഴയൊഴുക്കി ഞാനും ഉമ്മയും എന്തെന്ന് ധാരണപോലും ലഭിക്കാത്ത സഹോദരങ്ങളും വീടിന്റെ മൂലയിലൊതുങ്ങി.
*തുടരും*
*✍️S M K*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*═══════════════✿*
*കരകവിഞൊഴുകിയ പുഴ*
http://mihraskoduvally123.blogspot.com/2021/05/blog-post_21.html
*ഭാഗം പതിനാർ*
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
തുടക്കം തന്നെ കണ്ണുനീരിലായിപോയതിന്റെ വേദന എന്നെക്കാൾ ഉമ്മാക്ക് ആയിരുന്നു.
ഉമ്മ എപ്പോഴും പറയും ഞാനൊരുപാട് വേദനിച്ചിട്ടുണ്ട് സങ്കടങ്ങൾ ഉള്ളിലൊതുക്കിയിട്ടുണ്ട് ആഗ്രഹങ്ങളെ ന്റെ ഉള്ളിൽ തന്നെ കുഴിച്ചു മൂടേണ്ടി വന്നിട്ടുണ്ട്. ഒക്കെ ന്റെ മക്കളെ നന്മ വിചാരിച്ചു മാത്രമാണ്.
ന്റെ മക്കൾക്ക് ന്റെ ഗതി വരരുത് അവർ സന്തോഷത്തോടെ ജീവിക്കണം.
അവരെ സ്നേഹിക്കുന്ന മനസിലാക്കുന്ന നല്ലൊരാളെ കയ്യിലേൽപ്പിക്കണം...
പക്ഷെ!
വിധി എന്റെ ഉമ്മാന്റെ പ്രതീക്ഷകളെ ആകെ തകിടം മറിക്കുകയായിരുന്നു.
സംസാരങ്ങൾ പലതും കഴിഞ്ഞു. അവർ അമ്പിനും വില്ലിനുമടുത്തില്ല. ഉപ്പയും മോശക്കാരനല്ലാത്തത് കൊണ്ട് നാല് ഒച്ചട്ട് അവരെ കഴുത്തിനു പിടിച്ച കാണാം എന്ന് പറഞ്ഞു പോന്നു.
അവസാന പ്രതീക്ഷയും അതോടെ അസ്തമിച്ചു.
എങ്കിലും ഒരു വിളിക്കായ്. ഞാൻ കാത്തിരുന്നു. ദിവസങ്ങൾ കടന്നു പോയി.
വെറുതെ വിടരുതെന്ന് ഉപ്പയുടെ വാശിയും പൊന്നിന് വേണ്ടിയാണ് അവർക്ക് എന്നെ വേണ്ടാണ്ട് ആയത് എന്നൊക്കെ മനസിലായപ്പോൾ....
പിന്നെ ഒന്നും നോക്കിയില്ല. നിയമത്തിന്റെ പഴുത് തേടി ഇറങ്ങി.
ആദ്യമൊക്കെ വല്ലാത്ത പേടിയായിരുന്നു. കുറെ ആളുകൾ പല പല വേഷധാരികൾ... പിന്നെ അതൊക്കെ ശീലമായി
വാശി മൂത്താ പിന്നെ ഒക്കെ ഒരു ഹരം തന്നെ യല്ലെ പെണ്ണിന് ഈ ദുനിയാവിൽ ഒരു വിലയുമില്ലെ...
കോടതിയിൽ എല്ലാവർക്കും എന്നെ കാണുമ്പോൾ നിസ്സഹായതയും സഹതാപവുമൊക്കെയാണ്. എല്ലാതിലുപരി ഞാൻ ഒരു ചെറിയ കുട്ടിയായി പോയതിന്റെ പരാതിയും.
ഇത്രേം ചെറിയ മക്കളെ എന്തിനാ കെട്ടിക്കുന്നത് നല്ലോണം പഠിപ്പിച്ചു സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയായിട്ടു പോരേ...
എന്ന ചോദ്യം...
ശരിയാണ്. കാലം പലതും തെളിയിക്കുന്നു. എന്നിട്ടും കാലത്തിനൊത്ത് സഞ്ചരിക്കാൻ പലപ്പോഴും നാം മറക്കുന്നു.
എത്ര പെൺകുട്ടികളാണ് ഒറ്റപ്പെടൽ എന്ന മഹാമാരിയിൽ വെന്തുരുകുന്നത്.
" അവള് പഠിച്ചിട്ട് പ്പോ ന്താക്കാനാ... ഓളെ കെട്ടിയോൻ ന്തേലും കാര്യം ണ്ടാവും ഞമ്മക്ക് ആ പൈസ നഷ്ടവും.
ചില മാതാപിതാക്കളിൽ നിന്ന് കേട്ടുവരുന്ന ഒരു വല്ലാത്തൊരു അർത്ഥവത്തായ വാക്ക് തന്നെയാണിത്.
ഒറ്റപെട്ടു പോയതിന്റെ വേദന അവർക്കറിയില്ല. അതനുഭവിക്കുന്നതിനേക്കാൾ ഭീകരമായി മറ്റൊന്നുമില്ല.
പല ആഗ്രഹങ്ങൾ കുഴിച്ചു മൂടേണ്ടി വരാറുണ്ട്... പല ചോദ്യങ്ങൾ മറികടക്കാൻ പാടുപെടാറുണ്ട്... എന്തിന് ആൾ വെട്ടം കാണുന്നത് പോലും അസഹ്യമായി തോന്നിയ നിമിഷങ്ങൾ....
ഒന്നുമില്ലാതാവുമ്പോൾ സ്വന്തം കാലിൽ നിൽക്കാൻ ഒരു വഴിയുമില്ലാതെ അലയുന്ന പെൺകുട്ടികളുടെ അവസ്ഥ എന്താകും...
" മോളെ ഓന്റെ കല്യാണം കഴിഞ്ഞോലോ... കേസ് ഉള്ളോണ്ട് ആരും അറിയാതെ ചെയ്തതാണ്. എന്നിട്ട് ഇവിടുന്ന് മാറി നിക്കാണ് ബാംഗ്ലൂരോ ഡൽഹിയോ അങ്ങനെ എടൊ ആണെന്നാ കുഞ്ഞിമ്മു പറഞ്ഞത്.
എല്ലാം കേട്ടപ്പോൾ ഖൽബ് പൊട്ടിപിളരുന്ന പോലെ തോന്നി. അപ്രതീക്ഷിതമായിരുന്നു ആ വാർത്ത.
ഉമ്മാനെ അടക്കി പിടിച്ചൊന്ന് കരഞ്ഞു. വാക്കുകൾ കിട്ടാതെ ഉമ്മയും...
" സാരല്യ കുട്ടിയെ, അതിലും നല്ലത് പടച്ചോൻ കൊണ്ടെത്തിക്കും ന്റെ മോൾക്ക്. തോൽപ്പിച്ചവരാരും ജയിച്ച ചരിത്രമില്ല. എന്നാലോ തോറ്റവർ ജയിച്ച കേൾവി അനവതിയുമാണ്.
പിന്നെ അങ്ങോട്ട് മനസിന് തന്നെ വല്ലാത്തൊരു ഉറപ്പായിരുന്നു. ജയിച്ചു കാണിക്കണം എന്ന വാശിയും.
പുതിയും ഡ്രസ്സ് ഉം വാച്ചും ചെരിപ്പും...
നല്ല സ്റ്റൈൽ ആയി തന്നെയായിരുന്നു പിന്നെ ഉള്ള കേസ് ന് പോക്ക്.
" കള്ളതാടി ഉള്ള തെല്ല് മൊല്ലാക്കാ...
പൊന്ന് തികയാതെ നട്ടം തിരിയുന്നു
നട്ടലില്ലാത്ത വര മീശക്കാരൻ മോൻ പെണ്ണ് കെട്ടി ഓടി നടക്കുന്നു...
കെട്ടി കൂട്ടിയ പാട്ടും
അതുകൊണ്ട് കോടതിയിൽ അവരെ വരവും...
പക്ഷെ വക്കീൽ അതിനെയും ഓടിച്ചു വിട്ടു. എഴുത്തും പാട്ടൊക്കെ അവനവന്റെ കഴിവുകളാണ് അവള് വേറെയും ഒരുപാട് പെട്ടെഴുതി എന്ന് പറഞ് അതും നിരത്തിയപ്പോൾ. തലതാഴ്ത്തി നിൽക്കാൻ അല്ലാതെ അവർക്കൊന്നിനും കഴിഞ്ഞില്ല.
ദിവസങ്ങൾ അങ്ങനെ പോയി. ജീവിതം കണ്ണീരാണേലും പടച്ചോൻ കൂടെ ഉണ്ടെന്ന വിശ്വാസം എല്ലാം സന്തോഷത്തിലാക്കി.
ഏതോ കുടുംബത്തിൽ എന്തോ പരിപാടിക്ക് പോയപ്പോൾ കുറച്ച് അകന്ന ബന്ധമുള്ള ഒരാളെയും കൊണ്ട് ഉപ്പ വന്നു. പൂച്ച താടിയും മുഷിഞ്ഞ വേഷവും ഒരു പൊട്ട കണ്ണടയും മൊയ്‌ല്യാര് ആണേലും ഒരുമാതിരി കോലം.
കൂടുതൽ അങ്ങോട്ടും ഇങ്ങോട്ടും പറയാൻ നിക്കാതെ അതങ്ങ് ഉറപ്പിച്ചു. കുടുംബക്കാരനാണ് അറിയും എന്നൊക്കെ പറഞ്ഞപ്പോ. ഞാനും ഒന്നും മിണ്ടിയില്ല.
പക്ഷെ! പെണ്ണുകെട്ടാൻ വന്നിട്ട് മഹറായി തരാൻ പോലും മൂപ്പരെ കയ്യിൽ ഒന്നുമില്ല. ആകെ വിഷമം തോന്നി.
ഞാൻ തന്നെ എന്റെ കമ്മലൂരി കൊടുത്ത് ജ്വല്ലറിയിൽ പോയി എനിക്ക് മഹർ വാങ്ങി.
ആദ്യമായിട്ടായിരിക്കും ലെ ഇങ്ങനെ ഒന്ന് ങ്ങളൊക്കെ കേൾക്കുന്നത്. എന്താക്കാനാ...ഓരോ അവസ്ഥകളെ....
ഒരു നല്ല ഷർട്ടും മോതിരവും വാങ്ങി വീട്ടിൽ വെച്ച് നിക്കാഹ് പള്ളിയിലെ മൊയ്‌ല്യാരും ഞമ്മളും മാത്രം. ആഘോഷമൊക്കെ മുന്പേ കഴിഞ്ഞതല്ലേ... ഒന്നിങ്ങനെയും കിടക്കട്ടെ... ഇല്ലായ്മയിൽ ഒരുപക്ഷെ സന്തോഷം നിറഞ്ഞാലോ...
ഒരുപാട് ദൂരമുള്ള മറ്റൊരു സ്ഥലത്തേക്ക് അങ്ങനെ എന്നെ പറിച്ചു നട്ടു.
പരസ്പരം മനസിലാക്കാനും സ്നേഹിക്കാനും അറിയുന്ന ഒരാൾ. പിന്നെ കോലമായിരുന്നു എനിക്ക് ഒരു പഴഞ്ചനായി തോന്നിയത് അതും മാറ്റി എടുത്തു.
നാട് കാണൽ പിന്നെ കേസ് ന് വരുമ്പോൾ മാത്രമായി...
കല്യാണം കഴിഞ്ഞിട്ടും ഒന്ന് രണ്ട് കേസ് ന് പോയി പിന്നെ ഒരു ദിവസം കോടതി വരാന്തയിൽ തലകറങ്ങി വീണു. അന്നെന്നുള്ളിൽ മറ്റൊരു ജീവൻ ഉദിക്കുന്നതും ഞങ്ങളറിഞ്ഞു.
അതോടെ.
മൂപ്പര് ഉപ്പാനോട് പറഞ്ഞു ഇനി മതി കേസൊക്കെ. അവളിപ്പോൾ ഗർഭിണി കൂടിയല്ലെ... എന്തായാലും ആരായാലും ഉപ്പു തിന്നവൻ വെള്ളം കുടിക്കും ഓല്ക്ക് പടച്ചോൻ കൊടുത്തോളും ഞമ്മക്ക് ഇത് ഇവിടെ നിർത്താം...
അങ്ങനെ അതവിടെ നിന്നു.
*തുടരും*
*✍️S M K*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*═══════════════✿*
*കരകവിഞൊഴുകിയ പുഴ*
http://mihraskoduvally123.blogspot.com/2021/05/blog-post_21.html
*ഭാഗം പതിനേഴ്*
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
അങ്ങനെ എല്ലാം മറന്നൊരു ജീവിതം
അതായിരുന്നു പുതിയ ദിനങ്ങൾ
ഒരുമനസായി നീങ്ങുന്നത് കൊണ്ട് മറ്റെന്തു കേൾക്കേണ്ടി വന്നാലും എല്ലാം ശുഭം സുന്ദരം... അതിന്മേൽ ഒരു വാക്ക് ഞാനെങ്ങനെയാ പറയാ...
നഷ്ടപരിഹാരമായി ഇരുപതിനായിരം രൂപ കിട്ടിയിരുന്നു എന്നൊക്കെ പിന്നീട് മറ്റൊരാൾ മുഖേനെ അറിയേണ്ടതായി വന്നു. കാരണം എനിക്ക് കിട്ടേണ്ട തുകയാണേലും അത്കൊണ്ട് ഉപ്പപോയി. ഇതിനെക്കുറിച്ചൊന്നും ഉമ്മയോ ഞങ്ങളാരും തന്നെ അറിഞ്ഞതുമില്ല.
പിന്നെ എന്തിന് ജീവിതം കൊണ്ട് കളിച്ചതിന് അവർ നൽകുന്ന ഭിക്ഷ. അവകാശമാണേലും എനിക്കങ്ങനെ തോന്നി.
എന്തായാലും ഇത്തിരി വേദനിച്ചതിന് മേലായ റബ്ബെനിക്ക് ഒത്തിരി സന്തോഷങ്ങൾ തന്നു. പറയത്തക്ക ജോലിയൊന്നുമില്ലാത്തിരുന്ന എന്റെ ഭർത്താവിന് നല്ലൊരു ജോലി കിട്ടി.
ഉമ്മയും ഉപ്പയും ബന്ധുക്കളുമടങ്ങുന്ന സന്തോഷകരമായ കുടുംബം.
എങ്കിലും വീട്ടിലെ കാര്യമാലോചിക്കുമ്പോൾ വിഷമം തോന്നും. വേദനകൾ തീരാത്ത ഉമ്മയും കെട്ടിക്കാൻ പ്രായമായ അനിയത്തിയും.
ആളുകളുടെ മോൾക്ക് കല്യാണമായില്ലെ എന്ന അയൽക്കാരുടെയും കുടുംബക്കാരുടെയും ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരമില്ലാതെ വളയുന്ന ഉമ്മയും.
കുടുംബം എന്ന വലിയ ബാധ്യത കുഞ്ഞുനാളിലെ തലയിൽ ചുമക്കേണ്ടി വന്ന എന്റെ കുഞ്ഞനുജന്മാരും കണ്ണിൽ തെളിയുമ്പോൾ സർവ്വ സന്തോഷങ്ങളും ഒരു പേമാരിയായി ഉതിർന്നു വീഴും.
പിന്നീട്
ഉമ്മാക്ക് വിളിച്ചപ്പോഴാണ് അനിയത്തിയെ കെട്ടിക്കാം (കല്യാണം കഴിപ്പിക്കാം)എന്നും പറഞ്ഞു എങ്ങനെയൊക്കെയോ ഉണ്ടായ വീടിന്റെ ആധാരം ഉപ്പ പണയപ്പെടുത്തിയതറിഞ്ഞത്. അതും ഉമ്മാന്റെ സമാധാനകേടോണ്ട് പറഞ്ഞതാണ്. പണം എടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും അവളെ കാണാൻ പോലും ആരും വന്നിട്ടുമില്ല അതിന്റെ ചർച്ചയുമില്ല. ഉമ്മ എന്തേലും ചോദിച്ചാൽ ഉപ്പ പഴയ നാടകം തുടരും ഉമ്മാനെ അടിക്കലും ചവിട്ടലും തൊണ്ടയിട്ട് കാറലും. ഉമ്മാക്ക് ആകെ ഉള്ള കിടപ്പാടവും പോവുമോ?
മോളെ കെട്ടിക്കുകയും ചെയ്യില്ലെന്ന് പേടിയും ആദിമൂത്തിട്ടുണ്ട്.
എനിക്കാണേൽ എന്ത് ചെയ്യാൻ കഴിയാനാ...
ദിവസങ്ങൾ കഴിയും തോറും ക്ഷീണവും തളർച്ചയും കൂടിവരികയാണ്...
" മോളെ,
" ഉപ്പാ... ചായ വേണോ..
" ഒന്നും മാണ്ടറ്റുട്ടിയെ... ങ്ങള്ന്തിനായ് ത്ര ദൂരം കല്യാണത്തിനൊക്കെ സമ്മയ്ച്ചേ, മോളെ ഉപ്പാനോട് ഞാൻ ചോദിച്ചിരുന്നു. ഒരു ശരിക്കുള്ള ജോലിപോലുല്ലാത്ത ന്റെ മോനെ കൊണ്ട് ന്തിനാ പെണ്ണ് കൊടുത്തത് എന്ന് ഐൻ ങ്ങളെ ഉപ്പ പറഞ്ഞതെന്താന്ന് അറിയോ?
ഒന്നും മനസിലാവാത്ത മട്ടിൽ ഞാൻ ഉപ്പാന്റെ മുഖത്തേക്ക് നോക്കി നിന്നു.
ഉപ്പ തുടർന്നു
" ന്റെ മോള് വീടിന് ബറകത്ത് ആണെന്ന് കൊറേ തങ്ങളും മൊയ്‌ല്യാരും ഒക്കെ പറഞ്ഞിക്ക്ണ്, ങ്ങളെ മോൻ ചിലപ്പോ ഒരു മക്കളൊക്കെ ആവുമ്പോ ഇട്ടേച് പൊയ്ക്കോളും. മ്മക്കളും ഞമ്മത് തന്നെ അല്ലെ... നിക്കി അത് മതി.
ന്റൊളെ ബാപ്പാന്റെ മറുപടി കേട്ട് ഞാൻ തന്നെ പകച്ചു നിന്ന് പോയി.
ഇപ്പോഴും പഴയ പോലെന്നെ ആണെന്ന് അപ്പോൾ എനിക്ക് മനസിലായി. പാവം പെണ്ണാണ് നിങ്ങളെ ഉമ്മ ഒരുപാട് കഷ്ടപ്പെട്ട്...
ഭർത്താവിന്റെ ഉപ്പ സ്വന്തം ഉപ്പ പറഞ്ഞ വാക്കുകൾ എന്നോട് പറഞ്ഞപ്പോൾ കെട്ടിരിക്കാനല്ലാതെ തിരിച്ചു എന്ത് പറയണം എന്നെനിക്കറിയില്ലായിരുന്നു. കാരണം ഒട്ടും മനസിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരുപാഠ പുസ്തകമാണ് എന്റെ ബാപ്പാ...
ചിലപ്പോ തോന്നും ഓരോ വാക്കുകളും സ്നേഹമാണെന്ന്, ചിലപ്പോൾ ദേഷ്യം മറ്റു ചിലപ്പോ ആരെയോ കാണിക്കാനുള്ള കാറ്റിക്കൂട്ടലുകൾ. ഉമ്മാനെ വല്ലാതെ അടിക്കുന്നത് കാണുമ്പോൾ ഉപ്പ ഇല്ലാത്തതാണ് നല്ലതെന്ന് തോന്നി പോവും. ശരീരത്തിൽ ചോരപൊടിയാത്ത ദിവസങ്ങൾ ഇല്ലായിരുന്നു ഉമ്മാന്റെ ജീവിതത്തിൽ.
" മോളെ, ഇവിടെ നല്ല ഹോസ്പിറ്റല് കളൊന്നുമില്ല. പ്രസവം അടുത്ത് വരികയല്ലെ...ആദ്യത്തെതും അതോണ്ട് നാട്ടിൽ പോവുന്നതാണ് നല്ലത്. മോനോട് ഞങ്ങൾ പറഞ്ഞിട്ടുണ്ട് മോളും ഒന്ന് പറഞ്ഞാളി...
" ആ, ഉമ്മാ...
ഉമ്മ പറഞ്ഞതും ശരിയാണ്. ഉള്ളേരിയേൽ ആയോണ്ടും അടുത്തള്ളതൊക്കെ ചെറിയ ചെറിയ ക്ലിനികുകളാണ്. പെട്ടന്ന് പോവേണ്ടി വന്നാലൊക്കെ വലിയ ബുദ്ധിമുട്ട് തന്നെ. വണ്ടിയും കിട്ടില്ല.
അതികം വലിയ പരിപാടി ഒന്നുമില്ലാതെ ഞങ്ങൾ അവിടെന്ന് പോന്നു. ഉമ്മക്കും ഉപ്പാക്കൊക്കെ ആഗ്രഹം ഉണ്ടായിരുന്നു കൊറേ ആളെ വിളിച്ചു കൂട്ടികൊണ്ട് പോക്ക് വലിയ ജോറാക്കാൻ. പക്ഷെ!
ന്റെ ഉപ്പ അതൊന്നും നിന്നതുമില്ല. പിന്നെ ഇത്രേം ദൂരം ഉമ്മ എങ്ങനെ വരാനാ...
ഇങ്ങനെ ഒക്കെ ആയിപോയതിൽ എനിക്കും നല്ല സങ്കടം ഉണ്ട്. എങ്കിലും എനിക്ക് വിഷമം ഇലാത്തിരിക്കാൻ ഇവിടെത്തെ ഉപ്പയും ഉമ്മയും ഒരുപാട് സജീകരണങ്ങൾ ഒരുക്കി അയൽക്കാരെയും കുടുംബകാരെയും വിളിച്ചു തരക്കേടില്ലാത്ത ഒരു അന്തരീക്ഷം തന്നെ എനിക്കായ് സമ്മാനിച്ചു.
എല്ലാ കാര്യത്തിലും സ്നേഹത്തോടെ ശ്രദ്ധയോടെ എന്റെ ഭർത്താവും ഉള്ളത് കൊണ്ട് ഞാൻ സന്തോഷവതിയാണ്.
*തുടരും*
*✍️S M K*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*═══════════════✿*
*കരകവിഞൊഴുകിയ പുഴ*
http://mihraskoduvally123.blogspot.com/2021/05/blog-post_21.html
*അവസാന ഭാഗം*
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
കുഞ്ഞു വാവക്കുള്ള കാത്തിരിപ്പിന്റെ സ്വപ്നങ്ങളുമേന്തി ഞാനെന്റെ വീട്ടിലെത്തി
സന്തോഷത്തേക്കാളുപരി സങ്കടം നിറഞ്ഞതായിരുന്നു എന്റെ വീട്ടിലെ അവസ്ഥകൾ
ഏത് നേരവും നിസ്കാരപ്പായയിൽ ഇരുന്നു പൊട്ടി കരയുന്ന ഉമ്മ. ഇന്നോ നാളെയോ വീട്ടിൽ നിന്നിറങ്ങേണ്ടി വരുമോ? എന്ന പേടിയും ഉമ്മയെ ആകെ തളർത്തി. അതുമ്മാക്ക് മാത്രമല്ല. ഓരോ ദിവസം നേരം പുലരുമ്പോഴും ബേങ്കിൽ നിന്ന് വാതിലിൽ ഒട്ടിച്ച നോട്ടീസ് കണ്ടു എല്ലാവരും ഒരുപോലെ നെടുവീർപ്പിടും.
ആ ഇടക്ക് പരിചയമില്ലാത്ത ആളുകൾ വീട്ടിലേക്ക് വന്നു.
ആരാന്നു ചോദിച്ചപ്പോൾ വീട് കാണാനാണ് എന്നായിരുന്നു മറുപടി. വിൽക്കാനുള്ള വീടല്ലേ, നല്ല വഴിയില്ലാത്തത് ഒരു പ്രേശ്നമാണ്. എങ്കിലും അങ്ങാടി അടുത്തായത് കൊണ്ട്...
" ഈ വീട് വിൽക്കുന്നില്ല. നിങ്ങൾക്ക് മാറിയതാവും.
" ഇവിടുത്തെ ബാപ്പയാണല്ലോ പറഞ്ഞത്.
" ആര് പറഞ്ഞാലും ഇത് വിൽക്കുന്നില്ല. ആ പേരും പറഞ്ഞു ഇവിടെ ആരും വരുകയും വേണ്ട.
ഒറ്റ ശ്വാസത്തിൽ ഞാനത് പറഞ്ഞു നിർത്തി. മുന്നിലൊരു വഴിയും തെളിഞ്ഞു കാണുന്നില്ല. ഇതിപ്പോ വിറ്റാലും ബാങ്കിൽ അടച്ചു ബാക്കി തുകയും കൊണ്ട് ഉപ്പ പോവും. ഞങ്ങൾ തെരുവിലും. മതി എവിടുന്ന് കടം വാങ്ങീട്ട് ആണേലും വേണ്ടില്ല. വീട് തിരിച്ചു പിടിക്കണം. ന്റെ ഉമ്മയും കൂടെ പിറപ്പുക്കളും സമാധാനത്തിൽ അന്തിയുറങ്ങണം.
അവരിറങ്ങിയപ്പാടെ ഉമ്മ വന്നു. ചോദ്യങ്ങളും സങ്കടങ്ങളും പറഞ്ഞു തുടങ്ങി.
ഉപ്പ വന്നാലുണ്ടാവുന്ന പുകിലുകൾ ഓർത്തുള്ള ഓർമപ്പെടുത്തലുകളാണ് എല്ലാം. എന്ത് വന്നാലും വേണ്ടില്ല. ഈ വീടിന്റെ പടി നമ്മൾ ഇറങ്ങില്ല. ആധാരം ബേങ്കിൽ അല്ലെ, നമ്മളത് ലൈലത്തിൽ എടുക്കും എന്നിട്ട് ഉമ്മാന്റെ പേരിലേക്ക് മാറ്റും. പിന്നെ വിൽക്കുന്ന പേരും പറഞ്ഞു വരട്ടെ... അപ്പോഴല്ലേ.
കരുത്തുറ്റ വാക്കുകളെയെന്ന പോലെ ഉമ്മ എന്നെ തന്നെ വല്ലാതെ നോക്കി നിന്നു. ഒരു സമാധാനം പോലെ ആശ്വാസം പോലെ.
" ആർക്കാടി ഇവിടെ എന്നെ ധിക്കരിക്കാൻ മാത്രം ദൈര്യം വെച്ചത്.ഏവളാ ഞാൻ പറഞ്ഞയച്ചവനെ വീട് കാണിക്കാതെ മടക്കി അയച്ചത്.
" മോളെ, ബാപ്പ. എന്താ ചെയ്യാ. ഇന്നിവിടെ...
" ഇന്നിവിടെ എന്താ. ഒന്നുല്ല. ജീവിക്കാൻ നമുക്ക് ജയിക്കണം. എന്നും കേട്ടിട്ടില്ലെ... അനുസരിച്ചിട്ടില്ലേ, ഇനി അനുസരിച്ചാൽ തെരുവിലാവും. അത് മതിയോ? ഉമ്മാക്ക് പ്രായപൂർത്തിയായ ഈ പെൺകുട്ടികളെയും മോനെയും കൂട്ടി ഇറങ്ങുന്നോ.
" മോളെ,,
മതി ഉമ്മ. കണ്ണുകൾ തുടക്കി. ഇനി ന്റെ ഉമ്മ കരയരുത്. ഇനി ഈ ശരീരം വേദനകൾ ഏറ്റു വാങ്ങരുത്. ഉമ്മ വരണ്ട. ഇവിടെ നിക്കി ഉപ്പാനോട് ഞാൻ പറയാം. അടിച്ചാൽ ഞാൻ കൊണ്ടോളാം. ഇങ്ങൾ അങ്ങോട്ട് വരണ്ട. ന്നേം എന്റെ വയറ്റിലെ കുഞ്ഞിനേയും മേലായ റബ്ബ് കാക്കും.
ഉറപ്പായ ശബ്ദം ആണേലും ഉള്ളു പതറി ചിതറി കിടക്കുകയാണ്. ഉള്ളു വിറച്ചു കൊണ്ട് ഉപ്പാന്റെ അരികിലേക്ക് നടന്നു.
ആക്രോഷങ്ങൾ കൊണ്ട് ഉപ്പ ചെവി അടിച്ചു പൊട്ടിക്കുന്നുണ്ട്. അതൊന്നും കാര്യമാക്കാതെ ഉറച്ച സ്വരത്തിൽ ഞാൻ ഉച്ചത്തിൽ പറഞ്ഞു.
" ഏ വീട് വിൽക്കുന്നില്ല. ബേങ്കിൽ നിന്നെടുക്കാനുള്ള വഴി ഞങ്ങൾ കണ്ട് വെച്ചിട്ടുണ്ട്.
" നീ, എവിടുന്ന് കണ്ടു എന്ന്. നിനക്കൊക്കെ ആരാ തേരാ... ഞാൻ പറയും നീ യൊക്കെ കേൾക്കും.
" ആ കാലം കഴിഞ്ഞു. ഇനി ഞങ്ങൾക്ക് സമാധാനത്തോടെ കഴിയണം. വീട് ഞങ്ങൾ തിരിച്ചു പിടിക്കും. ഇതിൽ നിന്ന് പണം കിട്ടുമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ ആ വെള്ളം കോരി മുക്കി തന്നെ ഒഴിച്ചാളി... ആ ചാല് വറ്റി തന്നെ കിടക്കും.
എന്തൊക്കെയോ വിളിച്ചു പറഞ്ഞു ബാപ്പ പോയി. ഞങ്ങൾ തെരുവിലാകുന്ന ദിവസവും എണ്ണി നിൽക്കുമെന്ന താക്കിതുമായി.
പിന്നെ വീട്ടിൽ കൂട്ട കരച്ചിലായിരുന്നു. എന്തൊക്കെയോ പറഞ്ഞു എല്ലാവരെയും സമാധാനപ്പെടുത്തി.
എന്റെ പൊട്ടി ചിതറിയ ഖൽബ് ഉമ്മാക്ക് നന്നായി കാണാമായിരുന്നു.
നിറവയറുമായി ഉമ്മാനേം കൂട്ടി. നാട്ടിലെയും ഒരകന്ന ബന്ധുവുമായ പ്രമാണിയെ കണ്ടു കാര്യങ്ങൾ പറഞ്ഞു. നല്ല മനുഷ്യനായത് കൊണ്ട് കുറച്ച് തുക സഹായിച്ചു. ബാക്കി ഗൾഫിൽ ഉണ്ടായിരുന്ന ആങ്ങളെയും. അങ്ങനെ ആ വീട് ഞങ്ങൾ ലൈലത്തിൽ വാങ്ങി ഞങ്ങളുടേതാക്കി.
വിൽക്കാനെന്നും പറഞ്ഞു ആളുകൾ പിന്നെ വന്നപ്പോൾ. ഈ വീട് ഉപ്പാന്റെ പേരിലല്ല. അത്കൊണ്ട് തന്നെ ഉപ്പാക്ക് ഇത് വിൽക്കാൻ കഴിയില്ലെന്ന് വന്നവരോടൊക്കെ തീർത്ത് പറഞ്ഞു. അതോണ്ട് ഇടക്ക് വരുന്ന ആ വരവങ്ങനെ നിന്നു.
അൽഹംദുലില്ലാഹ്. സർവ്വ ശക്തനായ അല്ലാഹുവിന് തന്നെ സർവ്വ സ്തുതിയും.
ഉപ്പ പിന്നെ വീട്ടിലേക്ക് വന്നതേയില്ല. അന്വേഷിച്ചു പോയപ്പോൾ വേറെ പെണ്ണ് കെട്ടീട്ട് വർഷം തികഞ്ഞത് അറിയുന്നത്. ഇവിടുന്ന് പോയ പണം എവിടെയാണ് എന്നുള്ളതിന് വ്യക്തമായ ഉത്തരം അന്നാണ് കിട്ടിയത്. എന്റെ നഷ്ട പരിഹാര തുകയും. വീട് പണയപ്പെടുത്തിയതുമെ ല്ലാം അവിടെ...
പിന്നെ അന്വേഷിച്ചു പോയില്ല. അതിന്റെ ആവശ്യം തീരെ ഇല്ലെന്ന് മനസിലായി. വീണ്ടും സമാധാനമായി ഇരിക്കുന്ന ഉമ്മാനെ എന്തിനാണ് വേദനിപ്പിക്കുന്നത്.
ദിവസങ്ങൾ ഏറെ വേണ്ടി വന്നില്ല. പ്രസവ വേദന വന്നു. ഹോസ്പിറ്റലിൽ പോയി.
ഉമ്മക്കും അനിയത്തിക്കുമൊക്കെ ആകെ വെപ്രാളം ആയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ ആയത് കൊണ്ട് ഒരുപാട് ആളുകളും. പാവം എന്റെ ഭർത്താവ് ഹോസ്പിറ്റൽ വരാന്തയിൽ ഇരിക്കും. ആ ഇരിപ്പ് കാണുമ്പോ ബേജാറാണ് എങ്കിലും അങ്ങനെ ഒരാളല്ലല്ലോ ഒരുപാട് ആളുകൾ ഉള്ളത് കൊണ്ട് അവർ സംസാരിച്ചും ഉള്ളിലെ വിവരങ്ങൾ ഇടക്ക് തിരക്കിയും ബേജാറായും ഇരുന്നു.
ഏറെ വൈകാതെ ഞാനൊരു കുഞ്ഞു മാലാഖക്ക് ജന്മം നൽകി. അതൊരു വല്ലാത്ത കുഞ്ഞു തന്നെയായിരുന്നു. കനം തീരെ കുറവാണെന്ന് ഡോക്ടർ പറഞ്ഞു. കണ്ടാലും അറിയാം.
കുഞ്ഞു കൈകളും കാലുകളുമുള്ള കുഞ്ഞു മാലാഖ...
അത്ഭുതം പോലെ ഞാനതിനെ നോക്കി കണ്ടു്. എന്താന്ന് അല്ലെ, ഈ കുഞ്ഞു ശരീരം കൊണ്ട് ഞാൻ പ്രസവിച്ച എന്റെ കുഞ്ഞു കുഞ്ഞായത് കൊണ്ട് തന്നെ...
എന്നെ കാണുന്നവരൊക്കെ അങ്ങനെ തന്നെയായിരുന്നു എന്നെയും മോളെയും നോക്കി പോയത്.
സുഖ പ്രസവമായാതെ കൊണ്ട് പിറ്റേ ദിവസം തന്നെ വീട്ടിലേക്ക് വന്നു.
അപ്പോക്ക് തന്നെ അനിയത്തിക്ക് നല്ലൊരു ആലോചനയും വന്നു. വൈകിച്ചില്ല പെട്ടന്ന് ഞങ്ങളെ കൊണ്ട് കയ്യുന്ന രീതിയിൽ അതങ്ങോട്ട് നടത്തി. ആഘോഷങ്ങളിലൊന്നും എനിക്ക് വലിയ തോതിൽ പങ്കെടുക്കാൻ ആയില്ലേലും ഞങ്ങളിപ്പോ വല്ലാത്ത സന്തോഷത്തിലാണ്. അവളും.
ഉപ്പ വെല്ലുവിളി ഉയർത്തി പോയതാണ്.
" നിന്നെ കെട്ടിക്കില്ലെടി.. നീ ഇങ്ങനെ നിക്കും.
ആളുകൾ ക്കിടയിൽ അന്നുപ്പ പറഞ്ഞപ്പോൾ അവള് എത്ര തേങ്ങി കാണും. കെട്ടിക്കില്ലെന്ന് പറഞ്ഞതിനേക്കാളും അവൾക്ക് വേദന നോക്കിനിൽക്കുന്ന അയൽക്കാരുടെയും റോട്ടിൽ പോകുന്നവരുടെയും നിസ്സഹാമായ ആ നോട്ടങ്ങളായിരുന്നു. അതിലന്നു അവള് അത്രമേൽ വെന്തുരുകിയിരുന്നു.
അൽഹംദുലില്ലാഹ് ഇപ്പോൾ എല്ലാം ശുഭം സുന്ദരം.
എന്നാലും ഇപ്പോഴും ഉമ്മന്റെ കണ്ണുകൾ നിറയാറുണ്ട്. ഉപ്പ പോയതിന്റെ വേദന അതിലുണ്ടോ എന്നറിയില്ല. പക്ഷെ! വീട്ടിൽ സമാധാനവും സന്തോഷവും വന്നതിന്റെ പ്രതീതിയായിരിക്കും എന്ന് എനിക്ക് തോന്നി. ഇപ്പോ ഉമ്മാനെ അടിക്കുന്നത് ഞങ്ങൾക്ക് കാണേണ്ട.
ഒരുപക്ഷെ! ഇലാഹിനോടുള്ള സന്തോഷ പ്രകടനമാവാം നിസ്ക്കാര പ്പായയിൽ ഇപ്പോൾ കാണുന്ന നനവ്.
ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് താങ്ങായി തണിയായി ഈ ഉമ്മ വേണം. ഞങ്ങൾക്ക് വേണ്ടി ഒഴുക്കിയ കണ്ണുനീർ തുള്ളികളെല്ലാം ആനന്ദാശ്രുക്കളായ് തിരികെ നൽകണം.
ആ വേദനകൾക്ക് പകരം ഒരായിരം സന്തോഷം പകരണം ആവതാക്ക് അല്ലാഹ്.
പിന്നെ വേദനകൾ ഒരുപാട് നൽകിയെങ്കിലും ഇന്നാ ഉപ്പാ ആറടി മണ്ണിലാണ് എല്ലാം പൊറുത്തു ഖബറു ജീവിതം സന്തോഷത്തിലാക്കാൻ ഏവരും ദുആ ചെയ്യണം.
അല്ലാഹു ഖബർ വിശാലമാക്കി കൊടുക്കട്ടെ...
നമ്മളൊക്കെ മനുഷ്യരല്ലേ, മാറും മറിയും. മയക്കേണ്ടത് മയക്കണം.
പൊറുക്കേണ്ടത് പൊറുക്കണം. നാഥൻ തുണക്കട്ടെ...
*ശുഭം*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻 S M K*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
Comments