*✿═══════════════✿*
*ഞാനൊരു കാര്യം ചോദിക്കട്ടെ?*
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*നിങ്ങൾക്ക് ഒന്നും വേറെ ഒരു പണിയും ഇല്ലെ?*
ഏറ്റവും കൂടുതൽ ഞങ്ങൾക്കൊക്കെ പ്രോത്സാഹനങ്ങൾ ലഭിച്ചത് ഞങ്ങളുടെ ഉസ്താദ്മാരിൽ നിന്നും പണ്ഡിതന്മാരിൽ നിന്നുമാണ്. പിന്നെ നല്ല കാര്യങ്ങൾ എഴുതുന്നതിനെയും വരയ്ക്കുന്നതിനെയും ഒക്കെ നിരുൽസാഹപ്പെടുത്തുകയും വേണ്ടാത്ത കുപ്രചരണങ്ങൾ നടത്തുകയും, ഒന്നും അറിയാത്ത പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന കുട്ടി പണ്ഡിതന്മാരെ നിങ്ങക്ക് ഒക്കെ ശരിക്ക് എന്തിന്റെ അസുഖമാ...
*ഒരു സഖാഫി ബിരുദം കിട്ടുമ്പോഴേക്കും ഹാദിയ ബിരുദം കിട്ടുമ്പോഴേക്കും നിങ്ങൾ ഒക്കെ ap ഉസ്താദ് ആവാൻ നിന്നാൽ ഈ ലോകത്തിന്റെ അവസ്ഥ എന്താകും.*
*ഞാനും ഒരു ap സുന്നിയാണ്. പക്ഷേ !*
*ഞാനൊരിക്കലും ap ഉസ്താദ് അല്ല ഇനി ആവുകയുമില്ല.*
ഒരുപാടായി പലതും കേൾക്കുന്നു കാണുന്നു ഇനിയും പ്രതികരിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ നേരിട്ട് ഷെയ്ഖുനെയെ കണ്ട് സംസാരിക്കാൻ ഒന്നും പെണ്ണുങ്ങൾക്ക് കഴിയില്ലെല്ലോ,
ഇന്ന് സോഷ്യൽ മീഡിയ കളിൽ ഒരുവിധം ലേഡീസ് ഗ്രൂപ്പ് എന്ന് പറഞ്ഞു നടത്തുന്ന ഒരുപാട് ഗ്രുപ്പുകൾ ഉണ്ട്. എന്നാലോ അതിനെല്ലാം നേതൃത്വം ആണുങ്ങൾ ആണ് അല്ലെങ്കിൽ അറിയപ്പെടുന്ന മാദിഹ് അല്ലെങ്കിൽ ബല്യ തങ്ങൾ അല്ലെങ്കിൽ സൈക്കോളജിസ്റ്റ് പോലെ ഉള്ള ആളുകൾ നല്ലത് തന്നെ. അൽഹംദുലില്ലാഹ്.
നന്മ എവിടെ കണ്ടാലും നല്ലതാണെന്ന് പറയണം അത് പോലെ തിന്മ കണ്ടാലും.
*പണ്ഡിതന്മാർക്കോ ഉസ്താദ് മാർക്കോ ഇല്ലാത്ത എതിർപ്പും കുത്തിത്തിരിപ്പും കൊണ്ട് ഒന്നും അറിയാത്തവരുടെ ജീവിതം കൊണ്ട് കളിക്കുന്ന കുട്ടി പണ്ഡിതന്മാരെ നിങ്ങൾക്ക് ഒക്കെ യഥാർത്ഥത്തിൽ എന്താ അസുഖം?*
പെണ്ണുങ്ങൾ മാത്രം നടത്തുന്ന ഒരാണിന്റെയും കയ്യിൽ എത്താത്ത ഗ്രൂപ്പ് കൾ തെറ്റ് നിങ്ങൾ ഒക്കെ ആണും പെണ്ണും കൂടി ഇടക്കലർന്ന് നടത്തുന്ന ഗ്രൂപ്പ് കൾ ഒക്കെ ശരി.
*എത്ര നിങ്ങൾ ഇല്ലാ എന്ന് പറഞ്ഞാലും, അഡ്മിൻ പാനൽ ഗ്രൂപ്പിൽ ഉണ്ടാവും നിങ്ങൾ, എന്തിനാ ഇതിന്റെ ആവശ്യം. ഇന്ന് പെൺകുട്ടികൾ പണ്ടത്തെ പോലെ അല്ല, അവർക്ക് നേതൃത്വം നൽകാൻ അറിവും വിവരവുമുള്ള ഭർത്തക്കന്മാരുണ്ട്, ആങ്ങളമാരുണ്ട് ബാപ്പയുണ്ട്. പിന്നെ നിങ്ങൾ ഈ കൊണ്ട് നടക്കുന്നത് തെറ്റല്ലെ... ഇതിൽ എന്ത് ശരിയാണ് നിങ്ങൾ ഒക്കെ കാണുന്നത്.*
ബല്യ മൊയ്ല്യാക്കന്മാരെ മക്കളാണ് മാദിഹീങ്ങളെ പെങ്ങന്മാരാണെന്ന്, ഭാര്യമാരാണ് എന്നൊക്കെ പറഞ്ഞു കൂറെ ഉണ്ട്, മദ്ഹ് എഴുത്ത് തെറ്റാണെന്ന് പറഞ്ഞു രംഗത്ത്. അവരൊന്നും വിവരമില്ലാത്തവരാണോ അതോ വിവരമില്ലായ്മ അഭിനയിക്കുകയോ? *അല്ലാഹു വ റസൂലുഹു അഹ്‌ലം*
ഏതെങ്കിലും സ്ത്രീകൾ നല്ലത് തിരു സുന്നത്ത് പോലെയുള്ളത് എഴുതിയാൽ ആ പെണ്ണുങ്ങൾക്ക് അത് തെറ്റ്, അവർ എഴുതിയാൽ ശരി, ഫേസ്ബുക് ലും മറ്റു സോഷ്യൽ മീഡിയകളിലും തിമിർത്താടുകയാണ് ഈ ശരിയുടെ പെൺപ്പടകൾ.ആരെ കാണിക്കാൻ എന്തിന് വേണ്ടി.
*മദ്ഹ് എഴുതുന്നവരുടെ ഖൽബ് നിങ്ങൾ വായിച്ചിട്ടുണ്ടോ?, പാശനു വേണ്ടി എഴുതുന്നവർ ഉണ്ടാവുമോ, എനിക്കറിയില്ല, അഥവാ ഉണ്ടായാലും നിങ്ങൾ എന്ത് അറിഞ്ഞിട്ടാണ് വിമർശിക്കാൻ നടക്കുന്നത്. നിങ്ങളെ പോലെയുള്ളവർ ബുർദയും ഖസീദത്തുൽ മുഹമ്മദീയയും കുണ്ടൂർ ബൈത്തുo അതുപോലെ ഉള്ള രചനകൾ ഒക്കെ അർത്ഥ ആശയ സഹിതം പഠിച്ചിട്ട് ഈ പണിക്ക് നിന്നാൽ മതി എന്നാണ് എന്റെ അഭിപ്രായം.*
ഇതും ഈബത്തും നമീമത്തുമൊക്കെ ആയി വരും കേട്ടോ, കണ്ടോന്റെ ഇറച്ചി തിന്നാൽ അവനവന്റെ ആഖിറം കേടാക്കാതെ നോക്കിക്കോ.
കേട്ടതും കണ്ടതും അറിഞ്ഞതും മഹ്ശറയിൽ പൊള്ളയയി പോവുന്ന ദിവസം നിന്നെ പോലെ നാണം കെടുന്ന വർഗം വേറെ ഉണ്ടാവില്ല.
യൂട്യൂബിലും ഇത്തരം പെണ്ണ്ങ്ങൾ അരങ്ങുത്തകർക്കും എന്നാലും ഇതൊന്നും ഇല്ലാതെ ഇരിക്കുന്നവർ മോശം അവർ വല്യ സുജായി അആഹ് ബല്ലാത്ത ജാതിയെന്നെ...
അത് പോലെ വേറെ കുറെ പെണ്ണുങ്ങളും ഉണ്ട് ഫേസ്ബുക് ൽ നിന്നും ഇൻസ്റ്റാ ഗ്രാമിൽ നിന്നൊക്കെ അന്യപുരുഷന്മാരുടെ കോണ്ടാക്ട് സൂക്ഷിക്കുകയും സംസാരിക്കുകയും ചെയ്യുന്നവർ, ഒരു ബന്ധവുമില്ലാത്ത ഇവരൊക്കെ എന്തിനാണ് ഈ ആങ്ങള പെങ്ങൾ ചമയുന്നത് മേലായ റബ്ബിനെ പറ്റിക്കാനോ, അതോ ഇതൊക്കെ ശരിയാണെന്ന് ധരിക്കുന്നുണ്ടോ? ഇതിനാണോ നിങ്ങളെ മാതാപിതാക്കൾ ഇത്രെയും കാലം ഹാദിയയും അദാനിയ്യയും വഫിയ്യയും സഖാഫിയും നൂറാനിയും അസ്ഹരിയും ഒക്കെ ആക്കിയത്. അവരുടെ ആഖിറം നന്നാവും എന്ന് കരുതിട്ട് നിങ്ങൾ അവരെ കൂടി കുരുതികൊടുക്കുകയാണോ, എല്ലാം കണ്ടും കേട്ടും മനസിലാവാഞ്ഞിട്ട് ചോദിക്കുകയാണ്.
എന്തൊരു കഷ്ടമാണ് ദുനിയാവിന്റെ അവസ്ഥ, പിന്നെ കൊല്ലം കൊല്ലം വരുന്ന പ്രളയവും വൈറസും എങ്ങനെ പോവും. എല്ലാം അറിയുന്നവർ തന്നെ....
ഇന്നലെ എന്നോട് സംസാരിച്ച ഒരു മാദിഹ് ന്റെ പെങ്ങൾ പറയുകയാണ് *" ഇക്കാക്ക മാദിഹ് ആയോണ്ട് എനിക്ക് ക്കുറെ മാദിഹീങ്ങളെ അറിയാം അവരൊക്കെ ഇടക്ക് ചോയ്ക്കുമ്പോ പാട്ടു പാടി തരും. സംസാരിക്കും എന്നല്ലാം "*
*അസ്തഹ്ഫിറുല്ലാഹ്*
എന്താണ് പറയേണ്ടത്, ഞാനങ് വല്ലാണ്ട് ആയി പ്പോയി, ഇക്കാക്കാന്റെ ക്കൂട്ടുകാരന്മാർ ഇവർക്ക് എങ്ങനെ ഇങ്ങനെയൊക്കെ,
രക്തബന്ധമില്ലാതെ പെങ്ങളാണ് ആങ്ങളയാണെന്ന് ഒക്കെ വിചാരിച്ചാൽ അങ്ങനെ ആവുമോ?
അത്ഭുതം അതല്ല ഒരു ഹാഫിലത്ത് ആയ ഒരു മോളാണ് മാദിഹീങ്ങളോട് സംസാരിക്കുന്നതും എന്നും സ്വന്തം ഇക്കാക്കന്മാരെ പോലെ അവരെ കാണുന്നതും സംസാരിക്കുന്നതും. *എന്താണ് അവസ്ഥ*
ആർക്കും ഒന്നും തോന്നരുത് കേട്ടോ, മുന്പേ കേട്ട പ്രശ്നങ്ങൾ ആണ്, നിങ്ങളിൽ പലരും ഇത് കേട്ടിട്ടുണ്ടാവും. വല്ലാത്ത വേദന തോന്നിയത് കൊണ്ട് മാത്രം എഴുതി.
ഞാനും ഹാദിയ പഠിച്ചിട്ടുണ്ട് പക്ഷെ ഞാനൊരിക്കലും ഒരു ഹാദിയ ആയിട്ടില്ല. എന്റെ പേരിന്റെ കൂടെ അത് ചേർക്കാൻ എനിക്ക് പേടിയാണ്. അതിന് നമ്മൾ എന്ത് യോഗ്യതയാണ് ഉണ്ടാക്കി വെച്ചത്.
ആരെയും വിമർശിച്ചതല്ല, ചില നേരുകൾ ചിലരെങ്കിലും ഇനിയും അഭിനയിക്കരുത്. നാഥനെ കബളിപ്പിക്കുകയോ, ഒരിക്കലും അരുത്, അവന്റെ അനുഗ്രഹങ്ങൾ മുതലെടുത്തു നാശം വിതക്കരുത്.
ഇന്ന് നാം അനുഭവിക്കുന്നതെല്ലാം നമ്മുടെ ചെയ്തികളുടെ തന്നെ ഫലമല്ലെ ചിന്തിക്കുക.
*ആഖിറം രക്ഷിക്കാൻ ഒരു മാദിഹ് ഉം വരില്ല. നമ്മൾ നന്നായാലെ ഉള്ളു.*
നേരിന്റെ നായകരായ കാലത്തിന്റെ കാവളായ ശൈഖുനാക്ക് അല്ലാഹു ആഫിയത്തും ദീർഗായുയും നൽകി അനുഗ്രഹിക്കട്ടെ...
*എന്നും അവിടെത്തെ മക്കളാണെന്ന് പറയാൻ ഞങ്ങൾക്കൊക്കെ വല്ലാത്ത ആവേശമാണ് അഭിമാനമാണ്, അവിടുന്നിനോട് വേദന പറഞ്ഞപ്പോഴും പരിഹാരം തന്നിട്ടുമുണ്ട് അൽഹംദുലില്ലാഹ്*
*മർകസ് കേടാ വെളിച്ചമായ് ലോകത്ത് ആകാമാനം വെട്ടം പരുത്തട്ടെ...*
ആർക്കേലും വാക്കുകളിൽ വിഷമമായെങ്കിൽ നാളെ അല്ലാഹുവിന്റെ കോടതിയിലേക്ക് വെക്കാതെ പൊരുത്ത പെട്ടു തരണേ,,, ഇനിയും എന്റെ മുസ്ലിം ഉമ്മത്തിന്റെ പവിത്രത നശിപ്പിച്ചു കൂടാ അത്കൊണ്ട് മാത്രം അല്പം
*നിങ്ങളുടെ പ്രാർത്ഥനകളിൽ ഒരിടം എനിക്കും തരണേ,,, എന്റെ പ്രാർത്ഥനകളിൽ നിങ്ങൾ എന്നും ഉണ്ടാവും. അല്ലാഹ് നമ്മുടെ പ്രാർത്ഥനകൾ ഖബൂൽ ചെയ്യട്ടെ...*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments