*✿═══════════════✿*
*നഷ്ടം എന്നും എന്റെ വേദന മാത്രം മദീന കാണാത്ത എന്നിലെ കഷ്ടം മാത്രം.*
*✿═══════════════✿*
*ആ മണ്ണ് തന്നെയല്ലെ, ഭാഗ്യം, ആ പൊന്ന് ﷺമേനി തഴുകാൻ റബ്ബ് വിധിച്ച ഭാഗ്യം...*
*ആ മണൽ തരിയിൽ ചേർന്നന്നാൾ അലിഞ്ഞു വെങ്കിൽ ആ പുണ്യ ﷺമേനി തഴുകി ഞാൻ കിടക്കുമല്ലോ,*
*ആ കാറ്റിന് അലകളായ് അന്നൊരു നാൾ ഞാൻ പിറന്നു വെങ്കിൽ ആ സ്നേഹം തീരം എന്നെ കൊതിപ്പിക്കല്ലേ, ആ പുണ്യ മേനിയിൽ ﷺ ഞാനും തഴുകി തലോടില്ലെ,*
*അന്നാ കാലം കണ്ട ചെരുപ്പായ് ഞാൻ നിന്നു വെങ്കിൽ ആ പുണ്യﷺ കാൽപാദങ്ങളിൽ ഞാൻ മുത്തമിട്ടു കിടന്നേനെ, ആ സ്നേഹ മധുരം ഏറെ ഞാനും നുണഞ്ഞെനെ,*
*ആ നാട്ടിൽ അന്ന് വിലസിയ അറാക്കിന് തടിയുടെ കഷ്ണമായ് ഞാൻ നിന്നെങ്കിൽ എന്റെ ഹബീബോരുടെ ﷺ ചുണ്ടിൽ തത്തി കളിച്ചേനെ, ആ പുണ്യ ഉമിനീർ തീർത്ഥം എന്നെ സംശുദ്ധമാക്കിയേനെ...*
*ആ പൊന്നു മുസ്ത്വഫ നബിയോരുടെ ﷺവസ്ത്രം ഞാനായിരുന്നു വെങ്കിൽ,,,?പറയാൻ അറിയില്ല ഞാൻ ആരായിരുന്നേനെ,?*
*എന്റെ റൂഹും വെളിച്ചമായേനെ*
*അന്നാന്നാളിൽ ഞാൻ പിറന്നതില്ല അതുതന്നെയല്ലെ എന്നിലെ തീരാ നഷ്ടം. ഇന്നീ മണ്ണിൽ ഞാൻ അമിത ഭാരം നാഥനെ മറന്നാടിയ ചീഞ്ഞ ഗന്ധം. റൂഹിന്റെ തീരാ നഷ്ടം.*
*കാലങ്ങൾ പിന്നിലന്ന് സുഗന്ധമല്ലെ, കാതങ്ങൾ അകലെ യെങ്കിലും വസന്തമല്ലെ, കാലങ്ങൾ മാഴ്ച്ചിടാത്ത നിമിഷങ്ങളല്ലെ...*
*ഉഹ്ദിലും അന്തക്കിലും നിറഞ്ഞ വീര്യം. ബദ്റിന് രണാഗണം കണ്ട ഭാഷ്യത്തെ ഇന്നും ഓർക്കുന്ന ഖൽബെത്ര പുണ്യം.*
*നാഥാ കൈകൾ നീട്ടും സദാ, നേരിന് നായകരിൽ ﷺചേർക്കു നിദാനം*
*മദീനയിൽ മനം നിറയാത്തവരാരാ, മഹ്ബൂബിൽ ﷺ ചേരാൻ കൊതിക്കാത്ത ഖൽബും ഏതാ... ﷺ*
*മാനസ തോപ്പിലെ മലർ മുല്ല ഗന്ധമാ...*
*മദദിനായ് കൈകൾ നീട്ടുന്ന കാവലാ... ﷺ*
*അശരണർക്കാശ്വസമായുള്ള പേരാ... ﷺ*
*ആലമിൽ അനുഗ്രഹമായുള്ള നേതാ... ﷺ*
*ആ നേതാവിൽ ﷺസ്നേഹലോകം ഖൽബിൽ നിറചൊന്നു കാക്കു നാഥാ, എന് വ്യഥ കേൾക്കൂ നേതാ... ﷺ*
*പാപഭാരം എന്നെ താഴ്ത്തിടുന്നു നാഥാ എങ്കിലും രാജാധിരാജനായ നിന്റെ ഔദാര്യം എന്നും തിരു നബിയോരിലേക്ക് ﷺഅടുക്കാൻ പ്രതീക്ഷയായ് മുന്നിൽ നിൽക്കുന്നു. ഒരു കേടാ വിളിക്കിന് വെട്ടവുമായ് അവയെനിക്ക് മുമ്പിൽ സദാ, കേൾക്കണം രാജ ﷺപരിഹാരമരുളണം രാജാധിരാജ*
*ഹംസത്തുൽ കറാറിന് വീര്യമില്ല ഖൽബിന്, ഹസ്സാന് സാബിത്തോരുടെ സ്നേഹമില്ല നെഞ്ചിന്, ഉമറോരും സിദ്ധീഖോരും തന്ന(റ :) തണലില്ല കൈകളിൽ, അവരെകിയ വിശ്വാസം ഉറച്ചില്ല ഈ ഹൃത്തിൽ, എങ്കിലും പൊന്നു മുസ്ത്വഫ തങ്ങളോരെ ﷺകാത്തിടേണം. ആ സ്നേഹ മധു ഈ ഖൽബിൽ നിറചീടെണം. ആരുമില്ലാത്ത ഇരുളിൻ കൂട്ടിലും തുണയയെകണം.*
*നാഥാ ഈ ഉള്ളോൾ പാപിയാണ്, പാപഭാരം ചുമലിൽ കൂനയാണ്, എങ്ങുമെത്താതെ ഇന്നും നടുക്കടലിൽ ഒറ്റപെട്ട വഞ്ചിക്കാരനാണ് ദിശയറിയാതെ ഇന്നും മദീന തേട്ടമാണ്.*
*നിന്റെ കാരുണ്യം ചൊരിഞ്ഞു വെന്നാൽ നിന്റെ ഔദാര്യം എന്നെ തുണച്ചു വെന്നാൽ പിന്നെ ധന്യമേ, ജീവിതം സുരക്ഷയെ കാത്തിടെണം, കനിവരുളണം*
*അവതാക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments