*✿═══════════════✿*
*ഞങ്ങളുടെ ചെയ്തികളുടെ ഫലം ഞങ്ങൾ ഇന്ന് അറിയുന്നുണ്ട് നാഥാ... 🤲*
*✿═══════════════✿*
*മീമിന് സുഗന്ധ ലഹരിയിൽ ആഴ്ന്നിറങ്ങിയവർ എത്ര ഭാഗ്യവാന്മാർ മീമിൽ അലിഞ്ഞു തീരാൻ കൊതിക്കും മനമെത്ര സുന്ദരം*
സ്വലാത്തിനെ ആധാരമാക്കി ഖൽബിന്റെ മോഹങ്ങളെ സ്വാന്തന പെടുത്താൻ തുടങ്ങിയിട്ടിപ്പോൾ നാളുകൾ ഏറെ യായ്
*ജീവിത നൗക തുഴഞ്ഞു നീന്താൻ തുടങ്ങിയ വഞ്ചിക്കാരിക്ക് കരക്കടുപ്പിക്കാനാവാതെ ആടി ഉയലുകയാണ്, അടി തെറ്റി ആഴത്തിലേക്ക് പതിക്കുമോ, എന്ന പേടിയും എന്നെ പിന്തുണരുന്നുണ്ട്,*
അഷ്‌റഫുൽ ഹൽക്ക് ത്വാഹാ നബി ﷺഒരു വഴിക്കാട്ടിയായ് കനിവ് നൽകിയിരുന്നു വെങ്കിൽ, നഷ്ടങ്ങളെ മറന്നൊരിഷ്ടം എന്നിൽ വിടരുമായിരുന്നു
*ഹസ്സാനോരുടെ (റ)ഇശ്ഖ് എന്നിലില്ല,നബിയെ ﷺ ഉഹ്ദ് യുദ്ധത്തിലന്ന് തന്റെ ഭർത്താവിനെയും പിതാവിനെയും സഹോദരന്മാരെയും ശത്രുക്കൾ കൊന്നടക്കിയപ്പോഴും, അതൊന്നും കാര്യമാക്കാതെ എന്റെ ഹബീബിനുﷺ എന്തുപറ്റി എന്ന് കാണുന്നവരോടെല്ലാം ഭ്രാന്തമായി ചോദിച്ചു കൊണ്ടിരുന്ന മദീന, മണ്ണിലൂടെ ഓടിനടന ആ ശ്രേഷ്ഠ വനിതയെ പോലൊരു ഇഷ്ടവും എന്നിലില്ല നിധിയെﷺ*
എങ്കിലും അറിയാതെ മോഹിച്ചു പോവുന്നു കനിയെ ﷺ
*ലോകം മറന്ന് സൊ-ബുദ്ധിയും മറഞ്ഞൊരു മദീന പ്രേമിയാവാൻ സർവ്വം തെജിച്ചു പുണ്യമണ്ണിൽ ഒന്ന് അമരാൻ*
ഒരിക്കലും അതൊന്നും ആഗ്രഹിക്കാൻ അർഹത ഇല്ലെന്ന് അറിവുണ്ട്
ഞങ്ങളുടെ പ്രവർത്തിയുടെ ഫലം ഈ ലോകം മുഴുക്കെ ഇന്ന് അനുഭവിക്കുന്നുമുണ്ട്
*കാലത്തെയും പ്രകൃതിയെയും പഴിച്ചു ഞങ്ങൾ കഴിയുമ്പോഴും അറിവുണ്ട് താജരെ ﷺഎല്ലാം ഞങ്ങളുടെ കൊള്ളരുതായ്മ കൊണ്ടു വന്നത്തിയതാണെന്ന്*
അള്ളാഹു
الله ﷻ
എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകി എന്നിട്ടും അതിനെ എല്ലാം ദുരുപയോഗം ചെയ്ത് ഞങ്ങൾ ഇന്ന് പ്രകൃതിയെ മലിനമാക്കി
*ആ സങ്കടം സഹിക്ക വയ്യാതെ ഇന്നും പ്രകൃതി ആർത്തു നിലവിളിക്കുന്നുണ്ട് കണ്ണുനീർ വറ്റാതെ, ഭൂമിയും അതിനെ കുടിക്കാതെ നമുക്ക് ഒരു അവസാന ഓർമ പെടുത്തൽ എന്ന പോലെ ചിന്തിപ്പിക്കുന്നുണ്ട്, എല്ലാം നമുക്കുള്ള പാഠം*
പ്രകൃതി ഇന്ന് ആർത്തു നിലവിളിക്കുകയാണ്, ചെയ്തികളോരോന്ന് ഓർത്തെടുത്തു ഇന്ന് ഞങ്ങളും.
*പേരില്ലാത്ത മരുന്നില്ലാതെ രോഗങ്ങൾ, വൈറസുകൾ കാർന്ന് തിന്നുകൊണ്ടിരിക്കുന്ന ശരീരങ്ങൾ, എവിടെയാണ് അറ്റം അവസാനം എന്ന് തിരിച്ചറിയാൻ കഴിയാത്ത നാളുകൾ. മറുവശത്തു ഞങ്ങളുടെ സഹോദരങ്ങളെ കൊന്നൊടുക്കുന്ന ഇസ്രാഈൽ കൊടും പാപികൾ, യാ അല്ലാഹ് മോചനം തരണേ, നിന്റെ ഔദാര്യം കൊണ്ട് മാത്രം വീണ്ടും സുന്ദരമായൊരു വസന്തകാലം ഞങ്ങൾക്ക് തരണേ... മദീനയുടെ രാജകുമാരനെ സ്നേഹിച്ചു മരിക്കുന്ന ഖൽബും നൽകണേ...*
എന്നിരുന്നാലും നബിയെ തിങ്കളെ താജരെ മഹമൂദരെ ﷺ
അങ്ങൊന്ന് കനിഞ്ഞില്ലെങ്കിൽ ഞങ്ങളുടെ ചെയ്തികളുടെ ഫലം ഞങ്ങളെ കാർന്നു തിന്നു കളയും കേട്ടോ, കാക്കണേ, രക്ഷിക്കണേ, അറിവില്ലായ്മ ഞങ്ങളെ വഞ്ചിച്ചു കളഞ്ഞതാണ്
*ഞങ്ങൾക്ക് നേർ മാർഗം കാണിച്ച ലോകത്തിന്റെ നേതാവെ, ﷺഅങ്ങയെ പോലെ ഞങ്ങളെ സ്നേഹിച്ച ഒരു വെളിച്ചം ഞങ്ങൾക്ക് കടന്നു പോയിട്ടില്ല ഇനി വരുകയുമില്ല, തെറ്റുകൾ പൊറുത്തു ഒരു കനിവ് നൽകണേ, അങ്ങയെ പ്രണയിച്ചു ജീവിതം ആസ്വദിച്ചു കഴിയുന്നവരിൽ ഞങ്ങളെയും ക്കൂട്ടണേ,, നിധിയെ ﷺ*
ലോകൈക നാഥാ എല്ലാം നിന്റെ അനുഗ്രഹം, നിന്റെ കാരുണ്യം, നിന്റെ ഔദാര്യം
നിന്റെ കനിവ് ലഭിച്ചവരിൽ ഞങ്ങളെയും ചേർക്കണേ, നിന്റെ പ്രേമ ഭാജനത്തിന്ﷺ മണ്ണിൽ എന്നെയും കൂട്ടണേ...
*ഔദാര്യം കനിഞ്ഞ് ഒന്ന് ആഖിറം സലാമത്താക്ക്*
الله ﷻ
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments