*✿═══════════════✿*
*ത്വാഹാ ﷺവിളിക്കണേ പലനാൾ...*
*✿═══════════════✿*
മനമിലൊന്നും നിറഞ്ഞൊരു സൂനം
ഉലകിലില്ലാ മറ്റൊരു പുണ്യം
മധുരമാലെ കോർത്തൊരു ഇമ്പം
ഉന്നതിയിൽ നിറഞ്ഞൊരു സത്യം
മഹിത മണ്ണിലെ അനുഗ്രഹ പൂവായ്
ഉത്തമർക്ക് ആശ്വാസ നേരായ്
വന്നൊരു നേതാ... കാലം കാത്ത ജേതാ...
(മനമില്ലെന്നും)
മഹിമയേറെ നിറഞ്ഞ മണ്ണിൽ
ചൊടിയിൽ ഒടുങ്ങാൻ വെമ്പും പുണ്യമിൽ
മധുരമാലെ ഖൽബും നിറച്ചു പോണമൊരു നാൾ
ത്വാഹാ... വിളിക്കണേ പല നാൾ
(മനമില്ലെന്നും)
മരണവും ആസ്വാദനം തന്നെ
ഉണ്മയാലെ തേടണമതിനെ
ഉടയവന്റെ അനുഗ്രഹം നിറഞ്ഞ സ്വർഗ്ഗ ഭൂവിൽ തന്നെ
മോഹം ഉറങ്ങും മണ്ണേ...
അഴകിലങ്കും ഉന്നത നേതാ-
അറിവിലായ് ജ്വലിച്ച സിറാജ
അഹദവന്റെ അനുഗ്രഹ പൂവാ
ആറ്റൽ നബി എന്നും ജീവാ
നോക്കണം രാജ, കേക്കണം രാജാധി രാജ
(മനമില്ലെന്നും)
ആകെ ലോകം കാതോർക്കും മണ്ണാ
ആരിലും പൂതിയേറിയ പൊന്നാ
ആകെ പടച്ച റബ്ബിന് നോട്ടവും വർഷിക്കും പുണ്യമാ
മദീന നേട്ടമാ
മദ്ഹ് ഒരു തേട്ടമാ
മദദിനായ് കേഴും സ്വർഗമാ...
(മനമില്ലെന്നും )
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments