*✿═══════════════✿*
*അഴകിന് നിലാവ്...🌙*
*✿═══════════════✿*
*ചന്തിരശോഭ ചിന്തയിലാണ്ടു, ലോകനേതാവിന് ﷺപ്രഭ കണ്ട്.*
*പകല് തോൽക്കും സത്യം. നിലാവ് മായും ആ ശോഭ കണ്ടാൽ ഖൽബും നിശ്ചലമാവും...ﷺ*
*ചന്തം ചിന്തും അഴകിന് പ്രഭാവേﷺഅദബിന്റെ ലോകം വാഴ്ത്തിയ നൂറേ ﷺ*
*സുന്ദരം സുരഭിലം സാധരം സംശുദ്ധമീ പ്രണയം*
*മധുരം മനോഹരം മഹിതം മലർവാടിയോടുള്ള വിരഹം*
*അനുരാഗം അഭിലാഷം അനുഗ്രഹ പൂവൊന്ന് കനിഞ്ഞാൽ ഈ ജീവിതം ധന്യo*
*അജബിന്റെ ലോകത്ത് അമർന്നു കിടക്കണം, അറിവായ് ജ്വലിച്ച മണ്ണിൽ അലിഞ്ഞൊന്ന് തീരണം.*
*പ്രപഞ്ച സത്യം ത്വാഹാ ﷺപ്രഭാ കിരണം. കാലം മായ്ക്കാത്ത അറിവിന് വെളിച്ചം.*
*കാമിലർ തങ്ങൾ ﷺകാതലെന് നെഞ്ചിൽ ചേർത്തൊരു നാമമായ് വിരിഞ്ഞെങ്കിൽ, ആ മധു ലഹരിയെന്നിൽ പുതുമഴ ന്നനഞ്ഞെങ്കിൽ...*
*ഇശ്‌ഖിന് ബഹ്ർ തിരതല്ലും തീരത്ത്, ഇശലിന് വരികൾ അലതല്ലും നേരത്ത് ത്വാഹാ ﷺവിന് ചാരെ ഞാൻ അണഞ്ഞു വെങ്കിൽ താരക പ്രഭ തോൽക്കുമാ നൂറെൻ ഖൽബിൽ തെളിഞ്ഞു വെങ്കിൽ...*
*അമ്പരപ്പ് മാറില്ല അമ്പവന്റെ ഇമ്പ കനിയോട് പറയും അത്ഭുതമാൽ ഒരുപാട് ഒരുപാട് , കഥയും കവിതയും നെയ്തു കൂട്ടിയ ബഖീഇനോടുള്ള പ്രണയവും. ഒരിക്കൽ അവിടെ ചെന്നൊന്ന് അലഞീടേണം, പൂതി കെടുവോളം ആ സുന്ദര ദേശം കണ്ണിൽ തെളിയണം. ശിരസ്സ് തളർന്നൊടുവിൽ അവിടെ നിലം പതിക്കണം.*
*ത്വാഹാവേ ﷺ, താജാവേ ﷺ, താര തെളിമയിൽ തെളിഞ്ഞ രാജാവേﷺമോഹങ്ങളെല്ലാം കണ്ടിടെണേ, ആശകളെല്ലാം തീർത്തിടെണേ, മൊഞ്ചുള്ള തങ്ങളെ നാട്ടിൽ ഒടുക്കിടെണേ...*
*അറിവില്ലാത്ത പാപിയുടെ രോദനം, അദബില്ലാത്ത വ്യാമോഹിയുടെ അത്യാഗ്രഹം, ഔദാര്യം കനിഞൊന്ന് കാത്തിടേണം, ആരും കൊതിക്കും അന്ത്യം എനിക്കും നൽകിടേണം,*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments