Skip to main content

ഖൽബിൽ നിറയേണ്ട സുൽത്താൻ... 🌹⭐️

*✿═══════════════✿*
    *മദീനത്തെ സുൽത്താനോര്... ﷺ*
*✿═══════════════✿*
            *ഒരു വിളിപാടകലെ എന്റെ നോവുകളെ ഞാൻ ഇന്ന് ഉയർത്തി കെട്ടിയിട്ടുണ്ട്, അതെല്ലാം പൊന്നു മുസ്തഫാ തങ്ങളോരുടെ ﷺസ്നേഹ വലയത്തിൽ കെട്ടി പൂട്ടി വെച്ചതുമാണ്.ഇന്ന് ഞാൻ ആർമാദിക്കുന്ന ലോകം, സ്നേഹിക്കുന്ന ലോകം, സന്തോഷിക്കുന്ന ലോകം. അതെല്ലാം മദീനയുടെ സുൽത്താൻ തങ്ങളോരുടെ ﷺസ്നേഹമലിഞ്ഞു ചേർന്ന മണ്ണിൽ ഒരിക്കെലെങ്കിലും മുഖമൊന്നമർത്താൻ കഴിയുമെന്ന അളവറ്റ പ്രതീക്ഷയോടെ മാത്രമാണ്...*
*ഒളി ലങ്കും ഖമറാണ്, ഇരുലോക പ്രതീക്ഷയാണ്, ഒളിവർ ബിലാലോരും (റ)ആ സ്നേഹത്തിൽ മതിമറന്നതാണ്, ഹസ്സാൻ സാബിത്തോരും സിദ്ധീഖ് എന്നോരും ഉമറവരും (റ)കാവലായ് ധീരമായ് സംരക്ഷണമേകിയ അല്ലാഹുവിന്റെ പ്രിയദൂതരാണ് ﷺ*
*സ്നേഹമാണ്, സത്യമാണ്, സംരക്ഷണമാണ്, സകലമാന അനുഗ്രഹനിദാനമാണ്, ത്വാഹാ ﷺതാജ ﷺതാരകം തോൽക്കും പ്രഭയാ...*
*ഇശ്‌ഖിന് ബഹ്റല നേതാവ് ﷺഇശലിന് വരികളിൽ എന്നും തിളങ്ങിയ ഹോജാവ് ﷺ, ഇബാദത്തിൽ ജീവിതം ആസ്വദിച്ച രാജാവ് ﷺ,*
*വരികളിൽ ഒതുങ്ങുകില്ല, വരകളിൽ കുറയുന്നതുമല്ല, അത്ഭുതം നിറയുന്നതാണ് ചരിതം തിളങ്ങിയതാണ്, കാലമന്യേ മത വർഗ ഭേദമന്യേ...*
*തങ്ക വർണ്ണ കിനാവുകൾ നിറയും ലങ്കും രാവിൽ ശോഭയായ് വിടരും നിലാവിനും മദീനത്തെ ഗന്ധം മെഹബൂബിന് ﷺചന്തം, സ്നേഹ തീരങ്ങളും സ്വപ്ന തീരങ്ങളും ആ തിരു ﷺകരവലയത്തിൽ ഒതുങ്ങിയെങ്കിൽ, ആ സ്നേഹം ഓരോ ദേഹവും രുചിച്ചു വെങ്കിൽ?*
*ലോകം മാറിയെനെ ലോകരും മാറിയെനെ, ദിവ്യാനുരാഗ വഴികളിൽ ഓരോ കാൽചുവടുകളും ആസ്വദിച്ചു നടന്നേനെ...*
*ഇനിയൊന്നെന്നാ ആ സുഖം അറിയുന്നെ, ഇനി എന്റെ ദേഹം മണ്ണും രുചിച്ചു കളയില്ലെ, മദീന കാണാതെ തിരു ﷺസ്നേഹ മറിയാതെ,*
*മരണമേ, നീ എന്നെ തോൽപ്പിക്കരുതേ, ഈ ദിനമിത്ര കഴിഞ്ഞതിൽ തിന്ന വേദന തീർക്കാതെ, പുണ്യമണ്ണോന്ന് മുത്താതെ,*
*മദീനയാണ് മോഹം, മഹമൂദ് ﷺതങ്ങളോരാണ്  ദാഹം, ആ സ്നേഹ വലയത്തിൽ ഒതുങ്ങാൻ കഴിയാത്തത് തന്നെയാണിന്ന് ചേദം.*
*കാക്കണേ നാഥാ, കേൾക്കണേ നേതാ... ﷺ, നോക്കണേ രാജാധി രാജ തീർക്കണേ രാജ ﷺഎന് നിരാശ, കൂട്ടണേ ബഖീഇന് മണ്ണിലലിയാൻ എന്നെ...*
*മൊഞ്ചുള്ള തങ്ങളാ ﷺമുഹബത്തിന് തിങ്കളാﷺ, മാനവ ലോകം എന്നും വാഴ്ത്തിയ മുത്തിലും മത്ത് പിടിക്കും പ്രണയം പ്രപഞ്ചമാകെ നിറച്ച സയ്യിദാ ﷺ, കല്ലും മണ്ണും മാമലകളും സ്നേഹം തീർത്തുള്ള അതുല്യ പ്രഭാവം വിസ്മയമാ തിരു കരം ﷺ*
*അല്ലാഹുവിന്റെ ഹബീബവരാണ് ﷺ, ആലം പടക്കാൻ കാരണ ദൂതരാണ്ﷺ, ആരിലും അനുഗ്രഹമായ സയ്യിദാണ്ﷺ, പ്രതീക്ഷകളാൽ എന്നും ജീവിതം സുന്ദരമാക്കിയ കാരുണ്യമാണ്. അല്ലാഹു നൽകിയ അനുഗ്രഹ പൂവാണ്  ﷺ*
*നാഥാ അതിരു കടന്ന മോഹമാണ് മദീനയെന്നതറിയാം, എങ്കിലും മദീനത്തെ സുൽത്താനോരുടെ ﷺബറകത്ത് കൊണ്ട് നിന്റെ ഔദാര്യം കൊണ്ട് ഈ പാപിയുടെ മോഹങ്ങൾക്ക് ഔദാര്യം ശമനം നൽകി എന്റെ ആഖിറം സലാമത്ത് ആക്കു الله ﷻ*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...