*✿═══════════════✿*
*ആദരവേറും അഹദവന്റെ ആറ്റൽ കനി ﷺ*
*✿═══════════════✿*
*ആദരവേറുന്ന ത്വാഹാ നിധി ﷺ, ആരിലുമത്ഭുതമായ കനിﷺ*
*ആറ്റലായ മുത്ത് നബി ﷺഅഹദവന്റെ ഇമ്പ കനിﷺ*
*ആശ്രിതർക്കഭയമായ ഹബി ﷺ, സ്വർഗീയാരാമത്തിലെ തേനരുവി ത്വാഹാ റസൂലാണ് താരിളം ചിരിയാണ് ﷺതാജ ഒളിവാണ് താരക പൊലിമയാണ് ﷺ*
*തെന്നൽ തലോടുന്ന മാത്രയിലും കൊതിയാണ് ത്വാഹാവിന്ﷺ മണ്ണിലൊന്നലിയാൻ, നിലാവ് മായ്ക്കുന്ന ദിവാനുരാഗ കാഴ്ചകളെ തലോടി തഴുകി എന്നും സുഖമരുളുവാൻ...*
*മലിനമായ മനസകമിൽ മധുര കണം ഉറ്റി വീണു മഹിമയേറെ ചൊന്ന മണ്ണിനോട് കൊഞ്ചുവാൻ, മാമല താണ്ടി മുത്തിന് ﷺചാരെയണയുവാൻ...*
*മരതകം തോൽക്കുമാ മണ്തരികൾ എന്നാലും പാരിതിൽ സ്വർഗം മറ്റെന്തുണ്ട് വേറെ, പാമരനും പാപിക്കും അഭയമരുളുവാൻ എന്നും ത്വാഹാ തങ്ങളല്ലെ രക്ഷയെ ﷺ*
*കണ്ണിലെ തിളക്കവും ഖൽബിന്റെ പിടച്ചിലും കാരക്ക കായ്ക്കുന്ന മണ്ണിനോട് കിന്നാരം ചൊല്ലുവാനല്ലെ...*
*കാലമതെറെ കഴിഞ്ഞന്നിരുന്നാലും കാതല് കുറയാതെ കാത്തിടുകില്ലെ,*
*ഒരു വിളി മറുവിളിക്കായി അക്ഷമയോടെ കാത്തിരിക്കാൻ തുടങ്ങിയ നാളിതിപ്പോ ഏറെ കഴിഞ്ഞില്ലേ...*
*ആദരവേറുന്ന ആദിയോന്റെ ആറ്റൽ ﷺകനിയെ കണ്ണു നിറച്ചു കാണാൻ കൊതിയും ഏറെയാ, പാപിയെന്നാലും ഒരുനാൾ ആ വിളിയാളവും കാത്ത് പകലന്തി കണ്ണുനീരാൽ കേഴുന്നു ഞാൻ കാത്തിടെനെ റാഹിമേ...*
*അർഹമു റാഹിമേ നിന്റെ ഔദാര്യമെല്ലാം...*
*പാതിവഴിയിൽ പാതി മുറിഞ്ഞ കനവുമായി ഞാൻ പാതിരാവിൽ ഇറയോനോട് തേടുന്നു*
*പരമകാരുണ്യവാന്റെ ഹിദായത്തിന് പാശം ലഭിക്കാൻ പകലും മായ്ക്കുന്നു.രാവും കണ്ണുനീരിൽ നനക്കുന്നു.*
*പാവമാണ് തമ്പുരാനേ, പാവന ദീനിന് മധുരം പാരിതിൽ നിറക്കണേ കോനെ,,, അർഹമു റാഹിമേ, അർഹമു റാഹിമേ,*
*പകലന്തിയറിയാതെ തീ ചൂളതെൻ പടവുകൾ കയറുന്നു, അറിയാതെ തെറ്റിന് ലോകം നുണയുന്നു, കാവലാകണേ, കാക്കണേ പെരിയോനെ...*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments