*✿═══════════════✿*
*സ്നേഹ ദൂതരാണ് വിജയം... ﷺ*
*✿═══════════════✿*
*മരതക മണ്ണിലെ മാണിക്യക്കല്ലല്ലോ, മഹിമയേറെ ചൊന്ന മണ്ണും പൊന്നല്ലോ, മഹിയിൽ മാധുര്യമൂറിയ മൊഞ്ചല്ലോ, എന്തിത്ര മനോഹരം കേൾവിയും അത്ഭുതമല്ലോ...*
*ഇസ്ലാമികലോകത്ത് മറ്റൊരു ദൈവദൂതന്റെ അനിവാര്യതയില്ലാത്തവിധം ഇസ്ലാമിക നിയമസംഹിതയെ പൂർണ്ണമാക്കിയ അന്ത്യപ്രവാചകനെന്ന വിശിഷ്ട പദവി മുഹമ്മദ് നബി ﷺക്ക് സ്വന്തം, ആ കൈകളിൽ എല്ലാം ഭദ്രo.*
*അല്ലാഹു പറയുന്നു. നിശ്ചയം, മുഹമ്മദ് നബി ﷺനിങ്ങളിലൊരാളുടെയും പിതാവല്ലെങ്കിലും അല്ലാഹുവിന്റെ തിരു ദൂതരും പ്രവാചകരിലെ അവസാനത്തെ വ്യക്തിത്വവുമാണ്. അല്ലാഹു എല്ലാം അറിയുന്നവനാണ്.*
*കഴിഞ്ഞു പോയകാര്യങ്ങളെയും വരാനിരിക്കുന്ന ഓരോ കാലഘട്ടത്തിലെ അവസ്ഥകളെയും നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയ അല്ലാഹുവിന്റെ തിരു ദൂതർ മുത്ത് നബി ﷺ*
*അബൂഹുറൈറ(റ)നിവേദനം ചെയ്യുന്നു. നബി ﷺപറഞ്ഞു :ഞാനും എന്റെ മുമ്പുള്ള പ്രവാചകരും തമ്മിലുള്ള ഉദാഹരണം ഇപ്രകാരമാണ്. ഒരാൾ ഒരു വലിയ കെട്ടിടം നിർമ്മിക്കുകയും അതിന് ഭംഗിയും മോടിയും നൽകുകയും ചെയ്തില്ലെങ്കിലും അതിന്റെ ഒരു മൂലയിൽ ഒരു ഇഷ്ടികക്കല്ല് വെക്കാനുള്ള സ്ഥലമവശേഷിച്ചു. ജനങ്ങൾ പ്രസ്തുത വീട് വലയം ചെയ്യുകയും അതിനെ ഇഷ്ടപ്പെടുകയും ചെയ്തില്ലെങ്കിലും അവർ പറഞ്ഞു. ഇവിടെ ഒരു ഇഷ്ടിക മാത്രം വെക്കാത്തതെന്താണ്? ഞാനാണ് പ്രസ്തുത ഇഷ്ടിക. ഞാൻ പ്രവാചകരിൽ അവസാനകണ്ണിയാണ്. (ബുഖാരി, മുസ്‌ലിം)*
*പ്രവാചക പ്രഭു ﷺലോക ജനതക്ക് അനുഗ്രഹമായിട്ടാണ് വന്നിട്ടുള്ളത്, സകലപടപ്പുകൾക്കും നേതൃസ്ഥാനമലങ്കരിച്ച നേതാക്കന്മാരിലെ നേതാവ് അഷ്റഫുൽ വറാ ത്വാഹാ റസൂലുള്ള ﷺ*
*നബി ﷺയുടെ ജീവിതകാലസാന്നിധ്യം തന്റെ സമുദായത്തിലുള്ളിടത്തോളം അവർക്ക് യാതൊരു ശിക്ഷയും ഭൂമിയിലവതരിക്കാൻ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. ലൂത്വ'നബി (അ). നൂഹ് നബി (അ)തുടങ്ങിയ ഇതരപ്രവാചകന്മാരുടെ സാന്നിധ്യമുണ്ടായപ്പോഴെല്ലാം അവർക്ക് ഭയാനകനായ ശിക്ഷയിറക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തതിനു ഖുർആൻ സാക്ഷിയാണ്.*
*ഒരിക്കൽ അബുജഹൽ (ല)ഇപ്രകാരം പ്രാർത്ഥിച്ചു. അല്ലാഹുവേ, ഇതാണ് (ഇസ്ലാം)സത്യപ്രസ്ഥാനമെങ്കിൽ ഞങ്ങളുടെമേൽ ആകാശത്തു നിന്ന് കല്ലുമഴ വർഷിപ്പിക്കുകയും വേദനാപൂർണമായ ശിക്ഷ ഞങ്ങൾക്ക് രുചിപ്പിക്കുകയും ചെയ്യേണമേ. തദവസരം ഖുർആനിക സൂക്തം ഇപ്രകാരം അവതരിപ്പിക്കപ്പെട്ടു. നബിയെ, (താങ്കൾ അവരിലുണ്ടായിരുന്നിടത്തോളം അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.(അൻഫാൽ 32 ബുഖാരി)*
*അന്നാനാട്ടിലുണ്ടായില്ല നബിയെﷺ, അന്നാ സ്നേഹം നുകരാൻ ഭാഗ്യമുണ്ടായില്ല നിധിയെ ﷺ, എങ്കിലും ഇന്നെന്റെ അകകോണിൽ ഒരു മന്ത്രമുണ്ട്, സൊ -ബുദ്ധിമറഞാ സ്നേഹചോട്ടിൽ മയങ്ങാൻ പോലും എന്നെ കൊതിപ്പിക്കുന്ന മന്ത്രം, സ്നേഹം സത്യമാക്കിയ ഇരു ലോക രക്ഷയായ ത്വാഹാ തങ്ങളോരുടെ ﷺസ്നേഹ മന്ത്രങ്ങൾ...*
*മാലോകരേറ്റു പാടിയ വിസ്മയ ലോകം, മാനവന്റെ ഖൽബിൽ പൂത്ത മന്ത്രം, മാമലകൾ താണ്ടിയൊരു നാൾ പോവണം ആ തിരു മുമ്പിൽ ﷺ, ചിറകറ്റ പക്ഷിയായ്, പാതിവഴിയിൽ പൂർത്തിയാക്കാൻ ആവാത്തൊരു കവിതയുമായ്, ഉള്ളു നീറും മോഹഭാണ്ഡവുമായ്...*
*അന്നേരം ഒന്ന് തുണയാവണേ, ആ സ്നേഹ ചോട്ടിൽ അഭയവും നൽകണേ,,,*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments