Skip to main content

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*
   *അവളാരാണെന്ന് ചോദിച്ചാൽ...?*
    
     *പാർട്ട് :1*

*✿═══════════════✿*
              " ശരിക്കും അവൾ നിന്റെ ആരാ? 
 " ഹേയ്,,, 

അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു. 

ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. !

അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...? 

അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ 

*ചുമ്മാ ഒരു രസം*

എങ്കിലും എവിടുന്ന് തുടങ്ങും   .....     !

ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്   

അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി. 

കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റൂമിലേക്ക്  ചെന്നപ്പോൾ  അവളെ കാണാനില്ല, ആഹു  , എന്നെ പേടിച്ചു വേറെ എവിടേലും പോയി കാണും എന്ന് കരുതി ലേറ്റ് ഓഫ്‌ ചെയ്തു ഞാൻ മെല്ലെ കിടന്നു. 

     ഉം ... എന്താത് 

പെട്ടന്നുള്ള ശബ്ദം കേട്ടാണ് ഞാൻ ഉറങ്ങിപ്പോയ കാര്യം ഞാൻ തന്നെ അറിയുന്നത് 

ശോ, അവൾ എവിടേം പോയിട്ടില്ല. 

     " ഞാൻ വിചാരിച്ചു എന്നെ പേടിച്ചു മോള് സ്ഥലം വിട്ടു എന്ന് 

അല്പം സ്വരം ഉയർത്തി തന്നെ ഞാനത് പറഞ്ഞു 

" ഇല്ല, ഞാൻ കുറെ നോക്കിയിരുന്നു, കാണാതായപ്പോൾ, അല്പം ഖുർആൻ ഓതാം എന്ന് കരുതി നിസ്കാര റൂമിൽ പോയതാണ്, അവിടെ കൂട്ടിന് ഉമ്മയും ഉണ്ടായിരുന്നു. 

" ഹാ, ശരി , എന്നെ ഉണർത്താൻ ആയിരിക്കും ലെ ഗ്ലാസ് നിലത്തിട്ട് ഓടിച്ചത്. 

" അല്ലാഹ്... 


പിന്നെ പാവം, കുറെ എന്തെല്ലോ പറഞ്ഞു  ഞാൻ ലേറ്റ് ഓഫാക്കിയത് കൊണ്ട് കണ്ണ് കാണാതെ തടഞ്ഞു വീണതാ ,, ഞമ്മൾ വീടോ, നിക്കട്ടെ കുറച്ചു ഗമ അല്ല പിന്നെഹ്.... 

അവൾ ബേം കേറി കിടന്നു, നന്നായി പേടിച്ചു എന്ന് തോനുന്നു ഒന്നും മിണ്ടിയില്ല. കുറച്ചു ഞമ്മൾ അവൾ എന്തേലും മിണ്ടും എന്ന് വിചാരിച്ചു  പിന്നെ ഞാൻ ഉറങ്ങി  ഒരു രക്ഷേം ഇല്ല. 
 ഒറങ്ങാ  ലെ വേറെ വഴിയില്ല. 

കിടക്കുമ്പോൾ ഏറെ വൈകിയെങ്കിലും അവൾ നേരത്തെ എണീച്ചു, ഞമ്മക്ക് ഐൻ ആവൂല സുബ്ഹി കലാഹ് ആവാൻ പത്ത് മിനുട്ട് ബാക്കി ഉള്ളപ്പോൾ എണീറ്റ് ഞമ്മൾ നിസ്കരിച്ചു. 

പിന്നെ അങ്ങോട്ട് നല്ല രസം തന്നെ ആയിനും ന്താന്നാ  ഉമ്മാന്റെ സെലെക്ഷൻ ഏതായാലും ആൾ പുലിയാ... 


     *തുടരും...*
   ✍️ *mihras koduvally*

*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*ദുആ വസിയ്യത്തോടെ*

https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*mihraskoduvally123.blogspot.com*
⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛

*✿═══════════════✿*
 *അവളാരാണെന്ന് ചോദിച്ചാൽ...?*
      *പാർട്ട് :2*
http://mihraskoduvally123.blogspot.com/2021/02/blog-post_23.html
*✿═══════════════✿*
               സ്നേഹം ഒരുവാക്കാണോ എന്ന് ചോദിച്ചാൽ , ഒന്ന് തപ്പി തടയണം. കാരണം, ഒരുപാട് വാക്കുകൾ കൂട്ടിച്ചേർത്ത ഒരുപാട് അർത്ഥതലങ്ങൾ ഉള്ള മനോഹരമായ ഒരു ഇതാണ് ഇത്  ഏത്...? 
അതന്നെ  *"സ്നേഹം "*

ഇടക്കൊക്കെ വാശിയും ദേഷ്യവും ഇണക്കവും പിണക്കവുമായ് ഞങ്ങൾ പെട്ടന്ന് തന്നെ നല്ല കൂട്ടായ്, അലസമായ് നടന്ന എന്നെ അവൾ ഒരു അടക്കവും  ചിട്ടയുമുള്ള മനുഷ്യനാക്കി തീർത്തു. 
    
ഉമ്മാന്റെ മാത്രം പ്രിയപെട്ടവൾ ആയിരുന്നവൾ ഇന്ന് എന്റെയും പ്രിയപ്പെട്ടവളായ് മാറി. അവളില്ലാത്ത ഈ അന്തരീക്ഷം തന്നെ ഞങ്ങൾക്ക് എന്തൊക്കെയോ ഇല്ലാത്ത പോലെ യായി ഓക്സിജൻ കിട്ടാത പിടയുന്ന ജീവന്റെ തരി പോലെ ഒരു തരം ശ്വാസം മുട്ടൽ 

" ഹേയ് ,, എന്ത് മുട്ടൽ, 

"സത്യം, ടാ  

കുറച്ചു ഓവർ ആയി പോയിന്ന് തോനുന്നു ഒന്ന് കൊഴുപ്പിക്കാൻ നോക്കിയതാ  ഓൻ കയ്യോടെ പൊക്കി, അതാണ്‌ ചങ്ങായി. 

" ന്നാ കേട്ടോ  റൂട്ട് ഒന്ന് നേരെയാക്കാം 

"ആ അതാ ന്റോൻ നല്ലത് . അന്റെ ആ എരും പുളി യും ഇബടെ ബേണ്ട ള്ളത് മതി അത് ഉപ്പ് ആയാലും. 

      ചീറ്റി പോയ ഒരു ഇതു ണ്ടെങ്കിലും ഞാൻ അത് മറന്ന് ബാക്കി പറയാൻ തുടങ്ങി. 

എന്റെ ഇക്കാക്ക്  ഒരു ദിവസം പെട്ടന്ന് കാലിന് ഒരു വേദന ഡോക്ടറെ കാണിച്ചപ്പോൾ  മുൻപ് എപ്പോഴോ പറ്റിയ പരുക്ക്  ശ്രദ്ധിക്കാത്തത് കൊണ്ട് സെപ്പ്റ്റിക്ക്  ആയയതാണെന്ന്, പിന്നെ ഒരു റെസ്റ്റും. 

പക്ഷെ  , പാവം ന്റെ ബീവി ഇക്കാക്ക് വേണ്ടി ഇത്താനെ ഫുൾ ഫ്രീ ആക്കി കിച്ചനും മറ്റു പണികളും എല്ലാം ഒറ്റക്ക് പാവം, !
ഉമ്മാക്ക് കൂടുതൽ പണി ഒന്നും എടുക്കാൻ ആവില്ല പ്രായം കൊണ്ടുള്ള ചെറിയ ബുദ്ധിമുട്ട്കൾ ഒക്കെ ണ്ട്,  

ചുരുക്കി പറഞ്ഞാൽ എന്നെ നോക്കാൻ ഓൾക്ക് നേരല്ല അത്രന്നെ 
  ഉമ്മാനെ കൊണ്ട് കുടിച്ച ഗ്ലാസ് പോലും എടുത്ത് വെക്കാൻ സമ്മതിക്കാതെ ഓൾ ഉമ്മാന്റെ സ്വന്തം മോളും ഞാൻ ഏതാണ്ട് മരുമോനും ആയ മട്ടായി. 

പിന്നെ പറയണോ, ഉമ്മാക്ക് ഒന്ന് തിരിയണേൽ കൂടി മോളെ സമ്മതം വേണോന്ന് ആയി,   എല്ലാം കൂടി മൊത്തത്തിൽ ഇത്താക്ക്  ഈഗോ കേറി  പിന്നെ  ഓളോട്  ദേഷ്യവും പകയുമായി .  

ചെറിയൊരു പണി ഓക്കിട്ട് കൊടുക്കാൻ ഒരുങ്ങി ഇറങ്ങിയ ഇത്ത. 

ഇഷ്ടമല്ലാഞ്ഞിട്ടും എങ്ങനെയോ ഒന്ന് ഇഷ്ടപ്പെട്ടു വന്നതാ അപോക്ക് ഇത്ത ഒരു രണ്ടാതരക്കാരിയായ് എന്ന തോന്നൽ ഏറി വന്നു.  , 
ഇത്തന്റെ കയ്യിലിരിപ്പ് കുറച്ചു സൂപ്പർ ആയതോണ്ട് ആർക്കും കണ്ണിന് നേരെ കണ്ടൂടായിരുന്നു . ഇവൾ വന്നപ്പോ  അതും നന്നായി ഇത്താനെ ഓൾ നന്നാക്കി ന്നിട്ട് ന്താ അതും ഓക്ക് തന്നെ പണി. 

 എന്തായാലും പണി  കൊടുക്കും നല്ല എട്ടിന്റെ പണി. 

പക്ഷെ ഇത്താന്റെ കണക്കു കൂട്ടലുകൾ  ആരും അറിഞ്ഞില്ല. അവർക്ക് വേണ്ടിയാണ് അവൾ സ്വയം എല്ലാം ഏറ്റെടുത്തു ചെയ്തത് എന്ന് ' ഉമ്മ അവളോട് കാണിക്കുന്ന അമിത സ്നേഹം കണ്ടപ്പോൾ പാടെ അങ്ങ് അവർ മറന്ന് കളഞ്ഞു. 

 

രാത്രി ഏറെ വൈകിട്ടും അവൾ റൂമിലേക്ക് വന്നില്ല. പണികൾ ഒന്നും കഴിഞ്ഞിട്ടുണ്ടാവില്ല എന്ന് കരുതി  ഇരുന്ന ഞാൻ അറിയാതെ എപ്പോഴോ മയങ്ങി പോയി , ഉമ്മാന്റെ ആർപ്പ് വിളിക്കേട്ടാണ് പിന്നെ ഞാൻ ഉണർന്നത് . 

ഓടി ചെന്ന ഞാൻ കണ്ട കാഴ്ച  ആകെ തളർന്നു പോയി  ഒന്നിനും ശക്തിയില്ലാതെ  ഞാൻ തറയിൽ ഇരുന്നു.. 

    *തുടരും*
✍🏻 *Mihras koduvally*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*ദുആ വസിയ്യത്തോടെ*

https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*mihraskoduvally123.blogspot.com*
⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛

*✿═══════════════✿*

    *അവളാരാണെന്ന് ചോദിച്ചാൽ...?*
       *പാർട്ട് :3*

http://mihraskoduvally123.blogspot.com/2021/02/blog-post_23.html
*✿═══════════════✿*
             സ്നേഹം കൊണ്ടും സത്യം കൊണ്ടും എന്നെ തോൽപ്പിച്ചവളെ ജയിപ്പിക്കാൻ വേണ്ടി തിടുക്കം കൂട്ടി ഓടുന്ന നൈസുമാർ, ഒന്ന് മുഖം തരാതെ  അവൾക്കരികിലേക്ക് ഓടുന്ന ഡോക്ടർ. 

കണ്ണുനീരോടെ ആണേലും രൂക്ഷഭാവത്തിൽ ഉമ്മ ഇടയ്ക്കിടെ ഇത്താനെ നോക്കുന്നുണ്ട്, കാരണം ഉമ്മ കണ്ടതാണ്  മുകളിലെ കോലായിലെ വാതിൽ അടക്കാൻ പോകുന്ന അവൾക്ക് പിറകെ അന്നേരം ഇത്ത മാത്രമേ പോയിട്ടുള്ളൂ എന്നത്,  പിന്നെ എന്ത് പറ്റി എന്ന് ആർക്കും അറിയില്ല.

 ഏറെ വൈകിട്ടും വാരാത്ത എന്റെ ബീവിയെ തേടി ഉമ്മ മുകളിലേക്ക് കയറിയപ്പോൾ രക്തത്തിൽ കുളിച്ച അവൾ ബോധമറ്റു കിടക്കുന്നു. 


" ഹാദിയ ഹാമിദ് അഹമ്മദ് 

ഡോക്ടർ വിളിച്ചപ്പോൾ പ്രതീക്ഷയോടെ ഞാൻ അയാൾക്കരികിലേക്ക് നടന്നു. 
എന്നാൽ കേൾക്കാൻ സാധിച്ചത്    !

ബോധം വീണിട്ടുണ്ട് പക്ഷെ അവൾക്ക് ആരെയും തിരിച്ചറിയാൻ ഉള്ള സാധ്യതയില്ല, തലയടിച്ചു വീണപ്പോൾ പറ്റിയ ആഗതമായ അടി അവളുടെ ഓർമ ശക്തിയെ പാടെ മറച്ചു കളഞ്ഞിരിക്കുന്നു. പ്രതീക്ഷ കൈവെടിയണ്ട എല്ലാം ശരിയാവും നല്ല ചികിത്സയിലൂടെ അവളെ നമുക്ക് തിരിച്ചു കൊണ്ടു വരാം. 

അയാൾ അത് പറഞ്ഞവസാനിപ്പിച്ചപ്പോൾ ഒരു തരം മരവിപ്പ് ആയിരുന്നു, ജീവിതം തുടങ്ങും മുന്പേ എന്റെ പെണ്ണ്,,,, യാ അല്ലാഹ് 
പാവം 


എന്റെ വാശിക്ക് വയങ്ങി അവളെ കാണാൻ എന്നെ അനുവദിച്ചു, എന്നാൽ ആരാണെന്ന അവളുടെ ചോദ്യത്തിന് മുമ്പിൽ ഞാൻ ആകെ തളർന്നു  ഞാൻ ആരാ....? 

ആരാ? 
അവളുടെ ആ ചോദ്യം വീണ്ടും വീണ്ടും എന്റെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു. 
 
ഒന്നും തിരിച്ചു പറയാതെ അവളുടെ നെറ്റിയിൽ ചുംബിച്ചു ഞാൻ ഇറങ്ങി നടന്നു 

I C U വിന് മുമ്പിൽ പ്രതീക്ഷയോടെ എന്നെ കാത്തിരിക്കുന്ന ഞങ്ങളുടെ മാതാപിതാക്കളോട് എന്ത് പറയണം എന്നറിയാതെ ഞാൻ അവളുടെ ഉപ്പയെ കെട്ടിപ്പിടിച്ചു കരഞ്ഞു. 

സാരല്ല മോനെ ഒക്കെ ശരിയാവും അല്ലാഹു അല്ലെ വലിയവൻ അവന് സാധിക്കാത്തതായ് ഈ ലോകത്ത് എന്തുണ്ട് , ന്റെ മോൻ വിഷമിക്കണ്ട നമ്മൾ അവളെ തിരിച്ചു കൊണ്ടുവരും. 

അവൾക്ക് ജന്മം നൽകിയ ഉപ്പയുടെ കരുത്തുറ്റ വാക്കുകൾ എനിക്ക് അത്ഭുതം തോന്നി കടലോളം സങ്കടം ഉള്ളിലൊതുക്കിയ വാക്കുകൾ ആണെന്ന് അറിയാമെങ്കിലും എന്റെ ഉള്ളറിഞ്ഞു സംസാരിച്ച ഉപ്പയോട് ആ നിമിഷം ഏറെ ബഹുമാനം തോന്നി , അവളുടെ അല്ലെ ഉപ്പ എന്നെ നന്നാക്കിയെടുത്ത അവൾക്ക് ഇത്പോലെ ഒരുപ്പയല്ലാതെ ആരാണ് ഉണ്ടാവുക. 

എല്ലാം പറഞ്ഞു എന്നെ മാറ്റി സ്വലാത്തിന്റെ മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട്  I C U വിന് മുമ്പിൽ മോളെ നോക്കിയിരിക്കുന്ന ആ ഉപ്പാന്റെ കണ്ണുകൾ ഈറനണിയുന്നത് ഒരു വേദനയോടെ ഞാൻ നോക്കി കണ്ടു. 


ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ഞങ്ങളവിടെ കഴിഞ്ഞു കൂട്ടി,  അവൾക്കിപ്പോൾ ചെറുതായിട്ട് ഒക്കെ എഴുനേറ്റ് നടക്കാം ഓർമ ഇല്ലേലും മറ്റു ശാരീരിക പ്രശ്നങ്ങളിൽ നിന്നെല്ലാം അവൾ മാറി പൂർണ ആരോഗ്യവതിയായ് അൽഹംദുലില്ലാഹ്... 


അത് കൊണ്ട് തന്നെ അവളെ ഞങ്ങൾ വീട്ടിലേക്ക് കൊണ്ടുപോയി 


എന്നാലും ഏറെ വേദന ഇന്ന് ഞാൻ അവളുടെ മകനായി വേഷമണിയേണ്ടി വന്നതിനാലാണ്  എന്റെ ഉമ്മ അവളുടെ ഉമ്മയും അവളുടെ ഉമ്മ അവളുടെ ജേഷ്ഠത്തിയും  ഉപ്പാക്ക് മാത്രം ഭാഗ്യം ണ്ട് ഉപ്പ ഉപ്പ തന്നെ., 


എത്രനാൾ ഇങ്ങനെ എന്ന് അറിയില്ല അവളോട് എങ്ങനെ എല്ലാം പറയുമെന്നും അറിയില്ല. 

എങ്കിലും  അവളുടെ നിഴലായി എന്നും കൂടെ ഉണ്ട് ഞാൻ അത് ഇനി മരണം വരെ വേണ്ടി വന്നാലും 


      *തുടരും*

✍️ *Mihras koduvally*

*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*ദുആ വസിയ്യത്തോടെ*

https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*mihraskoduvally123.blogspot.com*
⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛

*✿═══════════════✿*

    *അവളാരാണെന്ന് ചോദിച്ചാൽ...?*
       *പാർട്ട് :4*

http://mihraskoduvally123.blogspot.com/2021/02/blog-post_23.html
*✿═══════════════✿*

മകനിൽ നിന്ന് ഭർത്താവിലേക്ക് എത്ര ദൂരമുണ്ടെനിക്കിനിയും അറിയില്ല. എങ്കിലും പ്രതീക്ഷയോടെ ഞാൻ ഓരോ ദിനവും തള്ളിനീക്കുന്നു. !

അവളെന്നെ തിരിച്ചറിയും 

അവളെനിക്കായ് തന്ന ഒത്തിരി ഓർമകളുണ്ടെന്നിൽ  നാളെയിലേക്കുള്ള പ്രതീക്ഷക്ക് വഴി വെക്കുന്ന സുന്ദര നിമിഷങ്ങൾ 

എന്റെതായി കഴിഞ്ഞിട്ടും അവളെന്റെത് മാത്രമാണെന്നറിഞ്ഞിട്ടും ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഞാനവളെ, അതൊന്നും അവളോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല  എല്ലാം ഒരു കുസൃതി  ജീവിതം ആസ്വദിച്ചു വരുമ്പോൾ അവളെ പിണക്കം കാണാൻ കൂടുതൽ ഇണങ്ങാൻ  ഞാൻ കാണിച്ചു കൂട്ടിയ ഓരോ പൊട്ടത്തരങ്ങൾ അവളുടെ സ്നേഹം ആസ്വദിക്കാൻ ഉള്ള അനുഭൂതികൾ... 

-----------------------------

അവൾക്ക് വേണ്ടി ഞങ്ങൾ ഇരു വീട്ടുകാർ ഇപ്പോ ഒരു വീട്ടിലായ്  അവളുടെ ഉമ്മേം ഉപ്പയും ന്റെ ഉമ്മേം... 

ഇത്തയും ഇക്കാക്കയും ഞങ്ങളുടെ വീട്ടിൽ തന്നെ അപ്പോ പറയണ്ടേലോ  ഞമ്മൾ ഓളെ വീട്ടിൽ എല്ലാരും അടിച്ചു പൊളിച്ചു ജീവിക്കുന്നു . ഒരു വിത്യാസം മാത്രം ഭർത്താവ് എന്നുള്ളത് മകനായി  ഒരു മകനു വേണ്ട പരിചരണവും സ്നേഹവും കരുതലും നൽകി എന്റെ ബീവി എന്റെ ഉമ്മയായ് വാഴുന്നു. 

ബന്ധുക്കളൊക്കെ ഇടക്ക് വരും അവസ്ഥ പറഞ്ഞു സെന്റിയടിക്കാൻ സഹതാപം.... അല്ല പിന്നെഹ് ..  ഇതും പടച്ചോന്റെ കണക്കുകൂട്ടലുകളാണന്നെ -

പിന്നെ ഇത്ത ഇടക്ക് വരും സ്നേഹം ചാലിച്ച വാക്കുകളുമായ്  ഓൾക്ക് ഓർമ തിരികെ വന്നോ എന്ന് നോക്കാൻ , അതോണ്ട് തന്നെ  മൂപ്പത്തി വന്നാൽ ഉമ്മ ഓളെ അടുത്ത് നിന്ന് മാറൂല . നിക്ക് ഒരിക്കൽ കൂടി ന്റെ മോളെ നഷ്ടപ്പെടുത്താൻ വയ്യാന്ന് പറയും . 
എന്തേലും
 പറഞ്ഞാൽ   പിന്നെ ഉമ്മ ആകെ ബേജാറാ , ഓൾ എന്ന് വെച്ചാ ഉമ്മാക്ക് ജീവനാ 

  എന്താ ലെ... 
ഇങ്ങനെ ഒരു ഉമ്മാനെ കിട്ടാനും മാണം ഭാഗ്യം. 

" ന്നാ ഞാനൊരു കാര്യം ചോയ്ക്കട്ടെ ഹാമിയെ 

ഞ്ഞി ചോയ്ചോക്ക് ന്റെ മുത്തെ മനസു... 

" ശരിക്കും ഇപ്പോ ഓളെ  ഹാൽ ന്താ പ്പോ, ഇതു ഇപ്പൊ ഒരു പത്ത് വർഷം മുന്പേ നടന്ന കഥയല്ലെ  തൊക്കെ ഞമ്മളെ കോളേജ് ൽ ണ്ടായിരുന്ന മുർഷി പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്, ഞ്ഞി ഇപ്പോ ഉള്ള സ്ഥിതി പറഞ്ഞൂടെ 

" ഹ ഹാ, ഞ്ഞി ആൾ കൊള്ളാലോ, അത് സരിയാവൂല, എല്ലാം തിരിയണമെങ്കിൽ എല്ലാം പറയണം. ഒന്ന് ഷമിക്ക് ന്റെ മോനെ.... 


ഇത്താന്റെ പക അവിടെ കൊണ്ട് തീരും എന്ന് കരുതിയ ഞമ്മക്ക് തെറ്റിയത് അന്ന് ആയിരുന്നു, അടുത്ത വീട്ടിലെ കുഞ്ഞാലിക്കാന്റെ മോൾ ഖൈറുന്റെ കല്യാണ ദിവസം. 

എല്ലാരും ഭക്ഷണം കഴിക്കുന്ന തിരക്കിലാണ് , ഹാദി എന്നോട് വന്നു പറഞ്ഞു, എനിക്ക് വല്ലാത്ത ക്ഷീണം ണ്ട് ഞാൻ വേഗം കിടക്കാണ് ങ്ങള് എല്ലാം കഴിഞ്ഞു പോരി ട്ടോ ന്ന്, അടുത്ത വീട് തന്നെ ആയോണ്ട് ഞാൻ സമ്മതിച്ചു. ഒരു കുടുംബം പോലെ നിന്ന അയൽക്കാരായോണ്ട് എല്ലാ കാര്യത്തിലും ന്റെ ഒരു കണ്ണ് വേണമല്ലോ? 

-------

എല്ലാം കഴിഞ്ഞു ഞാൻ വീട്ടിലെത്തിയപ്പോൾ സമയം രണ്ട് മണി 
ഉമ്മാക്കും ഉപ്പക്കും ആകെ  വെപ്രാളം  കാര്യം ചോയ്ച്ചപ്പോൾ ഹാദിനെ കാണാനില്ലാന്ന്. 
എന്തോ എനിക്ക്  പെട്ടന്ന് പേടി തോന്നി പിന്നെ ഈ നട്ടപാതിരക്ക് അവളെവിടെ പോവാൻ 
ഒന്നൂടി വീടൊക്കെ നോക്കി എവിടെയും കണ്ടില്ല. കല്യാണ വീട്ടിലും നോക്കി കണ്ടില്ല. 

എല്ലാ പ്രതീക്ഷയും നഷ്ടപെട്ടിരിക്കുമ്പോഴാണ്  അവളുടെ റൂമിലെ ബാത്റൂമിൽ ലൈറ്റ് കത്തുന്നത് ശ്രദ്ധയിൽ പെട്ടത്, വേഗം പോയി നോക്കി പക്ഷെ അത് പുറത്ത് നിന്നാണ് പൂട്ടിയത്  എങ്കിലും ഒന്ന് വെറുതെ തുറന്നു നോക്കിയപ്പോൾ ഞാനാകെ ... 

      *തുടരും...*
✍🏻 *Mihras koduvally*

*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*ദുആ വസിയ്യത്തോടെ*

https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*mihraskoduvally123.blogspot.com*
⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛

*✿═══════════════✿*

    *അവളാരാണെന്ന് ചോദിച്ചാൽ...?*
       *പാർട്ട് :5*

http://mihraskoduvally123.blogspot.com/2021/02/blog-post_23.html
*✿═══════════════✿*

        ഞാനാകെ   , എന്താ പറയാ...  ഇടിവെട്ടിയവനെ പാമ്പ് കടിച്ച മാതിരി തന്നെയായി. 
ഇത്തയും അവളും തലങ്ങും വിലങ്ങും ചോരയിൽ കുളിച്ചു കിടക്കുന്നു.   വാരിയെടുത്തു ഓടി  എങ്ങോട്ട്  എവിടേക്കന്നറിയാതെ, ആ ഓട്ടം അടുത്തുള്ള ഹോസ്പിറ്റലിലായിരുന്നു അവസാനിച്ചത് അപ്പോഴേക്ക് ഇത്തയെയും ആരോ കൊണ്ട് വന്നിട്ടുണ്ട്. 

I C U വിന് മുമ്പിൽ മരവിച്ച മനസുമായി ഒരു ഭ്രാന്തനെ പോലെ സ്വയം മറന്ന് ഞാൻ അലറി കരഞ്ഞു ഡോക്ടറും സിസ്റ്റർ മാരും മാറി വന്നു ശകാരിക്കുന്നുണ്ട് ശബ്ദ ത്തിന്റെ തീവ്രത കൊണ്ട് പതിയെ എന്റെ ശബ്ദം നിലച്ചു. 


ആ കിടത്തം അവൾ ഒരാഴ്ചയോളം നീണ്ടു നിന്നു, പക്ഷെ അതിൽ എനിക്ക് വല്ലാത്ത സന്തോഷം തോന്നി കാരണം  അവൾക്ക് ഓർമ ശക്തി തിരികെ വന്നു ആദ്യം അവൾ എന്നെ കാണണമെന്ന് തന്നെ ആവശ്യപ്പെട്ടു 

ഏറെ പ്രതീക്ഷയോടെ തന്നെ അവൾക്കരികിലേക്ക് ഞാൻ നടന്നു 

"മാഷെ, ഒന്ന് വീണപ്പോ ഞാനങ്ങു പോയിന്നു വിചാരിച്ചു സന്തോഷികണ്ട ട്ടോ  ഞാൻ അങ്ങനെ ങ്ങളെ വിട്ട് പോവൂല. " 

കള്ള ചിരിയോടെ ഉള്ള വാക്കുകൾ 

സന്തോഷം കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു പരിസരം മറന്നു ഞാനവളെ വാരി പുണർന്നു. 

*അല്ലാഹ് നിനക്കത്രെ സർവ്വ സ്തുതിയും*

ഒരു വീഴ്ചയിലൂടെ അവളെനിക്ക് നഷ്ടമായ പ്പോൾ മറ്റൊരു വീഴ്ചയിലൂടെ അവളെനിക്ക് വീണ്ടും സ്വന്തമായി. 

പക്ഷെ !
ഓർമ വന്നപ്പോൾ അവളുടെ കാലുകൾ നിശ്ചലമായി വീൽ ചെയറിൽ നടക്കുന്ന അവൾ ഒരു ചെറിയ വേദനയായങ്കിലും കൂടുതൽ സ്നേഹിക്കാനുള്ള അവസരം പടച്ചോൻ എനിക്ക് തന്നതായ് തോന്നി. 

*يَا خبير ﷻ*   
       *يَا حليم ﷻ*
എന്റെ ആന്തരികവും ബാഹ്യവുമായ പ്രയാസങ്ങൾ മാറ്റി  സഹനവും ക്ഷമയും തന്ന നാഥാ എന്റെ ജീവിതത്തിൽ ഖൈറും ബറകത്തും ഏറ്റി തരണേ... 
സന്തോഷവും സമാധാനവും നിലനിർത്തി ഇരു ലോക രക്ഷ തരണേ... 

---------------------------------

ഇത്തക്ക് നട്ടല്ലിന് പറ്റിയത് കൊണ്ട് നടക്കാൻ വയ്യ ഇരിക്കാനും ചുരുക്കി പറഞ്ഞാ കട്ടിലിലായി താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്ന് വേണം പറയാൻ 

ഏതായാലും എനിക്ക് സ്നേഹിക്കാനും സന്തോഷിക്കാനും ഒരവസരം അതിലുപരി  ഓരോരോ തിരിച്ചറിവുകൾ അനുഭവങ്ങളിൽ നിന്നും കിട്ടി. 

ഉമ്മയും ഞാനും കൂടി ആണേലും അവളെ കരുതലോടെ പരിചരിക്കാൻ മത്സരം തന്നെയായിരുന്നു. 
ഇഷ്ടപ്പെട്ട ഭക്ഷണം കൊണ്ടും വസ്ത്രം കൊണ്ടും സ്നേഹം കൊണ്ടും ഞങ്ങൾ അവളെ വീർപ്പു മുട്ടിച്ചു എന്ന് തന്നെ പറയാം. എല്ലാം അവളും ഞങ്ങളും ഒരുപോലെ ആസ്വദിച്ചു. 

നടക്കാൻ അവൾക്ക് കഴിയില്ലെങ്കിൽ എന്താ... ഞാനവൾക്ക് കൈ ആയി കാലായി എന്തിന് അവൾ തന്നെയായി മാറുകയായിരുന്നു. ചില അവസരങ്ങളിൽ  അത് തന്നെയല്ലേ സ്നേഹം അതല്ലെ ഞങ്ങളെ ഞങ്ങൾ ആക്കിയതും കൂടുതൽ അടുപ്പിച്ചതും. 

ഒന്നിനും കഴിയാതെ വീൽ ചെയറിൽ ആണേലും സ്നേഹം കൊണ്ട് അവളിന്നും ഞങ്ങളെ തോല്പ്പിക്കുന്നുണ്ട്, ഒരു കുറവുമില്ലാതെ -

എന്റെ മനസൊന്നു വെമ്പിയാൽ അവളുടെ മടിത്തട്ടിൽ എനിക്കേകുന്നൊരഭയം അതാണ്‌ ഭൂമിയിലെ സ്വർഗം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 
    
        *തുടരും*
*✍🏻Mihras koduvally*

*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*ദുആ വസിയ്യത്തോടെ*

https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*mihraskoduvally123.blogspot.com*
⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛

*✿═══════════════✿*

    *അവളാരാണെന്ന് ചോദിച്ചാൽ...?*
       *പാർട്ട് :6*

http://mihraskoduvally123.blogspot.com/2021/02/blog-post_23.html
*✿═══════════════✿*
          ഒരിക്കലെല്ലാം നഷ്ടപ്പെട്ടുപോയി എന്ന് തോന്നിയ എനിക്ക് എല്ലാം ഇന്ന് തിരികെ ലഭിച്ചിരിക്കുന്നു. 
അവളുടെ സ്നേഹം പരിചരണം... 

ഡ്രസ്സ്‌ അലക്കി തേക്കലും ചോറ് വാരി ഉരുട്ടി വായയിൽ ഇടുന്നതും മാത്രമല്ല പരിചരണം, മനസിന്റെ മുറിവിനെ ഉണക്കാൻ ശക്തിയുള്ള വാക്കുകളായ്, ചിലപ്പോൾ എന്റെ തല മുടിയിൽ തഴുകുന്ന അവളുടെ കൈ വിരലുകളായ് അതന്നെ കുളിരു കോരിക്കാറുണ്ട്, 

സത്യമായ സ്നേഹത്തെ ഒരു ശക്തിക്കും വേർപ്പെടുത്താൻ കഴിയില്ല എന്നതിനുള്ള ഒരു വലിയ ഉദാഹരണം കൂടിയാണിത്. 
ഏത് പ്രതിസന്ധി ഘട്ടത്തിലും അവൾ വളരെ സൗമ്യമായിട്ടാണ് പെരുമാറിയിരുന്നത് വേദനകളെ മറ്റാരും കാണാതെ ഒളിപ്പിക്കാനും അവളുടെ നുണക്കുഴി കവിളുകൾക്ക് കഴിയുമായിരുന്നു. 

ആയിശ(റ)യിൽ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: സൗമ്യത ഏത് കാര്യത്തിൽ പാലിച്ചാലും അത് ഭംഗിയായിരിക്കും. ഏതൊരു കാര്യത്തിൽ നിന്ന് അതൊഴിവാക്കിയാലും അത് മോശമാകുകയും ചെയ്യും.
   ഇന്ന് അവൾക്ക് എല്ലാം അറിയാം. അവൾക്ക് മുൻപ് സംഭവിച്ചതും അതെന്ത് കൊണ്ടാണ് എന്നും അതിനു പിന്നിലാരാണ് എന്നും. പക്ഷെ, ഒരിക്കൽ പോലും നോട്ടം കൊണ്ട് പോലും അവരെ അവൾ നോവിക്കുന്നത് ഞാൻ കണ്ടിട്ടില്ല. 

അവളെന്താണ് ഇങ്ങനെ  ജിന്നോ  അതോ മാലാഖ യോ ?  
അല്ല അല്ലാഹുവിന്റെ  അളവറ്റ കാരുണ്യം ലഭിച്ച ഒരടിമ സ്നേഹത്തിന്റെ ദൂതരെ ﷺഅങ്ങേയറ്റം ഖൽബിൽ കൂട്ടാൻ ആഗ്രഹിക്കുന്ന ഒരടിമ ആ സ്നേഹത്തിനായ് വെമ്പൽ കൊള്ളുന്ന സ്വപ്നങ്ങളുടെ കൂട്ടുകാരി 

----------------------------

എന്തോ ഒഴിവ് ദിവസങ്ങളില്ലാതെ ഒരു മാസ കാലം ഓഫീസും റൂമുമായ് കഴിഞ്ഞതിന്റെ ക്ഷീണം  രാത്രി പത്ത് മണിക്ക് കിടന്നു പിറ്റേന്ന് പതിനൊന്നര വരെ നീണ്ടു. സുബ്ഹിക്കും തഹജ്ജുദ് നും ന്റെ ബീവി ഉണർത്തി വീണ്ടും കിടന്നു . 
അടുക്കളയിൽ നിന്നുള്ള പെണ്ണുങ്ങളുടെ അടക്കം പറച്ചിൽ / അല്ല കുറച്ചു ഉറക്കെ തന്നെ ഉള്ള സംസാരം കേട്ടാണ് ഇന്നത്തെ ഉയർത്തെഴുനേൽപ്പ്   പ്രഭാത കർമങ്ങളെല്ലാം കഴിഞ്ഞു അടുക്കളയിലെക്കുള്ള പാസ്സേജിൽ എത്തിയപ്പോഴേക്കും വന്നത് ഇത്താന്റെ ഉമ്മയാണെന്നും  എന്റെ ബീവിനെ കുറ്റപ്പെടുത്തുകയാണെന്നും മനസിലായി 

" ആരും വിളിക്കാതെ അവളെന്തിന് കല്യാണത്തിന് വന്നു എന്നും രണ്ടാളും എങ്ങനെ ഒരു ബാത്റൂമിൽ വീണു കിടന്നു"  എന്നുമുള്ള എന്റെ ഉമ്മാന്റെ ചോദ്യത്തിന് മറുപടിയില്ലാതെ തപ്പികളിക്കുകയാണ സ്ത്രീ. 

മകളുടെ എല്ലാ കുശുമ്പിനും കുന്നായിമക്കും കൂട്ടു നിന്ന് ഒരു കുടുംബത്തിന്റെ മൊത്തം സമാധാനവും നശിപ്പിച്ച ഒരു സ്ത്രീ   

എല്ലാം കേട്ടിരുന്നു മറുപടിയില്ലാതെ കണ്ണും നിറച്ചു വീൽച്ചയറിൽ ഇരിക്കുന്ന എന്റെ പെണ്ണിനെ കണ്ടപ്പോൾ ഖൽബ് ഒന്ന് പിടഞ്ഞു. എല്ലാം അറിഞ്ഞിട്ടും എന്തിന് ഈ മൗനം വിനയം അതൊക്കെ അവർ അർഹിക്കുന്നുണ്ടോ? , 

ഒരു കുടുംബം നന്നാക്കാനും കേടാക്കാനും ഒരു സ്ത്രീ മതിയെന്നത് എത്ര സത്യം. 

ഒന്നുമറിയാത്ത മട്ടിൽ ഞാൻ അടുക്കളയിലേക്ക് നടന്നു, എന്നെ കണ്ടതും ഏതോ കോണിലവൾ ഒളിപ്പിച്ചു  വെച്ച മിഴി നീർ കണങ്ങൾ ചാലിട്ടോഴുകി എന്റെ കാലുകളിൽ അവൾ പിടിച്ചു കരഞ്ഞു. അത്രമേൽ വെന്തു കാണും അവളുടെ ഉള്ളുമെന്നു ഞാൻ ഊഹിച്ചു. 

സമാധാനിപ്പിക്കാൻ എനിക്ക് വാക്കുകൾ കിട്ടാതെ വന്നു. പറയുന്നതൊന്നും മുഴുമിപ്പിക്കാനാവാതെ ഞാൻ കുഴഞ്ഞു. 

എന്നെ കണ്ടതും ആ സ്ത്രീ പെട്ടന്ന് ഇറങ്ങി പോയി. അവളുടെ കണ്ണുനീർ എന്റെ യുള്ളിൽ ഒരഗ്നി ശില്പം പണിയുമെന്നു തോന്നിയത് കൊണ്ടാവാം ആ ഉൾവലിച്ചിൽ  അല്ലെങ്കിൽ ഇനിയും കുത്തി നോവിച്ചു കളഞ്ഞേനെ ഈ പാവത്തിനെ.... 

ഭക്ഷണ സമയമായപ്പോൾ ഞാനെന്റെ ബീവിക്ക് വാരി കൊടുത്തു, ഓരോ ഉരുളയിലും അവളുടെ കണ്ണുനീർ ഉറ്റി വീഴുന്നതിനെ ഒരു നിസ്സഹായനായ് ഞാൻ നോക്കി കണ്ടു. ഒരു കുടുംബത്തിന്റെ ഭദ്രതക്ക് വേണ്ടി സ്നേഹം മരിക്കാതിരിക്കാൻ വേണ്ടി ഇനി ഒരു പ്രതികാര ദാഹികൾ ഉയർത്തെഴുനേൽക്കാതിരിക്കാൻ വേണ്ടി... 

" അല്ല ഹാമി, എന്നാ ഈ ഇതൊക്കെ അവസാനിക്ക, നിങ്ങക്കും വേണ്ടേ ഒരു നല്ല ജീവിതം 

" ഉം, വേണം 

      *തുടരും*
*✍️ Mihras Koduvally*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*ദുആ വസിയ്യത്തോടെ*

https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*mihraskoduvally123.blogspot.com*
⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛
*✿═══════════════✿*

    *അവളാരാണെന്ന് ചോദിച്ചാൽ...?*
       *പാർട്ട് :7*

http://mihraskoduvally123.blogspot.com/2021/02/blog-post_23.html
*✿═══════════════✿*
      
             ജീവിതമാവുമ്പോൾ സുഖവും ദുഃഖവും ഉണ്ടാവും ഇണക്കവും പിണക്കവും ണ്ടാവും എന്നാലല്ലേ ഒരു രസം 

വേദനകളില്ലാത്ത ലോകത്ത് പരസ്പരം സ്നേഹിച്ചു ജീവിക്കാൻ ഇന്ന് ഞങ്ങൾ രണ്ടാളും ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്, എന്തോ ചില പ്രയാസങ്ങൾ അതിനെല്ലാം തടസം സൃഷ്ടിക്കുന്നു. മുൻപ് ഉണ്ടായ ഷോക്കിൽ നിന്നും മാറിയപ്പോൾ കാലുകൾ തളർന്നു വീൽചയറിൽ  സ്ഥാനമുറപ്പിച്ചപ്പോൾ  പല തവണ തോന്നിയിട്ടുണ്ട് നടക്കാൻ കഴിയാത്ത വേദനകൾ അവളെ അലട്ടുന്നത് കണ്ടിട്ട്  എന്നെ തിരിച്ചറിഞ്ഞിട്ടില്ലേലും വേണ്ടിയിരുന്നില്ല. അവൾ തുള്ളി ചാടി നടന്നാ മതിയായിരുന്നു എന്ന് പ്രതീക്ഷകൾ എല്ലാം നിരാശകൾക്ക് വഴി മാറി പലപ്പോഴും ഞങ്ങളെ തോൽപ്പിച്ചു കൊണ്ടിരിക്കുന്നു. 

ഇതെല്ലാം പോരാത്തതിന് കുടുംബക്കാരെന്ന് പറഞ്ഞു കൊറേ എണ്ണം ഉടുത്തൊരുങ്ങി വന്നോളും സിംപതിയുടെ മേൽ ചായം പൂശി,  "ഓൾക്കിനി നടക്കാൻ ഒന്നും ആവില്ല മോനെ, ഞമ്മക്ക് വേണ്ടേ ഒരു ജീവിതം ഓൾക്കിനി പ്രസവിക്കാനോക്കെ .... 

വാക്കുകൾ മുഴുമിപ്പിക്കും മുൻപ് ഞാൻ ഡെയിനിങ് ട്ടാബിളിൽ ഉച്ചത്തിൽ അടിച്ചു, പിന്നെ ആരും ഒന്നും മിണ്ടിയില്ല മാത്രമല്ല. അവരെ പൊടി പോലും പിന്നെ ഈ പരിസരത്ത് കണ്ടിട്ടില്ല. 
അല്ല പിന്നെഹ്  എന്റെ ജീവിതം എന്റെ ഭാര്യ, കുട്ടികൾ ഉണ്ടാവും ഉണ്ടാവാതിരിക്കും അതൊക്കെ ഇവരൊക്കെ നോക്കി നടക്കുന്നത് എന്തിനാ, എല്ലാ സൗഭാഗ്യങ്ങളുള്ളോരും മക്കളില്ലാത്തവരില്ലെ, അവരൊക്കെ പെട്ടന്ന് മൊഴിചൊല്ലി വേറെ സുഖം തേടി പോവാറാണോ പതിവ്?  എന്താ ഈ ലോകം ഇങ്ങനെ? 

പരസപരം സ്നേഹിക്കാനും മനസിലാക്കാനുമുള്ള മനസ് വേണം അല്ലാതെ ന്റു പ്പൂപ്പാക്ക് ആനണ്ടാർന്നുന്ന് പറഞ്ഞിട്ട് കാര്യല്ല  ഒരു തോട്ടി പോലും ഇല്ലാത്തവർ. 

ശരീരത്തിന് രോഗം ബാധിച്ചാൽ ആയുസ് അല്ലാഹു ഇട്ടിട്ടുണ്ടെങ്കിൽ ലോകത്തിന്റെ ഏത് കോണിൽ കൊണ്ട് പോയെങ്കിലും നമുക്ക് ചികിത്സ നടത്തി ഭേദമാക്കാം മനസിന് രോഗം ബാധിച്ച പിന്നെ നോക്കണ്ട  മാറൂല ഓൻ കുഷ്ട്ടം പിടിച്ചു തന്നെ ഇരിക്കും. 

   " ഹാമിയെ ഞ്ഞി സാഹിത്യം പറഞ്ഞിരിക്കാണ്ട് ബാക്കി പറ. അന്റെ ഈ വലിച്ചു നീട്ടൽ ന്കി ബോറാവുന്നോന്ന് ഒരു ഇത് തോന്നി തൊടങ്ങിക്കി 

" ഞ്ഞി ഒന്നു പോടോ, ഇങ്ങനെ ഞാൻ പറയൂ മാണോ കേട്ടോ അല്ലെ എണീച് പൊയ്ക്കോ , അല്ല പിന്നെഹ്. 

ഓനൊരു ചിരി പാസാക്കി ഞാൻ പിന്നെ തൊടങ്ങി 

ഇടക്ക് ഡോക്ടറെ കാണുന്നുണ്ട്, തരുന്ന മരുന്നുകളെല്ലാം സമയാ സമയം ഞാനും ഉമ്മയും കൂടി അവൾക്ക് കൊടുക്കും. ഇത്തവണ ഡോക്ടർ പറഞ്ഞു നല്ല മാറ്റം ഉണ്ട് റിസൾറ്റുകളിലെല്ലാം ഇനി പതിയെ പതിയെ അവളെ നടത്തിക്കണം, എന്ന് സന്തോഷം കൊണ്ടും ഡോക്ടർ ന്റെ കസിൻ തന്നെ ആയോണ്ട് ഉം ഡോക്ടർ ഷാൻ മുഹമ്മദിനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു. പുറത്തിരിക്കുന്ന ന്റെ ബീവിന്റെ അരികിലേക്ക് ഓടി അവളെ കണ്ട് എന്തോ ഒരു നിമിഷം ഒന്നും പറയാൻ ആയില്ല വേഗം കൂട്ടി വണ്ടി എടുത്ത് വീട്ടിലേക്ക്, ഉമ്മയോട് എല്ലാം പറഞ്ഞു കൂടെ അവളും എല്ലാം കേട്ടു. നനഞ്ഞ അവളുടെ മിഴികളിൽ അന്നേരം സന്തോഷവും സങ്കടവും ഒരു പോലെ തളം കെട്ടിനിന്നു. 

പതിവുപോലെ ഭക്ഷണവും മരുന്നും എല്ലാം കൊടുത്തു രാത്രി കിടപ്പറയിലേക്ക് ഓളെ കൊണ്ടിട്ടു ഞാൻ പറഞ്ഞു  " എടീ പെണ്ണെ വേഗം നടന്നോ എന്നിട്ട് വേണം ന്റെ ബീവിക്ക് ഇനി നടക്കാൻ പറ്റൂല പ്രസവിക്കാൻ ശേഷിണ്ടാവൂല എന്നൊക്കെ പറഞ്ഞു നിന്നെ വേദനിപ്പിച്ചവരുടെ മുന്നിലൂടെ നിറവയറുകളുള്ള നിന്നെ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ. 

അന്നേരം അവളെ ഒന്നു കാണേണ്ടത് തന്നെയായിരുന്നു, അവളുടെ ആ നുണ കുഴിയിൽ വിരിഞ്ഞ സന്തോഷം അതെനിക്ക് തന്ന ആവേശം  അത് ഒന്നു വേറെ തന്നെയായിരുന്നു. 

അവളെ ഉറക്കി കിടത്തി സർവ്വ അനുഗ്രഹങ്ങളും ഔദാര്യം തന്നെ നാഥന്റെ മുമ്പിൽ നിസ്കരിച്ചു പൊട്ടി കരഞ്ഞു. എന്തോ സന്തോഷം വന്നാലും സങ്കടം വന്നാലും ഉടയോന്റെ മുമ്പിൽ അടിമ നിൽക്കുന്ന ഈ നിൽപ് ഉണ്ടല്ലോ  അതാണ്‌ ഈ ലോകത്തിലെ ഏറ്റവും സമാധാനം നിറഞ്ഞ സ്ഥലം എന്ന് തോന്നിപോകും. അല്ല അത് തന്നെയാണ് സത്യവും. 

      *തുടരും*
*✍️ Mihras Koduvally*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*ദുആ വസിയ്യത്തോടെ*

https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*mihraskoduvally123.blogspot.com*
⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛
*✿═══════════════✿*

    *അവളാരാണെന്ന് ചോദിച്ചാൽ...?*
       *പാർട്ട് :8*
   *അവസാന ഭാഗം*
http://mihraskoduvally123.blogspot.com/2021/02/blog-post_23.html
*✿═══════════════✿*
      
              രാവുകളും പകലുകളും അങ്ങനെ മാറി മാറി സഞ്ചരിച്ചു കൊണ്ടിരുന്നു, പതിയെ പതിയെ ന്റെ ബീവിയും പിച്ച വെച്ച് തുടങ്ങി ആദ്യ ഒന്ന് രണ്ട് ആഴ്ച ഞാനും ഉമ്മയും ആൾക്ക് താങ്ങായ് നടന്നു പിന്നെ പിന്നെ അവൾ മെല്ലെ മെല്ലെ നടന്നു തുടങ്ങി. 
ഞങ്ങൾ അങ്ങനെ സമാധാനം കൊണ്ട് സന്തോഷം തീർത്തു. 

അപ്പോഴും പാവം ഇത്ത. ആ കിടപ്പ് തന്നെ ഞങ്ങളെ ഒക്കെ കാണുമ്പോ കണ്ണിൽ നിന്നും ഇപ്പോ ഉറ്റി വീഴുന്ന തുള്ളികളല്ലാതെ സംസാരമൊന്നുമില്ല. എല്ലാം മനസിലായി ഞാൻ ചെയ്ത നന്മയും ഞാൻ ചെയ്ത തിന്മയും ഞാൻ ചെയ്ത ധർമവും ഞാൻ ചെയ്ത ദാനവും ഞാൻ ചെയ്തതിലും ഭംഗിയായ് തന്നിൽ തിരിച്ചെത്തി എന്ന ഉത്തമ ബോധ്യമുള്ളത് കൊണ്ടാവാം ഈ നിശബ്മായ കണ്ണീരിൽ എല്ലാം ഒതുക്കിയത്. 
അവരെ ഉമ്മാക്ക് പോലും നോക്കാൻ സമയം ഇല്ലെന്ന് പറഞ്ഞു ഇവിടെ കൊണ്ടാക്കി ഇപ്പോ നോക്കുന്നതും ന്റെ ബീവി. 

*ഹാ പടച്ചോന്റെ ഓരോ കളിയെ...*

ഇത്രേ ഉള്ളു മനുഷ്യന്റെ കഥ. വാശിയും വൈരാഗ്യവും ഒടുവിൽ ഇങ്ങനെയൊക്കെയാണ് അവസാനം കാണുക. 
ഞമ്മളെ പുതിയ തലമുറ കുറെ ഏറെ പഠിക്കാനുണ്ട് പറഞ്ഞോണ്ട് ഒന്നും അവര് നന്നാവൂലാ അനുഭവിച്ചു പഠിക്കാ, എന്താ ചെയ്യാ. 
ഇവരുടെ ഒക്കെ ചിന്താശേഷി നശിച്ചതാണോ മനുഷ്യത്വം മരവിച്ചതാണോ ഒന്നും ഒരു പിടിയുമില്ല. ആവശ്യമില്ലാത്ത തക്കതായ കാരണങ്ങളില്ലാത്ത കുറെ വാശിയും വൈരാഗ്യവും അല്ലാഹു കാക്കട്ടെ ... 
അല്ലാതെ എന്താ പറയാ ഞമ്മളും മനുഷ്യർ ആണല്ലോ ഇബ്ലീസ് എല്ലാരേം ചതിക്കും, എല്ലാം നാം തിരിച്ചറിയണം എന്ന് മാത്രം. 

" ഹാ, ഞ്ഞി ആദ്യ തന്നെ ചോയ്ച്ചില്ലെ ഓള് ന്റെ ആരാന്ന്, ഐൻ പ്പോ എങ്ങനെയാ മറുപടി പറയാന്നു അറീല കാരണം. അത് ഒറ്റവാക്കിൽ പറയാനാവില്ല. 

അവളെന്റെ ഭാര്യയാണ് എന്നാൽ. വേദനയിൽ അവളെനിക്ക് തഴുകി തലോടുന്ന ഉമ്മയാവാറുണ്ട്, കുഞ്ഞു കുഞ്ഞു കുസൃതികൾ കാട്ടി എന്റെ മാറിൽ ചായുന്ന കുഞ്ഞു പെങ്ങളാവാറുണ്ട്, ഉപദേശിച്ചും ശകാരിച്ചും ന്റെ അധ്യാപികയാവാറുണ്ട് പിന്നെ ഇപ്പോ ന്റെ ജീവിതത്തിലെ അല്ല ഞങ്ങളെ ജീവിതത്തിലെ സന്തോഷമായി വന്ന കുഞ്ഞു  മാലാഖയുടെ ഉമ്മയുമാണ് അങ്ങനെ അങ്ങനെ പറഞ്ഞാൽ അവസാനിക്കാത്ത ആരൊക്കെയോ ആയി ഇപ്പോ എനിക്കും കുടുംബത്തിനും താങ്ങായി അവളുണ്ട്  എന്റെ ഹാദിയ 

" ഓഹ്, ഹാമിയെ ഞ്ഞി ഭാഗ്യള്ളോനാ അല്ലാഹു ബറകത്ത് ചെയ്യട്ടെ... 

" ആമീൻ... 

അവസാനിക്കാത്ത സ്നേഹലോകത്ത് നാഥൻ തന്ന ഒത്തിരി ഔദാര്യങ്ങളിൽ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു. 

*ശുഭം*

      *✍️ Mihras Koduvally*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*ദുആ വസിയ്യത്തോടെ*

https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*mihraskoduvally123.blogspot.com*
⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛

Comments

Unknown said…
bbaaki...ithooos

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...