Skip to main content

തിരു സ്നേഹമാവോളം ഉള്ളിൽ നിറയണം... 🌸

*✿═══════════════✿*
       *നിത്യവസന്തം... 🌸*
*✿═══════════════✿*
             *അന്നാമരുഭൂവിൽ പിറക്കാനീ പാപിക്ക് വിധിയുണ്ടായില്ല. അന്നാ സ്നേഹസുഖം ആവോളമാസ്വദിച്ച സ്വഹാബാക്കൾ എത്ര ഭാഗ്യവാന്മാർ, അവർക്കിനിയും കൊതിതീർന്നിട്ടുണ്ടാവില്ല. നാളെ ജന്നാത്തിലെ ആ അസുലഭ മുഹൂർത്തങ്ങൾ കിനാക്കണ്ടു ക്കിടക്കുകയാവും ആ മഹാരതന്മാർ...*
*സിദ്ധീഖ് തങ്ങളെ (റ)കാലിൽ സർപ്പം കൊത്തിയപ്പോഴും തന്റെ ചങ്ങാതിക്ക് വേദനയുടെ ഒരു ലാഞ്ചനയും പുറത്ത് കാണിക്കാതെ വേദനയെ കടിച്ചമർത്തിയ ഒരു ഉത്തമ സുഹൃത്ത് ലോകത്ത് മറ്റെവിടെ കാണാനാവും.*
    *"സ്നേഹമേ, ഇതെന്തൊരു സത്യമാണ്. ഉള്ളു നോവുന്നുവല്ലോ, അറിയും തോറും അഴകിന്റെ ലോകം അതിരു കടക്കുന്നുവല്ലോ?*

         *"സ്നേഹ സാഗരമാഴിയിൽ*
           *സ്നേഹ മുറങ്ങും ഭൂമിയിൽ*
             *സത്യമുണരും നിത്യമിൽ*
             *സുഗന്ധം വീശും നാളതിൽ..."*
*ഞാനുണ്ടായിരുന്നെങ്കിൽ തങ്ങളെ ﷺ, വേറെന്തു വേണമെനിക്ക് തിങ്കളെ ﷺ, എന്നെ നോക്കണേ താരമേ ﷺ, മരണവും സുന്ദരമാക്കണേ താജരെ ﷺ.*
*ആ പുണ്യമിലല്ലെ അഭയം, അതിൽ മാത്രമല്ലെ ഇന്നീ ജീവിതം.*
 *മദീനയിലേക്ക് ദൂരമ തെറെയുണ്ടെന്നാലും, ഖൽബിനതൊരു എതിരാളിയാവുന്നില്ലല്ലോ?*
*മനമെന്നും മദീനയിലേക്ക് പറക്കുന്നു, മദദിനായ് ത്വാഹാ ﷺയോട് കേഴുന്നു.*
      *"എന്തൊരു സ്വാന്തനമാണ് അവിടുന്ന് ﷺ, എന്തൊരു സമാധാനമാണ് അവിടുന്ന്ﷺ, എന്തൊരു ആവേശമാണ് അവിടുന്ന് ﷺ, എന്തൊരു ആമോദമാണ് അവിടുന്ന്  ﷺ.*
*ത്വാഹാ റസൂൽ ﷺ, ത്വാഹാ റസൂൽ ﷺ, ത്വാഹാ റസൂൽ ﷺ.*
*ഹോ -അതിരു കടക്കുന്നുവല്ലോ, ഹോ -അഴക് നിറയുന്നുവല്ലോ, അദബേറെ കാട്ടിയ ലോകം അറിവായ് ജ്വലിക്കുന്നുവല്ലോ.*
*ഖൽബിൽ പതിഞ്ഞ നാമമല്ലാതെ ഞാനിതുവരെ മദീന ദർശിച്ചിട്ടില്ല.*
*എന്നിലെ നഷ്ടം.*
*എന്നിലെ കഷ്ടം*
*എന്നിലെ ദുഃഖം*
*എന്നിലെ മോഹം*
*എന്നിലെ ദാഹം*
*കണ്ണിൽ വിരിയാൻ വെമ്പുന്ന കനവുകളല്ലാതെ കഥനമിന്നു വേറെ കഥ ചൊന്നിട്ടുമില്ല.*
*രാവ് പകലിന് വഴിമാറുന്നത് അറിയാതെ വേണം. ഖൽബും നിശ്ചലമാവുന്നത് ത്വാഹാ റസൂലോരെ ﷺകണ്ട്കൊണ്ടാവണം.*
*മരണമാലാഖ അരികിലെത്തിയെന്നാലും, തിരു ﷺസുഗന്ധം എന്നിൽ അടിച്ചു വീശണം. അതിമോഹമലതല്ലുന്ന ഭ്രാന്തിക്ക് അമിതമായ് ഉള്ളിൽ തിരു ﷺസ്നേഹം നിറയണം.*
*ത്വാഹാ ﷺകനിഞ്ഞിടണേ, റാഹ തന്ന് ഖൽബും ഉണർത്തണേ, മിഴിനീരിന്റെ ന്നനവും മായ്ക്കണേ, ബഖീഇന്റെ മണ്ണിൽ എന്നെ ചേർക്കണേ...*
*വ്യാമോഹം അല്ലെ വ്യാമോഹം സ്വയം നില മറന്നൊരു അതിമോഹം.*
*എങ്കിലും നാഥാ നിന്റെ കാരുണ്യം. സദാ ചൊരിഞ്ഞു ഇരുലോക വിജയം ഔദാര്യം കനിയണം.*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...