Skip to main content

ഇമ്പ മുള്ള കുടുംബം... 🌼

*✿═══════════════✿*
             *ലക്ഷണമൊത്ത കുടുംബം...* ✨
*✿═══════════════✿*
*ക്കൂടുമ്പോൾ ഇമ്പമുള്ളതാവണം കുടുംബം, സ്നേഹവും  പരിചരണവും  അതിന്റെ നെടുംതൂണാണ്, അട്ജെസ്റ്റ് മെന്റ്ലൂടെ ഒരിക്കലും ഒരു നല്ല കുടുംബം ഉണ്ടാവില്ല. മറിച്ച് അണ്ടർസ്റ്റാറ്റിലൂടെ ഒരു നല്ല ദാമ്പത്യം ഉണ്ടാക്കിയെടുക്കാൻ സാധിക്കും.*
*രക്തബന്ധത്തിലൂടെയോ വിവാഹബന്ധത്തിലൂടെയോ ബന്ധപ്പെട്ടവരും പരസ്പരം സ്വത്തവകാശമുള്ളവരും പൊതുസ്വഭാവമുള്ള അധികാരങ്ങളും അവകാശങ്ങളും കടമകളും സ്വീകരിച്ചിട്ടുള്ളവരുമായ ഒരു കൂട്ടാം ആളുകളുടെ സമാഹാരം തന്നെയാണ് ലക്ഷണമൊത്ത കുടുംബം.*
*അല്ലാഹു ആദം നബിയെയും (അ)അവ്വാ ഉമ്മയെയും (റ) സ്വർഗ്ഗത്തിൽ താമസിപ്പിച്ചതും അവർ പിന്നീട് ഭൂമിയിലെത്തിയതും സന്താനങ്ങളുണ്ടായതുമെല്ലാം ഖുർആൻ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്.*
*ഒരിക്കൽ നബി ﷺസ്വഹാബികളോട് പറഞ്ഞു : " ഖത്താബിന്റെ ഭാര്യ ഭർതൃപരിചരണത്തിന്റെ പേരിൽ സ്വർഗാവകാശിയായി തീർന്നിരിക്കുന്നു. "*
       *ഇതു കേട്ട് സ്വഹാബികൾ അവരെക്കുറിച്ച് അന്വേഷിച്ചു. അവർ പറഞ്ഞു :*
                  *എന്റെ ഭർത്താവ് വിറകുവെട്ടാൻ പോയാൽ അദ്ദേഹം അനുഭവിക്കുന്ന വിഷപ്പും ദാഹവുമോർത്ത് ഞാൻ വിഷമിക്കും. അദ്ദേഹത്തിനു വേണ്ടി ഭക്ഷണം പാകം ചെയ്ത് വീട്ടുപകരണങ്ങൾ അടുക്കും ചിട്ടയിലുമാക്കി. അണിഞ്ഞൊരുങ്ങി ഞാൻ കാത്തിരിക്കും. അദ്ദേഹം വാതിൽക്കൽ എത്തിയാൽ പുതുമണവാട്ടിയെപ്പോലെ ഞാൻ അദ്ദേഹത്തെ സ്വീകരിക്കും. ഭക്ഷണം നൽകും. അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ സാധിപ്പിച്ചുകൊടുക്കും. പിഞ്ചു കുഞ്ഞിനെപ്പോലെ ഞാനയാളുടെ കരവലയത്തിൽ ഒതുങ്ങും.*
*ഭാര്യക്ക് ഭർത്താവ് നല്ലൊരു കേൾവിക്കാരനാവണം, ഉപദേശം വേണ്ട സ്ഥലംത്ത് ഉപദേശവും സ്നേഹം വേണ്ട സ്ഥലത്ത് സ്നേഹവുമാവുക.*
*രാവും പകലും മറന്ന ഒരു യന്ത്രമല്ല ഭാര്യയെന്ന് തിരിച്ചറിയുക. പരാധിയും പരിഭവങ്ങളും ഇഷ്ടവും നഷ്ടവും നിങ്ങൾക്കായ് സഹിച്ച ഉത്തമ വനിതയാണെന്നത് ഓർക്കുക. ഉറക്കവും ക്ഷീണവും നല്ലൊരു ഉമ്മയായ് ഭാര്യയായ് സഹോദരിയായ് അധ്യാപികയായ് എല്ലാം മറന്നതാണെന്ന സത്യം അറിയുക.*
*നിന്റെ ഉമ്മ സഹിച്ച അതെ വേദന സഹിച്ചാണ് നിന്റെ കുഞ്ഞിന് നിന്റെ ഭാര്യ പ്രസവിച്ചതെന്ന് മനസിലാക്കുക.*
*ഇണക്കവും പിണക്കവും സർവ്വ സാധാരണയാണ്. എങ്കിലും അതിലുള്ള പതിരുകൾ തിരിച്ചറിയുക. നാളെ ഖേദിക്കേണ്ട അവസ്ഥയില്ലാതിരിക്കാൻ. അവളെ അറിയാനും മനസിലാക്കാനും സ്നേഹിക്കാനും ഒരുപോലെ കഴിയുന്ന നല്ല ഭർത്താവാകുക.*
*നമ്മുടെ മക്കളാണ് നമ്മുടെ ലോകം. ഒരു സമയം കഴിഞ്ഞാൽ പിന്നെ നാം എല്ലാവരും ജീവിക്കുന്നത് മക്കൾക്ക് കൂടി വേണ്ടിയാണ്. അത് കൊണ്ട് തന്നെ നല്ല മാതാപിതാക്കളാവുക. കാരണം നമ്മൾ തന്നെയാണ് മക്കളുടെ റോൾ മോഡൽ. നാം കാണിക്കുന്ന നന്മയും തിന്മയും അവരുടെ ജീവിതവും യാതൊരു മടിയും കൂടാതെ രുചിക്കും.*
*സോഷ്യൽ മീഡിയകളിൽ മാത്രം സമയം ചിലവഴിച്ചു, മക്കളെ ആരോ നോക്കി വളർത്തിയാൽ നമ്മുടെ വാർദ്ധക്യം ഇന്ന് നാം കേൾക്കുന്ന പോലെ കാണുന്ന പോലെ മറ്റേതെങ്കിലും വൃദ്ധസദനങ്ങളിലാവാം.*
*മനസ്സറിഞ്ഞു സ്നേഹിക്കുക മക്കളെയും ഇണയെയും എങ്കിൽ എന്നും അവർ നമ്മുടെ കൂടെ ഉണ്ടാവും. ചതിയും വഞ്ചനയും കൈമുതലാക്കിയാൽ നാം ചതിക്കപ്പെടും ഒരു തിരുത്തലുകൾക്ക് വഴിയില്ലാതെ നമുക്ക് വേണ്ടപ്പെട്ടവരുടെ മുമ്പിൽ നമ്മുടെ വാതിൽ കൊട്ടിഅടക്കപ്പെടും. സൂക്ഷിക്കുക സൂക്ഷ്മതയോടെ ജീവിക്കുക.*
*നാളെയെ മറക്കാതെ സർവ്വ അനുഗ്രഹങ്ങളും തന്ന ഇലാഹി സ്മരണയിൽ ജീവിതം നയിക്കാം അല്ലാഹുവിന്റെ ഹബീബ് ﷺതങ്ങളെ നമുക്കും നമ്മുടെ മക്കൾക്കും വേണ്ടപ്പെട്ടവർക്കും റോൾ മോഡൽ ആയി സ്വീകരിക്കാം അല്ലാഹു തൗഫീഖ് ചെയ്യട്ടെ...*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...