*✿═══════════════✿*
*താരക തെളിമ ചിന്തും സുന്ദരം*
*✿═══════════════✿*
*മധുരം അതി മധുരം മനോഹരം അതി മനോഹരം, പ്രണയം അതൊരുഅത്ഭുതം താരക തെളിമ ചിന്തും സുന്ദരം...*
*രാവുകൾ ഇശലോതുന്നു മെഹബൂബിന് ﷺപുകളോതുന്നു, സ്നേഹം മരിക്കാത്ത മണ്ണിൽ കാലം വിസ്മയം തീർക്കുന്നു, ത്വാഹാ ﷺനബിയോരിൽ എന്നും അത്ഭുതം നിറയുന്നു.*
*കാരക്ക കാഴ്ക്കും നാട്ടിൽ മാധുര്യമൂറും മണ്ണിൽ മഹിമയേറെ ചൊന്ന ലോക നേതാവിന് ﷺസ്നേഹ ചോട്ടിൽ, സത്യമായ സ്നേഹം കോർത്തിണക്കി രസിക്കാം, പാഴ്‌വാക്കുകൾ ജീവിതം തകർക്കുന്ന ലോകം വെടിഞ്ഞു സത്യം പുണരാം...*
*സിദ്ധീഖോരും ഉമറോരും ഹസ്സാൻ സാബിത്തോരും ബിലാൽ തങ്ങളെ (റ:)നേട്ടം കണ്ടറിഞ്ഞ സൗഹൃദം. " സ്നേഹം കോർത്തിണക്കിയ ലോകം ഇരുലോക വിജയ മന്ത്രം "*
*താരകം തോൽക്കുമീ താര തെളിമയിൽ, താമര അഴക് വിടർത്തും പനിനീർ സുഖന്ധമിൽ. താരക രാജ സിറാജ ﷺഅത്ഭുത ലോകമേ, ഇരു ലോക വിജയത്തിനായ് റബ്ബ് തന്നൊരത്ഭുതമേ,*
*കാറ്റിന്റെ ഓളങ്ങൾ പാട്ടിന്റെ ഈണങ്ങൾ, അഴകായ് ജ്വലിച്ച മദീനയിലെ മണൽത്തരികൾ.*
*മുത്തിമണക്കാൻ ഖൽബിൽ, ദാഹം. മുഖമമർത്തി നാഥനോടിരക്കാൻ ഏറെ മോഹം, മദീന കാണണം മഹ്ബൂബിൽ ﷺചേരണം, ദേഹം മണ്ണാവും മുന്പേ ആ മണ്ണിലൊന്നലിയണം*
*നാഥാ വിധി നൽകണേ, പാപം പൊറുക്കണേ... കാമിലർ തങ്ങളെ ﷺചാരെ അവസാനം ചേർക്കണേ...വ്യാമോഹം നിറഞ്ഞ മോഹം ഔദാര്യം കനിയണേ...*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments