Skip to main content

Posts

Showing posts from February, 2021

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...

തിരു സ്നേഹമാവോളം ഉള്ളിൽ നിറയണം... 🌸

*✿═══════════════✿*        *നിത്യവസന്തം... 🌸* *✿═══════════════✿*              *അന്നാമരുഭൂവിൽ പിറക്കാനീ പാപിക്ക് വിധിയുണ്ടായില്ല. അന്നാ സ്നേഹസുഖം ആവോളമാസ്വദിച്ച സ്വഹാബാക്കൾ എത്ര ഭാഗ്യവാന്മാർ, അവർക്കിനിയും കൊതിതീർന്നിട്ടുണ്ടാവില്ല. നാളെ ജന്നാത്തിലെ ആ അസുലഭ മുഹൂർത്തങ്ങൾ കിനാക്കണ്ടു ക്കിടക്കുകയാവും ആ മഹാരതന്മാർ...* *സിദ്ധീഖ് തങ്ങളെ (റ)കാലിൽ സർപ്പം കൊത്തിയപ്പോഴും തന്റെ ചങ്ങാതിക്ക് വേദനയുടെ ഒരു ലാഞ്ചനയും പുറത്ത് കാണിക്കാതെ വേദനയെ കടിച്ചമർത്തിയ ഒരു ഉത്തമ സുഹൃത്ത് ലോകത്ത് മറ്റെവിടെ കാണാനാവും.*     *"സ്നേഹമേ, ഇതെന്തൊരു സത്യമാണ്. ഉള്ളു നോവുന്നുവല്ലോ, അറിയും തോറും അഴകിന്റെ ലോകം അതിരു കടക്കുന്നുവല്ലോ?*          *"സ്നേഹ സാഗരമാഴിയിൽ*            *സ്നേഹ മുറങ്ങും ഭൂമിയിൽ*              *സത്യമുണരും നിത്യമിൽ*              *സുഗന്ധം വീശും നാളതിൽ..."* *ഞാനുണ്ടായിരുന്നെങ്കിൽ തങ്ങളെ ﷺ, വേറെന്തു വേണമെനിക്ക് തിങ്കളെ ﷺ, എന്നെ...

വിശുദ്ധ റമളാൻ... ☘️

*✿═══════════════✿*  *പാപങ്ങളെ കരിക്കുന്ന മാസം...*🌵 *✿═══════════════✿*          *✍🏻ISHQE-MADEENA* *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs *പടിവാതിൽക്കൽ എത്തി നിൽക്കുന്ന വിശുദ്ധ റമളാൻ, സ്നേഹവും സമൃതിയുടെയും  കാവൽക്കാരൻ,*      *ഇപ്പോൾ തന്നെ എല്ലാരും സമൂസയും കട്ട്ലൈറ്റും വാങ്ങാനും ഉണ്ടാക്കാനും ഉള്ള തിടുക്കത്തിലാണ്, ഇനി അഥവാ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ തന്നെ ആദ്യത്തെ ഒരാഴ്ച അത് തിമിർത്താടും പിന്നെ മടിയും മൊബൈൽ കുത്തി ഇരിക്കലും.*   *എന്താ സത്യമല്ലെ...?* *മാറണം ട്ടോ , ഇത് രക്ഷയുടെ മാസമാണ്. രക്ഷപ്പെടാൻ റബ്ബ് തന്നൊരു അവസരമാണ്.ചിന്തിക്കുക പ്രവർത്തിക്കുക. നാഥൻ കാണുന്നുണ്ടെന്ന ഉത്തമ വിചാരത്തോട് കൂടി.*      *അബൂഹുറൈറ (റ)വിൽ നിന്ന് : " നിങ്ങളുടെ റബ്ബ് പറയുന്നു :എല്ലാ നന്മക്കും പത്തിരട്ടി മുതൽ എഴുന്നൂറു ഇരട്ടി വരെ പ്രതിഫലമാകുന്നു. ', നോമ്പ് ഒഴികെ. നോമ്പ് എനിക്കുള്ളതാകുന്നു. അതിന്റെ പ്രതിഫലം ഞാൻ നൽകും. വ്രതം നരകത്തെ തടുക്കുന്ന പരിചയാകുന്നു.. നോമ്പ...

ഇമ്പ മുള്ള കുടുംബം... 🌼

*✿═══════════════✿*              *ലക്ഷണമൊത്ത കുടുംബം...* ✨ *✿═══════════════✿* *ക്കൂടുമ്പോൾ ഇമ്പമുള്ളതാവണം കുടുംബം, സ്നേഹവും  പരിചരണവും  അതിന്റെ നെടുംതൂണാണ്, അട്ജെസ്റ്റ് മെന്റ്ലൂടെ ഒരിക്കലും ഒരു നല്ല കുടുംബം ഉണ്ടാവില്ല. മറിച്ച് അണ്ടർസ്റ്റാറ്റിലൂടെ ഒരു നല്ല ദാമ്പത്യം ഉണ്ടാക്കിയെടുക്കാൻ സാധിക്കും.* *രക്തബന്ധത്തിലൂടെയോ വിവാഹബന്ധത്തിലൂടെയോ ബന്ധപ്പെട്ടവരും പരസ്പരം സ്വത്തവകാശമുള്ളവരും പൊതുസ്വഭാവമുള്ള അധികാരങ്ങളും അവകാശങ്ങളും കടമകളും സ്വീകരിച്ചിട്ടുള്ളവരുമായ ഒരു കൂട്ടാം ആളുകളുടെ സമാഹാരം തന്നെയാണ് ലക്ഷണമൊത്ത കുടുംബം.* *അല്ലാഹു ആദം നബിയെയും (അ)അവ്വാ ഉമ്മയെയും (റ) സ്വർഗ്ഗത്തിൽ താമസിപ്പിച്ചതും അവർ പിന്നീട് ഭൂമിയിലെത്തിയതും സന്താനങ്ങളുണ്ടായതുമെല്ലാം ഖുർആൻ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്.* *ഒരിക്കൽ നബി ﷺസ്വഹാബികളോട് പറഞ്ഞു : " ഖത്താബിന്റെ ഭാര്യ ഭർതൃപരിചരണത്തിന്റെ പേരിൽ സ്വർഗാവകാശിയായി തീർന്നിരിക്കുന്നു. "*        *ഇതു കേട്ട് സ്വഹാബികൾ അവരെക്കുറിച്ച് അന്വേഷിച്ചു. അവർ പറഞ്ഞു :*                   *എ...

അതി മനോഹരം 🌼

*✿═══════════════✿*        *താരക തെളിമ ചിന്തും സുന്ദരം* *✿═══════════════✿* *മധുരം അതി മധുരം മനോഹരം അതി മനോഹരം, പ്രണയം അതൊരുഅത്ഭുതം താരക തെളിമ ചിന്തും സുന്ദരം...* *രാവുകൾ ഇശലോതുന്നു മെഹബൂബിന് ﷺപുകളോതുന്നു, സ്നേഹം മരിക്കാത്ത മണ്ണിൽ കാലം വിസ്മയം തീർക്കുന്നു, ത്വാഹാ ﷺനബിയോരിൽ എന്നും അത്ഭുതം നിറയുന്നു.* *കാരക്ക കാഴ്ക്കും നാട്ടിൽ മാധുര്യമൂറും മണ്ണിൽ മഹിമയേറെ ചൊന്ന ലോക നേതാവിന് ﷺസ്നേഹ ചോട്ടിൽ, സത്യമായ സ്നേഹം കോർത്തിണക്കി രസിക്കാം, പാഴ്‌വാക്കുകൾ ജീവിതം തകർക്കുന്ന ലോകം വെടിഞ്ഞു സത്യം പുണരാം...* *സിദ്ധീഖോരും ഉമറോരും ഹസ്സാൻ സാബിത്തോരും ബിലാൽ തങ്ങളെ (റ:)നേട്ടം കണ്ടറിഞ്ഞ സൗഹൃദം. " സ്നേഹം കോർത്തിണക്കിയ ലോകം ഇരുലോക വിജയ മന്ത്രം "* *താരകം തോൽക്കുമീ താര തെളിമയിൽ, താമര അഴക് വിടർത്തും പനിനീർ സുഖന്ധമിൽ. താരക രാജ സിറാജ ﷺഅത്ഭുത ലോകമേ, ഇരു ലോക വിജയത്തിനായ് റബ്ബ് തന്നൊരത്ഭുതമേ,*    *കാറ്റിന്റെ ഓളങ്ങൾ പാട്ടിന്റെ ഈണങ്ങൾ, അഴകായ് ജ്വലിച്ച മദീനയിലെ മണൽത്തരികൾ.* *മുത്തിമണക്കാൻ ഖൽബിൽ, ദാഹം. മുഖമമർത്തി നാഥനോടിരക്കാൻ ഏറെ മോഹം, മദീന കാണണം മഹ്ബൂബിൽ ﷺചേരണം, ദേഹം മണ്ണാവും മുന്പേ ആ മണ്ണിലൊന്നല...

അന്ത്യപ്രവാചകൻ... 🌹

*✿═══════════════✿*                *സ്നേഹ ദൂതരാണ് വിജയം... ﷺ* *✿═══════════════✿* *മരതക മണ്ണിലെ മാണിക്യക്കല്ലല്ലോ, മഹിമയേറെ ചൊന്ന മണ്ണും പൊന്നല്ലോ, മഹിയിൽ മാധുര്യമൂറിയ മൊഞ്ചല്ലോ, എന്തിത്ര മനോഹരം കേൾവിയും അത്ഭുതമല്ലോ...* *ഇസ്ലാമികലോകത്ത് മറ്റൊരു ദൈവദൂതന്റെ അനിവാര്യതയില്ലാത്തവിധം ഇസ്ലാമിക നിയമസംഹിതയെ പൂർണ്ണമാക്കിയ അന്ത്യപ്രവാചകനെന്ന വിശിഷ്ട പദവി മുഹമ്മദ്‌ നബി ﷺക്ക് സ്വന്തം, ആ കൈകളിൽ എല്ലാം ഭദ്രo.*       *അല്ലാഹു പറയുന്നു. നിശ്ചയം, മുഹമ്മദ്‌ നബി ﷺനിങ്ങളിലൊരാളുടെയും പിതാവല്ലെങ്കിലും അല്ലാഹുവിന്റെ തിരു ദൂതരും പ്രവാചകരിലെ അവസാനത്തെ വ്യക്തിത്വവുമാണ്. അല്ലാഹു എല്ലാം അറിയുന്നവനാണ്.* *കഴിഞ്ഞു പോയകാര്യങ്ങളെയും വരാനിരിക്കുന്ന ഓരോ കാലഘട്ടത്തിലെ അവസ്ഥകളെയും നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയ അല്ലാഹുവിന്റെ തിരു ദൂതർ മുത്ത് നബി ﷺ*   *അബൂഹുറൈറ(റ)നിവേദനം ചെയ്യുന്നു. നബി ﷺപറഞ്ഞു :ഞാനും എന്റെ മുമ്പുള്ള പ്രവാചകരും തമ്മിലുള്ള ഉദാഹരണം ഇപ്രകാരമാണ്. ഒരാൾ ഒരു  വലിയ കെട്ടിടം നിർമ്മിക്കുകയും അതിന് ഭംഗിയും മോടിയും നൽകുകയും ചെയ്തില്ലെങ്കി...

പ്രപഞ്ച സത്യം... 🌹

*✿═══════════════✿*      *പ്രപഞ്ചാനുഗ്രഹം...* ✨ *✿═══════════════✿* *മദീന കാണുവാൻ*  *മഹ്ബൂബിൽﷺ ചേരുവാൻ*  *മനസ്സിൽ കൊതിക്കലായ്*  *ഇരുളും വെളിച്ചമായ്* *മുത്ത് നബി ﷺതങ്ങളോരുടെ ജീവിതവും വിയോഗവും നമ്മെ ഏറെ പാഠങ്ങൾ പഠിപ്പിച്ചിട്ടുണ്ട്, അതിൽ പഠിക്കാൻ പകർത്താൻ, ശ്രവിക്കാൻ, സ്നേഹിക്കാൻ, സംരക്ഷിക്കാൻ, അങ്ങനെ അങ്ങനെ സാഗര കണക്കെ മാതൃകകളുണ്ട്.* *സ്നേഹം സത്യമാവണണെങ്കിൽ തിരു നബി ﷺഹൃത്തിൽ നിത്യമാവണം* *ഇതര പ്രവാചകന്മാരെ അപേക്ഷിച്ചു പ്രപഞ്ചത്തിലെ അഖിലർക്കും അനുഗ്രഹമായി അവതരിക്കപ്പെട്ട നബി ﷺയുടെ ജീവിതവും വിയോഗവുമെല്ലാം നമുക്ക് നന്മകൾ മാത്രമാണ് സമ്മാനിക്കുന്നതെന്നതാണ് സത്യം.*      *അല്ലാഹു പറയുന്നു :നബിയെ ﷺ, നാം നിങ്ങളെ ലോകർക്ക് അനുഗ്രഹമായിട്ടുമാത്രമാണയക്കപ്പെട്ടത്. (അമ്പിയാഹ് 107)* *ഇബ്നു മസ്ഊദ് (റ)നിവേദനം ചെയ്യുന്നു. നബി ﷺപറഞ്ഞു :എന്റെ ജീവിതം നിങ്ങൾക്ക് നന്മയാണ്. എന്റെ വിയോഗവും നിങ്ങൾക്ക് നന്മയാണ്. നിങ്ങളുടെ പ്രവർത്തനങ്ങളെ എനിക്കു മുമ്പിൽ പ്രദർഷിക്കപ്പെടുന്നു. നന്മകാണുമ്പോൾ ഞാൻ അല്ലാഹുവിനെ സ്തുതിക്കും. തിന്മകാണുമ്പോൾ നിങ്ങൾക്ക് വേണ്ടി ഞാൻ പൊറുക്കലിനെ തേടും (ബസ...