*✿═══════════════✿*
*പാപങ്ങളെ കരിക്കുന്ന മാസം...*🌵
*✿═══════════════✿*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*പടിവാതിൽക്കൽ എത്തി നിൽക്കുന്ന വിശുദ്ധ റമളാൻ, സ്നേഹവും സമൃതിയുടെയും കാവൽക്കാരൻ,*
*ഇപ്പോൾ തന്നെ എല്ലാരും സമൂസയും കട്ട്ലൈറ്റും വാങ്ങാനും ഉണ്ടാക്കാനും ഉള്ള തിടുക്കത്തിലാണ്, ഇനി അഥവാ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ തന്നെ ആദ്യത്തെ ഒരാഴ്ച അത് തിമിർത്താടും പിന്നെ മടിയും മൊബൈൽ കുത്തി ഇരിക്കലും.*
*എന്താ സത്യമല്ലെ...?*
*മാറണം ട്ടോ , ഇത് രക്ഷയുടെ മാസമാണ്. രക്ഷപ്പെടാൻ റബ്ബ് തന്നൊരു അവസരമാണ്.ചിന്തിക്കുക പ്രവർത്തിക്കുക. നാഥൻ കാണുന്നുണ്ടെന്ന ഉത്തമ വിചാരത്തോട് കൂടി.*
*അബൂഹുറൈറ (റ)വിൽ നിന്ന് : " നിങ്ങളുടെ റബ്ബ് പറയുന്നു :എല്ലാ നന്മക്കും പത്തിരട്ടി മുതൽ എഴുന്നൂറു ഇരട്ടി വരെ പ്രതിഫലമാകുന്നു. ', നോമ്പ് ഒഴികെ. നോമ്പ് എനിക്കുള്ളതാകുന്നു. അതിന്റെ പ്രതിഫലം ഞാൻ നൽകും. വ്രതം നരകത്തെ തടുക്കുന്ന പരിചയാകുന്നു.. നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിങ്കൽ കസ്തൂരിയെക്കാൾ നല്ലതാകുന്നു. നിങ്ങൾ നോമ്പുകാരനായിരിക്കെ ഒരു അജ്ഞൻ എന്തെങ്കിലും അനാവശ്യം പറഞ്ഞാൽ ഞാൻ നോമ്പുകാരനാണെന്ന് പറയുക. നോമ്പുകാരന് രണ്ട് സന്തോഷാവസരമുണ്ട് :ഒന്ന്, നോമ്പ് തുറക്കുമ്പോഴും മറ്റൊന്ന് തന്റെ റബ്ബിനെ ദർഷിക്കുമ്പോഴും ". (തുർമുദി)*
*മനമൊരുക്കാം വീടോരുക്കാം, ഖുർആൻ ധ്വനികൾകൊണ്ടും മാല മൗലിദ് കൊണ്ടും വീടിന്റെ അകത്തളങ്ങൾക്ക് മോടി ക്കൂട്ടാം.*
*അബൂഹുറൈറ (റ)വിൽ നിന്ന് : " റമളാൻ മാസത്തിലെ ഒന്നാമത്തെ രാത്രിയായാൽ പിശാചുക്കളെയും ജിന്നുകളിൽ നിന്നുള്ള അപകടകാരികളെയും ചങ്ങലക്കിടുകയും നരകകവാടങ്ങൾ അടക്കുകയും സ്വർഗത്തിന്റെ വാതിലുകൾ എല്ലാം തുറക്കുകയും ചെയ്യും. എല്ലാ രാത്രിയും ഇങ്ങനെ വിളിച്ചു പറയും : നന്മ പ്രതീക്ഷിക്കുന്ന മനുഷ്യാ, മുന്നോട്ട് വരൂ... തിന്മ ചെയ്യാൻ ഒരുമ്പടുന്നവനെ, മാറി നിൽക്കൂ. എല്ലാ രാവിലും നരകത്തിൽ നിന്നു മോചിപ്പിക്കപ്പെടുന്നവർ ഉണ്ടാകും. "(ഇബ്നുഹിബ്ബാൻ, ഹാകിം)*
*പൊതുവെ കണ്ടും കേട്ടും അറിഞ്ഞും വരുന്ന ഒന്നാണ് റമളാൻ തൊപ്പി, കേൾക്കുമ്പോ രസകരമായി തോന്നിയാലും ഏറെ വേദന തരുന്ന ഒന്നാണ് ചെറുപ്പക്കാരിൽ റമളാൻ ആദ്യ ഒന്നോ രണ്ടോ ആഴ്ചയിൽ ഒതുങ്ങി പോവുന്ന തൊപ്പിയും പള്ളിയിലെ തറാവീഹ് ന് കൂടലും, അതൊക്കെ മാതാപിതാക്കൾ ശ്രദ്ധിക്കണം. വീട്ടിൽ നിന്ന് നാം നിസ്ക്കരിക്കുന്നതോടൊപ്പം മക്കളെയും ശീലിപ്പിക്കണം, നമ്മൾ അല്ലെ എന്നും നമ്മുടെ മക്കൾക്ക് റോൾ മോഡൽസ്,*
*എന്ത് കൊണ്ട് നീ നിസ്കാരം പഠിച്ചില്ല, നിസ്കരിച്ചില്ല? എന്ന ചോദ്യത്തിന് മക്കൾ വ്യക്തമായി ഉത്തരം നൽകും. " എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചില്ല, അവർ ചെയ്യുന്നത് ഞാൻ കണ്ടില്ല.*
*തലതാഴ്ത്തി കളഞ്ഞില്ലേ, നിന്റെ മകളും മകനും, അതെ -അത് കൊണ്ട് നീ ആദ്യം ചെയ്യുക അതോടൊപ്പം മക്കളെയും നോക്കുക.*
*ഏറെ പാപങ്ങൾ പൊറുക്കുന്നവനല്ലെ മേലായ റബ്ബ്.*
*അനസ് (റ)വിൽ നിന്ന് :റമളാൻ എന്ന് പേര് വെക്കാൻ കാരണം അത് പാപങ്ങളെ കരിക്കുന്നത് കൊണ്ടാണ്. (സംആനി)*
*അല്ലാഹു നിന്റെ ഹൃദയത്തിലേക്കാണ് നോക്കുന്നത് അവന് നിന്റെ രൂപവും പാപവും നോക്കുന്നില്ല. ഖൽബ് നന്നാക്കുക, ഒഴിവ് സമയത്തെ വെറുതെ കൊന്ന് കളയാതിരിക്കുക.*
*ഇബ്നു മസ്ഊദ് (റ)വിൽ നിന്ന് :അന്ത്യദിനത്തിൽ ഒരാൾക്ക് അല്ലാഹു നന്മ ഉദ്ദേശിച്ചാൽ നന്മ തിന്മകൾ രേഖപ്പെടുത്തിയ ഗ്രന്ഥത്തെ പരസ്യമായി അവന് നൽകുകയും രഹസ്യമായി വായിക്കാൻ പറയുകയും ചെയ്യും. സൃഷ്ടികൾക്കിടയിൽ വഷളാകാതിരിക്കാൻ വേണ്ടിയാണിത്. അങ്ങനെ രഹസ്യമായി വായിക്കുമ്പോൾ മലക്കുകൾ ചോദിക്കും. " ഞങ്ങളുടെ നാഥാ, നിനക്ക് വിരുദ്ധം പ്രവർത്തിച്ചവരെ ശിക്ഷിക്കുകയും നരകാഗ്നി കൊണ്ട് കരിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കെ മറ്റാർക്കും നൽകാത്ത ഒരു ഇളവ് ഇയാൾക്ക് നൽകാൻ കാരണമെന്താണ്? അപ്പോൾ അല്ലാഹു പറയും. :എന്റെ മലക്കുകളെ, ഇവനെ ഞാൻ ദുനിയാവിൽ വെച്ച് കഠിനമായ ചൂടിൽ റമളാൻ മാസത്തിൽ ദാഹത്തിന്റെയും വിശപ്പിന്റെയും അഗ്നികൊണ്ട് കരിച്ചിട്ടുണ്ട്. അതിനാൽ ഈ ദിവസം നരകാഗ്നി കൊണ്ട് കരിക്കുകയില്ല. അവന്റെ കഴിഞ്ഞ പാപങ്ങളും വീഴ്ചകളും പൊറുക്കുകയും മാപ്പ് നൽകുകയും ചെയ്തിരിക്കുന്നു. ഞാൻ പരമഔദാര്യവാനാകുന്നു.*
*ഇനി ഒരു റമളാൻ നമ്മിൽ ഉണ്ടാവുമോ എന്ന് നിങ്ങൾക്കോ എനിക്കോ പറയാൻ കഴിയില്ല. എന്നാൽ നമ്മിലേക്ക് വന്ന ഈ വിശുദ്ധ മാസത്തെ മനമൊരുക്കി വരവേൽക്കാൻ നമുക്ക് കഴിയും.*
*ഒരു മഹാൻ പറയുന്നു :ഞങ്ങളുടെ അടുത്ത് ഒരു മുഹമ്മദുണ്ടായിരുന്നു. അദ്ദേഹം കൃത്യമായി നിസ്കരിക്കാറുണ്ടായിരുന്നില്ല. എന്നാൽ റമളാൻ ആഗതമായാൽ നല്ല മോടിയുള്ള വസ്ത്രം ധരിച്ചും സുഗന്ധം പൂശി നിസ്കരിക്കുകയും നോമ്പനുഷ്ടിക്കുകയും നഷ്ടപ്പെട്ട നിസ്കാരം ഖളാ വീട്ടുകയും ചെയ്യുമായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു : " ഇത് തൗബയുടെയും കാരുണ്യത്തിന്റെയും അനുഗ്രഹത്തിന്റെയും മാസമാകുന്നു. അല്ലാഹു അവന്റെ ഔദാര്യം കൊണ്ട് എന്റെ വീഴ്ചകൾ പരിഹരിക്കാനും മതി. "*
*അദ്ദേഹം മരണപ്പെട്ട ശേഷം ഞാൻ സ്വപ്നത്തിൽ കണ്ടപ്പോൾ താങ്കളെ അല്ലാഹു എന്തുചെയ്തു വെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു : "റമളാൻ മാസത്തിന്റെ പുണ്യം കൊണ്ട് എനിക്ക് അല്ലാഹു പൊറുത്തു തന്നിരിക്കുന്നു."*
*ചിന്തിച്ചു നോക്കു അല്ലാഹു എത്ര കാരുണ്യവാനാണ്. പാഴാക്കി കളയരുതേ ഈ അവസരത്തെ സമയം ഇല്ലെന്ന കള്ളം പറഞ്ഞ്.*
*നോമ്പ് ആയതിനാൽ ഏറെ സമയം മിച്ചമാണ് സാധാരണ ഗതിയെ തൊട്ട്, അത്താഴത്തിനു ഒരു മൂന്നര മണിക്ക് എഴുനേറ്റാൽ നിസ്കാരവും ഭക്ഷണവും കഴിഞ്ഞു സുബ്ഹി ബാങ്ക് കൊടുക്കുന്നത് വരെ ഓതാൻ സമയം ഉണ്ട്, കുറഞ്ഞത് ഒരു മുക്കാൽ മണിക്കൂർ എന്തായാലും ഉണ്ടാവും. പിന്നെ സുബ്ഹി നിസ്കാരം കഴിഞ്ഞ് കലാഹ് ആവുന്ന സമയം വരെയും ഖുർആൻ ഓതാൻ സാധിക്കും പിന്നെ വീടും പരിസരവും വൃത്തിയാക്കി കുളിച്ചു ളുഹാ നിസ്കാരം കഴിഞ്ഞും ഓതാം, അങ്ങനെ ഒക്കെ സമയം ക്രമീകരിക്കാൻ കഴിഞ്ഞാൽ ഒരു മാസം കൊണ്ട് ചുരുങ്ങിയത് ഒരു ആറു (6)ഖത്തം തീർക്കാം സ്ത്രീകൾക്ക്. ആണുങ്ങൾക്കും അവരുടെ ജോലിക്ക് അനുസരിച്ചു ക്രമീകരണങ്ങൾ ഒക്കെ നടത്തിയാൽ കഴിയും ഏറെ കൂറെ, സമയം ഇല്ലെന്നത് നമ്മൾ പറയുന്ന കള്ളം മാത്രമാണ്. ഉള്ള സമയത്തിൽ ബറകത്ത് ഇല്ലാത്തത് നമ്മുടെ അച്ചടക്ക ശീലങ്ങളിൽ വരുന്ന അശ്രദ്ധയാണ്. സൂക്ഷ്മയോടെ ജീവിക്കുക.*
*അല്ലാഹു : الله ﷻ റമളാൻ കൊണ്ട് വിജയിക്കുന്നവരിൽ നമ്മെ ചേർത്ത് അനുഗ്രഹിക്കട്ടെ... മുത്ത് നബി : ﷺതങ്ങളുടെ തിരു നോട്ടമുള്ള ഇരുലോകം തന്ന് നമ്മളെ കാക്കട്ടെ...*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments