*✿═══════════════✿*
*സ്നേഹത്തിന്റെയും സത്യത്തിന്റെയും ഭാഷ ഒന്നുതന്നെയാണ്.* ✨
*✿═══════════════✿*
*മുത്താറ്റൽ തങ്ങൾ ﷺനിത്യ വസന്തമായ് ഹൃത്തിൽ പതിഞ്ഞു വെങ്കിൽ...*
*മനതലങ്ങളിൽ മാധുര്യം നിറഞ്ഞ മഹിതമെന്ത് പാരിൽ വേറെ -*
*കാരുണ്യകടലെൻ ﷺറാഹ, കാണിക്കവെക്കാൻ ഒന്നുമില്ല താനും, കണ്ണീരാലെ തേടുന്നു ദിനവും, ത്വയ്‌ബയിലൊരു നാൾ പോണമെന്നാലും.*
*ശൂന്യമായ കൈകൾ അടക്കി പിടിച്ചു കൊണ്ട്, തളരാത്ത ഖൽബിനെ തലോടി കൊണ്ട്, കണ്ണുനീർ വറ്റിയ കണ്തടങ്ങളിൽ സുറുമ ചാലിച്ചു കൊണ്ട് ദിനമെണ്ണാതെ കാക്കുന്നുണ്ട് ഇന്ന്, മടുപ്പില്ലാതെ നോക്കുന്നുണ്ട് എന്നും.*
*വൈകാതെ വരണേ തങ്ങളെ ﷺഒന്ന്, തളരാതെ കാക്കുന്നു ഇന്നു ഞാൻ അങ്ങയെ ﷺകേൾക്കാൻ കൊതിക്കുന്ന നാമം അങ്ങയുടേത് ﷺതന്നെ ഓർക്കുന്ന ചരിതവും അവിടത്തേത് തന്നെ, കേൾക്കണം മുത്താറ്റലെ ﷺപാപിയുടെ രോദനം, കാണണം സ്നേഹകടലെ എൻ വേദന, പരിഹാരമായ് വന്നൊന്ന് തുണക്കണം ഇരുലോക രക്ഷയും ആ കരങ്ങളാൽ സമ്മാനിക്കണം*
*തിരു ത്വാഹാ തങ്ങളെന്നും ﷺനേട്ടമാ പാരിൽ തങ്കം തോൽക്കും തിങ്കളുടെ ﷺചന്തമാ ഉലകിൽ, ആരിലും അത്ഭുതം തന്നെയാ ആ തിരു ﷺനോട്ടം, മഴവില്ല് പോലും നാണിക്കുമാ മുത്തിന് ﷺഅഴകിൽ*
*സ്നേഹത്തിന്റ ഭാഷയും തങ്ങൾ ﷺതന്നെ സത്യത്തിന്റെ ഭാഷ്യവും അത് തന്നെ പൊന്നെ,ആ തണലിന് സുഖം അറിയണം, ആ സ്നേഹ ലഹരി തരുന്നൊരാവേശം*
*അറിയാത്തതും പറയാത്തതും വരക്കാത്തതും എഴുതാത്തതും മനതലങ്ങളിൽ മാസ്മരികത തീർത്തു ഒരു മദീന വിളിയാളത്തിന് വേണ്ടി കാത്തിരിക്കുന്നതും സത്യം. ആ പ്രതീക്ഷയിലാണ് ജീവിതം പായുന്നതും സത്യം*
*പ്രണയമേ,,, എന്നിൽ മഴയായ് പെയ്താലും, അരുവി കീറി അതിൽ നീന്തി തുടിക്കണമെനിക്ക് അതിൽ ഒഴുകി ഒഴുകി മദീനയുടെ മണൽത്തരികളിൽ ചെന്ന് വീഴണമെനിക്ക് ആ മണ്ണിലലിഞ്ഞു ചേർന്ന് കാവ്യം രചിക്കണമെനിക്ക്.*
*ആവത് ആക്ക് അല്ലാഹ്, പാപിയെങ്കിലും വ്യാമോഹം നിറഞ്ഞ എന്നെ കാക്കണം എന്റെ നാഥാ...*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments