Skip to main content

ഹൃദയം ശുദ്ധിയാവണമെങ്കിൽ ദിവ്യാനുരാഗ തീർത്ഥം തെളിക്കണം... 🍂

*✿═══════════════✿*
        *ഹൃദയ ശുദ്ധി* 🌾
*✿═══════════════✿*
*വര വർണനകളിൽ ഒതുങ്ങുന്ന ഒന്നല്ല ദിവ്യാനുരാഗം, സ്നേഹം പടർന്നു പന്തലിച്ചു മദീനയുടെ മടിത്തട്ടിൽ പാറി രസിക്കുന്നതാണ്...*
*ഖൽബറിയാത്തതിനെ കണ്ണ് കൊതിച്ചിട്ടെന്തു കാര്യം?, അകം പൊള്ളയെന്നാൽ വരികളിൽ മാസ്മരികത തീർത്തിട്ടെന്ത് പ്രയോജനം?*
*സ്നേഹമാണെന്ന്  അല്പവാക്കിൽ മൊഴിഞ്ഞിട്ടെന്തു ഗുണം? സത്യമല്ലാത്തതിനെ കൈകൾ പുണർന്നു സത്യമായ് ഭാവിച്ചാൽ അത് തന്നെ നേട്ടം.*
*ഖൽബറിയുന്നില്ലെങ്കിലും കണ്ണ് കൊതിക്കുന്നുണ്ട്, അകക്കോണിലെവിടെയോ, ഓരോ രാത്രിയുടെ യാമങ്ങളിലും നിലാവിനെ നോക്കി ഞാനെന്റെ ദുഃഖം പറയാറുമുണ്ട്*
*യാ സയ്യിദീ ﷺഎന്നാണ് എന്റെ സ്വപ്നം പൂവണിയുക, എന്നാണ് എന്റെ കനവുകൾക്ക് നിറം പകരുക,*? 
*നിഷിദ്ധമായതിനെയും അനുവദനീയ മായതിനെയും ഖൽബറിയുന്നുണ്ട്, എങ്കിലും സ്നേഹം ഉള്ളറിയുന്നില്ലെന്ന വേദന ഉള്ളുലക്കുന്നു മുണ്ട്.*
*നുഅ'മാനുബ്നു ബശീർ(റ)ൽ നിന്നു നിവേദനം :നബി ﷺപറഞ്ഞു, അനുവദനീയമായ കാര്യം വ്യക്തമാണ്. അനുവദനീയത്തിന്റെയും നിഷിദ്ധതയുടെയുമിടയിൽ തിരിച്ചറിയാൻ സാധിക്കാത്ത അവ്യക്തതയുള്ള കാര്യങ്ങളുണ്ട്. ജനങ്ങളിലധികവും അവയുടെ നിലയറിയുന്നില്ല. അതിനാൽ അവ്യക്തമായ കാര്യങ്ങളെ വല്ലവനും സൂക്ഷ്മതയോടെ സമീപിച്ചാൽ അവൻ തന്റെ മതത്തെയും അഭിമാനത്തെയും കളങ്കപ്പെടുത്തുന്നതിൽ നിന്നും മുക്തമാക്കിയവനായി. അവ്യക്തങ്ങളിലൊരാളാകപ്പെട്ടാൽ അവൻ നിഷിദ്ധങ്ങളിലകപ്പെടും. അവർ സംരക്ഷിത വലയത്തിന് ചുറ്റും കാലികളെ മേയ്ക്കുന്നവനെ പോലെയാണ്. കാലികൾ അതിൽ മേയാനും സാധ്യതയുണ്ട്. അറിയുക, എല്ലാ രാജാവിനും അവരുടേതായ സംരക്ഷിത വലയമുണ്ട്. അല്ലാഹുവിന്റെ സംരക്ഷിത മേച്ചിൽ സ്ഥലം അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക, നിശ്ചയം, ശരീരത്തിലെ ഒരു മാംസപിണ്ഡമുണ്ട് അതുനന്നായാൽ ശരീരം മുഴുവനും നന്നായി. അതു ദുഷിച്ചാൽ ശരീരമൊന്നടങ്കം ദുഷിച്ചു. അറിയുക, അത് ഹൃദയമാണ്. (ബുഖാരി, മുസ്‌ലിം)*
*ഉഹ്ദ് മലയോളം സ്നേഹം ഖൽബിൽ കൂട്ടണം, ഹൃദയം ശുദ്ധീകരിക്കാൻ ദിവ്യാനുരാഗ തീർത്ഥം കോരി ഒഴിച്ച് സ്നേഹ സമ്പന്നമാക്കണം*
*അനസ് (റ)ൽ നിന്നു നിവേദനം :നബി ﷺക്കു മുൻപിൽ (യാത്രയിൽ)ഉഹ്ദ് പർവ്വതം പ്രത്യക്ഷപ്പെട്ടു. തദവസരം നബി ﷺപറഞ്ഞു. ഇതു നമ്മെ സ്നേഹിക്കുന്ന പർവ്വതമാണ്. നാം അതിനെയും സ്നേഹിക്കുന്നു. അല്ലാഹുവേ നിശ്ചയം, ഇബ്രാഹിം നബി (അ)മക്കയെ പവിത്രമാക്കി. മദീനയുടെ രണ്ടു ചരൽപ്രദേശങ്ങൾക്കിടയിലുള്ളതിനെ ഞാനും പവിത്രമാക്കുന്നു. (ബുഖാരി, മുസ്‌ലിം)*
*ലോകാനുഗ്രഹിയെ ﷺസ്നേഹിക്കുന്ന ഹൃദയം ഞങ്ങൾക്ക് തരണേ നാഥാ, ആ കൈകളിൽ അഭയവും നൽകിടണേ...*
*പാപം ശിരസിൽ വെന്ത നോവുന്നാലും നിന്റെ ഔദാര്യത്തിൽ വിജയം നൽകിടെണേ...*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...