Skip to main content

ആരെയും കാണിക്കാനില്ലെന്ന കാട്ടിക്കൂട്ടലുകൾ... 🌼

*✿═══════════════✿*
      *എഴുതാൻ പേടിയാവുന്നു, ഓരോ കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ...*  🥀
*✿═══════════════✿*

*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*ജീവിതം ഒന്നേ ഉള്ളു അതാസ്വദിച്ചു ഇരുലോകം കളയണം എന്നുള്ളതാവെരുത്, ആരുടേയും തണലില്ലാത്ത ദിവസം തണൽ ലഭിക്കുന്നവരിൽ ചേരാനുള്ള ആസ്വദനമാവണം*
     *ഇക്കാലത്തെ പ്രണയമത്രയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ചാറ്റ് ബോക്സിലും ഒതുങ്ങികൂടുകയാണ് , രാവിലെ ഫോൺ ഓൺ ആക്കി നോക്കിയാൽ പ്രളയം വന്ന പ്രതീതിയോടെ മെസ്സേജ് കളുടെ നീണ്ട നിരതന്നെ കാത്തിരിക്കുന്നു...* 
*എന്റെ ഓരോ സുഖവും ദുഃഖവും എന്നെ ഏറെ മനോഹരമാക്കിയത് മദീന യുടെ ഓർമകളും മെഹബൂബരുടെ ﷺചരിത്ര താളുകളും മാത്രമാണ്, അൽഹംദുലില്ലാഹ്*
*അത് കൊണ്ട് തന്നെയാണ് മദ്ഹ് എഴുത്തിലും തിരു സുന്നത്തിലും ﷺഎഴുതി മനസുഖം നേടുന്നത്,.*
*എന്നാൽ ഈയിടെയായി എഴുതാൻ വല്ലാതെ പേടി തോന്നുന്നു. അല്ല ആരുടെക്കയോ എഴുത്തുകൾ പേടിപെടുത്തുന്നു.*
*എന്താണ് ഇവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത്. എല്ലാം തമാശയാണോ, ഏത് വിഷയം എഴുതുകയാണെങ്കിലും എല്ലാത്തിനും ഒരു അദബും അച്ചടക്കവുമുണ്ട്, അത് മുത്ത് നബി ﷺയുടെ മദ്ഹുകൾ ആവുമ്പോൾ പിന്നെ പറയണോ,?*
*അതൊരു ഫാഷൻ ആവരുത്, വായിക്കുന്നവരുടെ ദുആ പ്രതീക്ഷിച്ചു കൊണ്ട്, ആ സ്നേഹം സത്യമാവാൻ ഉള്ളു തേടി കൊണ്ടാവണം.*
*നിയ്യത്ത് നന്നാവാതെ എന്ത് ചെയ്തിട്ടും യാതൊരു ഗുണവും ലഭിക്കാൻ പോവുന്നില്ല.*
*പണ്ഡിതനും പണ്ഡിതകളും ആവാനുള്ള കാട്ടിക്കൂട്ടളുകൾ ആവരുത്, ഏത് വിഷയത്തിൽ സംസാരിക്കുമ്പോഴും അറിയുന്ന കാര്യങ്ങൾ മാത്രം പറയുക അറിയാത്തവ (ഊഹാ ബോഹങ്ങൾ )പറഞ്ഞു ജനങ്ങളെ കബളിപ്പിക്കാതിരിക്കുക. (സോപ്പ് ഇട്ട് കഴുകി നായ കയറിയ ഇടം വൃത്തിയാക്കിയവരെ പോലെ )*
*അല്ലാഹു പറയുന്നു :അല്ലാഹുവിലും അവന്റെ റസൂലിലും ﷺവിശ്വസിക്കാത്ത സത്യനിഷേധികൾക്ക് നാം ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെച്ചിരിക്കുന്നു (ഫത്ത്ഹ് )*
*പ്രത്യേക്ഷത്തിൽ നാം വിശ്വാസിയായിരുന്നാൽ പോലെ അവനോട് നന്ദി കാണിക്കുന്ന നന്ദിയുള്ള അടിമകൾ കൂടിയാവണം. അവൻ തന്നെ ഔദാര്യങ്ങൾക്ക് നിങ്ങൾക്ക് ഒരറ്റം കാണാൻ കഴിഞ്ഞിട്ടുണ്ടോ ? ഇനി കഴിയും എന്ന് തോന്നുന്നുണ്ടോ?*
*ഇല്ല ഒരിക്കലും ഇല്ല അവൻ തന്ന ഒരു ചെറുവിരലിന് പോലും നന്ദി കാണിക്കാൻ നാം അശക്തരാണ്. സ്വയം കടമകളിൽ നിന്ന് മാറി സഞ്ചരിക്കുന്ന വിവരദോശികൾ.*
*ഉമറുബ്നുൽഖത്വാബ് (റ)പറയുന്നു :"ഒരു ദിവസം ഞങ്ങൾ നബി ﷺതങ്ങളുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോഴോരാൾ അവിടെ പ്രത്യക്ഷപ്പെട്ടു. നല്ല വെള്ള വസ്ത്രം, കറുകറുത്ത മുടി,യാത്രയുടെ ഒരടയാളവും അദ്ദേഹത്തിൽ കാണുന്നില്ല. ഞങ്ങളാരും അദ്ദേഹത്തെ അറിയുകയുമില്ല. നബി ﷺയുടെ കാൽമുട്ടുകൾക്കു നേരെ തന്റെ കാൽമുട്ടുകൾ ചേർത്ത് വെച്ച് കൈകൾ രണ്ടും തുടകളിൽ വെച്ച് ഇരുന്ന ശേഷം അദ്ദേഹം പറഞ്ഞു :ഓ, മുഹമ്മദ്‌, ഇസ്‌ലാമിനെ സംബന്ധിച്ചു എനിക്കു പറഞ്ഞുതന്നാലും. നബി ﷺഅരുളി അല്ലാഹു മാത്രമാണ് ആരാധ്യനെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക. നിസ്കാരവും സകാതും റമളാൻ നോമ്പും അനുഷ്ഠിക്കുക കഴിവുള്ളവർ ഹജ്ജ് ചെയ്യുക എന്നിവയാണത്.*
*"ആഗതൻ പറഞ്ഞു :താങ്കൾ പറഞ്ഞത് ശരിയാണ്."*
*ഞങ്ങൾക്ക് അത്ഭുതമായി. കാരണം ചോദിച്ച ആൾതന്നെ ഉത്തരം ശരിയാണെന്ന് പറയുന്നു. പിന്നീട് അദ്ദേഹം പറയുന്നു. പിന്നീട് അദ്ദേഹം ചോദിച്ചു ഈമാനിനെ കുറിച്ച് എനിക്കു പറഞ്ഞു തരിക. നബി ﷺഅരുളി :'താങ്കൾ അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദങ്ങളിലും അവന്റെ മുർസലുകളിലും അന്ത്യനാളിലും നന്മ -തിന്മകൾ അല്ലാഹുവിന്റെ വിധിയാണെന്നതിലും വിശ്വസിക്കുക. ആഗതൻ പറഞ്ഞു : 'ഇതും ശരിയാണ്.*
*ഇനി " ഇഹ്സാനെ" പ്പറ്റി പറഞ്ഞു തരൂ.*
      *നബി ﷺഅരുളി 'അല്ലാഹുവിനെ കാണുന്നതുപോലെ അവനെ ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്.'*
*ആഗതൻ പറഞ്ഞു :'അന്ത്യനാൾ എപ്പോൾ സംഭവിക്കും എന്നതിനെ കുറിച്ച് പറഞ്ഞു തരൂ...'*
*നബി ﷺപറഞ്ഞു :' അതേക്കുറിച്ച് ചോദിച്ചവനേക്കാൾ അറിവുള്ളവനല്ല ചോദിക്ക പ്പെട്ടവൻ.'*
*ആഗതൻ പറഞ്ഞു :'എന്നാൽ അതിന്റെ അടയാളങ്ങൾ പറഞ്ഞു തന്നാലും '.*
   *നബി ﷺപറഞ്ഞു :" അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കൽ, പാദരക്ഷയോ, ഉടുപ്പുകളോ ഇല്ലാത്ത ദരിദ്രരായ ആട്ടിടയന്മാർ നീളമുള്ള വലിയ കെട്ടിടനിരകൾ പണി തീർക്കുന്നത് കാണൽ തുടങ്ങിയവ അതിന്റെ അടയാളമാണ്.*
*പിന്നീട് ആഗതൻ സ്ഥലം വിട്ടു. കുറച്ചു കഴിഞ്ഞു നബി ﷺചോദിച്ചു :"ഉമറെ, ആരാണ് ആ ചോദ്യകർത്താവ് എന്നറിയുമോ?*
*ഞാൻ പറഞ്ഞു :'അല്ലാഹുവിനും റസൂലിനും ﷺഅറിയാം'*
      *അപ്പോൾ നബി ﷺഅരുളി :" ജിബ്‌രീലാണത്. നിങ്ങൾക്ക് മതം പഠിപ്പിക്കാൻ വന്നതാണദ്ദേഹം(മുസ്‌ലിം)*
*അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക എന്നതിന്റെ വിവക്ഷ സന്താനങ്ങൾ മാതാക്കളെ നിന്ദിച്ചും ചീത്ത പറഞ്ഞും ബുദ്ധിമുട്ടിക്കലും യജമാനൻ തന്റെ അടിമയോട് പെരുമാറും വിധത്തിൽ മാതാക്കളോട് വർത്തിക്കലും ആവുന്നു. ദരിദ്രർ വലിയ ഭവനങ്ങൾ എടുക്കുമെന്നതിന്റെ ഉദ്ദേശം താഴെക്കിടയിലുള്ളവർ രാജാക്കന്മാരെപ്പോലെ സമ്പന്നരാകുമെന്നാണ്.*
*സമ്പന്നത നടിച്ചു നടക്കുന്നതും അറിവുനടിച്ചു നടക്കുന്നതു മാവരുത് ക്കൂട്ടായ്മയും കൂട്ട് കെട്ടും ഒന്നും എല്ലാം ആർക്കെങ്കിലും എന്തെങ്കിലും ഉപകാരമുള്ളതാവണം.*
*സ്നേഹവും ഇഷ്ടവും നഷ്ടവും കഷ്ടവുമൊക്കെ ആളുകൾ കാണാനുള്ള പേക്കൂത്തുകൾ ആവരുത്, വൈകിയിട്ടില്ല ചിന്തിക്കുക  ദിവ്യാനുരാഗം വാക്കുകളിലല്ല ഹൃദയത്തിലാവണം, കാട്ടിക്കൂട്ടലുകൾ വേദികളിൽ അരങ്ങു തീർക്കുന്നത് കൊണ്ട് എന്തോ എഴുതാൻ പോലും വല്ലാത്ത പേടിതോന്നുന്നു.*
*ആരെയും കുറ്റപ്പെടുത്തിയതല്ല. മറിച്ച് പല രചനകളും ഒന്നുകൂടി ഒന്ന് ചിന്തിക്കാൻ വേണ്ടി ഇനി നന്മയുടെ വാഹകരാവാൻ വേണ്ടി ഒരോർമപ്പെടുത്തൽ മാത്രം.*
*വാക്കുകളിൽ വല്ല അദബുക്കേടും വന്നു പോയിട്ടുണ്ടെങ്കിൽ നാളെ അല്ലാഹുവിന്റെ കോടതിയിലേക്ക് വെക്കാതെ പൊരുത്ത പെട്ടുതരിക ഏറെ വേദന തോന്നിയത് കൊണ്ട് മാത്രം എഴുതിയതാണ്. അല്ലാഹു നമ്മെ എല്ലാവരെയും ഖൈറിലും സലാമത്തിലും ആക്കി തരട്ടെ... സ്നേഹ ദൂതർ ത്വാഹാ ﷺതങ്ങളോരുടെ തിരു നോട്ടമുള്ള ഇന്നും നാളെയും തന്ന് അനുഗ്രഹിക്കട്ടെ...*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...