*✿═══════════════✿*
*നാഥൻ കനിഞ്ഞരുളിയ വരദാനം...*
*✿═══════════════✿*
*നോട്ടമെല്ലാം ഇന്നെന്റെ ഇഷ്ടങ്ങളിലേക്കാണ്, കഷ്ടങ്ങളെ കരിച്ചു കളഞ്ഞിന്നു ഞാൻ നേട്ടങ്ങളുടെ പുഴയിൽ നീരാടാനുള്ള വഴികളിൽ സഞ്ചരിക്കുന്നു.*
*കോട്ടങ്ങൾ തട്ടാത്ത എന്റെ ഇഷ്ടങ്ങൾ ഒരു മദീന മോഹമായ് എന്നിൽ അലയോലി തീർക്കുന്നു.*
*ത്വാഹാ രാജാ ﷺഇരു ലോക രക്ഷയാണ്, സ്നേഹവും സത്യവും നീധിയും ധർമവും ആ കരങ്ങളിൽ മാതൃക കാട്ടുന്നു. കാലമെത്രെ കഴിഞ്ഞാലും ജാതി മത വർഗ്ഗ ഭേദമന്യേ ഏറ്റു പറയുന്ന നേതാവ് ﷺകാലം തന്നെ തോറ്റു പോവും ആ ജേതാവ് ﷺ*
*അബൂഹുറൈറ (റ)ൽ നിന്നു നിവേദനം :നബി ﷺപറഞ്ഞു :ഒരാൾ എനിക്ക് കീഴ്പ്പെട്ടാൽ അവൻ അല്ലാഹുവിനു കീഴ്പ്പെട്ടു. ഒരാൾ എനിക്കു വിരുദ്ധമായി പ്രവർത്തിച്ചാൽ അവൻ അല്ലാഹുവിനോട് വൈരുധ്യം പ്രവർത്തിച്ചു. ഒരാൾ നേതാവിനെ അനുസരിച്ചാൽ അവൻ എന്നെ അനുസരിച്ചു. ഒരാൾ നേതാവിനെതീരെ പ്രവർത്തിച്ചാൽ അവൻ എനിക്കു വിരുദ്ധമായി പ്രവർത്തിച്ചു. നിശ്ചയം, ഇമാം (ഭരണാധികാരി) സംരക്ഷണം നൽകപ്പെടുന്നതും പിന്നിൽ നിന്നു യുദ്ധംചെയ്യുന്നവരുമായ ഒരു പരിചയാണ്. അല്ലാഹുവിനെ ഭയഭക്തിയോടെ ആരാധിക്കാൻ കല്പ്പിക്കുകയും നീതി പ്രവർത്തിക്കുകയും ചെയ്‌താൽ അദ്ദേഹത്തിന് അതിനനുസ്ർതമായ പ്രതിഫല മുണ്ട്. അതിനു വിരുദ്ധമായി പറഞ്ഞാൽ അതിന്റെ ശിക്ഷയും അവനുണ്ട്. (ബുഖാരി, മുസ്‌ലിം)*
*നാഥൻ കനിഞ്ഞരുളിയ വരദാദാനം കാലം കാതോർക്കും ആ നാമം, നിലാവ് പോലും കഥ രചിക്കും ആ ചരിതം ത്വാഹാ തങ്ങളോരെന്നും ﷺഉത്തമ നേതാവ് ﷺ, ലോകോത്തര മാതൃക കാട്ടിയ ഉത്തമ ജേതാവ് ﷺ*
*ഇഷ്ടം ഖൽബിൽ നിറക്കാൻ കഴിഞ്ഞങ്കിൽ, ഇമ്പമാർന്ന ഇശലിന് ലോകം എന്നുള്ളിൽ നിറഞ്ഞെങ്കിൽ,...*
*കഷ്ടം... !ഇന്നെന്റെ ഹൃദയം നഷ്ടത്തിൻ പുഴയിലോ, ഇഷ്ടം തേടിയ രാവുകൾ കണ്ണീരിൻ കടലിലോ...?*
*രാവുകൾ മായാത്ത സ്നേഹ ലോകം വേണം, കിനാവുകൾ മദീന നടമാടും കാഴ്ചകൾ വേണം, ഉത്തമ നേതാവ് ﷺവന്ന കണ്ണിലെ തിളക്കം വേണം,*
*അന്ത്യവും ദിവ്യാനുരാഗ കഥ രചിച്ചു ബഖീഇൽ ചുരുണ്ടു കൂടണം...*
*എന്തൊരു മോഹം, അല്ല എന്തൊരു വ്യാമോഹം, എന്തൊരു അത്യാഗ്രഹം.*
*നാഥാ നിന്റെ ഔദാര്യം പാപിക്കും രക്ഷ നിന്റെ കാരുണ്യം...*
*ഓരോ എഴുത്തിലും നിങ്ങളുടെ ദുആ മാത്രമാണ് പ്രതീക്ഷ. കണ്ടെതും കാണാത്തതും കേൾക്കാത്തതും കേട്ടതുമായ എന്റെ കൂട്ടുകാരുടെ ഖൽബറിഞ പ്രാർത്ഥന അതിലൊരിടം ഈ പാപിക്കും...*
*നാഥാ മോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമതു ആക്കു الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments