Skip to main content

മാപ്പരുളേണം മഹമൂദ് നബിയെ... 🌼

*✿═══════════════✿*
     *താരക പ്രഭയായ ത്വാഹാ നേതാവ്... ﷺ*
*✿═══════════════✿*
*നിത്യം കിനാവ് കാണാൻ വല്ലാത്ത മോഹമാണ് അത് മുത്താറ്റൽ തങ്ങളെ ﷺആയിരുന്നു വെങ്കിൽ ഈ ജന്മം എത്ര സുന്ദരം അതിൽ പരം മറ്റെന്തു മനോഹരം.*
*നബി ﷺയോട് സത്യവിശ്വാസികൾക്കുള്ള ബാധ്യത സ്വശരീരത്തെയും ഉറ്റബന്ധുമിത്രാധികളേക്കാളുമെറെയാണ്.*
*അല്ലാഹു പറയുന്നു :സ്വശരീരത്തേക്കാൾ സത്യവിശ്വാസിക്ക് മുഹമ്മദ്‌ നബി ﷺഏറെ ബന്ധമുള്ളവരാണ്.(അഹ്സാബ് 6)*
*അബൂഹുറൈറ(റ)നിവേദനം. നബി ﷺപറഞ്ഞു :സത്യവിശ്വാസികൾക്ക് ഞാൻ അവരുടെ ശരീരത്തേക്കാൾ ഏറെ ബന്ധപ്പെട്ടതാണ്.(ബുഖാരി, മുസ്‌ലിം)*
*നേതാക്കൻമാരുടെ നേതാവായ ഹോജാവ് ﷺ, സ്നേഹ ലോകം അടക്കി ഭരിച്ച നേതാവ്... ﷺ*
*മനുശ്യോൽപ്പത്തി മുതൽ അന്ത്യനാൾ വരെയുള്ള സർവ്വജനങ്ങളുടെയും നേതാവ് മുഹമ്മദ്‌ നബി ﷺയാണെന്നതോടൊപ്പം അന്ത്യനാളിൽ ജനങ്ങളുടെ നേതൃസ്ഥാനമലങ്കരിക്കുന്നതും നബി ﷺയാണെന്നതും തിരു വചനങ്ങളിൽ നിന്നും വ്യക്തമാണ്. അബൂസഈദുൽ ഖുദ്രി (റ)നിവേദനം ചെയ്യുന്നു. നബി ﷺപറഞ്ഞു :ഞാൻ അന്ത്യനാളിൽ ജനങ്ങളുടെ നേതാവാണ്. (ബുഖാരി, മുസ്‌ലിം)*
*താമര തോൽക്കുമാ പനിനീർ ഇതൾ വെണ്മയിൽ, അത്തറും നാണിച്ചു പോകും ആ സുഗന്ധ ലഹരിയിൽ, ആരിലും അത്ഭുതം, സത്യമീ നേതാവ് ﷺആരിലും രക്ഷയായ് വന്നൊരു ജേതാവ് ﷺ*
*താരകമേ എങ്ങും ശോഭിതമേ റഹ്മത്തായവരെ യാ നബിയെ സലാം... ﷺ*
*ഉന്നമനത്തിനായ് ഉന്നതിയിൽ വാഴ്ന്ന രാജാവ് ﷺ, ഉത്തമ നേതാവ് ﷺ, ഹാത്തിം റസൂലവര്... ﷺ*
*മദദ് നിലക്കില്ല മഹിമയൊട്ടും ക്കുറയില്ല മഹിയിൽ മധുരം നിറഞ്ഞ മന്ദഹാസം എന്നും ചേല്, ആ ചരിത്ര സ്മരണയാണ് ഈ ദുനിയാവ്...*
*മദദ് അരുളേണം മഹമൂദ് നബിയെ ﷺ, മാപ്പ് അരുളേണം മഹ്ശൂക്ക് കനിയെ ﷺ, മിണ്ടാൻ അറിയില്ല അറിവില്ല നിധിയെ ﷺകാത്തിടും രാവുകൾ ഏറെ കഴിഞ്ഞല്ലോ കനിവേ... മറക്കല്ലെ നാഥാ... പാപി ഇവളെ, തട്ടല്ലെ കോനെ ഈ വികൃത കൈകളേ...*
*ലോക നേതാവിന് ﷺതണൽ ചോട്ടിൽ അഭയമരുളണേ... ആരും കൊതിക്കും ഒടുക്കം ബഖീഇൽ തന്നിടെണേ... ഔദാര്യം എന്നും ചൊരിഞീടണേ...*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...