*✿═══════════════✿*
*സ്വലാത്ത് ഇരു ലോകരക്ഷാമാർഗമാണ്...* 🍂
*✿═══════════════✿*
*Mihraskoduvally123.blospot.com*
*നമ്മെ മുഹമ്മദ് നബി ﷺയുടെ സമുദായത്തിൽ ഉൾപ്പെടുത്തിയ അള്ളാഹുവിനെത്രെ സർവ്വ സ്തുതിയും...*
*ശാരീരിക മാനസിക രോഗങ്ങൾക്ക് സ്വലാത്ത് ഒരു രക്ഷാമാർഗമാണ്, കണ്ണിനും ഖൽബിനും കാവലും വെളിച്ചവുമാണ്.*
*ആയിഷ (റ)ഒരു രാത്രി എന്തോ തുന്നി കൊണ്ടിരിക്കുന്നപോൾ വിളക്ക് അണഞ്ഞു പോയി. സൂചി നിലത്തു വീഴുകയും ചെയ്തു അപ്പോൾ നബി* *ﷺഅങ്ങോട്ട് വന്നു. നബി ﷺയുടെ പ്രകാശത്താൽ മുറി പ്രകാശ പൂരിതമായി മാറി. വീണു പോയ സൂചി മഹതിക്ക് ഹബീബ് ﷺതങ്ങളുടെ* *പ്രകാശതാൽ തിരികെ ലപിച്ചു അപ്പോൾ അവർ പറഞ്ഞു അള്ളാഹുവിന്റെ റസൂലെ ﷺ, അങ്ങയുടെ മുഖത്തിനു എന്തൊരു പ്രകാശം !നബി ﷺപറഞ്ഞു എന്റെ മഹത്വം അറിയാത്തവർക്ക് നാശം. ആയിഷ (റ)ആരാണ് അവർ? നബി ﷺ:അറുപിശുക്കൻ തന്നെ ആയിഷ (റ)ആരാണ് അറുപിശുക്കൻ? നബി ﷺ:എന്റെ നാമം കേട്ടിട്ട് സ്വലാത്ത് ചോല്ലാത്തയാൾ.*
*നബി ﷺയുടെ മേൽ സ്വലാത്തും സലാമും കൂടുതൽ ആകേണ്ടതാണ്. ഇക്കാര്യം ഹദീസുകളിൽ വളരെ വ്യക്തമായി പറഞ്ഞതുമാണ്...*
*മുത്ത് നബി ﷺതങ്ങളോരുടെ മേൽ ചൊല്ലുന്ന സ്വലാത്ത് ഒരിക്കലും തട്ടുകയില്ല.അധരങ്ങളിൽ ഇടമുറിയാത്ത സ്വലാത്തിന്റെ വചനങ്ങൾ ഒഴുകട്ടെ, മാനതലങ്ങളിൽ ശാന്തിയും സമാധാനവും വിളയട്ടെ...*
*നബി ﷺപറഞ്ഞു:ഒരു എഴുത്തിൽ ഒരാൾ എന്റെ മേൽ സ്വലാത്ത് എഴുതിയാൽ അത് നിലനിൽക്കുന്ന കാലത്തോളം മലക്കുകൾ അയാൾക്ക് പൊറുക്കൽ തേടും.*
*എഴുത്തിലും വര വർണനകളിലും സ്വലാത്തിനാൽ മിനുങ്ങിയ ശീലുകൾ നിറയട്ടെ*
*തൈമിയ്യ് (റ)നിവേദനം :അഹല് സുന്ന :യുടെ അടയാളം നബി ﷺയുടെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കൽ ആവുന്നു.*
*ഇബ്നു ജൗസി (റ)പറയുന്നു :ആദം നബി (അ)അവ്വാഹ് (അ)മായി വിവാഹത്തിലെർപേടാൻ ഉദ്ദേശിച്ചപോൾ അള്ളാഹു മഹർ ആവശ്യ പെട്ടു. അദ്ദേഹം പറഞ്ഞു :എന്റെ രക്ഷിതാവേ, ഞാൻ* *എന്താണ് മഹർ നൽകേണ്ടത്? അള്ളാഹു പറഞ്ഞു :എന്റെ* *പ്രേമഭാജനമായ മുഹമ്മദ് നബി ﷺയുടെ മേൽ ഇരുപത് സ്വലാത്ത് ചൊല്ലുക. അങ്ങനെ* *അദ്ദേഹം ആ കല്പന നിറവേറ്റി.* *(സൽവത്തിൽ അഹ്സാൻ )*
*അബൂബക്കർ (റ)വിളിച്ചു നിന്ന് :വെള്ളം തീ* *കെടുത്തുന്നതിനേക്കാൾ നബി ﷺമേലിലുള്ള സ്വലാത്ത് പാപങ്ങളെ അണക്കുന്നതാണ്. നബി ﷺയുടെ മേലിൽ സലാം ചൊല്ലുന്നത് അടിമത്ത മോചനതേക്കാൾ ശ്രേഷ്ഠമാവുന്നു. നബി ﷺയോടുള്ള സ്നേഹം ആത്മാക്കൾക്കുള്ള ദാനത്തെക്കാൾ, അല്ലെങ്കിൽ അള്ളാഹുവിന്റെ മാർഗത്തിലുള്ള വാളിന്റെ വെട്ടിനേക്കാൾ മഹത്വമുള്ളതത്രെ....*
*നബിﷺഅരുളി :"അള്ളാഹുവിന്റെ തണലല്ലാതെ മറ്റു തണലില്ലാത്ത ദിവസം തണൽ ലഭിക്കുന്ന മൂന്ന് പേരുണ്ട്".സ്വഹാബികൾ ചോദിച്ചു:അവർ ആരാണ്? നബി ﷺ:"എന്റെ സമുദായത്തിൽ പെട്ടവന്റെ പ്രയാസം തീർക്കുന്നവന്, എന്റെ ചര്യ സജീവമാക്കുന്നവന്, എന്റെ മേൽ കൂടുതൽ സ്വലാത്ത് ചൊല്ലുന്നവന്."*
*സ്വലാത്ത് പതിവാക്കണം, മുറിഞ്ഞു പോവലിനെ ശ്രദ്ധിക്കണം, ഏതൊരു വഴിയിലും ഖൈറിന്റെ മാർഗം സ്വലാത്ത് തന്നെയാണ്.*
*തൈമിയ്യ (റ)നിവേദനം:നബി ﷺഅരുളി:എന്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുക, കാരണം എന്റെ മേലുള്ള സ്വലാത്ത് നിങ്ങൾക്ക് *പാപമോചനവും അഭിവൃദ്ധിയുമാണ്. എന്റെ മേൽ ഒരു സ്വലാത്ത് ഒരാൾ ചൊല്ലിയാൾ* *അള്ളാഹു അവന്റെ മേൽ പത്തു നന്മ ചെയ്യും.*
*അഹമദ്(റ)നിവേദനം:നബിﷺപറഞ്ഞു :തങ്ങളുടെ* *സമുദായത്തിൽ പെട്ട ഒരാൾ അങ്ങയുടെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അത് കാരണമായി അള്ളാഹു* *അവനു പത്തു നന്മ രേഖപെടുതുകയും പത്തു പാപം പൊറുക്കപെടുകയും പത്തു പദവി ചേർക്കുകയും അത്പോലുള്ള പത്തു അനുഗ്രഹങ്ങൾ അവനു നൽകുകയും ചെയ്യും*
*നാൾ വഴികളിൽ വിജയ മുദ്രയായ് സ്വലാത്ത് എന്ന വഴികാട്ടി നമ്മുടെ കൂടെ വേണം അത് തന്നെയാണ് ധൈര്യവും രക്ഷയും.*
*ഇബ്നു അസാകിർ(റ)നിവേദനം:എന്റെ മേൽ നിങ്ങൾ സ്വലാത്ത് വർദ്ധിപ്പിക്കുക. എന്റെ മേലുള്ള സ്വലാത്ത് നിങ്ങളുടെ പാപങ്ങൾ പൊറുക്കുന്നതാണ്. എനിക്കു വസീല പദവി* *തേടുക. എന്റെ വസീല അള്ളാഹുവിങ്കൽ നിങ്ങൾക്ക് ശിപാർശയാവുന്നു.*
*സജ്ജനങ്ങളിൽ പെട്ട ഒരാൾ പതിവായി ഉറങ്ങാൻ ഒരുങ്ങുബോൾ നിശ്ചിത സ്വലാത്ത് ചൊല്ലാരുണ്ടായിരുന്നു.* *ഒരു രാത്രി അദ്ദേഹം നബി* *ﷺയെ സ്വപ്നം കണ്ടു. നബി ﷺആ വീട്ടിൽ പ്രവേശിചതോടെ വീട് പ്രകാശ പൂരിതമായി*. *നബി ﷺഅദ്ദേഹത്തോട് പറഞ്ഞു :"എന്റെ മേൽ കൂടുതലായി സ്വലാത്ത് ചൊല്ലുന്ന താങ്കളുടെ അധരമേവിടെ? ഞാനൊന്ന് ചുംബിക്കട്ടെ. "*
*നബി ﷺതങ്ങൾക്ക് അധരം കാണിക്കാൻ അദ്ദേഹം മടിച്ചു. കവിൾ* *കാണിക്കുകയും* *അവിടുന്ന് കവിളിൽ ചുംബിക്കുകയും ചെയ്തു.*
*അതോടെ അദ്ദേഹം ഉണർന്നു. അപ്പോഴും വീട്ടിലാകെ കസ്തൂരിയുടെ പരിമളമുണ്ടായിരുന്നു. അയാളുടെ കവിളിൽ ആ ചുംബനത്തിന്റെ സുഗന്ധം എട്ടു ദിവസം തങ്ങിനിന്നു.*
*എനിക്കു മുത്ത് നബിയെ ﷺകാണണം. അതൊരു വാക്കിൽ ഒതുക്കേണ്ടതല്ല, എഴുതിയാൽ തീരുന്നതുമല്ല, ഖൽബിന്റെ ഉള്ളറകളിൽ മോഹം പടർന്നു പന്തലിച്ചു രാവും പകലും ആ കാഴ്ചക്ക് വേണ്ടി നാമം ഹോമിക്കുന്ന യഥാർത്ഥ പ്രവർത്തിയാണ് തിരു നബിയോടുള്ള ﷺസ്നേഹം.*
*അബൂഹഫ്സ് അൽ കാഗുദി(റ)വിനെ സജ്ജഞങ്ങളിൽ പെട്ട ഒരാൾ സ്വപ്നത്തിൽ കണ്ടു.* *താങ്ങളെ അള്ളാഹു എന്ത് ചെയ്തു വെന്ന് ചോദിച്ചപോൾ അദ്ദേഹം* *പറഞ്ഞു :എനിക്കു കാരുണ്യവും മാപ്പു ചെയ്തു. എന്നെ സ്വർഗത്തിൽ പ്രവേശിപ്പിച്ചു. "ഇതിനുള്ള കാരണം ആരാഞപോൾ അദ്ദേഹം പറഞ്ഞു :"എന്നെ അള്ളാഹുവിന്റെ സന്നിധിയിൽ നിർത്തി മലക്കുകളോട് വിചാരണക്ക് കല്പിച്ചപോൾ അള്ളാഹു* *പറഞ്ഞു :ഇയാളുടെ പാപങ്ങളും നബി ﷺമേൽ ചൊല്ലിയ സ്വലാത്തും എന്നുക. അങ്ങനെ എന്റെ പാപങ്ങളെക്കാൾ സ്വലാത്ത് അധികമാണെന്ന് വ്യക്തമായപോൾ അള്ളാഹു പറഞ്ഞു :വിചാരണ നിർത്തി ഇദ്ദേഹത്തെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുക.*
*എണ്ണിയാൽ തീരാത്ത പ്രതിഫലം സ്വലാത്ത് തരുന്നു വെങ്കിൽ മൊഴിയട്ടെ നമ്മുടെ അധരങ്ങൾ മാധുര്യമാർന്ന സ്വലാത്തിന് മധുര പാനിയം...*
*അല്ലാഹുവേ, നബി (ﷺ)യുടെ മഹത്വം കൊണ്ട് ഞങ്ങളെ നീ വിചാരണ കൂടാതെ രക്ഷപെടുത്തനേ... അല്ലാഹ്ന്റെ ഹബീബിനോടുള്ള പ്രണയം ഞങ്ങളുടെ ഖൽബിൽ നിറച്ചു തരണേ... അള്ളാഹുവിനെ സ്മരിക്കുകയും സ്മരിക്കാത്ത അശ്രദവാൻ മാരുടെ എണ്ണമനുസരിച്ചു നബി ﷺമേൽ സ്വലാത്ത് സലാം വാർഷിപ്പിക്കണേ...*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*➖➖➖➖➖➖➖*
*=================*
Comments