*✿═══════════════✿*
*അതി മോഹം* 🌵
*✿═══════════════✿*
*അഭിലാശമേ, അനുരാഗമേ,*
*ത്വാഹാ റസൂലുള്ള... ﷺ*
*അപദാന തേൻ മഴ വാനിൽ ഉയർന്ന അനുഗ്രഹീതരെ രാജ...ﷺ*
*അഹദവന്റെ അനുഗ്രഹ പൂവ് ﷺഅറിവോഴുകും അമ്പിളി ചേല് ﷺ*
*ആരും കൊതിക്കും മണ്ണിലെ ജീവ് ﷺആറ്റൽ നബി ﷺഎന്നും ആലമിൽ ബർകത്ത്*
*കണ്ണാലെ കാണുവാൻ കാത്തു കാത്തിരിന്നു ഞാൻ. ഖൽബറിയാതെ, ഖൽബറിയാതെ...*
*കാതലെന്ന് ചൊന്നു, കാമിലവർ തങ്ങളെന്നിൽ ഉണ്ടെന്ന് കേട്ടു, എവിടെയെന്നറിയാതെ അലഞ്ഞു, ആരും കാണാതെ വലഞ്ഞു...*
*തങ്ങളെ,,, തിങ്കളെ... ﷺകേൾക്കണേ, കാണണേ...*
*ആ തിരു കരം തന്നൊന്ന് തുണ യേകണേ...അഭയം മദീന മണ്ണിലെകണേ...*
*അഹങ്കാരം നിറഞ്ഞ അഹംഭാവം തളർത്ത ഖൽബിനെ ഒന്ന് തഴുകി അനുരാഗം കൂട്ടണേ, അനശ്വര മാം പ്രണയ സ്വപ്നം എന്നിലും വിതറണേ...*
*ഉമറവർ (റ)കണ്ട സ്നേഹ ലോകമതാണ്, സിദ്ധീഖോരെ പുണർന്ന മൊഞ്ചുമതാണ്, ബിലാലോർക്ക് അഭയമേകിയ ലോക നേതാവാണ് ഹാത്തിമുൽ അമ്പിയാ ഇരു ലോക പ്രകാശമാണ്... ﷺ*
*തിങ്കൾ തങ്ക രാജ ﷺ, അഴകിൽ ലങ്കും സിറാജ ﷺ, ഹുബ്ബറിഞ തേജ ﷺ, തീർക്കണം എൻ നിരാശ...*
*കാവലായ് കാതലായ് ഖബറിന്റെ ഇരുൾ കൂട്ടിൽ വെളിച്ചമായ്...*
*വന്നൊന്ന് തുണക്കണേ എന്റെ തങ്ങളെ ﷺ, കാരുണ്യവാൻ നൽകിയ അനുഗ്രഹീതരെ ﷺ*
*ഉപ്പാപ്പ സയ്യിദോരെ ﷺഉമ്മാമ ഖദീജയോരെ ലോക വനിതകൾക്കഭിമാനമായ ഫാത്തിമ ബി ഉമ്മയോരെ സ്നേഹ പാതയിൽ ഞങ്ങളെ ചേർത്തിടണേ...*
*സ്നേഹം ഉറങ്ങും മണ്ണിൽ എന്നെ ഉറക്കീടണേ, ആരും കൊതിക്കും ഒടുക്കം ബഖീഇൽ ആക്കണേ...*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments