Skip to main content

ജീവനും ജീവിതവുമൊന്നുല്ല വിജയം... 🌼

*✿═══════════════✿*
        *ഒരു നോക്കു വേണം*
*✿═══════════════✿*
*കഴിഞ്ഞു പോയ കാലമത്രയും എന്നെ വേദനപെടുത്തിയത് ദുനിയാവിന്റെ സുഖങ്ങൾ മാത്രമാണ്. ഒരു മാത്ര എല്ലാം ശൂന്യമാവുന്ന ദിനം എന്നിൽ ഒന്നുമില്ലെന്ന സത്യവും*
രാവും പകലും മാറി മാറി കരഞ്ഞിട്ടുണ്ട്, പക്ഷെ !
അതിനൊക്കെ ഒരർത്ഥമുണ്ടെന്നു തോന്നിയത് ലോകാനുഗ്രഹിയെ ﷺകാണാൻ ഖൽബ് കരഞ്ഞപ്പോഴാണ് 
*എന്തോ -വേണ്ട പോലെ അത് മനസിലാക്കാൻ എനിക്കു കഴിഞ്ഞില്ല.*
തൊണ്ട വരണ്ടിട്ടും കണ്ണുനീർ വറ്റിയില്ല. 
മാനസത്തിന്റെ പിടച്ചിൽ കണ്ടിട്ടാവണം 
അവ അത്രമേൽ എന്നോട് മത്സരം വെച്ചത്
*ജീവനും ജീവിതവുമൊന്നുമല്ല വിജയം കൈവരിക്കേണ്ടതന്ന് എപ്പോഴും ആരോ എന്നുള്ളിൽ മന്ത്രിക്കും  "ആരാരും തുണയില്ലാത്ത ഒരു ജൈത്ര യാത്രയുണ്ട് കള്ളവും ചതിയും നന്മയും തിന്മയും, രഹസ്യവും പരസ്യവും കോടാനകോടി ജനങ്ങളുടെ മുമ്പിൽ അള്ളാഹു തുറന്നു കാട്ടുന്ന ദിനം".*
അവിടെയാണ് വിജയം വേണ്ടത്, അവിടെയാണ് രക്ഷ വേണ്ടത്, അവിടെയാണ് അഭയം വേണ്ടത്, അവിടെയാണ് കൈ താങ്ങു വേണ്ടത് 
 *وَخَالِفِ الـنَّفْـسَ وَالشَّـيْـطَانَ وَاعْصِـهِمَـا*
*وَإِنْ هُـمَا مَـحَّضَاكَ الـنُّـصْحَ فَاتَّـهِمِ*
*ദേഹേച്ഛയേയും പിശാചിനെയും ധിക്കരിക്കുക. അവയുടെ നിഷ്കളങ്കമായ പ്രേരണകളെ വിപരീതാർത്ഥത്തിൽ മനസ്സിലാക്കുകയും ചെയ്യുക.*
സ്വലാത്തിൽ അധരം മിനുക്കി കൊണ്ട് 
കിനാവിൽ മദീന ചേർന്ന് കൊണ്ട് 
ബഖീഇന്റെ മണ്ണിനു വേണ്ടി നാഥനോട് കെഞ്ചി കൊണ്ട് 
രാവ് മായട്ടെ പകലും വിരിയട്ടെ... 
*ത്വാഹാ നേതാവ് ﷺവിജയമാണ്, രാജ ഹോജാവ് രക്ഷയാണ് ﷺഹാത്തിം റസൂലോര് ﷺഇരു ലോക വെളിച്ചമാണ്*
ആദിയോൻ തന്ന അരുമ കനിയാണ് ﷺ
ആരിലും അഴക് തോൽക്കും ആറ്റൽ നബിയാണ് ﷺ
ആദം നബിക്ക് മുന്പേ പടച്ചുളള നൂറാണ് ﷺ
*ഹാദി റസൂലാണ് ﷺഹാത്തിം ഹബീബാണ് ﷺആകാശ ലോകം പോലും ആദരവ് കാട്ടിയ അരുമ സിറാജാണ് ﷺ*
തീരില്ല പുകളൊരു നാളും 
അതിരില്ല അതിനൊരു നാളും 
അറിയില്ല പറയാനൊന്നും 
അതിരു കവിയും ലോകമതാണ് 
*വിശേഷങ്ങളാൽ വിശേഷണങ്ങളാൽ എന്നും സ്നേഹ ലോകം മദീന മാത്രം. മദീനയിലെ സുൽത്താൻ മാത്രം ﷺ*
എത്തി പിടിക്കാൻ കഴിയാത്ത ലോകത്തേക്ക് ഒരത്തി നോട്ടം 
പക്ഷെ... !
നിരാശയാണ് ഫലം 
*തിരു ദർബാറിൽ കാണിക്ക വെക്കാൻ ഒന്നുമില്ലെന്ന സത്യം എന്നെ വേദനിപ്പിക്കുന്നു. എന്നിരുന്നാലും ഖൽബിന്റെ വേദനയെ കണ്ടില്ലെന്ന് നടിക്കാൻ ആവുന്നില്ല താനും*
ശ്വാസം നിലക്കുന്ന നാൾ 
ആശ്വാസം ബഖീഇന്റെ മണ്ണായിരുന്നു വെങ്കിൽ 
ആശ മുറിയാതെ എൻ ആഗ്രഹം ഞാൻ പുഷ്പിപ്പിച്ച സ്നേഹ തീരത്തെന്നെ അടക്കം ചെയ്തിരുന്നു വെങ്കിൽ
*മോഹങ്ങൾ ഓരോന്നും എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എന്തോ സ്വന്തം കൈ വിരലുകൾ എന്നെ ചതിക്കുന്നു വോ -? /*
എന്റെ വേദനയെ വേണ്ട പോലെ ഒപ്പിയെടുക്കാൻ അവർക്കും കഴിയില്ലെന്ന്, നോവിന്റെ ഭാരം ഏറിയത് കൊണ്ടാവും അല്ലെങ്കിൽ ഇടക്ക് ഉണ്ടാവുന്ന ഖൽബിന്റെ ഇടറിച്ചകൾ തിരിച്ചറിഞ്ഞ വാശിയോ,
*എന്ത് തന്നെയായാലും എന്റെ ആശ മുറിയുകയില്ല ആര് തളർത്തിയാലും തകരുകയുമില്ല  ഇത് ഖൽബിന്റെ ഉള്ളറകളിൽ എവിടെയോ, സ്ഥാനം പിടിച്ചു കഴിഞ്ഞതാണ്*
الله ﷻ
നിന്റെ ഔദാര്യമാണ് സർവ്വം 
എന്റെ വ്യാമോഹങ്ങളത്രയും അറിയുന്ന നാഥാ ഔദാര്യം കനിഞ്ഞു എന്റെ ആഖിറം സലാമത്ത് ആക്ക് 
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...