Skip to main content

ആ മണ്ണൊരു പൊന്ന്... 🌼

*✿═══════════════✿*

      *വീഴ്ചകളോട് പട പൊരുതുകയാണ്*
*✿═══════════════✿*
*കാണാ മറയത്തെ മാനസം പറഞ്ഞ കഥകൾ ഇന്നും എന്നുള്ളറകളിൽ ഒരു പേമാരി വർഷിപ്പിക്കുന്നുണ്ട്*
കരളിന്റെ  കുളിരിനെ കാണാൻ... ﷺരാവും കൊതിക്കുന്നുണ്ട് പകലും ഓർക്കുന്നുണ്ട്... 
*وَاسْـتٙـفْرِغِ الدَّمْعَ مِنْ عٙـيْنٍ قَدِ امْـتَـلَأَتْ*
*مِـنَ الْمٙـحَارِمِ وَالْـزَمْ حِمْـيَـةَ الـنَّدَمِ*
*നിഷിദ്ധമായ  കാഴ്ചകൾ നിറഞ്ഞുനിൽക്കുന്ന കണ്ണുകളിൽ നിന്ന് കണ്ണീരൊലിപ്പിച്ച് പശ്ചാത്തപിക്കുക. ഖേദ ചിന്തയാകുന്ന സംരക്ഷണവലയത്തെ ഉറപ്പിച്ചു നിർത്തുകയും ചെയ്യുക.*
കണ്ണു തുറന്നാൽ ഹറാമിന്റെ ലോകമാണ് ഖൽബ് തുറന്നാൽ ദേഹെച്ഛകളുടെ പിടി വലിയിൽ നിന്ന് ഞാൻ രക്ഷ പെട്ടു നടക്കുന്നതിന്റെ സന്തോഷം ഉൾ കിടിലം സൃഷ്ടിക്കുന്നുണ്ട് 
*എന്നിട്ടും ഖൽബ് ഒരുങ്ങിയില്ലെന്ന സത്യം മാത്രം ഒരു നീറ്റൽ നൽകുന്നു*
കൊതി എന്ന അല്പ വാക്കിൽ ഒതുക്കുന്ന സ്നേഹത്തെ പൊടി തട്ടി ഖൽബിൽ പ്രതിഷ്ഠ വെക്കാൻ എന്ത് ചെയ്യണമെന്നറിയില്ല. 
*എങ്കിലുമെൻ കിനാവിന്റെ ഓരത്ത് നിലാവിന്റെ തീരത്ത് ത്വാഹയോര് ﷺവരുമെന്നാരോ മന്ത്രിക്കുന്നുണ്ട്*
കാണാ മറയത്ത് ഖൽബിന്റെ തീരത്ത് വരും മുത്ത് ﷺതാരകം തോൽക്കുന്ന  നേരത്ത് 
*അറിയില്ല വാക്കുകൾക്ക് ദാരിദ്ര്യമാണ് പറയില്ല ഖൽബും വേദന തിന്നുകയാണ്, തീ കനൽ പാകിയ ഹൃത്തടത്തിൽ ഹിമം ഒരു കുളിരായി വന്നിടുന്നു സ്വലാത്തിന്റെ മധുരം നുകർന്നിടുന്നു*
രാവില്ല എന്നിൽ പകലു മാത്രം 
തളരില്ല എന്നിൽ ത്വാഹയോര് ﷺ മാത്രം 
കേൾക്കില്ല ഞാനൊന്നും ദുനിയാവിനെ എൻ ശ്രവണനാടി ഒതുങ്ങി തിരു ﷺമദ്ഹിൽ മാത്രം 
*പോവണം ഒരു നാളിൽ ലോകാനുഗ്രഹി ﷺയുടെ ചാരെ, പറയണം എൻ ഖൽബ് നീറും സത്യം മാത്രം, വാങ്ങണം അവിടെ ഒരു പിടി മണ്ണ് മാത്രം. ഒതുങ്ങി കൂടണം ഒടുക്കമവിടെ അലിഞ്ഞു തീരാൻ മാത്രം*
*لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ*

(അല്ലാഹു ﷻ അല്ലാതെ ഒരു ആരാധ്യനുമില്ല. അവൻ ഏകൻ, അവന് യാതൊരു പങ്കുകാരുമില്ല. എല്ലാ ആധിപത്യവും സർവ്വസ്തുതിയും അവന്നാണ്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവനാണ്. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണ്.)
*الله ﷻ*
*നിന്റെ ഔദാര്യം കൊണ്ടു മാത്രം കനിയണം കോനെ, ഒന്നുമില്ലാ പാപി ഞാനെ,*
റഹ്മത്തുൽ ലിൽ ആലമീൻ നബി പൂ മുത്തിന് ﷺസ്നേഹ ചോട്ടിൽ ചേർക്കണം താനേ... 
*ആരും കൂട്ടില്ലാ നാളിൽ അഭയവും വേണേ...*
*തിരു ﷺമദദിലായ് എന്നും കഴിയണം നാഥാ,*
*വ്യാമോഹം തന്നെ എങ്കിലും ഔദാര്യം മോഹങ്ങൾക്ക് ശമനം നൽകി എന്റെ ആഖിറം സലാമത്ത് ആക്ക്*
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...