Skip to main content

ഖൽബിന്റെ വിശപ്പകറ്റുവാൻ... 💚

*✿═══════════════✿*
       *വിശപ്പ്*
*✿═══════════════✿*
*وَاخْـشَ الـدَّسَائِسَ مِنْ جُـوعٍ وَمِـنْ شِـبَعٍ*
*فَـرُبَّ مَـخْمَـصَةٍ شَـرٌّ مِنَ الـتُّـخَـمِ*

*വിശപ്പിന്റെയും അമിതഭോജനത്തിന്റെയും അപകടങ്ങളെ പേടിക്കണം. പലപ്പോഴും ദഹനക്കേടിനേക്കാൾ ആപൽക്കരമായിട്ടുണ്ട് വിശപ്പ്.*
ഭക്ഷണത്തിന്റെ കാര്യത്തിലും മിതത്വം കാണിക്കണം. 
അമിത ഭോജനം പല ശാരീരിക പ്രശ്നങ്ങളെയും സൃഷ്ടിചേക്കാം. 
*അമിതമായി ആഹാരം കഴിക്കുന്നതിൽ ആറ് ഭവിഷ്യത്തുകളുണ്ട് നാം അറിഞ്ഞിരിക്കേണം*

അവന്റെ ഹൃദയത്തിൽ നിന്ന് അല്ലാഹുﷻവിനോടുള്ള ഭയം നഷ്ടപ്പെടും., അവന്റെ മനസ്സില്‍ നിന്നും ജനങ്ങളോടുള്ള കരുണ പോകും. കാരണം, തന്നെ പോലെ എല്ലാവരും വയറു നിറച്ചവരാണെന്നാണ് അവൻ കരുതുക.,  ഇബാദത്ത് എടുക്കൽ അവനിൽ ഭാരമായി അനുഭവപ്പെടും., തത്വ ചിന്തകളോ നസ്വീഹത്തുകളോ കേട്ടാലൊന്നും അവന്റെ ഹൃദയം മയപ്പെടുകയില്ല., അവന്റെ ഉപദേശമോ, തത്വ ചിന്തകളോ ജനങ്ങളുടെ മനസുകളിൽ ഏശുകയില്ല., അവനിൽ രോഗം വ്യാപിക്കും.
  (ഇഹ്‌യാ ഉലൂമുദ്ദീൻ)
*അത് പോലെ നാം മനസിലാക്കാൻ ശ്രമിക്കാത്ത ഖൽബിന്റെ വിശപ്പുണ്ട്, സ്വലാത്തിന് സലിലം തെളിച്ചാൽ തളിർക്കുന്ന പൂ ചില്ലകൾ*
ദിവ്യാനുരാഗത്തിന്റെ വർണ്ണപകിട്ടാർന്ന ലോകത്തേക്ക് ഇലകൾ തളിർക്കാൻ ദാഹ ജലം നോക്കിയിരിക്കുന്ന *ഖൽബിന്റെ വിശപ്പ്*
ബുർദയുടെ ഈരടികളെ മർഹബയോതി ക്ഷണിക്കുന്ന ഉമർ ഖാളി ബൈത്തിൽ ആനന്ദം കണ്ടെത്തിയ രാവുകൾ,  അതും ഖൽബിന്റെ മാത്രം സ്വകാര്യതയാണ് *വിശപ്പിനെ ശമിപ്പിക്കുന്ന ജല പാനീയങ്ങൾ*
ഹബീബുല്ലായിലാണ് ﷺഅഭയം 
തിരു ﷺമദദ് മാത്രമാണ് ആശ്രയം 
ആ സ്നേഹം മാത്രമാണ് പ്രതീക്ഷ 
*അലിവിന്റെ കേതാരം അറിവിന്റെ കൂടാരം അദബറിയിച്ച നേതാവ് ﷺആലങ്ങൾക്കാകെ റഹ്മത്തായുള്ള ജേതാവ് ﷺആലം ഉടയവൻ തന്ന രാജാവ് ﷺ*
ദിവ്യാനുരാഗം ഖൽബിൽ ഊട്ടാനുള്ള വിശപ്പിന്റെ കഠിനയെന്നെ ഒരു രോഗിയാക്കണം. 
വിശപ്പടക്കാനുള്ള വഴികൾ തേടി പുണ്യ മണ്ണോടു ചേരണം. 
*സ്വയം മറന്നൊരു ഭ്രാന്തിക്ക് മദീന അഭയം തരണം. തങ്ക ത്വാഹാവിന് ﷺതണൽ മര ചോട്ടിൽ എന്നെ ഉറക്കണം*
ആവോളം മദ്ഹെഴുതി 
ഖൽബിന്റെ വിശപ്പകറ്റി ആ തണൽ മര ചോട്ടിൽ അങ്ങനെ വിശ്രമിക്കണം
*الله ﷻ*
ഓഹ് -എന്റെ ഒരു വ്യാമോഹം 
ഹോ -എന്റെ ഒരു അത്യാഗ്രഹം 
ഹോ -എന്റെ അർഹതയില്ലായ്മയെ നീ വീണ്ടും എന്നെ തോൽപ്പിച്ചു കളയുന്നു. 
*ആ ലോകം ഒന്ന് ചിത്രങ്ങളിലൂടെ കണ്ട് മനശാന്തി നേടാൻ പോലും കഴിയാത്ത വിധം എന്റെ ഖൽബിനെ നീ വൃണ പെടുത്തിയിരിക്കുന്നു*
വേണ്ട വേണ്ട എന്റെ ഉപ്പാപ്പ ഉണ്ടല്ലോ എന്റെ ലോകത്തിന്റെ നേതാവ് ഉണ്ടല്ലോ, എന്റെ കാരുണ്യകടലായ ഹാത്തിം റസൂലവര് ﷺതീരും കരം തന്ന് ഒന്ന് എന്നെ രക്ഷിച്ചാൽ നീ വെറും വട്ട പൂജ്യമാണ്കേട്ടോ, ആരു  കൈ പിടിച്ചുയർത്തിയാലും ഒന്ന് ആവാൻ കഴിയാത്ത ഒരു വലിയ പൂജ്യം
*ഓർത്തോ, ഈ മകളെ നന്നാക്കാൻ ഉപ്പാപ്പ തിങ്കളോര് ﷺമതിയായവരാണ്*
الله ﷻ
അതിരു കടന്നു പോയൊരു മോഹമാണ് എന്ന നല്ല ബോധ്യമുണ്ട് എങ്കിലും നിന്റെ കരുണയിൽ മാത്രം കണ്ണു നട്ടിരിക്കുന്ന ഈ ശൂന്യമായ പാപിയെ ഒന്ന് കാക്കണേ ഔദാര്യം വ്യാമോഹങ്ങൾക്ക് നിറം പകർന്നു ഇരു ലോകം സലാമത്തിലാക്കണേ...
*ആവത് ആക്ക്*
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...