Skip to main content

കരുണ മറയാത്ത നാഥൻ... 🌼

*✿═══════════════✿*
      *കരുണ മറയാത്ത കൗതുക പ്രഭാവം*
       *الله ﷻ*
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*എത്ര എത്ര വീഴ്ചകളാണ് നാം ഓരോ ദിവസവും ചെയ്ത് കൊണ്ടിരിക്കുന്നത്, എന്നിട്ടും നമ്മുടെ നാഥൻ നമുക്ക് മുടങ്ങാതെ അന്നം തരുന്നു, വസ്ത്രം തരുന്നു പാർപ്പിടം തരുന്നു.,*
     *പരീക്ഷണങ്ങളിൽ പതറാതെ വിജയത്തിന് വേണ്ടി നാഥനോട്‌ സാധാ തേടുക പരീക്ഷിക്ക പെടുന്നവരെ കണ്ടാൽ ആശ്വസിപ്പിക്കുക*
    *ഒരിക്കലും അതൊരു വീഴ്ചയല്ല മറിച്ചു, നിന്റെ നന്മയും തിന്മയും നിനക്ക് കാണിച്ചു തരുന്ന മാർഗ ദർശനങ്ങൾ*
  *അബൂഹുറൈറ (റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു ആരെങ്കിലും പരീക്ഷിക്കപ്പെടുന്നവരെ കണ്ടാൽ*

 *الْحَمْدُ لِلَّهِ الَّذِي عَافَانِي مِمَّا ابْتَلاَكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلاً* 

*(നിന്നെ ബാധിച്ച പരീക്ഷണത്തില്‍ നിന്ന് എനിക്ക് സൗഖ്യം നല്‍കുകയും സൃഷ്ടികളില്‍ അനേകമാളുകളേക്കാള്‍ എന്നെ ഉല്‍കൃഷ്ടനാക്കുകയും ചെയ്ത അല്ലാഹു ﷻവിന് സര്‍വ്വസ്തുതിയും.)*

*എന്ന് പറയട്ടെ. എന്നാൽ അത്തരം പരീക്ഷണം അവനെ ബാധിക്കുകയില്ല.*
   *(തിർമുദി: 3432)*
*ഇലാഹി സ്മരണ പൂർത്തികരിക്കാൻ വിശ്വാസിയുടെ സ്നേഹ പ്രപഞ്ചമായ അല്ലാഹുവിന്റെ പ്രേമ ഭാജന എല്ലാം പടക്കാൻ കാരണമായ ഹാത്തിം റസൂലോരെ ﷺസ്നേഹിക്കണം*
  *ഉമ്മയെക്കാൾ ബാപ്പയെക്കാൾ മറ്റു സ്നേഹ ബന്ധങ്ങളെക്കാൾ, ലോകാനുഗ്രഹി ﷺയെ ഖൽബിൽ കൂട്ടണം*
  *ഇരുട്ടിലും വെളിച്ചത്തിലും രക്ഷയാവാൻ സ്നേഹ മന്ത്രം സ്വലാത്ത് അധരം മിനുക്കണം*
  *സർവ്വ പരിഹാര മേധാവിയാണ് ﷺ, അതുകൊണ്ടല്ലെ അവിടുത്തെ ﷺഉമിനീര് പോലും നമുക്ക് പരിഹാരമായത്, വിയർപ്പ് പോലും സുഗന്ധ പൂരിതമായാത്.*
  *നബിﷺ തങ്ങൾ സ്വർഗം കണ്ടു, സ്വർഗ്ഗത്തിലെ എല്ലാ സുഖ സൗകര്യങ്ങളും കണ്ടു. ഒരാളും തിരിച്ചു വരാൻ ആഗ്രഹിക്കാത്ത ഒരു ലോകമാണ് സ്വർഗം.(അത് തന്നെയാണല്ലോ സ്വർഗം) പക്ഷെ നബിﷺ തങ്ങൾ ആ ലോകത്തിൽ നിന്ന് തിരിച്ചു പോന്നു. ഉമ്മത്തീങ്ങളായ നമ്മെ ഉന്നതമായ ലോകത്തേക് എത്തിക്കാൻ നിർദേശങ്ങൾ നൽകുന്നതിന് വേണ്ടി. നബിﷺ തങ്ങൾക്ക് ഉമ്മത്തിനോടുള്ള സ്നേഹം അളവു കോലിൽ അളക്കാൻ കഴിയാത്ത അത്രയുമാണ്*
  *ഇങ്ങനെ ഒരു നേതാവിനെ ﷺതന്നത് തന്നെയല്ലേ*
*الله ﷻ*
*ഏറ്റവും വലിയ അനുഗ്രഹം, മതവും നിറവും പണവും നോക്കാതെ നമ്മെ സ്നേഹിച്ച നമ്മുടെ നബി ﷺനമുക്ക് വേണ്ടി നാഥനോടിരന്ന നിധി ﷺ*, 
*അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദൃഢമായ വിശ്വാസിയെയാണ് ദൃഢമല്ലാത്ത വിശ്വാസിയേക്കാളും ഏറ്റവും ഉത്തമനും  അല്ലാഹുﷻവിന് ഏറ്റവും ഇഷ്ടപ്പെട്ടവനും. എല്ലാവരിലും ഗുണങ്ങളുണ്ട്. നിനക്ക് ഉപകാരമുള്ള കാര്യത്തിന്റെ മേൽ നീ ആഗ്രഹം വെക്കുക.  അല്ലാഹുﷻവിനെകൊണ്ട് നീ സഹായം തേടുക. നീ അശക്തനാകരുത്.  നിനക്കൊരു പ്രയാസം ഉണ്ടായാൽ ഞാൻ ഇന്നതു പോലെ ചെയ്തിരുന്നെങ്കിൽ ഇന്നതൊക്കെ ഉണ്ടാകുമായിരുന്നു എന്ന് നീ പറയരുത് മറിച്ചു നീ പറയേണ്ടത്.*

*قَدَرُ اللَّهِ وَمَا شَاءَ فَعَلَ*

*(അല്ലാഹുﷻവിന്റെ വിധിയാണത്. അല്ലാഹു ﷻ അവന്‍ ഉദ്ദേശിച്ചത് ചെയ്യുന്നു)*

*ഞാൻ അങ്ങനെ ചെയ്തിരുന്നെങ്കിൽ എന്നത് പോലോത്ത പ്രയോഗങ്ങൾ പിശാചിന്റെ പ്രവർത്തനങ്ങളെ തുറക്കുന്നതാണ്.*
   *(മുസ്ലിം: 2664)*
*നന്മയും തിന്മയും അവനിൽ നിന്നാണ്, പക്ഷെ അതിനെ വേർതിരിച്ചറിഞ്ഞു നന്ദിയുള്ള അടിമയായി നാം മാറണം എന്ന് മാത്രം*
 *വിജയിക്കുക എന്നത് ദുനിയാവിൽ തീർക്കുന്ന മോഹം കൊട്ടാരങ്ങൾക്ക് മുകളിൽ ആവരുത്, നാളെ ആഖിറത്തിലെ വിജയമാണ് രക്ഷ ഇരു ലോക സുരക്ഷ*
 *സ്വന്തം സ്വാർത്ഥതക്ക് വേണ്ടി ബന്ധങ്ങളെ മറക്കുന്ന കാലമാണ് എത്തിയിരിക്കുന്നു, ദുർ മാർഗങ്ങളിലൂടെ ലക്ഷ്യ സാധ്യത്തിന് വേണ്ടി എന്തും ചെയ്യുന്നു. എന്തിന് പറയണം സ്വന്തം സഹോദരനെ വധിക്കാൻ പോലും അവർ നിർബന്ധിതരാവുന്നു.*
  *അംറ് ബ്നു ശുഐബ് (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരാൾ ഉറക്കില്‍ ഭയപ്പെട്ടാൽ ഇപ്രകാരം പറഞ്ഞു കൊള്ളട്ടെ*

*أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ*
   
*(അല്ലാഹുﷻവിന്റെ കോപത്തില്‍ നിന്നും ശിക്ഷയില്‍ നിന്നും അവന്റെ അടിമകളുടെ ഉപദ്രവത്തില്‍ നിന്നും പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്നും പിശാചുക്കൾ എന്നെ സമീപിക്കുന്നതില്‍ നിന്നും അല്ലാഹുﷻവിന്റെ സമ്പൂര്‍ണ്ണ വചനങ്ങള്‍ കൊണ്ട് ഞാന്‍ അഭയം തേടുന്നു.) ഇങ്ങനെ പറഞ്ഞാൽ തീർച്ചയായും ഇത് അവനെ ബുദ്ധിമുട്ടാക്കുകയില്ല.*
  *(തിർമുദി: 3528)*
*സിഹ്ർ ഖുഫ്രറിനോട്‌ അടുത്ത മഹാപാപ മെന്ന് നാം പഠിച്ചു പക്ഷെ, !*
*സ്വാർത്ഥ ചിന്തകൾക്ക് വേണ്ടി എല്ലാം നാം മറന്നു*
*الله ﷻ*
*എല്ലാം മുൻ കൂട്ടി കണ്ടെത് കൊണ്ടു (എല്ലാം അവന്റെ വിധി വിലക്കുകൾ ആയത് കൊണ്ടു)പരിഹാരവും അരുളി*
*ലോകാനുഗ്രഹി ﷺരോഗങ്ങൾക്കും മോഹങ്ങൾക്കും സർവ്വ പരിഹാര മേധാവിയായ് ഇരു ലോക രക്ഷയായ്*
 *മുആദ്ബ്നു ജബൽ (റ) വിൽ നിന്ന് നിവേദനം, മഹാൻ പറയുന്നു: ഞാൻ തിരുനബിﷺയോട് ചോദിച്ചു: അല്ലയോ പ്രവാചകരെ(ﷺ), നരകത്തിൽ നിന്നകറ്റുകയും സ്വർഗത്തിലേക്കടുപ്പിക്കുകയും ചെയ്യുന്ന കാര്യത്തെപ്പറ്റി അറിയിച്ച് തന്നാലും...*

 *അവിടുന്ന് (ﷺ) പ്രതിവചിച്ചു:*
*നീ വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെ പറ്റിയാണ് ചോദിച്ചത്. എന്നാൽ അല്ലാഹു ﷻ* *എളുപ്പമാക്കുന്നവർക്ക്വളരെയെളുപ്പമാണ്‌ താനും. അല്ലാഹുﷻവിൽ ആരെയും പങ്ക്‌ ചേർക്കാതെ അവനെ മാത്രം ആരാധിക്കുക, നമസ്ക്കാരം നിലനിർത്തുക, സക്കാത്ത് നൽകുക, റമളാനിൽ വൃതമനുഷ്ടിക്കുക, കഅബയിൽ പോയി ഹജ്ജ് കർമ്മം ചെയ്യുക എന്നിവയാകുന്നു അത്.*

 *പിന്നീട് അവിടുന്ന് (ﷺ) അരുളി:*
*ഞാൻ നന്മയുടെ കവാടങ്ങളെപറ്റി അറിയിച്ച് തരട്ടെയോ..?* 
*വൃതം പരിചയാകുന്നു, വെള്ളം തീയിനെ അണക്കുന്നത് പോലെ സ്വദഖകൾ തിന്മയെ ഇല്ലാതാക്കുന്നു, ഒരു മനുഷ്യന്‍ പാതിരാവിൽ നിർവഹിക്കുന്ന നമസ്ക്കാരം. ശേഷം അവിടുന്ന് (ﷺ)* *"ഭയത്താലും പ്രതീക്ഷയാലും തങ്ങളുടെ നാഥനെ വിളിച്ച് കേഴുവാൻ അവർ അവരുടെ വിരിപ്പുകളിൽ നിന്ന് വിട്ടകലുന്നു ..." എന്ന അർത്ഥം വരുന്ന സുറത്തുസ്സജദയുടെ ആയത്ത് അവസാനം വരെ ഓതുകയുണ്ടായി.*

 *എന്നിട്ട് മുത്ത് നബി ﷺ പറഞ്ഞു:*
*നിനക്ക് ഞാൻ കാര്യങ്ങളുടെ മർമ്മവും അതിന്റെ തൂണും, പൂഞ്ഞയുടെ ഉപരിഭാഗം ഏതെന്ന് അറിയിച്ച് തരട്ടെയോ..?*
*അതെയെന്ന് ഞാനും പറഞ്ഞു.* 

 *ഇസ്ലാമാകുന്നു കാര്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം, അതിന്റെ തൂൺ നമസ്ക്കാരവും. അതിന്റെ ഉപരിഭാഗം അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലുള്ള ധർമ്മ സമരമാകുന്നു.*

 *തുടർന്ന്‌ അവിടുന്ന് (ﷺ) പ്രതിവചിച്ചു:*
*ഇവയെല്ലാം നിയന്ത്രിക്കുന്നതേതെന്ന് നിനക്ക് ഞാൻ അറിയിച്ച് തരട്ടെയോ..?*
*അതേയെന്ന് ഞാൻ പ്രതിവചിച്ചു.*

 *പ്രവാചകർ ﷺ തന്റെ നാവ് പിടിച്ച്കൊണ്ട് പറഞ്ഞു -* 

*നീ ഇതിനെ നിയന്ത്രിക്കുക...*

 *അപ്പോൾ ഞാൻ ചോദിച്ചു:*
 *അല്ലയോ പ്രവാചകരെ (ﷺ), അതുകൊണ്ട് സംസാരിക്കുന്നതിന്റെയൊക്കെ പേരിൽ ഞങ്ങളെ പിടികൂടുമോ..?*

*തിരുനബി ﷺ പറഞ്ഞു:*
*അല്ലയോ മുആദെ* 
*ജനങ്ങൾ നരകത്തിൽ മുഖവും മൂക്കും കുത്തി വീഴുന്നത് അവരുടെ നാവ് സമ്പാദിച്ചത് കൊണ്ടല്ലാതെ പിന്നെന്തു കൊണ്ടാണ്.*
  *(സംക്ഷിപ്തം: തുർമുദി: 2616)*
*الله ﷻ*
*നമ്മെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ*
*നന്മയറിയിച്ചു തന്ന നന്മയുടെ വാഹകർ തിരു നബിയോരുടെ ﷺപാത പിൻപറ്റി ജീവിക്കുന്നവരിൽ കൂട്ടി അനുഗ്രഹിക്കട്ടെ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...