*✿═══════════════✿*
*സ്നേഹ റസൂൽ രാജ ﷺ*
*✿═══════════════✿*
*പ്രപഞ്ചമകിലം വാഴ്ത്തുകൾ പാടും ഹാത്തിം റസൂലുള്ള ﷺ*
അറ്റം കാണാ സ്നേഹ ലോകം മദീന മലർവനിയാ...
*ആലങ്ങൾക്കുടയോൻ തന്നൊരു അനുഗ്രഹ പൂവേ ആറ്റൽ റസൂലവര്...ﷺ*
ആരും വാഴ്ത്തും അറിവിന് നിറകുടം എന്റെ ഹബീബവര് ... ﷺ
*ആശകളേറെ ഖൽബിൽ നിറയെ, മധുര മലർവനിയിൽ ശിരസ്സ് ഒന്ന് ചേർക്കാൻ മോഹം, ആ മണ്ണിൽ മുത്ത മിട്ടു രസിക്കാൻ ദാഹം*
അഴകിന്റെ കേതാരം ആലത്തിന് വരദാനം
ആരും കൊതിച്ചു പോവും സ്നേഹത്തിനാധാരം
*അബൂലഹബിനു പോലും ഇളവ് ലഭിച്ചിരിക്കുന്നു, ആലം പടക്കാൻ കാരണ ജനനത്തിന് റഹ്മത്ത്,*
*കാഫിറായ അബൂലഹബിന് തിരുനബിﷺയുടെ ജനന സന്തോഷ ഭാഗമായി സൽകർമ്മംചെയ്ത ഭാഗമായി നരകശിക്ഷയിൽ ചെറിയ ഇളവുണ്ടെന്ന ഹദീസ് ഉദ്ധരിച്ച് നമുക്ക് നബിﷺദിനാദരവിനും സുകൃതങ്ങൾക്കും പ്രേരണ നൽകിയ അസ്ഖലാനി തങ്ങൾ(ഫത്ഹുൽബാരി 14/344)*
നിരാശകൾ കുന്നു കൂടുമ്പോൾ പ്രതീക്ഷ ഇതൊന്നു മാത്രം
കൈകൾ ശൂന്യമായ് പോയൊരു നേരം ഖൽബിൽ നേരിയ നോക്കു മാത്രം
*തിങ്കൾ സിറാജ ﷺആരിലും രാജ മതഭേതമന്യേ വാഴ്ത്തും താജ ﷺ*
ആഇശ(റ) വിൽ നിന്ന് നിവേദനം: നിശ്ചയം ഹസ്സാനു ബ്നു സാബിത് (റ)വിന് നബി ﷺ പള്ളിയില്‍ ഒരു പ്രത്യേക മിമ്പര്‍ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പതിവ് നബി ﷺ യെ പ്രകീർത്തിച്ചു പാടലായിരുന്നു. ശത്രുക്കളെ പ്രതിരോധിക്കലുമായിരുന്നു നബി ﷺ പ്രാർത്ഥിച്ചു: “അല്ലാഹുവേ, നിന്റെ നബിയെ ﷺപ്രതിരോധിച്ചതു പോലെ ഹസ്സാനു ബ്നു സാബിതിനെ (റ) നീ റൂഹുല് ഖുദ്സ് മുഖേന ശക്തിപ്പെടുത്തേണമേ...”
(അബൂദാവൂദ്: 5015)
*പാടാൻ അറിയില്ല എഴുതാനുമറിയില്ല കുത്തി കുറിക്കും അക്ഷരം പൂർണതയിൽ വരുകില്ല, എന്നാലും തങ്ങളെ ﷺകാക്കണേ,,, ഈ പാപിയെ,*
അറ്റം കാണാ പാപ ലോകം ചുരുക്കണേ,,, തിങ്കളെ ﷺ
അങ്ങൊന്ന് ﷺഅഭയം തന്നാൽ രക്ഷയായ് എന്നിൽ
നാളെ വീണു കിടക്കും ഇരുളിന്റെ വീട്ടിൽ
മദദിനായ് കേഴും പാപിയിൽ നോക്കണേ... ഒന്ന്
*മതിമറന്നൊരു ലോകം മതിയാകാത്ത ദാഹം, അറിയാൻ കഴിയാത്ത അകമഴിഞ്ഞ നൊമ്പരം*
സ്നേഹ റസൂൽ രാജ ﷺസത്യ റസൂൽ ഹോജ
സ്വാന്തന തീരമണിയാൻ എന്നും ഖൽബിൽ ആശ
*വിധിയെകിടണേ മന്നവനെ... കനിവേകിടണേ ഉടയവനെ...*
ലോകാനുഗ്രഹിയെ ﷺതന്ന റഹ്മാനെ
ആലം റഹ്മത്തിലാക്കിയ കോനെ
ആവത് ആക്ക്
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments