Skip to main content

മധുരം നിറയും മധുവാഴ്‌ പൊഴിയും പവിഴം തോൽക്കും നൂറുള്ള... 🌼

*✿═══════════════✿*
 ` *رَضِيتُ بِاللَّهِ رَبًّا وَبِالإِسْلاَمِ دِينًا وَبِمُحَمَّدٍ رَسُولاً*
*✿═══════════════✿*
*അറ്റമില്ലാത്ത കാരുണ്യം ഭൂമിയിൽ പെഴ്‌തിറങ്ങിയ വസന്ത കാലം വരവായ്*
  ആലമാകെ സന്തോഷ തിമിർപ്പിലാവാം 
മണ്ണും വിണ്ണും മാമലയും 
പ്രപഞ്ചമാസകലം  മർഹബയോതുകയാവാം 
*പൗർണേന്ദു തോൽക്കും പാൽ നിലാവ് ﷺനമ്മിലേക്ക്‌ വന്നു കാരുണ്യമായ് സ്വാന്തനമായ് അഭയമായ് പ്രതീക്ഷയായ് സർവ്വ രോഗങ്ങൾക്കും പരിഹാരമായ്*
മധുരം കിനിയും മധുവാഴ്‌ പൊഴിയും പവിഴം തോൽക്കും നൂറുള്ള ﷺ
   മദ്ഹായ് നിറയും മദദു ഉം ചൊരിയും മഹമൂദരെന്നും മുത്തോളിവാ... ﷺ
*മഹനീയം  ... മധു ഗീതം മഹബൂബവരെന്നും ഉലകമിലഭയം*
ചിന്തിക്കുന്നവർക്കേറെ അറിയാൻ ഉണ്ട്, 
ഈ ലോകം പോലും പടക്കാൻ കാരണമായ തിരു നബിയെ ﷺ
ഓരോ നോക്കും വാക്കും നമുക്ക് വേണ്ടിയായിരുന്നു. 
*തിരു ﷺജീവിതമുടനീളം നമുക്ക് പാഠങ്ങൾ സമ്മാനിച്ചു, ത്യാഗങ്ങളേറെ സഹിച്ചതും അതിനെ മറിക്കാൻ കഴിയാഞ്ഞിട്ടല്ല  എല്ലാം എല്ലാവർക്കും പഠിപ്പിച്ചു തരാൻ വേണ്ടിയായിരുന്നു. സഹിക്കാനും ക്ഷമിക്കാനും, കരുണയും അനുകമ്പയും ഉള്ളവരുമായ് തീരാൻ വേണ്ടിയായിരുന്നു.*
ഒന്നാലോചിച്ചു  നോക്കു 
അള്ളാഹു എത്ര കാരുണ്യവാനണ് 
*നിർജീവമായ് കിടന്ന ഭൂമിക്ക് അള്ളാഹു ജീവൻ നൽകി, മനുഷ്യനു ജീവിക്കാൻ ഉള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി, വെള്ളം ഭക്ഷണം പാർപ്പിടം, ഒന്നും അറിയാത്ത ജനങ്ങൾക്ക് എല്ലാം മുൻ കൂട്ടി അറിയിച്ചു തന്ന ഒരു നേതാവിനെ ﷺനൽകി.*
നന്മയും തിന്മയും അറിയിച്ചു 

*وَكَـيْفَ تَدْعُـو إِلَى الـدُّنْيَـا ضَـرُورَةُ مَـنْ*
    
     *لَـوْلاَهُ لَـمْ تُـخْـرَجِ الدُّنْيَـا مِـنَ الْعَـدَمِ*
*ഇല്ലായ്മയിൽ നിന്ന് ഈ ലോകത്തെ സൃഷ്ടിക്കാൻ കാരണമായ തിരുനബിയുടെ ﷺ ആവശ്യം ഭൗതികതയെ തേടിപ്പോവുകയില്ലല്ലോ...*
സർവ്വ അനുഗ്രഹങ്ങളും നൽകിയിട്ടും  അതിനെ നാം കാണുന്നില്ല  നാം തന്നെ വരുത്തി വെക്കുന്ന ചെറിയ പിഴവുകൾ അല്ലാഹുവിൽ പഴി ചാരി അവന്റെ വിധി വിലക്കുകളെ നർമം പുരട്ടുന്നു. 
*ഇതിൽ ആർക്കാണ് നഷ്ടം...!*
നിനക്ക് തന്നെ 
നന്മയും തിന്മയും അവനിൽ നിന്നാണ് എന്ന് വിശ്വാസിക്കുക. 
അവൻ ചെയ്തു തന്ന അനുഗ്രഹങ്ങൾക്ക് ശുക്ർ ചെയ്യുക 
*നിന്റെ ഒരു രാവോ -പകലോ -എന്തിന് ഈ ജീവിത കാലമാത്രെയും ഇബാദത്തിലായാലും അവൻ തന്ന ഒരു കാഴ്ചക്കോ, കേൾവിക്കോ, മറ്റു സുഖ സൗകര്യങ്ങൾക്കോ, ഒന്നുമാവില്ല.*
നിന്റെ ചെറു വിരൽ അനക്കാൻ പോലും അവന്റെ സഹായം ഇല്ലാതെ ഇല്ല 
*തന്നതിനെ തിരിച്ചടുക്കാനും തരാത്തതിനെ തരാനും കഴിയുള്ളവൻ അവൻ മാത്രമാണ്*
അവൻ നൽകിയതിൽ ഏറ്റവും ഉത്തമം ഏറ്റവും സുന്ദരം ഏറ്റവും മനോഹരം ഇരു ലോകത്തും നമുക്ക് മാർഗ ദർശിനിയായ ത്വാഹാ റസൂലവരാണ് ﷺ
*സർവ്വ തിരക്കുകളും മാറ്റിവെച്ച് ആരോമൽ കനി ﷺളുടെ ജന്മദിനം കൊണ്ടാടാൻ നമുക്ക് രാവും പകലും മറന്ന് മർഹബയോതാം*
ഖുർആൻ ഉം ബുർദ യും മൗലിദു ഉം സ്വലവാത്തിൻ ശീലുകളും അതിനു മൊഞ്ചു കൂട്ടാൻ നമുക്ക് കൂട്ടു പിടിക്കാം 
നാഥൻ അനുഗ്രഹിക്കട്ടെ... 
*സ്വലവാത്തിൻ ശീലുകൾ അധരം മിനുക്കനാം, മധുര മലർവാടിയിൽ പ്രണയം കോർക്കണം*
നാഥാ പാപികളായ ഞമ്മൾക്ക് ആ സ്നേഹ ലോകം ഖൽബിൽ ഉറപ്പിച്ചു തരണേ... 
നിന്റെ ഔദാര്യം മാത്രമാണ് പ്രതീക്ഷ 
 ദുആ വസിയ്യത്തോടെ 
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...