*✿═══════════════✿*
*അകമിലലിഞ്ഞൊരു രോഗം*
*✿═══════════════✿*
*അഹദവനരുളിയ നേട്ടം, ഉലകതിൽ വാഴ്ത്തിയ രാഗം, സ്നേഹം മണ്ണിൽ കോർത്തിണക്കിയ നേതാവെന്നും അഭയം... ﷺ*
അബൂ സഈദുൽ ഖുദ് രി (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു ആരെങ്കിലും
*رَضِيتُ بِاللَّهِ رَبًّا وَبِالإِسْلاَمِ دِينًا وَبِمُحَمَّدٍ رَسُولاً*
(അല്ലാഹു ﷻ വിനെ റബ്ബായും ഇസ്ലാമിനെ ദീനായും മുഹമ്മദ് നബി ﷺ യെ റസൂലായും ഞാൻ തൃപ്തിപ്പെട്ടു.)
എന്ന് പറഞ്ഞാൽ അവന്ന് സ്വർഗ്ഗം നിർബന്ധമാണ്.
*നാമം പോലും ശിഫയാണ് ആ നോട്ടമെന്നും നേട്ടമാണ്, കാണാൻ ഖൽബെന്നും കെഞ്ചലാണ് അർഹതകൾ മറന്നൊരു ലോകം ഖൽബിൽ വേരുറച്ചതാണ്*
ഹാത്തിം റസൂലവരാണ് ﷺആശിഖിന് മോഹമതാണ് ഓർക്കാൻ സുഖമുള്ളോരു കണ്ണുനീരുമതാണ്,
ഹാഷിം കുലമഹിമയിൽ പൂത്തൊരു അഴകിന്റെ നേട്ടമാണ് അജബുരത്ത നേതാവാണ്...ﷺ
*ആയുസിതളുകളിൽ വന്നു പോയൊരു വലിയ കോട്ടം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്, നേട്ടങ്ങൾക്കെല്ലാം ഒരു വിലങ്ങു തടിയായ കാലങ്ങളുടെ സാഹചര്യങ്ങളും അതിലേറെ ഖൽബിനെ വൃണ പെടുത്തുന്നുണ്ട്*
*وَلاَ تَـزَوَّدتُّ قَـبْلَ الْمَـوْتِ نَافِلَـةً*
*وَلَـمْ أُصَـلِّ سِـوَى فَـرْضٍ وَلَـمْ أَصُـمِ*
*മരണം വരുന്നതിനുമുമ്പ് ഐഛികാരാധനകളുടെ (സുന്നത്തുകളുടെ) പൊതിച്ചോറ് ഞാൻ ഒരുക്കിയിട്ടില്ല. നിർബന്ധ നിസ്കാരവും നോമ്പുമല്ലാതെ ഞാൻ അനുഷ്ഠിച്ചിട്ടുമില്ല.*
അതു തന്നെ ഒരു പരാജയത്തിന്റെ ഓട്ട പാത്രമായി പോവുമോ എന്ന ഉൾഭയം എന്നെ കിടിലം കൊള്ളിക്കുന്നുമുണ്ട്.
*ഉറവ വറ്റാത്ത സ്നേഹ ലോകത്തെ അഭയമാണ് പ്രതീക്ഷ, അനുരാഗ ലോകം ഖൽബിൽ പടർത്താനാണ് ആശാ, എൻ ചെയ്തികൾ മാത്രമാണെന്നും നിരാശ*
നടുക്കം മാറാത്ത ഒരൽഭുതം കണ്ട് ഞാൻ നിശ്ചലമായിരിക്കുകയാണ്
ഒടുക്കമില്ലാത്ത സ്നേഹ ലോകത്തെ കേട്ട് ഖൽബും വിതുമ്പുകയാണ്
*കാണാത്ത ലോകമൊന്നു കാണുകയെന്നാണ്, അറിയാത്ത സ്നേഹമൊന്നറിയുവതെന്നാണ്, ഖൽബിന്റെ നോവകറ്റുന്നതെന്നാണ്, ഉള്ളു തുറന്നൊന്നു ചിരിക്കാൻ ഒരുങ്ങുന്നതെന്നാണ്*
പ്രാണനറ്റു പിടയുന്ന നേരത്തും പ്രണയം മദീനയോടാവണം
ആ മടി തട്ടിൽ കിടന്നു പിടയാനാവണം
*മോഹമാണല്ലാഹ്, അതിരു കടന്നു പോയൊരു മോഹം എങ്കിലും നിന്റെ കരുണ ഒന്ന് മാത്രമാണ് ഈ നന്ദി കെട്ട അടിമയുടെ ആശ ഔദാര്യം കനിയണം*
ആവത് ആക്ക്
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments